ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
വീണ്ടുമൊരു പ്രണയകാലത്ത്....... ഭാഗം :-78 (Story കുറച്ചു സീരിയസ് ആക്കുകയാണ്... എനിക്കൊരു ക്ലൈമാക്സ്‌ കിട്ടാൻ വേണ്ടിയിട്ടാണ്... ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും... അത് കൊണ്ട് നീട്ടാൻ താല്പര്യമില്ല... പുതിയൊരു കഥയുമായി വന്നു ചിരിപ്പിച്ചോളാം.... അതോണ്ട് ചിരിക്കാൻ വേണ്ടിയിട്ട് വായിക്കരുത്.... അത്രയ്ക്കൊന്നും ഉണ്ടാകില്ല....നിങ്ങളുടെ ഇഷ്ടത്തിന് ഞാൻ ഒരുപാട് എഴുതിയിട്ടുണ്ട്... ഇനിയുള്ള മൂന്നോ നാലോ part എന്റെ ഇഷ്ടത്തിന് എഴുതാൻ അനുവദിക്കൂ.... ) ഈശ്വരാ... ഇന്ന് മുതൽ ഞാൻ കടുത്ത യജ്ഞത്തിലാണ്..... നല്ലൊരു ഭാര്യ അതാണ് ഗാന്ധിജി സ്വപ്നം കണ്ട കിനാശേരിയെന്നു നിനക്കറിയാല്ലോ.... അപ്പോൾ do support.... തിരിച്ചും സപ്പോർട്ട് ഉണ്ടാകും.... കണ്ണും വലിച്ചു തുറന്നു അഖിലൂട്ടന്റെ കാലും തപ്പി ഇറങ്ങി...... എവിടെ ആ കാൽ..... ഞാനൊന്ന് കണ്ണിൽ തൊട്ട് വെക്കട്ടെ..... ഉത്തമഭാര്യയുടെ ആദ്യലക്ഷണം.... ഭർത്താവിനോടുള്ള ബഹുമാനം...... 😉 അങ്ങനെ കാല് കണ്ടുപിടിച്ചു.... യുറേക്കാ... കാലിന്റടുത്തേക്ക് മുഖം കൊണ്ട് പോയതും ഒറ്റ തൊഴിയായിരുന്നു പിശാശ്.... എന്റെ മൂക്കിന്റെ പാലം...... പോയി.... ഇവിടെ കുട്ടേട്ടാ എന്ന് വിളിക്കാൻ ആരുമില്ലാത്തത് ഭാഗ്യം.... ഇല്ലെങ്കിൽ ദിലീപേട്ടനെ ഞാനിന്ന് തോൽപ്പിച്ചേനെ.... അപ്പോൾ അഖിലൂണ്ടാ....... ഛെ.... ഇത് പണിയാകുമല്ലോ.... അരിയുണ്ട വെടിയുണ്ട എന്ന് പറയുന്ന പോലെ...... ആ... ഇന്നത്തെ തുടക്കം കൊള്ളാം..... മൂക്കും തടവി പോയി കുളിച്ചു ഫ്രഷ് ആയി കിച്ചണിലേക്ക് പോയി..... രണ്ട് മണിക്കൂർ ഇടവിട്ടാ ഇപ്പോൾ കുളിയും നനയും... വിധി...... ആദ്യമേ അടിച്ചു നനച്ചു കുളിക്കാത്തതിന്റെ പലിശയും കൂട്ട് പലിശയും...... 🙄🙄 ആദ്യം ചായ ഉണ്ടാക്കാം... അടുക്കളയിൽ കയറി അത് ഉണ്ടാക്കി.... ടേസ്റ്റ് ചെയ്തു.... അരെഹ്‌.... വാഹ്.... എല്ലാവർക്കും ഉള്ളത് ട്രേയിൽ ആക്കി ഓരോരോരുത്തരുടെ അടുത്തേക്ക്.... അമ്മാ..... അച്ഛാ.... ഗുഡ്മോർണിംഗ്.... ചായ......... Thanks മോളെ..... 