*നടപ്പാതയിൽ ലോറി പാർക്കിംഗ്,* ദുരിതത്തിലായി കാൽനട യാത്രക്കാർ.
മത്തായി മാഞ്ഞൂരാൻ റോഡിൽ ടാറ്റാ പുരത്താണ് നടപ്പാത കൈയേറി വ്യാപകമായ വാഹന പാർക്കിംഗ് നടക്കുന്നത്. ഇതുമൂലം കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നത് അപകടക്കെണിയായി മാറുകയുമാണ്.
റോഡ് നിരപ്പിൽ നിന്ന് അരയടിയിൽ ഏറെ ഉയരത്തിലാണ് നടപ്പാത നിർമ്മിച്ചത്.കാൽനട യാത്രക്കാരുടെ സുരക്ഷക്കായിട്ടാണ് നടപ്പാത ഉയർത്തി നിർമ്മിച്ചതെങ്കിലും, കാൽനട യാത്രക്കാരുടെ സുരക്ഷയെ വെല്ലുവിളിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. #കൊച്ചി


