@171899446
@171899446

✌Twinkle AS✌

💖ഖൽബിലെ ചൂടൻ 2💖 😎പാലക്കാരി അച്ചായത്തി 😎

💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 35 ✒Twinkle AS ✿❁════❁✿❁═══❁✿ "ഇക്കാ..."😨 അവിടെ കണ്ട കാഴ്ച മ്മളെ ഞെട്ടിച്ചു.. ആ കാഴ്ച കണ്ടപ്പോ മ്മടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി... അള്ളോഹ്...!!! ഇങ്ങനെ ഒരു പരീക്ഷണം വേണ്ടായിരുന്നു..എന്നാലും ഇത്.... ഇക്ക ബോധം അറ്റ് നിലത്ത് കിടക്കുന്നു..നെറ്റിയിൽ ചോര..അത് കണ്ടപ്പോ മ്മടെ ശരീരത്തിലെ രക്തം മുഴുവൻ ചോർന്നു പോകുന്ന പോലെ തോന്നി... മ്മള് ഇക്കാന്റെ അടുത്തേക്ക് ഓടി ചെന്നു..ഇക്ക റൂമിന് പുറത്താണ് കിടക്കുന്നതു... "ഇക്കാ..ഇക്കാ..എഴുന്നേൽക്കു..ഇക്കാ ....എഴുന്നേക്ക് ഇക്കാ..Plz..." മ്മള് കരഞ്ഞോണ്ട് ഇക്കാനെ പിടിച്ചു കുലുക്കി.. "അള്ളോഹ്...!!!മ്മളെ വിട്...ഇവളെന്നെ കുലുക്കി കൊല്ലുന്നേ...ഐറാ,,ഡി പെണ്ണെ മ്മള് കുലുക്കി സർബത്ത് ഒന്നുവല്ല ഇങ്ങനെ കെടന്നു കുലുക്കാൻ.." ഓൾടെ കരച്ചിലും പോരാഞ്ഞിട്ട് കുലുക്കലും കൂടെ ആയപ്പോ ഇനി ഇങ്ങനെ കിടന്നാൽ ഓള് ശരിക്കും മ്മളെ മോർച്ചറിയിൽ കേറ്റുന്നു തോന്നി.. അതോണ്ട് മ്മള് വേഗം എഴുന്നേറ്റു..മ്മള് ചക്കച്ചൊള പോലെ എഴുന്നേറ്റ് നിക്കുന്നത് കണ്ട് മ്മടെ കെട്ടിയോൾ അന്തം വിട്ട് നോക്കി നിക്കാണ്... "എന്താ ഇത് മറിയാമ്മേ,,,ഇജ്ജ് എന്റെ ആക്ടിങ് ഒക്കെ നശിപ്പിച്ചില്ലേ.." ന്ന് പറഞ്ഞു നെറ്റിയിൽ നിന്ന് ചോര കൈ കൊണ്ട് എടുത്തു.. "ഇജ്ജ് നോക്കണ്ട മുത്തേ..ഇത് ടൊമാറ്റോ സോസ് ആണ്..ഹിഹിഹി.." മ്മടെ കെട്ടിയോൾ രൗദ്ര ഭാവത്തിൽ ആണെന്ന് ഓൾടെ നോട്ടം കണ്ടപ്പോ മനസിലായി... "ദുഷ്ട...കള്ളാ...വഞ്ചക...നീ അഭിനയിക്കുവായിരുന്നല്ലേ..ഞാൻ എത്രമാത്രം പേടിച്ചുന്ന് അറിയോ..ഞാൻ ഈ രാത്രിയിൽ എന്ത് കഷ്ടപ്പെട്ടാ വീട്ടിൽ നിന്ന് ഇറങ്ങി വന്നതെന്ന് അറിയോ..കാലമാടാ..കൊല്ലും ഞാൻ.." ന്ന് പറഞ്ഞു മ്മള് ഇക്കാനെ കൊറേ തല്ലി... "മതി മതി...ഇജ്ജ് അന്റെ ഇഷ്ടപ്രകാരം അല്ലെ വീട്ടിലേക്ക് പോയത്..നമ്മള് തനിയെ ഒരു ഡേ കിട്ടിയതല്ലായിരുന്നോ..സ്വന്തം ഇഷ്ടപ്രകാരം പോയ അന്നേ അന്റെ ഇഷ്ടപ്രകാരം തന്നെ ഈ വീട്ടിൽ എത്തിച്ചില്ലേ ഞാൻ..എപ്പിടി എന്റെ ഐഡിയ..." "ഹും....കൊറച്ചു നേരം കൂടെ ഇങ്ങനെ അഭിനയിച്ചായിരുന്നേൽ നിങ്ങള് പോയിന്നു വിചാരിച്ചു ഞാനും കൂടെ വന്നേനെ..." അത് പറഞ്ഞപ്പോ മ്മടെ കണ്ണ് നിറഞ്ഞോന്നൊരു ഡൌട്ട്... "ശ്ശെടാ..അപ്പോഴേക്കും കണ്ണ് നിറഞ്ഞോ..അങ്ങനെ അങ്ങ് പോകുവോഡാ ഞാൻ..അന്നേ വിട്ട് പോകാൻ എനിക്ക് കഴിയോ...ഞാൻ നേരത്തെ പറഞ്ഞത് ഒക്കെ നീ മറന്നോ..ഈ ജന്മം മാത്രം അല്ല ബാക്കി ഒള്ള ഏഴ് ജന്മവും നീ എന്റേത് മാത്രം ആയിരിക്കും..." "Love you ഇക്കാ...ഇനി ഇങ്ങനത്തെ പരിപാടി ഒന്നും ചെയ്തേക്കരുത്...എങ്ങാനും ചെയ്താൽ....ജാഗ്രതൈ..." "ഇല്ലേ...മ്മള് ഇതോടു കൂടി നിർത്തി.." "എന്നാ ഇക്കാക്ക് കൊള്ളാം..." "അല്ലഡാ..ഇന്ന് നമ്മള് ഇവിടെ ഒറ്റയ്ക്കല്ലേ..ഉമ്മച്ചി കൊറേ ആയി പറയുന്നു ഒരു കുഞ്ഞിക്കാല് കാണണന്ന്..നമുക്കാ ആഗ്രഹം അങ്ങ് നടത്തി കൊടുക്കാല്ലേ..." 😉 "എന്തോ...എങ്ങനെ...ഓ അതിനായിരിക്കുമല്ലേ മോൻ എന്നെ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിച്ചത്.." "എല്ലാം മനസിലാക്കിയല്ലോ..കൊച്ചു ഗള്ളി..എനിച്ചു വയ്യ...എന്നാ നമുക്കങ്ങോട്ട്...." 😅 "അയ്യടാ..മോന്റെ പൂതി കൊള്ളാം..എന്റെ അടുത്ത് നടക്കുല.." "അങ്ങനെ പറയാതെ മറിയാമ്മേ..അന്നോട് അല്ലാതെ മ്മള് വേറെ ആരോടു പറയാനാ.." 😜 ന്ന് പറഞ്ഞു ഇക്കാ എന്റെ അടുത്തേക്ക് വന്നു...മ്മടെ ഇടുപ്പിൽ പിടിച്ച് അടുത്തേക്ക് ചേർത്ത് നിർത്തി... ഇക്കാന്റെ മുഖം ന്റെ മുഖത്തേക്ക് അടുപ്പിച്ചതും മ്മള് ഇക്കാനെ ഉന്തി മാറ്റി താഴേക്കു ഓടി.... "ഏയ്‌..ഐറാ..നിക്ക്......." ന്ന് പറഞ്ഞു ഇക്കാ പിറകെ ഓടി വന്നു..മ്മള് ഓടി ടേബിളിന്റെ ഒരു വശത്ത് നിന്നു.. മ്മള് നോക്കിയപ്പോ ഇക്കാ എന്റെ അടുത്തേക്ക് വരാതെ പുറത്തേക്ക് പോകുന്നു.. പോകുവല്ല ചെങ്ങായിമാരെ,,ഫ്രണ്ട് ഡോർ ക്ലോസ് ചെയ്യാൻ പോയതാ... ഡോർ ക്ലോസ് ചെയ്ത് ഷിർട്ടിന്റെ കൈ ഒക്കെ മടക്കി വെച്ച് താടിയിൽ തടവി കള്ള ചിരിയും ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് നടന്നു വരുവാണ്.. റബ്ബേ...!!ഇന്ന് ഇവിടെ എന്തേലും നടക്കും.... കൊറേ നേരം ഞാനും ഇക്കയും കൂടെ ടേബിളിന് ചുറ്റും ഓടി കളിച്ചു...അവസാനം മടുത്ത് ഇക്കാ ടേബിളിൽ കൈ വെച്ച് അവിടെ നിന്നു.. "🎶അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും നമ്മുടെ ആശ തീരും..🎶" ന്ന് പാടിക്കൊണ്ട് മ്മള് ഓളെ കണ്ണിൽ തന്നെ നോക്കി...ഓളും മ്മടെ കണ്ണിൽ തന്നെ നോക്കുവാണ്... പെട്ടന്ന് നോട്ടം മാറ്റി മ്മള് ഓൾടെ പുറകിലേക്ക് ഞെട്ടി നോക്കി..എന്റെ ഞെട്ടൽ കണ്ട് ഓളും തിരിഞ്ഞു നോക്കി.. ആ സമയം മതിയായിരുന്നു എനിക്ക്..മ്മള് ഓടി ചെന്ന് ഓളെ കൈകളിൽ പൊക്കി എടുത്തു... "അള്ളോഹ് പെട്ടെ...എന്നെ വിടൂ...