ShareChat
click to see wallet page
search
#സുന്നത്ത് നിസ്കാരങ്ങള്‍🕌🕋 *﷽* *_🌟EVERYDAY SPECIAL🌟_* _*''📚ഇസ്ലാമിക് ബുള്ളറ്റിൻ 📚''*_ _*അദ്ധ്യായം:- 3⃣*_ *_🕌സുന്നത്ത് നിസ്‌കരിക്കാം🕌_* *_{മനം മടുക്കാതെ}_* *_🌝പെരുന്നാൾ നിസ്‌കാരം🌝_* 🔻🔻🔻🔻🔻🔻🔻🔻🔻 _بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ_ _الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين_ _കോവിഡ് മഹാമാരി ഭീഷണിയുയർത്തുന്ന സാഹചര്യത്തിലും രാജ്യം ലോക്ഡൗണില്‍ നിന്ന് വിരമിക്കാത്തതിനാലും പെരുന്നാൾ നിസ്‌കാരം വീടുകളിൽ വെച്ച് നിർവ്വഹിക്കണമെന്നു ഉന്നത പണ്ഡിത സഭ ആവശ്യപ്പെട്ടു. ജമാഅത്തായും ഒറ്റയായും വീടുകളില്‍ വെച്ച് നിസ്‌കാരം നിർവ്വഹിക്കാം. പള്ളികളില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരങ്ങളെ പോലെ രണ്ട് റക്അത്ത്കളായി തന്നെയാണ് വീടുകളില്‍ വെച്ചും നമസ്‌കരിക്കേണ്ടതെങ്കിലും വീടുകളില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരത്തിന് ഖുതുബാ പ്രഭാഷണം ആവശ്യമില്ല..നിലവിൽ സഊദിയിൽ മക്ക, മദീന ഹറം പള്ളികളിലൊഴികെ ഒരു പള്ളികളിലും സംഘടിത നിസ്‌കാരം നടക്കുന്നില്ല. ഈ സാഹചര്യത്തിൽ പെരുന്നാൾ നിസ്‌കാരവും അനുവദിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചിരുന്നു._ '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' _പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്.._ _*ഹൈതമി(റ)* പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈ അര്‍ത്ഥത്തിലാണ് ഇമാം *ശാഫിഈ(റ)* ഈ നിസ്കാരത്തെക്കുറിച്ച് *വുജൂബ്* (നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ *നബി(ﷺ)* പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്. *നബി(ﷺ)* യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം *ഈദുല്‍ഫിത്വര്‍* നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്..._ _ഖുര്‍ആനില്‍ ആജ്ഞാരൂപത്തിലാണ് പെരുന്നാള്‍ നിസ്കാരത്തിനു നിര്‍ദ്ദേശമെങ്കിലും അത് സുന്നത്താണെന്നു വിധിക്കപ്പെടുന്നത് പ്രസിദ്ധമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തി *നബി(ﷺ)* യോട് ആരാഞ്ഞു. *''അഞ്ചു വഖ്തല്ലാതെ മറ്റു വല്ല നിസ്കാരവും നിര്‍ബന്ധമായുണ്ടോ?''