ShareChat
click to see wallet page
search
നാവിന് തുമ്പിൽ കൊടും വിഷം പേറി കൊണ്ട് മരണം ഇഴഞ്ഞു നീങ്ങുന്ന, സാധാരണ മനുഷ്യർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു ദ്വീപ് - The Snake Island അഥവാ പാമ്പുകളുടെ ദ്വീപ് or നാഗങ്ങളുടെ ദ്വീപ്! ഇലാ ഡാ ക്വമെടാ ഗ്രാന്റെ! ☠️🐍 ബ്രസീൽ എന്ന വലിയ രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഈ വിഷം നാറുന്ന ദ്വീപിന്റെ യഥാർത്ഥ പേര് ഇതാണ്! പിന്നെങ്ങനെ ഇത് ഒരു Snake Island എന്ന നാമത്തിൽ അറിയപ്പെട്ടു?! അതിനുള്ള ഉത്തരം അറിയണമെങ്കിൽ ഒരു 100-120 വർഷം പിറകിലേക്ക് പോകണം! ശരിയായ കാലഘട്ടം എന്ന് പറയുന്നത് 1900 കളുടെ തുടക്കകാലം! ടെക്നോളജി വളരാത്ത ആ കാലത്ത് ഒരുപാട് മനുഷ്യവാസം ഉള്ള ഒരു സ്ഥലം ആയിരുന്നു ഇലാ'ഡാ ക്വമെടാ ഗ്രാന്റെ എന്ന ദ്വീപ്..എന്നാൽ വരുമാന മാർഗം ആയി അവിടെ ഉള്ള ജനങ്ങൾ കണ്ട ജോലി വാഴ കൃഷി ആയിരുന്നു! ജോലിയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്താൻ വേണ്ടി വാഴ കൃഷിയിൽ കൂടുതൽ തൽപ്പരർ ആയ ആ കൂട്ടർ കൃഷി സുഖമം ആവാൻ ആ കാടിന്റെ ഒരു ഭാഗം മനഃപൂർവം തീ ഇട്ട് നശിപ്പിച്ചു! നിർഭാഗ്യവശാൽ ആ തീ അവർക്ക് തടുക്കാൻ സാധിച്ചില്ല! അവസാനം കൊണ്ടെത്തിച്ചത് കാട്ടുതീയിൽ ആണ്! പോർച്ചുഗീസ് ഭാഷയിൽ കാട്ടുതീയിനെ പറയുന്ന പേരാണ് "ക്വമേടാ".. കാട്ട്തീയിലൂടെ പേര് വീണ ആ ദ്വീപ് ഇന്ന് തീയോളം അപകടം ഉണ്ടാക്കുന്ന വിഷജന്തുക്കളുടെ വാസകേന്ദ്രം ആണ്! ഔദ്യോഗികമായി അവസാനമായി ഒരു മനുഷ്യൻ ക്വമെടാ ഗ്രാന്റെ ദ്വീപിൽ താമസിച്ചു മരണപ്പെട്ടെന്ന് പറയപ്പെടുന്നത് 1920കളുടെ സമയത്താണ്! കടലിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് 1900 സമയങ്ങളിൽ അത് വഴി രാത്രി പോകുന്ന കപ്പലുകൾക്കും ബോട്ടുകൾക്കും സഹായകം ആകാൻ ഇലാ ഡാ ക്വമെടാ യിൽ ഒരു ലൈറ്റ് ഹൌസ് പണിയിച്ചിട്ടുണ്ട്! ആ ലൈറ്റ് ഹൌസ് നോക്കി നടത്താൻ വേണ്ടി ഒരാളും അയാളുടെ ഭാര്യയും 3 കുട്ടികളും ആണ് അവസാനമായി ഈ പാമ്പ് ദ്വീപിൽ എത്തിപ്പെട്ടത്! ദ്വീപ്പിന്റെ അപകടം ഒരു പക്ഷെ അവർ വില കുറച്ച് കണ്ടത് കൊണ്ടോ അതോ അവരെ പറഞ്ഞ് പറ്റിച്ചത് കൊണ്ടോ എന്നറിയില്ല.. ആ 5 പേരുടെയും അന്ത്യം ഇതേ ദ്വീപിൽ തന്നെ വെച്ചാണ് നടന്നത്! സർക്കാർ അംഗീകൃത ജോലി ആയത് കൊണ്ടും സൗകര്യം കുറവ് ആയത് കൊണ്ടും ഈ അഞ്ചഅംഗ കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം ബോട്ടിൽ ഒരുകൂട്ടർ ആഴ്ചയിൽ ഒരിക്കൽ വന്ന് നൽകുന്ന പതിവായിരുന്നു! എന്നാൽ എന്നത്തേയും പോലെ ഒരു ദിവസം ഭക്ഷണവുമായി വന്ന ഈ കൂട്ടരേ വരവേൽക്കാൻ ലൈറ്റ് ഹൌസ് ഓപ്പറേറ്ററോ ഭാര്യയോ വന്നില്ല! പന്തികേട് മണത്ത കൂട്ടർ അൽപ്പം റിസ്ക് എടുത്ത് കൊണ്ട് തന്നെ കാടിന്റെ ചെറിയ ഭാഗം കയറിയപ്പോൾ കണ്ടത് 3 കുട്ടികൾ ഉൾപ്പെടെ 5 പേരുടെയും ജീർണിച്ചു നാറിയ ശവശരീരം ആണ്! ഇവരെ ഏറ്റവും ഞെട്ടിച്ച കാര്യം ഈ 5 പേരുടെയും ശരീരത്തിലെ മാംസപിണ്ടങ്ങൾ അലിഞ്ഞു പോയതായും കാണപ്പെട്ടെന്ന് പറയപ്പെടുന്നു! 5 പേർ താമസിച്ച ആ ലൈറ്ഹൗസിലെ ഏതോ വിടവിലൂടെ ഒരു പാമ്പ് അകത്തു കയറി അവരുടെ ഇളയകുട്ടിയെ കടിക്കുകയും ശേഷം ജീവൻ രക്ഷിക്കാൻ രാത്രി തന്നെ മുൻകരുതലുകൾ ഇല്ലാതെ കാടിലൂടെ 5 പേരും കടപ്പുറത്തേക്ക് യാത്ര ചെയ്തതും കാര്യം കൂടുതൽ വഷളാക്കി! യാത്രാമദ്ധ്യേ പല പാമ്പുകൾ ഇവരെ കടിക്കുകയും ശേഷം കടപ്പുറം എത്തിയ ഉടൻ കുട്ടികളുടെ അമ്മ തല കറങ്ങി വീഴുകയും ചെയ്‌തെന്ന് പറയപ്പെടുന്നു! കൈത്തണ്ടയിൽ പാമ്പിന്റെ കടിയേറ്റ പാട് കണ്ട ഭർത്താവ് കൂടുതൽ പരിഭ്രാന്തൻ ആവുകയും ശേഷം അയാൾക്കും കടി ഏറ്റിട്ടുണ്ട് എന്ന് ഉറപ്പ് വന്ന ശേഷം മരണത്തിനു കീഴടങ്ങിയതാണ് എന്നുമാണ് പറയപ്പെടുന്ന വാർത്തകൾ! ഈ ഒരു സംഭവത്തിന് ശേഷം ആളുകൾ ആ സ്ഥലത്തേക്ക് വരാതെ ഇരുന്നത് കൊണ്ട് ലൈറ്റ് ഹൌസ് ഇപ്പോൾ യാന്ത്രികം ആക്കിയിരിക്കുകയാണ് സർക്കാർ! ഇത് പോലെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന, പാമ്പുകളുടെ കോട്ട എന്ന് പറയുന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത് ബ്രസീലിലെ ഏതെങ്കിലും ഉൾഗ്രാമങ്ങളിലോ അല്ലെങ്കിൽ പ്രധാന നഗരങ്ങളിൽ നിന്ന് ദൂരെ മാറി ഏതെങ്കിലും സ്ഥലത്തൊ ആയിരിക്കും എന്നായിരിക്കും നിങ്ങൾ വിചാരിച്ചിട്ടുണ്ടാവുക!