പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ
ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 17
ഇന്ന്: - അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജന ദിനം
:- ദേശീയ ആയുർവേദ ദിനം.
:- ലോക ട്രോമ ദിനം.
:- അന്തർരാഷ്ട്ര ദാരിദ്ര നിർമാർജ്ജന ദിനം
:- ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 101 വയസ്സ് [1920 ഒക്റ്റൊബർ 17ന് താഷ്കന്റിൽ വെച്ചാണ് ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സ്ഥാപിതമാകുന്നത്. എം.എൻ ROയ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, അബനി മുഖർജി തുടങ്ങിയർ നേതൃത്വം നൽകി. 1925 ൽ കാൺപൂരിൽ പരസ്യമായി ചേർന്ന സമ്മേളനമാണ് സി.പി.ഐ യ്ക്ക് രൂപം കൊടുത്തത്. ]
:-ഡിജിറ്റൽ സൊസൈറ്റി ദിനം (ഭാരതം )
:- നാഷണൽ സ്റ്റ്റെയ്റ്റ് എഡ്ജ് ഡേ
[പുകവലി, മയക്കുമരുന്നു, മദ്യപാനം, മാംസാഹാരം ഇവ വർജ്ജിച്ച് ഹാർഡ് കോർ ഡാൻസ് / പന്ക് റോക്ക് ചെയ്യുന്നവരുടെ ദിനം] -അമേരിക
കണ്ണദാസൻ (കവിയരസ്) ചരമദിനം
പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്ന കണ്ണദാസൻ 1927 ജൂൺ 24 ന് തമിഴ്‌നാട്ടിലെ കാരക്കുടിക്കടുത്തുള്ള സിരുകൂടൽ പെട്ടി - നാട്ടുകോട്ടൈ നഗരത്തർ കുടുംബത്തിൽ സത്തപ്പൻ ചെട്ടിയാരുടെയും വിശാലാക്ഷി ആച്ചിയുടെയും മകനായി ജനിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര്- മുത്തയ്യ എന്നായിരുന്നു. പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് കവിയരസ് എന്നായിരുന്നു. (കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം). ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി. കരൈമുത്തു പുലവാർ, വണങ്കാമുടി, കാമകപ്രിയ, പാർവ്വതീ നാഥൻ, ആരോഗ്യ സ്വാമി എന്നീ തൂലികാനാമങ്ങളിലും എഴുതിയിരുന്നു. 109 -ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, അർത്ഥമുള്ള ഹിന്ദു മതം എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944-നും 1981 നുമിടക്ക് ഇദ്ദേഹത്തിന്റെ 4000-ത്തോളം കവിതകളും 5000-ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്ത് വന്നിട്ടുണ്ട്. കണ്ണദാസന് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം, സാഹസികത എന്നിവ എടുത്ത് പറയേണ്ട ഒന്നാണ്. ഒതുങ്ങിക്കൂടിയ ഒരു ജീവിതമായിരുന്നില്ല അത്. തമിഴ്‌നാട്ടിൽ കിട്ടാവുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. മദ്യം, മദിരാക്ഷി, മയക്ക് മരുന്നുകൾ, ചൂതാട്ടം, രാഷ്ട്രീയം, നിരീശ്വരവാദം, ഈശ്വരവാദം തുടങ്ങിയവയെല്ലാം തന്നെ അദ്ദേഹം പരീക്ഷിച്ചു. എല്ലാം അനുഭവിച്ച് കഴിഞ്ഞ്, സ്വന്തം അനുഭവങ്ങൾ വച്ച് ഒരു പുസ്തകം എഴുതിയുണ്ടാക്കി. അതിൽ സ്വയം പരിഹസിക്കുന്ന വരികളായിരുന്നു അധികവും. ‘സർക്കാസം’ കണ്ണദാസന്റെ പ്രത്യേകത ആയിരുന്നു. ആ പുസ്തകം തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ, അഭ്യസ്ത വിദ്യർ, കുടുംബിനികൾ, കർഷകർ, കൂലിത്തൊഴിലാളികൾ, വരേണ്യ വർഗ്ഗം തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകളെ സ്വാധീനിച്ചിരുന്നു എന്ന് തന്നെ പറയാം.