വിടാൻ..." "കെടന്നു പെടയ്ക്കാതെ പെണ്ണെ..ഇനി അങ്ങനെ ഒന്നും വിടൂല..പിടിച്ചാൽ പിടിച്ചതാ..."😂 "ഇങ്ങള് എന്നെ എന്നാ ചെയ്യാൻ പോകുവാ മനുഷ്യ..." "ശ്ശെ..അതൊക്കെ ഇങ്ങനെ പബ്ലിക് ആയിട്ട് പറയാൻ പറ്റോ..ഇജ്ജ് ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം..അന്നേ ഒന്ന് പീഡിപ്പിക്കാൻ പോകുവാ..എന്തേയ്.." "പോടാ കള്ളത്തെമ്മാടി.."😅 ഇക്ക മ്മളെയും കൊണ്ട് മുറിയുടെ പുറത്ത് എത്തി..മ്മളെ താഴെ ഇറക്കിയിട്ട് കണ്ണുകൾ പൊത്തി.... "എന്തിനാ ഇക്കാ കണ്ണ് പൊത്തിയെ.." "അതൊക്കെ ഉണ്ട് ന്റെ മറിയാമ്മേ..വെയിറ്റ് ആൻഡ് സീ..." ഇക്കാ റൂം തുറക്കുന്ന ഒച്ച കേട്ടു..ഞങ്ങള് റൂമിൽ കേറി..ഒറ്റ കൈ കൊണ്ട് എന്റെ കണ്ണ് പൊത്തി,മറുകൈ കൊണ്ട് റൂം ലോക്ക് ചെയ്തു... പതിയെ കണ്ണിൽ നിന്ന് കൈ എടുത്തു മാറ്റി...കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിപ്പിച്ചു.. റൂം മുഴുവനും മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നു...വെള്ള ഷീറ്റ് വിരിച്ച ബെഡിൽ റോസാപ്പൂവിന്റെ ചുമന്ന  ഇതളുകളും മുല്ലപൂവും.. റൂം മുഴുവൻ സുഗന്ധം കൊണ്ട് നിറഞ്ഞിരിക്കുന്നു...മ്മള് ആ പൂവിതാളുകളെ ഒന്ന് തലോടി... ഞാൻ ഇക്കാനെ തിരിഞ്ഞു നോക്കിയപ്പോ എനിക്ക് നേരെ പുഞ്ചിരി തന്ന് പുരികം പൊക്കി 'എങ്ങനെയുണ്ട്' എന്ന് ചോദിച്ചു... ' സൂപ്പർ ' ന്ന് മ്മള് കൈ കൊണ്ട് ആംഗ്യം കാണിച്ചു... മ്മള് വീണ്ടും ആ ബെഡ് നോക്കിക്കോണ്ട് നിന്നപ്പോ ഇക്കാ പൊറകിന്ന് വന്നു കെട്ടിപ്പിടിച്ചു... "മറിയാമ്മോ....." "എന്തേയ്..." "I love you ഡീ...❤😙" "I love you too ഇക്കാ...ഇങ്ങള് എന്റെ മുത്തല്ലേ..." "ആണോ...." ന്ന് ചോദിച്ചോണ്ട് ഇക്കാ എന്നെ കറക്കി ഭിത്തിയിൽ ചേർത്ത് നിർത്തി.. ഇക്കാന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് നിക്കുമ്പോ ഞാൻ ഞാനല്ലാതെ ആവുന്ന പോലെ.. വേറെ ഏതോ ലോകത്ത് എന്നപോലെ ആണ് മ്മടെ അവസ്ഥ...കണ്ണുകൾ ഒക്കെ തന്നെ അടഞ്ഞു... കഴുത്തിൽ ഒരു സ്പര്ശനം ഏറ്റപ്പോ മ്മള് ഇക്കാനെ ഒന്നൂടി വലിഞ്ഞു മുറുകി... മുഖത്തേക്ക് പാറി വന്ന മുടികളെ ഇക്കാ സൈഡിലേക്ക് ഊതി..മ്മക്ക് അപ്പൊ രോമാഞ്ചിഫിക്കേഷൻ വന്നു... ഇക്കാന്റെ അധരങ്ങൾ മ്മടെ കണ്ണുകളെ തഴുകി... എന്റെ കൈ ഇക്കാന്റെ ഷിർട്ടിൽ നിന്ന് അടർത്തി മാറ്റി,,ഇക്ക എന്നെ കോരി എടുത്തു...ആ ഹൃദയതാളം എനിക്ക് കേക്കാം...ആ ചുടുനിശ്വാസം മ്മടെ മുഖത്ത് പതിക്കുന്നുണ്ട്.... ഇക്ക എന്നെ പതിയെ കട്ടിലിലേക്ക് കിടത്തി...ഐറാ പൂർണ്ണമായും സൈനിന്റെ മാത്രം... (നിങ്ങള് നോക്കണ്ട...ബാക്കി ഞാൻ പറയൂല...🙈🙈സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാതെ എല്ലാരും പോയെ...മോശം മോശം 😂)        ❁════❁✿❁═══❁ സൂര്യപ്രകാശം കണ്ണിലേക്ക് വീണപ്പോ ആണ് ഞാൻ പതിയെ കണ്ണ് തുറന്ന് എഴുന്നേറ്റത്... മ്മള്  കണ്ണ് തിരുമ്മിക്കൊണ്ട് നോക്കിയപ്പോ മ്മടെ മറിയാമ്മ കുളിച്ചിട്ട് മുടിയും തോർത്തിക്കൊണ്ട് നിക്കുവാണ്... ഈ പെണ്ണിന് രാവിലെ വേറെ പണിയൊന്നും ഇല്ലേ..വെറുതെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ..ഹല്ല പിന്നെ...😅 ഓളെ തന്നെ ഇമവെട്ടാതെ നോക്കിക്കോണ്ട് ഇരിക്കുമ്പോ ആണ് പുള്ളിക്കാരി എന്നെ തിരിഞ്ഞു നോക്കിയത്.. 'എന്തേയ് ' ന്ന് പുരികം പൊക്കി ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നു.. 'ഒന്നുല്ലേ..' ന്ന് തോള് പൊക്കി കാണിച്ച് മ്മള് ഓളെ കൈ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു.... "ആഹ്..ഇക്ക...വിട്ടേ...ഞാൻ കുളിച്ചതാ മനുഷ്യ..." "അതിന്...??ഒന്നൂടി അങ്ങ് കുളിച്ചേക്കാം.." "അയ്യടാ..മാറി നിക്ക് ചെക്കാ.." മ്മള് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ചെക്കൻ മ്മളെ വിടുന്ന ലക്ഷണം ഇല്ല..ഷർട്ട്‌ ഒക്കെ തുറന്നു മലത്തി ഇട്ടേച് അല്ലെ കെടപ്പ്.... "🎶ഇന്നലകളെ.... തിരികെ വരുമോ.... ഒന്ന് കാണാൻ കൂട്ട് വരുമോ...🎶" "അയ്യേ...നാണവില്ലാത്ത മനുഷ്യൻ...ഒന്ന് പോയെ..." "ഇന്നലത്തേതിന്റെ ഹാങ്ങോവർ മാറിയില്ല പെണ്ണെ..." "ഒറ്റ ചവിട്ട് വെച്ചങ്ങു തരാം..അപ്പൊ മാറിക്കോളും..." "ഇവളെ ഞാൻ...." ന്ന് പറഞ്ഞു എന്നെ പുതപ്പിന്റെ ഉള്ളിലേക്ക് വലിച്ചതും ഇക്കാന്റെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു... തുടരും.....      ❁════❁✿❁═══❁ ഫ്രണ്ട്സ്,,,, I am really sorry...😔😔😔 കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റാൻ പറ്റിയില്ല...കൊറച്ചു തിരക്കിൽ ആയിരുന്നു...ഇന്നും പോസ്റ്റാൻ പറ്റുമെന്ന് വിചാരിച്ചതല്ല..ഭയങ്കര തലവേദന ഒക്കെ ആയിരുന്നു..ഇതിന് ലെങ്ത് ഉണ്ടായില്ലേൽ സോറി ട്ടോ..തലവേദന ആയത് കൊണ്ട് കൊറേ നേരം ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കാൻ പറ്റുന്നില്ല... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.... Thanks for supporting guys..😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#

