@13126049
@13126049

Shareefa Shajahan

LDF CoMe AlL bEcOmE rIgHt.😆

#

📙 നോവൽ

Writer:shareefa shajahan കല്യാണം -14 👰🤵 അൻവറിനു ദേഷ്യം വന്നു. അവൻ കയ്യിലെ ഐസ്ക്രീം ഞെരിച്ചു കളഞ്ഞു. ഈ കാഴ്ച്ച കണ്ട ഫാത്തിമക്കും ചിരി പൊട്ടി. അവൾ സിയയുടെ അടുത്തേക്ക് ചെന്നു. സിയ റിയാസിനെ പരിചയപ്പെടാൻ ഉണ്ടായ സാഹചര്യം ഒക്കെ ഫാത്തിമക്ക് പറഞ്ഞു കൊടുത്തു. " എന്തായാലും ഇയ്യൊന്ന് കരുതി ഇരുന്നോ ട്ടോ... മറ്റാൾക്ക് നല്ല ചൊടി വന്നുക്കുണു " " അത് വരണലോ ഇത്താ.. അതിനല്ലേ ഞാനീ കഷ്ട്ടപ്പെട്ണത് 😌" പെണ്ണിന്റെ കൂടെ പോകാൻ നേഹയുടെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഞങ്ങൾ യാത്ര പറഞ്‍ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ ഉമ്മയും ഇത്താത്തയും ഇക്കാക്കയും ഒക്കെ വന്നിരുന്നു.. വന്നപാടെ അവരോട് കൊറച്ചു വിശേഷം ഒക്കെ പറഞ്ഞ് സിയ റൂമിലേക്ക് പോയി. സാരി ഊരി കിട്ടിയപ്പോ എന്തൊരു സമാധാനം.. വേറെ ഒരു ഡ്രസ്സ്‌ ആണ് നേഹ കൊടുത്തു വിട്ടത്.. പക്ഷെ ഇക്ക് അത് ഇഷ്ട്ടായില്ല. അതോണ്ടാണ് ഇത്തന്റെ സാരി ഉടുത്തെ.. ഇനി ഇടൂല 😯. അവൾ ഓരോന്ന് ആലോചിച് അങ്ങനെ കിടന്നു. ക്ഷീണം കാരണം അറിയാതെ മയങ്ങി പോയി. വാതിലിൽ കൊട്ടുന്ന ശബ്ദം കേട്ടാണ് സിയ ഉറക്കം ഉണർന്നത്.. വാതിൽ തുറന്ന് നോക്കിയ സിയ അന്തം വിട്ടു. ഇതെന്താ റബ്ബേ കല്യാണം ഇങ്ങട് മാറ്റിയോ.. പെണ്ണും ചെറുക്കനും എല്ലാവരും ണ്ടലോ... "താത്താ ഒരു പ്രശ്നം ണ്ട് " ആരാടാ അന്റെ താത്ത... ഒന്നിനാത്രം പോന്ന ഓൻ ഇന്നെ വിളിക്കാ താത്ത ന്ന്.. ഓന്റെ പകുതി വയസ്സേ ഇനിക്കുള്ളു ന്ന് കണ്ടാ അറിയാ... bloody കെളവൻ (ആത്മ ) " എന്തെ... കല്യാണം ഇങ്ങട് മാറ്റിയോ " " അതല്ല,... ചെക്കൻ വന്നപ്പോ smog സ്പ്രൈ അടിച്ചതാ... അൻവറിന്റെ കണ്ണിലേക്ക് ആയി. കണ്ണ് കാണാൻ വയ്യാത്തോണ്ട് അവൻ സ്റ്റെപ്പിൽ നിന്ന് തട്ടി തടഞ്ഞു വീണു. ആശുപത്രിയിൽ പോയിട്ടാ വരുന്നേ, കയ്യിൽ മാവ് ഇട്ട് കേട്ടീട്ടുണ്ട്. കാലിന് ഉളുക്കും ഉണ്ട് " നന്നായി (ആത്മ ) അവർ അൻവറിനെ പിടിച്ചു ബെഡിൽ കിടത്തിയിട്ട് പോയി. ............................... ഓനെ ആദ്യം കണ്ടപ്പോ ചിരി വന്നെങ്കിലും ഉള്ളിൽ സങ്കടം തോന്നി. എന്ത് പറഞ്ഞാലും കെട്ടിയോനല്ലേ.. അൻവറിനു റൂമിൽ തന്നെ ഇരുന്നിട്ട് ബോറടിക്കുന്നുണ്ടായിരുന്നു. ആകെ പെട്ടലോ റബ്ബേ... ഒരാഴ്ചക്ക് റൂമീന്ന് പൊറത്തിറങ്ങാൻ വക ഇല്ലലോ.. ഇബളോട് എന്തേലും മുണ്ടിയും പറഞ്ഞും ഇരിക്കാന്നു വെച്ചാ, ഓള് ഇന്നെ ചന്തയിൽ കണ്ട പരിചയം പോലും കാട്ട്ണില്ല. ഇപ്രാവശ്യം പന്ത് ഓളെ പോസ്റ്റിലാ.. സഹിക്കാതെ നിവർത്തി ഇല്ല.. അൻവർ ഓരോന്ന് ആലോചിച് കിടക്കുമ്പോഴാണ് സിയ ചോറ് തിന്നാൻ വിളിക്കുന്നത്.. "ഇങ്ങക്ക് ചോറ് ഒന്നും വേണ്ടേ.. എല്ലാവരും കഴിച്ചു എണീറ്റു.... " സിയ മനഃപൂർവം ആക്കുകയാണെന്ന് അൻവറിനു അറിയാമായിരുന്നു.. അവനൊന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു.. " വല്ലാതെ അങ്ങ് തിരിയല്ലേ.. ഫുൾ ബോഡി പഞ്ചർ ആണ് 😒" സിയ താഴേക്ക് പോയി.. അൻവറിന് ദേഷ്യം വരുന്നുണ്ടായിരുന്നു... മിക്കവാറും ഇവൾ ഇന്നിന്നെ പട്ടിണി കെടത്തും... ഉമ്മ ഒന്ന് വന്ന് നോക്കണി ല്ലലോ റബ്ബേ... അവൻ കണ്ണടച്ച് കിടന്നു.............. എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ സിയ ഒരു പ്ലേറ്റുമായി അടുത്തിരിക്കുന്നതാണ് കണ്ടത്. സിയ അൻവറിനെ പിടിച്ചിരുത്തി. കഞ്ഞി സ്പൂണിലാക്കി അവന് നേരെ നീട്ടി. " ഇനിക്ക് വേണ്ടാ " " പയിച്ച്ണ് ണ്ടെങ്കി കുടിച്ചോ... രണ്ടാമത് ഒരു വട്ടം ഞാൻ നിർബന്ധിക്കൂല " അൻവർ വേഗം വായ തുറന്നു... അവർ ഒന്നും സംസാരിച്ചില്ല. നാണക്കേടിനാലുള്ള ഒരു മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു. അൻവറിന് സിയയുടെ മുഖത്തേക്ക് നോക്കാൻ ചമ്മല് തോന്നി.. എന്തോ അവളുടെ നോട്ടത്തിനെ നേരിടാൻ കഴിയാത്ത പോലെ... കഞ്ഞി മുഴുവൻ കൊടുത്ത്, ഗുളികയും കൊടുത്ത് അവൾ പിന്തിരിഞ്ഞു നടന്നു. അൻവർ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. സിയ എന്താണ് എന്നുള്ള അർത്ഥത്തിൽ അൻവറിന്റെ മുഖത്തേക്ക് നോക്കി.. " iam really sorry siyaa.... ഈ ഒരൊറ്റ തവണത്തേക്ക് അനക്ക് ഇന്നോട് ക്ഷമിച്ചൂടെ.. pls 🙏" സിയ ഒന്നും മിണ്ടാതെ അവന്റെ കൈ തട്ടിമാറ്റി റൂമിന്റെ പുറത്തേക്ക് ഇറങ്ങിയതും ലൈല റൂമിലേക്ക് കയറിയതും ഒപ്പമായിരുന്നു... തുടരും... ഇഷ്ട്ടപ്പെട്ടാൽ ഒരു വരി 😍 #📙 നോവൽ
14.7k കണ്ടവര്‍
18 മണിക്കൂർ
#

📙 നോവൽ

Writer: shareefa shajahan കല്യാണം -13👰🤵 "കാക്കു ഇങ്ങക്ക് ഇന്നെ ഓർമണ്ടോ " അവൾ ഒരുപാട് സന്തോഷത്തോടെ ചോദിച്ചു. അവൻ കുറച്ച് നേരം ആലോചിച്ചു നിന്നു. ശേഷം അവളുടെ നെറ്റിയിലെയും ചുണ്ടിലെയും മുറിപ്പാടിലേക്ക് നോക്കി പുഞ്ചിരിച്ചു. " ആശുപത്രീൽ പോയിലെ ഇയ്യ് " സിയക്ക് സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു.. തന്റെ ആരും അല്ലായിരുന്നിട്ട് കൂടി അയാളുടെ കെയർ അവളെ അത്ഭുതപ്പെടുത്തി. " ഇല്ല... മഞ്ഞൾപൊടി ഇട്ടു " 😌 അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചു... " കല്യാണ പെണ്ണ് അന്റെ ആരാ.. " " മാപ്പളടെ കൂട്ടുകാരി ആണ്.. " " ആഹാ... കല്യാണം ഒക്കെ കഴിഞ്ഞുക്കുണോ അന്റെ " സംഭവിച്ചു പോയി kakkuo....ഇങ്ങളെ ആദ്യം കണ്ടിലലോ ... (ആത്മ ) അവൾ അതിന് മറുപടി എന്നോണം ഒന്ന് ചിരിച്ചു. " ഇങ്ങളെ പേരെന്താ...എവടെ പെര .. " "ഇന്റെ പേര് റിയാസ് ന്നാ... ഇജ്ജ് ആ വരീന്ന് ഒന്ന് മാറി നിന്നാ അന്റെ പിന്നിലുള്ളോർക്കും കൂടി വാങ്ങാന്നു. " വരിയിൽ നിക്കുവാണെന്ന് അപ്പോഴായിരുന്നു സിയ ഓർത്തത്... റിയാസിനോട് ഒരു ഇളിഞ്ഞ ചിരി ചിരിച് അവൾ അവിടുന്ന് മാറി നിന്നു.. സിയ ഏതോ ഒരാളോട് സംസാരിക്കുന്നത് ക്യു വിന്റെ ലാസ്റ്റ് നിന്ന അൻവർ കാണുന്നുണ്ടായിരുന്നു. റിയാസിന്റെ അടുത്തേക്ക് പ്ലേറ്റും കോണ്ട് എത്തിയപ്പോൾ അൻവർ അത് ചോദിക്കുകയും ചെയ്തു... " നിങ്ങളിപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന ഒരു പെണ്ണില്ലേ... അവളെ നിങ്ങൾക് എങ്ങനെയാ അറിയാ " " ആര്... ആ സാരിയിട്ട പെണ്ണാണോ... " .......... "ആ.. അവളെന്നെ " "കൊറച്ചു ദിവസം മുന്നേ, ഞാൻ രാത്രിക്ക് പെരേല്ക്ക് പോവാന്നു. അപ്പൊ ഇവള് വന്നിട്ട് വണ്ടിക്ക് വട്ടം ചാടി.. നൈസ് ആയിട്ട് അവളുടെ വയറിൻമേൽ ബൈക്ക് ഒന്നിടിച്ചു. പെണ്ണ് വീണിട്ട് നെറ്റിമ്മെ ഒക്കെ മുറി ആയിരുന്നു.. അറിയാതെ ആണെങ്കിലും ഞാൻ ചെയ്ത തെറ്റല്ലേ... ഓളെ പെരേല്ക് കൊണ്ടാക്കീട്ടാ പോയത്... ഓളെ വെല്യേ റിച്ച് ഫാമിലീക്കാ കെട്ടിച്ക്ക്ണ് തോന്നുണു... വെല്യേ ഒരു പെരടെ മുന്നിലാ അന്ന് ബൈക്ക് നിർത്തിയത്.... എന്തായിട്ടെന്താ... കെട്ടിയത് ഒരു ആണും പെണ്ണും കെട്ടവനാ തോന്നുണു... അല്ലെങ്കി ആ അന്തിക്ക് ആ പെണ്ണിനെ ഒറ്റക്ക് വിടൂല്ലലോ.. ഇവിടെ ഞമ്മക്കൊന്നും പെണ്ണിനെ കിട്ടായിട്ട്... കിട്ടിയോർക്ക് നോക്കാനും വയ്യ... " ഇത്രയും കേട്ടപ്പോൾ തന്നെ അൻവറിന്റെ മുഖം വിളറി വെളുത്തിരുന്നു.. "അല്ല, ഇങ്ങള് ഓളെ ആരാ... " " ഞാനോ... ഞാൻ.. ഞാൻ.. ഓൾടെ അടുത്ത വീട്ടിലെയാ.. അറിയാത്ത ഒരാളോട് സംസാരിക്ക്ണ കണ്ടപ്പോ വെറുതെ ഒന്ന് അന്നേഷിച്ചു ന്നൊള്ളു... പിന്നെ കാണാ ട്ടോ.... " റിയാസിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അൻവർ അവനോട് യാത്ര പറഞ്‍ ഭക്ഷണവുമായി ടേബിളിലേക്ക് നീങ്ങി... അൻവർ അവനെ സ്വയം വിലയിരുത്തുകയായിരുന്നു... മറ്റുള്ളവരുടെ മുൻപിൽ, കെട്ടിയ പെണ്ണിനെ നോക്കാത്തവന്റെ സ്ഥാനം എന്താണെന്ന് ഇന്നറിഞ്ഞു.. അന്ന് രാത്രി ആ ചെക്കൻ വന്നില്ലായിരുന്നെങ്കിൽ സിയാനെ ഇന്ന് ജീവനോടെ കാണില്ലായിരുന്നു എന്ന് അവൻ മനസ്സിലാക്കി... കാലം വല്ലാത്തതാണ്.. എന്തും സംഭവിക്കാം.... എന്തും... പാവം എന്ത്മാത്രം കഷ്ട്ടപ്പെട്ടു അവൾ... അതും ആ ഇരുട്ടത്ത്... അങ്ങനൊക്കെ ആയിട്ടും എന്ത് നല്ല സ്വഭാവത്തിലാണ് അവൾ എന്നോട് പെരുമാറിയത്... ഓള് പാവാ ഓളെ ഇനിക്ക് വേണം.. .