ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

📙 നോവൽ

😍😘കലിപ്പന്റെ പെണ്ണ് 😍😘 Part..77 മെർസാ ഷർട്ട്‌ എവിടെ..... മെർസാ...... രാവിലെ ഓഫീസിൽ പോവാൻ റെഡി ആവാൻ ഇഷുന്റെ ഷർട്ട്‌ കാണാതെ മെർസയെ വിളിക്കായിരുന്നു ഇഷ്യു...... അയിഷയും മെർസയും ഇത്തൂ കൂടെഅടുക്കളയിൽ പൊരിഞ്ഞ പണിയിൽ ആണ്..... ഇഷ്യു വിളിക്കുന്നെ കേട്ടപ്പോൾ അയ്ഷ മിച്ചുനോട് പറഞ്ഞു അല്ലഹ്ഹ് അതാ വിളിക്കുന്നു മെർസാ നിന്നെ പോയി എടുത്തു കൊടുക്ക് ഞാൻ കഴിക്കാൻ ഉള്ളത് എടുത്തു വെക്കാം...... ഇല്ലേൽ ദേഷ്യം പിടിക്കും ചെല്ല്... അയിശുതാ ഇങ്ങള് ചെന്ന് എടുത്തു കൊടുക്ക് ഞാൻ ഇത് നോക്കികോളാം...... എനിക്ക് അറിയില്ലല്ലോ എല്ലാം പഠിച്ചു സാവധാനം ഞാൻ ആയിലൊക്കെ ഇടപെട്ടോളാം നീ ഇപ്പോ ചെല്ല് എന്തിനാ വിളിക്കുന്നെ എന്ന് നോക്ക്.... രണ്ടു പേരുടേം സംസാരം കേട്ട് ഇത്തൂ പറഞ്ഞു.... അല്ലാ രണ്ടാളും കൂടി തീരുമാനിച്ചു അങ്ങോട്ട്‌ എത്തുമ്പോൾ അവിടെ എന്താ നടക്ക എന്ന് പറയുവാൻ പറ്റില്ല.. എന്തെലോക്കെ നടക്കും അതോണ്ട് ആരാ കേള്ക്കുന്നെ അവർ പൊക്കോ എന്തായാലും രണ്ടാളും കെട്ടിയോൾ ആയില്ലേ..... നീ ചെല്ല് ഞാൻ ഇത് നോക്കാം.... അയ്ശു മെർസയെ പറഞ്ഞയച്ചു..... മെർസ ചെന്ന് ഇഷുന്റെ അടുത്തേക്ക്.. നീ എവിടെ ആയിരുന്നു മിച്ചു വിളിക്കണേ കേൾക്കുന്നില്ലേ..... ഇഷ്യു കുറച്ചു കലിപ്പിൽ ചോദിച്ചു... അടുക്കളയിൽ ആയിരുന്നു..... എന്റെ ഫയൽ ഓക്കേ എടുത്തു വെക്ക്... ഫയൽ എടുത്തു വെച്ച് ഷർട്ട്‌ എല്ലാം റെഡി ആക്കി.... അയ്ശു എവിടെ മിച്ചു.... അയിശുതാ അടുക്കളയിൽ ഉണ്ട്... ആഹ്ഹ..... കഴിക്കാൻ എടുത്തു വെക്ക്..... 💛💛💛💛💛💛💛💛💛💛 കഴിക്കാൻ വന്നിരുന്ന ഇഷ്യു ഒന്ന് മിച്ചുനെയും അയ്ശുനെയും നോക്കി... എന്താ ഇത് എന്ന അർത്ഥത്തിൽ....... മിച്ചു ആണേൽ പത്തിരി അയ്ശു ആണേൽ പുട്ട് രണ്ടാളും വേറെ വേറെ ഭക്ഷണം ഉണ്ടാക്കി ഇഷുന്റെ പ്ലേറ്റിൽ വെച്ച് കൊടുത്തു കഴിക്കാൻ....... രണ്ടിനേം നോക്കി ഇഷ്യു വാ പൊളിച്ചു ഇരുന്നു ഇഷുന്റെ നോട്ടം കണ്ടു രണ്ടും ഒന്ന് ഇളിച്ചു കാണിച്ചു..... അല്ല എന്താ ഇങ്ങള് എന്നെ കൊല്ലാൻ വല്ല ഉദ്ദേശം ഉണ്ടോ...... ഇത് കഴിച്ചു എന്ന് കരുതി ചവാൻ ഒന്നും പോണില്ല ഇത് മനുഷ്യൻ കഴിക്കണ ഭക്ഷണം ആണ്...... കഴിച്ചോ........ അയ്ഷ മെർസകൂടി ഇഷുന് നിർബന്ധിച്ചു കഴിപ്പിക്കുമ്പോൾ ആണ് അളിയൻ അങ്ങോട്ട്‌ വന്നേ.... അല്ല എന്താ ഇവിടെ ഇങ്ങള് രണ്ടു ബീവിമാരും കൂടി ആ ചെക്കനെ കൊല്ലോ..... എന്താ അയ്ഷ ഇജ്ജ് ഈ ചെക്കനെ കൊല്ലാൻ വല്ല പ്ലാൻ ഉണ്ടോ...... പതിയെ കൊല്ലണം കേട്ടോ പാവം ചെക്കനാ ഇങ്ങൾക് രണ്ടിന്റെയും ഇടയിൽ പാവം ഈ ചെക്കൻ കിടന്നു ചക്രശ്വാസം വലിക്ക..... അളിയൻ കൈ കഴുകി വന്നു ടേബിളിൽ ഇരുന്നു... അളിയനെ നോക്കി ഇഷ്യു ചിരിച്ചു കൊണ്ട് ചോദിച് അളിയൻകും ഒരു കൈ നോക്കാം....... അല്ലഹ്ഹ് വേണ്ട പൊന്നോ നിക്ക് അന്റെ ഇത്താത്ത തന്നെ മതി അയിനെ തന്നെ പൊറുപ്പിച്ചെടുക്കാൻ വല്യ പാടാ..... ആഹ്ഹ് ഇത്തൂ കേൾക്കണ്ട അളിയനെ മന്തിബിരിയാണി ഉണ്ടാക്കും...... ഞാൻ പോണു എനിക്ക് മതീ..... ഫുഡ്‌ ബാക്കി വെച്ച് ഇഷ്യു എണീറ്റു കൈ കഴുകി..... രണ്ടു പേരോടും യാത്ര പറഞ്ഞു ഇഷ്യു പോയി.... ♦♦♦♦♦♦♦♦♦♦♦♦ കുറച്ചു കഴിഞ്ഞപ്പോൾ ആണ് കോർണിങ് ബെൽ ആടിക്കുന്നെ കേട്ടെ..... അയ്ശു ആരാന്നു നോക്കാൻ ഇതൂസ് പറഞ്ഞപ്പോൾ അയ്ശു വാതിലിന്റെ അടുത്തേക്ക് പോയി..... വാതിൽ തുറന്നു മുന്നിൽ നിക്കുന്ന ആളെ മനസിലാവാതെ അവൾ ചോദിച്ചു ആരാ എന്ന്..... മെർസയില്ലേ..... അപ്പോൾ മെർസയുടെ ആരോ ആണ്..... അയ്ശു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് ഇരിക്കാൻ പറഞ്ഞു.... ഞാൻ മെർസയെ വിളിക്കാം..... അയ്ഷ ചെന്ന് മിച്ചുനെ വിളിച്ചു ... മിച്ചു വന്നു നോക്കിയപ്പോൾ ഉപ്പ ആയിരുന്നു..... ഉപ്പാ..... എന്ന് വിളിച്ചു മിച്ചു അടുത്തേക്ക് പോയി..... ഉപ്പ അവളെ ചേർത്ത് പിടിച്ചു കയ്യിലുള്ള കവർ അവൾക് നേരെ നീട്ടി..... ഇത് നിന്റെ മരുന്നാണ് പെട്ടന്ന് അവിടെന്നു ഇങ്ങോട്ട് വന്നപ്പോൾ മരുന്ന് കഴിക്കാൻ ഉള്ളത് മറന്നു അല്ലെ...... എന്തെ ഇഷുന് ഓർമ ഇല്ലേ നിനക്ക് മരുന്ന് ഉണ്ട് എന്ന്.. രണ്ടു പേരും മറന്നു അല്ലെ..... അങ്ങനെ മറന്നു കളയാനും നിസാരം ആയി കാണാനും ഉള്ളത് അല്ല ഈ അസുഗം എന്ന് പറഞ്ഞാൽ അത് മാറുന്ന വരെ മരുന്ന് കഴിക്കണം...... മെർസയെ ഉപ്പ വഴക്ക് പറഞ്ഞു.... മെർസ മിണ്ടാതെ നിന്നു..... ഉപ്പ ഇരിക്ക് ഞാൻ കുടിക്കാൻ വല്ലതും എടുക്ക..... അത് പറയുമ്പോയേക്കും അയ്ഷ ജ്യൂസ് കൊടുന്നു ഉപ്പാക്ക് നേരെ നീട്ടി ഇതാ ഉപ്പ ഇത് കുടിച്ചോ എന്ന് പറഞ്ഞു..... ഉപ്പ ആണേൽ വന്നപ്പോൾ തൊട്ടു അയ്ഷയെ നോക്കുവാ...... ഇതാരാ മെർസ എന്ന് ഉപ്പ ചോദിച്ചപ്പോൾ മെർസ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി...... അല്ലഹ് എന്ത് പറയും ഉപ്പാട്.... സത്യം പറയാ എന്നായാലും ഉപ്പ അറിയണ്ടേ..... മെർസ ആയിഷയുടെ നേരെ നോക്കി അയിഷയും എന്തോ പേടിയോടെ ആ ണ് നിക്കുന്നെ...... മെർസ അയ്ഷയെ ചേർത്ത് പിടിച്ചു പറഞ്ഞു ഇത് അയിശുതാ ഇഷുക്ക ആദ്യം നിക്കാഹ് കഴിച്ചു മരിച്ചു പോയി എന്ന് എല്ലാവരും വിശോസിചാ ആള്..... ഉപ്പാക്ക് മനസിലാവാണേൽ ഇങ്ങനെ പറയണം..... ഉപ്പ ഓർക്കുന്നുണ്ടോ അന്ന് എനിക്ക് പകരം ആ വീട്ടിൽ കുറച്ചു പേര് ചെന്ന് ഇല്ലാതാക്കിയ ഒരു പെൺകുട്ടിയെ ആ മുഖം എന്റെ ഉപ്പച്ചി ഓർക്കുന്നുണ്ടോ..... അന്ന് ഞാൻ കാരണം ഈ ഇത്തൂ ആണ് അവരടെ ചതിയിൽ പെട്ടത്.... ഇഷുക്ക മുന്നേ നിക്കാഹ് കഴിച്ചതും അയിശുതാനെ ആണ്.... ഇതൊക്കെ കേട്ട് ഇരിന്നിടത്തു നിന്ന് മെർസയുടെ ഉപ്പ എണീറ്റു... ആയിഷുന്റെ അടുത്തേക്ക് നടന്നു.... കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ മാറി നിക്കുക ആയിരുന്നു അയ്ശു.... മോളെ...... മെർസയുടെ ഉപ്പ അയ്ഷയെ വിളിച്ചു.... തലയിൽ തലോടി