പലരെയും കുഴപ്പത്തിലാക്കിയ ഒരു പ്രശ്നത്തിന് ShareChat ഇപ്പോൾ പരിഹാരം നൽകിയിരിക്കുകയാണ്. അറിവില്ലായ്മ കൊണ്ടോ, ബന്ധങ്ങളിലെ വിശ്വാസം ദുരുപയോഗം ചെയ്തോ, അല്ലെങ്കിൽ ആരുടേലും ചതിയിലോ OTP (One Time Password) പങ്കുവെച്ച് ShareChat അക്കൗണ്ടുകൾ നഷ്ടപ്പെട്ട, മറ്റുള്ളവരാൽ ദുരുപയോഗം ചെയ്യപ്പെടുന്ന,അല്ലെങ്കിൽ അവരുടെ സ്വകാര്യത നഷ്ടപ്പെട്ട നിരവധി പേരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, പലപ്പോഴും അക്കൗണ്ടുകൾ എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ട അവസ്ഥ പലർക്കും വന്നിട്ടുണ്ട്.
എന്നോട് സങ്കടം വന്നു പറഞ്ഞ പലർക്കും അത്തരത്തിലുള്ള അക്കൗണ്ടുകൾ വീണ്ടെടുക്കാൻ ഞാൻ മുമ്പ് സഹായിച്ചിരുന്നു , കൂടുതൽ ആളുകൾ അത്തരത്തിൽ പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു,
എന്നാൽ ഇനി ഈ ബുദ്ധിമുട്ടുകളൊന്നും സഹിക്കേണ്ടതില്ല!
ShareChat അവതരിപ്പിച്ച പുതിയ 'ലോഗ്ഔട്ട് ഓപ്ഷൻ' ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ്. നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ ലോഗിൻ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിൽ നിന്നും, നിങ്ങളുടെ അറിവില്ലാതെ ലോഗിൻ ചെയ്തിട്ടുള്ള അക്കൗണ്ടുകളിൽ നിന്നും, ഒറ്റ ക്ലിക്കിൽ ലോഗ്ഔട്ട് ആകാൻ ഈ ഫീച്ചർ സഹായിക്കും.
ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ, നിങ്ങളുടെ ShareChat ആപ്പ് ഉടൻതന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.അക്കൗണ്ട് സെറ്റിംഗ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്ന ലോഗ് ഔട്ടിന് താഴെ ആയി ലോഗൗട്ട് ആൾ ഡിവൈസ് എന്നൊരു ഓപ്ഷൻ കൂടി കാണാം ജസ്റ്റ് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ എല്ലാ അക്കൗണ്ട് ആക്ക്ടീവ് ആയ എല്ലാ ഡിവൈസിൽ നിന്നും ലോഗ് ഔട്ട് ചെയ്യാം, ഓർക്കുക നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന ഡിവൈസ് ഉൾപ്പെടെ ലോഗ് ഔട്ട് ആകും, പിന്നീട് വീണ്ടും ഓടിപി ഉപയോഗിച്ചോ മറ്റ് മാർഗങ്ങളിലോ ലോഗിൻ ചെയ്തു നിങ്ങൾക്ക് ആരുടേയും ബ്ലാക്ക് മൈലിംങ്ങോ ഭീഷണിയോ ഭയക്കാതെ സുരക്ഷിതമായി ഉപയോഗിക്കാം
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക:
* നിങ്ങളുടെ OTP ആരുമായും പങ്കുവെക്കരുത്. അത് നിങ്ങളുടെ അക്കൗണ്ടിന്റെ താക്കോലാണ്.
* പരിചയമില്ലാത്ത ലിങ്കുകളോ സന്ദേശങ്ങളോ അവഗണിക്കുക.
* നിങ്ങളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ജാഗ്രത പുലർത്തുക.
* അപരിചിതരായ ആളുകൾക്ക് പേർസണൽ വിവരങ്ങളും ഫോട്ടോകളും നൽകുമ്പോൾ ജാഗ്രത പാലിക്കുക, പിന്നീട് കരയേണ്ട അവസ്ഥ ഉണ്ടാവരുത്.!!
#അറിവുകൾ #ടെക്നോളജി #ടെക്നോളജി