📙 നോവൽ

📙 നോവൽ - ഖൽബിലെ ചൂടൻ « Zain & Aira get one . * * Twinkle Rose hot : hotstar - ShareChat
39.9k കണ്ടവര്‍
1 ദിവസം
💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 34 ✒Twinkle AS ✿❁════❁✿❁═══❁✿ ഉപ്പ പറയുന്നത് എന്താണെന്നറിയാൻ വേണ്ടി ഞങ്ങളെല്ലാരും ഉപ്പാനെ നോക്കി.... കൊറേ നേരത്തെ മൗനം ഭേദിച്ചു കൊണ്ട് ഉപ്പ സംസാരിക്കാൻ തുടങ്ങി... "ഇന്ന് നമ്മളെല്ലാരും ഒരു പാർട്ടിക്ക് പോകുവാണ്..നാളെ എന്റെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹം ആണ്...എന്റെ കൂടെ എന്തിനും കൂടെ നിൽക്കുന്നവനാണ്.. അവൻ കൊറച്ചു മുൻപും വിളിച്ചിരുന്നു.കുടുംബമായി വരണമെന്നും നാളെ കല്യാണം കഴിഞ്ഞേ പോകാൻ പാടുള്ളൂന്നും... അതുകൊണ്ട് നടന്നത് ഒക്കെ എന്റെ മകന് വേണ്ടി ഞാൻ മറക്കുന്നു.. നാളത്തേക്കുള്ള സാധനങ്ങൾ ഒക്കെ എടുത്തു എല്ലാവരും വരണം..മ്മ് സമയം പോകുന്നു..." "അത് ഉപ്പാ...ഞാനും ഐറയും നാളെ വന്നോളാം...അല്ലെ ഐറാ..." "അല്ല ഉപ്പാ..ന്റെ ഉമ്മാ എന്നെ ഇന്ന് വിളിച്ചായിരുന്നു...അങ്ങോട്ട്‌ ഒന്ന് ചെല്ലാൻ പറഞ്ഞോണ്ട്..ഞാൻ ഉപ്പാനോട് പറയാൻ ഇരിക്കുവായിരുന്നു..ഞാൻ ഇന്ന് അങ്ങോട്ട്‌ പൊക്കോട്ടെ ഉപ്പാ..എന്നിട്ട് രാവിലെ ഇക്ക അങ്ങോട്ട്‌ പോരട്ടെ..ഞങ്ങള് രാവിലെ ഒരുമിച്ച് അങ്ങ് എത്തിക്കോളാം.." "അത് പിന്നെ ആണേലും പോകാലോ ഐറാ...ഇന്ന് ഇപ്പൊ..." അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു തുടങ്ങി... "ഉപ്പാ plz...ന്റെ ഉമ്മ കൊറേ ആയി വിളിക്കുന്നു..എനിക്കും അവരെ ഒന്ന് കാണാൻ തോന്നുന്നു...Plz ഉപ്പാ ഞാൻ പൊക്കോട്ടെ..." "ആഹ്...ശരി മോളെ..അന്റെ ഉപ്പയും ഉമ്മയും അന്നേ കാണാൻ ആഗ്രഹിച്ചതല്ലേ...പോകുന്ന വഴി അന്നേ വീട്ടിൽ ഇറക്കാം..ഇജ്ജും സാധനം എടുത്തോളൂ..." "താങ്ക്സ് ഉപ്പാ...." "ആഹ് പിന്നെ സൈൻ,,,നീ വരുന്നില്ലന്നല്ലേ പറഞ്ഞെ..നാളെ കാലത്ത് മോളെ കൂട്ടി അങ്ങ് എത്തിയേക്കണം.." ന്ന് പറഞ്ഞു ഉപ്പ പോയി..പിറകെ എല്ലാരും പിരിഞ്ഞു...ഇക്ക മാത്രം പോയില്ല,ഞാനും.... "എടി പോത്തേ,,,അനക്ക് എന്നത്തിന്റെ കേടാ...കുരിപ്പ്,,,,മ്മള് എന്തൊക്കെ ആലോചിച്ചു കൂട്ടി..ഇജ്ജെല്ലാം നശിപ്പിച്ചു..." "അതെനിക്കറിയാം,,,ന്നെ തന്നെ കിട്ടാൻ വേണ്ടി അല്ലെ മോൻ പറഞ്ഞത്..അതിപ്പോ മനസ്സിൽ ഇരിക്കത്തെ ഒള്ളു....അപ്പൊ നാളെ രാവിലെ കാണാട്ടോ..." ന്ന് പറഞ്ഞു കവിളിൽ പിച്ചിക്കൊണ്ട് അവള് പോയി...മറിയാമ്മ തെണ്ടി...നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി കുരിപ്പേ... _______________________________ "മോനെ ഓർത്തു ക്ഷമിച്ചുന്നു...അങ്ങേര് പറഞ്ഞത് കേട്ടോ മോളെ നീ..." "കേട്ടു ഉമ്മാ...അവർക്കുള്ള പണി പിന്നാലെ ഉണ്ട്..ഇനി എനിക്ക് മുന്നും പിന്നും നോക്കാൻ ഇല്ല..." "മോളെ,,,ഷാഹിൽ ഒന്നും അറിയണ്ട..അറിഞ്ഞാൽ അവൻ എതിർക്കും.. ആരടെ ജീവൻ എടുത്തിട്ടാണേലും നമ്മുടെ ലക്ഷ്യം നേടി എടുക്കണം..എന്റെ മോൻ എന്ന് പറയുന്നവൻ ഒരു ക്നാപ്പൻ ആയി പോയല്ലോ റബ്ബേ..." "ആഹ്,,,ആയി..അതുകൊണ്ട് ഇപ്പൊ മനസ്സമാധാനം ഉണ്ട്.രണ്ടിനും നിർത്താറായില്ലേ ഈ പക...ഞാൻ പറഞ്ഞല്ലോ സഹല നിന്നോട് ഒരു കാര്യം..അതിനെ മറികടന്നു എന്തേലും ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ....അമ്മയ്ക്കും മോൾക്കും എന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും...ഞാൻ പറഞ്ഞാൽ പറഞ്ഞതാ.." ന്ന് പറഞ്ഞു അവൻ ഡോർ കൊട്ടി അടച്ചിട്ട് പോയി.. അപ്പോഴും സഹലയുടെ മുഖത്തു പുച്ഛം ആയിരുന്നു... __________________________________ എല്ലാരും പോകാൻ റെഡി ആയി ഇറങ്ങി... മ്മടെ കെട്ടിയോള് ആണേൽ എനിക്ക് ഒരു ഫ്ലൈ കിസ്സും തന്ന് കാറിൽ ഞെളിഞ്ഞു കേറി ഇരിക്കുവാണ്..കോപ്പ്.. അവര് എല്ലാരും യാത്ര പറഞ്ഞു പോയപ്പോ എന്തോ പോയ അണ്ണനെ പോലെ ആയിരുന്നു മ്മടെ അവസ്ഥ.. എന്തൊക്കെ ആയിരുന്നു,,,മലപ്പുറം കത്തി അമ്പും വില്ലും..കോപ്പ്.. ഞാൻ എന്താ ഉദേശിച്ചേന്ന് നിങ്ങൾക്ക് മനസിലായില്ലേ....🙈🙈🙈 എന്ത് ചെയ്യാൻ,,,എല്ലാം തകർത്തിട്ട് പോയില്ലേ അവള്...ഇതിലും ഭേദം അവരുടെ കൂടെ പോകുന്നതായിരുന്നു.. ഹാ വിധി..!!!! _________________________________ മ്മളെ വീടിന്റെ ഫ്രണ്ടിൽ ഇറക്കിയിട്ട് അവര് പോയി... നിക്കാൻ സമയമില്ല,പിന്നെ വരാന്ന് പറഞ്ഞോണ്ട് ഞാനും നിർബന്ധിക്കാൻ പോയില്ല.... മ്മള് നേരെ വീട്ടിലേക്ക് കേറി ചെന്നു..