@11856764
@11856764

R KM✍️

Cricket , Song, 👌

കറുപ്പഴകിനെ വർണ്ണിച്ചു കവിതയെഴുത്ത് പതിവാക്കിയവനെ രാവിലെ വഴിവക്കിൽ കണ്ടുമുട്ടിയിരുന്നു. പെണ്ണ് കണ്ട് വരാണത്രെ. ഓൾക്ക്‌ നിറം കറുപ്പായതിനാൽ വേണ്ടെന്നു വെച്ച് പറഞ്ഞു പോന്നുവെന്ന്. അപ്പോ നീയെഴുതിയ കവിത...? അത്‌ വെറുമൊരു കവിതയല്ലേ എന്നവൻ. കറുപ്പിനാണഴക് എന്നും പറഞ്ഞു പ്രസംഗിച്ച രാഘവനുണ്ട് വൈകീട്ട് വീട്ടിലേക്ക് കുങ്കുമപ്പൂവും പാലും വാങ്ങി. അവളുടെ വയറ് തടവി അയാൾ പറഞ്ഞു, മ്മടെ കുട്ടി വെളുക്കട്ടെടീ... അപ്പൊ നിങ്ങളുടെ പ്രസംഗം...? അത്‌ വെറും വാക്കല്ലേ ടീ എന്ന് രാഘവേട്ടൻ... വെള്ളയുടുത്ത് നടന്നിരുന്ന നേതാവിന്റെ മരണമറിഞ്ഞു ഗ്രാമത്തിൽ കറുത്ത കൊടി ഉയർത്തിക്കെട്ടി. കറുപ്പിന് ദുഃഖമെന്നർത്ഥമുണ്ടോയെന്ന് സംസ്ക്കാരത്തിന് വന്ന ചെറിയ കുട്ടിയുടെ സംശയം. അത്‌ മരിച്ച് പോയാലല്ലേയെന്നും കാര്യമാക്കേണ്ടെന്നും കുട്ടിയോട് അച്ഛൻ. ക്ലാസ്സിൽ കറുപ്പിന് അഴക് ഏഴെന്ന് പറഞ്ഞന്നു രാത്രി മുഴുവൻ മഴവില്ലിൽ കറുപ്പ് തിരഞ്ഞു തളർന്നുറങ്ങിപ്പോയ കുട്ടിയോട് ആരോ പറഞ്ഞു. കേട്ടതൊക്കെ വിശ്വസിക്കരുതെന്ന്. കഥയിലും കവിതയിലും വരയിലും വരിയിലും കറുപ്പിന് കെട്ടിയാടാൻ ഇനിയെത്ര വേഷങ്ങൾ... എത്രയെത്ര നിറങ്ങൾ... കറുപ്പ് ഒരു നിറം മാത്രമാകാത്ത കെട്ടകാലത്താണ് കറുപ്പ് ഒരു നല്ല നിറമാകുന്നത്. വെളുപ്പത്ര നല്ല നിറമല്ലാതാകുന്നതും... കഴുത്ത് ഞെരിഞ്ഞ കാഴ്ച കണ്ട് നിനക്കും എനിക്കും ശ്വാസം മുട്ടുമ്പോഴാണ് ഹൃദയത്തിൽ നന്മയൂറുന്നതും ലോകത്ത് നിറങ്ങൾ പൂക്കുന്നതും... ❤❤❤❤❤ #💓 ജീവിത പാഠങ്ങള്‍ #😥 Justice For George Floyd
01:44 / 3.8 MB
2008ൽ Idea ഈ പരസ്യചിത്രം നിർമ്മിച്ച് പുറത്തിറക്കുമ്പോൾ ആരെങ്കിലും കരുതിയോ 12 വർഷത്തിന് ശേഷം ഇതു യാഥാർത്യമാകുമെന്നു !!! #💓 ജീവിത പാഠങ്ങള്‍ #💪 സർക്കാറുണ്ട് കൂടെ
" മുട്ടാത്തവർ മുട്ടട്ടെ " °°°°°°°°°°°°°°°°°°°°°° പണ്ടേ എനിക്ക് ബസ് കണ്ടക്ടർ മാരെ ഇഷ്ടമല്ല. ടിക്കറ്റ് മുറിക്കുമ്പോഴുള്ള "നിനക്ക് കയറാൻ വേറെ ബസ് ഒന്നും കണ്ടില്ലേ " എന്ന ഭാവവും, ചില്ലറയ്ക്ക് പകരം നോട്ടാണ് നീട്ടുന്നതെങ്കിൽ അവരുടെ മുഖത്ത് വിരിയുന്ന വല്ലാത്തൊരു പുച്ഛവും പ്രാകലും , ഇറങ്ങാൻ നേരത്ത് ബാക്കി ചോദിച്ചാലുള്ള ധാർഷ്ട്യം നിറഞ്ഞ നോട്ടവും എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എന്നാൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് റൂട്ടിലോടുന്ന ഒരു ബസ്സിലെ കണ്ടക്ടറെ എനിക്ക് പെരുത്ത് ഇഷ്ടമായിരുന്നു. രാവിലെ കോളേജ് തുടങ്ങുന്ന സമയത്ത് ബസിൽ നിറയെ പെൺ കുട്ടികളും ആൺകുട്ടികളും ഇരച്ചുകയറും. മുമ്പിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ടെങ്കിലും , ആണ് കുട്ടികൾ പെൺകുട്ടികളെ മുട്ടിയുരുമ്മിയും മണത്തും ബസിന്റെ നടുഭാഗത്ത് തന്നെ തിക്കിത്തിരക്കി നിൽക്കും. അത് ചിലർക്ക് ഒരു സുഖമാണ്. ഇവരെ പണ്ടു പൂവാലന്മാർ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ എന്താണ് വിളിക്കുന്നതെന്ന് അറിയില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എൻറെ ഇഷ്ട കണ്ടക്ടർ പുറകിൽ നിന്ന് ഉറക്കെ വിളിച്ചു പറയും. " മുട്ടിയവർ മുട്ടിയവർ മുന്നോട്ട് നീങ്ങുക ... മുട്ടാത്തവർ മുട്ടട്ടെ..." ആരാണ് ഇങ്ങനെയൊരു പട്ട് പോലെ ഹൃദയമുള്ള കണ്ടക്ടറെ ഇഷ്ടപ്പെട്ടു പോവാതിരിക്കുക! അല്ലേ ? ***. ***. ***. *** #😹 തമാശ തമാശ #🖼️ നൊസ്റ്റാള്‍ജിയ
പ്രവാസികൾക്ക് പെട്ടന്ന് കലങ്ങും .. ലെ അമ്മ : എനിക്ക് നിന്നെ ശരിക്കും കാണുന്നുണ്ടല്ലോ 🥰🥰 #KGF2020 #Trolly_Pullers #ഇഷ്ട്ട_വിഷയം #😂 ട്രോളുകൾ #🏝️ പ്രവാസി
നല്ലൊരു അഭിപ്രായം, നിങ്ങൾ യോജിക്കുന്നുണ്ടോ 👌 #💓 ജീവിത പാഠങ്ങള്‍ #💪 സർക്കാറുണ്ട് കൂടെ
00:27 / 1.5 MB
love is Real 😀😀✌️🥰🤩 #💓 ജീവിത പാഠങ്ങള്‍ #😹 തമാശ തമാശ