2024 ജൂലായ് 30-നുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരിട്ടിവെളുത്തപ്പോൾ നൗഫൽ അനാഥനായി. ഭൂമിയിൽ നൗഫലിൻ്റെ സ്വന്തമെന്നുപറയാൻ ആരുമില്ലാതെയായി. ഒൻപതുവർഷം പ്രവാസിയായിരുന്ന നൗഫലിനെ മുൻപോട്ടു നയിച്ചത് കുടുംബമായിരുന്നു. കാത്തിരിക്കാൻ... വിശേഷങ്ങൾ പങ്കിടാൻ... സുഖദുഃഖങ്ങളിൽ ഒപ്പംനിൽക്കാൻ... ഒരു ഫോൺ വിളിക്കപ്പുറം നാട്ടിൽ കുടുംബമുണ്ടായിരുന്നു. അവരില്ലായെന്ന് ഉൾക്കൊള്ളാൻ നൗഫലിന് ഇപ്പോഴും കഴിയുന്നില്ല…
ആ ഒറ്റപ്പെടലിൽനിന്ന് കരകയറാൻ സുഹൃത്തുകളും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. സുഹൃത്തുക്കളുടെ സ്നേഹപൂർവമുള്ള നിർബന്ധത്തെത്തുടർന്ന് കഴിഞ്ഞമാസം അമ്പലവയൽ സ്വദേശിയായ ഷഫ്നയെ നൗഫൽ ജീവിതപങ്കാളിയാക്കി. പടിക്കെട്ടുകള്‍ കയറിച്ചെല്ലുമ്പോള്‍ ചെറുപുഞ്ചിരിയോടെ നൗഫലിനെ കാത്ത് ഇനി വീട്ടുമുറ്റത്തൊരാളുണ്ട്… സ്നേഹാന്വേഷണങ്ങളുണ്ട്… നൈരാശ്യം മൂടിയിരുന്ന നൗഫലിന്റെ കണ്ണുകളില്‍ സ്നേഹത്തിളക്കം… ഷഫ്നയുണ്ട് ഇനി കൂട്ടായി…
കെ.എൻ.എമ്മിൻ്റെ സഹായം കൊണ്ടു മേപ്പാടിയിൽ തുടങ്ങിയ 'ജൂലായ് 30' എന്ന ചായക്കടയാണ് നൗഫലിന്റെ ജീവിതമാർഗ്ഗം. മസ്ക്കറ്റ് കെഎംസിസി നൽകുന്ന വീട് മുട്ടിൽപ്പീടികയിൽ പൂർത്തിയായി…
കാലം മായിക്കാത്ത മുറിവുകൾ ഒന്നുമില്ല… പ്രിയ നൗഫലിന്റെ പുതിയ ജീവിതത്തിന് എല്ലാവിധ ആശംസകളും…
#July30 #WayanadDisaster #tsiddique #💑 സ്നേഹം #💞 നിനക്കായ് #😍 ആദ്യ പ്രണയം #💑 Couple Goals 🥰 #❤ സ്നേഹം മാത്രം 🤗