३.५ लाख व्ह्यू · १५ ह प्रतिक्रिया | നന്നാകാൻ ഞങ്ങൾക്ക് മനസ്സില്ല.! പി.എം. ശ്രീ പദ്ധതി. എനിക്ക് പറയാനുള്ളത്. പി എം ശ്രീ പദ്ധതി വേണ്ട എന്ന് വെക്കാൻ വിദേശ രാജ്യങ്ങളിൽ പഠിച്ച ഭാര്യയും കുട്ടികളും ഒക്കെ ഉള്ള പല നേതാക്കൾക്കും വളരെ എളുപ്പമാണ്. കാരണം അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെ വിദേശ രാജ്യങ്ങളിൽ പഠിച്ചു ഉയർന്ന ഉദ്യോഗങ്ങളിലോ അതല്ലങ്കിൽ ഉയർന്ന തലത്തിൽ അഡ്വക്കേറ്റ് ആയോ മറ്റോ പ്രാക്ടീസ് ചെയ്യുകയാണ്. അവരുടെ കാര്യങ്ങളെല്ലാം സുരക്ഷിതമാണ്. എന്നാൽ സാധാരണക്കാരന്റെ, പട്ടിണി പാവങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിലിന്റെ അടിസ്ഥാന സൗകര്യങ്ങളും ക്വാളിറ്റിയും മെച്ചപ്പെടുത്തുന്നതിന് ദേശീയ തലത്തിൽ തുല്യത കൈവരിക്കുന്നതിനും അന്തർദേശീയ തലത്തിൽ പോലും കുട്ടികൾക്ക് മത്സരാധിഷ്ഠിതമായിട്ട് മുന്നേറാൻ സാധിക്കുന്ന അവസരങ്ങളാണ് പിഎം ശ്രീ പദ്ധതി വേണ്ട എന്ന് വയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നത്. അത് ഇവിടുത്തെ സാധാരണക്കാരനും പാവപ്പെട്ടവനും പ്രത്യേകിച്ച് സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും നന്നായി മനസ്സിലാക്കേണ്ടതാണ്. നിങ്ങൾ ഈ നേതാക്കളെ ഒക്കെ നോക്കൂ. ആ നേതാക്കളുടെ ഭാര്യമാരും മക്കളുമെല്ലാം എവിടെയൊക്കെയാണ് പഠിച്ചതെന്ന് നോക്കൂ. ഇതിനെ ഏറ്റവും എതിർക്കുന്ന സിപിഐയുടെ നേതാവിന്റെ ഭാര്യ എവിടെ പോയി പഠിച്ചിരുന്നു ? ആ നേതാവിന്റെ മകൾ എവിടെ പോയി പഠിച്ചിരുന്നു ? അവരൊക്കെ ഇപ്പോൾ എവിടെയാണ് ? അത്തരം വിദ്യാഭ്യാസം ഒക്കെ അവരുടെ കുട്ടികൾക്ക് ആകാം.പക്ഷേ സാധാരണക്കാരന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്ന നല്ല അടിസ്ഥാന സൗകര്യമുള്ള സ്കൂളുകൾ വരുന്ന കാര്യം പറഞ്ഞപ്പോൾ അത് വേണ്ടത്രേ !! ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്ത് പറയാൻ ?? ഒരു വിഭാഗം ജനങ്ങളെ എല്ലാ കാലത്തേക്കും അടിമകളായും വോട്ട് ബാങ്ക് ആയും നിർത്തുന്നതിന് അവർക്ക് ഒരിക്കലും ബുദ്ധിയും ചിന്തയുംവികസിക്കാതിരിക്കയും വേണ്ടി ഉള്ള ഒരു സംരംഭമല്ലേ ഈ നേതാക്കളുടെ എന്ന് നമ്മൾ സംശയിച്ചാൽ അതിനെ കുറ്റം പറയാനാകുമോ? അതുകൊണ്ട് കേരളത്തിലെ സാധാരണക്കാരും , പാവപ്പെട്ടവരും സർക്കാർ സ്കൂളിൽ / എയ്ഡഡ് സ്കൂളിൽ കുട്ടികളെ വിടുന്നവരും ഒക്കെ ശ്രദ്ധിച്ചു മനസിലാക്കുക - ഇതെല്ലാം നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളതല്ല. നിങ്ങളെ അടിമകളാക്കാനുള്ളതാണ്. അതനുസരിച്ചു ഇപ്പോഴേ പെരുമാറുക. #SenkumarSpeaking #PMSHRI #PMSHRIscheme #pmshrischools #PMShriSchools | Dr TP Senkumar
നന്നാകാൻ ഞങ്ങൾക്ക് മനസ്സില്ല.!
പി.എം. ശ്രീ പദ്ധതി.
എനിക്ക് പറയാനുള്ളത്.
പി എം ശ്രീ പദ്ധതി വേണ്ട എന്ന് വെക്കാൻ വിദേശ രാജ്യങ്ങളിൽ പഠിച്ച ഭാര്യയും...