"ആത്മാർത്ഥമായി പ്രണയിച്ച ആ പ്രണയദിനങ്ങൾക്ക് എന്നും ഒരു പ്രത്യേകതയുണ്ട്. എപ്പോഴെല്ലാം ചില ചിന്തകൾ നമ്മളിൽ വിഷമം പടർത്തുന്നുവോ, അതേപോലെ പ്രണയിച്ച ആ നിമിഷങ്ങൾ എന്നും ഉള്ളിൽ സന്തോഷത്തിന്റെ ഒരു നിഴലായി കൂടെക്കാണും. അവൾ കൂടെയുണ്ടെന്ന് തോന്നും; പക്ഷേ, അരികിൽ ഇല്ലെങ്കിലും ആ നിമിഷങ്ങളെ വീണ്ടും ഓർക്കുന്നു സഖീ...
ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും, നിന്റെ ഓർമ്മകളെ ഞാൻ ഇന്നും നെഞ്ചോട് ചേർക്കുന്നു. കാലം എത്ര കടന്നുപോയാലും, എന്റെ ഹൃദയത്തിലെ ആ പ്രണയവസന്തം നിനക്കായി മാത്രം കാത്തുവെച്ചതാണ്. നീ എവിടെയാണെങ്കിലും നിന്റെ പുഞ്ചിരി മായാതിരിക്കട്ടെ. നഷ്ടപ്പെട്ട പ്രണയത്തേക്കാൾ എത്രയോ മനോഹരമാണ്, ഒരിക്കലും മരിക്കാത്ത നിന്റെ ഈ ഓർമ്മകൾ!"
#❤ സ്നേഹം മാത്രം 🤗 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