ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
രാധാമാധവം 26 "Mr . ആദി ............. നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായി........ but രോഗിയുടെ ഇപ്പോഴത്തെ കണ്ടിഷൻ വെച്ച് നോക്കുമ്പോൾ ......" " ഡോക്ടർ ...ശങ്കറിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ മാത്രമേ എന്റെ ഈ ഐഡിയ നടക്കൂ ............ " " ശരിയായിരിക്കും ................ എന്നാലും ................." " ഡോക്ടർ ......... അങ്ങ് വിചാരിച്ചാൽ മാത്രമേ ഇപ്പോ ഈ പദ്ധതി നടപ്പിലാക്കാൻ പറ്റൂ ..........." " look ... mr .ആദി .............. അപകടത്തിൽ ശങ്കറിൻറെ തലക്കാണ് പരിക്ക് പറ്റിയത് അയാൾക്ക്‌ ബോധം വന്നാൽ മാത്രമേ എനിക്കെന്തെങ്കിലും പറയാൻ പറ്റൂ ............... " " അതുകൊണ്ട് തന്നെയാ ഡോക്ടർ ഞാൻ പറയുന്നത് ... അവന്റെ ഇപ്പോഴത്തെ ഈ കണ്ടിഷനിൽ മാത്രമേ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാൻ പറ്റൂ ............ ഡോക്ടർ പറഞ്ഞല്ലോ അവന്റെ തലയ്ക്കു ആണ് പരിക്ക് പറ്റിയത് എന്ന് ..... നമുക്ക് അതിൽ തന്നെ അങ്ങ് പിടിച്ചു കയറാം ..............." "മനസ്സിലായില്ല ................." "ഡോക്ടർ അവന്റെ അച്ഛനോട് പറയണം തലയ്ക്കു പരിക്ക് പറ്റിയത് കൊണ്ട് അവന്റെ ഓർമ്മ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നു ......പിന്നെ നിങ്ങളുടെ സ്ഥിരം ഡയലോഗ് അങ്ങ് കാച്ചിയെക്കു ............." " എന്ത് ഡയലോഗ്..............." " 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ..............." ആദി ചിരിച്ചു കൊണ്ട് പറഞ്ഞു അത് കേട്ട് ഡോക്ടർ ഒന്ന് ചിരിച്ചു എന്നിട്ടു പറഞ്ഞു ............ " അത് അല്ലെങ്കിലും ഞാൻ പറയും ............. പ്രശനം അതല്ല ........... നിങ്ങൾ പറഞ്ഞതുപോലെ ഒരു ഡ്രാമ കളിച്ചാൽ പിന്നീട് അത് പുറത്തറിഞ്ഞാൽ ....... അത് ഈ ഹോസ്പിറ്റലിനെ തന്നെ ബാധിക്കും .................." " അതോർത്തു ഡോക്ടർ പേടിക്കേണ്ട ............... നിങ്ങളുടെ ഈ ഹോസ്പിറ്റലിന്റെ പേര് ഒരിടത്തും വരില്ല അത് ഞാൻ നിങ്ങള്ക്ക് ഉറപ്പു തരുന്നു .............." " എങ്കിൽ പിന്നെ എനിക്ക് no പproblem ............ അപ്പൊ പിന്നെ എങ്ങനെയാ കാര്യങ്ങൾ ............" " ശങ്കറിന്റെ അച്ഛൻ ഇവിടെ എത്തുമ്പോഴേക്കും ഏകദേശം പുലർച്ചെ അഞ്ചു മാണി കഴിയും ........... അതിനിടക്ക് ശങ്കറിന് ബോധം വന്നാൽ ...................." " അതോർത്തു താൻ പേടിക്കേണ്ട .................