ShareChat
click to see wallet page
search
ρ𝘳𝓲ꪀᥴꫀ ꪮᠻ ᦔꪖ𝘳𝘬ꪀꫀ𝘴☠️ Part-1 കോരിച്ചൊരിയുന്ന മഴയിൽ ഇരുട്ടിനെ കീറിമുറിച്ചു റോഡിലെ മഴവെള്ളത്തെ തെന്നിത്തെറിപ്പിച്ചുകൊണ്ട് ഒരു കറുത്ത വാൻ അതിവേഗത്തിൽ കുതിച്ചു. ആ വാൻ ഒരു വീടിന്റെ ഗേറ്റിനുമുൻപിൽ നിർത്തി. അതിൽ നിന്ന് കറുത്ത വലിയ കോട്ട് ധരിച്ച ഒരു ആൾ പുറത്തേക്കിറങ്ങി. അയാളുടെ മുഖം മാസ്ക്ക് വെച്ചു മറച്ചിരുന്നു. അയാളുടെ കണ്ണുകൾ എന്തിനെയും ചുട്ടെരിക്കാൻ മാത്രം തീക്ഷണമായിരുന്നു. അയാളുടെ കൈയിൽ ഒരു വലിയ കത്തിയുണ്ടായിരുന്നു അതിലേക്ക് മഴത്തുള്ളികൾ വീണു ചിന്നിചിതറി. അയാൾ ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടന്നു. ഓരോ പടികയറുമ്പോഴും അയാളുടെ കൈ കത്തിയിൽ മുറുകികൊണ്ടിരുന്നു. അയാൾ പോക്കറ്റിൽ നിന്ന് ഒരു ചാവി എടുത്തു വാതിൽ തുറക്കാൻ തുടങ്ങി. ________________________ രാവിലെ തന്നെ ഫോൺ റിങ്ങുചെയുന്നത് കേട്ടാണ് രാഹുൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. ഫോൺ എടുത്തപ്പോഴേക്കും കാൾ കട്ടായിട്ടുണ്ടായിരുന്നു. പുതപ്പ് ഒന്നുടെ മൂടി കിടക്കുമ്പോഴേക്കും ഫോൺ പിന്നെയും റിങ്ങുചെയ്തു. രാഹുൽ വേഗം ഫോൺ എടുത്തു. അപ്പുറത്തുള്ളയാൾ എന്തോ പറഞ്ഞതും രാഹുൽ പെട്ടന്നുതന്നെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. ഹാളിൽ എത്തി വേഗം തന്നെ ടിവി ഓൺ ചെയ്തു ന്യൂസ്‌ വെച്ചു അതിലെ വാർത്ത കണ്ടതും രാഹുലിന്റെ മുഖഭാവങ്ങൾ മാറാൻ തുടങ്ങി. അവൻ വേഗം തന്നെ കുളിച്ചു യൂണിഫോം എടുത്തിട്ട് ബൈക്കിന്റെ കീ യും എടുത്ത് വാതിൽ പൂട്ടി പുറത്തേക്ക് പോയി.അവന്റെ ബൈക്ക് നിന്നത് പോലീസ് സ്റ്റേഷന്റെ മുന്നിൽ ആയിരുന്നു. അവൻ അകത്തേക്ക് കയറി. "മോഹൻ എന്താണ് അവിടത്തെ അവസ്ഥ ". "സർ അവിടെക്ക് ഫോറൻസികും പിന്നെ പോലീസും പോയിട്ടുണ്ട്. അതിക്രൂരമായിട്ടാണ് സർ ഓരോരുത്തരെയും കൊന്നിട്ടുള്ളത്. ഒരാൾക്ക് പോലും ജീവനില്ല. പലരുടെയും മുഖം പോലും വ്യക്തമല്ല. ഇത്രയാണ് സർ അറിയാൻ കഴിഞ്ഞത് ". "ഓഹ് നമ്മൾക്ക് വേഗം അവിടേക്ക് പോകാം ". "ഒക്കെ സർ ". രാഹുലും മോഹനും പിന്നെ രണ്ടു പോലീസുകാരും കൂടെ അവിടേക്ക് പുറപ്പെട്ടു. 🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓 ഇരുട്ടിനെ വകഞ്ഞുമാറ്റികൊണ്ട് ആ കറുത്ത വാൻ മറ്റൊരു വീടും അനേഷിച്ചു കുതിച്ചുകൊണ്ടിരുന്നു. തുടരും Alone in mystery 🖤 #✍ തുടർക്കഥ #👮investigation 🔗crime thriller #💥ക്രൈം ത്രില്ലെർ 💥
✍ തുടർക്കഥ - prince 96 dqrkness eloveivmAlevy prince 96 dqrkness eloveivmAlevy - ShareChat