ShareChat
click to see wallet page
search
♥️ലൈംഗിക ബന്ധം നിങ്ങൾക്ക് ബോറടിച്ചു തുടങ്ങിയോ ?  നിങ്ങളുടെ ദാമ്പത്യ ജീവിതം അപകടത്തിലേക്കാണു നീങ്ങുന്നത്. സെക്സിലെ വിരസത മാറ്റാൻ നിങ്ങൾക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നത്.എന്ത് കാര്യവും എപ്പോഴും ഒരു പോലെ ചെയ്താൽ ആർക്കും ബോറടിക്കും. സെക്സിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.സെക്സിലെ വിരസത മാറ്റാൻ കൂടുതൽ കൂടുതൽ ബാഹ്യലീലകളിൽ ഏർപ്പെടുക, കൂടുതൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക, പങ്കാളിയോട് തുറന്നു സംസാരിച്ചു പരസ്പരം ഇഷ്ടമുള്ള കാര്യങ്ങൾ സെക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, തുടങ്ങി എന്തും ഏതും, നിങ്ങൾക്ക് ഉചിതം എന്ന് തോന്നുന്നത് പരീക്ഷിക്കുക.സെക്സിലെ സ്ഥിരം വേദി മാറ്റുന്നതും ഒരു നല്ല പ്രതിവിധിയാണ്, അതിനായി നിങ്ങൾക്ക് പങ്കാളിയോടൊപ്പംഒരു യാത്ര പോകാവുന്നതാണ് .പങ്കാളിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചും, ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിച്ചും റൊമാൻറിക് ആകാൻ ശ്രമിക്കുന്നത് നല്ലതാണ്. സെക്സ് ഒരിക്കലും ഒരു ഒറ്റയാൾ പോരാട്ടം അല്ല.പങ്കാളികൾ ഇരുവരും തുറന്ന മനസ്സോടെ, ആഗ്രഹത്തോടെ, ഒരുപാടിഷ്ടത്തോടെ സെക്സിനെ നോക്കിക്കാണുക.വികലവും വിരസവുമായ സെക്സ് നിങ്ങളുടെ കുടുംബ ജീവിതത്തിൻറെ അടിത്തറ തന്നെ ഇളക്കും. ഒരു കാര്യം ഓർക്കുക.. സെക്സ് ബോറടിച്ചു തുടങ്ങിയാൽ പിന്നെ ആ ബോറടി മാറ്റുക മാത്രമേ ഉള്ളു പ്രതിവിധി.#ആരോഗ്യം