* *നബി(ﷺ)* നല്‍കിയ മറുപടി: *'‘ഇല്ല മറ്റെല്ലാം സുന്നത്താണ്’* എന്നായിരുന്നു. ഈ ഹദീസില്ലായിരുന്നുവെങ്കില്‍ പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണെന്ന് വിധിക്കേണ്ടിവരുമായിരുന്നു. പെരുന്നാള്‍ നിസ്കാരത്തി ന്റെ പ്രാധാന്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഈ നിസ്കാരം നഷ്ടപ്പെടുത്തുന്നത് കറാഹത്താണെന്നാണ് കര്‍മശാസ്ത്ര വിധി. ഇതൊരു സാമൂഹിക ബാധ്യത - *ഫര്‍ള് കിഫായ* യാണെന്നു ചിലര്‍ പറഞ്ഞുകാണുന്നു. ഇതൊരു ഇസ്ലാമിക ചിഹ്നമാണെന്നാണതിനു കാരണം പറയുന്നത്. ഈ വീക്ഷണമനുസരിച്ച് പെരുന്നാള്‍ നിസ്കാരം നടക്കാത്ത പ്രദേശങ്ങള്‍ക്കെതിരെ ഇസ്ലാമിക വിധിപ്രകാരം നടപടിയെടുക്കാന്‍ ന്യായമുണ്ട്. ഈ അഭിപ്രായവും പെരുന്നാള്‍ നിസ്കാരത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു._ _പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി കുളിക്കല്‍സുന്നതാണ്. രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയമായി. *ജുമു’അ* പോലെ *ഫജ്റ്* മുതല്‍ക്കാണെന്ന ഒരഭിപ്രായവുമുണ്ട്. സുഗന്ധം പൂശുക, ഭംഗിയാവുക തുടങ്ങിയവയും സുന്നതുകള്‍ തന്നെ._ _*⏰നിസ്കാരസമയം⏰*_ 🔰🔰🔰🔰🔰🔰🔰🔰 _സൂര്യോദയം മുതല്‍ മധ്യത്തില്‍ നിന്ന് സൂര്യന്‍ തെറ്റുന്നത് വരെയാണ് അതിന്റെ സമയം. എങ്കിലും ദൃ ഷ്ടിയില്‍ ചക്രവാളത്തില്‍ നിന്ന് ഏഴ് മുഴത്തിന്റെ പരിധി സൂര്യന്‍ ഉയരുന്നത് വരെ (സൂര്യോദയത്തി നു ശേഷം ഏകദേശം ഇരുപതു മിനുട്ടു കഴിയുന്നത് വരെ) പിന്തിക്കലാണ് സുന്നത്. ഈ പരിധിയിലെത്തുമ്പോള്‍ മാത്രമേ നിസ്കാര സമയം കടക്കുകയുള്ളൂവെന്ന അഭിപ്രായത്തെ മാനിച്ചു കൊണ്ടാണിത്. അതു കൊണ്ടു തന്നെ അതിന്റെ മുമ്പ് നിസ്കരിക്കല്‍ കറാഹതാകുന്നു. എന്നാല്‍ സമയം പുറപ്പെട്ട ശേഷം നിസ്കരിച്ചാല്‍ സാധുവാകുന്നതാണെങ്കിലും അത് ഖ്വള്വാആയാണ് പരിഗണിക്കപ്പെടുക.._ _*🚫നിസ്കാര നിയമങ്ങള്‍🚫*_ 🔰🔰🔰🔰🔰🔰🔰🔰 _പെരുന്നാള്‍ നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് സുന്നത്താണ്. നബി(ﷺ)സംഘടിതമായിട്ടാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്. അടിമ, സ്ത്രീ, യാത്രക്കാര്‍, നപുംസകം, കുട്ടി എന്നിവര്‍ക്കെല്ലാം പെരുന്നാള്‍ നിസ്കാരം സുന്നത്തുണ്ട്. ജുമുഅ നിസ്കാരത്തിനുള്ള നിബന്ധനകളില്‍ ജമാഅത്തായി നടത്തുക, എണ്ണം തികയുക തുടങ്ങിയവ പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല എന്ന അടിസ്ഥാനത്തിലാണ് ഈ വിധി.._ _ഒരു