😊 Welcome അച്ഛാ അമ്മേ..... ആദിയേട്ടാ... അഖിലേ...... ടീ..... തീയെന്നു വല്ലതും ആണോ ഭവതി ഉദ്ദേശിച്ചത്? പോ...സഹോ രാവിലെ തന്നെ കോമഡി അടിക്കാതെ.... നിനക്ക് കോമഡി... ഞങ്ങൾക്കൊക്കെ ട്രാജഡിയാ...... എന്തായാലും ഇന്ന് കൂടി അല്ലെ.. അത് കഴിഞ്ഞാൽ ഞങ്ങൾ പോകുമല്ലോ... അതാണ്‌ ഏക ആശ്വാസം.... ആദിയേട്ടൻ നെടുവീർപ്പെട്ടുകൊണ്ട് ആകാശത്തേക്ക് കൈകൾ ഉയർത്തി.... അഖില ആദിയേട്ടന്റെ ചുമലിൽ ചാരിയിരുന്ന് ഉറക്കം പിടിച്ചു.... എടീ എഴുന്നേറ്റു ഉത്തമഭാര്യ ആകടീ രാവിലെ തന്നെ.... അവിടുന്ന് നേരെ വല്യേട്ടൻറെ അടുത്തേക്ക്.... വല്യേട്ടാ.... ചായ ചായ ചായേയ്..... നീ ഇന്നലെ തന്നത് കൊണ്ടൊന്നും തൃപ്തിയാകാഞ്ഞിട്ടാ അവളുടെ അടുത്ത അടവ്.... അതൊക്കെ ഇന്നലെ... ഇന്ന് മുതൽ കല്ലുവിന്റെ വഴി തനീ വഴി..... ഊളൻപാറയിലോട്ടാണെങ്കിൽ ഞാൻ വണ്ടിക്കൂലി തരാം.... ഉവ്വോ... വേണ്ട..... ഈ ചായ എടുക്ക്.... ഇന്ദ്രേച്ചി എവിടെ? അവള് കുളിക്കുന്നു.... ഇതിലെന്തെങ്കിലും ഉടായിപ്പ് ഉണ്ടോടി 🙄 "ഞാൻ പറഞ്ഞില്ലേ.. ഇന്നത്തെ കല്ലു അത് വേ.. ഇന്നലത്തെ കല്ലു അത് റേ..... പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ.... സുന്ദരേശന്റെ ഏട്ടത്തി പറഞ്ഞതൊന്നും കേട്ടിട്ടില്ലേ..... "ഓഹ് ആ ഭാര്യയാണ് ഈ ഭാര്യഎന്ന് ഞാൻ അറിഞ്ഞില്ല കുട്ടീ... എന്തായാലും എന്റെ അനിയന്റെ വിധി അല്ലാണ്ടെന്താ..... അത് പറഞ്ഞപ്പോഴാ അഖിലേട്ടനെ വിളിക്കട്ടെ... ആളെയാണ് ഞെട്ടിക്കണം.... ടാറ്റ.......... ********** ഏട്ടാ.... ചായ...... "എന്റെ പൊന്നോ... ഞാൻ ജീവിച്ചു പൊയ്ക്കോട്ടേ.... ആളെ വിട്ടേക്ക്..... ഇങ്ങേരിങ്ങനെ പോയാൽ എങ്ങനെ?? അതെ.. നിന്നേ.... ചായ........ എടുക്ക്.... ഞാൻ ഉണ്ടാക്കിയതാ..... നിരഞ്ജനാ... ഇന്നലെ നടന്നത് ഞാൻ മറന്നിട്ടില്ല... മനുഷ്യന്റെ സ്വഭാവം ആകെ മാറിനിൽക്കുവാ..... ഞാൻ പ്രതികരിക്കുന്നില്ലാന്ന് വെച്ചു തലയിൽ ചവിട്ടി കയറരുത്.. നീ ഓവർ ആണ്... പറയുന്നതോണ്ട് ഒന്നും തോന്നരുത്.... അതിന് ഞാൻ എന്ത് പിഴച്ചു? ഇത് എഴുതുന്നവളുടെ തലയ്ക്ക് ഓളമില്ലാത്തതിന്..... (എന്നെ ട്രോളാൻ എനിക്കാരെയും ആവശ്യമില്ല.... ഐ ആം എ ട്രോളത്തി... അൽ -ട്രോളത്തി )(മഴയുടെ സ്വന്തം ആത്മ ) "അതെന്താന്നോ എല്ലാത്തിനും ഒരു പരിധി ഉണ്ട്... കണക്കിനായാൽ ആരും ശ്രെദ്ധിക്കില്ല.... കുറച്ചു കൂടുതൽ ആയാലേ ആരും ഒന്നും കൂടി നോക്കു..... "ഞാനേ..... ഒരാണാണ്..... എനിക്ക് എപ്പോൾ നിയന്ത്രണം പോകുമെന്ന് എനിക്ക് തന്നെ പ്രെഡിക്ട് ചെയ്യാൻ പറ്റില്ല..... കുരുത്തക്കേട് ആകാം... എല്ലാം ഒരു ലിമിറ്റിന്.... ഇനിയും വല്ലതും ഒപ്പിക്കാനാണ് ഭാവമെങ്കിൽ....😡😡😡😡. ബാക്കി അപ്പോൾ....... ഈശ്വരാ..... ഇതെനിക്കുള്ള അപായമണിയാണോ.... ആ...നോക്കാം... ദേഷ്യം കഴിയുമ്പോൾ ഇങ്ങോട്ടേക്കു തന്നെ വരുമല്ലോ 😏😏 ********* കോളേജിലേക്ക് റെഡി ആയി ഇറങ്ങിയപ്പോൾ അഖിലൂട്ടനും വന്നു..... ഒന്ന് തറപ്പിച്ചു നോക്കിയിട്ട് പോയി...... ക്ലാസ്സിൽ ഇരുന്നപ്പോഴാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്..... രണ്ടു ഈർക്കിൽ ഉണ്ടായിരുന്നെങ്കിൽ ഭഗീരഥൻ പിള്ളയെ പോലെ കുത്തി വെയ്ക്കാമായിരുന്നു..... കണ്ണുകൾ അടഞ്ഞടഞ്ഞു പോയി..... ഞാൻ വേൾഡ് കപ്പിന് സാക്ഷ്യം വഹിച്ചു കൊണ്ട് വിദേശ രാജ്യത്തെ ഗ്യാലറിയിലാണ്.... ധോണി ബാറ്റ് ചെയ്യുന്നുണ്ട്...... അതാ ഉയർന്നു വന്ന പന്ത് ക്രീസിന് മുകളിലേക്ക് ഉയർന്നു പോകുന്നു... ക്യാപ്റ്റൻ കൂൾ ലൂസെസ് ഹിസ് കൂൾ...... മേലേക്ക് വീഴ്ന്ന ചോക്ക് പീസ് ഞാൻ ക്യാച്ച് പിടിച്ചു കൊണ്ട് എഴുന്നേറ്റു ചാടി... സിക്സ്... സിക്സ്.... സിക്സ്..... ക്ലാസ്സിൽ നിന്ന സുദർശൻ സാർ അമ്പയറെ കണക്ക് അപ്പീലിന് വിളിക്കുന്നു... ക്ലാസ്സിൽ ഇരുന്നവർ മൊത്തം അവരുടെ രാജ്യത്തെ അവഹേളിച്ച കണക്കെയും.... അവസാനം അപ്പീലിൻറെ ഡിസിഷൻ വന്നു.... Get out from my class........ കൂടെ അങ്ങേരുടെ nb യും...... ഗാര്ഡിയനെയും വിളിച്ചു കൊണ്ട് വന്ന് പ്രിൻസിപ്പളിനെയും കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി..... വൈകുംതോറും അറ്റന്റൻസ് തരില്ലാന്ന്... ഓഹ്... പിന്നെ........ ഇതൊക്കെ എന്ത് എന്ന് പറയാൻ കല്ലു ഒന്ന് കൂടി ജനിക്കണം എന്ന് പറയാൻ എനിക്ക് പേടിയാ... പിള്ളേച്ചനെ വിളിക്കുന്നതിലും ഭേദം എന്നെ കുഴികുത്തി മൂടുന്നതാണ്... പിന്നെ അഖിലൂട്ടനെയോ യോ യോ??? എന്തായാലും എനിക്ക് കണ്ടക ശനിയാണെന്ന് മനസ്സിലായി...... കോളേജ് ക്യാമ്പസിലെ ഇലഞ്ഞിമരത്തിന്റെ ചോട്ടിൽ ചെന്നിരുന്നു ഫോണെടുത്തു... കെട്ട്യോനെ വിളിക്കാം.... സ്നേഹമുള്ള ഭാര്യയുടെ രണ്ടാമത്തെ ലക്ഷണം.... ഇടയ്ക്കിടെ ഭർത്താവിന്റെ സുഖവിവരങ്ങൾ തിരക്കുക..... ഫോണിൽ അവസാനറിങ്ങും കേട്ട് നിന്നതല്ലാതെ എടുത്തില്ല.... അപ്പോൾ ഒരു സ്വസ്ഥതക്കേട്‌..... വീണ്ടും വീണ്ടും വിളിച്ചു.... അവസാനം കാൾ കണക്ട് ആയി.... "അഖിലേട്ടാ.... സുഖാണോ??? സ്റ്റുപ്പിഡ്....... അതോടെ എന്റെ നല്ല ഭാര്യയെന്ന സ്വപ്നം അവിടം തീർന്നു.... വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ സിറ്റ് ഔട്ടിലിരുന്ന് എന്തോ ഗഹനമായ ചിന്തയിലാണ് വയറ്റാട്ടി...... ഇതാണ് സുവർണാവസരം.... അടുക്കളയിലേക്ക് ഓടി ചെന്നു ഒരു ഗ്രീൻ ടീ തന്നെ ഉണ്ടാക്കി.... Areh വാഹ്.... എന്തൊരു കയ്പ്പ്..... അതും കൊണ്ട് നേരെ ഉമ്മറത്തേക്ക്.... അഖിലേട്ടാ ഗ്രീൻ ടീ..... ഞാൻ കുടിച്ചു... എനിക്ക് വേണ്ടാ..... അങ്ങനെ പറയല്ലേ പ്ലീസ്... ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ..... എനിക്ക് വേണ്ട കല്ലൂ ..... അതെന്താ തനിക്ക് വേണ്ടാത്തത്? പിടിയും വലിയും നടന്നു അത് മൊത്തത്തിൽ അങ്ങേരുടെ പുറത്തേക്കും വീണു...... ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവിടെ നിന്ന് എഴുന്നേറ്റു..... തല്ലാൻ അറിയാത്തൊണ്ടല്ല... പെണ്ണായിപ്പോയി....., 😡 വേറെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..... ഞാൻ കൈ വക്കുന്ന ഇടമേല്ലാം പടക്കപീടികകൾ ആണല്ലോ ദൈവമേ... ഇതിനെയും കൊണ്ട് ഞാൻ എങ്ങനെ കോളേജിന്റെ പടി കയറും.... എന്താ കല്ലൂ ഒരാലോചന? വല്യേട്ടനാണ്....... അത് പിന്നെ വല്യേട്ടാ.. ഇന്നലത്തേതിന് സോറി.... ഞാൻ ഒരു തമാശയ്ക്ക്...... "നീ അത് വിട്ടില്ലേ... അതൊക്കെ ഒരു രസമല്ലേ ടി... പിന്നെ നീ എനിക്കിട്ട് വെച്ചതാണെന്ന് ചാണകം വീണപ്പോഴാ മനസ്സിലായത്.... അത് വരെ എന്റെ വീക്ഷണത്തിൽ എന്റെ ഉള്ളിൽ കിടക്കുന്ന നടനെ ഉണർത്തുന്ന കല്ലു എന്ന ഇമേജ് ആയിരുന്നു നിനക്ക്... . പിന്നെ നമ്മൾ കോമാളി വേഷം കെട്ടിയിട്ടാണെങ്കിലും മറ്റുള്ളവർ ചിരിക്കുന്നുണ്ടല്ലോ... അത് മതിയെടീ.... ശ്വാസം അടക്കി പിടിച്ചു ജീവിക്കാൻ മറന്നു പോകുന്ന ചിലരെയെങ്കിലും ഞാനും നീയും ചിരിപ്പിക്കുന്നില്ലേ..... അവിടെ നമ്മൾ ജയിച്ചു.... നിനക്കറിയോ ജീവിതത്തിന്റെ കുറെ നല്ല സമയങ്ങൾ എന്റെ ദേഷ്യവും വാശിയും കാരണം നശിച്ചു പോയിട്ടുണ്ട്.... ദക്ഷ മോള് ജനിച്ചതിന് ശേഷം, എന്റെ അച്ഛനെ ഞാൻ അറിയാൻ തുടങ്ങി..... അച്ഛനെയും അമ്മയെയും മനസ്സിലാക്കാൻ തുടങ്ങി.... സിനിമ എന്റെ സ്വപ്നമായിരുന്നു... അച്ഛന്റെ വാശിപ്പുറത്താ ഞാൻ ഡോക്ടർ ആകുന്നത്... ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് അച്ഛനായിരുന്നു ശെരിയെന്നുള്ളത്.. എന്റെ മോള് ആരാകണം എന്ന് ഇപ്പോഴേ ഞാൻ സ്വപ്നം കാണുന്നു... അവരുടെ മുഖത്ത് വരുന്ന ആ ചിരിയ്ക്ക് വേണ്ടി ഇനിയും നമ്മുടെ കഴിവുകൾ പുറത്തേക്ക് കൊണ്ട് വരണ്ടേ.....? "സോറി വല്യേട്ടാ... അയാം സോറി 😨😨😨😰😰😰😰 "നീ എനിക്ക് എന്റെ കുഞ്ഞിപെങ്ങളാ... നിന്റെ കുറുമ്പുകളെല്ലാം ഞാൻ എൻജോയ് ചെയ്തിട്ടേയുള്ളു... നിനക്കൊപ്പം ഞാൻ നിൽക്കുന്നത് മനസ്സ് കൊണ്ടാണ്... ബുദ്ധി കൊണ്ടല്ല മോളെ..... ഞാൻ ഇപ്പോൾ ഒരു തൂവൽ പോലെയാണ്....ഭാരമില്ലാത്ത അവസ്ഥ..... നിനക്കും തോന്നിയിട്ടുണ്ടോ ഞാൻ മന്ദബുദ്ധിയാണെന്ന്....... ഇതൊക്കെ ഒരു രസമല്ലേ..... ടി..... നീ കണ്ണ് തുടയ്ക്ക്...... പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യ ആകാനുള്ളതല്ലേ.... പോയി അവനെ സോപ്പിട്... നല്ല pears തന്നെ ആയിക്കോട്ടെ..... വല്യേട്ടൻ അകത്തേക്ക് കയറി... ഒപ്പം ഞാനും... അച്ഛനും അമ്മയ്ക്കുമൊപ്പം എന്തോ ചളി പറഞ്ഞു കൂടെ കൂടുന്ന വല്യേട്ടനെ ഒരു മിനിറ്റ് നോക്കി നിന്നു....... റൂമിലേക്ക് കയറിയപ്പോൾ ആള് വായനയിലാണ്... അഖിലേട്ടാ........... ഓടിപ്പോയി അടുത്തേക്കിരുന്നു..... കൈ തട്ടി ടേബിളിലിരുന്ന ബോട്ടിൽ മറിഞ്ഞു ബെഡിലേക്ക് വീണു....... ഈശ്വരാ.... തരുമ്പോൾ എല്ലാം കൂടി ഒരുമിച്ചോ..... പിന്നെ അവിടെ വാക്കുകൾ കൊണ്ടൊരു അന്താക്ഷരി ആയിരുന്നു.... എനിക്കെല്ലാമായി തിരുപ്പതി ആയി..... ഇതെല്ലാം അനുഭവിച്ച വല്യേട്ടന് പോലും എന്നോട് ദേഷ്യമില്ല... അപ്പോഴാ 😏😏 എന്താ നിന്റെ ഉദ്ദേശം? 