ShareChat
click to see wallet page
search
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 18. ഇന്ന് :- ബി.ബി.സി സ്ഥാപകദിനം :- സി.എം.എസ് പ്രസ്സിന് ഇന്ന് 203 വയസ്സ്. :- സാംബിയ : ദേശീയ പ്രാർത്ഥനാ ദിനം :- അസർബെയ്ജാൻ: സ്വാതന്ത്ര്യ ദിനം :- ക്രോയേഷ്യ : 'നെക് ടൈ' ഡേ :- National Exascale Day :- ഹെൽത്ത് കെയർ എയ്ഡ് ദിനം :- ദേശീയ മാമ്മോഗ്രാഫി ദിനം :- പ്രേഷിത പ്രവർത്തകനായ വിശുദ്ധ ലൂക്കാ സുവിശേഷകന്റെ തിരുനാൾ അമീഷ് ത്രിപാഠി (ജന്മദിനം) ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ടു കൊണ്ടുപോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള അഭിനിവേശം അമീഷ് കൈവിട്ടിരുന്നില്ല. ആ ഇഷ്ടത്തെ ആളിക്കത്തിച്ചത് സാക്ഷാൽ പൗലോ കൊയ്‌ലോയാണ്. 'ദ് ആൽക്കെമിസ്റ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമീഷ് നോവൽ എഴുതാൻ തീരുമാനിച്ചു. അതാണ് 'ദ് ഇമ്മോർട്ടൽസ് ഓഫ് മെലൂഹ'. തന്റെ ആദ്യ നോവൽ കൊണ്ടുതന്നെ സമകാലിക ഇന്ത്യൻ എഴുത്തിലെ പ്രമുഖ ശബ്ദമായി മാറുവാൻ സാധിച്ച അമീഷ് രാജ്യത്ത് ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരനായി മാറി.1974 ഒക്ടോബർ 18 ന് മുംബൈയിൽ ജനിച്ച അമീഷ് കുട്ടിക്കാലം ചെലവഴിച്ചത് ഒഡീഷയിലെ റൂർക്കേലയ്ക്കടുത്താണ്. ലോറൻസ് സ്കൂൾ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂൾ, മുംബൈ സെന്റ് സേവ്യേഴ്സ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്കൽക്കട്ട തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസം. ബിരുദാനന്തരം 14 വർഷം ബാങ്കിൽ ജോലി ചെയ്തു. 2010 ൽ ശിവനെ യോദ്ധാവായി പുനർസൃഷ്ടിക്കുന്ന ശിവ ട്രിലജിയിലെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു.ഈ നോവൽ ബെസ്റ്റ് സെല്ലറായി. ഇന്ത്യൻ മിത്തോളജിയെ ആധുനിക വീക്ഷണത്തോടെ പുനർവ്യാഖ്യാനം ചെയ്യുന്ന 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' (2010), 'ദ് സീക്രട്ട് ഓഫ് ദ് നാഗാസ്' (2011), 'ദി ഓത്ത് ഓഫ് വായുപുത്ര' (2013) എന്നീ പുസ്തകങ്ങൾ 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇക്ഷ്വാകുവിൻ്റെ ശിവ ത്രയവും സയണും (രാമ ചന്ദ്രൻ്റെ പുസ്തകം 1) ഒരുമിച്ച് ഉൾക്കൊള്ളുന്നു. സീരീസ്) (2015), സീത - വാരിയർ ഓഫ് മിഥില (രാമചന്ദ്ര സീരീസിൻ്റെ പുസ്തകം 2) (2017), ഇമ്മോർട്ടൽ ഇന്ത്യ - യംഗ് കൺട്രി, ടൈംലെസ് സിവിലൈസേഷൻ (അമിഷിൻ്റെ ആദ്യത്തെ നോൺ-ഫിക്ഷൻ പുസ്തകം) (2017) - 4 ദശലക്ഷം കോപ്പികൾ അച്ചടിച്ചു. മൊത്ത ചില്ലറ വിൽപനയിൽ Rs. 120 കോടി ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ പോപ്‌സ്റ്റാർ എന്നാണ്. അമീഷിൻ്റെ ആത്മീയ ഗുരു ദീപക് ചോപ്ര അമീഷിൻ്റെ പുസ്തകങ്ങളെ 'ആർക്കൈറ്റിപൽ ആൻഡ് സ്റ്റൈറിംഗ്' എന്ന് വാഴ്ത്തി. ഐഐഎം കൽക്കട്ടയിലെ പഠനത്തിനുശേഷം, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഐഡിബിഐ ബാങ്ക്, സിംഗപ്പൂർ ഡെവലപ്‌മെൻ്റ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പതിനാല് വർഷത്തോളം ഫിനാൻഷ്യൽ-സേവന വ്യവസായത്തിൽ അമിഷ് പ്രവർത്തിച്ചു. ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസിൽ മാർക്കറ്റിംഗ്, പ്രൊഡക്റ്റ് ഡെവലപ്‌മെൻ്റ് & സർവീസ് ക്വാളിറ്റി എന്നിവയുടെ ദേശീയ തലവനും സീനിയർ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹത്തിൻ്റെ അവസാന ജോലി. 2011-ൽ തൻ്റെ രണ്ടാമത്തെ പുസ്തകത്തിൻ്റെ പ്രകാശനത്തോടെ അദ്ദേഹം മുഴുവൻ സമയ എഴുത്തിലേക്ക് തിരിഞ്ഞു. റെയ്മണ്ട് ക്രോസ്‌വേഡ് ബുക്ക് അവാർഡ്, ദൈനിക് ഭാസ്‌കർ ലിറ്ററേച്ചർ അവാർഡ്, സൊസൈറ്റി യംഗ് അച്ചീവേഴ്‌സ് അവാർഡ്, റേഡിയോ സിറ്റിയുടെ മാൻ ഓഫ് ദി ഇയർ, പിആർ കൗൺസിൽ ഓഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേറ്റർ ഓഫ് ദി ഇയർ, പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് (ലിറ്ററേച്ചർ) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അമീഷ് നേടിയിട്ടുണ്ട്. ). ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 100 സെലിബ്രിറ്റികളുടെ പട്ടികയിൽ അമീഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. GQ 50 ഏറ്റവും സ്വാധീനമുള്ള യുവ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം, കൂടാതെ ലോകമെമ്പാടുമുള്ള മികച്ച നേതാക്കൾക്കായുള്ള പ്രശസ്തമായ അമേരിക്കൻ പ്രോഗ്രാമായ ഐസൻഹോവർ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി ജീവിതത്തിൽ ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ്, ബോക്സിംഗ് എന്നിവയിൽ അമിഷിന് സജീവമായ താൽപ്പര്യമുണ്ടായിരുന്നു. ഐഐഎം കൽക്കട്ടയിലെ ബാരോ-സി ബാങ്കിൻ്റെ പ്രധാന ഗായകനായിരുന്നു. 1722 .. ഫ്രാൻസ് കാരനായ സി ഹോപ്ഫെർന് fire extinguisher ന് പേറ്റന്റ്........ 1867 - USA, USSR ൽ നിന്നും അലാസ്ക വിലക്ക് വാങ്ങി........ 1892- USA യിൽ ബഹുദൂര ടെലിഫോൺ സംവിധാനം നിലവിൽ വന്നു...... 1906 - വിത്തൽ റാംജി ഷിൻഡെ ഡിപ്രസ്ഡ് ക്ലാസ് മിഷൻ സൊസൈറ്റി സ്ഥാപിച്ചു....... 1914 - ഷോൺസ്റ്റാറ്റ് പ്രസ്ഥാനം ജർമ്മനിയിൽ സ്ഥാപിതമായി...... 1918 - ചെക്കോസ്ലോവാക്യ ഓസ്ട്രോ- ഹംഗേ റിയൻ സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി(ബി. ബി.സി) സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോർപ്പറേഷൻ എന്നറിയപ്പെട്ടു....... 1926- ലിയോൺ ട്രോട്സ്കിയെയും കൂട്ടരേയും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി..... 194 - യുദ്ധത്തടവുകാരായ സൈനികരെ വധിക്കാൻ ഹിറ്റ്ലറുടെ ഉത്തരവ്....... 1954ടെക്സാസ് ഇൻസ്ട്രുമെന്റ്സ് ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി....... 1955- ജെസ്സി ഓവൻസിനെ സർവകാല മികച്ച അത് ലറ്റായി പ്രഖ്യാപിച്ചു........ 1967- സോവിയറ്റ് പേടകം venera 4 ആദ്യമായി ശുക്രന്റെ അന്തരീക്ഷത്തിൽ എത്തി....... 1967 - ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഹാൻസ് എ ബെഥെയ്ക്ക്....... 