✨✨✨🙏🕉️🙏✨✨✨
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീശാരദാംബികായയൈ നമഃ
========================
കോലതീരേശസ്തവം
മന്ത്രം - 02
ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ-
ക്കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
വാച്യാർത്ഥം
-------------
കോലത്തുകരക്കോവിലിൽ വസിച്ചുകൊണ്ടു ലോകം ഭരിക്കുന്ന പരമേശാ, നീ ഒരൊറ്റ നിമിഷംകൊണ്ട് ഈ ലോകം മുഴുവൻ സൃഷ്‌ടി
ക്കുന്നവനാണ്. വെറും നോട്ടംകൊണ്ട് ഈ ലോകത്തെ മുഴുവൻ സദാ നീ ഭരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ലീലകൾ താണ്ഡവനടനത്തിൻ്റെ രൂപത്തിൽ ആടിക്കൊണ്ടിരിക്കുന്ന നീ എന്നെ രക്ഷിച്ചുകൊള്ളേണം!
(മുനിനാരായണപ്രസാദ് സ്വാമികളുടെ ശ്രീനാരായണ ഗുരുദേവകൃതികളുടെ സമ്പൂർണ വ്യാഖ്യാനത്തിൽ നിന്നും)
⚡⚡ ഗുരു ഓം⚡⚡ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #🌸 ചതയം ദിനാശംസകൾ 😍

