ShareChat
click to see wallet page
search
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜 പാർട്ട്‌ -13 പാർട്ട്‌ -13          അന്ന്  പതിവിലും നേരത്തെ തന്നെ അവൾ കോളേജിൽ എത്തി.... നേഹക്കു വേണ്ടി അവൾ കാത്തിരുന്നു..... ഒരാഴ്ചയായി പെണ്ണിനെ കണ്ടിട്ട് അല്ലറ ചില്ലറ  അവധികൾ ഒക്കെ ഉള്ളത് കൊണ്ട് തന്നെ  ഡേവിഡ് കഴിഞ്ഞ  വെള്ളിയാഴ്ച വൈകിട്ട് തന്നെ അവളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി...... ഇന്ന് തിങ്കൾ  അവർ എത്താറായി എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്..... അവളുടെ ആന്റി യുടെ വീട്ടിൽ എത്തി ഫ്രഷ് ഒക്കെ ആയിട്ടാണ് പെണ്ണ് ഇങ്ങോട്ട് വരൂ... ക്ലാസ്സ് തുടങ്ങാൻ ഉള്ള ബെൽ അടിച്ചു...   പാറുവിന് വല്ലാത്ത ടെൻഷൻ തോന്നി.....അവളിനി വരില്ലേ.. തന്നെ പറ്റിച്ചത് വല്ലതും ആണോ..... ആലോചിച്ചു ആലോചിച്ചു ഒരുപാട് അങ്ങ് കൂട്ടി.. സാർ...... ഗംഭീര്യം ഉള്ള ഒരു ശബ്ദം കേട്ടതും അവളുടെ മിഴികൾ പുറത്തേക്കു നീണ്ടു.. ഡേവിഡ് ചേട്ടൻ.... അവന് പിറകിലായി നേഹയും പാറു തന്റെ നെഞ്ചിൽ കൈ വെച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.... കൂട്ടുകാരി എത്തിയല്ലോ.. സാം സാർ തന്നെ നോക്കി ചോദിച്ചു.... എനിക്ക്  ആകെ ചിരി വരുന്നുണ്ടായിരുന്നു.... ഡേവിഡിനോട് സാർ എന്തൊക്കെയോ സംസാരിക്കുമ്പോൾ നേഹ തന്റെ അടുക്കലേക്കു ഓടി വന്നിരുന്നു... പിന്നെ കുറച്ചൊക്കെ സംസാരിച്ചു... അവളുടെ ചേട്ടൻ തിരികെ പോകുക ആണെന്ന് ഞങ്ങളെ നോക്കി കൈ കാണിച്ചു കൊണ്ട് പറഞ്ഞു... നെഹെ ഈ വെട്ടം നാട്ടിൽ പോയിട്ടു വന്നിട്ട് എനിക്ക് ഒന്നും കൊണ്ട് വന്നില്ലേ നി... കൊണ്ട് വരാതെ ഇരിക്കുവോ പെണ്ണെ... കൊണ്ട് വന്നിട്ടുണ്ട്... എല്ലാം വീട്ടിൽ ഉണ്ട്.. തിരിച്ചു പോകുമ്പോൾ നി എന്റെ കൂടെ വാ.. എല്ലാം എടുത്തു തന്നിട്ട് നിന്നെ ഞാൻ തന്നെ വീട്ടിൽ കൊണ്ട് ആക്കാം... അത് പോരെ... അവൾ മതിയെന്ന് തലയാട്ടി....പിന്നീട് സാർ ക്ലാസ്സ് എടുത്തു തുടങ്ങിയത് കൊണ്ട് അതിൽ ശ്രെദ്ധിച്ചു അങ്ങനെ അങ്ങ് ഇരുന്നു... 💜 നേഹയുടെ കൈയ്യും പിടിച്ചു വാഗമരത്തിന്റെ അടുക്കൽ വന്നിരിക്കുമ്പോഴും പാറു മറ്റെന്തോ ആലോചനയിൽ ആയിരുന്നു... ആരെ കുറിച്ചാണ് ഈ ആലോചിച്ചു കൂട്ടുന്നത്.. നിന്റെ കണ്ണേട്ടനെ പറ്റി ആണോ... നിനക്ക് എന്താ നേഹ.. കണ്ണേട്ടനെ കുറിച്ച് മാത്രമേ ഉള്ളോ എനിക്ക് ആലോചിക്കാൻ.. മുത്തശ്ശിയെ കുറിച്ച് ആലോചിക്കില്ലേ ഞാൻ.... ആയിരിക്കും പക്ഷെ നി ഇപ്പോൾ ആലോചിച്ചു കൂട്ടുന്നത് മുത്തശ്ശിയെ പറ്റി അല്ല.. അതിന് അവൾ തല താഴ്ത്തി ഇരുന്നുപോയി.. നിന്റെ മനസ് എനിക്ക് അറിയില്ലേ പാറു... ഇന്ദ്രൻ നിനക്ക് നല്ലൊരു സുഹൃത്ത് ആയിരുന്നെന്നു മറ്റാരേക്കാളും എനിക്ക് അറിയാം....     