ഒരു നല്ല കൂട്ടുകാരി ആയിട്ട്.... അൻവർ മനസ്സിൽ പലതും കണക്ക് കൂട്ടി........... ......... ..... ......... ....... ......... ...................... . .. . . . . . . . .... ഇന്ന് കല്യാണത്തിന് വന്നത് എത്ര നന്നായി.. ഇല്ലെങ്ങി ആ കാക്കൂനെ കാണാൻ പറ്റൂലേന്നു.... എന്തൊരു സന്തോഷാ മനസ്സിന്.. കെട്ടിയ മാപ്പളന്റീന്ന് ഇങ്ങനൊരു സ്നേഹം ഇതുവരെ കിട്ടീട്ടില്ല... അവൾ ഓരോന്ന് ആലോചിച് കൈ കഴുകി പുറത്തിറങ്ങി... നോക്കിയപ്പോ ഹാളിന്റെ പൊറത്ത് നല്ല തിരക്ക്... സ്റ്റെപ്പിന്റെ മോളിൽ നിന്ന് നോക്കിയപ്പോ ഓലെ നടൂല് ഒരു കാക്കു കോണിൽ ഐസ് ക്രീം നിറച്ചു കൊടുക്കുണു.. ഞാനും തെരക്കാൻ ഓലെ ഒപ്പം കൂടി... ഇത്ത ഇങ്ങട് വാ ന്നൊക്കെ പറീണ് ണ്ട്. ഈ പറച്ചിലെന്നോള്ളൂ, സാധനം വാങ്ങിയാ മൂപ്പത്തിയാർക്കും വേണ്ടി വരും ന്ന് അറിയാവുന്നൊണ്ട് ഒന്നൂടെ ഞാൻ ആഞ്ഞു തെരക്കി .. ഏതോ ഒരു കുട്ടി കുരുപ്പ് വന്നിട്ട് സാരിടെ ഞൊറിയിൽ ചവിട്ടിയതും പാവാടടെ ഉള്ളീന്ന് കൊറച്ചു ഞൊറി പൊറത്തേക്ക് വന്നു.. ഞാൻ മുൻഭാഗത്തെ സാരി കൂട്ടി പിടിച്ചു... വേഗം പിന്നിലേക്ക് തിരിഞ്ഞു.... ബാത്റൂമിലേക്ക് ഓടി... ഈ സാരി പണ്ടാരം ഇടണ്ടേന്നില്ല... സാരി ശെരി ആക്കി വന്നപ്പോ അൻവർ രണ്ട് ഐസ്ക്രീം പിടിച്ചു നിക്കുന്നുണ്ട്..ഷർട്ടിലൊക്കെ ക്രീം ആയി കുണു . ഞാൻ തിരക്ക് കൂട്ടുന്നത് കണ്ടിട്ടുണ്ടാവണം... അൻവർ ഇത്താക്ക് ഒരു ഐസ്ക്രീം കൊടുത്തു.. പിന്നെ സിയക്ക് നേരെ നീട്ടി.. " ഇനിക്ക് വേണ്ട " " ഇയ്യല്ലേ അവിടെ ക്യു നിന്നീന്നത് " "Aa" "പിന്നെന്താ അണക്ക് വാണ്ടായി " " അപ്പൊ തിന്നാൻ തോന്നി, ഇപ്പൊ വേണ്ട.. അത്രേന്നെ " സിയ അതും പറഞ്‍ മുന്നിലേക്ക് നടന്നു... കുറച്ച് മുന്നിലേക്ക് പോയപ്പോ റിയാസ് സിയാന്റെ നേർക്ക് ഐസ്ക്രീം നീട്ടുന്നത് അൻവർ കണ്ടു. അൻവർ അത് കാണുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെ സിയ അത് വാങ്ങി.. അൻവറിനു ദേഷ്യം വന്നു. അവൻ കയ്യിലെ ഐസ്ക്രീം ഞെരിച്ചു കളഞ്ഞു... തുടരും.. ലെങ്ത് കുറവാണ് എന്നറിയാം... ഇനി മുതൽ മൂന്ന് ദിവസം കൂടുമ്പോൾ ലെങ്ങ്തിൽ പോസ്റ്റാം ന്ന് കരുതുന്നു... ഡെയിലി പോസ്റ്റുമ്പോൾ ഇനിക്ക് ഇത്രക്കെ എഴുതാൻ കിട്ടൂ.. അതോണ്ടാ.. ഇന്നലെ ഒരു കമന്റ്‌ കണ്ടു... താനാണ് എച്ചി.. ലെങ്ങ്തിന്റെ കാര്യത്തിൽ എന്ന്... ഞാനും ഒരു മനുഷ്യനല്ലേ... വയ്യായ്ക ഒക്കെ indaavoole... ഒരുപാട് സങ്കടായി കണ്ടപ്പോ... ഇഷ്ട്ടപ്പെട്ടാൽ ഒരു vari😔 . #📙 നോവൽ
24.4k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

കല്യാണം -12🤵👰 Writer : shareefa shajahan ഒരു പെണ്ണിന്റെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ മറ്റൊരു പുരുഷന്റെ മുന്നിൽ വെളിവായതിന്റെ ദേഷ്യത്തിലും അമര്ഷത്തിലും സങ്കടത്തിലും സിയ അൻവറിന്റെ മുഖത്ത് ആഞ്ഞടിച്ചു. അവൾ പെട്ടെന്ന് തന്നെ റൂമിലേക്ക് ഓടി കേറി. വേഗം ബാത്രൂമിൽ കേറി ഡ്രസ്സ്‌ ഒക്കെ ശെരിയാക്കി. പിന്നാലെ തന്നെ ഒരു തുണി എടുത്ത് സ്റ്റോർ റൂം വൃത്തിയാക്കി.. എന്തിനെന്നറിയാതെ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു... അവൾ വേഗം പോയി കിടന്നു. ... അൻവർ സിയയുടെ പിന്നാലെ റൂമിലേക്ക് വന്നു... " സിയാ " " കടക്ക് പുറത്ത് " സിയ പിണറായി വിജയൻ സ്റ്റൈലിൽ അൻവറിനോട് പറഞ്ഞു................ അൻവർ കുറച്ച് നേരം കൂടി അവിടെ നിന്നിട്ട് പുറത്തേക്ക് പോയി.. പിറ്റേ ദിവസം സിയ അൻവറിന്റെ ചുറ്റു വട്ടത്തിൽ നിന്ന് മാറി നിന്നു.. അൻവറിനു സിയയോട് ക്ഷമാപണം നടത്തണം എന്നുണ്ടെങ്കിലും സിയയെ അവൻ കണ്ടില്ല... കല്യാണത്തിന് പോകാൻ നേരം അൻവർ സിയയെ വന്ന് വിളിച്ചു. " ഞാൻ വരുന്നില്ല... " സിയ അത് മാത്രം പറഞ്ഞ് റൂമിന്റെ വാതിൽ അടച്ചു. ശേ.. അവൾ വന്നിരുന്നെങ്കിൽ എല്ലാം പറഞ്ഞൊന്നു സോൾവ് ആക്കായിരുന്നു.. ഹാ സാരല്ല, രണ്ട് ദിവസം കഴിയുമ്പോൾ അന്നത്തെ പോലെ ഒക്കെ ഓള് മറന്നോളും... അൻവറും ലൈലയും ബൈക്കിൽ ഓഡിറ്റോറിയത്തിലേക്ക് പോയി.. " സിയാ... ഇയ്യ് കല്യാണത്തിന് വരുന്നില്ലേ... " " ഞാൻ ഇല്ല ഇത്താ.. ഇക്ക് തീരെ വയ്യ.. മെൻസസ് ആയിക്കാ..." " അവൾ നിന്നെ പ്രത്യേകം വിളിച്ചതല്ലേ... ഇയ്യ് പോയില്ലെങ്കി മോശാ.. ഞമ്മക്ക് വെറുതെ ഒന്ന് പോയി പോരാടി... " ........................................ .................................................................................... "അവൾക്ക് വരാൻ വയ്യടി നേഹേ ... അതോണ്ട് ഇന്നോട് പൊയ്ക്കോളാൻ പറഞ്ഞു... " " അപ്പൊ പിന്നെ ആ വരണത് ആരാ.. ഒന്ന് പൊയ്ക്കാ ചെർക്കാ നൊണീം പറഞ്ഞിട്ട്.. പെണ്ണ് കളറായിക്കുണലോ ടാ... " നേഹ പ്രവേശന കവാടത്തിലേക്ക് നോക്കി പറഞ്ഞു... അൻവർ നോക്കിയപ്പോ സിയായും ഇത്തയും ഹാളിലേക്ക് വരുന്നുണ്ട്... ഓള് വരൂല പറഞ്ഞതല്ലേ.. ഓ ഇന്നോടുള്ള ഈറിം കൊണ്ട് പറഞ്ഞതാവും.. ഇബൾക്കു ഇത്രേം ഭംഗിയൊക്കെ ണ്ടാന്നോ.... അൻവറിനു സിയ സ്റ്റേജിലേക്ക് വന്നപ്പോൾ അഭിമാനം തോന്നി. അവൻ അവളോട് ഹൃദ്യമായി പുഞ്ചിരിച്ചു.. പക്ഷെ സിയ സ്റ്റേജിലേക്ക് കേറിയപ്പോ അൻവറിന്റെ ഭാഗത്തേക്ക്‌ നോക്കുക കൂടി ചെയ്തില്ല എന്നതാണ് സത്യം. അവൾ നേരെ നേഹയുടെ അടുത്ത് പോയി കുറച്ച് നേരം സംസാരിച്ചു. ഫോട്ടോ എടുത്ത ശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങി കസേരയിൽ പോയി ഇരുന്നു. അൻവറും അവളുടെ ഒപ്പം വന്നിരുന്നു. അൻവർ എന്തോ പറയാൻ നിന്നതും സിയ വേഗം ഹെഡ്സെറ്റ് കണക്ട് ചെയ്ത് ഫോണിൽ നോക്കി ഇരുന്നു... 😏 " ഭക്ഷണം കഴിക്കാത്തൊരൊക്കെ പോരീം..... " ഏതോ ഒരു കാക്ക ഫുഡ്‌ ഹാളിന്റെ അവിടുന്ന് വിളിച്ചു പറീണിണ്ട്..... എല്ലാവരും ഹാളിലേക്ക് ഇറങ്ങി. " ഓ.. ഇത്താത്താ... എച്ചി കല്യാണം ആണ്... " "എന്ത് ന്ന് " 🙄 ഫാത്തിമ സിയ പറഞ്ഞത് മനസ്സിലാവാണ്ട് ചോയ്ച്ചു.. " ബൊഫേ .. ആണ് ന്ന്. 😒. കല്യാണത്തിന് പഞ്ഞി മുട്ടായി, ജിലേബി, പോപ്‌കോൺ.. എല്ലാ പൊന്നാരങ്ങളും ണ്ട്... .. ഇതൊക്കെ ചെയ്യാൻ പറ്റുംച്ചാ വിളിച്ച നാലാൾക്ക് നേരങ്ങത്തിൽ രണ്ട് വറ്റ് ചോറ് കൊടുക്കാനാണോ ഇബല്ക്ക് കഴിവില്ലാത്തെ... " " മെല്ലെ പറ പെണ്ണെ.. ആള്ക്കാര് നോക്കുണു.. " ഫാത്തിമ അവളുടെ കൈ പിടിച് അമർത്തി... ... അവർ വരി നിക്കാൻ തുടങ്ങി... ചില്ലി വാങ്ങുമ്പോ പടച്ചോനെ തോനെ കിട്ടണേ... രണ്ടാം വട്ടം വരി നിക്കാൻ ഇക്ക് നാണക്കേടാ... അവൾ ഓരോന്ന് ആലോചിച് നിന്നു.. "എന്താടാ ചങ്ങായി.. ഇത്തിരി തോനെ ഇട്ട് കൊടുക്ക്... ഇജ്ജ് ഈ കോയി അരി കൊത്തും പോലെ ഒന്നോ രണ്ടോ ഇട്ട് കൊടുക്ക്ണെന്താ... "... ഞാൻ അത് കേട്ടു ചിരിച്ചു.... പടച്ചോനെ.. ഈ ഒച്ച ഞാൻ എവിടെയോ കേട്ട്ക്കുണലോ... സിയക്ക് അതിശയമായി.. അവൾ ആ സൗണ്ട് ഓർത്തെടുക്കാൻ ശ്രമിച്ചു. ഓൻ തന്നെ..... അവൾ വേഗം സൗണ്ട് കേട്ട ഭാഗത്തേക്ക്‌ നോക്കി... കാറ്ററിങ് ഡ്രസ്സ്‌ ഇട്ട് സുന്ദരനായ ഒരു ചെറുപ്പക്കാരൻ... " കാക്കു.... ഇങ്ങൾക്ക് ഇന്നെ ഓർമ ണ്ടോ 🤗" അവൾ ഒരുപാട് സന്തോഷത്തോടെ ചോയ്ച്ചു... തുടരും.... വയ്യാത്തോണ്ടാ ലെങ്ത് ഇല്ലാത്തെ... ഇഷ്ട്ടപ്പെട്ടാൽ ഒരു വരി.. #📙 നോവൽ
29.3k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

കല്യാണം -11👰🤵 "ആ സങ്കടം ഇന്ന് ഞാൻ തീർത്തെരാ.... " അതും പറഞ്ഞ് അൻവർ സിയയുടെ അടുത്തേക് നീങ്ങി കിടന്നു.. സിയ കണ്ണടച്ച് കട്ടിലിന്റെ മുക്കിലേക്ക് നീങ്ങി ഇരുന്നു... " പ്ലീസ് ഉപദ്രവിക്കരുത്... ഞാനൊന്നും ഇക്കാക്കാനോട് പറഞ്ഞിട്ടില്ല.... ഇത്തയാണ് പറഞ്ഞത്...... ഇതെന്താ റബ്ബേ മഴയോ... ഏഹ്.. ഇതെന്താ നേരം വെളുത്തോ.. അവളൊന്നും കൂടി കണ്ണ് തിരുമ്മി നോക്കിയപ്പോ അൻവർ കയ്യിൽ ഒരു ജഗ്ഗുമായിട്ട് കലി തുള്ളി നിക്കുന്നതാണ് കണ്ടത്.... "എന്താ സിയാ... ഉണർച്ചയിൽ ഒരു സമാധാനം ഇയ്യ് തര്ണില്ല..... ഒറക്കത്തിലും കൂടി അയക്കൂലേ........ " പടച്ചോനെ... സ്വപ്നേര്ന്നോ.... ഛേ... ചമ്മി പോയി.. (ആത്മ ) "അൻവർ...... ഞാൻ ഇക്കാക്കനോടൊന്നും പറഞ്ഞിട്ടില്ല... ഇത്തയാണ്... " അൻവർ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി... പണ്ടാരം.. ഇതെന്നെ ആലോയിച്ചു കെടന്നിട്ടാ സ്വപ്നം കണ്ട്...... അവൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു... പിറ്റേ ദിവസം ഫുൾ കല്യാണ വീട്ടിലേക്ക് പോവാൻ ഉള്ള തിരക്കിലായിരുന്നു.. ഇക്കാക്ക ക്ക് എന്തോ മീറ്റിംഗ് ഉള്ളത് കാരണം രാവിലെ വീട്ടീന്ന് പോയി... ഞങ്ങൾ നാലാളും കല്യാണ വീട്ടിലേക്കു പോയി... കാറിലാണ് പോയത്.... സംഗതി ഇവിടെ കളറാണ്... എമ്മാതിരി വല്യേ കല്യാണാ.... തലേ ദിവസം തന്നെ അടിപൊളി.. പെര എൽ ഇ ഡി ബൾബില് തെളങ്ങീക്കാണെങ്കി പെണ്ണ് സ്വര്ണത്തിലും പൊതിഞ്ഞു ക്കുണു.. ഒരു വിധം ഉള്ള പെണ്ണുങ്ങൾക്കൊക്കെ ഞാൻ ഇട്ട പോലെ ഉള്ള മഞ്ഞ ഗൗൺ ആണ്.. ഞങ്ങൾ നേരെ സ്റ്റേജിൽ പോയി ഫോട്ടോ എടുത്തു.... കൊറച്ചു നേരം അവരോട് സംസാരിച്ചിട്ട് ഫുഡ്‌ കഴിക്കാൻ പോയി വന്നു.. എല്ലാരും ഓരോരുത്തരോട് സംസാരിച്ചിരിക്കാണ്.. ഞാൻ മാത്രം എല്ലാരുടേം ചെരിപ്പും ഷാളും തട്ടവും നോക്കി ഇരിക്കുണു.. ഇനിക്കാണെങ്കി ചെറുതായിട്ട് നടു വേദനിക്കുന്നുണ്ട്... പടച്ചോനെ ഇവിടുന്ന് എങ്ങാനും പണി പറ്റിക്കോ...... സിയ ഓരോന്ന് ആലോചിച്ചിരുന്നു. " താത്ത.. താത്ത.. ഒന്ന് മൈലാഞ്ചി ഇട്ട് തരാവോ... " നോക്കിയപ്പോ കൊറച്ചു കുട്ടികൾ... ഇനിക്ക് വല്ലാണ്ടൊന്നും ഇടാൻ അറിയൂലെങ്കിലും കഷ്ട്ടിച്ചു ഒപ്പിക്കാനൊക്കെ അറിയും... എന്തായാലും വെറുതെ ഇരിക്കാണലോ ന്ന് കരുതി ഞാൻ ഓല്ക് മൈലാഞ്ചി ഇട്ട് കൊടുക്കാൻ ഇരുന്നു... ഇട്ട് കൊടുക്ക്ണീന് അനുസരിച്ചു കുട്ടികൾ പിന്നിം പിന്നിം വന്നു.. അതിന്റെ എടേൽ ഏതോ ഒരു കുട്ടീടെ കയ്യിലെ മൈലാഞ്ചി ടോപ്പിൽ ആവും ചെയ്തു... കുട്ടി പാവം പോലെ പേടിച്ചു നിക്ക്ണ കണ്ടപ്പോ പിന്നെ ഇച് ഒന്നും പറയാനും തോന്നീല... ഞാൻ വേഗം വാഷ് ബേസിനിൽ പോയി മൈലാഞ്ചി ആയ ഭാഗത്തൊക്കെ വെള്ളം ആക്കി. നോക്കിയപ്പോ അത് പരന്നിട്ട് ആകെ വൃത്തി കേടായി... നെറച്ചും ആൾകാര് ണ്ടലോ റബ്ബേ.. ടോപ് മഞ്ഞ നിറം ആവും കൊണ്ട് ഈ മൈലാഞ്ചി ആയത് ഉദിച്ചു കാണുന്നുണ്ട്... എങ്ങനേലും ഒന്ന് കുടീക്ക് പോവാൻ പറ്റി ന്നെങ്കി.. 😨.. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്.. അൻവറാണ്.. "ഹലോ " "സ്റ്റേജിന്റെ അങ്ങട്ട് വാ .. ഫ്രണ്ട്‌സ് ഒക്കെ പരിചയപ്പെടാൻ വിളിക്കുന്നുണ്ട് ". അത് മാത്രം പറഞ്ഞ് അൻവർ ഫോൺ കട്ടാക്കി. തിരിച്ചു വിളിച്ചപ്പോൾ കാൾ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. അവൾ സ്റ്റേജിന്റെ ഭാഗത്തേക്ക്‌ നടന്നു.. പടച്ചോനെ ഈ കോലത്തിൽ ന്നെ കണ്ടാ, ഓൻ ഇന്നെ പച്ച തിന്നും.. എന്താപ്പോ ഞാൻ ചിയ്യാ.. 😧 ദൂരേന്നു സിയയെ കണ്ടപ്പോൾ തന്നെ അൻവർ ഒന്ന് നെറ്റി ചുളിച്ചു.. " വെറുതെ അല്ല ലൈല പറഞ്ഞത് ഇവൾ lkg യിൽ ആണ് ന്ന് " സിയ സ്റ്റേജിലേക്ക് വന്നപ്പോൾ അനൂപിന്റെ കമ്മെന്റ് കേട്ട് എല്ലാവരും ചിരിച്ചു.. അൻവർ ഒഴികെ.. അൻവറിനു വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.. അൻവർ സിയയുടെ കൈ പിടിച്ചു വലിച്ചു സ്റ്റേജിൽ നിന്ന് ഇറങ്ങി. നേരെ കാർ എടുത്തു പോയി. നേരെ വീട്ടിലേക്ക് പോയി, അടുക്കളയിലെ സ്റ്റോർ റൂമിലേക്ക് എത്തി .. സിയ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല... അവൻ അവളെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടു നേരെ കാറെടുക്കാൻ പോയി... " അൻവർ.. പ്ലീസ്.. ഇനിക്ക് പേടിയാണ്... ഞാൻ ഒന്നും മനഃപൂർവ്വം ചെയ്തതല്ല... ഒന്ന് തുറന്ന് വിട്. ആ റൂമിലേക്ക് എങ്കിലും... " സിയ അവിടെ നിന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു.. അവനതൊന്നും ശ്രദ്ധിക്കാതെ നേരെ നേഹയുടെ വീട്ടിലേക്ക് പോയി... " എന്താടാ ഞാനൊരു തമാശ പറഞ്ഞതല്ലേ.. അതിന് ഇങ്ങനൊക്കെ ചെയ്യണോ " " ഞാൻ എന്ത് ചെയ്തൂന്നാ.. അവളെ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാൻ കൊണ്ടോയതല്ലേ.. പെരയിൽ എത്തിയപ്പോ ഓള് പറയാ, ഇനിപ്പോ ഇന്ന് ഞാൻ ഇല്ല നാളെയും എല്ലാരും ഉണ്ടാവൂല്ലേ.. അപ്പൊ പരിചയപ്പെടാ..