യുവാവായ മുത്തയ്യ, ദ്രാവിഡ നിരീശ്വരവാദ സംഘടനകളുടെ വക്താവായിരുന്നു. പക്ഷേ എന്തിലും വലുത് സ്വന്തം മാതൃഭാഷയോടുള്ള സ്നേഹവും, സാഹിത്യത്തിനോടുള്ള അഭിവാഞ്ഛയുമായതിനാൽ കിട്ടുന്ന പുസ്തകങ്ങളൊക്കെ കണ്ണദാസൻ വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ ‘തിരുപ്പാവൈ’ എന്ന പുസ്തകം വായിക്കാൻ ഇടയായ മുത്തയ്യ, ഹിന്ദുത്വത്തിൽ ആകാംക്ഷ ഉടലെടുക്കുകയും, തിരുപ്പാവൈ, ഹിന്ദുത്വം എന്നിവയിലെ രഹസ്യങ്ങൾ തേടി ഇറങ്ങുകയും ചെയ്തു. തിരുപ്പാവൈ എന്ന കവിത, ആണ്ടാൾ (ലക്ഷ്മി ദേവി), കൃഷ്ണനെ കുറിച്ച് എഴുതിയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയൊക്കെ ഉള്ള രഹസ്യങ്ങൾ തേടിയിറങ്ങിയ മുത്തയ്യ തികഞ്ഞ രൊരു ഈശ്വര വിശ്വാസിയായി മാറുകയും സ്വയം ശ്രീ കൃഷ്ണന്റെ ദാസനായി മാറുകയും ചെയ്തു- കണ്ണദാസൻ. അതിന് ശേഷം, ഹിന്ദുത്വത്തിന്റെ സ്വത്വം അറിയാൻ ശ്രമിച്ച കണ്ണദാസൻ തന്റെ അറിവ് ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതാണ് ‘അർത്ഥമുള്ള ഹിന്ദുമതം. 1981 ഒക്ടോബർ 17 ന് അമേരിക്കയിലെ ഇല്ലിനോയി എന്ന സ്ഥലത്ത് വച്ച് അന്തരിച്ചു
1604-ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ,ഒഫ്യൂക്കസ് താരഗ ണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്....
1855 - ബെസ്സെമർ സ്റ്റീൽ നിർമ്മാണ പ്രക്രിയ യ്ക്ക് പേറ്റന്റ് ലഭിച്ചു......
1888 - തോമസ് എഡിസൺ ഒപ്റ്റിക്കൽ ഫോണോഗ്രാഫിന് (ആദ്യ സിനിമ) പേറ്റന്റ് ഫയൽ ചെയ്തു.......
1905- USSR ഒക്ടോബർ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു........
1918- യുഗോസ്ലാവ്യ സ്വതന്ത്രമായി.......
1919 - മൗലാന ജൗഹർ അലി, മൗലാന ഷൗക്കത്ത് അലി, അബ്ദുൾ കലാം ആസാദ് എന്നിവരുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു......
1920 M.N.റോയിയും കൂട്ടരും കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടന താഷ് കെന്റിൽ രൂപീകരിച്ചു.......
1933- ആൽബർട്ട് ഐൻസ്റ്റിൻ ജൂത ജർമനി വിട്ട് അമേരിക്കൻ പൗരനായി.......
1940- ഗാന്ധിജി വ്യക്തി സത്യാഗ്രഹം തുടങ്ങി. വിനോബഭാവെ പ്രഥമ സത്യാഗ്രഹിയായി......
1943- ജപ്പാനീസ് ആർമിക്കു വേണ്ടി സഖ്യ കക്ഷികൾ ബർമയിൽ നിർമിച്ച റെയിൽവേ ലൈൻ പൂർത്തിയായി.........
1949 - ഭരണഘടനയുടെ ആർട്ടിക്കിൾ 370 അംഗീകരിച്ച് ജമ്മു കശ്മീരിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി......
1956- game of the century എന്നറിയപ്പെട്ട ചെസ് മത്സരം ബോബി ഫിഷർ നേടി......
1956 - എറണാകുളം– കോട്ടയം പാതയിലൂടെ ആദ്യ ട്രെയിൻ ഓടി.......
1957- ഫ്രഞ്ച് സാഹിത്യകാരൻ ആൽബർട്ട് കാമുവിന് സാഹിത്യ നോബൽ......
1957 - പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി
II സോജൻഡ്രിഗാർ അധികാരമേറ്റു.....
1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു....
1973 - അറബ് – ഇസ്രയൽ യുദ്ധത്തിൽ (Yom Kopper) ഇസ്രയേലിന്റെ കൂടെ നിന്ന രാജ്യങ്ങൾ ക്കെതിരെ OPEC എണ്ണ ഉപരോധം പ്രഖ്യാപിച്ചു.
1979 - മദർ തെരേസക്ക് സമാധാന നോബൽ പ്രഖ്യാപിച്ചു.......
1984 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബ്രൂസ് മെറിഫീൽഡിന് നൽകി.......
1985 - ഫ്രഞ്ച് എഴുത്തുകാരൻ ക്ലൗഡ് സൈമൺ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി....
1989- USലെ കാലിഫോർണിയയിൽ വൻ ഭൂകമ്പം.....