അവനു ബോധം വരാതെ ഞാൻ നോക്കിക്കോളാം ...... നിങ്ങൾ എത്രയുമ പെട്ടന്ന് ആ ശ്യാമിനെ ഇവിടെ എത്തിക്കാൻ നോക്ക് ................" " താങ്ക്‌സ് ഡോക്ടർ ..............." " താങ്ക്സ് ഒന്നും വേണ്ടടോ ...ഇതൊരു നല്ല കാര്യത്തിന് ആയതു കൊണ്ട് മാത്രം ആണ് ഞാൻ കൂട്ടുനിക്കുന്നതു ................ പിന്നെ ശ്യാമിനെ ചികില്സിക്കുന്ന ആ കണ്ണ് ഡോക്ടർ ആരാണെന്നു അറിയുമോ .... എനിക്ക് അയാളുടെ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു ........." " കോംട്രസ്സ്റ് ഹോസ്പിറ്റലിലെ ഒരു ഡോക്ടർ സേതുമാധവൻ ..............." "സേതുമാധവൻ ...........................?" " അതെ നിങ്ങൾക്ക് അദ്ദേഹത്തെ പരിചയം ഉണ്ടോ .................." " പരിചയം ഒക്കെ ഉണ്ട് ................. അദ്ദേഹം ആണെങ്കിൽ .. ഞാൻ അദ്ദേഹത്തോട് ശ്യാമിന്റെ ഓപ്പറേഷന്റെ കാര്യം സംസാരിച്ചോളാം .... എന്തായാലും നിങ്ങൾ ബാക്കി കാര്യങ്ങൾ ഒക്കെ റെഡി ആക്കിക്കോളു ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം .." " ശരി ഡോക്ടർ ............... എന്നാൽ ഞങ്ങൾ ഇറങ്ങുന്നു ............." ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതും ആദി ജോണിനോട് പറഞ്ഞു " ജോണേ ... നീ ഇപ്പൊ തന്നെ അശ്വിനെ വിളിച്ചുപറ അവരെ രണ്ടുപേരെയും എന്റെ വീട്ടിലേക്കു കൊണ്ടുവരാൻ ............" " മ്മ് പറയാം ............. അല്ല മോനെ നീ സർവീസിൽ കയറുന്നതിനു മുന്നേ ഇങ്ങനെ ......... അപ്പൊ ഇനി സർവീസിൽ കയറിയാൽ എന്താകും അവസ്ഥ ................" ജോൺ അതും പറഞ്ഞു ചിരിച്ചുകൊണ്ട് അശ്വിനെ ഫോണിൽ വിളിച്ചു "കാണാൻ പോകുന്ന പൂരം ഇപ്പോഴേ പറഞ്ഞറിയിക്കണോ .............." ആദി പറഞ്ഞു അപ്പോഴേക്കും ജോൺ അശ്വിനെ വിളിച്ചു കാര്യം പറഞ്ഞു എന്നിട്ടു മൊബൈൽ തന്റെ പോക്കറ്റിൽ ഇട്ടു " എന്റെ കർത്താവെ ...............ഇതെല്ലം എവിടെ ചെന്ന് അവസാനിക്കുമോ എന്തോ .............." ജോൺ രണ്ടു കയ്യും ഉയർത്തി മുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു ......... " എല്ലാം നല്ലതുപോലെ അവസാനിപ്പിക്കാൻ ഞാൻ നോക്കാം ........... തത്കാലം നമുക്ക് ഇവിടെ നിന്നും സ്കൂട് ആവാം ..... ഇവിടെ അധികനേരം നില്കുന്നത് അത്ര പന്തിയല്ല ............" "എന്തായാലും എന്റെ കാര്യം മിക്കവാറും തീരുമാനം ആകും ............................" ജോൺ പറഞ്ഞു " അതെന്താ " " ഇതെല്ലാം മീര അറിഞ്ഞാൽ അന്ന് എന്റെ ശവമടക്ക് നടത്തും ............" " അതോർത്തു നീ പേടിക്കേണ്ട നിനക്കുള്ള ശവപ്പെട്ടി ഞാൻ ഓർഡർ ചെയ്തോളാം .............." " അതെടാ .... നീ അതല്ല അതിനപ്പുറവും ചെയ്യും .... എന്റെ വേളാങ്കണ്ണി മാതാവേ ...