1967 - വാൾട്ട് ഡിസ്നിയുടെ "ജംഗിൾ ബുക്ക്" ചിത്രം പുറത്തിറങ്ങി...... 1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ്...... 1973 - സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ വാസിലി ലിയോൺ‌ടീഫിന്...... 1976- അമേരിക്കൻ വില്യം ലിപ്സ്കോമ്പിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം...... 1980 - 5,377.9 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യത്തെ ഹിമാലയൻ കാർ റാലി ബോംബെ യിലെ ബ്രബോർൺ സ്റ്റേഡിയത്തിൽ നിന്ന് 74 സ്റ്റാർട്ടറുകളുമായി ആരംഭിച്ചു....... 1985- കൽപ്പാക്കത്ത് ഫാസ്റ്റ് ബ്രീഡർ ,ടെസ്റ്റ് റിയാക്ടർ പ്രവർത്തനം തുടങ്ങി….. 1989 - യുഎസ് 62 -മത്തെ ബഹിരാകാശ ദൗത്യം STS 34 (അറ്റ്ലാന്റിസ് 5) ഭ്രമണ പഥത്തിലെത്തി ........ 1991 - അസർബൈജാൻ USSR ൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..... 1993 - എസ്ടിഎസ് -58 (കൊളംബിയ) ഭ്രമണപഥത്തിലെത്തി....... 1995 - യുപിയിൽ രാഷ്ട്രപതിയുടെ ചട്ടവും സംസ്ഥാന അസംബ്ലിയും താൽക്കാലികമാ യി നിർത്തിവച്ച ആനിമേഷൻ ഏർപ്പെടുത്തി..... 1997- ഫിലിപ്പ് രാജകുമാരൻ മലയാള മനോരമയുടെയും കൊച്ചിയിലെ ദ വീക്കിന്റെയും ഇന്റർനെറ്റ് പതിപ്പ് സ്വിച്ചോൺ ചെയ്തു.'........ 2000നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിന്റെ നിർമാണത്തിന് സുപ്രീം കോടതി അനുമതി നൽകി........ 2004 - കാട്ടു കള്ളൻ വീരപ്പൻ ദൗത്യ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.'........ 2007 ASHA (Accredited social health activist) പദ്ധതി നിലവിൽ വന്നു...... 2007 - കറാച്ചിയില്‍ ബേനസീ ഭൂട്ടോയുടെ വാഹനവ്യൂഹത്തിനുനേരെ ചാവേറാക്രമണം ബേനസീര്‍ ഭൂട്ടോ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു 2009 - ബ്രിട്ടീഷുകാരനായ ജെൻസൺ ബട്ടൺ 2009 ഫോർമുല 1 ജേതാവായി..... 2010 - ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നു........ 2013 - സിറിയക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് UN സുരക്ഷാ കൗൺസിലിൽ സീറ്റ് നിരസിച്ച ആദ്യ രാജ്യമായി സൗദി അറേബ്യ ........ 2014 രണ്ടുവര്‍ഷത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അമേരിക്കയുടെ രഹസ്യവിമാനം തിരിച്ചെത്തി........ 2014 - സൈഡിംങ് സ്പ്രിംങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി. 2019ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറും ബഹിരാകാശത്ത് നടന്ന ആദ്യ വനിതകളായി ...... 2021 - എഗോർ ബാബേവും കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സഹകാരികളും ചേർന്ന് ഇലക്ട്രോൺ ക്വാഡ്രുപ്ലെറ്റുകൾ എന്നറിയപ്പെടുന്ന ദ്രവ്യത്തിന്റെ പുതിയ അവസ്ഥയുടെ തെളിവുകൾ കാണിക്കുന്ന ഒരു പരീക്ഷണം പ്രസിദ്ധീകരി..... 2022 - ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ മരിച്ചു...... ജന്മദിനങ്ങൾ 1785 - തോമസ് ലവ് പീക്കോക്ക് , ഇംഗ്ലീഷ് നോവലിസ്റ്റ്, കവി. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം പ്രശസ്ത കവി ഷെല്ലിയുടെ ഉറ്റമിത്രം. ആക്ഷപഹാസ്യനോവലുകളായിരുന്നു രചിച്ചിരുന്നത്...... 1859 - ഹെൻറി ബേർഗ്‌സൺ,അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികൻ, എഴുത്തുകാരൻ .... 1898- കെ.പി .എസ് .മേനോൻ (സീനിയർ) ആദ്യ വിദേശകാര്യ സെക്രട്ടറി, ചൈന, USSR അംബാസഡർ, Many worlds ആത്മകഥ...... 1917 - കുളങ്ങര പൗലോസ്‌ ഹോർമിസ് ( കെ. പി. ഹോർമിസ്.),ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ സ്ഥാപകൻ..... 1919- പിയറി ട്രൂഡോ, രണ്ട് തവണ കാനഡ പ്രധാനമന്ത്രി,ട്രൂ ഡോ മാനിയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.... 1925 - ഇബ്രാഹിം അൽകാസി.ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകരിലൊരാൾ, ചിത്രകാരൻ ........ 1939- ലീ ഹാർവി ഓസ്വാൾഡ്,കോൺ എഫ് കെന്നഡിയുടെ കൊലപാതകി,... 1950- ഓംപുരി. ഹിന്ദി സിനിമാ താരം.ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്..... 1956- മാർട്ടിന നവരത്‌ലോവ, വനിതാ ടെന്നിസിലെ പവർ ബാങ്ക്… 18 ഗ്രാൻറ് സ്ലാം കിരീടം, 31 double, 11 mixed double. 1960 -ക്രെയ്ഗ് കാമറൂൺ മെല്ലോ , 2006-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ ... 1974 - അമിഷ് ത്രിപാഠി, ഇന്ത്യൻ എഴുത്തുകാരൻ. മെലുഹയിലെ ചിരംജീവികൾ , നാഗന്മാരുടെ രഹസ്യം , വായുപുത്രമാരുടെ ശപഥം ആണ് രചിച്ച നോവലുകൾ. ഇക്ഷാകുവംശത്തിന്റെ രാജകുമാരൻ എന്ന നോവൽ പരമ്പര 2015 ജൂൺ 22 നു പുറത്തിറങ്ങി........ 1977 - ജ്യോതിക - തമിഴ് ചലച്ചിത്ര നടി ..... 1978 - കലാമണ്ഡലം ബിന്ദുലേഖ. കേരളത്തിലെ ചുമർചിത്രകാരി, ഭരതനാട്യ, മോഹിനിയാട്ട നർത്തകി.നിരവധി ചുമർ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ‌...... ചരമവാർഷികങ്ങൾ 1865- ഹെന്റി ജോൺ ടെമ്പിൾ,ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി....... 1871- ചാൾസ് ബാബേജ്. ഇംഗ്ലിഷുകാരനായശാസ്ത്രജ്ഞൻ,ഗണിതജ്ഞൻ,കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആദ്യ മെക്കാനിക്കൽ കമ്പ്യൂട്ടർ നിർമിച്ചു....... 1931 തോമസ് ആൽ‌വ എഡിസൺ ഫോണോഗ്രാഫ്, ചലച്ചിത്ര ക്യാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ നടത്തിയ വ്യക്തി...... 1976 - വിശ്വനാഥ സത്യനാരായണ, തെലുഗു കവി...... 1985- ബെഞ്ചമിൻ മൊളോയിസ്. ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവർ ത്തകൻ, വർണവിവേചന വിരുദ്ധ പോരാളി, കവി, 30 മത് വയസ്സിൽ കള്ളക്കേസിൽ കുടുക്കി ബോത്ത ഭരണകൂടം ലോകത്തിന്റെ അഭ്യർഥന നിരസിച്ച് തൂക്കിലേറ്റി...... 2009 -തെരുവത്ത് രാമൻ,മലയാളത്തിലെ ആദ്യ സായാഹ്ന പത്രമായ പ്രദീപത്തിന്റെ സ്ഥാപക പത്രാധിപർ...... 2013 – ദാവൂദി ഭരദ്വാജ് ,തെലുഗു കവി. 2012 ജ്ഞാനപീഠം..... #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം