അമീന സിത്താര - വർഷങ്ങൾക്ക് മുമ്പാണ് ഏകദേശം 55 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ എന്റെ ക്യാബിനിലേക്ക് വരുന്നത്. കൂടെ മകളും മകളുടെ ഭർത്താവും കുഞ്ഞും പുറത്തുണ്ടായിരുന്നു. ആ സ്ത്രീ ആകെ തകർന്ന്, എന്റെ കൈകളിൽ അമർത്തിപ്പിടിച്ച് "മാഡം എന്നെ ഒന്ന് രക്ഷിക്കണം, എന്റെ മകളുടെ ജീവിതം ആകെ കുളമായിരിക്കുകയാണ്" എന്ന് പറഞ്ഞ് പൊട്ടിക്ക രഞ്ഞു. ഭർത്താവ് ഉപേക്ഷിച്ചു പോയ ആ അമ്മയ്ക്ക് ഏക ആശ്രയം മകളായിരുന്നു.
തുടക്കത്തിൽ അവർ പറഞ്ഞത് മകൾക്ക് ഡി പ്രഷൻ ആണെന്നും, അവൾ ആ ത്മഹ ത്യയ്ക്ക് ശ്രമിച്ചു എന്നുമാണ്. മകളുടെ ഭർത്താവ് വളരെ നല്ലവനാണെന്നും, കുടുംബം നോക്കുന്ന കാര്യത്തിലും മകളെ സ്നേഹിക്കുന്നതിലും യാതൊരു കുറവും വരുത്താറില്ലെന്നും അവർ പറഞ്ഞു. എന്നാൽ, മരുമകന് എല്ലാ കാര്യത്തിനും അമ്മായിഅമ്മ തന്നെ വേണം. ഭക്ഷണം കൊടുക്കാനും, ചായ കൊടുക്കാനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും അയാൾക്ക് ഭാര്യയെക്കാൾ കൂടുതൽ 'ഉമ്മ' മതി എന്നൊക്കെയുള്ള വിചിത്രമായ കാര്യങ്ങളാണ് അവർ പങ്കുവെച്ചത്.
ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ ആദ്യം എനിക്ക് തോന്നിയത് സിഗ്മ ണ്ട് ഫ്രോ യിഡ് ഒക്കെ പറഞ്ഞിട്ടുള്ള 'ഈഡിപ്പസ് കോംപ്ലക്സ്' (Oedipus complex) പോലെയുള്ള, അതായത് അമ്മയോട് അമിതമായ അടുപ്പം തോന്നുന്ന ഒരു അവസ്ഥയാണോ ഇതെന്നാണ്. എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമായിരുന്നില്ല.
സെഷനുകൾ പുരോഗമിച്ചപ്പോൾ ആ അമ്മ ഞെട്ടിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തി. "മാഡം, പാടില്ലാത്ത പലതും സംഭവിച്ചു പോയി" എന്ന് പറഞ്ഞ് അവർ കുറ്റസമ്മതം നടത്തി. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി താനും മകളുടെ ഭർത്താവും തമ്മിൽ ലൈം ഗിക ബന്ധത്തിലാണെന്ന സത്യം അവർ തുറന്നു പറഞ്ഞു.
അടുക്കളയിൽ സഹായിക്കാൻ എന്ന വ്യാജേന അടുത്ത് വരികയും, പിന്നീട് അതൊരു ശാരീ രിക ബന്ധത്തിലേക്ക് വളരുകയുമായിരുന്നു. താൻ സാമ്പത്തികമായി അയാളെ ആശ്രയിക്കുന്നതുകൊണ്ടും, എതിർത്താൽ മകളുടെ ജീവിതം തകരുമെന്ന ഭയം കൊണ്ടും അവർ അതിന് വഴങ്ങി.
എന്നാൽ മകൾ ഡിപ്രഷനിലാകാൻ മറ്റൊരു കാരണമുണ്ടായിരുന്നു. ഒരിക്കൽ ഭർത്താവ് അമ്മയ്ക്ക് അയച്ച ഒരു മെസ്സേജ് മകൾ കാണാനിടയായി. "നിന്റെ മകളെ ഞാൻ ഉപേക്ഷിക്കട്ടെ, എന്നിട്ട് നിന്നെ കല്യാണം കഴിക്കട്ടെ" എന്നായിരുന്നു ആ മെസ്സേജ്. ഇത് കണ്ടതോടെയാണ് ആ പെൺകുട്ടി തകർന്നുപോയതും ആത്മ ഹത്യയ്ക്ക് ശ്രമിച്ചതും.
ഈ കേ സിൽ മരുമകനെ കൗൺസിലിംഗിന് ഇരുത്തിയപ്പോൾ അയാൾക്ക് വലിയ കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. ഒളിച്ചും പാത്തും ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ (Se xual Deviance) അയാൾ ഒരു ത്രിൽ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം ഭാര്യയോടുള്ള ലൈം ഗിക താൽപ്പര്യവും അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.
ഇത് വളരെ സെൻസിറ്റീവായ വിഷയമായതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ഞങ്ങൾ ഇത് കൈകാര്യം ചെയ്തത്. മകൾക്ക് മറ്റൊരു സൈ ക്കോളജിസ്റ്റിന്റെ സഹായം ഉറപ്പാക്കി. അമ്മയ്ക്കും മരുമകനും തെറാപ്പികൾ നൽകി. ഒടുവിൽ ആ അമ്മ മകളുടെ വീട്ടിൽ നിന്നും മാറി താമസിക്കാനും, മകളുടെയും ഭർത്താവിന്റെയും ദാമ്പത്യം തകരാതെ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനിച്ചു.
ബന്ധങ്ങളിൽ എപ്പോഴും ഒരു അതിർവരമ്പ് (Boundaries) ഉണ്ടായിരിക്കണം.
മരുമകനായാലും മകനായാലും സ്നേഹപ്രകടനങ്ങൾക്ക് ഒരു പരിധിയുണ്ട്. ആ അതിരുകൾ മായുമ്പോൾ സംഭവിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും. ഒളിച്ചും പാത്തും കിട്ടുന്ന ക്ഷണികമായ സുഖങ്ങൾക്ക് വേണ്ടി സ്വന്തം മക്കളുടെ ജീവിതം ബ ലി നൽകരുത് എന്ന് ഓർമ്മിപ്പിക്കാനാണ് ഈ അനുഭവം ഞാൻ പങ്കുവെച്ചത്. #അഭിപ്രായം #motiv