ഒരു സുഹൃത്തിനെ കാണാതെ ആയാൽ ഇങ്ങനേ ഒക്കെ ആകാൻ കഴിയുമോ പാറു.. മിക്കപ്പോഴും അയാളെ ആലോചിച്ചു ഇരിക്കുവാ.... നി ഇവിടെ പഠിക്കാൻ വന്നതല്ലേ... പഠിക്കണ്ടേ നിനക്ക്... മുന്നോട്ട് എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു....എനിക്ക് തോന്നുന്നത് വീണ്ടും പറയുന്നു ഒന്നങ്കിൽ നീ അയാളെ പ്രണയിക്കുന്നുണ്ട്... അത് നീ മനസ്സിലാക്കുന്നില്ല..    നി പറഞ്ഞു പറഞ്ഞു ഇത് എവിടെ പോകുവാ.... ഡി.. ഞാൻ ഈ കോളേജിൽ ആദ്യം വന്നത് തന്നെ കണ്ണേട്ടന്റെ കൂടെയാ... എനിക്ക് വേണ്ടി പുള്ളി പ്രേത്യേകിച്ചു ഒന്നും ചെയ്തിട്ടില്ല.. പക്ഷെ ഒറ്റക്ക് നിന്നപ്പോ എനിക്ക് കൂട്ടായി വന്നില്ലേ.. അതിന്റെ ഒരു നന്ദി എന്നും എനിക്ക് ആ മനുഷ്യനോട് കാണും...അതിനെ പ്രണയം എന്ന് വിളിച്ചു കളങ്കപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഇന്ദ്രേട്ടനെ ഒരുക്കലും പാറു പ്രണയിക്കില്ല.. അത് സത്യം തന്നെയാ.. ശരിയാണ്.. പാറു ഇന്ദ്രനെ സ്നേഹിക്കുന്നില്ല.. അത് മറ്റാരേക്കാളും തനിക്കറിയാം പക്ഷെ ചില സമയത്തുള്ള ഇവളുടെ ആലോചന കാണുമ്പോൾ ചോദിച്ചു പോകുന്നതാണ്.. നേഹ ഓർത്തു പോയി.. ശെരി നിന്റെ അനൂപ് ചേട്ടനോട് ചോദിച്ചാൽ പുള്ളി എവിടെ ആണെന്ന് പറയില്ലേ.. ഇല്ല പറയില്ല.... കാരണം ആൾ എവിടെ ആണെന്ന് ആരുമറിയാൻ അങ്ങേരും ആഗ്രഹിക്കുന്നില്ല അത് തന്നെ കാരണം... നിനക്ക് അറിയാല്ലോ മുത്തശ്ശിക്ക് തീരെ വയ്യാടി..  ആൾ എപ്പോളും പറയും ഇന്ദ്രൻ കുഞ്ഞിനെ ഒന്ന് കാണണം എന്ന്...... സത്യം പറഞ്ഞാൽ എനിക്ക് പേടിയാ... മുത്തശ്ശി കൂടെ ഇല്ലാണ്ട് ആയാൽ ഞാൻ എന്ത് ചെയ്യും ഒറ്റക്ക്... ആ ശ്രീധരനെയും അങ്ങേരുടെ ഭാര്യയെയും ഇളയ മകളെയും ആണ് എനിക്ക് ഏറ്റവും പേടി.. നി പേടിക്കണ്ട.. മുത്തശ്ശിക്ക് ഒന്നും വരില്ല ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ.... എന്റെ ഏട്ടമ്മാര് മതി വേറെ ആരും വേണ്ട.... അതിനവൾ ചിരിച്ചു.. പക്ഷെ ഉള്ളിൽ അപ്പോളും എങ്ങനെ കണ്ണനെ മുത്തശ്ശിക്ക് കാണിച്ചു കൊടുക്കും എന്ന ചിന്ത ആയിരുന്നു...    