ന്ന് അപ്പൊ ഞാൻ ഇങ്ങു പോന്നു... അത്രോള്ളു "".............................................................................. ഒരു മനുഷ്യന് ഇങ്ങനെ ക്രൂരനാവാൻ കഴിയുന്നത് എങ്ങനെയാ റബ്ബേ.. ഇരുട്ടിനോളം പേടി ജനിച്ചിട്ട് ഇതുവരെ മറ്റൊന്നിനോടും തോന്നിയിട്ടില്ല.. പേടിച്ചിട്ട് വയറു വേദനിക്കുന്നു. കയ്യൊക്കെ തണുത്തുറഞ്ഞിട്ടുണ്ട്.. ഇത്രേം വലിയ വീട്ടിൽ ഒറ്റക്ക്... ആത്മ ധൈര്യം തരണേ റബ്ബേ.. 😭 സ്റ്റോർ റൂമിന്റെ ലൈറ്റിന്റെ സ്വിച്ച് വാതിലിന് പുറത്താണ് ന്ന് അറിയുന്നത് കൊണ്ട് ലൈറ്റിടാൻ ഉള്ള ശ്രമം അവൾ ഉപേക്ഷിച്ചു. അവൾക് ഇടുപ്പ് കടഞ്ഞു മുറിയുന്ന പോലെ തോന്നി... മെൻസസ് ആവുമ്പോ വേദന ഇല്ലാണ്ടിരിക്കാൻ ഒരാഴ്ച മുൻപ് തന്നെ ഉലുവ വെള്ളം കുടിക്കാറുള്ളത് ഇത്തവണ ചെയ്തിട്ടില്ലെന്ന് അവൾ സങ്കടത്തോടെ ഓർത്തു. മെൻസസ് ആവാൻ ഇനിയും ഒരു ദിവസം ഉണ്ട്. ടെൻഷൻ കൂടിയിട്ടാണ് ഇപ്പൊ തന്നെ ആവുന്നതെന്ന് അവൾക്കറിയാമായിരുന്നു... വേദന കൊണ്ടവൾ പുളഞ്ഞു..... ഡ്രെസ്സിലൂടെ നനവ് പടരുന്നത് അവൾക് മനസ്സിലാകുന്നുണ്ടായിരുന്നു... പക്ഷെ അത് മറക്കാൻ അവളുടെ കയ്യിൽ ഒന്നും ഇല്ല എന്ന നിസ്സഹായാവസ്ഥയിൽ അവൾ കരഞ്ഞു.. "സിയ എവിടെ അനു " ." ഓൾക് വയ്യ ന്ന് പറഞ്ഞപ്പോ ഓളെ ഞാൻ കൊണ്ടാക്കി ഇത്താ... " എന്താണ് നടന്ന കാര്യം എന്നതോർത്ത് ലൈല മനസ്സിൽ ഊറി ചിരിച്ചു. തിരിച്ചു വരാൻ നേരം അൻവർ ഇത്തയോട് പറഞ്ഞു... അവർ വീട്ടിലേക്ക് തിരിച്ചെത്തി. " ഓള് ഉള്ളിൽ ണ്ടെങ്കി ഇയ്യെന്തിനാ വാതിൽ പൂട്ടീക്ക്ണ്‌... " ഫാത്തിമ സംശയത്തോടെ അൻവറിനോട് ചോദിച്ചു. " ഓൾക് പേടിയാണ് ത്രെ .. അതോണ്ട് വാതിൽ പൊറത്തിക്ക് കുറ്റി ഇട്ടോളാൻ ഓളെന്നെ പറഞ്‌... " .................... എല്ലാരും അവനവന്റെ റൂമിലേക്ക് പോയി... നിസ്കാരം കഴിഞ്ഞ് കിടക്കാൻ നേരമാണ് അൻവറിനു സിയാടെ കാര്യം ഓർമ വന്നത്... അവൻ നേരെ അടുക്കളയിലേക്ക് poi, സ്റ്റോർ റൂം തുറന്ന് ലൈറ്റിട്ടു.. അവിടുത്തെ കാഴ്ച കണ്ട് അൻവർ ഞെട്ടി... തറയിൽ ബ്ലഡ്‌ ഇറ്റി കിടക്കുന്നുണ്ട്... സിയ കമിഴ്ന്നു കിടക്കുന്നു ... ടോപ്പിന്റെ പിന്ഭാഗവും ചോരയിൽ കുതിർന്നിട്ടുണ്ട്... എന്താണ് സംഭവിച്ചത് എന്നറിയാൻ അൻവറിനു ഒരു നിമിഷം വേണ്ടി വന്നു... ലൈറ്റ് കത്തിയപ്പോ സിയ വേഗം എണീറ്റിരുന്നു... ഒരു പെണ്ണിന്റെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ മറ്റൊരു പുരുഷന്റെ മുന്നിൽ വെളിവായതിന്റെ ദേഷ്യത്തിലും അമര്ഷത്തിലും സങ്കടത്തിലും സിയ അൻവറിന്റെ കവിളിൽ ആഞ്ഞടിച്ചു.............................................................................................................................. തുടരും... ഇക്ക് എഴുതാൻ വയ്യായിരുന്നു... ഇനിയും വായനക്കാരെ മുഷിപ്പിക്കേണ്ട ന്ന് കരുതീട്ടാണ് ഇത് പോസ്റ്റുന്നത്.. ഇഷ്ട്ടപ്പെട്ടാൽ ഒരു വരി.. റൈറ്റർ : shareefa shajahan #📙 നോവൽ
33.9k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