എന്നാൽ നമുക്ക് തെറ്റി! ബ്രസീലിന്റെ സാമ്പത്തിക കേന്ദ്രം എന്ന് അറിയപ്പെടുന്ന Saō Paulo എന്ന ആഡംബര നഗരത്തിൽ നിന്ന് വെറും 33 കിലോമീറ്റർ മാത്രം ദൂരെ മാറി ആണ് ഈ നിഗൂഢ ദ്വീപ് സ്ഥിതി ചെയ്യുന്നത്! ഇലാ ഡാ ക്വമെടാ ഗ്രാന്റെ ഏകദേശം 43 ഹെക്ടർ ചുട്ടളവുള്ള ദ്വീപ് ആണ്.. അതായത് ഒരു 105-110 ഏക്കർ വിസ്തൃതി. കണക്കുകൾ പ്രകാരം ഓരോ 3 മീറ്റർ ദൂരത്തിലും 2 മുതൽ 5 വരെ പാമ്പുകൾ ഉണ്ട്! ഭൂമിയിലെ പല ഭാഗങ്ങളിൽ പല ഭൂമിശാസ്ത്രം അനുസരിച്ച് ഓരോ മേഖലയിൽ പാമ്പിന്റെ കാര്യം വന്നാൽ ഓരോരോ ഇനത്തിൽ പെട്ട പാമ്പുകളെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരും! പാമ്പുകളുടെ രാജൻ എന്നറിയപ്പെടുന്ന രാജവെമ്പാല ഇവിടെ ഏഷ്യയിൽ ഒരുപാട് കാണാം! അത് പോലെ ആഫ്രിക്കൻ കാടുകളിൽ ചതുപ്പിലും മറ്റും താരം ഭീമാകാരന്മാർ ആയ അനകൊണ്ട പാമ്പുകൾ ആണ്! മരുഭൂമിയിലെ ചെന്നാൽ Rattle snake പോലുള്ള വൻ അപകടകാരികളും! ഇത്തരം പാമ്പുകളെ കുറിച്ച് നാം ഡിസ്‌ക്കവെറി, ആനിമൽ പ്ലാനറ്റ് പോലുള്ള TV ചാനലുകളിൽ കണ്ടും കേട്ടും വളർന്നതാണ്.. അല്ലെങ്കിൽ സിനിമകളിലൂടെ എങ്കിലും പരിചിതമായതാവും! എന്നാൽ നിഗൂഢത നിറഞ്ഞ ഇലാ ഡാ ക്വമെടാ ഗ്രാന്റെ ഭരിക്കുന്നത് അവനാണ് - One of the most deadliest and Mysterious Snake creature ever in Nature's History - The Golden Landshead Viper 🐍 മലയാളത്തിൽ ഈ ഭീകരനെ കുന്തതലയൻ എന്ന് വിളിക്കും! അണലി വർഗ്ഗത്തിൽ പെട്ട ഇവറ്റകൾ ആ ദ്വീപിൽ മാത്രമേ കാണപ്പെടുന്നുള്ളു! വംശനാശം നേരിടുന്ന കുന്തതലയന്മാർ ഏറെക്കുറെ 4000ഇൽ അധികം ഉണ്ടെന്ന് പറയപ്പെടുന്നു! മൊത്തം പാമ്പുകളുടെ കണക്ക് എടുത്താൽ ഇലാ ഡാ ക്വമെടാ ഗ്രാന്റെ യിൽ 4 ലക്ഷത്തിൽ അധികം പാമ്പുകൾ ഉണ്ടെന്നാണ് കണക്കുകൾ! അതിൽ വെറും 1% മാത്രം ആണ് ഉഗ്രവിഷമുള്ള കുന്തതലയൻ അണലികൾ! ഒരു കുന്തതലയൻ മനുഷ്യനെ കടിച്ചാൽ കടിയേറ്റ ആളുടെ രക്തക്കുഴലുകൾ വിഷത്തിന്റെ ശക്തിയിൽ പൊട്ടി ചിതറും!