@170593593
@170593593

കിഷോർ

ഷെയര്‍ചാറ്റ് പൊളിച്ചു

2012 ൽ ജയ്ഹിന്ദ് ടി.വിക്കു വേണ്ടി ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോൽസവം റിപ്പോർട്ട് ചെയ്യാനായിരുന്നു ഞാൻ ആദ്യമായി ഗോവയിൽ എത്തിയത്. ഐനോക്സ് തിയേറ്റർ സമുച്ചയത്തിൽ റിപ്പോർട്ടിങ്ങിന്റെ തിരക്കിനിടയിലാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്... അരക്കയൻ ഷർട്ടും പാന്റ്സും ധരിച്ച ഒരു മധ്യവയസ്കൻ ആ പരിസരത്ത് കറങ്ങി നടന്ന് അലക്ഷ്യമായി പലരും വലിച്ചെറിഞ്ഞ ചായ കപ്പുകളും മാലിന്യങ്ങളും ശേഖരിക്കുകയായിരുന്നു. കൗതുകത്തോടെ ഞാൻ അദ്ദേഹത്തെ നിരീക്ഷിക്കുകയായിരുന്നു. അവിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളൊക്കെ അദ്ദേഹം അൽപ്പം മാറി സൂക്ഷിച്ചിരുന്ന ഒരു ഡസ്റ്റ് ബിന്നിൽ കൊണ്ടുപോയി നിക്ഷേപിച്ചു... അൽപ്പസമയം കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത് അദ്ദേഹമാണ് ഗോവയുടെ ജീവാത്മാവും പരമാത്മാവുമായ മുഖ്യമന്ത്രി മനോഹർ പരീക്കറെന്ന്... ഡസൻ കണക്കിന് അംഗരക്ഷകരുടെ അകമ്പടിയിൽ ചടുല വേഗത്തിൽ മിന്നായം പോലെ മിന്നി മറയുന്ന മുഖ്യമന്ത്രിമാരെ മാത്രം കണ്ടു ശീലിച്ച എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു...ആ മുഖത്തെ ശാന്തതയും നിശ്ചയദാർണ്ഡ്യവും ഇന്നും മനസ്സിനെ വിടാതെ പിന്തുടരുന്നു... നാടിനെ സ്നേഹിക്കുന്ന ഏതൊരു ഭരണാധികാരിക്കും മാതൃകയാക്കാൻ കഴിയുന്ന ശ്രേഷ്ഠ വ്യക്തിത്വം.... രാജ്യത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം...
#

🗳️ രാഷ്ട്രീയം

🗳️ രാഷ്ട്രീയം - പ്രണാമം - ShareChat
4.6k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because