നവംബർ 2: മഹാകവി കാളിദാസ ജയന്തി!
മഹാകവി കാളിദാസൻ ഒരു മികച്ച സംസ്കൃത കവിയും നാടകകൃത്തുമായിരുന്നു. അദ്ദേഹത്തിൻ്റെ പ്രധാന കൃതികളിൽ ചിലത് 'രഘുവംശം', 'കുമാരസംഭവം' എന്നീ മഹാകാവ്യങ്ങളും 'ഋതുസംഹാരം' എന്ന ആദ്യ കാവ്യവും 'മാളവികാഗ്നിമിത്രം', 'വിക്രമോർവശീയം' തുടങ്ങിയ നാടകങ്ങളും ഉൾപ്പെടുന്നു.
ഗുപ്ത രാജാവായ ചന്ദ്രഗുപ്തൻ
2-ാമൻ എന്ന വിക്രമാദിത്യന്റെ പണ്ഡിതസദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ.
"ഇന്ത്യൻ ഷേക്സ്പിയർ"എന്നും "കവികളുടെ രാജകുമാരൻ" എന്നും കാളിദാസൻ അറിയപ്പെടുന്നു.
വാസ്തവത്തിൽ "ഇംഗ്ലണ്ടിന്റെ കാളിദാസൻ" എന്ന് ഷേക്സ്പിയറിനെ വിശേഷിപ്പിക്കുന്നതായിരുന്നു ഉചിതം.
കാളിദാസന്റെ രചനകളിൽ ധർമ്മം, മോക്ഷം, സ്നേഹം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ ദൃശ്യമാണ്.
സംഗീതം, നൃത്തം, നാടകം എന്നിവയുടെ സംയോജനവും അദ്ദേഹത്തിൻ്റെ കൃതികളിൽ കാണാം.
വന്ദേ കാളിദാസം കവീന്ദ്രം!
#കാളിദാസൻ #aarshavidyasamajam