ഇവരെല്ലാം എന്റെ പുക കണ്ടിട്ടേ അടങ്ങൂ എന്ന തോന്നുന്നേ ........" " എടാ മതി നീ വണ്ടിയെടുക്ക് .........." ആദി പറഞ്ഞു ............ " അതങ്ങു പള്ളീ പായി പറഞ്ഞാൽ മതി ............. എനിക്ക് വയ്യ അവിടുന്ന് ഇതുവരെ ഓടിച്ചപ്പോൾ തന്നെ എന്റെ നാട് പോയി ... ഇനി പൊന്നുമോൻ തന്നെ അങ്ങ് ഓടിച്ചാൽ മതി ........." ജോൺ പറഞ്ഞു .......... " ഇങ്ങനെ പോയാൽ ആ ജാസ്മിന്റെ കാര്യം പോക്കാ ............." ആദി പതുക്കെ പറഞ്ഞു "സാറ് എന്തേലും പറഞ്ഞായിരുന്നു .................." ജോൺ ചോദിച്ചു ............ " ഒന്ന് വേഗം കയറാൻ ഇപ്പോ തന്നെ സമയം ഒരുപാട് ആയി ഇനി എപ്പോൾ ആണാവോ വീട്ടിൽ എത്തുക .........." " അവിടെ എത്തുമ്പോൾ ഏന്തായാലും ഒരുമണി ആകും ..... അശ്വിനെ വിളിച്ചിട്ടു അവരെ ഇന്ന് തന്നെ കൊണ്ട് വരാൻ പറയണോ ....... നാളെ രാവിലെ പോരെ " " പോരാ ,,,,,,,ഇന്ന് തന്നെ വേണം .... ഇതിനൊരു അവസാനം ഉണ്ടാകാതെ ആദിക്ക് ഇനി ഉറക്കം ഇല്ല ........." ===================================== അടുത്ത ദിവസം രാവിലെ തന്നെ തന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് മാധവ് ഉണർന്നത് ......... ഉറക്കച്ചടവിൽ മാധവ് തന്റെ ശരീരത്തിൽ ഉള്ള പുതപ്പു തലവഴി വലിച്ചിട്ടു ഫോൺ എടുത്തു നോക്കി........ അതിലെ നമ്പർ കണ്ടപ്പോൾ അവൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു എന്നിട്ട് ഫോൺ അറ്റൻഡ് ചെയ്തു.... "ഹലോ.......... what.......... ഇല്ല ഞാൻ അറിഞ്ഞിട്ടില്ല........ ഇതൊക്കെ പറയാൻ നിങ്ങൾ ആരാ......... ഹലോ..... ഹലോ........ " മാധവ് നോക്കിയപ്പോൾ call കട്ട്‌ ആയിരുന്നു...... അവൻ പെട്ടന്ന് തന്നെ എഴുന്നേറ്റു താഴേക്ക് ചെന്ന്.... സിറ്റ് ഔട്ടിൽ ചെന്നപ്പോൾ അച്ഛൻ ഉണ്ട് പത്രം വായിക്കുന്നു.... അവൻ അച്ഛന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി...... അത് കണ്ട അദ്ദേഹം..... " എന്താടാ....... ഇന്ന് നേരെത്തെ ആണല്ലോ..... എന്തുപറ്റി........ " "ഏയ്‌ ഒന്നും ഇല്ല...... അച്ഛാ ആ പത്രം ഒന്ന് നോക്കട്ടെ........ " "നീ എന്ന് മുതലാടാ പത്രം വായിക്കാൻ തുടങ്ങിയത്....... " അദ്ദേഹം ചോദിച്ചു..... " ദാ ഇന്ന് മുതൽ..... ആ പത്രം ഒന്ന് താ..... എനിക്കൊരു കാര്യം നോക്കാൻ ആയിരുന്നു...... " അദ്ദേഹം പത്രം അവനു കൊടുത്തു........ അവൻ അത് തട്ടിപ്പറിച്ചു വാങ്ങി...... എന്നിട്ട് അവിടെ നിന്ന് ആ പത്രം വേഗത്തിൽ മറിച്ചു നോക്കി..... അതുകണ്ട അച്ഛൻ.... " എടാ,... ഒന്ന് പതുക്കെ മറച്ചു നോക്ക് .... ഇല്ലെങ്കിൽ ആ പത്രം കീറിപോകും......... " അച്ഛൻ അത് പറഞ്ഞപ്പോ മാധവ് അദ്ദേഹത്തെ ഇടം കണ്ണിട്ട് ഒന്ന് നോക്കി....... അവൻ പത്രം മറിച്ചു കൊണ്ടേ ഇരുന്നു........ പെട്ടന്നാണ് അവൻ ആ വാർത്ത കണ്ടത്.... അവൻ അതിലേക്ക് തന്നെ നോക്കി നിന്നു... എന്നിട്ട് പത്രം അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് അകത്തേക്ക് പോയി........ റൂമിൽ എത്തിയതും അവൻ മൊബൈൽ എടുത്ത് ഒരു നമ്പർ dial ചെയ്തു...... "ഹലോ നീ എവിടെയാ...... എനിക്ക് നിന്നെ ഒന്ന് കാണണം.... അതെ.... ഇന്ന് തന്നെ............. Ok....." ഫോൺ കട്ട്‌ ചെയ്തു മാധവ് ഫ്രഷ് ആകാൻ പോയി............ ========================= "എന്തായി സർ നിങ്ങളുടെ തീരുമാനം......... " തന്റെ വീട്ടിലേക് ഹാളിൽ ഇരുന്നുകൊണ്ട് ആദി ദത്തൻ മേനോനോട് ചോദിച്ചു........ ദത്തൻ മേനോൻ ആദിയുടെ കണ്ണിലേക്കു നോക്കി എന്നിട്ട് പറഞ്ഞു.... "എനിക്ക് സമ്മതം............ " "ശരിക്കും ആലോചിച്ചിട്ട് ആണോ സർ ഈ മറുപടി....... " "അതെ..... " "ok സർ........... ഇതിന്റെ പേരിൽ നിങ്ങൾക് ഒരു പ്രശ്നവും വരില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു....... " ആദി പറഞ്ഞു...... അങ്ങനെ അവർ കാര്യങ്ങൾ ഒക്കെ സംസാരിച്ചു അവിടെ നിന്നും പിരിഞ്ഞു..... ദത്തൻ മേനോൻ അവിടെ നിന്നു പോയതും ആദി അൻസാർ ഹോസ്പിറ്റലിലെ ഡോക്ടർ വിശ്വനാഥനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...... "ok സർ.... ഞാൻ ഉച്ചക്ക് ഇവിടെ നിന്നും പുറപ്പെടും....... അവിടെ എത്താൻ ആകുമ്പോൾ സാറിനെ ഞാൻ വിളിക്കാം.......... " ആദി കാര്യങ്ങൾ പറഞ്ഞു ഫോൺ വെച്ച് എന്നിട്ട് ജോണിനെ വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു......... ============================ "നീ എന്തിനാ അത്യാവശ്യം ആയിട്ട് എന്നെ കാണണം എന്ന് പറഞ്ഞത്.... " ബീച്ചിൽ ഇരുന്നു കൊണ്ട് രാജേഷ് മാതാവിനോട് ചോദിച്ചു...... മാധവ് രാജേഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കി..... എന്നിട്ട് കയ്യിൽ ഉള്ള പത്രം എടുത്ത് അവനു നേരെ നീട്ടി........ രാജേഷ് ആ പത്രം വാങ്ങി......... അതിലെ വാർത്ത വായിച്ചു...... "വട്ടപ്പാറ വളവിൽ വീണ്ടും അപകടം ........ ഇത്തവണ അപകടത്തിൽ പെട്ടത് ഒരു ഇന്നോവ കാർ ആണ്........... " "ഇതിലിപ്പോ എന്താണ് ഇത്ര വലിയ കാര്യം... ഇതെവിടെ ഇടക്ക് നടക്കുന്നതല്ലേ.... ഇത് പറയാൻ ആണോ കൃഷ്ണ നീ എന്നെ രാവിലെ തന്നെ വിളിച്ചിട്ട് വരാൻ പറഞ്ഞത്...... " രാജേഷ് ചോദിച്ചു...... " എടാ നീ ആ ന്യൂസ്‌ മുഴുവനും വായിക്ക്...... എന്നിട്ട് പറ....... " രാജേഷ് എ വാർത്ത മുഴുവനും വായിച്ചു........ "എടാ ഇത്.... " "അതെ അവൻ തന്നെ ശങ്കർ .......... " "ഇവൻ ജയിലിൽ അല്ലായിരുന്നോ...... ഇത്ര പെട്ടന്ന് ഇവന്റെ ശിക്ഷ തീർന്നോ...... " "ശിക്ഷ തീർന്നിട്ടില്ല.... അവൻ പരോളിൽ ഇറങ്ങിയതാ........ " "പരോളിൽ ഇറങ്ങിയത് ആണേൽ അവനെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്........" "അതിന് ഒരൊറ്റ കാരണമേ ഒള്ളു......... " "എന്ത്.....? " "രാധിക ......... " " രാധികയോ...... അവൾ.... " "ഇപ്പോ എന്റെ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്...... " "ആഹാ best........... നിന്നെ വേണ്ട എന്ന് പറഞ്ഞു പോയവൾക്ക് നീ നിന്റെ കമ്പനിയിൽ തന്നെ ജോലി കൊടുത്തല്ലോ " "ദേ..... ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്...... " "രാധിക എന്ത് കൊണ്ടാണ് അന്ന് എന്നെ ഒഴിവാക്കി പോയത്............. " കൃഷ്ണ രാജേഷിനോട് ചോദിച്ചു..... "അന്ന് അവൾ പണം ഉള്ള ഒരുത്തനെ കണ്ടപ്പോ അവന്റെ കൂടെ പോയി.. അത്ര തന്നെ.... " " എടാ രാജേഷേ........ ഓടിയന്റെ അടുത്ത് വേണ്ട നിന്റെ മറിമായം...... സത്യം പറ...... എന്തിനാ അവൾ അന്ന് എന്നെ വേണ്ട എന്നും പറഞ്ഞു പോയത്....... " "എടാ അത് എനിക്കെങ്ങനെ അറിയും..... " "നിനക്ക് അറിയും.... നിനക്ക് മാത്രം അല്ല...... ഞാൻ ഒഴികെ എല്ലാവർക്കും അറിയും..... ഇതിൽ കാര്യം അറിയാതെ ആട്ടം ആടിയത് ഞാനാ...... അല്ല എന്ന് നിനക്ക് എന്റെ മുഖത്തു നോക്കി പറയാൻ പറ്റുമോ......... " കൃഷ്ണ രാജേഷിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..... രാജേഷ് ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.... " ഇല്ല അല്ലെ....... " "എടാ ഞാൻ ....... " "വേണ്ട...... നിങ്ങൾ എല്ലാവരും ചേർന്ന് എന്ന് വിഡ്ഢിയാക്കുകയായിരുന്നു എന്നറിഞ്ഞപോ......." കൃഷ്ണ പറയാൻ വാക്കുകൾ കിട്ടാതെ കടലിലേക്കും നോക്കി നിന്നു..... രാജേഷ് അവന്റെ അടുത്തേക്ക് നടന്നു....... എന്നിട്ട് അവനെ വിളിച്ചു..... ... "കൃഷ്ണ........ " അവൻ തിരിഞ്ഞു നോക്കി ...... "എടാ എനിക്ക് കാര്യമായിട്ട് ഒന്നും അറിയില്ല....... രാധികയും ശങ്കറും തമ്മിൽ എന്തോ ബന്ധം ഉണ്ട് എന്നല്ലാതെ ആദി എന്നോട് കൂടുതൽ ആയിട്ടൊന്നും പറഞ്ഞില്ല...... " "ആദി ..... കോതി.... അവനിട്ടു ഞാൻ വെച്ചിട്ടുണ്ട്......... " കൃഷ്ണ ദേഷ്യത്തോടെ പറഞ്ഞു .... "അതൊക്കെ പോട്ടെ നീ എന്തിനാ ഇപ്പോ എന്നെ വിളിച്ചത്..... ഇത് ചോദിക്കാൻ ആണോ....... അല്ല നീ എങ്ങനെ അറിഞ്ഞു ഈ കാര്യം....... " "കഴിഞ്ഞ ദിവസം എനിക്കൊരു call വന്നു ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും....... " "ആദ്യം ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല.... പിന്നീട് ഓരോ സംഭവങ്ങളും ഓർത്തുനോക്കിയപ്പോ സത്യം ആണെന്ന് തോന്നി... നിനക്ക് അതിനെപ്പറ്റി എന്തെങ്കിലും അറിയുമോ എന്ന് ചോദിക്കാൻ ആണ് നിന്നെ വിളിച്ചു വരുത്തിയത്..... പിന്നെ വേറൊരു കാര്യം കൂടെ..... വരുന്ന sunday അച്ഛന്റെ പിറന്നാൾ ആണ്.... നീ നിന്റെ വൈഫിനേയും കൂട്ടി വരണം.... " "മ്മ് ok............... പിന്നെ ബാക്കി ഉള്ളവരെ വിളിക്കുന്നില്ലേ.......... " " ഞാൻ വിളിച്ചിരുന്നു..... സൈഫുവും സിറാജും പ്രവാസികൾ ആയോണ്ട് അവർക്ക് വരാൻ പറ്റില്ല.... പിന്നെ വിപിയും പ്രമോദും അവർക്ക് ഇപ്പോ എന്തോ ട്രെയിനിങ് ഉണ്ട്....... ... കഴിയുമെങ്കിൽ വരാം എന്ന് പറഞ്ഞൂ..... പിന്നെ വരാൻ പറ്റുന്നത് നീയും ബിജോയിയും പിന്നെ അനസും ആണ്..........." "ok എന്തായാലും ഞാൻ എത്തിയിരിക്കും....., പിന്നെ അവൾ ഉണ്ടാകുമോ.... രാധിക......... " "ഉണ്ടാകും........" "മ്മ്...... എന്നാ ശരി.... നമുക്ക് അന്ന് കാണാം.... ബൈ.......... " "ok bye " രാജേഷ് പോയിക്കഴിഞ്ഞു കുറച്ചു നേരം കൂടെ കഴിഞ്ഞിട്ടാണ് കൃഷ്ണ അവിടെ നിന്നും പോയത് .... പോകുന്നതിനു മുൻപ് അവൻ മനസ്സിൽ ചിലത് തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.......... കൃഷ്ണ നേരെ പോയത് ഓഫീസിലേക്ക് ആയിരുന്നു.... ഓഫിസിൽ എത്തി കാർ പാർക്ക്‌ ചെയ്തു അവൻ അകത്തേക്ക് കയറി....... അകത്തു എത്തിയപ്പോൾ മനസ്സിലായി രാധിക വന്നിട്ടില്ല എന്ന്.... അവൻ തന്റെ വാച്ചിൽ സമയം നോക്കി....... 9:50 കൃഷ്ണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... അവൻ നേരെ തന്റെ ക്യാബിനിലേക്ക് പോയി ഇരുന്നു....... 