ശേഷം ആ കടിയേറ്റ ആള് നേരിടുന്നത് ലോകത്തിലെ തന്നെ ഏറ്റവും വേദനയെറിയ മരണങ്ങളിൽ ഒന്നാണ്! സാധാരണ ഒരു പരാചയപ്പെട്ട ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാവുന്നതിനേക്കാൾ ഭയാനകമായ കാഴ്ച ആവും കടിയേറ്റയാൾ മരിക്കും മുൻപ് സ്വന്തം ശരീരത്തിൽ കാണുക! കടിയേറ്റ ഭാഗത്ത് അസ്സഹനീയമായ വേദന കൂടാതെ ആ ഭാഗം വീർത്തു പൊങ്ങും! ശേഷം രക്തക്കുഴലുകൾ പൊട്ടി ചിതറി ശരീരത്തിൽ നിന്ന് ചോര ഒലിക്കാൻ തുടങ്ങും! രക്തത്തിൽ വിഷത്തിന്റെ ശക്തി മനുഷ്യന്റെ തൊലിയുമായി ഉണ്ടാവുന്ന സമ്പർക്കത്തിലൂടെ തൊലി കരിഞ്ഞു പോവുകയും ചെയ്യുന്ന ഒരു അതിദാരുണ മരണം ആണ് Golden Landshead Viper നിങ്ങൾക്ക് നൽകുക! നമ്മുടെ നാട്ടിൽ കാണുന്ന അണലികളെക്കാൾ 5 മടങ്ങ് കൂടുതൽ വിഷം Landshead Viper ഇൽ ഉണ്ടെന്ന് പറയപ്പെടുന്നു! ഇതിന് കാരണം ആ ഒരു ദ്വീപിൽ തന്നെ വിഹരിക്കുന്നത് കൊണ്ടും അവിടെ കണ്ട് വരുന്ന മറ്റ് പല പാമ്പുകളുമായി ഇണചേർന്നു കൊണ്ട് ഉണ്ടാവുന്ന ഒരു പുതിയ ബ്രീഡ് ആണ് ഇതിന് കാരണം എന്നും പറയപ്പെടുന്നുണ്ട്! അങ്ങനെയെങ്കിൽ ഈ Snake Island ലെ രാജാവായ കുന്തതലയൻ പാമ്പുകൾ എങ്ങനെ ഉള്ള ജന്തുക്കളെ ആണ് ഭക്ഷിക്കുന്നത് എന്നത് ശാസ്ത്രലോകത്തിനു നൽകിയ ഉത്തരം ശെരിക്കും ഞെട്ടിക്കുന്ന ഒന്നായിരുന്നു! ദ്വീപ്പിലെ മറ്റ് പാമ്പുകൾ ചെറിയ പക്ഷികളെയും മറ്റ് ജന്തുക്കളെയും എല്ലാം ഭക്ഷിക്കുമ്പോൾ Golden Landshead Viper ഭക്ഷിക്കുന്നത് മറ്റ് പാമ്പുകളെ തന്നെ ആണ്.. ചുരുക്കി പറഞ്ഞാൽ പാമ്പുകളുടെ രാജാവ് ആയ രാജ വെമ്പാലയെ പോലെ ഉള്ള Çâññ!bål സ്വഭാവം! ഇതിന്റെ വിഷത്തിന് ഇത്രയും ശക്തി ഉള്ളതും മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ആരെയും ഭയപ്പെടുത്തുന്ന റിയാക്ഷന് കാരണം ഇതാവണം എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്! ഇത്രയൊക്കെ അപകടം ഉള്ള ഈ ദ്വീപിൽ പ്രവേശനം ഉള്ളത് ബ്രസീൽ നേവി പോലുള്ള അധികാരികൾക്കും വളരെ പരിമിതമായി ചില ബയോളജിസ്റ്റുകൾക്കും മാത്രമാണ്.. എന്നാൽ ഇവിടെ ഒട്ടനേകം കള്ളകടതുക്കാരും സ്മഗ്ഗ്ളര്മാരും സ്ഥിരമായി സർക്കാരിന്റെ കണ്ണ് വെട്ടിച്ച് വരാറുണ്ട്! അതിനും കാരണം കുന്തതലയൻ ഭീകരന്മാർ ആണ്! ഹൃദയരോഗം, കിഡ്നി തകരാറ് പോലുള്ള പല മാരക അസുഖങ്ങൾക്കും കുന്തതലയന്റെ വിഷം ഒരു മരുന്നാണ് എന്ന് പറയപ്പെടുന്നു! നിയമപരമായി