പിന്നെ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് പോയി... റൂം എല്ലാം പഴയത് പോലെ തന്നെ ഉണ്ട്.. മ്മള് വേഗം ചെന്ന് കുളിച്ച് ഫ്രഷ് ആയി നിസ്കരിച്ചു... ഇക്കാക്ക് വിളിക്കാലോന്ന് കരുതി ഫോൺ എടുത്തപ്പോ ആണ് ഉമ്മി ഫുഡ്‌ കഴിക്കാൻ വിളിക്കുന്നത്... വന്നിട്ട് വിളിക്കാമെന്ന് വെച്ച് മ്മള് നേരെ താഴേക്ക് പോയി.. താഴെ ചെന്ന് പതിയെ,ആസ്വദിച്ചു ഫുഡ്‌ ഒക്കെ കഴിച്ച് ഓരോന്നും പറഞ്ഞോണ്ട് ഇരുന്നു.. പിന്നെ  ഇക്കാനെ വിളിക്കാലോന്ന് കരുതി റൂമിലേക്ക് കേറി പോന്നു... മ്മള് ഫോൺ എടുത്തു നോക്കിയപ്പോ ഒരു നമ്പറിൽ നിന്ന് 3 മിസ്ഡ് കാൾ... ഇതിപ്പോ ആരാന്ന് വിചാരിച്ചു അങ്ങോട്ട്‌ വിളിക്കാൻ നോക്കിയപ്പോ ദേ വീണ്ടും ആ നമ്പറിൽ നിന്ന് കാൾ വരുന്നു... ഇതാരാ റബ്ബേ..!!ഈ നമ്പർ കണ്ടിട്ട് കൂടി ഇല്ലല്ലോ..ചെലപ്പോ ആള് മാറിയതാവും..എന്താണേലും എടുത്തേക്കാം... "ഹലോ..." "ഐറാ മറിയം അല്ലെ..." "അതെ,,,നിങ്ങൾ ആരാണ്..?" "ഓഹ് ബേബി നിനക്ക് എന്നെ മനസിലായില്ലേ..മോശം മോശം.." "നിങ്ങൾ ആരാണ് മിസ്റ്റർ..." "ഹീറ്റ് ആവല്ലേ സ്വീറ്റി,,,ഒന്ന് ആലോചിച്ചു നോക്ക്...ഞാൻ ആരാണെന്ന്.." "താൻ ആരാടോ...കൊറേ നേരായല്ലോ വള വളാന്ന് പറയുന്നു.." "ഞാൻ ആരേലും ആയിക്കോട്ടെ ഡാർലിംഗ്..ഞാൻ മറ്റൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ.." "എന്ത് കാര്യം..??" "നിന്റെ കെട്ടിയോൻ എന്തിയെ പൊന്നേ.." "എന്റെ ഇക്ക എവിടെ ആണേലും തനിക്കെന്താ..വെച്ചിട്ട് പോടോ..ഓരോരുത്തന്മാർ ഇറങ്ങിക്കോളും.." ന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു... ഏത് തെണ്ടിയാ പടച്ചോനെ അത്..!!ഇവന് ഒന്നും വേറെ പണിയില്ലേ.. ന്ന് ഓർത്ത് മ്മള് ഇക്കാന്റെ നമ്പർ ഡൈൽ ചെയ്തു വിളിച്ചു... *നിങ്ങൾ വിളിക്കുന്ന സബ്ക്രൈബർ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു..ദയവായി അല്പ സമയം കഴിഞ്ഞു വീണ്ടും വിളിക്കുക..* ഇതെന്താ പടച്ചോനെ എടുക്കാത്തെ..രണ്ട് മൂന്ന് പ്രാവിശ്യം വിളിച്ചപ്പോഴും അവസ്ഥ ഇത് തന്നെ ആയിരുന്നു... മ്മക്ക് എന്തോ ഒരു പേടി..മ്മള് ഒന്നൂടി വിളിക്കാൻ വേണ്ടി തുടങ്ങിയതും ആ നമ്പറിൽ നിന്ന് വീണ്ടും ഒരു കാൾ വന്നു.. "ഹലോ..തനിക്കെന്താ വേണ്ടേ..കൊറേ നേരായല്ലോ..." "എനിക്ക് വേണ്ടത് എന്നതാണെന്നൊക്കെ പറയാം..അതിന് മുൻപ് നീ നിന്റെ കെട്ടിയോനെ വിളിച്ചിട്ട് കിട്ടിയോ...ഇല്ലായിരിക്കും അല്ലെ..ഹഹഹഹ...കിട്ടത്തില്ല..ഇനി നിനക്കെന്നല്ല ആർക്കും കിട്ടത്തില്ല...ഹഹഹ..." ന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു... മ്മള് തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല.. അല്ലാഹ്...!! എന്റെ ഇക്കാക്ക് ഒന്നും വരുത്തല്ലേ.മ്മള് എന്താപ്പോ ചെയ്യുക..ഒന്നും മനസിലാകുന്നില്ലല്ലോ റബ്ബേ... മ്മള് ഇക്കാന്റെ ഫോണിലേക്ക് വീണ്ടും ട്രൈ ചെയ്‌തെങ്കിലും സ്വിച്ച് ഓഫ് തന്നെ ആയിരുന്നു.. വേണ്ടായിരുന്നു..ഒന്നും വേണ്ടായിരുന്നു..ഇക്കാനെ തന്നെ ആക്കി പോരണ്ടായിരുന്നു... ഇനി ഇത് ഷാഹിലിന്റെ പണി ആണോ..അവൻ ഞങ്ങടെ മുന്നിൽ അഭിനയിക്കുവായിരുന്നോ... ഞാൻ എന്താപ്പോ ചെയ്യുന്നേ..എങ്ങനെ എങ്കിലും ഇക്കാന്റെ അടുത്ത് എത്തണം... സമയം നോക്കിയപ്പോ 7:00 മണി ആയി...ഈ സമയത്തു ഞാൻ എങ്ങനെയാ പുറത്തേക്ക് പോകുന്നത്... ഉപ്പയും ഉമ്മയും വിടത്തില്ലല്ലോ..അവരോടു പറഞ്ഞാൽ അവരും ആവശ്യം ഇല്ലാതെ ടെൻഷൻ അടിക്കും...അത് വേണ്ട.. ഞാൻ തന്നെ എന്തേലും ചെയ്യണം..ആലോചിച്ചു നിക്കാൻ ടൈം ഇല്ല.. മ്മള് താഴെ ചെന്ന് ഉമ്മാനോട് തല വേദന ആണ്,വിളിക്കണ്ട,ഞാൻ ഉറങ്ങാൻ പോകുവാണെന്നു പറഞ്ഞു റൂമിലേക്ക് പോയി... ഞാൻ പതിയെ തിരിഞ്ഞു നോക്കിയപ്പോ ഉമ്മ അടുക്കളയിലേക്കും ഉപ്പ ഉമ്മാന്റെ പിറകെ അടുക്കളയിലേക്കും പോകുന്നത് കണ്ടു.. മ്മള് അവര് കാണാതെ പതുങ്ങി പതുങ്ങി വേഗം പുറത്തേക്ക് ഓടി... വീടിന്റെ കൊറച്ചു മാറി നല്ല കാലത്തിനു ഒരു ഓട്ടർഷ കിട്ടി.. മ്മള് ഓട്ടോയിൽ ഇരിക്കുമ്പോളും മനസ്സ് എന്തിനോ കെടന്ന് പേടിക്കുന്നു.. എന്തോ ഒരു വെപ്രാളം... മ്മള് വീട്ടിൽ ചെന്നിറങ്ങി...അപ്പോഴേക്കും ആ കാൾ വീണ്ടും വന്നു.. *നീ വിചാരിച്ചാലും അവനെ രക്ഷിക്കാൻ പറ്റില്ലാന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു..* മ്മള് വേഗം അകത്തേക്ക് കേറി..വാതിൽ ഒക്കെ തുറന്നു കെടക്കുവായിരുന്നു..ലൈറ്റ് ഒന്നും ഇട്ടിട്ടില്ല...പടച്ചോനെ ഇക്കാ.... മ്മടെ കണ്ണിന്നു കണ്ണീർ ഒക്കെ ഒഴുകുന്നുണ്ട്.. മ്മള് ഓടി റൂമിലേക്ക് ചെന്നു..അവിടെ കണ്ട കാഴ്ച എന്നെ ആകെ ഞെട്ടിച്ചു... ഇക്കാ.... 😨 തുടരും ....   ❁════❁✿❁═══❁ ഈ പാർട്ടിന് ലെങ്ത് കുറവാനെൽ ക്ഷമിക്കണം ... ഈ പാർട്ട്‌ ഇഷ്ട്ടായാൽ ലൈക്‌ അടിക്കണേ ....നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .... Thanks for supporting guys😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#

