എനിക്ക് വേട്ടയാടി പിടിക്കാനാണിഷ്ടം..അല്ലാതെ എന്നെ ഇഷ്ടം എന്നു പറയുന്നവരോട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല..അതും പറഞ്ഞ് ആ വേട്ടക്കാരൻ ചിരിച്ചു...
അയാൾ വേട്ടയാടി എന്നു വിശ്വസിച്ച' സിംഹവും അത് കേട്ട് ഉള്ളിൽ ചിരിച്ചു കൊണ്ടു ചിന്തിച്ചു.നീ എനിക്കും ഒരു ഇരയായിരുന്നില്ലെ.എന്നെ വേട്ടയാടാൻ നിന്നെ പ്രേരിപ്പിച്ചത് ഞാൻ തന്നെയല്ലെ.അതിന് വേണ്ടി ഞാനും വർഷങ്ങൾ കാത്തിരുന്നില്ലെ.ഇവിടെ ഇര ആരാണ്? വേട്ടക്കാരനോ സിംഹമോ😎
ആർക്കും ഒന്നും മനസ്സിലായി കാണില്ല അല്ലെ..പറഞ്ഞു വന്നത് ഇത്രയേ ഉള്ളു.ഒരു റിലേഷൻഷിപ്പിൽ പരസ്പര ബഹുമാനം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
സ്വന്തം കിടപ്പറയിലെത്തുന്ന സ്ത്രീ ആരോ ആയിക്കോട്ടെ ഒരു പ്രോസ്റ്റിറ്റ്യൂട്ട് ആയിക്കോട്ടെ ആ ശരീരത്തിനോടും അതിലെ അതിലെ ആത്മാവിനോടും കാണിക്കേണ്ട മിനിമം ചില മര്യാദകൾ ഉണ്ട്..ഇര എന്ന രണ്ടക്ഷരം കൊണ്ട് അതില്ലാതാക്കി കളയരുത്.
പുരുഷുകളെ നിങ്ങൾ പണ്ടത്തെ ബാലൻ.കെ.നായരോ,TG Ravi യോ ഉമ്മറോ ഒന്നും ആകാൻ ശ്രമിക്കണ്ട..പണ്ട് മാത്യു മറ്റം എഴുതിയ അഞ്ചുസുന്ദരികളിൽ 16 പോലും തികയാത്ത പാൽക്കാരൻ പയ്യനെ റേപ്പ് ചെയ്ത സ്ത്രീകളെ പോലുള്ളവരും ഇവിടുണ്ട്😂അവർക്ക് നിങ്ങളും ഇരകളാണ്😎😎
ഇണകൾ എന്ന വാക്കിന് ഒരു മനോഹാരിതയുണ്ട്.അത് ഇരകളാകുമ്പോൾ അവിടെ അർത്ഥം മാറും,ബന്ധം മാറും...
തണ്ട് മനുഷ്യർ രണ്ടിടത്തു നിന്നും ഒഴുകിയെത്തി ഒരു നദിയായി മാറി ഒന്നിച്ചു ഒഴുകുന്നതായി ഒന്നു സങ്കൽപ്പിച്ചു നോക്കു.ഒരൊറ്റ ദിവസം ആണെങ്കിലും ആജീവനാന്തം ആണെങ്കിലും ആ ഒഴുക്കാണ് ബന്ധം..
വിശ്വാസം സ്നേഹം പരസ്പര ബഹുമാനം പ്രണയം എല്ലാം ചേരുമ്പോഴേ അതിന് പൂർണ്ണതയുള്ളു.ആ നിമിഷങ്ങളെ' മനോഹരമായി ഉളളിൽ തങ്ങി നിൽക്കു..അത് ഒരു നിമിഷത്തെ ബന്ധം ആണെങ്കിലും...
സുന്ദരമായ മുഖങ്ങൾക്കടിയിൽ ള്ളിപ്പിച്ചു വയ്ക്കുന്ന വേട്ടക്കാരന്റെ മുഖത്തേക്കാൾ നിങ്ങൾക്ക് ചേരുന്നത് കൃഷ്ണനെ പോലെ നല്ല കാമുകന്റെ മുഖമാണ്.അത് സുന്ദരമാണ് മനോഹരമാണ്
Nooshiba.K.M
#📔 കഥ

