തുഴയെറിഞ്ഞു പോയ
ജീവിത നൗകയിൽ
കൊച്ചു തുരുത്തുകൾ
പലതും കണ്ടു.
പ്രതീക്ഷകളുടെ
പച്ചത്തുരുത്തുകൾ.
പരന്ന തെളിമാനവും
അനന്തമായ തെളിനീരും
സ്വർഗ്ഗീയമാക്കിയ
പുലരികൾ.
താളമേതുമില്ലാത്ത
ഓളങ്ങൾ പലതും
തൊട്ടുരുമ്മിപ്പോയി.
കുളിരുകോരിയ
കാറ്റും കോളും
ഇടതടവില്ലാതെ
വിരുന്നെത്തിക്കൊണ്ടിരുന്നു.
മറുകരകൾ
മുന്നിൽ നിറയെ
തെളിഞ്ഞു നിന്നു.
കര പിടിക്കാൻ
ഇനിയും കുറെയേറെ
തുഴയണമെന്ന് കൂര
ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.
#ജീവിതം #pranayam