കാണുക എന്നതിൽ കാണുക മാത്രമേയുള്ളു
എന്നാൽ കാണാതിരിക്കുക
എന്നതിൽ വിരഹവും ഭ്രാന്തുമുണ്ട് പേമാരിയും കൊടുങ്കാറ്റുമുണ്ട്
കരയും തിരയുമുണ്ട് മരവും ഇലയുമുണ്ട്...
കാണാതിരിക്കുക എന്നതിൽ...
ഓർമകളുടെ തീപിടിത്തമുണ്ട്
പറയാതെ പോയ വാക്കുകളുടെ
ശബ്ദരഹിത നിലവിളിയുണ്ട്
കാണാതിരിക്കുക എന്നതിൽ
സമയം നിൽക്കുന്ന നിമിഷമുണ്ട്
നോക്കിയ ദിശകൾ എല്ലാം
തിരിഞ്ഞുനോക്കുന്ന വിധിയുണ്ട്
കാണുക എന്നതിൽ കാണുക മാത്രമേയുള്ളു…
എന്നാൽ
കാണാതിരിക്കുക എന്നതിൽ
ജീവിത്തിൽ ചേർത്ത് പിടിച്ച
ഒരു ലോകം തന്നെയുണ്ട്.
#📋 കവിതകള്‍ #💭 Best Quotes #💌 പ്രണയം
നീ നിന്റെ
പ്രണയത്തിലേക്കെന്നെ
കൊണ്ടു പോകരുത്...
നിന്റെ പ്രണയത്തിന്റെ
വാതായാനങ്ങളെല്ലാം
എന്നെ
പൊള്ളിക്കുന്നുണ്ടെന്ന്
ഹൃദയം!
! #💭 Best Quotes #📋 കവിതകള്‍ #💌 പ്രണയം
നീ പിണങ്ങിയിരിക്കുമ്പഴല്ലാതെ എന്റെ ഹൃദയം ഇത്രമേൽ വേദനയാൽ നുറുങ്ങിയിട്ടില്ല
നീ മൗനംകൊണ്ട് മേഘം നിറക്കുമ്പോഴല്ലാതെ എൻറെ പ്രണയത്തിൻറെ പനിനീർതോട്ടം ഇത്രകണ്ട് മഴയെകൊതിച്ചിട്ടില്ല
നീ പിണങ്ങുമ്പോഴല്ലാതെ
നിന്നെ ഞാൻ ഇത്രയേറെ ഹൃദയംകൊണ്ട് ചുംബിച്ചിട്ടില്ല...!
റൂമി ❤️ #📋 കവിതകള്‍ #💭 Best Quotes #💌 പ്രണയം
കണ്ണുകൾ
തുറന്നോർക്കുമ്പോൾ
പുഞ്ചിരിയും..
കണ്ണടച്ചോർക്കുമ്പോൾ
കണ്ണീരാവുകയും ചെയ്യുന്ന
പ്രിയപ്പെട്ട മനുഷ്യനെ
സ്വപ്നങ്ങളിൽ
മറന്നുവെക്കുക!!
#💌 പ്രണയം #✍️Life_Quotes #💭 Best Quotes #📋 കവിതകള്‍ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
നീ എന്നെ പ്രണയിക്കണം...
വെറുതെയൊരു തണലിനായല്ല,
നട്ടുച്ചവെയിലിൽ ഉരുകുന്നൊരാൾക്ക്
പെയ്തിറങ്ങുന്ന മഴയാകാൻ.
വാക്കുകൾ കൊണ്ട് കോട്ടകെട്ടാനല്ല,
എന്റെ മൗനത്തിന്റെ ഉള്ളറകളിൽ
നിനക്ക് മാത്രം കേൾക്കാവുന്നൊരു
രഹസ്യമായി പടരാൻ.
ഞാൻ തളർന്നു വീഴുമ്പോൾ
താങ്ങാനൊരു കൈയാകുകയല്ല വേണ്ടത്,
വീഴ്ചയുടെ ആഴങ്ങളിൽ പോലും
ഒറ്റയ്ക്കല്ലെന്ന തോന്ന്യലായി
എന്നെ പൊതിഞ്ഞു നിൽക്കണം.
എന്റെ മുറിവുകളെ നീ കാണണം,
അതിലൂടെ ഒഴുകിയ വേദനയെ
നിന്റെ വിരൽതുമ്പാൽ തലോടണം.
നീ തരുന്ന ചുംബനങ്ങളിൽ
എന്റെ പഴയ നോവുകളെല്ലാം
പുതിയ സ്വപ്നങ്ങളായി ഉയിർത്തെഴുന്നേൽക്കണം.
മരണത്തോളം
പ്രണയിക്കണമെന്നല്ല,
ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും
"ഞാൻ നിന്റേതാണ്" എന്ന ബോധ്യം കൊണ്ട്
എന്നെ ധന്യനാക്കണം.
അത്രമേൽ ആഴത്തിൽ...
അത്രമേൽ തീവ്രമായി...
നമുക്കിടയിൽ ശ്വാസം പോലും
അന്യമാകും വിധം
നീയെന്നെ പ്രണയിച്ചുകൊണ്ടേയിരിക്കണം...
#📋 കവിതകള്‍ #💭 Best Quotes #✍️Life_Quotes #💌 പ്രണയം
ചിലരുണ്ട്..
അവരുടെ സ്വപ്നങ്ങൾ
കൊണ്ട് നമ്മെ കെട്ടിയുടുന്നവര്...
എത്ര പറന്നകന്നാലും
തിരികെ വന്ന്
അവിടെ തന്നെ ഒട്ടിപ്പോകാൻ
കൊതിപ്പിക്കുന്ന ചിലർ 💖
#📋 കവിതകള്‍ #💭 Best Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🖋 എൻ്റെ കവിതകൾ🧾
എത്ര മനോഹരമായിട്ടാണ്
ഇരുട്ടിനു ചന്ദ്രൻ കൂട്ടിരിക്കുന്നത്…
ഉള്ളിലെ പാറകളും
ഗർത്തങ്ങളും മൗനത്തിലൊളിപ്പിച്ച്
ഒരു കള്ളച്ചിരി
വെളിച്ചമായി കൂട്ടിരിക്കുന്നു...
അല്ലെങ്കിലും..
വേദന അറിയുന്നവർക്കേ
ഇരുട്ടിലും
ഇങ്ങനെ വെളിച്ചമായി
കൂട്ടിരിക്കാനാവൂ....
#💭 Best Quotes #📋 കവിതകള്‍ #💝 ആശംസകള്‍