10 മണി ആയിട്ടും രാധികയെ കാണാത്തതു കൊണ്ട് അവൻ മീരയെ വിളിച്ചു നോക്കി........ "ഹലോ മീര........ രാധിക എത്തിയില്ലേ...... " "ഇല്ല സർ... അവൾ എത്താൻ ആകുന്നതേ ഒള്ളു..... " "മ്മ് അവൾ വന്നാൽ എന്നെ കണ്ടിട്ട് സീറ്റിൽ ഇരുന്നാൽ മതി എന്ന് പറ........ " "ശരി സർ........ " ആദി ഫോൺ വെച്ചു.. എന്നിട്ട് കസേരയിൽ നിന്നും എഴുന്നേറ്റ് ജനാലയുടെ അരികിലേക്ക് നടന്നു.... അവിടെ നിന്നും നോക്കിയാൽ main ഗേറ്റ് കാണാം........ കൃഷ്ണ അവിടേക്കും നോക്കി നിന്നപ്പോൾ ആണ് രാധിക ഓടിവരുന്നത് കണ്ടത്........... കൃഷ്ണ സമയം നോക്കി.... 10:20 എന്നിട്ട് തന്റെ സീറ്റിൽ പോയി ഇരുന്നു................ ================================= "ഈശ്വരാ ..... ഇന്നും വൈകി...... രാധിക ബസ് ഇറങ്ങി ഓഫീസിലേക്ക് നടന്നുപോകവേ തന്റെ വാച്ചിൽ നോക്കി പറഞ്ഞു......... " അവൾ ഓഫീസിന്റെ മുന്നിൽ എത്തി അകത്തേക്ക് കയറാൻ നിന്നപ്പോൾ ആണ് കൃഷ്ണന്റെ കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്നത് അവൾ കണ്ടത്.... അത് കണ്ടതും രാധികയുടെ നെഞ്ചിൽ കൂടെ ഒരു കൊള്ളിയാൻ മിന്നി....... "ന്റെ കൃഷ്ണാ........ ആ കാലമാടൻ ഇന്ന് നേരത്തെ എത്തിയോ......... എങ്കിൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... ഇന്നലെ ഒന്ന് പൊട്ടിച്ചതിന്റെ ദേഷ്യം കാണും..... ഇന്നിപ്പോ ദാ സമയവും വൈകി...... കൃഷ്ണ... ഗുരുവായൂരപ്പാ........ നീ തന്നെ.... തുണ....... " രാധിക മനസ്സിൽ ഓരോന്ന് പറഞ്ഞുകൊണ്ട് അകത്തേക്കു കയറി..... തന്റെ സീറ്റിൽ ഇരുന്നതും മീര വിളിച്ചു...... " ഹലോ രാധിക .... താൻ വന്നാൽ ഉടനെ തന്നെ എംഡി യെ കാണാൻ പറഞ്ഞു........ " "ശരി....... " രാധിക ഫോൺ വെച്ചു....... എന്നിട്ട് തന്റെ ബാഗ് draw തുറന്നു അതിന്റെ അകത്തു വെച്ചു... മുഖത്തെ വിയർപ്പു തുള്ളികൾ തന്റെ സാരിത്തലപ്പ് കൊണ്ട് തുടച്ചു.... എന്നിട്ട് നേരെ കൃഷ്ണന്റെ ക്യാബിനിലേക്ക് പോയി....... രാധിക ക്യാബിനിന്റെ മുന്നിൽ എത്തിയതും..... അവൾ ഡോറിൽ മുട്ടി..... അപ്പോൾ അകത്തു നിന്നും അവൾ കേട്ടു... "Yes...... Come in.........." രാധിക വാതിൽ പതുക്കെ തുറന്നു അകത്തു കയറി.......... തുടരും......... dear ഫ്രണ്ട്‌സ്... അടുത്ത part നാളെ രാത്രി.......
#

📙 നോവൽ

📙 നോവൽ - രാധാമാധവം - ShareChat
1.3k കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post