ShareChat
click to see wallet page
search
#ശ്രീനാരായണ ഗുരു ഗുരുചിന്തനം. ലോകസേവനത്തിന്റെ ഒരു പ്രത്യക്ഷമാതൃക. ഭൂതദയയുടെ ഒരു വിശ്രുതഭണ്ഡാഗാരം, സാഹിത്യവിലാസത്തിന്റെ സമുചിതമണ്ഡപം, രാജതേജസിനാൽ വിദഗ്ദ്ധ ഭരണം നടത്തുന്ന സിംഹാസനസ്ഥൻ, ഫലിതം പൂർണ്ണമായ സംഭാഷണത്തിൽ അദ്വിതീയൻ, പ്രകൃതിരമണീയകം അനുഭവിച്ചറിഞ്ഞ് പർണ്ണശാലകളും ,ദേവാലയങ്ങളും , വിദ്യാലയങ്ങളും,ഭക്തസങ്കേതങ്ങളും നിർമ്മിക്കുന്നതിൽ സദാ ശ്രദ്ധാലുവായ കർമ്മപടു, അന്യാദൃശമായ വ്യക്തിമാഹാത്മ്യം കൊണ്ട് ഭക്തലക്ഷങ്ങളെ ആകമാനം ഏകോപിച്ച് നിർത്തി അഭിവൃദ്ധിപന്ഥാവിൽക്കൂടി നയിച്ചുപോന്ന ഒരു നേതൃവര്യൻ ,സർവ്വജനങ്ങൾക്കും അനുകരണീയമായ ആദർശങ്ങളുടെ പ്രായോക്താവെന്ന നിലയിൽ ഏവർക്കും ആരാദ്ധ്യനായിതീർന്ന ഒരു ലോകഗുരു. സാന്നിദ്ധ്യ മാത്രയിൽ ശക്തിയും പ്രേമവും പ്രചരിപ്പിക്കുകയും വൈരങ്ങളുടേയും സംശയങ്ങളുടെയും വേരറുക്കുകയും ബഹുമുഖ ത്യാഗശീലം ജനമദ്ധ്യത്തിൽ വളർത്തുകയും ചെയ്തിരുന്ന അനുപമ പ്രഭാവത്തോടുകൂടിയ ഒരു മഹാത്മാവ്, അതല്ലേ..... സാക്ഷാൽ "ശ്രീനാരായണ ഗുരുദേവൻ" !!!!!🙏!!!!! ഗുരവേ നമഃ:.
ശ്രീനാരായണ ഗുരു - olnld Bino Sla olnld Bino Sla - ShareChat