1990 - കർണാടകത്തിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെ തുടർന്ന് എസ്. ബംഗാരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു......
1994 - കപിൽ ദേവിന്റെ അവസാന ഏകദിന ക്രിക്കറ്റ് മത്സരം......
1996 - യു പിയിൽ രാഷ്ട്രപതി ഭരണം ....
1997 -പഞ്ചാബിലെ ജലന്ധറിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഐ കെ ഗുജ്‌റാൾ നിർവ്വഹിച്ചു.....
1999 - ഷിംലയിൽ സമാപിച്ച ദേശീയ ബോക് സിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച ബോക്‌സറായി സർവീസസ് രാമണന്ദ് തിരഞ്ഞെടുക്കപ്പെട്ടു..
1999 - ഷെനിയാങ്ങിൽ നടന്ന ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷന്മാർ വെങ്കലം നേടി......
2000 - ഐ.ടി. ആക്ട് നിലവിൽ വന്നു......
2003 റിസോഴ്സ് സാറ്റ് (lRS P6) വിക്ഷേപണം .
2008- ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റിക്കാർഡ് ലാറയെ മറികടന്ന് സച്ചിൻ നേടി......
2010 - മദർ മരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു......
2017- Lincoln in the bardow എന്ന പ്രഥമ കൃതിക്ക് ജോർജ്ജ് സാണ്ടേഴ്സ് മാന് ബുക്കർ സമ്മാനം നേടി......
2018 - വിദേശകാര്യ മന്ത്രി എംജെ അക്ബർ നിരവധി #MeToo കേസിൽ രാജി വെച്ചു......
2020 - ന്യൂസിലാന്റിലെ പൊതുതെര ഞ്ഞെടുപ്പിൽ ജസീന്ത ആർഡെർണിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.....
2022- കേരളത്തെ ബാധിച്ച കനത്ത മഴയിൽ പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു ..
2022- ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകയുടെ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' എന്ന നോവലിന് 2022 ലെ ബുക്കർ സമ്മാനം ലഭിച്ചു .
ജന്മദിനങ്ങൾ
1876 - അലക്സി ചാപ് ഗിൽ,സോവിയറ്റ് ചരിത്ര നോവൽ പ്രസ്ഥാപന സ്ഥാപകൻ.....
1877 - സിസ്റ്റർ എവുപ്രാസ്യമ്മ
ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസ സഭയിലെ അംഗം. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.......
1912- ജോൺ പോൾ ഒന്നാമൻ പാപ്പ.
33 ദിവസം മാത്രം പാപ്പയായി പ്രവർത്തിച്ചു..
1915 -ആർതർ മില്ലർ,അമരിക്കൻ നാടകകൃത്ത്
1917ഒലിവർ ടാംബോ,ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖ നേതാവ് .......
1930- വി അരവിന്ദാക്ഷൻ,കമ്യൂണിസ്റ്റ് സഹയാത്രികനായ സാഹിത്യവിമർശകൻ മരിക്കുന്നത് വരെ ഒരരൊറ്റകൃതിയും അച്ചടിച്ച് പ്രസിദ്ധികരിച്ചില്ല, കയ്യെഴുത്ത് പ്രതികൾ മാത്രം ലഭ്യം......
1947 - വൃന്ദ കാരാട്ട്,CPI(M) നേതാവ്. പ്രകാശ് കാരാട്ടിന്റെ ഭാര്യ....
1955 - സ്മിത പാട്ടിൽ,ഹിന്ദി സിനിമ താരം.(1970-80).....
1965 - അരവിന്ദ ഡി സിൽവ,ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ, മുൻ നായകൻ ......
1970- അനിൽ കുബ്ലെ,ക്രിക്കറ്റർ,മുൻ ഇന്ത്യൻ നായകൻ,ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ 619 ഏകദിനം 337 വിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റും നേടിയ രണ്ടിലൊരാൾ. (ജിം ലേക്കർ ആണ് മറ്റേ ആൾ)....
1986 - നവ്യ നായർ (ധന്യ നായർ ),സിനിമാ നടി .....
ചരമവാർഷികങ്ങൾ
1586- ഫിലിപ്പ് സിഡ്നി,പ്രശസ്ത ആംഗലേയ കവി, വിമർശകൻ.....
1981- കണ്ണദാസൻ.(കവിയരസ് )പ്രശസ് തനായ തമിഴ് കവി,ഗാനരചയിതാവ് 1980 ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു......
1994- പി.എം. അബൂബക്കർ,മുൻ കേരള പൊതുമരാമത്ത് മന്ത്രി.....
2013 - സരോജിനി വരദപ്പൻ,തമിഴ്നാടിൽ നിന്നുള്ള സാമൂഹ്യപ്രവർത്തക....... #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍ #✍️പൊതുവിജ്ഞാനം