ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
*പ്രമേഹ രോഗിയുടെ ഭക്ഷണം : സംശയങ്ങൾ മാറ്റി രോഗമകറ്റാം* 〰〰〰〰〰〰〰〰〰〰〰〰 ആരോഗ്യം *PART--1⃣* *പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്.* മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ മരുന്നു കൂടുതൽ കഴിച്ചാൽ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന 25 സംശയങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ മനസിലാക്കാം. *1. ഭക്ഷണത്തിലെ അപാകതകൊണ്ട് പ്രമേഹം വരാമോ? ❓പ്രമേഹവും കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ?❓* വരാം. കാലറി കൂടുതലുള്ള ഭക്ഷണങ്ങൾ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കോളകൾ പോലുള്ള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങൾ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതൽ പ്രമേഹം വരെ ഒഴിവാക്കാൻ സഹായിക്കും. *2. ഭക്ഷണനിയന്ത്രണം കൊണ്ടു പ്രമേഹനിയന്ത്രണം എത്രത്തോളം സാധിക്കാം?❓* രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കണം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് പ്രമേഹനിയന്ത്രണത്തിനു മാത്രമല്ല വിശപ്പു നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. *3. പ്രമേഹ പൂർവാവസ്ഥയായ പ്രീഡയബറ്റിസുള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?❓* ഭക്ഷണക്രമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നതു പ്രീഡയബറ്റിസ് ഘട്ടത്തിലാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കിൽ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം. കൂടുതൽ ഊർജമുള്ള കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്നമാംസം ഒഴിവാക്കുക. ഹോട്ടലിൽ നിന്നുള്ള ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കുക. ഷുഗർഫ്രീ ഉപയോഗിക്കുന്നവർ അത് ഒഴിവാക്കുന്നതും പ്രീഡയബെറ്റിക് ഘട്ടത്തിൽ വളരെ നല്ലതാണ്. *4. പ്രമേഹമുള്ളവർ മധുരം ഒഴിവാക്കണമോ? ❓പകരം തേൻ, ശർക്കര എന്നിവ ഉപയോഗിക്കാമോ?❓ പഴങ്ങൾ കഴിക്കാമോ?❓* പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈൻഡ് ഷുഗർ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്. തേൻ, ശർക്കര തുടങ്ങിയവയിലും മധുരം ഉണ്ട്. മാത്രമല്ല, തേനിൽ പഞ്ചസാരയെക്കാൾ കുറച്ചു കൂടുതൽ അന്നജം അടങ്ങിയിട്ടുണ്ട്. ഏതു മധുരമായാലും അത് എത്ര അളവിൽ കഴിക്കുന്നു എന്നതാണു പ്രധാനം. തേനായാലും ശർക്കരയായാലും സുരക്ഷിതമല്ലെന്നർഥം. *പ്രതിദിനം 100 ഗ്രാം പഴവർഗം പ്രമേഹരോഗി കഴിക്കണമെന്നു നിർദേശമുണ്ട്.* ഏതു പഴവർഗം വേണമെങ്കിലും ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഓരോ പഴവർഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവിൽ വ്യത്യാസമുണ്ട്. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. 100 ഗ്രാമിൽ കൂടരുതെന്നു മാത്രം. എന്നാൽ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോൾ രണ്ടോ മൂന്നോ എണ്ണത്തിൽ നിർത്തണം. *5. പ്രമേഹരോഗിയുടെ ഭക്ഷണക്രമം എങ്ങനെയാവണം? ❓എത്രവട്ടം ഏതളവിൽ കഴിക്കണം?❓* ഭക്ഷണക്രമത്തിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ്. മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്ന ശീലം. എന്നാൽ പ്രമേഹമുള്ളവർ അളവു നിയന്ത്രിച്ചു മൂന്നു നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉൾപ്പെടുത്തുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം തടയാൻ ഇത് വളരെ സഹായകമാണ്. മധുരം ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും ഭക്ഷണത്തിൽ ശ്രദ്ധിക്കുക. പച്ചക്കറികൾ സാലഡായോ, സൂപ്പായോ ദിവസവും ഉൾപ്പെടുത്തുക. ഒരു പഴവർഗം ഇടനേരത്ത് ഉൾപ്പെടുത്തുക. മട്ടൻ, ബീഫ്, പോർക്ക് എന്നീ ചുവന്ന മാംസം ഒഴിവാക്കുക. *(തുടരും.......))* *6. എന്താണ് ഷുഗർഫ്രീ? അവ സുരക്ഷിതമാണോ?❓* 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 *ഷെയർ ചെയ്യുക* 🔘🔘 *⬛ആരോഗ്യം-9946418420⬛*
#

👨‍⚕️ ആരോഗ്യം

👨‍⚕️ ആരോഗ്യം - 色 。 - ShareChat
840 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post