ShareChat
click to see wallet page
search
അമ്മ ആദ്യം ഞാൻ കണ്ട മഴവില്ല് അമ്മയായിരുന്നു ഏഴു വർണ്ണങ്ങൾ ചാലിച്ച, പൂർണ്ണ സുന്ദരി അമ്മ നിത്യ സിന്ദൂരത്തിൻ സൂര്യ - തേജസ്സായെന്നുള്ളിലുദിച്ചു- ണർന്നത് അമ്മ മാത്രമായിരുന്നു. പ്രകൃതിതൻ തന്മയ ഭാവങ്ങളെല്ലാ നിറഞ്ഞ കുയിലും,കുരുവിയും, പൂമ്പാറ്റയും പൂക്കളുമെല്ലാം അമ്മ, ഓരോ നിമിഷമാത്രയിലെന്റെ ജീവശ്വാസത്തിലലിഞ്ഞു ചേർന്നതും അമ്മയായിരുന്നു. അമ്മയെന്നിൽ ചിന്തയുടെ ഭ്രാന്താകുന്നു നെറുകയിൽ നന്മ തെളിച്ചു നയിച്ച നല്ല ചിരിയുള്ള ഓർമ്മയുടെ തീരാത്ത ഭ്രാന്ത്.. അമ്മയെന്നിൽ താരാട്ടാകുന്നു ഉറക്കമില്ലാത്തരാവുകൾ വെറുതെ മിഴിവാർന്നു താനേ തിരിഞ്ഞു തിരിയവേ , ശ്വാസനിശ്വാസങ്ങൾ ബാല്യത്തിനു പുറകെ പായുമ്പോൾ തൊട്ടിലിൽ ചാഞ്ചാടും പൂമുത്തെന്ന- പോലെ കൊഞ്ചി കരയവേ, അമ്മയെന്നിൽ താരാട്ടാകുന്നു . കത്തുന്ന തീയിലും കണ്മഷചെപ്പിലും കത്തുമൊരു സൂര്യനെ പോൽ നിത്യ ദിനാന്ത്യങ്ങളേറി പായവേ ജീവിതവിജയത്തി- ലൊരു പ്രാർത്ഥനപോലെ, ഗംഗപോലെന്നുമെന്നി ലശുദ്ധിയേൽക്കാതെ അമ്മ പടരുന്നു വിടരുന്നു നന്മയായ്... നാഥമായ്....💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status