😡😡 ചോദിച്ചത് കേട്ടില്ലേ?? "അത് പിന്നെ നല്ല ഭാര്യയാകാൻ!!!!!സ്നേഹം കാണിച്ചതാ........ "ആണോ !!!!എനിക്കിപ്പോ എന്താ feel ചെയ്യുന്നതെന്ന് അറിയാമോ? നമ്മള് വയറു നിറയെ food കഴിക്കുന്നു... വീണ്ടും കഴിക്കുന്നു... ലാസ്റ്റ് vomit ചെയ്യാൻ തോന്നുന്ന അവസ്ഥയില്ലേ... ഏകദേശം അത് പോലെയാ... നിനക്ക് നോർമൽ ആളുകൾ ബിഹേവ് ചെയ്യുന്നത് പോലൊന്നും പറ്റില്ലേ കല്ല്യാണി....അമ്മയും ഏടത്തിയും അഖിലയും എങ്ങനാ പെരുമാറുന്നതെന്ന് ഒന്ന് നോക്കി നോക്ക്.... അവരും ഇങ്ങനാണോ.... ഞാൻ ഒരു ഡോക്ടർ ആണ് എന്ന് നിനക്കറിയാം.. അതും ഗൈനക്കോളജിസ്റ്റ്.... എന്തെങ്കിലും തിരക്കിൽ നിൽക്കുമ്പോഴാണോ വിളിച്ചു സുഖം അന്വേഷിക്കുന്നത്? ഒരു പ്രാവശ്യം കട്ട്‌ ആക്കിവിട്ടാൽ തിരക്കിലാണെന്ന് ചിന്തിക്കാനുള്ള കോമൺ സെൻസ് നിനക്കില്ലേ..... സാധാരണ കുട്ടികൾ കുസൃതി കാണിക്കുന്നുവെന്ന് പരാതി കേൾക്കാം.. ഇതിപ്പോ ഭാര്യയുടെ കുസൃതി സഹിക്കാൻ പറ്റാതെ ആയിട്ടുണ്ട്..... അതും പറഞ്ഞു അഖിലൂട്ടൻ പോയി.... ഇവിടുപ്പോ ആരാ പടക്കം പൊട്ടിച്ചത്..... ആ.... 🤔🤔🤔 ********* മുല്ലവള്ളിയിൽ നിന്നും ഉതിർന്നു വീണ പൂക്കൾ മണപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.... അപ്പോഴാണ് ചിത്തിരയുടെ വരവ്..... "എന്താണ് കല്ല്യാണി ഒരു ആലോചന? നേരെ നടന്നഎന്നെ തല്ലുകൊള്ളിയാക്കിയിട്ടാണ് അവളുടെ ചോദ്യം ചോദിക്കൽ.... "എയ് ഒന്നുമില്ല ചേച്ചി.... ഞാനിങ്ങനെ സൗന്ദര്യം പരിപോഷിപ്പിക്കാനുള്ള വഴികളെപ്പറ്റിയുള്ള ഗഹനമായ ചിന്തയിലാണ്.. "ആന്നോ ... ഞാനും തന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു...തന്റെ സ്കിൻ ഭയങ്കര തിളക്കമുണ്ട്... എന്താ ഇങ്ങനെ? "അതോ... അത് വേറൊന്നുമില്ല.... ഈ മുല്ലപ്പൂക്കളുടെ കൂടെ പറമ്പിൽ കണ്ടു വരുന്ന പ്രത്യേക ഇനം ചെടി ഇങ്ങനെ മുഖത്തിട്ട് റബ്ബ് ചെയ്യും.. അപ്പോൾ മുഖം ഇങ്ങനെ തിളങ്ങും 🙄 "സീരിയസ്ലി? "ആം... ചേച്ചി കേട്ടിട്ടില്ലേ... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലുവിനുമുണ്ടാം സൗരഭ്യം ന്ന്.. "എങ്കിൽ പിന്നെ എനിക്കും ചെയ്യണം !! "അതൊക്കെ വേണോ ചേച്ചി? അലർജി ഉണ്ടായാലോ.... "നാച്ചുറൽ പ്രോഡക്ട്സ് അല്ലെ.. അപ്പോൾ പേടിക്കണ്ടല്ലോ.... "എല്ലാം ചേച്ചിയുടെ ഇഷ്ടം...... ചേച്ചി അകത്തേക്ക് പൊയ്ക്കോ.. ഞാൻ എല്ലാം റെഡി ആക്കിയിട്ട് വിളിക്കാം... അവളെയും അകത്തേക്ക് പറഞ്ഞു വിട്ടിട്ട് രണ്ട് പ്ലാസ്റ്റിക് കവറും എടുത്തു കൊണ്ട് പറമ്പിലേക്ക് പോയി.... തേടിയ വള്ളി കാലിൽ ചുറ്റി... നാടൻ നായ്ക്കരണ പൊടി... The ചൊറിയണം ചെടി..... പയ്യെ രണ്ട് ചെടി പിഴുതെടുത്തു... അതിലേക്ക് മുല്ലപ്പൂക്കൾ ചാലിച്ചു...... മൈന ചേച്ചി.... ഞാൻ ദേ വരുന്നു... ചിത്തിരയെ പിടിച്ചു ഫേഷ്യൽനു ഇരുത്തി.. "കല്ലൂ.. ഞാൻ വിചാരിച്ചു തനിക്ക് എന്നോട് ദേഷ്യം ആയിരിക്കുമെന്ന്.... ആ ഖരലേപം കവിളിൽ തൊട്ടപ്പോഴാണ് ചിത്തിര ചേച്ചി പറഞ്ഞു തുടങ്ങുന്നത്... ദേഷ്യമോ? എനിക്കൊ? എന്തിന്? 🙄🙄😠 "തന്റെ പൊസ്സസ്സീവ്നെസ്സ് കാണാൻ വേണ്ടിയാ അഖിലേട്ടന്റടുത് ഇത്രയും ക്ലോസ് ആയി നിന്നത്.... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്നെ പുറത്തേക്ക് എടുത്തെറിഞ്ഞേനെ.... താൻ പേടിക്കണ്ടാട്ടൊ... ആള് എനിക്ക് എന്റെ സ്വന്തം സഹോയാണ്..... ഇനി പറഞ്ഞിട്ടെന്താ കാര്യം.... ചിത്തിരയുടെ കവിള് ചുവന്നു കടിക്കാൻ തുടങ്ങി 😬😬😬 "സോറി ചേച്ചി.... ഞാൻ ദേഷ്യം കൊണ്ട് ഇതിൽ ചൊറിയണം മിക്സ്‌ ചെയ്തു...പോയി.. സോറി ചേച്ചി..... 😨😨😨 "അയ്യോ? ഇനിയെന്ത്‌ ചെയ്യും? "അത് വെളിച്ചെണ്ണ പുരട്ടിയാൽ ശെരിയാകുമായിരിക്കും.... "എന്ത് ശെരിയാകാൻ? അഖിലൂട്ടനും അങ്ങോട്ടേക്ക് വന്നു...... കല്ല്യാണി നിന്നോടാ ചോദിച്ചത്? പറയാൻ 😡😡 വിക്കി വിക്കി നടന്നത് ഓരോന്നും പറഞ്ഞു... ഒരടി പ്രതീക്ഷിച്ചു... കിട്ടിയില്ല... 😊😊 നിനക്ക് നാന്നാകാൻ ഒരുദ്ദേശവും ഇല്ലാല്ലേ.... നിനക്കെന്താ പ്രശ്നം? ഇന്ന് വേറെ ആരെയും കിട്ടാത്തത് കൊണ്ടാണോ ചിത്തിരയുടെ അടുത്ത് പോയത്? "എയ് ഇല്ല അഖിലേട്ടാ.. ഞാനും അവളെ ഒരുപാട് ടീസ് ചെയ്തതല്ലേ... ആർക്കായാലും ദേഷ്യം വരും.... " "ആർക്ക് വേണ്ടിയാ ചിത്തു നീ വക്കാലത്ത് വാങ്ങുന്നത്.. ഇവൾക്കോ....... ഞാൻ ഇവളുടെ അടുത്ത് പറഞ്ഞതല്ലേ നീ എന്റെ പെങ്ങളാണെന്ന്..... അപ്പോൾ ഞാൻ പറയുന്നത് ഇവൾക്ക് വിശ്വാസമില്ലേ.... 