#⚽ പോർച്ചുഗൽ ടീം #⚽ ഫുട്ബോള്‍ 🏆 #♥ Ronaldo Fans ⚽ #🔥 Al-Nassr #⚽️CR7 Status കുടുംബം പറയുന്നു; എനിക്ക് 1000 ഗോളുകൾ വേണം; കാരണം പറഞ്ഞ് റൊണാൾഡോ
Cristiano Ronaldo 1000 Goals: നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം.
Also Read: Cristiano Ronaldo: വിഡ്ഡികൾക്ക് ഫുട്ബോൾ അറിയില്ല; കലിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
"പൂർണ സംതൃപ്തിയോടെ എനിക്ക് വിരമിക്കണം. കാരണം എന്റെ എല്ലാം ഞാൻ ഫുട്ബോളിനാണ് നൽകിയത്. അധികം വർഷങ്ങൾ മുൻപിൽ ഇല്ല എന്ന് എനിക്ക് അറിയാം. പക്ഷേ ഉള്ള കുറച്ച് വർഷങ്ങൾ ഞാൻ ഏറ്റവും ആസ്വദിച്ച് തന്നെ കളികും." 1000 കരിയർ ഗോളുകളുമായി ചരിത്രമെഴുതാൻ റൊണാൾഡോയ്ക്ക് ഇനി 54 ഗോളുകൾ കൂടിയാണ് വേണ്ടത്.
Also Read: റൊണാൾഡോ വിവാഹിതനാവുന്നു; മോതിരത്തിന്റെ വില; വിരലിൽ ശസ്ത്രക്രിയ വേണം -Cristiano Ronaldo
"ഞാൻ പലപ്പോഴും പറയാറുണ്ട്, എനിക്ക് സാധിക്കുമായിരുന്നു എങ്കിൽ ഞാൻ ദേശിയ ടീമിന് വേണ്ടി മാത്രമേ കളിക്കുമായിരുന്നുള്ളു. മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കില്ല. കാരണം ദേശിയ ടീമിന് വേണ്ടി കളിക്കുക എന്നതാണ് ഒരു ഫുട്ബോൾ താരത്തിന് പരിപൂർണത നൽകുന്നത്. ദേശിയ ടീമിന് വേണ്ടി കളിക്കാനായത് വലിയ ബഹുമതിയാണ്. പോർച്ചുഗലിന്റെ അടുത്ത മത്സരത്തിൽ ജയിക്കാനാവും എന്നും ലോകകപ്പിന് യോഗ്യത നേടാനാവുമെന്നും പ്രതീക്ഷിക്കുന്നു. ലോകകപ്പ് വിജയിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. എന്നാൽ ഒരു സമയം ഒരു ചുവട് വെച്ചാണ് ഞങ്ങൾ മുൻപോട്ട് പോകുന്നത്," റൊണാൾഡോ പറഞ്ഞു.
Also Read: Cristiano Ronaldo: എന്റെ പിതാവിനേക്കാൾ മികച്ചത് ലാമിൻ യമാൽ; ക്രിസ്റ്റ്യാനോ ജൂനിയർ
അടുത്ത ആഴ്ച ഹംഗറിക്ക് എതിരെയാണ് പോർച്ചുഗലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. അതിന് ഇടയിലാണ് ക്ലബ് ഫുട്ബോൾ മതിയാക്കി ദേശിയ ടീമിന് വേണ്ടി മാത്രമായി കളിക്കും എന്ന സൂചന റൊണാൾഡോ നൽകുന്നത്.
Read More: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ.


