#😇 ദേവി കാത്യൻ എന്ന മഹർഷിയുടെ പുത്രിയായി അവതരിച്ചതിനാലാണ് കാത്യായനി എന്ന പേര് ലഭിച്ചത്. കാത്യൻ ദേവിയെ തൻ്റെ മകളായി ലഭിക്കാൻ തപം ചെയ്തെന്നും, അതിൽ സംപ്രീതയായി ദേവി അദ്ദേഹത്തിൻ്റെ മകളായി ജനിച്ചുവെന്നുമാണ് വിശ്വാസം. ദുർഗ്ഗാ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നാണ് കാത്യായനി. മഹിഷാസുരനെ നിഗ്രഹിച്ച ഭഗവതിയുടെ ഭാവമാണ് ഇത്. കാത്യായനി ദേവിയുടെ വാഹനം സിംഹമാണ്. നാലു കൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങൾ ദേവിക്ക് ഉള്ളതായി വിശ്വസിക്കപ്പെടുന്നു. #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕 #🙏🏻 നവരാത്രി പുരാണ കഥകൾ 😇