എന്റെ മോളോട് ക്ഷമിക്കണം ഓള് അറിഞ്ഞു കൊണ്ടല്ല..... എന്നും എന്റെ കുട്ടിക്ക് ഒരു വിഷമം ആയിരുന്നു അവൾ കാരണം മരിച നിന്നെ കുറിച്ച്.... മോൾ മരിച്ചില്ല എന്നറിഞ്ഞപ്പോൾ എനിക്കും ഒരുപാട് സന്തോഷം ആയി. പക്ഷെ നിനക്ക് നഷ്ട്ടം സംഭവിച്ചതിന് പകരം നൽകാൻ എന്റെ കയ്യിൽ ഒന്നുല്ല എന്ന് പറഞ്ഞു ഉപ്പ ആയിഷുന്റെ കൈകൾ പിടിച്ചു...... എന്തിനാ ഉപ്പ വിഷമിക്കുന്നെ എനിക്ക് അയിന് ആരോടും പരാതിയോ ദേഷ്യമോ ഒന്നും തന്നെ ഇല്ല എന്റെ വിധി ആണ് എന്ന് കരുതി ഞാൻ സമാധാനിച്ചോണ്ട് ഉപ്പ വിഷമിക്കാതെ...... മെർസയുടെ ഉപ്പയെ അയ്ശു സമാധാനിപ്പിച്ചു..... ഉപ്പ പോവാൻ ഇറങ്ങിയപ്പോൾ കഴിച്ചിട്ടു പോവാന്ന് കുറെ പറഞ്ഞു പക്ഷെ ഉപ്പാക്ക് ഷോപ്പിൽ പോവാൻ ഉണ്ട് എന്ന് പറഞ്ഞു ഇറങ്ങി...... മെർസ എന്താ മരുന്ന് കഴിക്കുന്നെ എന്ന് അയ്ഷ ചോദിച്ചു.... അപ്പോൾ മെർസ അവൾക്കു വയ്യ അതോണ്ടാ കഴിക്കുന്നെ മരുന്ന് ബ്ലഡ്‌ കുറവുകൊണ്ട് എന്ന് പറഞ്ഞു... അയ്ഷക്ക് എന്തോ പോലെ മനസ്സിൽ തോന്നി... അപ്പോൾ തന്നെ മിച്ചുന്റെ കയ്യിലെ കവർ വാങ്ങി അതിലെ ഓരോ മരുന്നും നോക്കി എടുത്തു അയ്ഷക്ക് എന്തോ പന്തികേട് തോന്നി ഇത്രേം മരുന്ന് ഒരു ബ്ലഡ്‌ കുറവിന് ഉണ്ടാവുമോ.... ഒന്നുകിൽ മിച്ചു നുണ പറയുവാ.... എന്തേലും ആവട്ടെ മരുന്ന് എടുത്തു അയ്ശു മിച്ചുനെ കൊണ്ട് കഴിപ്പിച്ചു.... ഇല്ലേൽ നീ ഇത് ഇവിടെ വെക്കും കഴിക്ക്...... അങ്ങനെ അയിഷയും മിച്ചുവും നല്ല ഫ്രണ്ട്സ് ആയി എല്ലാത്തിനും ഒറ്റ കെട്ടായി ഒരുപാട് ഹാപ്പി ആയി സന്തോഷത്തോടെ അങ്ങനെ പോയികൊണ്ടിരിന്നു അവരുടെ കൊച്ചു കുടുംബം ....... അയിന്റെ ഇടക്ക് മിച്ചുന്റെ അസുഖം ഇത്തൂ വഴി അയ്ശു അറിഞ്ഞു.... ശെരിക്കും അത് അയ്ശുനു നല്ല വിഷമം ആയി...... എന്നാലും അയ്ശു മിച്ചുനെ സ്നേഹിച്ചു കെയർ ചെയ്തു....... തുടരും..... #📙 നോവൽ
24.1k കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post