അല്ലാത്തത് കൊണ്ട് തന്നെ ഇതിന്റെ ബ്ലാക്ക് മാർക്കറ്റ് അറിഞ്ഞു കൊണ്ട് പല ക്രിമിനലുകൾ ഈ ദ്വീപിൽ വരാറുണ്ട് എന്നാണ് കണക്കുകൾ! പക്ഷെ തിരിച്ച് ജീവനോടെ പോയ ആളുകൾ ഉണ്ടോ എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല! ഈ ദ്വീപ് നിങ്ങളെ വരവേൽക്കുന്നത് ആളില്ലാത്ത ഒരുകൂട്ടം തോണികൾ തീരത്തടിഞ്ഞ കാഴ്ചയുമായി ആയിരിക്കും! ചെറുതോണിയിൽ വഴി തെറ്റി വരുന്ന വഞ്ചിക്കാർ ഒരു കര കാണുമ്പോൾ ആശ്വസിച്ചു ചെന്ന് കേറുന്നത് പിന്നീട് അവർക്ക് ഒരിക്കലും തിരിച്ച് വരാത്ത ഒരു ലോകത്തേക്ക് ആണ് എന്നത് സത്യം! പാമ്പിന്റെ ആക്രമണം സാധാരണ നിലത്തു നിന്നാണ് ലഭിക്കുക എന്നാണ് പൊതുഅറിവ്! അവിടെ ആണ് ഈ ദ്വീപ്പിലെ പാമ്പുകൾ വ്യത്യസ്തം ആകുന്നത്! നിലത്തു നിന്ന് കടി ലഭിക്കും എന്ന് കരുതി നടക്കുന്നവർക്ക് മരത്തിൽ തൂങ്ങി ആടുന്ന കുന്തതലയന്റെ കടി തലയിലും കഴുത്തിലും മുഖത്തുമാണ് കിട്ടുക! തലയിൽ കിട്ടുന്ന കടിയുടെ പര്യവസാനം പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ! ഇത്രയും പാമ്പുകൾ ഉള്ള ഈ ദ്വീപിൽ പാമ്പുകളുടെ രാജൻ ആയ വെമ്പാല ഇല്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്! ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ഈ ദ്വീപിൽ ഉള്ള ചില അപൂർവ ഇനം വണ്ടുകളും പ്രാണികളും 1 മുതൽ 2 അടി വരെ നീളം ഉള്ളയായും പറയപ്പെടുന്നു! ഈ ദ്വീപിൽ തന്നെ കുടുങ്ങി കിടക്കുന്നതു ശേഷം ഉള്ള മേറ്റിങ്ങും ആണ് ഇത് പോലുള്ള ഫലങ്ങൾക്ക് കാരണം എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു! ഇവിടെ ഉള്ള വിഷപാമ്പുകളുടെ കടിയും ശേഷം മനുഷ്യനിൽ ഉണ്ടാവുന്ന റിയാക്ഷനും ശെരിക്കും ഒരു അത്ഭുതം ആണ് എന്ന് നേരിട്ടറിഞ്ഞത് 1990കളിൽ ഒരു ബയോളജിസ്റ് നേരിട്ട അനുഭവത്തിൽ നിന്നാണ്! പഠനകാര്യങ്ങൾക്ക് വേണ്ടി എല്ലാ മുന്നൊരുക്കങ്ങളും പാലിച്ചു കൊണ്ട് വന്ന വിദ്യാർത്ഥിക്ക് കൈയ്യിൽ അവിടെ ചിലവഴിക്കുന്ന സമയത്ത് പാമ്പിന്റെ കടിയേറ്റു! ഉടനെ തന്നെ വിഷചികിത്സ ടീമിന്റെ സഹായത്തിൽ ചികിത്സ നൽകിയെങ്കിലും അത് കൊണ്ട് വിദ്യാര്ഥിക്ക് സാധാരണ നിലയിൽ ആരോഗ്യം നില നിർത്താൻ സാധിച്ചില്ല.. ശേഷം ജീവൻ നിലനിർത്താൻ ഇവർ ചെയ്ത കൃത്യം എന്താണെന്ന് വെച്ചാൽ കടിയേറ്റ കൈ മുറിച്ച് മാറ്റി കളയുക എന്നതായിരുന്നു! അവസാനമായി നടന്ന ഏറ്റവും ഭീതി പടർത്തുന്ന ഒരു സംഭവം അതായിരുന്നു! 2012 കാലത്ത് വഴി തെറ്റി ഇതേ ദ്വീപിൽ എത്തിപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി വിഷം പേറാതെ രക്ഷപ്പെട്ടത്! ശേഷം പുറംലോകത് എത്തിയ ഇയാൾ പറഞ്ഞത് ദ്വീപിൽ കൂമ്പാരം പോലെ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കെട്ടി കിടക്കുന്ന ഞെട്ടിക്കുന്ന കാര്യമാണ് 🤕 ഈ ദ്വീപ്പിനെ കൂടുതൽ ചർച്ചാവിഷയം ആക്കുന്നത്, ദ്വീപിൽ സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൌസിൽ രാത്രി കാലങ്ങളിൽ ലൈറ്റ് മിന്നി തെളിയുന്നതും പൊടുന്നനെ ഓഫ്‌ ആകുന്നതും ശ്രദ്ധയിൽ പെട്ട മീൻപിടുത്തക്കാർ ബ്രസീൽ നേവിയെ അറിയിച്ചതാണ്! ശേഷം നടത്തിയ പരിശോധനയിൽ ലൈറ്റിനു ഒരു കേടും ഇല്ല എന്ന് വ്യക്തത വരുത്തിയ നേവി, പക്ഷേ ആളുകൾ വിശ്വസിക്കുന്നത് ആ മരണപ്പെട്ട 5 കുടുംബങ്ങളുടെ ദുരാത്മാക്കൾ ആണ് ഇതിന്റെ പിന്നിൽ എന്നാണ്! പാമ്പിന്റെ കടിയേറ്റ് വിഷം പേറി ശരീരം വികൃതമായി മരിക്കുന്നത് അത്ഭുതം ആണ്!അറിഞ്ഞോ അറിയാതെയോ അവിടെ എത്തിപ്പെട്ട നൂറ്‌ കണക്കിന് മനുഷ്യർ മരണപ്പെട്ടു! അതിന് കാരണം അവിടെ ഉണ്ട് എന്ന് ശാസ്ത്രീയപരമായി തെളിവ് ഉള്ള കുന്തത്തലയന്മാർ മാത്രമാണോ? അതോ അതിലും വിഷമുള്ള അല്ലെങ്കിൽ മനുഷ്യനെ വരെ വിഴുങ്ങാൻ കെൽപ്പുള്ള ഭീമാകാരന്മാർ ആയ ഇഴജന്തുക്കൾ ഉണ്ടാവുമോ? എന്ത് തന്നെ ആയാലും ഇലാ ഡാ ക്വമേട എന്ന ദ്വീപ്പും പ്രകൃതി എന്ന സത്യവും നമ്മളെ അമ്പരപ്പിക്കുകയാണ്! ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇന്നും ഈ ദ്വീപുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല! Only people who surrendered to the snake island knows the truth..👀💀 #🛕Interesting facts #🛕Interesting facts #✍️പൊതുവിജ്ഞാനം #✍️പൊതുവിജ്ഞാനം #📝 ഞാൻ എഴുതിയ വരികൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📔 കഥ #📙 നോവൽ
🛕Interesting facts - ShareChat