കഴുത്തു മുതല്‍ കാൽവിരൽത്തുമ്പു വരെ വേണം സ്നേഹ സ്പർശനം;
♥️നാൽപതു കഴിഞ്ഞും സെക്സ് ആസ്വാദ്യമാക്കാൻ ടിപ്സ്♥️ഇരുപതു വയസ്സുള്ളപ്പോൾ ലൈംഗിക പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സ്ത്രീ/ പുരുഷന്മാർക്കു ഉത്തേജനം ഉണ്ടാവും .മുപ്പതു -നാൽപതു വയസ്സിൽ, വെറുതെ ഓർത്താൽ ഉത്തേജനം ഉണ്ടാവണമെന്നില്ല, ഇണയുടെ ശരീരഭാഗങ്ങൾ നേരിൽ കാണുകയും ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.കുറച്ചു കൂടെ പ്രായമായി, അൻപതുകൾ പിന്നിട്ട് അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ(പൂർവലീലകൾ വേണ്ടിവരും. അതായതു, ദർശനവും സ്പർശനവും ലൈംഗിക വിനോദഭാവവും (മൂഡ് ) എല്ലാം ഒരുമിച്ചു വേണം. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്നു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.∙ ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കണം.∙ സെ്ക്സിന്റെ പടിവാതിലാണ് പൂർവലീലകൾ. അതിൽ വിരലുകൾ, ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾ മാത്രമല്ല അസ്വസ്ഥതയുണ്ടാക്കാത്തതരത്തിലുള്ള കടിയും നഖ പ്രയോഗവുമൊക്കെയാകാം.∙ സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഖ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ(അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ സെക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.#ആരോഗ്യം