പ്രദേശത്ത് ആവശ്യമില്ലാതെ ഒന്നിലധികം ജമാഅത്തുകള്‍ സംഘടിപ്പിക്കല്‍ കറാഹത്താണ്. മഹല്ലിലെ എല്ലാ മുസ്ലിം പുരുഷന്മാരും ഒരിടത്ത് മേളിക്കുന്നത് പ്രത്യേകം സുന്നത്താണ്. പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കാനും ആശംസകള്‍ കൈമാറാനും ഉതകുന്ന ഒരിടത്ത് എല്ലാവരും മേളിക്കുന്നതാണുത്തമം. സുന്നത്ത് നിസ്കാരങ്ങള്‍ ചില സമയത്ത് നിര്‍വ്വഹിക്കല്‍ കറാഹത്താണ്. എന്നാല്‍ ഈ നിയമം പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല. ഈ അടിസ്ഥാനത്തില്‍ സൂര്യനുദിച്ച ഉടനെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നതില്‍ തെറ്റില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യം കൊറോണ ഭീതിയില്‍ ആയതിനാലും ലോക്ഡൗണില്‍ കഴിയേണ്ട നിയമമുള്ളതിനാലും പെരുന്നാള്‍ നിസ്കാരം സ്വന്തം വീടുകളില്‍ വെച്ച് നടത്തണമെന്ന് പണ്ടിത സഭകള്‍ അഭിപ്രായപെട്ടതിനാലും സ്വന്തം വീടുകളില്‍ വെച്ച് സംങ്കടിതമായി നടത്തുന്നതാണ് ഉത്തമം.._ _*🛐നിസ്കാര രൂപം🛐*_ 🔰🔰🔰🔰🔰🔰🔰 _രണ്ട് റക്’അതുകളാണ് പെരുന്നാള്‍ നിസ്കാരം. പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെ *''ചെറിയ പെരുന്നാള്‍ നിസ്‌കാരം ഞാന്‍ (ജമാഅത്തായി) നിസ്‌കരിക്കുന്നു* എന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ തക്‌ബീറത്തുല്‍ ഇഹ്‌റാം കെട്ടുക. ശേഷം മറ്റു നിസ്കാരങ്ങളെ പോലെ തന്നെ ഇഫ്തിതാഹിന്റെ ദുആ *(വജ്ജഹ്തു)* സുന്നതു തന്നെ. ശേഷം പ്രത്യേകമായി *ഏഴ്‌ തക്‌ബീര്‍* ചൊല്ലുകയും ഓരോന്നിലും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനുതാഴെ കെട്ടുകയും ചെയ്യുക. പക്ഷേ, ഓത്തില്‍ പ്രവേശിക്കുന്നതിന് മുമ്പാകണം ഇത്. എന്നല്ല ഖ്വിറാഅതിന്റെ തുടക്കത്തില്‍ ചൊല്ലല്‍ സുന്നതായ *അ’ഊദു* ഓതുന്നതിന്റെയും മുമ്പാകലാണ് സുന്നത്. ഇനി *അ’ഊദു* ഓതിയതിന് ശേഷം തക്ബീറുകള്‍ ചൊല്ലിയാലും അടിസ്ഥാന സുന്നത് ലഭ്യമാകുന്നതാണ്. എന്നാല്‍ അവനോ ഇമാമോ *ഫാതിഹ* യില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തക്ബീര്‍ നഷ്ടപ്പെട്ടതു തന്നെ. *അ’ഊദു* വില്‍ പ്രവേശിക്കുന്നത് കൊണ്ട് *ഇഫ്തിതാഹിന്റെ ദു’ആ* നഷ്ടപ്പെടുന്നത് പോലെ._ _ഈ വിശദീകരണം *രണ്ടാം* റക്’അതിലെ *അഞ്ച്* തക്ബീറുകള്‍ക്കും ബാധകമാണ്. എന്നാല്‍ മറന്നു കൊണ്ട് തക്ബീറില്‍ പ്രവേശിച്ചു പോയാല്‍ *ഇഫ്തിതാഹിന്റെ ദു’ആ* നഷ്ടപ്പെടുകയൊന്നുമില്ല._ _തക്ബീറുകള്‍ ഉപേക്ഷിക്കുന്നതും അവയെ വര്‍ധിപ്പിക്കുന്നതും കറാഹതാണ്. *ഇമാം ശാഫി’ഈ(റ) അല്‍ഉമ്മില്‍* ഇത് പ്രസ്താവിച്ചിട്ടുണ്ട്. തക്ബീറുകളില്‍ ശബ്ദമുയര്‍ത്തല്‍ സുന്നതും അത് ഉപേക്ഷിക്കല്‍ കറാഹതുമാണ്. ഇപ്പറഞ്ഞത് മഅ്മൂമിനും ബാധകം തന്നെ. എല്ലാ ഈരണ്ട് തക്ബീറുകള്‍ക്കുമിടയില്‍ ഉള്ള ദിക്റ് ഉപേക്ഷിക്കലും തഥൈവ._ _*سُبْحَانَ اللهِ، وَالحَمْدُ لِلهِ، وَلَا إِلهَ إِلَّا اللهُ، وَاللهُ أَكْبَرُ،*_ _*സുബ്ഹാനള്ളാഹി, വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലള്ളാഹു, വള്ളാഹു അക്ബര്‍,*_ _എന്ന ദിക്റാണ് തക്ബീറുകള്‍ക്കിടയില്‍ ചൊല്ലേണ്ടത്. എന്നാല്‍ *ഒന്നാം റക്’അതില്‍* മറന്നു പോയ തക്ബീറുകള്‍ *രണ്ടാം റക്’അതില്‍* വീണ്ടെടുക്കല്‍ സുന്നതില്ല. *രണ്ടാം* റക്’അതിലെ *അഞ്ച്* തക്ബീറുകളോട് കൂടി *ഒന്നാം റക്’അതില്‍* നഷ്ടപ്പെട്ട *ഏഴ്* തക്ബീറുകളും കൊണ്ടു വരല്‍ സുന്നത് തന്നെയാണെന്ന അഭിപ്രായക്കാരുമുണ്ട്. പക്ഷേ, ഇത് പ്രബലമല്ല. *ഒന്നാം* റക്’അതിലെ *ഫാതിഹ* യില്‍ പ്രവേശിച്ചതോടെ ആ റക്’അതിലെ തക്ബീറുകള്‍ നഷ്ടപ്പെടുമെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ടു പോയ ഒരു കാര്യം അതിന്റെ സ്ഥാനത്ത് തന്നെയായാലും *(ഒന്നാം റക്’അതില്‍ തന്നെയായാലും)* വീ ണ്ടെടുക്കല്‍ സുന്നതില്ലെന്നാണ് നിയമം._ _എല്ലാ തക്ബീറുകളിലും ഇരു കരങ്ങളും ചുമലിന് നേരെ ഉയര്‍ത്തല്‍ സുന്നതാണ്. *തക്ബീറതുല്‍ ഇഹ്റാമിന്‌* ശേഷം ഇരു കരങ്ങളും നെഞ്ചിനു താഴെ വെക്കുന്നത് പോലെ ഈ തക്ബീറുകള്‍ക്കിടയിലും വെക്കല്‍ സുന്നതു തന്നെ._ _എന്നാല്‍ ഇമാമ് തക്ബീറുകള്‍ പാടേ ഉപേക്ഷിക്കുന്ന പക്ഷം മഅ്മൂമ് അവയെ കൊണ്ടു വരാതിരിക്കലാണ് സുന്നത്. ഇമാമ് അവയെ ഉപേക്ഷിച്ചത് കരുതിക്കൂട്ടിയോ മറന്നോ ആകട്ടെ. തക്ബീറിന്റെ സ്ഥാനം അറിയാത്തത് കൊണ്ടായാലും തഥൈവ. ഇനി ഇമാമ് *ഒന്നാം* റക്’അതില്‍ *ഏഴില്‍* അധികവും *രണ്ടാം* റക്’അതില്‍ *അഞ്ചില്‍* അധികവും തക്ബീറുകള്‍ കൊണ്ടു വന്നാല്‍ വര്‍ധനവുള്ള തക്ബീറുകളില്‍ തുടരാതിരിക്കുകയാണ് മഅ്മൂമ് വേണ്ടത്. കൈകള്‍ ഉയര്‍ത്താതെ വര്‍ധനവുള്ള തക്ബീറുകള്‍ ചൊല്ലിയത് കൊണ്ട് പന്തികേടൊന്നുമില്ല. അത് കേവലം ഒരു ദിക്റ് മാത്രമായതാണ് കാരണം._ _ഇമാമ് *രണ്ട്* റക്’അതിലും തക്ബീറുകളുടെ എണ്ണം ചുരുക്കുന്ന പക്ഷം എണ്ണം പൂര്‍ത്തിയാക്കലും മഅ് മൂമിന് സുന്നതില്ല. ഇപ്രകാരം തന്നെ *മൂന്ന് തക്ബീറുകള്‍* ചൊല്ലുന്ന *ഹനഫീ* മദ്ഹബുകാരനോ *ആറ് തക്ബീര്‍* ചൊല്ലുന്ന *മാലികി* മദ്ഹബ്കാരനോ ആയ ഇമാമിനെ തുടര്‍ന്നു നിസ്കരിക്കുന്ന മഅ്മൂമും എണ്ണം പൂര്‍ത്തിയാക്കേണ്ടതില്ല. എന്നാല്‍ തക്ബീറുകള്‍ക്കിടയില്‍ ദിക്റുകള്‍ ചൊല്ലാതെ തുടരെ തുടരെ കൈകളുയര്‍ത്തിക്കൊണ്ട് *ഹനഫിയ്യായ* ഇമാമ് തക്ബീര്‍ ചൊല്ലുന്ന പക്ഷം *ശാഫി’ഇയ്യായ* മഅ്മൂമ് ഇമാമിനെ വിട്ടുപിരിയല്‍ നിര്‍ബന്ധമാണ്. തുടര്‍ച്ചയായുള്ള അനക്കം നിസ്കാരത്തെ ബാത്വിലാക്കും എന്നാണല്ലോ *ശാഫി’ഈ* മദ്ഹബ്._ _എന്നാല്‍ ഇപ്പറഞ്ഞതെല്ലാം പെരുന്നാള്‍ നിസ്കാരം അതിന്റെ സമയത്ത് തന്നെ *അദാആയി* നിര്‍വഹിക്കുന്നത് സംബന്ധിച്ചാണ്. ഇനി *ഖളാഅ്* വീട്ടുന്ന പക്ഷം തക്ബീര്‍ ചൊല്ലുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ട്. *ഇമാം ‘ഇജ്ലി(റ)* യില്‍ നിന്ന് തക്ബീര്‍ സുന്നതില്ലെന്നാണ് *ഇമാം ഇബ്നുര്‍ രിഫ്’അ (റ)* കിഫായയില്‍ ഉദ്ധരിച്ചിട്ടുള്ളത്. എന്നാല്‍ കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ നിരുപാധികമായി പറഞ്ഞത് ഇതിനെതിരാണ്. അതു കൊണ്ടു തന്നെ *ഖളാഅ്* വീട്ടുന്ന പക്ഷവും ഉപര്യുക്ത ക്രമത്തില്‍ തക്ബീര്‍ ചൊല്ലല്‍ സുന്നതാണെന്നത് തന്നെയാണ് പ്രബലം._ _ഈ തക്ബീറുകള്‍ നിസ്കാരത്തിന്റെ അവിഭാജ്യഘടകമായ *ഫര്‍ള്* അല്ലാത്ത പോലെ തന്നെ *അബ്ആള് സുന്നതുകളും* അല്ല. അതു കൊണ്ടു തന്നെ അവ ഒഴിഞ്ഞുപോയാല്‍ *സഹ്‌വിന്റെ സുജൂദ്* ചെയ്യേ ണ്ടതില്ല. ഇതറിയുന്ന ഒരാള്‍ കരുതിക്കൂട്ടി *സുജൂദ്* ചെയ്യുന്ന പക്ഷം നിസ്കാരം അസാധുവാകുന്നതാണ്. *ഫാതിഹ* ക്ക് ശേഷം *ഒന്നാം* റക്’അതില്‍ *ഖ്വാഫ് സൂറതും* രണ്ടാം റക്’അതില്‍ *ഇഖ്വ്തറബത് സൂറതും* പൂര്‍ണമായി തന്നെ ഓതല്‍ സുന്നതാണ്. മഅ്മൂമുകള്‍ക്ക് സംതൃപ്തിയൊന്നുമില്ലെങ്കിലും ശരി. അതില്‍ നബിചര്യയുണ്ടായതാണ് കാരണം. *ഇമാം മുസ്ലിം(റ)* നിവേദനം ചെയ്തതാണിത്. *നബി (ﷺ) ഒന്നാം റക്’അതില്‍ സബ്ബിഹിസ്മയും രണ്ടാം റക്’അതില്‍ ഹല്‍അതാകയും ഓതിയെന്നും മു സ്ലിമി(റ)ന്റെ ഹദീസില്‍ തന്നെ വന്നിട്ടുണ്ട്.* അപ്പോള്‍ രണ്ടും സുന്നതു തന്നെ. എങ്കിലും ആദ്യം പറഞ്ഞ രണ്ട് സൂറതുകള്‍ ഓതലാണ് ഏറ്റവും ശ്രേഷ്ഠമായത്._ _പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായിട്ടാണ് നിര്‍വ്വഹിക്കേണ്ടതെങ്കിലും *ബാങ്കും ഇഖാമത്തും* കൊടുക്കേണ്ടതില്ല. പക്ഷേ,നിസ്‌കാരം ആരംഭിക്കുന്നതിന് അല്‍പം മുമ്പ് *അസ്സലാത്തു ജാമിഅ* എന്ന് വിളിച്ച് പറയല്‍ സുന്നത്താണ്._ _പെരുന്നാള്‍ നിസ്‌കാരാനന്തരം *രണ്ട് ഖുത്ബകള്‍* സുന്നത്താണ്. നോമ്പ്നേ കുറിച്ചും ഈ ദിവസത്തിന്റെ മാഹാത്മങ്ങളെയും  പവിത്രതകളെയും കുറിച്ചുമാണ് ഖത്വീബ് അതില്‍ ജനങ്ങളെ അഭിസംബോധന ചെയ്യേണ്ടത്. *ഒന്നാം* ഖുത്ബയില്‍ *ഒമ്പത്* തക്ബീറുകളും *രണ്ടാം* ഖുത്ബയില്‍ *ഏഴ്* തക്ബീറുകളും ചൊല്ലേണ്ടതുണ്ട്. എത്ര തിരക്കുള്ള ആളാണെങ്കിലും അവ ശ്രവിച്ചതിന് ശേഷം മാത്രമേ നിസ്കാര സ്ഥലത്ത് നിന്നും എഴുന്നേറ്റ് പോകാവൂ.. തീർച്ചയായും അതിൽ നന്മയും ബർക്കത്തും ഉണ്ടാകും.._ _അള്ളാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ... *اللهُ* നമുക്കെല്ലാവർക്ക ഇത് നിര്‍വഹിക്കാൻ ഭാഗ്യം നൽകട്ടെ.._ _എല്ലാം മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താനും എനിക്കും നിങ്ങള്‍ക്കും *اللهُ* തൗഫീഖ് ചെയ്യട്ടെ.. നിങ്ങളുടെ ദുആയില്‍ നിങ്ങളിലേക്ക് അറിവുകള്‍ എത്തിക്കാന്‍ രാപകല്‍ പ്രയത്നിക്കുന്ന ഞങ്ങള്‍ അഡ്മിന്‍ മാരേയും ഉള്‍പെടുത്തണേ എന്ന് വിനീതമായ് അഭ്യര്‍ത്തിക്കുന്നു.. *اللهُ* നമുക്കൊക്കെ ഈമാന്‍ നല്‍കി അനുഗ്രഹിക്കു മാറാകട്ടേ.._ *_اَمِين يَا رَبَّ الْعَالَمِيْن.._* _( *''അറിവ് വിശ്വാസിയുടെ വീണുപോയ സമ്പത്താണ്.. അത് എവിടെകണ്ടാലും പെറുക്കി എടുക്കുക''* അത്കൊണ്ട് എല്ലാവരും ഉപകാര പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.. ഇതില്‍ വല്ല സംശയങ്ങളും ബാക്കി ഉണ്ടെങ്കില്‍ ചോദിക്കാവുന്നതാണ്...)_ _*(തുടരും 🔜)*_ _*إِنْ شَاءَ ٱللّٰهُ..*_ _*(സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക...)*_ *_✍🏻മുജീബ് പോപ്സ്_* _*കോട്ടക്കല്‍*_ *_📲00919745827721_* _*🌷നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം...🌷*_ 💐 _*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*_ _*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*_ _*وَبَارِكْ وَسَلِّمْ عَلَيْه*_ 💐 _{വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ.. നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം..!! }_ *_ദുആ വസിയത്തോടെ_* *_💫🌹BISMILLAH🌹💫_* *_《Admin Desk》​_* *​╚❈💥ADMIN POST ONLY💥❈╝​​*
സുന്നത്ത് നിസ്കാരങ്ങള്‍🕌🕋 - GROUP പെരുന്നാൾ നിസ്കാരം - ShareChat