ShareChat
click to see wallet page
search
ഒരിക്കൽ ആരോ ചുമരിൽ വച്ച ചിത്രം പോലെ, മനസ്സിന്റെ അകത്തളത്തിൽ മായാതെ നിൽക്കുന്നുണ്ട്, നീയും നിന്റെ പ്രണയവും!! ഒരിക്കൽ പറഞ്ഞൊരു വാക്കല്ല അത്, ഹൃദയത്തിൽ പടരുന്ന ചുടുനിശ്വാസമാണത്!! താഴ്ചയിലേയ്ക്ക് ഒഴുകുന്ന പുഴയാണത്!! കണ്ടെത്താനാവാത്ത വഴികളിലേയ്ക്ക്, എന്നെ നയിച്ച പ്രണയമേ... പുസ്തകങ്ങളുടെ മണം പോലെ, പുതുമഴ മണ്ണ് തൊടുന്ന മണം പോലെ, നീയെന്നും എന്റെ പ്രിയപ്പെട്ടതാണ്!! പറയാത്ത വാക്കുകളുടെ ഇടവേളയിലാണ് പ്രണയത്തിന്റെ സ്വർഗീയ സംഗീതം!! തുലാവർഷത്തിന്റെ തണുപ്പിൽ, വഴിയരികിലെ കാപ്പിയുടെ ചൂടും, മൗനത്തിന്റെ ഭാഷയും, ഓർമ്മകളിൽ നീറ്റലാവാൻ ഇതൊക്കെ മതി!! അതിമനോഹരമായ തുടക്കവും, ആവേശകരമായ യാത്രയും, അനിവാര്യമായ വേർപിരിയലും, ഇതുതന്നെയല്ലേ പ്രണയം??!! -𝓙𝓮𝓼𝓱𝓶𝓪𝓓𝓲𝓷𝓮𝓼𝓱 #life #happiness #insta #fb #fypシ #photographychallenge #picoftheday #trendingpost #travel #travelphotography #family #📔 കഥ