😡😡 അതും പറഞ്ഞു ആളങ്ങു പോയി... "വീണ്ടും സോറി ചേച്ചി 😨😨 എയ്.. സാരമില്ലെടാ... വിശ്വാസമായല്ലോ.... അത് മതി... be frnds? അങ്ങനെ പുലി പോലെ വന്നത് എലി പോലായി.... എല്ലാവരും കൂടി സംസാരിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് ഫോൺ റിങ് ആയത്.... Unknown നമ്പർ... സ്പീക്കറിലിട്.... ഇന്ദ്രേച്ചി പറഞ്ഞത് കേട്ട് ഫോൺ സ്പീക്കറിൽ ഇട്ടു... "ഹലോ... ആരാ..... "ഞാൻ ശിവദയാണ്..... "നീയോ... എന്താ?? "നിരഞ്ജന..ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്.. . ആ ദേവുവിന് ഭ്രാന്ത് ഒന്നുമില്ല... സത്യാ ഞാൻ പറയുന്നത്..... അവള് അഭിനയിക്കുന്നതാണ്.... "ആഹ്... ഭ്രാന്ത് ശെരിക്കും ഇപ്പോൾ എനിക്കാ.... മൂക്കുന്നതിനു മുന്നേ വെച്ചിട്ട് പൊയ്ക്കോ..... "ആരാ ഈ ദേവു "അത് അഖിലേട്ടന്റെ ഫ്രണ്ട്ന്റെ സിസ്റ്റർ ആണ്... ആള് മെന്റലി ഓക്കേ അല്ല... ഇവള് ആണെങ്കിൽ സദാ സമയവും അഖിലൂട്ടന്റെ പുറകെയും.... എന്താല്ലേ....? ആ സംസാരം അവിടെ അവസാനിപ്പിച്ചു കൊണ്ട് എല്ലാവരും ആഹാരം കഴിച്ചു പിരിഞ്ഞു... നാളെ അഖിലൂട്ടനെയും കൊണ്ട് എങ്ങനെ കോളേജിലേക്ക് പോകും... ആകെ ആശയക്കുഴപ്പം..... ആള് പള്ളിയുറക്കത്തിനുള്ള തയ്യാറെടുപ്പിലാണ് ഒന്ന് അവതരിപ്പിച്ചാലോ..... അതെ... അഖി........... എന്താ?? 😡😡 പറയാൻ വന്നത് അതോടെ നിന്നു....ഹിറ്റ്ലർ ശെരിയാകുന്നില്ല..... അത്.... പിന്നെ...... സുഖ.....മല്ലേ.... നേരത്തെ...... ചോദിച്ചപ്പോൾ പറഞ്ഞില്ലല്ലോ.... എനിക്ക്..... സുഖാണ്... thank യൂ.... ഗുഡ് മോർണിംഗ്..... ഒന്ന് കൂടി അതെ ന്ന് വിളിച്ചു തിരിഞ്ഞു..... ഇരിക്കുന്ന ഭാവം കണ്ടിട്ട് പിരമിഡിനകത്ത് മമ്മി ഇരിക്കുന്ന പോലുണ്ട്..... നമ്മളില്ലേ.......... (തുടരും ) പ്രതീക്ഷയ്ക്കനുസരിച്ചുള്ള എഴുത്തല്ല... വലിച്ചു നീട്ടുന്നതല്ല..... ഒരു നാല് part കൂടി.... അത്രേം കൂടി സഹിക്കണം.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
45k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post