📙 നോവൽ

📙 നോവൽ - aineil _ love _ ഖ്ബിലെ ചടൻ 2 Camel lone _ 2 - Bu Twinkle AS - ShareChat
50k കണ്ടവര്‍
4 ദിവസം
💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 33 ✒Twinkle AS ✿❁════❁✿❁═══❁✿ ഇക്ക ദേഷ്യപ്പെട്ട് പോയതിന് പിന്നാലെ ഞാനും ചെന്നു... ഡോർ തുറന്ന് നോക്കിയപ്പോ ഇക്ക ബെഡിൽ ഇരിപ്പുണ്ടായിരുന്നു... മ്മള് ഇക്കാന്റെ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ചു... ഞാൻ ആണെന്ന് മനസിലായത് കൊണ്ട് ഇക്ക എന്റെ കയ്യ് തട്ടി മാറ്റി... 'ഓഹോ...അപ്പൊ പിണക്കത്തിൽ ആണ്...!!' "ഇക്കാ,,,ഇക്കാ......" തിരിഞ്ഞു എന്നെ ഒന്ന് രൂക്ഷമായി നോക്കിട്ട് വീണ്ടും പഴയത് പോലെ ഇരുന്നു... എന്റെ പടച്ചോനെ...!!! മൂപ്പര് പിണക്കത്തിൽ ആണല്ലോ...ഇനി ഒറ്റ വഴിയേ ഒള്ളു..അവസാനത്തെ അടവ് പ്രയോഗിക്കാൻ ടൈം ആയി... മ്മള് കണ്ണും നിറച്ചോണ്ട് ഇക്കാന്റെ മുന്നില് മുട്ട് കുത്തി ഇരുന്നു... "ഇക്കാ...സോറി,,മ്മള് പറഞ്ഞത് ഇക്കാക് വിഷമായേൽ റിയലി സോറി ഇക്കാ..അപ്പോഴത്തെ ദേഷ്യത്തിന് മ്മള് എന്തൊക്കെയോ പറഞ്ഞു..പക്ഷേ,,ഷാഹിൽ നന്നായിന്നു എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല...ഏതായാലും ഇക്കാക് അവനെ വിശ്വാസം ആണേൽ ഞാൻ ഇനി ഒന്നും പറയുന്നില്ല..എനിക്കും അവനെ വിശ്വാസം ആണ്..." "അങ്ങനെ എനിക്ക് വേണ്ടി ആരും ആരെയും വിശ്വസിക്കണ്ട..." "പിന്നെ,,അടുത്ത വീട്ടിലെ ചേട്ടന് വേണ്ടി വിശ്വസിക്കണോ.." "ഒന്ന് പോ പെണ്ണെ,,,ഓൾടെ ഒലക്കമ്മലെ ഒരു കോമഡി..." "അയ്,,,ചൂടാവല്ലേ മാഷേ...ഷാഹിൽ നന്നായോ ഇല്ലയോന്ന് മ്മക്ക് കണ്ടറിയാം..അയിന് ഇങ്ങള് എന്നോട് മുഖവും വീർപ്പിച്ചൊണ്ട് ഇരുന്നിട്ട് എന്താ കാര്യം..." "പിന്നെ,,,അന്നേ കെട്ടിപ്പിടിച്ചോണ്ട് ഇരിക്കനോ.." "ആഹ്...അങ്ങനെ ആണേലും കൊഴപ്പം ഒന്നുല്ല..." മ്മള് നിലത്ത് നിന്ന് എഴുന്നേറ്റിട്ട് ഇക്കാന്റെ മടിയിൽ കേറി ഇരുന്നിട്ട് കൈ ഇക്കാന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു... "അയ്യേ...എഴുന്നേറ്റു പോടീ...ഏക്കാൻ.." "ഇല്ലലോ..ഞാൻ എന്റെ കെട്ടിയോന്റെ മടിയിൽ അല്ലെ ഇരിക്കുന്നെ..അയിന് ഇങ്ങക്കെന്താ.." "എനിക്കെന്താന്നോ...??കാണിച്ചു തരാം.." ന്ന് പറഞ്ഞു ഇക്ക എന്നെ ഇക്കിളി കൂട്ടാൻ തൊടങ്ങി.. "അല്ലാഹ്..ഉമ്മാ...ഉമ്മച്ചിയെ...ഹഹഹഹ..അയ്യോ...വിടീ..ഇക്കാ..ആ.." മ്മള് കെടന്നു ചിരിച്ചോണ്ട് അലറാൻ തുടങ്ങി.... "മിണ്ടാതിരിക്കഡി കുരിപ്പേ..." ന്ന് പറഞ്ഞു ഇക്ക ഇക്കിളി നിർത്തി വാ പൊത്തിപിടിച്ചു..പക്ഷേ മ്മള് മടിന്നു എഴുന്നേറ്റില്ല..മ്മളോടാ കളി...😎 ഇക്കാന്റെ കൈ ഞാൻ എടുത്തു മാറ്റി.. "ഇക്കാ,,,ഞാൻ ഒരു കാര്യം ചോദിക്കട്ടെ.." "മ്മ്..ചോദിക്ക്.." "ഇങ്ങക്ക് എന്നോട് ദേഷ്യം ഉണ്ടോ..ഞാൻ അവനോടു അങ്ങനെ ഒക്കെ പറഞ്ഞതിന്.." "എന്റെ മുത്തിനോട് അങ്ങനെ അങ്ങ് ദേഷ്യപ്പെടാൻ പറ്റുവോ...അവൻ നന്നാകുവാണേൽ അങ്ങ് നന്നാകട്ടെ..നമ്മള് കാരണം ഒരിക്കലും അവൻ ആ പഴയ ഷാഹിൽ ആവരുത്..അല്ലാതെ അന്നോട് എനിക്ക് ഒരു ദേഷ്യവുമില്ല എന്റെ പൊന്നേ..." "അങ്ങനെ ആണോ..." ന്ന് ചോദിച്ച് മ്മള് ഇക്കാന്റെ കവിളിൽ ഒരു അടാർ കടി വെച്ച് കൊടുത്തിട്ട് ഓടി പോയി... *അന്നേ ഞാൻ എടുത്തോളാടി കുട്ടി പിശാശ്ശെ* ന്ന് ഇക്ക പൊറകിന്ന് പറയുന്നുണ്ടായിരുന്നു..മ്മള് വേഗം താഴേക്കു ഓടി പോയി..       ❁════❁✿❁═══❁ ഇന്ന് സൈൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ലായിരുന്നു.. അവനോടു എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല.. പക്ഷേ,,,പക്ഷേ മറ്റുള്ളവർ എന്നെ ഒരിക്കലും വിശ്വസിക്കില്ല..അവര് വിശ്വസിക്കാനും തയാറല്ല.. പ്രത്യേകിച്ച് ഐറാ..അവള് എന്നെ വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല...അതുപോലത്തെ തെറ്റുകൾ അല്ലെ ഞാൻ അവളോട്‌ ചെയ്തത്..അവളെയും സൈനിനെയും തമ്മിൽ അകറ്റാൻ നോക്കി... എല്ലാം എന്റെ തെറ്റ് ആണ്..എപ്പോഴും കൂടെ ഉണ്ടാകുമെന്ന് കരുതിയ ഉമ്മ പോലും എന്റെ ഈ ഒരു അവസ്ഥയിൽ സ്വന്തം കാര്യം നോക്കി പോയി.. മുറിയിൽ ഇരുന്ന് ഓരോന്നും ആലോചിച്ചോണ്ട് ഇരുന്നപ്പോ ആണ് ഉമ്മയും സഹലയും കേറി വന്നത്... മ്മള് അവരെ മൈൻഡ് ചെയ്യാതെ ഇരുന്നു... "ഷാഹി,,അനക്ക് എന്തിന്റെ കേടായിരുന്നു..അവനോടു സത്യങ്ങൾ പറഞ്ഞത് കൊണ്ട് ഇനി ഈ വീട്ടിൽ നമുക്ക് നിക്കാൻ പറ്റുവോ..ഒരിക്കലും ഓന്റെ ഉപ്പ ആ സ്വത്തുക്കൾ ഇനി നമ്മുടെ പേരിൽ എഴുതി വെക്കില്ല..എല്ലാം നശിപ്പിച്ചില്ലേ നീ..." "അല്ല ഷാഹിക്കാ,,ഇനി ഇത് ഇങ്ങടെ പുതിയ വല്ല അടവും ആണോ ഓളെ സ്വന്തം ആക്കാൻ.." "ഒന്ന് ഇറങ്ങി പോകുവോ രണ്ടാളും..മനുഷ്യന് കൊറച്ചു സ്വസ്ഥത വേണം..നിങ്ങളെ കാണാൻ പോലും ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നില്ല..സ്വത്തിന് വേണ്ടി മാത്രം നടക്കുന്ന രണ്ടു ജന്മങ്ങൾ..ഒന്ന് ഇറങ്ങി പോകുവോ എന്റെ കണ്മുന്നിൽ നിന്ന്..." "ഓ..ഇപ്പൊ അങ്ങനെ ആയോ..ശരി ഞങ്ങള് പൊക്കോളാം..ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയാം.." എന്ന് പറഞ്ഞു സഹല പോകാൻ തുടങ്ങി... "നിക്കടി അവിടെ...." ഷാഹി അവള്ടെ അടുത്തേക്ക് ചെന്ന് കരണം നോക്കി ഒരെണ്ണം കൊടുത്തു.. "ഇത് ഞാൻ ഓങ്ങി വെച്ചതായിരുന്നു..ഇപ്പോഴേലും തന്നില്ലേൽ നീ വീണ്ടും പാമ്പിനെ പോലെ അവർക്ക് നേരെ വിഷം ചീറ്റും..പിന്നെ,,,ഇനി നിന്റെ കൈകൾ അവർക്കെതിരെ എങ്ങാനും പൊങ്ങിയാൽ ഈ ഷാഹി ആരാണെന്നു നീ അറിയും..അറിയാലോ നിനക്ക് എന്നെ.." കവിളിൽ കൈ വെച്ച് പകയോടെ അവനെ രൂക്ഷമായി നോക്കിക്കോണ്ട് അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി... പൊറകേ അവരുടെ ഉമ്മയും.... അവര് പറഞ്ഞതെല്ലാം ഐറാ പുറത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു.. അവർ ഷാഹിലിന്റെ റൂമിലേക്ക് പോകുന്നത് കണ്ടിട്ട് സംശയം തോന്നിയാണ് ഞാൻ അവരുടെ പിന്നാലെ പോയത്.. വേറെ എന്തേലും പ്ലാൻ അവർക്കുണ്ടോന്നറിയാൻ.. പക്ഷേ ഷാഹിൽ അവരോട് പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുന്നതായിരുന്നു.. അപ്പൊ അവൻ ശെരിക്കും നന്നായോ.. ഇനിയും ഞാൻ അവനെ തെറ്റിദ്ധരിക്കാൻ പാടില്ല.. ഇക്ക പറഞ്ഞതാണ് ശരി..നമ്മള് കാരണം ആരുടേയും മനസ്സ് നോവാൻ പാടില്ല... മ്മള് ഇങ്ങനെ ഓരോന്നും ചിന്തിച്ചോണ്ട് നിന്നപ്പോ ആണ് ഉപ്പ എല്ലാരേയും ഹാളിലേക്ക് വിളിക്കുന്നുണ്ടന്നു പറഞ്ഞ് ജാനകി ചേച്ചി വന്നു വിളിച്ചത്.. എല്ലാരും ഹാളിലേക്ക് ചെന്നു.. ഉപ്പാന്റെ മുഖം ഗൗരവത്തിൽ തന്നെ ആണ്... എന്തായിരിക്കും ഉപ്പാന് പറയാൻ ഒള്ളത്.... തുടരും.....         ❁════❁✿❁═══❁ ഹായ് ഫ്രണ്ട്സ്....😀😀 ഈ പാർട്ട്‌ നന്നാവാൻ ചാൻസ് ഇല്ല..മൂഡ് ഇല്ലാതെ എഴുതിയതാണ്..അതിന്റെ എല്ലാ പോരായ്മകളും കാണും..എല്ലാരും ക്ഷമിച്ചേക്കണേ... അടുത്ത പാർട്ടുകൾ നന്നാക്കാം ട്ടോ.. ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... Thanks for supporting guys..😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#

