#❤ സ്നേഹം മാത്രം 🤗
ചില മനുഷ്യരോട് നന്ദി പറയേണ്ടിയിരിക്കുന്നു.. ശ്രദ്ധിച്ചിട്ടില്ലേ, ചിലപ്പോഴൊക്കെ നമ്മളെല്ലാരും ഒരു മനുഷ്യന് ചുറ്റും കറങ്ങി കൊണ്ടേയിരിക്കുന്നു, മറ്റൊരു ലോകത്തെ കുറിച്ചോ, നമ്മളെ കുറിച്ചോ നമ്മൾ ശ്രദ്ധിക്കാതെയാകുന്നു. പക്ഷേ പെട്ടെന്നൊരു നിമിഷം ആ മനുഷ്യൻ നമ്മളെ തോൽപ്പിച്ച് കളഞ്ഞാലോ... ഒരുപക്ഷേ നമുക്കാ നിമിഷം ലോകം തകരുന്ന പോലെ തോന്നാം, ഒറ്റപ്പെടലിൻ്റെ, നിസ്സഹായതയുടെ, തെറ്റിദ്ധാരണയുടെ പേരിൽ നമ്മൾ തളർന്ന് പോവാം. പക്ഷേ ഒരിക്കൽ സ്നേഹം കൊണ്ട് പണിതുയർത്തിയ ആ ഒരാൾ മാത്രമുള്ള ലോകത്ത് നിന്നും നിങ്ങൾ ആ നിമിഷം മറ്റെല്ലാ ആലോചനെയെയും പിന്തള്ളി കൊണ്ട് പുറത്ത് കടക്കുക... ആദ്യം നിങ്ങൾ അനുഭവിച്ചേക്കാവുന്ന എല്ലാ മാനസിക, വൈകാരിക ബുദ്ധിമുട്ടുകൾക്കുമപ്പുറം മറ്റൊരു ലോകം നമുക്കായ് കാത്തിരിപ്പുണ്ട്. നമ്മള് തന്നെ നമ്മുടെ ചിരിക്ക് കാരണമാകുന്ന, നമ്മുടെ സന്തോഷത്തിന് കാരണമാകുന്ന, വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ലോകം.... പണ്ടെപ്പോഴോ നമ്മള് മറന്നു എന്ന് പറഞ്ഞ, പലപ്പോഴായി നമ്മള് ഏറ്റവും കൂടുതൽ മിസ്സ് ചെയ്ത നമ്മളെ തന്നെ കാണാൻ കഴിയുന്ന വാതിലുകളാണ് ആ മനുഷ്യർ നമുക്കായി തുറന്നിടുന്നത്... ആദ്യം അവരോട് തോന്നിയേക്കാവുന്ന ദേഷ്യം പിന്നീട് ഒരു നന്ദിയായേക്കാം..... അവരുടെ കാരണങ്ങൾ പലതുമുള്ള മാറ്റങ്ങൾ, അവ നൽകുന്ന വേദനകൾ ചിലപ്പോൾ കാലത്തിന് മായ്ക്കാൻ കഴിഞ്ഞേക്കും. എങ്കിലും ആരുടെയും വിളികളും അവരയക്കുന്ന മെസ്സേജുകളും മാത്രമുള്ള ഒരു ലോകത്തെയും, അവ മാത്രം നൽകുന്ന സന്തോഷത്തെയും നിങ്ങളും പണിതുയർത്തി കൊണ്ട് വരാതിരിക്കുക... അതിനെല്ലാത്തിനും അപ്പുറം നമ്മൾ നമ്മളെ സ്നേഹിക്കാൻ ശീലിക്കുക.ചിലപ്പോൾ നമ്മളെക്കാൾ മനോഹരമായി നമ്മൾ സ്നേഹിച്ച മനുഷ്യർ നമുക്ക് നമ്മള് മാത്രേ ഉള്ളൂ എന്ന് പഠിപ്പിച്ചിട്ടുണ്ടേൽ അവരോട് നന്ദി പറയുക....🌙

