Sreekumarmohan
ShareChat
click to see wallet page
@158293409
158293409
Sreekumarmohan
@158293409
with love......
# ##വെള്ളം അടി #🥰💕💕👌
#വെള്ളം അടി #🥰💕💕👌 - ShareChat
01:25
# #wish 💕wish you a happy Christmas & happy new year💕
wish - ShareChat
01:23
#📔 കഥ അപ്പൂപ്പ എവിടെ പോകുവാ...... ബാഗിൽ തുണി ഒക്കെ എടുത്തു അടുക്കി പെറുക്കി വെക്കുന്നത് കണ്ട് കൊണ്ട് കുഞ്ഞുണ്ണി ചോദിച്ചു ... കുഞ്ഞുണ്ണി എൻ്റെ കൊച്ചുമോൻ ആണ് അപ്പൂപ്പാ എനിക്ക് ഒരു കഥ പറഞ്ഞു തരാമോ? കുഞ്ഞുണ്ണി ചോദിച്ചു. പിന്നെന്താടാ ചക്കരെ അപ്പൂപ്പൻ്റെ പൊന്നിന് കഥ പറഞ്ഞു തരാനല്ലെ അപ്പൂപ്പ ഇവിടെ ഉള്ളത് പറഞ്ഞു തരാട്ടോ..... കുഞ്ഞു: അപ്പൂപ്പ എങ്ങോടാ പോകുന്നേ... അപ്പൂ : അത് ഒരു സ്ഥലം വരെ ........ അത് പോട്ടെ കുഞ്ഞുണ്ണിക്ക് കഥ കേൾക്കണ്ടേ..... കുഞ്ഞു: വേണം കുഞ്ഞുണ്ണി പറഞ്ഞു അപ്പൂപ്പൻ കഥ പറഞ്ഞു തുടങ്ങി- : ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞു വീടുണ്ടായിരുന്നു അവിടെ അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയും കുഞ്ഞുണ്ണിയെ പോലെ രണ്ടു കുഞ്ഞുങ്ങളും ഒക്കെയായി അവര് അങ്ങനെ കളിയും ചിരിയും സന്തോഷവും സങ്കടവും ഒക്കെയായി അവിടെ കഴിയുവായിരുന്നു. എല്ലാ ദിവസവും അച്ഛൻ ജോലിക്ക് പോകുന്നേരം കുഞ്ഞുങ്ങൾ വാതിൽക്കൽ വരെ കൂടെ വരും എന്നിട്ട് അച്ഛനോട് ചോദിക്കും അച്ഛന് ഇന്ന് ജോലിക്ക് പോണോന്ന് പോകണം എന്ന് പറയുമ്പോൾ അവരുടെ മുഖം വാടും ആ കുഞ്ഞുങ്ങൾ പറയും ഇന്ന് അച്ഛൻ പോകണ്ടാന്ന്.... അച്ഛൻ പോയി വരുമ്പോൾ അവർക്ക് മിഠായി മേടിച്ചോണ്ട് വരാന്നു പറയുമ്പോ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും രണ്ടു പേരും അച്ഛൻ്റെ കവിളത്ത് പഞ്ചാര ഉമ്മ കൊടുക്കും. അതു കിട്ടാനായി അച്ഛനും കാത്തുനിൽക്കും. പിന്നെ അമ്മയും മക്കളും കൂടെ സ്കൂളിൽ പോകാനുള്ള ബഹളം ആണ് സ്കൂളുവിട്ട് വന്നാൽ പിന്നെ അച്ഛൻ വരാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് രണ്ടു പേരും അച്ഛൻ്റെ കാൽപ്പെരുമാറ്റം കേട്ടാൽ പിന്നെ ഓടി വന്ന് ഒരു കെട്ടിപ്പിടുത്തം ആണ് എന്നിട്ട് അച്ഛൻ്റെ കൈയ്യിലിരിക്കുന്ന പലഹാരപ്പൊതി മേടിച്ചോണ്ട് അകത്തേക്ക് ഒരു ഓട്ടം ഉണ്ട്. അമ്മേ ...... അച്ഛൻ വന്നൂന്ന് പറഞ്ഞു കൊണ്ട് എന്നിട്ട് അച്ഛൻ വന്ന് കുളിയൊക്കെ കഴിഞ്ഞ് ഒരു ചായ ഒക്കെ കഴിക്കാൻ ഇരിക്കുമ്പോ കുഞ്ഞുങ്ങൾ ഓടി വരും പിന്നെ കുറെ സംശയങ്ങൾ ചോദിക്കും അച്ഛൻ എത്ര പറഞ്ഞാലും അവരുടെ സംശയങ്ങൾ തീരില്ല ക്ഷമയോടെ അതെല്ലാം.പറഞ്ഞു കൊണ്ടേ ഇരിക്കും. അങ്ങനെ ആ മിടുക്കൻ കുട്ടികൾ വളർന്ന് പഠിച്ച് നല്ല ജോലി ഒക്കെ ആയി അതിനിടക്ക് അവരുടെ അമ്മ മരിച്ചു. പിന്നെ അച്ഛനും മക്കളും മാത്രമായി . പിന്നെ കുറെ കഴിഞ്ഞ് അവരുടെ വിവാഹം ഒക്കെ കഴിഞ്ഞു രണ്ടു പേർക്കും കുട്ടികൾ ഒക്കെ ആയി . അതാണ് എൻ്റെ കുഞ്ഞുണ്ണി. ഇപ്പൊഴാണെ അമ്മൂമ്മ പോയതിനു ശേഷം അപ്പൂപ്പ തനിച്ചല്ലെ എല്ലാവരും ജോലിക്ക് പോകുമ്പോൾ അപ്പൂപ്പയെ നോക്കാനും അവർക്ക് പറ്റില്ലല്ലോ അതുകൊണ്ട് മോൻ്റെ അച്ഛൻ ഒരു സൂത്രം കണ്ടു പിടിച്ചു അപ്പൂപ്പയെ ദൂരെ ഒരു നഴ്സറി സ്കൂളിൽ കൊണ്ടുപോയി പഠിക്കാൻ ചേർത്തു അപ്പൂപ്പൻ അങ്ങോട് പോകുവാണ് നാളെ അവിടെ അപ്പൂപ്പയെ പോലെ ഒരു പാട് ആളുകൾ ഉണ്ട് . പണ്ട് അപ്പൂപ്പ മോൻ്റെ അച്ഛനെ പഠിക്കാൻ കൊണ്ടാക്കിയില്ലേ .....അത് പോലെ. നാളെ രാവിലെ അപ്പൂപ്പ പോകും .ഇനി ഇടക്ക് ഒക്കെ അപ്പൂപ്പയെ കാണാൻ മക്കള് അങ്ങോട് വരണം കൈ നിറയെ മിഠായി ഒക്കെ ആയിട്ട്. അപ്പൂപ്പ കാത്തിരിക്കും മോൻ വരുന്നതും നോക്കി കാത്ത് കാത്ത് അങ്ങനെ....... ശ്രീകുമാർ......💞