📙 നോവൽ

📙 നോവൽ - ഖൽബിലച്ചുടൻ - ShareChat
46.9k കണ്ടവര്‍
5 ദിവസം
💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 32 ✒Twinkle AS ✿❁════❁✿❁═══❁✿ ഞങ്ങള് നേരെ വീട്ടിലേക്ക് ചെന്നു... അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു.ഞങ്ങളെ തള്ളി ഇട്ടത് ഇവൻ പറഞ്ഞു വിട്ട ആളാണെന്ന് എന്റെ ഫ്രണ്ട്സിനു ഒക്കെ അറിയാവുന്നത് കൊണ്ട് അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന ടെൻഷൻ ആണ് അവനെന്നെനിക്ക് മനസിലായി... ഞാൻ അവന്റെ തോളിൽ ചേർത്ത് പിടിച്ചു വീട്ടിലേക്ക് കേറി... ഉപ്പ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു... "ആഹാ...!!ഇജ്ജ് ഷാഹിനെ തിരക്കി പോയതാണോ...അല്ല,,ഓനെ എവിടുന്നു കിട്ടി..??" "അതൊക്കെ കിട്ടി ഉപ്പാ..." ന്ന് പറഞ്ഞു ഞാൻ അവനെകൊണ്ട് അകത്തേക്ക് കേറാൻ നേരം എന്റെ ഫ്രണ്ട്സും എല്ലാരും ഇറങ്ങി വന്നു... "ഓ വന്നോ നീ...നിന്നെ കാത്തിരിക്കുവായിരുന്നു ഞങ്ങള്..." ആഷി അതും പറഞ്ഞു അവന് നേരെ വന്നു... "നീ ആരാന്നടാ അന്റെ വിചാരം,,,അന്നേ ജയിലിലേക്ക് പറഞ്ഞു വിടാനുള്ള എല്ലാ തെളിവുകളും ഞങ്ങടെ കയ്യിലുണ്ട്.." അഫി ദേഷ്യം കൊണ്ട് പല്ല് കടിച്ചു... "ഇനി ഇവനെ വിടരുത് സൈൻ...വിട്ടാൽ ഒരുപക്ഷെ അത് നിനക്ക് തന്നെ ആപത്തായി വരും..."- ഷിയാസ് "എടാ,,നിങ്ങള് ഒന്ന് നിർത്ത്...ഇനി ഇവൻ അങ്ങനെ ഒന്നും ചെയ്യില്ല..ഇവന്റെ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു എന്നോട് മാപ്പ് ചോദിച്ചു.." "ഇവൻ എന്തൊക്കെയോ പറഞ്ഞു മാപ്പ് ചോദിച്ചുന്ന് വെച്ച്,നീ ഇവനെ വിശ്വസിക്കാൻ പോകുവാണോ..ഇവൻ നിന്നോട് ചെയ്തത് ഒക്കെ നീ മറന്നോ..ഇതൊക്കെ ഇവന്റെ അടവ് ആയിരിക്കും..." "ഞാൻ പറയുന്നത് ഒന്ന് കേക്ക് നിങ്ങള്.." "പറ്റില്ല ഇക്കാ,,,വേറെ ആര് നന്നായിന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കും..എന്നാൽ ഇവൻ നന്നായിന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും വിശ്വസിക്കില്ല..എല്ലാവരുടെയും മുന്നിൽ മാന്യനായി അഭിനയിക്കുന്ന ഇവന്റെ സ്വഭാവം ഇക്കാക്ക് മനസിലായതല്ലേ,,,,എന്നിട്ട് ഇനിയും..." ഞങ്ങള് പറയുന്ന കേട്ടിട്ട് എന്താ സംഭവം എന്നറിയാതെ ഉപ്പയും ഉമ്മയും ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്... "എന്നതാ മക്കളെ നിങ്ങള് ഈ പറയുന്നത്...ഒന്നും മനസിലാകുന്നില്ല...ഒന്ന് തെളിച്ചു പറയ്..എന്താ സംഭവം.."- ഉപ്പ "ഷാഹി എന്ത് ചെയ്തുന്നാ നിങ്ങള് ഈ പറയുന്നേ.." "അത്...അത് ഒന്നുല്ല ഉമ്മാ..." "ഒന്നുല്ലന്നല്ല ഉമ്മാ,,പറയാൻ ആണേൽ ഇവന്റെ ക്രൂരതകൾ ഒരുപാട് ഉണ്ട്..." "ഐറാ..മതി നിർത്ത്..." "എന്തിനാ ഇക്കാ എന്നെ തടയുന്നത്..ഇത്രയും നാൾ ഒളിഞ്ഞിരുന്നു ചതിക്കുന്ന ഇയാള്ടെ യഥാർത്ഥ മുഖം ആരും അറിഞ്ഞില്ല..ഇനിയെന്തിനു മറച്ചു വെക്കണം...സത്യങ്ങൾ എല്ലാം എല്ലാരും അറിയട്ടെ...." "മോളെ,,,നീ എങ്കിലും പറയ്..എന്താ കാര്യം..." "ഉപ്പാ,,,,ഇക്കാക്ക് ആദ്യായിട്ട് ഒരു ആക്‌സിഡന്റ് ഉണ്ടായില്ലേ...അത് വെറും യാഥർശികം അല്ലായിരുന്നു..മനഃപൂർവം കരുതി കൂട്ടി ചെയ്തതാ..അതും ഈ നിക്കുന്ന ഷാഹിൽ..ഇക്ക മരിക്കണം എന്നാഗ്രഹിച്ചു ചെയ്തത്..."😡 എന്ന് തുടങ്ങി ഇന്നലെ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടെ എല്ലാം  ഉപ്പാനോടും ഉമ്മാനോടും അവള് പറഞ്ഞു... ഈ സമയം ഷാഹിലിന്റെ തല കുനിഞ്ഞു... സത്യങ്ങൾ എല്ലാം കേട്ട് കഴിഞ്ഞപ്പോ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു... "നിനക്കെങ്ങനെ തോന്നി ഷാഹി,,എന്റെ മോനോട് ഇങ്ങനെ ഒക്കെ ചെയ്യാൻ..ഒന്നുവല്ലേലും നിന്റെ സ്വന്തം ചോര അല്ലെ ഇവൻ..." അപ്പോഴേക്കും ഉപ്പ കത്തിജ്വലിക്കുന്ന കണ്ണുകളുമായി ഷാഹിലിന്റെ അടുത്തേക്ക് വന്ന് അവന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു... "ഇപ്പൊ ഇറങ്ങിക്കോണം നീയും നിന്റെ ഉമ്മയും പെങ്ങളും...എന്ന് മുതൽ നിന്റെ മനസ്സിൽ എന്റെ മകനെ കൊല്ലണം എന്ന് തോന്നിയോ അന്നേ നിന്നെ ചവിട്ടി പൊറത്ത് ആക്കേണ്ടതായിരുന്നു...നിന്റെ സ്വഭാവം അറിയാൻ കൊറച്ചു വൈകി പോയി..ഇനിയും വെച്ച് പൊറുപ്പിച്ചോണ്ട് ഇരിക്കില്ല ഞാൻ..ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്...ഇനി നിന്നെയോ നിന്റെ ഉമ്മനെയോ പെങ്ങളേയോ ഇവിടെ കണ്ടു പോയേക്കരുത്..ഇറങ്ങിപ്പോടാ..." ന്ന് പറഞ്ഞു ഉപ്പ അവനെ പുറത്തേക്ക് ഉന്തി... അപ്പോഴേക്കും ഷാഹിലിന്റെ ഉമ്മയും സഹലയും കൂടി ഓടി വന്നു... "അല്ലാഹ്...ഷാഹി,,,ഇങ്ങളെന്താ ഇക്കാ എന്റെ മോനോട് കാണിച്ചേ..ഞങ്ങളെ ഇറക്കി വിടാമെന്ന് ആരും വ്യാമോഹിക്കണ്ട.."- ഷാഹിന്റെ ഉമ്മ "മിണ്ടിപ്പോവരുത്...ഇത് എന്റെ വീടാണ്..ഇവിടെ ആര് താമസിക്കണം താമസിക്കണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്..പാല് തരുന്ന കൈക്കിട്ട് തന്നെ ആഞ്ഞു കൊത്തുന്ന നിന്നെ പോലെ ഉള്ളവരെ ഇനിയും ഞാൻ ഇവിടെ വെച്ച് വാഴിക്കില്ല.."- ഉപ്പ അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് സഹല പറഞ്ഞത്.. "ഷാഹിക്ക ചെയ്ത തെറ്റിന് ഞങ്ങളെ എന്തിനാ ഇവിടെ നിന്നും ഇറക്കി വിടുന്നത്..ഷാഹിക്കാനേ പറഞ്ഞു വിട്ടോ..."- സഹല "ച്ചി,,,നിർത്തടി...വായടച്ചില്ലേൽ എന്റെ കയ്യിലെ ചൂട് അറിയും നീ..."- സൈൻ "നീ എന്തിനാ സൈൻ എന്റെ മോൾടെ വാ അടപ്പിക്കുന്നെ,,,അവള് പറഞ്ഞതിലും കാര്യം ഉണ്ട്.." "നിങ്ങള് ഒരു അമ്മ ആണോ..നിങ്ങൾക്ക് നാണം ഉണ്ടോ...നോക്ക് ഷാഹിൽ നിന്നെ നൊന്ത് പ്രസവിച്ച അമ്മ പോലും നിന്റെ ഈ സാഹചര്യത്തിൽ സ്വന്തം കാര്യം നോക്കി പോകുന്നു...ഇപ്പൊ എന്ത് തോന്നുന്നു നിനക്ക്..." "ഞാൻ എന്ത് പറയാനാ സൈൻ..ഇത്...ഇത് നീ എനിക്ക് തന്ന രണ്ടാം ജന്മം ആണ്..ഞാൻ നന്നായി എന്ന് അങ്ങനെ പെട്ടന്ന് ആർക്കും ഉൾക്കൊള്ളാൻ പറ്റില്ലാന്ന് എനിക്കറിയാം..ആർക്കും ഒരു ശല്യം ആയിട്ട് ഞാൻ ഇവിടെ നിൽക്കുന്നില്ലടാ...പക്ഷേ,,നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..നിന്നെ ഉപദ്രവിക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു..ആ എന്നെ രക്ഷിക്കാൻ നീ കാണിച്ച മനസ്സ്...ഒരുപാട് നന്ദി...!!!ഞാൻ പൊക്കോളാം..." എന്ന് പറഞ്ഞു അവൻ കണ്ണുതുടച്ചു തിരിഞ്ഞു... അവന്റെ അവസ്ഥ കണ്ടപ്പോ മനസ്സിൽ ഒരു വിങ്ങൽ..അവന്റെ കൈ പിടിച്ചു ഞാൻ നിർത്തിച്ചു.. "ഷാഹി,,,നിന്നെ ആര് വിശ്വസിച്ചാലും ഇല്ലേലും ഞാൻ വിശ്വസിക്കും..നീ എങ്ങോട്ടും പോണില്ല.." "എന്തിനാ ഇക്കാ ഇയാളെ തടഞ്ഞു നിർത്തുന്നത്..എവിടേയ്ക്കാണന്ന് വെച്ച പോട്ടെ..." "ഐറാ പറഞ്ഞതാ ശരി,,എവിടേയ്ക്കാണന്ന് വെച്ച പോയി ചാകട്ടെ.."- ആഷി "ഒന്ന് നിർത്തുവോ എല്ലാരും കൂടി...ഇങ്ങനെ എല്ലാരും കൂടി ഒരാളെ ക്രൂശിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്..ഏതൊരുവനും നന്നാവാൻ വിധി അവസരം നൽകും..തെറ്റ് പറ്റാത്തവരായി ആരും ഇല്ല..പക്ഷേ അവസാനം അത് തെറ്റ് ആണെന്ന് മനസിലായി തിരുത്താൻ ശ്രമിക്കുമ്പോൾ കൂടെ നിൽക്കുകയാണ് വേണ്ടത്,,അല്ലാതെ ഒറ്റപ്പെടുത്തുകയല്ല...മറ്റൊരു കാര്യം കൂടി..ഇവിടുന്ന് ഇവനെ ഇറക്കി വിടാൻ ആണ് ഭാവം എങ്കിൽ ഇവനെ ഞാൻ ഒറ്റയ്ക്ക് ആക്കില്ല...കൂടെ ഞാനും കാണും..." എന്ന് പറഞ്ഞു ദേഷ്യപ്പെട്ട് അവൻ അകത്തേക്ക് പോയി.. ഷാഹിൽ ഉൾപ്പെടെ എല്ലാരും സൈൻ നെ എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നു... കുറ്റബോധം സ്നേഹമായി മാറിയത് കൊണ്ടാവണം കണ്ണീർ അവന്റെ കവിളുകളെ തലോടിക്കൊണ്ട് നിലം പതിച്ചത്.... തുടരും......       ❁════❁✿❁═══❁ ഹായ് ഫ്രണ്ട്സ്,,,,, ഞാൻ ഷാഹിലിനെ ഒന്ന് നന്നാക്കാൻ നോക്കുവായിരുന്നു..നിങ്ങളാണേൽ അതിന് സമ്മതിക്കുന്നുവില്ല..😅 പാവം അല്ലെ...ജീവിച്ചു പൊക്കോട്ടെ ഷാഹിൽ.. ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... Thanks for supporting guys..😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#