കല്യാണം -10, 🤵👰 " ഇതെന്താ മോളെ നെറ്റിയിൽ " ഇക്കാക്കയാണ്.. " അത്.. ഇക്കാക്കാ... ഞാൻ ബാത്‌റൂമിൽ ഒന്ന് വീണതാ.. പൈപ്പിൽ നെറ്റി കൊണ്ടിടിച്ചു... ഇനി ആശുപത്രിയിൽ പോയോ ന്നൊന്നും ചോയിക്കണ്ട.. അതിന്റൊന്നും ആവശ്യല്ല.. 😊" എന്തോ... അൻവറിനെ കുറ്റക്കാരനാക്കാൻ സിയക്ക് തോന്നിയില്ല.. ചിലപ്പോ ഇതായിരിക്കും ല്ലേ ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധം... അവൾ ഒന്ന് പുഞ്ചിരിച്ചു.. " അതിനെന്തിനാ ഇയ്യ് ചിരിക്കുന്നെ.. വീഴുമ്പോ ഇത്രക്ക് സുഖാണോ "... ഫാത്തിത്ത ഒരു വിശ്വാസക്കുറവ് പോലെ ചോയ്ച്ചു... " ഒന്നൂല്ല ഇത്താത്ത, 🙏... ഇങ്ങൾ ഉള്ളിലേക്ക്‌ കേറിക്കാണിം... "... "ചായകുടി ഒക്കെ കഴിഞ്ഞോ ഡി... അനു എവിടെ...." " ഓല് രണ്ടാളും പൊറത്ത് പൊയ്ക്കാ.." "ഓ... ഓള് പണി തൊടങ്ങി ല്ലേ.... അന്നേ ഇട്ട് എടങ്ങേറ് ആക്കിയോ ഓള്... " "ഇല്ലാതില്ലാതില്ല " " തോന്നി.... ഇയ്യെന്താ പെണ്ണെ... ഇന്ന് അരി ഒന്നും അടുപ്പത്തിട്ടില്ലേ.... ഇന്ന് അണക്ക്‌ നോമ്പാണോ? "🙄 സിയ രാവിലെ മുതൽ ഉള്ള കാര്യങ്ങൾ ഫാത്തിമക്ക് പറഞ്ഞു കൊടുത്തു... അതിന്റൊപ്പം തന്നെ ഇക്കാക്കാനോട് പറയരുത് ന്ന് സത്യം ചിയ്യിപ്പിച്ചിട്ട് ഇന്നലത്തെ കാര്യങ്ങളും പറഞ്ഞു കൊടുത്തു.. " അപ്പൊ ഇയ്യ് ഇന്ന് ഉച്ചക്ക് ഓലെ പട്ടിണിക്കിടാം ന്ന് കരുതി ഒന്നും വെച്ചില.. ന്ന് സാരം.. അപ്പൊ ഇയ്യും പട്ടിണി ആയി പോവൂലെ പെണ്ണെ.. 🤦‍♀️...." " ഇനിക്ക് ഞാൻ രാവിലത്തെ പുട്ട് ഇടുത്തു വെച്ചുക്കുണു 😎" സിയ ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു..... " അമ്പടി കേമി... ഇയ്യ് കൊള്ളാലോ.. ന്നാലേ.. ചീറ്റി പോയി മോളെ... ഇക്കാക്ക ഇങ്ങക്ക് മൂന്നാക്കും ഉള്ള ബിരിയാണി വാങ്ങീട്ടാ വന്ന്ക്ക്ണ്..... ഞങ്ങൾ വീട്ടീന്ന് കഴിച്ചിട്ടാ ഇറങ്ങി.... 😄... ................................................................................................................... അവർ സംസാരിച്ചിരിക്കുമ്പോ അൻവറും ലൈലയും ഉള്ളിലേക്ക് കേറി വന്നു... കയ്യിൽ ഒന്ന് രണ്ട് കവറുകളും ഉണ്ട്... കണ്ടിട്ട് ഡ്രസ്സ്‌ ആണ് ന്ന് മനസ്സിലായി... ഓല് നേരെ മോളിലേക്ക് കേറി പോയി... പോയതിന് പിന്നാലെ അൻവർ ഫോണും കൊണ്ട് ഇറങ്ങി വന്നു.... " ദാ കൊടുക്കാ " അൻവർ ഒരു താല്പര്യമില്ലാത്ത മട്ടിൽ സിയക്ക് ഫോൺ കൊടുത്തു... ഇതിപ്പോ ആരാ റബ്ബേ... ഇമ്മച്ചി ലാൻഡ്ഫോണിക്കല്ലേ വിളിക്കൽ.... അവൾ ഫോൺ എടുത്ത് ഹെലോ പറഞ്ഞു... സംസാരത്തിൽ നിന്ന് അത് രണ്ട് ദിവസം കഴിഞ്ഞാ കല്യാണം ഉള്ള അൻവറിന്റെ ഫ്രണ്ട് ആണ് ന്ന് മനസ്സിലായി... ഓല് കല്യാണം പറയാൻ വന്നപ്പോ ഞാൻ ഇവിടില്ലലോ... അതോണ്ട് ക്ഷണിക്കാൻ വിളിച്ചതാണ്... കൊറച്ചു നേരം സംസാരിച്ചിട്ട് ഓള് ഫോൺ കട്ടാക്കി.... അൻവർ റൂമിലേക്കും പോയി... നാളെ മെഹന്ദി ആണ് അപ്പൊ നാളെ തന്നെ ചെല്ലാൻ............... ഡ്രസ്സ്‌ കൊടുത്തയചുക്കുണു... പാകം നോക്കീട്ട് ശെരി അല്ലെങ്കി എവിടേലും കൊടുത്ത് നേരാക്കി വെക്കണം ന്ന്.. നാളെ അത് ഇട്ടോണ്ട് വാണത്രെ ചെല്ലാൻ... ഓരോ പൊല്ലാപ്പ് 🤦‍♀️... അപ്പൊ ഇന്ന് പുതുപെണ്ണിനു ഡ്രസ്സ്‌ എടുക്കാനാണ് രണ്ടാളും കൂടി പോയീന്ന് ല്ലേ.. .. " സിയാ.... " ലൈല ആണ്.. " ആ... ദാ വരുണു.... " സിയ വേഗം മോളിലേക്ക് കേറി പോയി.. " ദേ ഇതാണ് നിന്റെ ഡ്രസ്സ്‌... " അവളത് നിവർത്തി നോക്കി... ഒരു മഞ്ഞ ഗൗൺ ആണ്...... പിന്നെ ഒരു മാറാല പോലത്തെ ഉടുപ്പും... ലൈലാക്കും സെയിം സാധനം..... അവളത് നോക്കിയിട്ട് താഴേക്ക് നടന്നു... "അവിടെ നിക്ക്... ദാ ഇതും വെച്ചോ... " അൻവറാണ്... നോക്കിയപ്പോ ഒരു ഫോൺ ആണ്.. സിയക്ക് ഒരുപാട് സന്തോഷായി.. ക്ലാസ്സിലെ എല്ലാർക്കും ഫോൺ ണ്ട്... പ്പോ ഇച്ചും ആയി.. 😍... അവൾ സന്തോഷത്തോടെ താഴേക്ക് പോയി.. ഫാത്തിമയും സിയായും ചേർന്ന് ഭക്ഷണം തയ്യാറാക്കി... എല്ലാരും ഫുഡ്‌ കഴിച്ചു... സിയ ഉറങ്ങാൻ താഴത്തെ റൂമിലേക്ക് പോയി.. " ഇജ്ജ് എങ്ങടാ സിയാ... " " ഉറങ്ങാൻ... അല്ലാണ്ട് ഈ നട്ടപാതിരാക്ക് എങ്ങോട്ട് പോകാനാ "😀 "അയിന് അന്റെ റൂം മോളിലല്ലേ... പിന്നെ ഇയ്യെന്തിനാ ഉമ്മാന്റെ റൂമിക്ക് പോകുണു.. " അത്... ഇക്കാക്കാ... " സിയക്ക് എന്താണ് പറയേണ്ടത് ന്ന് അറിയില്ലാരുന്നു " " അപ്പൊ ഇങ്ങക്ക് ഒന്നും അറീലെ... ഒരു കൊണിച്ചി വന്നുക്കുണലോ ഇവിടെ... ഓള് വന്നേപ്പിന്നെ ഇവൾ പൊറത്താ... " ഈ രംഗം കണ്ടു വന്ന ഫാത്തിമ പറഞ്ഞു... " ഓളെ മതീ ന്ന് ണ്ടെങ്കി ഓളെ കെട്ടി പൊറുപ്പിച്ചാ പോരായിരുന്നില്ലേ... ഈ പെണ്ണിന്റെ ജീവിതം എന്തിനാ കളഞ്ഞ്... "😠 അനസിന് ദേഷ്യം വരുന്നുണ്ടായിരുന്നു... "അൻവറേ.......... " "എന്താ ഇക്കാക്ക ".. അനസിന്റെ ഒരു വിളിയിൽ തന്നെ അൻവർ വിളി കേട്ടു... അവൻ താഴേക്ക് ഇറങ്ങി വന്നു... പിന്നാലെ ലൈലയും... " എന്താ ഇക്കാക്ക... " "ഇത് അന്റെ ആരാ " സിയയെ ചൂണ്ടിക്കൊണ്ട് അനസ് ചോദിച്ചു.... " ന്റെ ഭാര്യ " " അപ്പൊ ഇതോ... " ലൈല യെ ചൂണ്ടി കൊണ്ട് അനസ് ചോയ്ച്ചു... " ഫ്രെണ്ട് " " ഇതിലാർക്കാ ഇയ്യ് പ്രാധാന്യം കൊടുക്കേണ്ട്.. " അൻവർ ഒന്നും മിണ്ടിയില്ല... ഇതെല്ലാം കണ്ടിട്ട് സിയക്ക് ആകെ പേടിയാവുന്നുണ്ടായിരുന്നു... " അന്നോടാ ചോയ്ക്ക്ണ്.. അന്റെ ചെവീക്ക് കേക്കണില്ലേ.. " " സിയക്ക് " " ഓളേം വിളിച്ച് അകത്തു പോ " അൻവർ സിയാടെ കൈ പിടിച്ചു മോളിലേക്ക് പോയി.. വാപ്പ പോയീൽ പിന്നെ വീട്ടിലെ എല്ലാ കാര്യത്തിലും ലാസ്റ്റ് വാക്ക് അനസിന്റെ ആണ്.. അത് അക്ഷരം പ്രതി അനുസരിച്ചിട്ടേ ഉള്ളു ഇതുവരെ എല്ലാരും... " ലൈല അവിടെ നിന്നേ... ഇയ്യ് ഇവിടെ വരണത് ഞങ്ങൾക്കെല്ലാർക്കും ഇഷ്ട്ടാണ്... പക്ഷെ... പ്പോ പഴയത് പോലെ അല്ല.. ഇവിടെ ഒരു പെണ്ണും കൂടി ഇണ്ട്... അനു ന്റെ ഭാര്യ.. ആ ഓർമ അണക്ക് എപ്പളും വേണം... ഇങ്ങള് ഫ്രണ്ട്സ് ആയിരിക്കും... പക്ഷെ വിവാഹം കഴിഞ്ഞ ആൾക്കാരോടുമായുള്ള ഫ്രണ്ട്ഷിപ്, അതിര് കവിഞ്ഞതാവരുത്... അവരുടെ കുടുംബ ജീവിതത്തിനെ ഹനിക്കുന്നതാവരുത്.. " ലൈല... ഒന്നും മിണ്ടാതെ താഴത്തെ ഒരു റൂമിലേക്ക് പോയി..... സിയക്ക് അവളുടെ ഞരമ്പ് പൊട്ടി രക്തം വരുമെന്ന് തോന്നി പോയി... ഇക്കാക്ക പറഞ്ഞതിന്റെ ദേഷ്യം ആണ് തന്നോട് കാണിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു... സറ്റയർ കേറി കഴിഞ്ഞപ്പോ അൻവർ അവളുടെ കയ്യിൽ നിന്ന് വിട്ട് നേരെ റൂമിലേക്ക് കേറി പോയി.. സിയ അവിടെ തന്നെ നിന്നു.. എന്താ ചിയ്യാ റബ്ബേ ഞാനിപ്പോ... ഉള്ളിലേക്ക്‌ പോയ ഇതിന്റെ ബാക്കി ണ്ടാകും... താഴേക്ക് പോകാനും പറ്റൂല.. ഇന്റെ വലിയൊരു prblm ആണ് ഇന്ന് ഇക്കാക്ക സോൾവ് ആക്കി തന്നത്... ഇനി ലൈലയെ കൊണ്ട് പ്രശ്നം ണ്ടാകൂല... എന്തോ വരട്ടെ.. ഉള്ളിലേക്കു പോകാ... സിയ ഉള്ളിലേക്ക് കേറിയപ്പോ അൻവർ ബാത്‌റൂമിൽ ആണ്... അവൾ വേഗം അവളുടെ റൂമിലേക്ക് കേറി... ലൈറ്റ് കെടുത്തി, പുതപ്പിട്ടു കിടന്നു.. അൻവറിന്റെ റൂമിൽ നിന്ന് നേരിയ വെളിച്ചം പുതപ്പിനുള്ളിലൂടെ കണ്ണിൽ തട്ടുന്നുണ്ട്.. കുറച്ച് കഴിഞ്ഞപ്പോ അതും കെട്ടു... Haaawu..... അവളൊന്ന് ദീർഘശ്വാസം വിട്ടു... ഛേ.. വെറുതെ പേടിച്ചു..😌 അവൾ കണ്ണ് ഇറുക്കി അടച്ചു ഉറങ്ങാൻ ശ്രമിച്ചു... കുറച്ച് കഴിഞ്ഞപ്പോ വയറിന്റെ മോളിൽ എന്തോ ഇഴയുന്ന പോലെ.... തോന്നലല്ല... എന്തോ ണ്ട്... അവൾക്ക് പേടിയാകാൻ തുടങ്ങി... സിയ ചാടി എഴുന്നേറ്റ് സ്വിച്ചിട്ടു... അവൾ ഞെട്ടി പോയി... തൊട്ടടുത്ത് അൻവർ കിടക്കുന്നു.. 😳 " എന്താടീ പേടിച്ചോ.... ഞാൻ അന്റെ കെട്ട്യോനല്ലേ... എന്തിനാ ഇയ്യ് പേടിക്ക്ണ്... " അതും പറഞ്ഞ് അൻവർ ഒന്നൂടെ സിയയുടെ അടുത്തേക്ക് നീങ്ങി കിടന്നു... അൻവറിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു... " അൻവർ... വേണ്ട... വിട്ട് കിടക്ക്... അടുത്തേക്ക് വന്നാ ഞാൻ ഒച്ച വെക്കും " "അൻവറോ.... കാക്കു ന്ന് വിളിക്കെടി... ഇയ്യെന്തിനാ ഒച്ച വെക്ക്ണ്.. ഞാൻ അന്റെ കെട്ടിയോൻ അല്ലെ... ഇന്റൊപ്പം കടക്കാൻ പറ്റാത്തൊണ്ടല്ലേ ഇക്കാക്കാനോട് പരാതി പറഞ്ഞത്... ആ സങ്കടം ഇന്ന് ഞാൻ തീർത്ത് തരാ..... "😠 അൻവർ ഒന്നും കൂടി അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.... തുടരും... ഇഷ്ട്ടപ്പെട്ടാൽ ഒരു വരി.. എല്ലാരുടേം സപ്പോര്ടിനു നന്ദി.. ഇങ്ങളുടെ ഇഷ്ട്ടത്തിനനുസരിച് കഥ ഉയരുമോ ന്നറിയില്ല... ഞാൻ ശ്രമിക്കാം.. റൈറ്റർ : shareefa shajahan. #📙 നോവൽ
15.8k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം