ShareChat
click to see wallet page
search
ജഷീർ പള്ളിവയലിനെയും വി എൻ ശശീന്ദ്രനും എതിരെ വ്യക്തി അധിക്ഷേപം നടത്തുന്ന സൈബർ കോൺഗ്രസുകാരിൽ ചിലർ ഞാൻ ഏത് പക്ഷത്ത് ആണെന്ന് ചോദിച്ചിരുന്നു അവരോടായി ചിലത് പറയാൻ ഉണ്ട്. പ്രിയപ്പെട്ട ശശി ഏട്ടനും പ്രിയപ്പെട്ട ജഷീറും തോമാട്ട്ചാൽ ജില്ലാ പഞ്ചായത്ത് സീറ്റെന്നല്ല വയനാട്ടിൽ ഏത് സീറ്റിലും മത്സരിക്കാൻ പൂർണ യോഗ്യരാണ് എന്ന കാര്യത്തിൽ തർക്കമില്ല..! അത് എൻ്റെ വിഷയവുമല്ല. വിഷയം ജഷീറിനെ തീർക്കാൻ ചിലർ നടത്തിയ ഗൂഢ നീക്കങ്ങൾ മാത്രമാണ്. അതിനെതിരെ ആണ് എൻ്റെ പ്രതിഷേധം. ജഷീറിന് തോമാട്ട്ചാൽ സീറ്റ് അല്ലെങ്കിൽ ചൂരൽമല ബ്ലോക്ക് സീറ്റ് നൽകണമായിരുന്നു. അങ്ങനെ ഒരു സാഹചര്യം വരാതിരിക്കാൻ ആ സീറ്റ് ആദ്യം വിട്ട് കൊടുത്തു. ഇത് ജഷീറിനെതിരെ മാത്രമല്ല, ഇത്തരത്തിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ ജില്ലയിലെ ഒരു വിഭാഗം നടത്തിയ നീതികേടിനെ കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം തുറന്ന് പറയുന്നതാണ്. കെഎസ്‌യു കാലഘട്ടത്തിൽ ഈ പ്രസ്ഥാനത്തിന് വേണ്ടി ജഷീർ സഹിച്ച ത്യാഗങ്ങൾ നേരിട്ട് അറിവുള്ളതുമാണ്. അത് പോലെ തന്നെയാണ് ശശിയേട്ടനും രാഷ്ട്രീയം തുടങ്ങിയ കാലഘട്ടം മുതൽ സൂക്ഷിച്ച് വരുന്ന സൗഹൃദമാണത്. ശശിയേട്ടൻ പാർട്ടിക്ക് വേണ്ടി ത്യജിച്ചത് സ്വന്തം ജീവിതംകൂടെ ആണെന്ന് നമ്മുടെ ഓർമയിൽ ഉണ്ടാവണം. പരസ്പരം ചേരിതിരിഞ്ഞ് ഇരുവരെയും വ്യക്തി അധിക്ഷേപം നടത്തുന്നവർ ചില കുബുദ്ധികളുടെ തന്ത്രങ്ങളിൽ വീണ് പോവുകയാണ്. അവരുടെ ഉദ്ദേശവും അത് തന്നെയാണ്. എതിർ ശബ്ദങ്ങളെ ഭിന്നിപ്പിച്ച് നേതൃത്വത്തിൽ തുടരാൻ ഉള്ള ചിലരുടെ കുബുദ്ധി. അത്തരക്കാരിൽ നിന്നും പാർട്ടിയെ മോചിപ്പിക്കാൻ വേണ്ടിയാവണം നമ്മുടെ പോരാട്ടം..! 💙 #എന്റെ രാഷ്ട്രീയം 🇮🇳🔥 #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #കോൺഗ്രസ് 🇮🇳 #ന്യൂസ്റൂം
എന്റെ രാഷ്ട്രീയം 🇮🇳🔥 - ShareChat