വൈകിട്ട് കോളേജ് വിട്ടതും നേരെ രണ്ടാളും നേഹയുടെ വീട്ടിലേക്കു പോയി.... അവളുടെ മമ്മി ഉണ്ടാക്കി കൊടുത്തു വിട്ടതൊക്കെ പാറുവിന് അവൾ കൊടുത്തു.... ഒപ്പം കുറച്ചു ഡ്രെസ്സ് കൂടി.. എന്തിനാടി ഇതൊക്കെ..... എടി എനിക്ക് വാങ്ങിയപ്പോൾ മമ്മ നിന്നെയും    ഓർത്തു അത് കൊണ്ട് വാങ്ങിയതാ... അവളെ കുറിച്ച് പറഞ്ഞു പറഞ്ഞു എല്ലാവർക്കും നല്ലത് പോലെ അറിയാം പാറുനെ ...വൈകിട്ടത്തെ ചായ കുടിയും കഴിഞ്ഞു നേഹ തന്റെ വണ്ടിയിൽ അവളെ വീട്ടിൽ കൊണ്ട് ആക്കി...          മുത്തശ്ശിയെയും കണ്ട് അവൾ അന്ന് തിരികെ മടങ്ങി.. മുത്തശ്ശി അവൾക്കായി ഇലയട ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു... വായിലേക്ക് വെക്കാൻ നേരം ഒരിക്കൽ ഇന്ദ്രന് കൊണ്ട് കൊടുത്തത് ഒക്കെ അവൾ ഓർത്തു... 💜 പിറ്റേന്ന് കോളേജിൽ പോകുവാനായി കവലയിൽ ബസ് കാത്ത് നിന്നവക്കരുകിലേക്ക് അനൂപ് വന്നു...... എങ്ങനെയാ ഒരാൾക്ക് ഇങ്ങനേ വിശ്വസ്ഥൻ ആയിരിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അനൂപ്... അയാൾ വിചാരിച്ചാൽ എന്തൊക്കെ തിരിമറി നടത്താം പക്ഷെ അധ്വാനിച്ചു കിട്ടുന്നത് മാത്രം കൈയ്യിൽ വെച്ചാൽ മതി എന്നാണ് അവന്റെ അച്ഛനും അമ്മയും അവനെ പഠിപ്പിച്ചിട്ടുള്ളത് ഇന്നോളം അവനത് പാലിക്കുന്നുമുണ്ട്.... പാറു നിനക്ക് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്... പാറു സംശയത്തിൽ അനൂപിനെ നോക്കി കണ്ണൻ തിരികെ വരുന്നു.. ഇനി അങ്ങോട്ട്‌ പഴയത് പോലെ അവൻ ഇവിടെ കാണും... കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചിരിക്കണോ വേണ്ടായോ എന്നുള്ള അവസ്ഥയിൽ അവൾ നിന്നു പോയി... ഉള്ളത് തന്നെ ആണോ അനൂപേട്ടാ.... ഉള്ളത് തന്നെ ആടി ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്... അവൾക്ക് അതിയായ സന്തോഷം തോന്നി.... കണ്ടാൽ ചോദിക്കണം എന്തിനാ ഈ നാട്ടിൽ നിന്നും മാറി താമസിച്ചത് എന്ന്.. അതിനും വേണ്ടി എന്ത് കാരണം ഉണ്ടായട്ടു ആവും.... അവൾ ഓർത്തു... കിട്ടിയ ബസിൽ കോളേജിന്റെ വാതിക്കൽ ചെന്നിറങ്ങി അവൾ.... തന്റെ മുഖത്തെ സന്തോഷം  കണ്ടാണ് നേഹ ഓടി അവൾക്കരുകിൽ എത്തിയത്... എന്താണ്.. കാര്യമായി എന്തോ പറ്റിയിട്ടുണ്ടല്ലോ.. എന്തിനാണ്. ഈ ചിരി.. നെഹെ കണ്ണേട്ടൻ വരുന്നുണ്ടന്ന്.... ആഹാ ചുമ്മാതെ അല്ല പെണ്ണിന് ഇന്ന് വല്ലാത്ത സന്തോഷം അല്ലെ..... അതിനവൾ തലയാട്ടി.... മുത്തശ്ശിക്ക് ഇനി കണ്ണേട്ടനെ കാണാമല്ലോ.... പാവം ഒത്തിരി ആശിച്ചു ഇരിക്കുവാ.. കണ്ണേട്ടൻ വരുമെന്ന് അറിഞ്ഞാൽ ഉറപ്പായും സന്തോഷിക്കും... അപ്പൊ നിന്റെ കണ്ണേട്ടൻ വരുന്നെന്നു മുത്തശ്ശി അറിഞ്ഞില്ലേ... ഇല്ല..... ഇനി വീട്ടിൽ ചെന്നിട്ടു പറയണം... ആദ്യത്തെ ക്ലാസ്സ് സാം സാറിന്റെ ആണ്.. ഇടക്കിടക്ക് സാറിന്റെ കണ്ണുകൾ നേഹയിൽ പറന്നു വീഴുന്നുണ്ടോ എന്ന് ഒരു സംശയം ഇല്ലാതെ ഇല്ല... നേഹക്കും  ഇത് അറിയാം എങ്കിലും അവൾ മൈൻഡ് ചെയ്യാറില്ല... അങ്ങ്  അവളുടെ നാട്ടിൽ അവളുടെ മൂത്ത ഇച്ചായന്റെ കൂട്ടുകാരൻ ആയിരുന്ന ഒരാൾ ഉണ്ട്.. ഇച്ചായനും ആ ചേട്ടനും തമ്മിൽ ഇടക്ക് എന്തോ പ്രശ്നം ഉണ്ടായി.. രണ്ടാളും തമ്മിൽ കണ്ടാൽ മിണ്ടില്ല... പക്ഷെ ഇവളോ ആ ചേട്ടനെ മതി എന്ന് പറഞ്ഞു അങ്ങേരുടെ പിറകെ നടക്കുവാ... അങ്ങേർക്ക് ഇവളെ കണ്ടാലേ കലിപ്പാ... സിജോ മാത്യു എന്ന എങ്ങാണ്ട് ആ ആ ചേട്ടന്റെ പേര്.. അവളുടെ മാത്രം സീച്ചൻ......           സാർ ക്ലാസ്സിൽ നിന്നും പോയപ്പോഴാണ് ശ്വാസം നേരെ വീണത്.. അങ്ങേര് പോയെന്നു കണ്ടതും പെണ്ണ് തന്റെ  പതിവ് പരുപാടി തുടങ്ങി.. സിജോ ക്ക് മെസ്സേജ് ഇടാൻ... അയാൾ ഇവളുടെ ശല്യം കാരണം ഇത് എത്രാമത്തെ സിം ആണ് മാറുന്നത് പോലും അറിയില്ല... എത്ര സിം മാറിയാലും അവൾ നമ്പർ കണ്ട് പിടിക്കും എന്നത് ആണ്. വാസ്തവം... എങ്ങനെ നമ്പർ കിട്ടുന്നു എന്നതിൽ സിം മേടിക്കാൻ അങ്ങേരു ചെല്ലുന്ന കടയിലെ ചേട്ടൻ ഉൾപ്പെടെ അടുത്തുള്ള പലചരക്ക് കടയിലെ ചേട്ടൻ വരെ അവളുടെ കൂടെ നിൽക്കും... കൃഷിയും മറ്റുമായി നടക്കുന്ന ആ ചേട്ടന് നമ്പർ മാറി മാറി നടക്കുന്നതും ബുദ്ധിമുട്ട് ആണ്... ആരേലും. അത്യാവശ്യം വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ട് ആവും... ഇപ്പൊ മാറുന്നത് കുറച്ചു.. അവൾ അയക്കുന്ന മെസ്സേജ് നോക്കാതെ ഇട്ടേക്കും എങ്കിലും അവൾ അയക്കും.. വാട്സ്ആപ്പ് ബ്ലോക്ക്‌ ആക്കിയാൽ... അറിയാത്ത ആളുകളുടെ ഫോണിൽ നിന്നു വരെ 500 മിസ്സ്‌ കാൾ അവൾ അടിക്കും.. ചിലപ്പോ എനിക്കും തോന്നും ഇവൾ വല്ല സൈക്കോ ആണോന്നു.. ഇല്ലങ്കിൽ ഒരാളെ ഇങ്ങനേ മനുഷ്യൻ ബുദ്ധിമുട്ടിക്കുമോ.. ( തുടരും ) പറ്റുന്നവർ ലിപിയിൽ കൂടി ഫോളോ ചെയ്യ്.... അവിടെ 33 പാർട്ട്‌ പോസ്റ്റിട്ടുണ്ട് പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb ഒട്ടേറെ രചനകള്‍ വായിക്കുകയും #നോവൽ #📙 നോവൽ എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
നോവൽ - Sir PH೦ வவனவிுி ஸூகிஷு் ARK Sir PH೦ வவனவிுி ஸூகிஷு் ARK - ShareChat