ഇനിയൊരു
വസന്തവും എന്നിൽ ഉണ്ടാവില്ല
ഇനി ഒരു വസന്തത്തെയും
എൻറെ ഹൃദയത്തിലേക്ക്
ഞാൻ വരവേൽക്കില്ല.
എനിക്ക് പേടിയാണ്
സ്നേഹം എന്ന വാക്കിനോട്
പോലും
ചിരിച്ചുകൊണ്ട് ചതിക്കും
കൊഞ്ചിച്ചു കൊണ്ട്
വഞ്ചിക്കും
മരണം മണത്ത
വാക്കുകൾ.
മറ്റൊരാൾ മുറിവേൽപ്പിച്ച
ഒരു ഹൃദയത്തെ
ഞാൻ ചേർത്തു പിടിക്കുമ്പോൾ
അത് കുതറി
മാറിക്കൊണ്ടേയിരുന്നു
കുതറി മാറാൻ
ശ്രമിക്കുമ്പോഴൊക്കെ
ഞാൻ അതിനെ നെഞ്ചോട്
ചേർത്ത് മുറുകെ
പിടിച്ചിരുന്നു
ആരോടും പറയാതെ അടക്കി വെച്ചിരുന്ന സങ്കടങ്ങളൊക്കെ
പെയ്തൊഴിയുന്നതുവരെ
പെയ്തു തോർന്ന
പേമാരിയും
കരഞ്ഞുതീർന്ന പെണ്ണും
പ്രകൃതിയെപ്പോലെ സുന്ദരമായി എന്നിലൂടെ
കാലക്രമേണ ചിരിക്കാൻ
തുടങ്ങി
ആ ചിരി
നഷ്ടമാകാതെ തന്നെ
ഞാൻ ചേർത്തുപിടിക്കുന്നു
ഇന്നെന്റെ നെഞ്ചിലെ
ചൂടും ചൂരുമാണ്.
കാരണം
അവരെപ്പോലെ
നമ്മളെ സ്നേഹിക്കാൻ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #💌 പ്രണയം #❤ സ്നേഹം മാത്രം 🤗
മറ്റാർക്കും
സാധിക്കില്ല..🥰 #💞 നിനക്കായ്