Sneham 5
വീട്ടിൽ എത്തിയതും ഒന്നിനും താൽപര്യമില്ലാതെ ഇരുന്നതു കണ്ട അമ്മ ചോദിച്ചു,
"എന്താ, എന്തെങ്കിലും വയായികയുണ്ടോ നിനക്കു?"
അമ്മക്കറിയില്ല, മകൻ പ്രേമത്തിൽ പെട്ടിരിക്കുകയാണെന്ന്.
പകൽക്കാഴ്ചകളിലും രാത്രിയുടെ നിലാവിലുമെല്ലാം അവളെയായിരുന്നു ഞാൻ തേടിയത്.
അന്നൊരാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല.
രാത്രിയുടെ ധൈർക്യം കുട്ടിയതുപോലൊരു തോന്നൽ —
ഒരു വേദന, ഒരുപാട് കണക്കുകൂട്ടലുകൾ, മനസ്സിനകത്ത് പ്രേമഭ്രാന്ത്.
രാത്രിയും പകലും എല്ലാം ഒരെ ആലോചന —
അവളെ കുറിച്ചായിരുന്നു.
അവളുടെ നമ്പർ വാങ്ങാൻ തോന്നാതെ പോയ ആ നിമിഷത്തെ,
ഒരുപാട് തവണ ശപിച്ചു.
എന്തായാലും, തിങ്കളാഴ്ചയായിരുന്നെങ്കിൽ അവളെ കാണാമായിരുന്നെന്ന് വിചാരിച്ചപ്പോൾ —
പ്രകൃതി വരെ ഞങ്ങളുടെ പ്രണയത്തിന്ന് വില്ലൻ വേഷം കെട്ടി വന്നിരിക്കുന്നു.
കാലം തെറ്റിപ്പെയ്ത മഴയിൽ
സർവത്തും നഷ്ടപ്പെട്ട ഒരു കിളിയെപോലെ ഞാൻ.
അങ്ങനെ നിന്നു —
തനിച്ചായി, താളം തെറ്റിയ ഹൃദയത്തോടൊപ്പം.
ഇത് ഈ സാഹചര്യത്തിന് പറ്റിയത് ആണോ അറിയില്ല.
എന്നാലും അങ്ങോട്ട് എഴുതുന്നു...
മഴ തകർത്ത് പെയ്തു.
നാട് മുഴുവൻ വെള്ളത്തിൽ മുങ്ങി.
ആളുകളെല്ലാം ക്യാമ്പിലേക്ക് മാറി.
സ്കൂൾ, കോളേജ് എല്ലാം കുറച്ച് കൂടുതൽ നാളത്തേക്ക് അടച്ചു.
കറന്റ് ഇല്ല, ഭക്ഷണം ഇല്ല.
എവിടെയും അപകട വാർത്തകൾ.
എന്റെ മുഴുവൻ ആലോചനയും അവളെപ്പറ്റിയായിരുന്നു —
അവൾ സുരക്ഷിതമായിരിക്കും എന്ന് വിശോസിക്കാൻ ഞാൻ ആഗ്രഹിച്ചു.
അന്വേഷിക്കാൻ ഒരു മാർഗ്ഗവുമില്ല,
ആരോടും ചോദിക്കാനും കഴിയില്ല.
വളരെ വല്ലാത്തൊരു വീര്പ്പ്മുട്ടൽ ആയിരിന്നു.....
#🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💑 Couple Goals 🥰 #💓 ജീവിത പാഠങ്ങള്‍

