ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

പരീക്ഷാസഹായി

🗣 ഇന്ത്യയിലെ ഭാഷകൾ 1.ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയേത്? Ans: ഹിന്ദി  2.ഭരണഘടനയുടെ 848(1) അനുച്ഛേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്?  Ans: ഹിന്ദി  (ദേവനാഗരിയിലുള്ളത്) 3.ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷയേത്?  Ans: ബംഗാളി  4.ഔദ്യോഗിക ഭാഷാപദവിയുള്ള എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്  Ans: 22  5.1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗികഭാ ഷകളാണ് ഉണ്ടായിരുന്നത്?  Ans: 14  6.2003-ലെ 92- ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം? Ans: ബാഡോ, സന്താലി, മൈഥിലി, ഡോഗ്രി  7.ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്? ഹിന്ദി 8.വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചി ക്കപ്പെട്ടിരിക്കുന്ന ഭാഷയേത്? സംസ്കൃതം  9.പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ ഭാഷകൾ ക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവിയേത്?  Ans: ക്ലാസിക്കൽ ഭാഷാപദവി  10.നിലവിൽ ഇന്ത്യയിലെ എത്രഭാഷകൾക്കാണ് ക്ലാ സിക്കൽ പദവിയുള്ളത്? Ans: ആറ്  11.ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം?  Ans: തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം,ഒഡിയ 12.ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത്? Ans: തമിഴ് (2004) 13.ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷയേത്? Ans: സംസ്കൃതം  14.ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്? Ans: മലയാളം (2013)  15.2014-ൽ ക്ലാസിക്കൽ പദവി നൽകപ്പെട്ട ഭാഷയേത്?  Ans: ഒഡിയ 16.ചുരുങ്ങിയത് എത്ര വർഷമെങ്കിലും പഴക്കമുള്ള ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി നൽകുന്നത്?  Ans: 1500-2000 വർഷം  17.ഏറ്റവുമധികം ഇന്ത്യക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയേത്? Ans: തെലുങ്ക്  18.ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ ഏത്? Ans: തമിഴ് 19.ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്?  Ans: തമിഴ്  20.ഇംഗ്ലീഷ് ഔദ്യോഗികഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനമേത്? Ans: നാഗാലാ‌ൻഡ് 21.നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള സംസ്ഥാനമേത്?  Ans: സിക്കിം 22.ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്രഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?  Ans: 17 #പരീക്ഷാസഹായി #💯 PSC പരീക്ഷകള്‍
2.4k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post