📙 നോവൽ

📙 നോവൽ - ഖൽബിലെ മ - ShareChat
47.8k കണ്ടവര്‍
6 ദിവസം
💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 31 ✒Twinkle AS ✿❁════❁✿❁═══❁✿ "ഡാ സൈനെ,,,നമുക്ക് അവനെ ഒറ്റയ്ക്ക് അങ്ങ് പൂശിയാലോ..??"- ഷിയാസ് "വേണ്ടടാ...അവന്റെ കാര്യം ഞാൻ നോക്കിക്കോളാം.." "എടാ...എന്നാലും..." "വേണ്ടടാ...ഞാൻ നോക്കിക്കോളാം.." അങ്ങനെ ഓരോ കാര്യങ്ങളെയും കുറിച്ച് പറഞ്ഞു ഞങ്ങള് വീട്ടിലേക്ക് തിരിച്ചു... ഞങ്ങള് ചെന്നു ഇറങ്ങിയത് കണ്ടിട്ട് എല്ലാരും ഇതെന്താപ്പോ പറ്റിയെന്നുള്ള ഭാവത്തിൽ നോക്കുവാണ്.... സഹലയുടെ മോന്ത അപ്പൊ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേന്ന് ആയിട്ടുണ്ട്... "എന്താ മക്കളെ..നിങ്ങള് നൈനിറ്റാളിലേക്ക് പോയില്ലേ..എന്താ പറ്റിയെ..."- ഉപ്പ "എല്ലാം പറയാം ഉപ്പ..ഇങ്ങള് ഒന്ന് നിക്കി.." "ഇക്കാ,,ഇവര് വന്നു കേറിയതല്ലേ ഒള്ളു..ഒന്ന് റസ്റ്റ്‌ എടുത്തു ഫ്രഷ് ആവട്ടെ,,എന്നിട്ട് ചോദിക്കാം..മക്കളെ ഇങ്ങള് ചെന്ന് ഫ്രഷ് ആയി വാ.." ഉമ്മ പറഞ്ഞത് കൊണ്ട് ഉപ്പ എന്നാ ഫ്രഷ് ആയി ഒക്കെ വാന്ന് പറഞ്ഞു കയറി പോയി... എല്ലാരും അകത്തേക്ക് കേറി,,ഞാൻ ഇക്കാന്റെ പുറകെ പോയപ്പോ ആരോ എന്റെ കൈ പിടിച്ചു വലിച്ചു നിർത്തി.. നോക്കിയപ്പോ സഹല...😏 "എന്താടി,,,ഹണിമൂൺ ഒന്നും നടന്നില്ലേ..എന്തുപറ്റി.." "ഞങ്ങള് അങ്ങോട്ട്‌ ചെന്നപ്പോ അവിടെ ഹർത്താൽ ആണ്,,അതോണ്ട് അടുത്ത ആഴ്ച പോകാന്നു വെച്ചു..എന്തേയ്..വഴി മാറി നിക്കടി കോപ്പേ..." "ഡീീ....." "ഒന്ന് പോടീ...ഓലപ്പാമ്പിനെ കണ്ടാൽ ഒന്നും ഈ ഞാൻ പേടിക്കുല.." ന്ന് പറഞ്ഞു ഓളെ പുച്ഛിച്ചിട്ട് മ്മള് നേരെ റൂമിലേക്ക് പോയി.. മ്മള് റൂമിൽ ചെന്നപ്പോ ഇക്ക ബെഡിൽ ഇരുന്നു എന്തോ ആലോചന ആണ്... "ഇക്കോയ്,,,എന്താ ഇത്ര ആലോചന.." "അല്ലടി മറിയാമ്മേ,,,ഹണിമൂൺ ഒന്നും നടന്നില്ല അല്ലെ,,എന്തൊക്കെ പ്ലാൻ ആയിരുന്നു..ഒലക്കേടെ മൂഡ്.." "അതുകൊണ്ട് ഞാൻ രക്ഷപെട്ടു.." "അയ്യടാ...അങ്ങനെ ഇപ്പൊ രക്ഷപെടണ്ട...ടൈം ഇനിയും ഉണ്ടല്ലോ..." "പോടാ കോന്ത..." "എന്താടി വിളിച്ചേ.. കോന്താന്നോ..??അന്നേ ഞാൻ..." ന്ന് പറഞ്ഞു ഇക്ക എന്നെ ഇട്ട് ഓടിച്ചു...ഓടി ഓടി മടുത്ത് മ്മള് നേരെ ബെഡിലേക്ക് വന്നു കെടന്നു..പൊറകേ ഇക്കയും... മ്മള് കിതച്ചോണ്ട് ഇക്കാനെ നോക്കി,,മൂപ്പര് മ്മളെ നോക്കി ഒരു കള്ള ചിരി... താടിയേൽ തടവിക്കൊണ്ട് ഓൻ മ്മടെ അടുത്തേക്ക് വന്നു.. ഇതെന്താപ്പോ...!!!ഇക്ക അടുത്ത് വരും തോറും മ്മടെ നെഞ്ച് കെടന്ന് പട പാടാന്ന് ഇടിക്കുവാണ്... മ്മള് അപ്പൊ തന്നെ കണ്ണൊക്കെ ഇറുക്കി അടച്ചു..ഇക്കാന്റെ ശ്വാസം മ്മടെ കണ്ണിൽ വന്നു തട്ടിയപ്പോ ഇക്ക ന്റെ തൊട്ട് അടുത്ത് വന്നുന്ന് മനസിലായി... മ്മടെ തൊണ്ടേന്ന് ഉമിനീര് പോലും ഇറങ്ങുന്നില്ലല്ലോ പടച്ചോനെ... മ്മള് പടച്ചോനെ മനസ്സിൽ വിചാരിച്ചു ഒന്നൂടി കണ്ണ് ഇറുക്കി അടച്ചതും വാതിലിൽ മുട്ടുന്ന ഒച്ച കേട്ടു... അപ്പൊ തന്നെ മ്മള് കണ്ണും തൊറന്ന് ചാടി എഴുന്നേറ്റു... "ശ്ശെടാ...ആരാത്,,കെട്ടിയോളെ ഒന്ന് സ്നേഹിക്കാനും സമ്മതിക്കില്ലല്ലോ റബ്ബേ..." ന്ന് പറഞ്ഞു ഇക്ക ചെന്ന് വാതില് തുറന്നു.... നോക്കിയപ്പോ സഹല ആണ്.. "മ്മ്..എന്താ വേണ്ടേ അനക്ക്..." "അത്...അത് പിന്നെ,,,ചാർജർ ഒന്ന് തരോ..എന്റെ ചാർജർ വർക്ക്‌ ആവുന്നില്ല.." "എന്റെയും ചാർജർ വർക് ആവുന്നില്ല..അന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു..ഏതായാലും അന്റെ ചാർജറും കേട് അല്ലെ..എന്നാ മോള് അങ്ങ് പോയാട്ടെ..." "അത്..ഇക്കാ..." "പോ മോളെ ദിനേശി...."😎 ന്ന് പറഞ്ഞു ഇക്കാ ഡോർ അടച്ചു... അപ്പോഴേക്കും മ്മള് ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് ഓടി.. മ്മള് ഇറങ്ങിയതും ഇക്ക കേറി.. മ്മള് ഫ്രഷ് ആയി താഴെ ചെന്നു..എല്ലാരും താഴെ ഹാജർ ആയിരുന്നു...മ്മള് എല്ലാരും കൂടി ഫുഡ്‌ ഒക്കെ എടുത്തു വെച്ചു... അപ്പോഴേക്കും നോക്കിയപ്പോ ഇക്ക എങ്ങോട്ടോ പോകാൻ റെഡി ആയി വന്നേക്കുന്നു... "ഡാ സൈൻ,,,ഇജ്ജ് എങ്ങോട്ടാ...??" "ഉമ്മാ,,,മ്മള് പുറത്ത് പോയിട്ട് ഇപ്പൊ വരാം...ഒരു അത്യാവശ്യം ഉണ്ട്.." "ഇക്കാ..മ്മളും വന്നോട്ടെ,," "വേണ്ട ഐറാ,,,നീ ഇവിടെ ഇരുന്നോ..ഞാൻ ഇപ്പൊ വരാം..ഒരു ഫ്രണ്ട് നെ കാണാൻ പോയിട്ട് വരാ.." "മ്മ്..."       ❁════❁✿❁═══❁ ഞാൻ എങ്ങോട്ടാ പോകുന്നെന്ന് ഇങ്ങക്കും അറിയില്ലല്ലോ...പറഞ്ഞു തരാം... ഷാഹിൽ,,,,അവനെ കാണാൻ വേണ്ടിയാ..കുളിച്ചു ഫ്രഷ് ആയി വന്നപ്പോ ഞാൻ പറഞ്ഞത് അനുസരിച്ചു എന്റെ അസിസ്റ്റന്റ് മനു ഷാഹിലിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.. ഇപ്പൊ അവൻ ക്ലബ്ബിൽ ഉണ്ട്,, അവനെ ഒന്ന് ഒറ്റയ്ക്ക് കാണാൻ ആണ് ഞാൻ ഇപ്പൊ അങ്ങോട്ട്‌ പോകുന്നത്.. മ്മള് അവിടെ ചെന്ന് ഇറങ്ങിയപ്പോ കൊറേ ജീപ്പുകളും ബൈക്കുകളും കിടക്കുന്നുണ്ടായിരുന്നു... സെക്യൂരിറ്റിയെയും അവിടെ കാണുന്നില്ല...ഇവരൊക്കെ ഇതെവിടെ പോയി... മ്മള് ക്ലബിലെ വാതില് തുറക്കാൻ നോക്കി എങ്കിലും അത് ആരോ അകത്തു നിന്നും കുറ്റി ഇട്ടിട്ടുണ്ടായിരുന്നു... മ്മള് കൊറേ തള്ളി നോക്കി എങ്കിലും അത് തുറക്കാൻ പറ്റിയില്ല..അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു ഞാൻ ജനലിന്റെ അടുത്തേക്ക് നീങ്ങി... ഭാഗ്യത്തിന് ജനല് കുറ്റി ഇട്ടിട്ടില്ലായിരുന്നു.. മ്മള് പതിയെ ജനലിന്റെ പാളി മാറ്റി നോക്കിയപ്പോ കണ്ട കാഴ്ച ന്നെ ഞെട്ടിച്ചു... ഷാഹിലിനെ മൂന്ന് പേര് പിടിച്ചു വെച്ചിരിക്കുന്നു..വേറെ ഒരുത്തൻ കത്തിയുമായി അവന്റെ അടുത്തേക്ക് നടന്നടുക്കുന്നുണ്ട്... * നീ എന്താടാ കരുതിയെ,,,, രക്ഷപെട്ടുന്നോ..എന്റെ അനിയനെ കുത്തിയിട്ട് നീ ഇവിടെ വന്ന് ഒളിച്ചു ഇരിക്കുവാണോ..അന്ന് നീ ഒരു പെണ്ണിനെ രക്ഷിക്കാൻ വേണ്ടി എന്റെ അനിയനെ കുത്തി,,,ഭാഗ്യം കൊണ്ട് അവൻ മരിച്ചില്ല...പക്ഷേ നീ....നീ ഇപ്പൊ മരിക്കാൻ പോകുവാണ്,,,എന്റെ അനിയന് നേരെ ഉയർന്ന നിന്റെ കൈ,,അല്ല ജീവൻ...ഇനി വേണ്ട... അത് ഞാൻ അങ്ങ് എടുക്കുവാണ്... * അവൻ അതും പറഞ്ഞോണ്ട് ഷാഹിലിനു നേരെ കത്തി വീശി.. അവന്റെ അവസ്ഥ കണ്ടിട്ടാണോ,അതോ അവൻ ഒരു പെണ്ണിനെ രക്ഷിച്ചു എന്ന് കേട്ടതിലാണോ,അതോ എന്റെയും അവന്റെയും ശരീരത്തിൽ ഓടുന്ന ചോര ഒന്നായത് കൊണ്ടാണോ എന്നറിയില്ല എന്റെ കൈകാലുകൾ അറിയാതെ ചലിച്ചു... ജനല് വഴി അകത്തേക്ക് കയറിയ ഞാൻ കത്തി വീശിയവന്റെ പുറത്തേക്ക് ആഞ്ഞു ചവിട്ടി... വീഴ്ചയിൽ അവന്റെ കയ്യിൽ നിന്നും കത്തി തെറിച്ചു പോയി... ആ സമയം ഷാഹിലിന്റെ മുഖത്തേക്ക് നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.... വീണ് കിടന്നവൻ അപ്പോഴേക്കും എന്റെ നേരെ എഴുന്നേറ്റു വന്നു...അവന്റെ കൈ പിടിച്ചു പിന്നിലേക്ക് തിരിച് മൂക്കിനിട്ട് രണ്ടുമൂന്ന് കുത്ത് കൊടുത്തു... ബാക്കി വന്ന ഓരോരുത്തന്മാരെയും ഞാനും അവനും കൂടി ചേർന്ന് ഇഞ്ച പരുവം ആക്കി... ഇനിയും ഇവിടെ നിക്കുന്നത് സേഫ് അല്ലാത്തത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി... അവനെ മൈൻഡ് ചെയ്യാതെ കാറിൽ കേറാൻ തുടങ്ങിയതും... അവൻ എന്റെ കൈ പിടിച്ചു...ഞാൻ നോക്കിയപ്പോ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ട്,,ആ കണ്ണുകളിൽ കുറ്റബോധം തെളിഞ്ഞു നിൽപ്പുണ്ട്... "സൈൻ...നീ...നീ എന്നോട് ക്ഷമിക്കടാ..എന്റെ ഈ അവസ്ഥയിൽ എന്നെ രക്ഷിക്കാൻ നീയേ ഉണ്ടായിരുന്നൊള്ളു...ഞാൻ ഒരു വലിയ പാപി ആണ്,,,നിന്നോട് ചെയ്ത തെറ്റുകൾക്ക് എല്ലാം ക്ഷമ ചോദിക്കുന്നു..." ന്ന് പറഞ്ഞു അവൻ എന്റെ കൈകൾ കൂട്ടി ചേർത്ത് പിടിച്ചു കരയാൻ തുടങ്ങി.. കണ്ണ് തുടച്ചിട്ട് എന്നോട് ചെയ്ത ഓരോ തെറ്റുകളും അവൻ ഏറ്റുപറഞ്ഞു.. ഐറയെ ആഗ്രഹിച്ചത് വരെ... അതൊക്കെ കേട്ടപ്പോ അവനോടു വെറുപ് വന്നെങ്കിലും എല്ലാവർക്കും നല്ലവരാകാൻ കാലം അവസരം കൊടുക്കും...ഇവനും നല്ലവനാകാൻ കാലം അവസരം നൽകിയിരിക്കുന്നു.. ഇപ്പൊ ഞാൻ ഇവിടെ അവനോടു ക്ഷമിചില്ലേൽ ഒരുപക്ഷെ കുറ്റബോധം ഒരുവനെ ഏതൊരു തലത്തിൽ വേണേലും എത്തിക്കാം... "ഷാഹിൽ,,,കരയണ്ട.. നീ എന്നോട് എപ്പോൾ മുതൽ തെറ്റുകൾ ഏറ്റുപറഞ്ഞു ക്ഷമ ചോദിച്ചോ,,അപ്പൊ മുതൽ നീ എന്റെ നല്ലൊരു സഹോദരൻ ആയി,," "സൈൻ..." ന്ന് പറഞ്ഞു അവൻ എന്നെ കെട്ടിപ്പിടിച്ചു.. അവന്റെ മാറ്റം എല്ലാവരെയും ഉറപ്പായും അത്ഭുതപെടുത്തും.. ഞാൻ അവനെയും കൊണ്ട് നേരെ വീട്ടിലേക്ക് വിട്ടു... തുടരും....       ❁════❁✿❁═══❁ ഫ്രണ്ട്സ്,,,ഈ പാർട്ട്‌ നന്നായോന്നറിയില്ല..പെട്ടന്ന് എഴുതിയതാണ്...അതുകൊണ്ട് കൊറേ തെറ്റുകൾ കാണും... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. Thanks for supporting guys....😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#

📙 നോവൽ

📙 നോവൽ - AVNEIL 99 ഖൽബില് ചാടി 2 - ShareChat
50.4k കണ്ടവര്‍
7 ദിവസം
💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 30 ✒Twinkle AS ✿❁════❁✿❁═══❁✿ രാവിലെ എഴുന്നേറ്റത് വാതിലിൽ തുടരെ തുടരെ ഒള്ള മുട്ട് കേട്ടാണ്... അപ്പൊ തന്നെ ഐറയെ വിളിച്ച് എഴുന്നേപ്പിച്ചു... വാതില് തുറന്ന് നോക്കിയപ്പോ കണ്ടത് ആ മൂപ്പനെയും അവരുടെ കൊറച്ചു ആളുകളെയുമാണ്... ഐറയെ എന്റെ പിന്നിൽ നിന്നും കണ്ടതും അവരുടെ മുഖത്ത് ഒരാശ്വാസം നിഴലിച്ച പോലെ തോന്നി.. പിന്നെ അവരോടു കാര്യങ്ങൾ ചോദിച്ചപ്പോ ആണ് ഐറയെ അടുത്ത വീട്ടിൽ നിന്നും കാണാഞ്ഞിട്ട് ടെൻഷൻ അടിച്ചു വന്നതാനെന്ന് മനസിലായത്... ഓളെ നോക്കിയപ്പോ പുളിങ്ങ തിന്ന ഒരു ഇളി ആയിരുന്നു... എന്റെ വാച്ച് വാട്ടർ റെസിസ്റ്റന്റ് ആയത് കൊണ്ട് കേട് ഒന്നും പറ്റിയില്ല..നോക്കിയപ്പോ സമയം എട്ട് മണി കഴിഞ്ഞു...       ❁════❁✿❁═══❁ "സാർ,,,ഒന്ന് തെളിച്ചു പറ..നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസിലാവുന്നില്ല.."- ആഷി "Mr.Ashik,,,,ഹീറ്റ് ആവണ്ട..ഞങ്ങളുടെ ഊഹം വെച്ച് അവര് വീണ സ്ഥലത്ത് ഒരു ആദിവാസി ഗ്രാമം ഉണ്ട്..അവര് അവിടെ എത്തിപെട്ടങ്കിൽ ഉറപ്പായും ഇന്ന് വൈകുന്നേരം അവിടുന്ന് വരുന്ന ട്രാക്ക്ടറിൽ കാണും... അതും അല്ലങ്കിൽ നമുക്ക് വേറെ വഴി നോക്കാം..." "സർ,,,നിങ്ങളിങ്ങനെ ഒരിടത്തും തൊടാതെ പറയരുത്..അവർക്ക് എന്തേലും സംഭവിച്ചാലോ..??"- അഫി "Plz understand...നമുക്ക് ഇന്ന് വൈകുന്നേരം വരെ ഒന്ന് നോക്കാം..."       ❁════❁✿❁═══❁ വൈകുന്നേരം നാലുമണി ആവാറായപ്പോ അവര് ഞങ്ങളെയും കൊണ്ട് കാടിറങ്ങാൻ തുടങ്ങി... ഞാൻ എന്റെ ജീൻസും ഷർട്ടും തന്നെ ഇട്ടു..ഓൾക്ക് ഇനി ഒന്നൂടി സാരി ഉടുക്കാൻ ഒള്ള ത്രാണി ഇല്ലാന്ന് പറഞ്ഞോണ്ട് അവര് തന്ന സാരി തന്നെ ആയിരുന്നു..😜 കൊറച്ചു ഏറെ നടക്കാൻ ഉണ്ടായിരുന്നു..ഓള് എന്റെ കയ്യിൽ തൂങ്ങി ആയിരുന്നു നടന്നത്... അവസാനം നടന്നു നടന്നു ഞങ്ങള് കാടിന് വെളിയിൽ ഇറങ്ങി,,,കണ്ടിട്ട് ഇത് അവരുടെ ചന്ത ആണെന്ന് തോന്നുന്നു... കൊറച്ചു കഴിഞ്ഞപ്പോ ട്രാക്ടർ പോകാൻ റെഡി ആയി നിന്നു..അവരോട് നന്ദി പറഞ്ഞ് ഞങ്ങൾ വണ്ടിയിലേക്ക് കേറി..കച്ചി വിരിച് ഇട്ടിരിക്കുന്നിടത്ത് ആണ് ഇരിക്കുന്നത്...    ❁════❁✿❁═══❁ മ്മള് അവരോടു യാത്ര പറഞ്ഞു പൊയ്ക്കൊണ്ടിരുന്നപ്പോ ആണ് ഞങ്ങടെ എതിർ വശത്ത് ഇരുന്ന പെണ്ണിനെ ഞാൻ ശ്രദ്ധിച്ചേ... ഓള് ഇക്കാനെ തന്നെ നോക്കി ഇരിക്കുവാ...വായിനോക്കി 😡 മ്മക്ക് സഹിക്കുവോ...ഓൾക്ക് നോക്കാൻ വേറെ ആരെയും കണ്ടില്ലേ.. ഇക്കാനെ നോക്കിയപ്പോ ഇക്ക ഫോൺ അഴിച്ചു പണിയുവാണ്... അവളാണേൽ നോട്ടം നിർത്തുന്നുവില്ല.... മ്മള് കൊറച്ചു ഫ്രണ്ടിലേക്ക് കേറി ഇരുന്നിട്ട് ഇക്കാന്റെ മുഖം കാണാതില്ലാത്തത് പോലെ ഇരുന്നു... പണ്ടാരക്കാലത്തി തല വെട്ടിച്ചു നോക്കുവാണ്..ഇവൾക്ക് വേറെ പണിയൊന്നും ഇല്ലേ...കുന്തം... ഇനി നോക്കി ഇരുന്നിട്ട് കാര്യം ഇല്ല..പ്രവർത്തിക്കേണ്ട ടൈം ആയി... മ്മള് ആരെയും നോക്കിയില്ല...നേരെ ഇക്കാന്റെ മടിയിലേക്ക് കേറി ഇരുന്നു... മൂപ്പര് എന്നെ അന്തം വിട്ട് നോക്കുന്നുണ്ട്... ഞാൻ ഓളെ നോക്കിയപ്പോ ഓള് മുഖം തിരിച്ചൊണ്ട് ഇരുന്നു...ഓളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് ഞാൻ അങ്ങനെ തന്നെ അങ്ങ് ഇരുപ്പ് തുടർന്നു... ബാക്കി ഉള്ളവരെ നോക്കിയപ്പോ അവര് ഞങ്ങളെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നു... മ്മള് അങ്ങനെ വല്യ ജാഡയിൽ അവരടെ മുന്നിൽ ഇരിക്കുമ്പോ ആണ് വയറിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയത്,,,ഇഴഞ്ഞിട്ട് ഒരു ഞുള്ളും കൂടി തന്നു.. അല്ലാഹ്...സ്വർഗം കണ്ടു..മ്മള് ഇക്കാനെ നോക്കിയപ്പോ മ്മളെ നോക്കി പുരികം പൊക്കി കാണിക്കുന്നുണ്ട്... മ്മള് കയ്യിനിട്ട് ഒരു ഞുള്ളൂ വെച്ച് കൊടുത്തു... "എന്താ ഇക്കാ..മ്മക്ക് വേദന എടുത്തുട്ടോ.." "ആണോ..അങ്ങനെ ആണേൽ ഇക്കാന്റെ മറിയാമ്മ താഴെ ഇറങ്ങി ഇരുന്നേ..." "താഴെ ഇറങ്ങി ഇരുന്നാൽ കാണുന്ന പെണ്ണുങ്ങൾ എല്ലാം നോക്കിക്കൊണ്ട് ഇരിക്കും..." "അവര് നോക്കട്ടെടി ഭാര്യേ എന്നെ..മ്മളെ പോലെ ഒരു മൊഞ്ജനെ എല്ലാരും നോക്കിയെന്ന് വരും..സില്ലി മാറ്റർ..ഇറങ്ങിയില്ലേൽ മ്മടെ ബെഡ് റൂം ആക്കും ഇത്.." "ഇങ്ങനെ ഒരു സാധനം..." ന്നു പറഞ്ഞോണ്ട് മ്മള് ഇറങ്ങി ഇരുന്നു.. ഇക്ക എന്നെ നോക്കി ചിരിച്ചോണ്ട് ഫോണിൽ റേഞ്ചു ഉണ്ടോന്ന് നോക്കുവാണ്.. മ്മള് പിന്നെ അങ്ങോട്ടെ മൈൻഡ് ചെയ്തില്ല....കോന്തൻ... കൊറേ ദൂരം യാത്ര ചെയ്തു ഞങ്ങള് അവസാനം മറ്റൊരു ചന്ത പോലത്തെ സ്ഥലത്തു എത്തി... ആദ്യത്തെതിനേക്കാൾ വലിപ്പവും അത്യാവശ്യം വൃത്തിയും ഉണ്ട്... മ്മള് ട്രാക്ടറിൽ നിന്ന് ഇറങ്ങി ആ ചന്തയുടെ പുറത്ത് ഇറങ്ങി... ഇക്ക അപ്പോഴേക്കും ഫോൺ ശരിയാക്കാൻ നോക്കുവാ... മ്മള് നോക്കിയപ്പോ ശിഫയും നൂറയും നിക്കുന്ന കണ്ടു ഒന്നൂടി അങ്ങോട്ട്‌ കണ്ണോടിച്ചു നോക്കിയപ്പോ സിയയും ആശിക്കയും അഫിക്കയും ഷിയാസിക്കയും എല്ലാരും ഉണ്ട്... "ഇക്ക...അങ്ങോട്ട്‌ നോക്കിയേ...അവര്...അവര്..." ഐറാ ഒച്ച വെക്കുന്ന കേട്ട് നോക്കിയപ്പോ ആഷിയെയും അഫിയെയും ഷിയാസിനെയും അങ്ങനെ എല്ലാരേയും കണ്ടു... മ്മള് അപ്പൊ തന്നെ ഓളെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് ചെന്നു... ന്നേ കണ്ടതും *ഡാ സൈനു * ന്നു പറഞ്ഞോണ്ട് അവന്മാര് എല്ലാം കൂടെ വന്നു കെട്ടിപ്പിടിച്ചു... "ഡാ എവിടെ ആയിരുന്നടാ...എത്ര അന്വേഷിച്ചു..."- ഷിയാസ് "എല്ലാം പറയാടാ...വാ പോകാം..." അവിടുന്ന് നേരെ പോയത് Arifa Castles എന്ന ഹോട്ടലിലേക്ക് ആണ്.. അവിടെ ചെന്നിട്ട് ഫ്രഷ് ആയി ഞങ്ങളെല്ലാരും കൂടെ അവിടുത്തെ ഗാർഡനിൽ വന്നിരുന്നു... പിന്നെ കഥ പറച്ചില് ആയിരുന്നു..അവന്മാരോട് എല്ലാം പറഞ്ഞു...മറ്റേ വീട്ടിൽ വെച്ച് നടന്നത് മാത്രം പറഞ്ഞില്ലാട്ടോ 🙈 "എന്നെ ചവിട്ടിയവനെ കിട്ടിയോ..ഏത് മറ്റവനാ ഇതിന് പിന്നിൽ ന്നു അറിഞ്ഞോ..??" "ആളെ കിട്ടി..പക്ഷേ ആ ചെറ്റ കമാന്നു ഒരക്ഷരം തുറന്നു പറയുന്നില്ല.."-അഫി "പോലീസ് ചോദ്യം ചെയ്തോണ്ട് ഇരിക്കുവാ അവനെ..എന്തേലും വിവരം കിട്ടിയാൽ അറിയിക്കാമെന്ന് പറഞ്ഞു.."-ആഷി പറഞ്ഞു തീർന്നതും ആഷിടെ ഫോൺ ബെൽ അടിച്ചു... "ഹലോ...." "ഹലോ ആഷിക്...അയാളെ വിശദമായി പോലീസ് മുറയിൽ ഒന്ന് കുടഞ്ഞു ചോദ്യം ചെയ്തു...മർമ്മത്തിൽ പ്രയോഗിച്ചത് കൊണ്ട് അവൻ സത്യം തുറന്നു പറഞ്ഞു..." "ആരാ സർ...ഏതവനാ ഇതിന് പിന്നിൽ..??" "One mr.Shahil,,,,അങ്ങനെ ആണ് അവൻ പറഞ്ഞിരിക്കുന്നത്..നിങ്ങൾക്ക് ആളെ അറിയാവോ..." "സർ...If you don't mind,,കേസ് പിൻവൽക്കാമോ..??ഒരു പ്രശ്നം ഉണ്ട്..ഞാൻ സാറിനെ പിന്നെ വിളിക്കാം..." "ഓക്കേ..." "ആരാ...ആരാ വിളിച്ചേ...??" "പോലീസ് ആണ്...നിനക്ക് ഈ പണി ചെയ്തവനെ കിട്ടീന്ന്..." "ആരാടാ...ഏത് തെണ്ടിയാ അത്.." "ഷാഹിൽ....അവനാ ഇതിന് പിന്നിൽ..അവന് അല്ലേലും ഒരു എല്ല് കൂടുതൽ ആണ്...ഞാൻ ഒന്ന് ഓങ്ങി വെച്ചതാ അവനെ..സൈൻ,,ഇനിയും നീ കണ്ടില്ലാന്നു നടിച്ചാൽ ആപത്തു വരുന്ന വഴി അറിയില്ല...സൂക്ഷിക്കണം.." "ഇനി അവനെ അതികം ഞാൻ വാഴിക്കില്ല...നമുക്ക് ഉടനെ തന്നെ നാട്ടിലേക്ക് തിരിയ്ക്കണം..." പിന്നെ സമയം പാഴാക്കാതെ ഞാൻ റൂം വെക്കേറ്റു  ചെയ്തു ഇറങ്ങി...പോലീസ് സ്റ്റേഷനിൽ ചെന്നു പരാതി ഇല്ലാന്ന് എഴുതി ഒപ്പിട്ട് കൊടുത്തു.. അല്ലേലും ഇവനെ പോലീസ് സ്റ്റേഷനിൽ നിറുത്തിയിട്ട് കാര്യം ഇല്ലല്ലോ.. ഇതിന്റെ മാസ്റ്റർ ബ്രെയിൻ ഷാഹിലിന്റെ അല്ലായിരുന്നോ... ഞങ്ങൾ നേരെ നാട്ടിലേക്ക് തിരിച്ചു... ഷാഹിൽ..Ur time is over..... ഇനി നിന്റെ തോൽവി ആണ്..നിന്നെ തറപറ്റിക്കാൻ ആണ് ഞാൻ വരുന്നത്.. തുടരും... _________________________________ ക്ഷമിക്കണം ഫ്രണ്ട്സ്,,,,😔 വളരെ താമസിച്ചു പോയി...എനിക്ക് ഇപ്പൊ ക്ലാസ്സ്‌ ഉണ്ട്...ക്ലാസ്സ്‌ കഴിഞ്ഞിട്ട് വന്നു വേണം എഴുതാൻ..ഇന്ന് എന്റെ അമ്മച്ചിക്ക് പനി ആയിട്ട് ഹോസ്പിറ്റലിൽ പോയതാണ്... എല്ലാ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞു ഞാൻ എന്നെ  ന്യായികരിക്കുവാന്നു വിചാരിക്കരുത്.. എന്റെ ഫാമിലി തന്നെ ആണ് എനിക്ക് ഇമ്പോര്ടന്റ്റ്‌..ചില അത്യാവശ്യങ്ങൾ കാരണം ആണ് എഴുതാൻ പറ്റാഞ്ഞത്.. ഞാൻ പറഞ്ഞത് ആർക്കേലും ഫീൽ ആയിട്ടുണ്ടെങ്കിൽ റിയലി സോറി...സോറി 🙏🙏 ഈ പാർട്ട്‌ നന്നായോന്നറിയില്ല..വേഗം എഴുതിയതാണ്..അടുത്ത പാർട്ട്‌ നാളെ ആണ്... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. Thanks for ur support...😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#

📙 നോവൽ

📙 നോവൽ - aineil _ love _ ഖ്ബിലെ ചടൻ 2 Camel lone _ 2 - Bu Twinkle AS - ShareChat
45.2k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം