@187642774
@187642774

😎😍ഇശ്‌ഖിൻ കാന്താരി 😍😎💕💘ഷാൻലിയ 💘💕

💕💘ഷാൻലിയ💘💕

ഖൽബുസ്... മ്മള് എത്തി.... 😊 വായിച് അഭിപ്രായം cmnt ബോക്സിലോട്ട് പോരട്ടെ.. 😉 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 ..... Part-51.... .... @meen@..... ✒ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഷാഫിയുടെ പെങ്ങളും മ്മടെ കാന്താരിയും ഒരാളാണെന്ന സത്യം ആ ഡയറി താളുകളിൽ നിന്നും അറിഞ്ഞതും മ്മളെ സന്തോഷത്തിനു അതിരില്ലായിരുന്നു..... അപ്പൊ അവർ പോലും അറിയാതെ അവർ രണ്ടും സഹോദരങ്ങൾ ആയി. ... അത് അവന്റെ ശരിക്കും ഉള്ള പെങ്ങൾ ആണെന്ന് അറിയാതെ.... ഈ സത്യങ്ങൾ ഒക്കെ അവർ അറിഞ്ഞാൽ.... അവരുടെ ചിന്നു ജീവിച്ചിരിപ്പുണ്ടെന്നും അത് മ്മടെ കാന്താരി ആണെന്നും കൂടെ അറിഞ്ഞാൽ ഇതില്പരം സന്തോഷം അവർക്ക് കിട്ടാനില്ല.... ഒരുപാട് ആഗ്രഹിച്ചതാ കാന്താരി അവരുടെ ചിന്നു ആയിരുന്നെങ്കിൽ എന്ന്.... അപ്പൊ അതും സത്യമായി മാറിയത് കൂടെ അറിഞ്ഞാൽ അവന് നിലത്തായിരിക്കില്ല.... ന്നെല്ലാം ചിന്തിച്ചു മ്മള് ഈ സന്തോഷ വാർത്ത അറിയിക്കാൻ ആയി ആ റൂമിൽ നിന്നും പുറത്തിറങ്ങി മ്മടെ ജിന്നും എടുത്തു പറപ്പിച്ചു വിട്ടു... യാത്രയിലുടനീളം മ്മള് ആ ഡയറിയിൽ വായിച്ചതായിരുന്നു മ്മടെ മനസിൽ... മ്മടെ മനസിലുള്ള ബാക്കിയായ ഒരു സംശയത്തിന് കൂടെ അതിൽ നിന്നും ഉത്തരം കിട്ടിയിരിക്കുന്നു... ഷാഹിദ്.... അവന് ഇത്ര അതികം ദ്രോഹം മ്മടെ പെണ്ണിനോട് ചെയ്തെന്നു അതിൽ നിന്നും അറിയാൻ കഴിഞ്ഞു..... ഒരുപാട് സഹിച്ചിട്ടുണ്ട് അവൾ അവന്റെ ഉപദ്രവം..... ഇനി ഇല്ല... ഷാഹിദ് ൻറെ ഒരു നോട്ടം പോലും അവളിലേക്കെത്തില്ല.. കവചം പോലെ ഇനി ഞാൻ മാത്രം അല്ല രണ്ടു ആങ്ങളമാരും ഉണ്ട്.... അവർ ഇതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ അവനെ കത്തിച്ചു കളയാൻ പോലും മടിക്കില്ല.... അത്ര അതികം അവർ അവരുടെ പെങ്ങളെ സ്നേഹിക്കുന്നുണ്ട്.... ഇവരുടെ പെങ്ങൾ ആണ് താനെന്ന് ലിയ ക്ക്‌ അറിയുമായിരിക്കുമോ.... മ്മടെ സംശയം ശരിയാണെങ്കിൽ അവൾക് സത്യങ്ങൾ അറിയുമായിരിക്കും.... അല്ലെങ്കിൽ അവൾ എന്തിനു അന്ന് ഷാഫി ചിന്നു ന്ന് വിളിച്ചപ്പോൾ ഞെട്ടണം..... ന്തൊക്കെയോ പെണ്ണ് ഒളിക്കാൻ ശ്രമിക്കുന്നത് പോലെ.... ഇനി ഒരുപക്ഷെ അവൾ അറിഞ്ഞിട്ടും പറയാതിരിക്കുകയാണോ എന്ന് അറിയണം... അങ്ങനെയെങ്കിൽ എന്തുകൊണ്ട്... ?? എന്നുള്ളതിനെല്ലാം ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.... അതിനുള്ള ഉത്തരം അവളുടെ അടുക്കൽ മാത്രം ആണ് ഉള്ളത്.... അറിയണം എനിക്ക്.... അത് അറിഞ്ഞിട്ട് വേണം ഈ സത്യങ്ങൾ അവരെ അറിയിക്കാൻ.... ന്നൊക്കെ ചിന്തിച്ചു മ്മള് ബൈക്ക് അതിവേഗം ചലിപ്പിച്ചു.... ****************************************************** സാബി അങ്ങനെ പറഞ്ഞു മ്മളെ മുൾമുനയിൽ നിർത്തി പോയതും..... ഇനി എന്ത്.... .എന്നുള്ള ചോദ്യം മ്മടെ മനസിനെ അസ്വസ്ഥമാക്കിയതും മ്മള് കൈകൾ കൂട്ടി തിരുമ്മി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു... ഒന്നുകിൽ ഈ സത്യങ്ങൾ അവരെ അറിയിക്കണം... അറിയിച്ചാൽ ചിലപ്പോൾ എല്ലാവരും അറിയും കൂട്ടത്തിൽ മ്മടെ ഉമ്മിയും.... അത് ആ പാവത്തിന് താങ്ങാൻ കഴിയില്ല... ഇനിയും ഒരു ഷോക്ക്.... അത് ഉമ്മിക്ക് താങ്ങാൻ ഉള്ള ശേഷി ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്... എല്ലാം അറിഞ്ഞുകൊണ്ട് ഞാൻ എങ്ങനെ ൻറെ ഉമ്മിയെ വേദനിപ്പിക്കും പടച്ചോനെ.... നീ ഒരു വഴി കാട്ടി താ നാഥാ... ഇനി ഒരു മാർഗം മാത്രം ഒള്ളൂ.... സാബി നാളെ ഇഷ്ടം പറയട്ടെ... അതിന് ശേഷം ഉള്ളത് അപ്പൊ നോക്കാം.... ഇപ്പഴേ ടെൻഷൻ അടിച്ചു നിക്കുന്നതെന്തിനാ ന്ന് കരുതി മ്മള് റൂമിൽ നിന്നും താഴേക്കു ഇറങ്ങിയതും..... കാളിങ് ബെൽ അടിഞ്ഞു... തുറന്നു നോക്കിയപ്പോൾ മ്മടെ മുന്നിൽ നിൽക്കുന്നവരെ കണ്ട് മ്മള് രണ്ടു അടി പിറകോട്ടു വെച്ചു...... **************************************************** നാട്ടിലെത്തിയപ്പഴേക്കും നേരം ഇരുട്ടിയിരുന്നു അതുകൊണ്ട് തന്നെ മ്മള് നേരെ വീട്ടിലോട്ടു വിട്ടു.... വീട്ടിലെത്തി കാളിങ് ബെൽ അടിച്ചതും തുറന്നു തന്നത് nichu ആയിരുന്നു.... ഉമ്മി എവിടെ ന്ന് ചോയ്ച്ചപ്പോൾ ചെക്കൻ ണ്ട് ഡൈനിങ് ടേബിളിൽ ക്ക്‌ ചൂണ്ടുന്നു.... അങ്ങോട്ട്‌ നോക്കിയ മ്മക്ക് കാണാൻ കഴിഞ്ഞത് കലിപ്പിൽ നിക്കുന്ന ഉമ്മിയെ ആണ്..... മ്മള് പതിയെ ചെന്ന് ഉമ്മി ന്ന് വിളിച്ചതെ ഓർമ ഒള്ളൂ.... പിന്നെ അവിടെ നടന്നത് ഒരുഗ്രൻ ചീത്ത ആയിരുന്നു.... ഉമ്മിടെഡ്ത് ന്ന് കണക്കിന് കിട്ടി.... രാവിലെ പോയ മ്മള്..... എത്തിയതോ... ഈ പാതിരാത്രിക്ക്... അതിൻറെ വഴക്ക് പറയലും ഒക്കെ കഴിഞ്ഞു പാവം മ്മക്ക് ഫുഡ്‌ വിളമ്പി തന്നിട്ടാ പോയത്.... അതും മ്മള് ഇനി ഇങ്ങനെ ആവർത്തിക്കൂല്ലാന്ന് പറഞ്ഞു പ്രോമിസ് ചെയ്തിട്ട്... പെങ്ങൾ കുരിപ് നേരത്തെ തന്നെ ബെഡിൽക്ക്‌ വീണുകുണ് ... Nichu പറഞ്ഞു കാന്താരിയും Anu ഉം രാവിലെ തന്നെ അവരുടെ വീട്ടിൽ പോയി ന്ന്.... മ്മള് പിന്നെ ഫുഡടി ഒക്കെ കഴിഞ്ഞു കിടക്കാൻ മുറിയിൽ പോകാൻ നിന്നതും nichu പിടിച്ചു വെച്ച് ചോദിച്ചു... ഇന്ന് മ്മള് എങ്ങോട്ടാ പോയതെന്ന്..... അതിന് മ്മള്.... ഇപ്പൊ പറയാൻ ടൈം ആയിട്ടില്ല സമയം ആകുമ്പോൾ അത് മ്മള് പുറത്ത് വിടും.... ഇത്ര മാത്രം അറിഞ്ഞാൽ മതി.. Its a ബിഗ് സർപ്രൈസ്... ന്നും പറഞ്ഞ് മ്മള് ചെക്കന് സൈറ്റ് അടിച്ചു റൂമിൽ പോയി ബെഡിലേക്ക് വീണു... ഇന്നത്തെ യാത്ര ഷീണം കൊണ്ടാണെന്ന് തോനുന്നു.... ബെഡ് കണ്ടതും മ്മള് ഉറക്കിലേക്ക് വഴുതി വീണു.... **************************************************** വാതിൽ തുറന്നതും മ്മടെ മുന്നിൽ നികുന്നവരെ കണ്ട് രണ്ടടി പുറകോട്ടു വെച്ചു.... സാജിദ് ഉം ഷംനയും.... അവർ ഇടിച്ചു തള്ളി അകത്തോട്ടു വന്നു... ഇറങ്ങി പോകാൻ പറഞ്ഞെങ്കിലും അവർ അതൊന്നും വക വെക്കാതെ മ്മളോട് പറഞ്ഞു.... "പോകാൻ തന്നെയാ വന്നത്.... ഒരു കാര്യം തമ്പുരാട്ടിയെ അറിയിക്കാമെന്ന് വെച്ച് വന്നതാ... അത് അറിയിച്ചിട്ടേ ഷംന ഇവിടുന്ന് പോകൂ..... " ന്ന് അവൾ പറഞ്ഞതും അതിന് മ്മള് ഒന്ന് പുച്ഛിച്ചു വിട്ടു... "ഡി.... അതികം നെഗളിക്കണ്ട... ഒരുപ്രാവശ്യം നീ രക്ഷപെട്ടെന്ന് കരുതി.... ഇനിയും അങ്ങനെ ആവാൻ സമ്മതിക്കില്ലടി... ൻറെ കാക്കുനെ അടിച്ചിട്ടിട്ട് നീയും അവനും കൂടെ സുഗിക്കാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അതങ്ങു മാറ്റി വെച്ചേക്ക്..... " ന്നൊക്കെ ഉറഞ്ഞു തുളളി അവൾ പറഞ്ഞതും... മ്മള് പറഞ്ഞു... "ചിലക്കാതെ ഇറങ്ങി പോടി പൂതനെ... " ന്ന് മ്മള് പറഞ്ഞതും സാജിദ് കലിപ്പിൽ മ്മടെ അടുത്തോട്ടു വന്നു മ്മടെ കഴുത്തിൽ പിടി മുറുക്കിയതും... മ്മള് ശ്വാസം കിട്ടാതെ പിടഞ്ഞതും ഷംന വന്നു അവന്റെ കൈകളെ വേർപെടുത്തി... അവന് കൈ എടുത്തതും മ്മള് ചുമച്ചു ചുമച്ചു ഒരുവിധം ആയി... ഒരുവിധം ശ്വാസം വലിച്ചു വിട്ടു അവരെ നോക്കിയതും സാജിദ് പറഞ്ഞു... "ഡി.. ഇനി മിണ്ടിയാൽ കൊന്ന് കളയും ഞാൻ..തോറ്റുന് കരുതണ്ട നീ... ഇപ്പൊ വന്നത് ശക്തമായി തിരിച്ചടിക്കാൻ തന്നെ ആണ്.... കാണിച്ചു കൊടുക്കടി അവൾക് നമ്മുടെ പുതിയ സർപ്രൈസ്.... " ന്ന് അവന് ഷംനയോട് പറഞ്ഞതും അവൾ ഒന്ന് പുച്ചിച്ചു ചിരിച്ചു മ്മടെ മുന്നില്ലേക് ഒരു കൂട്ടം ഫോട്ടോ വലിച്ചെറിഞ്ഞു.... അതെല്ലാം മ്മടെ മേലിൽ തട്ടി നിലത്തേക്ക് വീണതും ചിന്നി ചിതറി കിടക്കുന്ന ആ ഫോട്ടോകളിലേക്ക് നോക്കിയതും..... ഭൂമി പിളർന്നു മ്മള് അതിലേക്കു പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി... അത്രയും വൃത്തികെട്ട ഫോട്ടോസ് ആയിരുന്നു അത്... ഒറിജിനലിൽനേക്കാൾ വെല്ലുന്ന എഡിറ്റഡ് ഫോട്ടോസ് ആയിരുന്നു..... കാരണം അതിൽ ഉള്ളതുപോലെ മ്മളെ ജീവിതത്തിൽ ഇതുവരെ നടന്നിട്ടില്ലാത്തതുകൊണ്ട് തന്നെ അതൊരു ഫേക്ക് ഫോട്ടോ ആണെന്ന് മ്മക്ക് തീർത്തു പറയാൻ സാധിക്കും... പക്ഷെ മറ്റൊരാൾക്ക്‌ അത് വിശ്വസിക്കാതിരിക്കാൻ വളരെ പ്രയാസമേറിയതും.... ആ ഫോട്ടോയിൽ ഉള്ളത് ഏതോ ആളുമായി കെട്ടിപിടിച് നിക്കുന്ന മ്മടെ ഫോട്ടോ ആണ്.... അതിൽ ഉള്ള വ്യക്തി ഷാഹിദിന്റെ കൂട്ടാളികളിൽ ഉള്ള ഒരാൾ ആയിരുന്നു... പല യിടത്തും ഉള്ള ഫോട്ടോകൾ അതും വളരെ വൃത്തികെട്ട രീതിയിൽ എഡിറ്റ്‌ ചെയ്തവ.... അതെല്ലാം കണ്ടതും മ്മള് ദേഷ്യം കൊണ്ട് വിറച്ചു ഷംനയുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു പറഞ്ഞു... "നീ.. ഒക്കെ പെണ്ണ് ആണോടി.... എങ്ങനെ തോന്നി നിനക്ക് ഇതുപോലെ ഒരു വൃത്തികേടിന് കൂട്ട് നിൽക്കാൻ.... നീയും ഒരു സ്ത്രീ അല്ലേ.... ചി.... " "നിന്റെ പതനം..... അത് കാണാൻ ഷംന യേത് അറ്റം വരെ പോകുമെന്ന് മോൾക്ക്‌ മനസിലായോ.... അകന്ന് നിന്നേക്കണം ഷാൻ ൽ നിന്നും.... ഇല്ലെങ്കിൽ ഇത് പതിയാൻ പോകുന്നത് കോളേജ് ചുമരുകളിലും തെരുവോരങ്ങളിലും ആയിരിക്കും... " "നോ..... ഇതെല്ലാം ഫേക്ക് ആണ്.... അത് ആർക്കാ അറിയാതെ... ആരും വിശ്വസിക്കില്ല... " "അതേ... ഇത് ഫേക്ക് തന്നെയാണ്... അത് നമുക്കിടയിൽ മാത്രം.... സമൂഹത്തിനു ഇത് ഒരു ചൂടുള്ള വർത്ത മാത്രം ആയിരിക്കും..... നിനക്കും കുടുംബത്തിനും നാണക്കേട് കൊണ്ട് അങ് കെട്ടി തൂങ്ങി ആടാം.... " ന്ന് അവൾ ഉറക്കെ ക്രൂരമായി ചിരിച് പറഞ്ഞതും.... "എന്താ. വേണ്ടത് നിനക്ക് ഒക്കെ... എന്തിനാ ഇതിലേക്ക് മ്മടെ കുടുംബത്തെ വലിച്ചിഴക്കുന്നത്.... എന്നെ ദ്രോഹിച്ചോ അവരെ വെറുതെ വിട്.... " "ഇല്ലടി..... .നിനക്ക് നോവണമെങ്കിൽ പ്രഹരം അത് നിന്റെ ഫാമിലിക്ക് ഏൽക്കണം.... ഇപ്പൊ വേണ്ടത് ഒന്നും എനിക്കല്ല....വേണ്ട ആള് ഇതാ...... " ന്നും പറഞ്ഞ് അവൾ അവളുടെ ഫോൺ എടുത്തു മ്മളിലേക്ക് നീട്ടി അതെടുക്കാൻ പറഞ്ഞതും.... മ്മള് അത് മേടിച്ചു കാതോട് ചേർത്തതും.... മറുതലക്കൽ നിന്നും വന്ന ശബ്ദം ഷാഹിദ് ൻറെ ആയിരുന്നു.... "എങ്ങനെ ഉണ്ടായിരുന്നു സർപ്രൈസ്.... ഫോട്ടോസ് ഒക്കെ ഉഷാറായില്ലേ.... " ന്ന് അവന് പറഞ്ഞതും.... മ്മള് ചോദിച്ചു.... "എന്താണ് നിനക്ക് വേണ്ടത്.... ന്നെ ഇങ്ങനെ ദ്രോഹിച്ചിട്ട് നിനക്ക് എന്താ നേട്ടം...... " "നേട്ടം.... അത് നീ തന്നെ ആണ്.... ഷാഹിദ് നെ വെല്ലുവിളിച്ച നിന്റെ മറ്റവൻ പോയത്.... അതിനൊരു തിരിച്ചടി ഞാൻ കൊടുത്തിരിക്കും അവന്....... അതും നിന്നിലൂടെ.... പറഞ്ഞതല്ലേ ഞാൻ.... ആഗ്രഹിച്ചതെന്തും നേടാൻ യേത് അറ്റം വരെയും പോകുമെന്ന്.... അത് മോൾക്ക്‌ ഇന്നത്തോടെ മനസ്സിലായിക്കാണുമല്ലോ.... " എന്നല്ലാം അവന് പറഞ്ഞിട്ടും തിരിച്ചൊന്നും പറയാൻ കഴിയാതെ മൗനത്തെ കൂട്ടുപിടിക്കാൻ അല്ലാതെ എനിക്ക് ആവുമായിരുന്നില്ല.... പിന്നെയും അവൻ സംസാരം തുടർന്നു.... "ഞാൻ ഒന്ന് എഴുന്നേറ്റോട്ടെ.... അവൻ തന്ന സമ്മാനം അത് മാറിയാൽ ഞാൻ അങ് വരും നിന്റടുത്തേക്.... ഒരുങ്ങി നിന്നേക്കണം ഒരു ഒഫീഷ്യൽ പെണ്ണുകാണലിന്... " "താൻ എന്താ പറഞ്ഞെ.... അത് ഒരിക്കലും നടക്കില്ല..... " "നടത്തും ഞാൻ..... അല്ലെങ്കിൽ ആ ഫോട്ടോസ് ഒക്കെ എത്തേണ്ടിടത് എത്തിക്കും ഞാൻ.... പിന്നെ അറിയാലോ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന്.... കടും കൈ ചെയ്യികരുത് എന്നെകൊണ്ട്... വേണ്ടി വന്നാൽ നിന്റെ ഉമ്മിയുടെ മുന്നിൽ അങ് വിളമ്പും ഈ ദത്തു പുത്രിയെ കുറിച്.... " "വേണ്ട..... അങ്ങനെ ചെയ്യരുത്.... Pls.... "ചെയ്യില്ല..... നീ പറയണം.... പറയണം എന്നല്ല പറഞ്ഞോണം" yes "എന്ന്.... അത് മാത്രം ആണ് എനിക്ക് വേണ്ടത്..... പകരം വീട്ടും ഞാൻ..... അവൻ അടിച്ച ഓരോ അടിയും നിന്നിൽ ഒരു മഹർ ൻറെ രൂപത്തിൽ.... " ന്ന് പറഞ്ഞ് പൊട്ടിച്ചിരിയിലൂടെ ആ കാൾ ഡിസ്‌കണക്ട ആയി.... അപ്പൊ തന്നെ മ്മടെ കയ്യിൽ നിന്നുo ഫോൺ തട്ടിപ്പറിച്ചു ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ പറഞ്ഞു... "കേട്ടല്ലോ.. കാക്കു പറഞ്ഞത്.... അപ്പൊ ഒരുങ്ങി നിന്നോ ഉടനെ വരും ഞങ്ങൾ നിന്നെ കൊണ്ടുപോവാൻ.... ൻറെ കാക്കുന്റെ ഭാര്യ യായി.... നരകതുല്യമായ ജീവിതത്തിലേക്ക്.... " ന്നും പറഞ്ഞു അവൾ ആ ഫോട്ടോസ് ഒക്കെ എടുത്തോണ്ട് ഡോർ തുറന്ന് പുറത്തോട്ടു പോയി..... അവളുടെ പുറകെ പോകാൻ നിന്ന സാജിദ് ഒരു നിമിഷം അവിടെ തന്നെ നിന്ന് മ്മളെ അടുത്തോട്ടു വന്നു പതിയെ പറഞ്ഞു.... "പിന്നെ.... മ്മടെ ബ്രോ മ്മക്ക് ഒരു ഓഫർ തന്നു... എന്താണന്ന് അറിയണ്ടേ.... നീ.... നിന്നെ മ്മക്കും കൂടെ തന്നേക്കാം എന്ന്.... സൊ.....വി ആർ വെയ്റ്റിംഗ്.... " ന്നും പറഞ്ഞ് ക്രൂരമായി ചിരിച് അവൻ അവിടെ നിന്നു ഇറങ്ങി പോയി..... അതുവരെ പ്രതികരണ ശേഷി നഷ്ടപെട്ടവളെ പോലെ ഒരു ശിലക്കണക്കിന് നിന്ന മ്മള് ഒരു പൊട്ടിക്കരച്ചിലൂടെ മുഖം കൈകളാൽ മറച്ചു നിലത്തേക്ക് ഊർന്നിരുന്നു...... കരച്ചിലിന്റെ കാഠിന്യം മ്മളെ തളർത്തിയതും കണ്ണുകൾ അടഞ്ഞു മ്മള് നിലം പതിച്ചിരുന്നു..... തുടരും.. 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ' ഷാൻലിയ Romantic Richt love Part - 5 ) @ meen - ShareChat
11.5k കണ്ടവര്‍
14 മണിക്കൂർ
ഹലോ ചൂർത്തുക്കളെ .... 😊😊 മ്മള് എത്തിട്ടോ...... 😉 ഇങ്ങടെ ഒക്കെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് മ്മള് അർദ്ധ സെഞ്ചുറി വരെ എത്തി നിക്കുന്നത്..... ഇത്ര part ഒക്കെ ആയോന്ന് അലോയ്ച് മ്മടെ കിളി പോയി മക്കളേ..... താങ്ക്യൂ താങ്ക്യൂ...... സൊ മാച്ച്...... 😍😍ആൻഡ് love യൂ ഓൾ.... 😘😘 അപ്പൊ വായിച്ചു അഭിപ്രായം cmnt ബോക്സിലോട്ട് പോരട്ടെ..... 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 ... Part-50.... .... @meen@.... ✒ *THE WORLD OF READERS📚* *FOLLOW PLEASE 👇🏻...* *ഫുൾ പാർട്ട്‌ കഥകളും, ഇത് പോലത്തെ കിടിലൻ തുടർ നോവലുകളും ഉടൻ തന്നെ വായിക്കാൻ ഫോളോ ചെയ്യൂ* *https://b.sharechat.com/Fk9GubeSvU* 📚📚📚📚📚📚📚📚📚📚📚 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 മലർക്കെ തുറന്നു കിടന്ന ആ വാതിൽ മറികടന്ന് മ്മളെ കാലുകൾ ആ വീടിനുള്ളിലേക്ക് ചലിച്ചു..... എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയോടെ.... മ്മള് അകത്തോട്ട് ചെന്ന് ചുറ്റും നോക്കിയപ്പോൾ കണ്ടത് ആകെ പൊടിയും മാറാലയും പിടിച് കിടക്കുന്നതാണ്.... വെട്ടം അകത്തോട്ടു വരുന്നേ ഇല്ല..... മ്മള് ഒരുവിധം മാറാല.... അടുത്ത് ള്ള ഒരു സ്റ്റിക്ക് എടുത്തു വകഞ്ഞു മാറ്റി ഹാളിലെ ജനലുകൾ തുറന്നിട്ടു.... ഇപ്പൊ ഹാളിൽ ഉള്ളത് വ്യക്തമായി കാണാം.... എല്ലാം പൊടി പിടിച് കിടക്കുവാ..... പ്രത്യകിച് ഒന്നും കാണാൻ അവിടെ ഉണ്ടായിരുന്നില്ല.... ഇവിടേം വിട്ടു പോയപ്പോൾ എല്ലാം യെടുത്തിട്ടുണ്ടാകും... റബ്ബേ.... ഇനി ഇവിടെ വന്നത് വെറുതെ ആകുമോ..... ന്നൊക്കെ ചിന്തിച്ചു മ്മള് സ്റ്റെയർ കയറി മുകളിൽ ക്ക്‌ പോയി... അവിടെ ഒരു മുറിയെ ഒള്ളൂ.... അവിടെ ചെന്ന് കിളി വാതിൽ തുറന്നിട്ട്‌ മ്മള് ആ റൂം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഒന്നും കാര്യായിട്ട് കിട്ടിയില്ല.... പിന്നീം മ്മള് താഴോട്ട് ഇറങ്ങി അവിടെ ഒരു മുറിയിൽ കയറി..... അതിന് കുറച്ച് വലുപ്പം കൂടുതൽ ആണ്........ മ്മള് അവിടേം നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല..... ഒന്നും കയ്യിൽ വരാഞ്ഞതിലുള്ള സങ്കടവും കലിപ്പും കൊണ്ട് മ്മള് വേഗത്തിൽ റൂമിൽ നിന്നും ഹാളിലേക്കു ചെന്ന്.... അവിടെന്ന് പുറത്തോട്ടു പോകാൻ നിന്നതും.... പൊടിയാൽ മൂടപ്പെട്ട ചവിട്ടിയിൽ കാൽ തടഞ്ഞു മ്മള് മുന്നിലേക്ക് വീണു..... പെട്ടന്നുള്ള വീഴ്ച ആയിരുന്നെങ്കിലും മ്മള് പൊടി പറ്റാതെ കൈ കുത്തി ബാലൻസ് ചെയ്തു നിന്നു.... മ്മള് അവിടെ നിന്നും എണീക്കാൻ വേണ്ടി തല ഉയർത്തി നോക്കിയതും.... മ്മളെ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ടീവി സ്റ്റാൻഡിനു അടിയിൽ എന്തോ ഉള്ളതുപോലെ കണ്ടതും മ്മള് എണീറ്റ് നിന്നു കൈയിലുള്ള പൊടി തട്ടി കളഞ്ഞു.... അതിനു നേരെ നടന്നു ചെന്ന് കാലുകൊണ്ട് ബാലൻസ് ചെയ്തു ഇരുന്നു അതിനടിയിലേക് നോക്കി.... അപ്പൊ ഒരു പേപ്പർ ചുരുട്ടി ഇട്ട രീതിയിൽ ആയിരുന്നു അത് അവിടെ കിടന്നായിരുന്നത്..... മ്മള് ഒരു കോൽ എടുത്തു അതിനുള്ളിലേക് കടത്തി അത് എടുത്തു.... അത് കയ്യിൽ എടുത്തു ചുളിവ് നിവർത്തി നോക്കിയപ്പോൾ മനസിലായി അത് ഒരു ഫോട്ടോ ആണെന്ന്.... എന്തെങ്കിലും ഒരു ക്ലൂ കിട്ടുമെന്ന വ്രഗ്രതയിൽ മ്മള് പെട്ടന്ന് അത് തുറന്നു നോക്കിയപ്പോൾ മ്മള് കണ്ടത്..... ആ ഫോട്ടോയിൽ ഒരാൾ ഉണ്ട് അയാളുടെ കൂടെ ആൾടെ വൈഫ്‌ ആണെന്ന് തോനുന്നു..... വൈഫ്‌ൻറെ കയ്യിൽ ഒരു ചെറിയ കുട്ടി ഉണ്ട്..... അയാളുടെ കയ്യിൽ കൈ ചേർത്ത് ഒരു 6 വയസ് പ്രായം തോന്നിക്കുന്ന ഒരു മോളും...... ഇതിൽ ഇയാൾ ആയിരിക്കും മെഹ്ബൂബ്.... പക്ഷെ ആ സ്ത്രിയുടെ മുഖം വ്യക്തമായി കാണുന്നില്ല.... അവിടെ മാഞ്ഞു പോയിരിക്കുന്നു.... ഇനി ഇപ്പൊ ഇവരെ യെവിടെന്ന് കണ്ടുപിടിക്കും പടച്ചോനെ ന്നൊക്കെ കരുതി മ്മള് വാതിൽ ചാരി മുട്ടത്തോട്ട് ഇറങ്ങിയതും മ്മളെ തന്നെ സംശയത്തോടെ നോക്കി നിക്കുന്ന രണ്ടു കണ്ണുകളെ ആണ് കണ്ടത്....... **************************************************** മ്മള് ഉറങ്ങിണീറ്റപ്പോൾ നേരം ഉച്ച ആയിരിന്നു.... മ്മള് പെട്ടന്ന് എണീറ്റ് നിസ്കരിച്ചു താഴേക്കു ചെന്നപ്പോൾ അവിടെ ഹാളിൽ ഉണ്ട് നിസാർ സാർ ഉം അയാളുടെ ഉമ്മയും ഇരിക്കുന്നു..... മ്മള് കണ്ണോണ്ട് Anu നോട് ഇവർ എന്താ ഇവിടെ ന്ന് ചോയ്ച്ചപ്പോൾ പെണ്ണ് തിരിച്ച് കണ്ണുകൊണ്ടു അറിയില്ലാന്നു കാണിച്ചു.... അപ്പൊ തന്നെ സാർ ലിയ ന്ന് വിളിച്ചതും മ്മടെ ഉമ്മി മാളോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു.... മ്മള് അങ്ങോട്ട്‌ ചെന്ന് ഉമ്മിടെടുത്തായിട്ട് ഇരുന്നു.... അപ്പൊ തന്നെ സാർ ൻറെ ഉമ്മി പറഞ്ഞു.... "ഫാത്തിമ.... ഞാൻ പറഞ്ഞ കാര്യം ഒന്ന് മോളോട് ആലോചിച്ചിട്ട് തീരുമാനം പറയണം.... പെട്ടന്നൊന്നും വേണ്ട... ഞങ്ങടെ നാട്ടിൽ ഒന്ന് പോകണം കുറച്ച് ഡേ അവിടെ നിൽക്കണം.... തിരിച്ച് വരുമ്പഴേക്കും ഒരു മറുപടി വേണം.... " ന്നൊക്കെ ആ ആന്റി ഉമ്മിനോട് പറഞ്ഞതും മ്മള് ദിത് ന്ത് കാര്യം ആണെന്ന് കരുതി സാർ നെ നോക്കിയപ്പോൾ ആള് അവിടെ ഇരുന്നു മ്മളെ തന്നെ നോക്ക..... ഇങ്ങേർ ഇത് എന്തിനാ മ്മളെ നോക്കുന്നത് ന്ന് വിചാരിച്ചപോൾ ആണ് ആന്റി പറഞ്ഞത്... "ന്നാൽ ശരി ഫാത്തിമ.... ഞങ്ങൾ കുറച്ച് കഴിഞ്ഞാൽ നാട്ടിലേക് തിരിക്കും.... " ന്ന് പറഞ്ഞു മ്മളെ അടുത്തോട്ടു തിരിഞ്ഞു മ്മടെ കയ്യിൽ പിടിച് പറഞ്ഞു.... "ലിയു മോളെ ന്നാൽ ഞങ്ങൾ ഇറങ്ങുവാ..... " ന്ന് പറഞ്ഞതും മ്മള് ചിന്തിച്ചു..... ഉമ്മിനോട് പറഞ്ഞില്ലേ... ഇനി ഇപ്പൊ എന്നോടെന്തിനാ പറഞ്ഞെ.... ന്ന് സാർ ൻറെ ഉമ്മി അവരുടെ വീട്ടിലേക് പോയതും മ്മടെ ഉമ്മി അകത്തോട്ടു പോയി... മ്മള് പുറകെ ചെന്ന് കാര്യം ചോദിച്ചതും മ്മടെ കിളി കൂടും കുടുക്കയും എടുത്തു സ്ഥലം വിട്ടു.... ഉമ്മി പറയാ അവർ മ്മളെ കല്യാണം അലോയ്ച് വന്നതാണോലോ...... മ്മളെ സാർ നുംആന്റി ക്കും ഇഷ്ടായത്രേ..... ൻറെ റബ്ബേ.... ഇതായിരുന്നോ ആ കൊലച്ചിരിയുടെ അർത്ഥം അല്ലേടാ കൊസാർ സാറേ ... ന്ന് മ്മള് മനസിൽ കരുതി മ്മള് പറഞ്ഞു... "ഉമ്മി മ്മക്ക് കല്യാണം വേണ്ട.... ഇന്നേ നിർബന്ധിക്കരുത്..." "ഇല്ലടാ മ്മള് അന്റെ ഇഷ്ടം നോക്കിയിട്ടേ നടത്തൂ... ന്നാലും ഇവർ നല്ല ആൾക്കാര മോളെ.... " "ആയിരിക്കാം..... ന്നാലും ഇന്ക് ഇപ്പൊ വേണ്ട ഉമ്മി... " "ശരി നിന്റെ ഇഷ്ടം.... ഇനി അതും പറഞ്ഞു മുൻപത്തെ പോലെ തിന്നാൻടിo കുടിക്കാൻഡിം ഇരിക്കണ്ട.... " മ്മള് അതിന് ഒന്ന് മൂളി. ... ഉമ്മി പറഞ്ഞത് ഷാഹിദ് മായിട്ട് നിക്കാഹ് ഉറപ്പിച്ച ടൈം ആയിരുന്നു.... മ്മളെ മനസിന്റെ വേതന കൊണ്ട് ആയിരുന്നു അന്ന് ഫുഡാഞ്ഞത്.... മ്മള് അത് ഒക്കെ ചിന്തിച്ചു അവിടെന്ന് പോകാൻ നിന്നതും കാളിങ് ബെൽ അടിച്ചു.... ആരാന്നു നോക്കിയതും മ്മടെ മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന സാബി.. "സാബി നീയോ..... വാ പെണ്ണെ അകത്തോട്ടു വാ.... " ന്ന് പറഞ്ഞു അവളെ വിളിച്ചതും ഉമ്മി Anu ണ്ട് മാറ്റി ഒരുങ്ങി വരുന്നു.... മ്മള് എങ്ങോട്ടാണ് ന്ന് ചോയ്ച്ചപ്പോൾ പറഞ്ഞു.... അവർ കുറച്ച് വീട്ടുസാധങ്ങൾ മേടിക്കാൻ പുറത്ത് പോകുവാണെന്ന് .... മ്മള് മേടിച്ചോളാം ന്ന് പറഞ്ഞതിന് ഉമ്മി പറഞ്ഞു മ്മളോട് ഇന്ന് റസ്റ്റ്‌ എടുക്കാൻ എന്നും ഓടി പാഞ്ഞ് നടക്കുന്നതല്ലേ.... ന്ന്... മ്മള് സാബിയോട് കയറി ഇരിക്കാൻ പറഞ്ഞു അകത്തോട്ടു പോയി കുറച്ച് പൈസ എടുത്തോണ്ട് വന്നു ഉമ്മിടെഡ്ത് കൊടുത്തു.... ഉമ്മിടെഡ്ത് ഉണ്ടെന്നു പറഞ്ഞെങ്കിലും അത്യാവശ്യം ഉണ്ടായാൽ യെടുക്കലൊന്ന് പറഞ്ഞു അത് കയ്യിൽ കൊടുത്തു ... പിന്നീട് ഉമ്മി സാബിയോട് ഫുഡ്‌ ഒക്കെ കഴിച്ചിട്ട് നാളെ പോയാൽ മതി ന്ന് പറഞ് അവർ യാത്ര പറഞ്ഞിറങ്ങി.... മ്മള് വാതിൽ അടച്ചു അവളേം കൂട്ടി കിച്ചണിൽ പോയി ഫുഡ്‌ കഴിച്ചു... അവൾക് എടുക്കട്ടേ ന്ന് ചോയ്ച്ചപ്പോ പെണ്ണ് കഴിച്ചിട്ടാ വന്നത് ന്ന് പറഞ്ഞു.... അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ മ്മടെ റൂമിലെ ബാൽക്കണി യിൽ പോയി ഇരുന്നു..... അപ്പൊ സാബി ചോദിച്ചു.... "ലിയ..... നിന്നെ nyt വിളിച്ചിട്ട് ഫോണിൽ കിട്ടിയതേ ഇല്ലല്ലോ.... .. എവിടെ ആയ്യിരുന്നു നീ.... " അവൾ അത് ചോദിച്ചതും മ്മള് ഇന്നലെ നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു...... "എടി.... ന്നിട്ട് അതിനെ കുറിച്ചു ഷാൻ ഒന്നും നിന്നോട് ചോദിച്ചില്ലേ.. " "ഇല്ലടാ... അവൻ അറിയും മ്മള് ചോയ്ച്ചാൽ പറയില്ലാന്ന്... " "എടി അവനോടെങ്കിലും ഇതൊക്കെ പറയാർന്നു.... നിന്നെ അവൻ സ്നേഹിക്കുന്നത് ആത്മാർത്ഥ മായിട്ടാണ്. ... നിന്നെ ഷാഹിദിൽ നിന്നും രക്ഷിക്കാൻ അവനെ കഴിയു.... എന്താ നീ അവന്റെ സ്നേഹം മനസിലാക്കാതെ... " "എനിക്ക് മനസിലാകും.... അറിഞ്ഞുകൊണ്ട് എന്തിനാഡി ഞാൻ അവന് ആപത്തു വരുത്തുന്നത്.... അതിനെനിക്ക് കഴിയില്ല... കുറച്ച് കലിപ്പ്‌ കൂടുതൽ ഉണ്ടന്നെ ഒള്ളൂ..... അവന് ഒരു പാവം ആടി.... എനിക്ക് കഴിയില്ല അവൻ വേദനിക്കുന്നത് കാണാൻ.... " "അതെന്താ അങ്ങനെ..... കഴിയില്ലാന്ന്.... എന്തുകൊണ്ട് കഴിയില്ല.... അവന് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് എന്താ.... " "അവന് എന്തെങ്കിലും സംഭവിച്ചാൽ പൊള്ളുന്നത് മ്മടെ ഖൽബാഡി... കാരണം ഈ ഖൽബ് മുഴുവൻ അവന് മാത്രം ആണ്.... " ന്ന് മ്മള് പറഞ്ഞതും "നീ ഇപ്പൊ എന്താ പറഞ്ഞത്..... ഒന്നൂടെ പറഞ്ഞെ... " ന്ന് അവൾ പറഞ്ഞതും മ്മള് പറഞ്ഞു... "അതേടി... ഈ ഖൽബ് നിറയെ അവന് ആണ്...... അവന് മുറിവേറ്റാൽ പിടയുന്നത് മ്മടെ നെഞ്ചാണ്.... Bcz I LOVE HIM... S..... ഞാൻ അവനെ പ്രണയിക്കുന്നു. ....എന്നെക്കാളേറെ എൻറെ ജീവനേക്കാളേറെ.... എപ്പഴാണ് എങ്ങനെയാണ് ന്നൊന്നും മ്മക്ക് അറിയില്ല. ....ജസ്റ്റ്‌ ഹാപ്പെൻഡ്..... " ന്നും പറഞ്ഞു മ്മള് മ്മടെ ഹൃദയത്തിൽ കൈ വെച്ച് കണ്ണടച്ച് പറഞ്ഞൂ... I LOVE U ഷാൻ...... I really LOVE U.... 😍😍 ന്ന് പറഞ്ഞതും പെട്ടന്ന് പെണ്ണ് വന്നു മ്മളെ കെട്ടിപിടിച്ചു.... പിന്നെ മാറി നിന്ന് മ്മടെ മുഖം കൈകുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞു.... "അങ്ങനെ മ്മടെ കാന്താരി ലിയ ക്കും പ്രണയം....... അതും മ്മളെ കലിപ്പൻ ഷാൻ നോട്.... ഇനി എപ്പഴാ അവനോടു ഇതുപോലെ പറയുന്നത്.... അത് പറ..... " "സാബി.... എനിക്ക് കഴിയില്ലടാ.... മ്മടെ ഇഷ്ടം അതിമ്മളിൽ തന്നെ നിന്നോട്ടെ.... അറിഞ്ഞുകൊണ്ട് അവനെ യെങ്ങനെയാടി ഞാൻ ആപത്തിൽ പെടുത്തുന്നത്... " "ലിയ..... നീ ഇത് എന്തൊക്കെയാ പറയുന്നത്... " "വേണ്ട സാബി.... ഞാൻ ഈ പറഞ്ഞത് നീ അവനോടു പറയാൻ പാടില്ല.... എൻറെ ഇഷ്ടം അത് ഇമ്മളിൽ നിൽക്കട്ടെ... പറയാൻ സാഹചര്യം വന്നാൽ മ്മള് തന്നെ പറയും... " "മ്മ്.... നിന്റെ ഇഷ്ടം പോലെ ചെയ്യ്.... " "ആ.. അത് വിട്... നിന്റെ കാര്യം എന്തായി.... മ്മടെ shefi കാക്കുനോട് ഇഷ്ടം പറയല്ലേ.... " "എന്ത്... ഒന്ന് പോയേ പെണ്ണെ... മ്മക്ക് ഇഷ്ടം ഒന്നും അല്ല അന്റെ കാക്കുനെ.... " "ഉറപ്പാണെ.... ഇനി അത് ഇത് ന്നും പറഞ്ഞു വന്നേക്കരുത്... നിനക്ക് വേണ്ടെങ്കിൽ മ്മടെ കാക്കു ന്ന് പറ്റിയ ഒരു മൊഞ്ചത്തിയെ നോക്കണം. " "ന്ത്.... !!" ന്ന് അവൾ ഞെട്ടി ചോദിച്ചതും മ്മള് പിന്നേം പറഞ്ഞു.... "കക്കുന് വേറെ പെണ്ണിനെ നോക്കണം ന്ന്... " "നോക്കിയാൽ കൊന്ന് കളയും ഞാൻ... കെട്ടിയാൽ അങ്ങേരേം... " "ന്തോ.... എങ്ങനെ..... " ന്ന് മ്മള് ചോയ്ച്ചപ്പോൾ പെണ്ണ് പരുങ്ങി കളിക്കാ... ഒന്നൂടെ ഒന്ന് ചോയ്ച്ചപ്പോൾ പെണ്ണ് തത്ത പറയുന്ന പോലെ പറഞ്ഞു പഹയതിക്ക് മ്മടെ കാക്കുനോട് മൊഹബത് ആണെന്ന്... അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.... കുറച്ചായി ന്ന്....അവൾ കാക്കു ന്ന് ചേരില്ലാന്ന് തോന്നിയിട്ടാണെത്ര അകലാൻ ശ്രമിച്ചതെന്ന്.... മ്മള് ഒരു വിധം പറഞ്ഞ് പെണ്ണിനെ കൊണ്ട് സമ്മയ്പ്പിച്ചു കാക്കുനോട് ഇഷ്ടം പറയാൻ.... അതിന് അവൾ പറഞ്ഞു... "ലിയ.... മ്മള് നിന്റെ കാക്കുനോട് ഇഷ്ടം പറയാം.... പക്ഷെ.. " "അതെന്താടി ഒരു പക്ഷെ.... " "പക്ഷെ.... ആ കൈകൊണ്ട് ഒരു മഹർ മ്മടെ കഴുത്തിൽ വീഴില്ല.... " "നീ ഇത് എന്തൊക്കെയാടി പറയുന്നേ.... ഇഷ്ടം ആണ് മഹർ അണിയിലാന്നും... " "അണിയില്ലാനല്ലേ പറഞ്ഞോളു... ഒരിക്കലും അണിയില്ലാന്ന് പറഞ്ഞില്ലാലോ.... " "എന്നുവെച്ചാൽ....." ന്ന് മ്മള് സംശയത്തോടെ ചോദിച്ചതും അവൾ പറഞ്ഞു.... "ആ കൈകൊണ്ട് ഒരു മഹർ മ്മടെ കഴുത്തിൽ വീഴും.... നീ ആ വീട്ടിൽ ആ ഉമ്മാടെ മകളായി അവരുടെ കുഞ്ഞുപെങ്ങളായി എനിക്ക് ഒരു നാത്തൂൻ ആയി എന്ന് അവിടെ എത്തിചേരുന്നോ..... അന്ന് വീഴും ഷെഫിയുടെ മഹർ ഈ സാബിയുടെ കഴുത്തിൽ.... അതിന് നിനക്ക് സമ്മതം ആണെങ്കിൽ അന്ന് മ്മള് ഒരുങ്ങും നിന്റെ കാക്കുവിന്റെ ബീവി ആവാൻ.... " ന്ന് അവൾ പറഞ്ഞതും മ്മള് അവളെ ദയനീയ മായി നോക്കി.... അപ്പൊ അവൾ പറഞ്ഞു... "ആലോചിക്ക്..... നാളെ മ്മള് ഇഷ്ടം പറയും... മഹർ..... അത് നിന്റെ തീരുമാനം പോലെ ആയിരിക്കും... " ന്നും പറഞ്ഞു പെണ്ണ് മ്മളെ മുൾമുനയിൽ നിർത്തി അവളുടെ വീട്ടിലേക്കു പോയി.... റബ്ബേ.... ഇനി ഇപ്പൊ എന്ത് ചെയ്യും.... സാബി കട്ടയ്ക്ക് ആണ്.. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ പടച്ചോനെ..... **************************************************** സംശയ ദൃഷ്ടിയോടെ നോക്കിയ ആ കണ്ണുകളുടെ ഉടമ മ്മളോട് ചോയ്ച്ചു.... "മോൻ ഏതാ.... ഇവിടെ എങ്ങും മുൻപ് കണ്ടിട്ടില്ലല്ലോ.... അല്ല ഇവിടെ എന്തിനാ വന്നത്... അകത്തെന്തായിരുന്നു പണി.... " ന്നൊക്കെ നിർത്താതെ ചോയ്ച്ചതും.... റബ്ബേ മ്മള് ഇതിനു എന്ത് ഉത്തരം നൽകും ന്ന് കരുതി ടെൻഷൻ അടിച്ചു നിന്ന് ഒരു വിധം എന്തൊക്കെയോ പറഞ്ഞു.... " "അത് ഉമ്മൂമ്മ.... മ്മള് ഇവിടെ മുൻപ് വന്നിട്ടില്ല..... മെഹ്ബൂബ് ക്ക ടെ അകന്ന ബന്ധുവാണ്.... കണ്ടിട്ട് കൊറേ കാലം ആയി.... അത് കൊണ്ട് വന്നതാ.... വന്നപ്പോ ഇങ്ങനെയും.... ഇവിടെ ഒന്നും ആരും ഇല്ലേ... " "ഓ മെഹ്ബൂബ് ൻറെ ബന്ധുവാണോ... ന്നാൽ മോൻ വാ... മ്മടെ വീട്ടിൽ ഇരുന്നു സംസാരിക്കാം... " ന്നും പറഞ്ഞ് ആ ഉമ്മൂമ്മ മ്മളിo വിളിച് അവരുടെ വീട്ടിൽക് കൊണ്ടോയി... ഇനി ഇവർക്ക് വല്ലതും അറിയാമെങ്കിൽ ചോദിക്കും ചെയ്യാലോ എന്ന ഉദ്ദേശത്തിൽ അവരുടെ പുറകെ പോയി... ആ വീടിന്റെ തിണ്ണയിൽ ഇരുന്നു... മ്മക്ക് കുടിക്കാൻ ചായ തന് ഇമ്മടെ അടുത്തായിട്ട് ഇരുന്നു ചോദിച്ചു.... "മോൻ അത്യാവശ്യം ആയിട്ട് എന്തെങ്കിലും ആവശ്യത്തിന് വന്നതാണോ... " "അത് ഉമ്മൂമ്മ..... മ്മള് മെഹ്ബൂബ്ക്ക നെ കാണാൻ വന്നതാ... അവർ എവിടെയാണെന്ന് വല്ല വിവരം ഉണ്ടോ... " "മോനെ മെഹ്ബൂബ് കുഞ് മരിച്ചിട്ട് കൊറേ ആയല്ലോ.... " "മരിച്ചോ...... !!" "ആ മോൻ ഒന്നും അറിഞ്ഞില്ലേ..... " റബ്ബേ.... ആ വഴിയും അടയുവാനല്ലോ ന്നും മനസിൽ കരുതി മ്മള് ചോദിച്ചു.... "ഇല്ല..... അവരുടെ കുടുംബം ഒക്കെ... " "ആ ഓന്റെ ഭാര്യ ഫാത്തിമ..... ഓൾക് 3 കുട്ടിയോൾ ആണ്... ഒരു പാവം ആർന്നു... അതിൽ മൂത്തത് ഞങ്ങടെ മെഹർ മോൾ ആള് അസ്സൽ കാന്താരി വായാടി ഒക്കെ ആയിരുന്നു... ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നത് ആണ് ഞങ്ങൾ... പെട്ടന്നൊരു ദിവസം പോകുവാണെന്ന് പറഞ്ഞു ഇവിടേം വിട്ടതാ ൻറെ കുട്ടിയോൾ..... " ന്നും പറഞ്ഞു നെടുവീർപ്പിട്ട് ഇരുന്നതും മ്മള് ചോദിച്ചു... " ഇവിടേം വിട്ടോ... എങ്ങോട്ട്.... അതിനും മാത്രം എന്താ ഉണ്ടായത്.... " "അതൊന്നും ഇന്ക് അറിയില്ല മോനെ.... മ്മടെ മെഹർ മോൾടെ നിക്കാഹ് ഉറപ്പിച്ചതാര്ന്നു.... അതിനിടയിലാണ് ഫാത്തിമ ക്ക്‌ വൃക്ക മാറ്റി വെച്ചത്..... അത് ഒരു വിധം കെട്ടടങ്ങിയഅപോഴെകും ഒരു അപകടത്തിൽ മെഹ്ബൂബും പോയി..... അതിൽ തളർന്ന ഫാത്തിമ നെ മെഹർ മോൾ ആണ് മാറ്റിയെടുത്തത്.... " "പിന്നെ എങ്ങനെയാ അവരിവിടം വിട്ടു പോയത്..... " "അത് അറിയില്ല കുഞ്ഞേ... ഒരു ദിവസം രാത്രി മോൾ വന്നു പറഞ്ഞു....... അവർ ഇവിടുന്ന് പോകുവാണെന്ന്..... ഉമ്മിനേം ആ രണ്ടു കൂടപ്പിറപ്പുകളെയും കൂട്ടി ആ കുഞ് നടന്നു അകന്നത് ഇപ്പഴും മ്മടെ കൺ മുന്നിൽ ണ്ട്.... " "അവർ എങ്ങോട്ട് ആണ് പോയതെങ്ങാനും പറഞ്ഞിരുന്നോ.... " "അത് അങ്ങനെ ഒന്നും പറഞ്ഞതായിട്ട് ഓർമ്മ ഇല്ല കുഞ്ഞേ.... " "മ്മ്.... ശരി ഉമ്മൂമ്മ.... ന്നാൽ മ്മള് ഇറങ്ങട്ടെ.... അവരെ കാണാൻ പറ്റുവൊന്ന് അറിയില്ല.. " ന്നും പറഞ്ഞ് മ്മള് സലാം പറഞ്ഞു ആ വീടിന്റെ പടികൾ ഇറങ്ങിയതും ആ ഉമ്മൂമ്മ മ്മളെ വിളിച് നിർത്തി പറഞ്ഞു... "കുഞ്ഞേ.... മോൾ ഒരു കാര്യം പറഞ്ഞിരുന്നു.... മെഹ്ബൂബ് ൻറെ പേരിലുള്ള ഒരു വീടുണ്ട് അങ്ങോട്ട്‌ മാറണം ന്നൊക്കെ പറഞ്ഞിരുന്നു..... " "അത് എവിടെയാണെന്ന് അറിയോ... " ന്ന് മ്മള് പ്രതീക്ഷയോടെ ചോദിച്ചപ്പോൾ അവർ ഓർത്തെടുത്തു പറഞ്ഞ കാര്യം കെട്ട് മ്മക്ക് തുള്ളിച്ചാടാൻ ആണ് തോന്നിയത്..... കാരണം അവർ പറഞ്ഞ ആ നാട് മറ്റൊന്നായിരുന്നില്ല.... മ്മടെ സ്വന്തം നാടായിരുന്നു.... ഇതിനർത്ഥം മെഹ്ബൂബ് ൻറെ ഫാമിലി ഇപ്പൊ ഉള്ളത് മ്മടെ നാട്ടിൽ ആണെന്നല്ല..... ഇനി മ്മടെ അന്വേഷണം മ്മടെ നാട്ടിൽ വെച്ച്.... ന്നൊക്കെ ചിന്തിച്ചു മ്മള് അവരോട് യാത്ര പറഞ്ഞിറങ്ങി..... അവരുടെ വീട്ടിൽ നിന്നും ഇറങ്ങി മ്മള് ഒന്നൂടെ മെഹ്ബൂബ് ക്ക ൻറെ വീട്ടിൽ കയറി അവസാന തിരച്ചിൽ എന്നോണം ഒന്നൂടെ അവിടെ പരതിയതും ആ വലിയ റൂമിന്റെ തട്ടിന് മുകളിലെ പൊടിപിടിച്ച ഷാൾ വലിച്ചെടുത്തതും അതിനടിയിൽ നിന്നും ഒരു കട്ടിയുള്ള പുസ്തകം പോലെ എന്തോ ഒന്ന് വായുവിൽ ഉയർന്നു പൊങ്ങി അത് നിലത്തു വീണു..... നിലത്തു വീണ ആ വസ്തുവിലേക് നടന്നടുത്തു അത് കയ്യിൽ എടുത്തു....അത് ഒരു ഡയറി ആയിരുന്നു..... പൊടിപിടിച്ച ആ ഡയറിയുടെ പുറം ചട്ടയെ കൈകൾ കൊണ്ട് തുടച്ചതും അവിടെ അനാവൃതമായത് നേരത്തെ കിട്ടിയ ആ ഫോട്ടോയിൽ ഉള്ള ആ 6 വയസുകാരിയുടെ പുഞ്ചിരിക്കുന്ന മുഖത്തോടെ ഉള്ളതായിരുന്നു.... കൂടെ ഒരു വാചകവും .... *.......... പപ്പയുടെ രാജകുമാരി............* ആ ഡയറി താളുകൾ ഓരോന്നും മറികടന്ന് പോകവേ മ്മടെ മുന്നിൽ അനാവൃതമായത് ഒരുപാട് രഹസ്യങ്ങൾ അടങ്ങിയ സത്യങ്ങൾ ആയിരുന്നു...... അതിലെ ഓരോ വരികളിലൂടെയും കണ്ണുകൾ അതിവേഗം ചലിച് ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നതും..... മ്മടെ മനസ് ആർത്തിരമ്പി കരയോടടുക്കാൻ വെമ്പൽ കൊള്ളുന്ന തിരമാലകൾ പോലെ കിടന്നുഴലുകയായിരുന്നു..... മ്മടെ മനസിന് ആ സത്യങ്ങളെ ഉൾകൊള്ളാൻ കഴിയാതെ നിശ്ചലമായി ഒരു ശിലകണക്കെ നിന്നു പോയ മ്മള് സോബോധo വീണ്ടെടുത്തത് ആ ഡയറി താളുകളുടെ അവസാന പേജും അടച്ചുകൊണ്ടായിരുന്നു ...... അന്വേഷണത്തിന് ആരംഭം കുറിക്കുവാൻ വന്ന മ്മള് അതിന്റെ അവസാനത്തിൽ എത്തിച്ചേർന്നിരിക്കുന്നു..... കാലങ്ങളായി മൂടപ്പെട്ട ആ സത്യം മ്മടെ മുന്നിൽ വന്നു നിൽക്കുന്നു .... അതേ..... ഷാഫിയുടെ ചിന്നു ജീവിച്ചിരിക്കുന്നു...... ഇവരുടെ മകൾ മെഹർ ആയി...... ഞങ്ങൾ കിടയിലൂടെ പാറി നടന്ന... മ്മടെ സ്വന്തം Aliya mehrin എന്ന ഈ കലിപ്പന്റെ കാന്താരി തന്നെയാണ് ചിന്നുവെന്ന സത്യം പുറത്ത് വന്നത് ആ ഡയറിയുടെ അവസാന പേജിൽ നിന്നും കിട്ടിയ ആ ഫോട്ടോയിൽ നിന്നായിരുന്നു.... അവളുടെ പതിനെട്ടാം പിറന്നാളിന്റെ... തുടരും....... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - വാൻലിയ പ് Romantic light love Nait - 50 @ men @ - ShareChat
18k കണ്ടവര്‍
1 ദിവസം
ദേ മ്മള് ബന്ന്.... 😊 അഭിപ്രായം cmnt bx ൽ..... 😉 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 .....Part-49...... ....@meen@....✒ *THE WORLD OF READERS📚* *FOLLOW PLEASE 👇🏻...* *ഫുൾ പാർട്ട്‌ കഥകളും, ഇത് പോലത്തെ കിടിലൻ തുടർ നോവലുകളും ഉടൻ തന്നെ വായിക്കാൻ ഫോളോ ചെയ്യൂ* *https://b.sharechat.com/Fk9GubeSvU* 📚📚📚📚📚📚📚📚📚📚📚 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ANU..... !! ലാ ഹൗല..... ഇവളെങ്ങനെ ഇവിടെ......... ന്നൊക്കെ ചിന്തിച്ചു മ്മള് അവളിലേക് നടന്നടുത്തു.... മ്മള് അടുത്തെത്തിയതും പെട്ടന്ന് പെണ്ണ് വന്നു എന്നെ ചേർത് പിടിച്ചു.... അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.... അപ്പഴേക്കും പുറത്ത് നിന്ന് കലിപ്പാനും നിച്ചുവും കൂടെ അകത്തോട്ടു വന്നു.... മ്മള് അവളെ മ്മളിൽ നിന്ന് അകറ്റി നിർത്തി ചോദിച്ചു... "ന്താ... Anu അനക് പറ്റിയെ... നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു... " "ഇത്തൂസ് എന്താ കോളേജിൽ നിന്ന് പോന്നപ്പോൾ പറയാണ്ട് പോയേ.... എത്ര ടൈം അവിടെ വെയിറ്റ് ചെയ്തു ന്ന് അറിയോ.... ഇങ്ങടെ ഫോണില്ക് വിളിച്ചിട്ടാണേൽ കിട്ടുന്നതും ഇല്ല... മ്മള് ആകെ പേടിച്ചു.... പിന്നെ ഷാൻ കാക്കു ന്ന് വിളിച്ചപ്പൊ ഇങ്ങള് ആൾടെ കൂടെ ണ്ട് ന്ന് പറഞ്ഞിട്ടാ സമാധാനം ആയത്.... ഇനി പറയാണ്ട് എങ്ങാടും പോകരുത് ട്ടൊ.... " ന്ന് പെണ്ണ് കണ്ണ് നിറച്ചോണ്ട് പറഞ്ഞതും മ്മള് പറഞ്ഞു... "ശരി തമ്പ്രാട്ടി ഉത്തരവ് പോലെ... പറഞ്ഞിട്ട് പോയേക്കാം... അല്ല... നീ എന്താ ഇവിടെ... വീട്ടിൽ പോയില്ലേ... " "അത് ഇത്തൂ.... " ന്ന് അവൾ പറയുന്നതിനിടയിൽ ആന്റി പറഞ്ഞു... "മോളെ മെഹർ.... ഇങ്ങടെ ഉമ്മി sayunte മാച്ച് ചേഞ്ച്‌ ആയതോണ്ട് നാളെ വരുള്ളൂ.... അതോണ്ട് ഉമ്മിനോട് പറഞ്ഞു ഇങ്ങളെ ഇവിടെ നിർത്തിയേകുവാ....അതോണ്ട് nichu പോയിട്ട Anu മോളെ വിളിച്ചോണ്ട് വന്നത്.... ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോകാം... " "അത് വേണ്ട ആന്റി... ഞങ്ങൾ വീട്ടിലേക്ക് പൊക്കോളാo.... നാളെ ഉമ്മി വരുമല്ലോ.... " "ഇനി ഒന്നും പറയണ്ട മ്മള് പറഞ്ഞത് കേൾക്ക.... ഇങ്ങളെ രണ്ടുപേരയും ഒറ്റയ്ക്ക് അവിടെ നിൽക്കാൻ മ്മള് സമ്മയ്ക്കൂലാ.... " "ആ അതന്നെ ഇത്തൂ.... ഇന്ന് പോകണ്ട ഇന്ന് ഇവിടെ നിൽക്ക് ഇത്തൂ pls....." (Ashu ) "അതാ നല്ലത് ഇവിടെ നിക്കടോ മെഹർ...."( Nichu ) Nichu അത് പറഞ്ഞതും Anu പറഞ്ഞു... "മ്മക്ക് പോകാം ഇത്താ.... " ന്ന് Anu മ്മളോട് മെല്ലെ പറഞ്ഞതും "ഇന്ന് ഇനി ആരും എങ്ങോട്ടും പോകുന്നില്ല... Ashu ഇവരേം വിളിച് റൂമിൽക് പൊ.... ഉമ്മി കഴിക്കാൻ എടുത്തു വെക്കിം.... " ന്നും പറഞ്ഞു കലിപ്പന് സ്റ്റെയർ കയറി പോയി.... കലിപ്പൻ പറഞ്ഞാൽ പറഞ്ഞതാ... ഇനി ഇവിടെ നിൽക്കല്ലാതെ വഴിയില്ല... ന്ന് ചിന്തിച്ചു Anu നെ നോക്കിയപ്പോൾ പെണ്ണ് ണ്ട് മ്മളെ ദയനീയ മായി നോക്കുന്നു.... മ്മള് തിരിച്ചും സെയിം നോട്ടം വെച്ച് കൊടുത്തു... പിന്നെ Ashu വന്നു ഞങ്ങളേം വലിച്ചോണ്ട് ഗസ്റ്റ്‌ റൂമിൽ ക്ക്‌ പോയി.... മ്മക്ക് ചേഞ്ച്‌ ചെയ്യാൻ അവളുടെ ഒരു ഡ്രസ്സ്‌ കൂടെ തന്നു.... മ്മളെ ഫ്രഷ് ആവാൻ വിട്ടു..... മ്മള് ഫ്രഷ് ആവാൻ കയറിയതും Anu Ashu കത്തിയടിച്ചോണ്ട് ബെഡിൽ ഇരുന്നു..... മ്മള് കുളീം തേവാരം ഒക്കെ കഴിഞ്ഞു പുറത്ത് വന്നു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി കോതി ഉണക്കുമ്പോൾ ആണ് ആരോ ഡോറിൽ മുട്ടിയത്... നോക്കിയപ്പോൾ Ashu ആണ്... പെണ്ണ് മ്മളെ കണ്ട് വായും തുറന്നിരിക്ക... ന്താന്ന് ചോയ്ച്ചപ്പോൾ പെണ്ണ് പറയാ.... ഇങ്ങക്ക് എന്തോരം മുടിയാന്ന്.. ന്നും പറഞ്ഞു വന്നു മ്മടെ മുടിയിൽ തൊട്ട് നോക്കുന്നുണ്ട്..... മ്മളെ അതിന് പുഞ്ചിരിച്ചതും പെണ്ണ് മ്മളേം വലിച്ചു ഫുഡാൻ താഴേക്കു കൊണ്ടോയി... അവിടെ എല്ലാരും എത്തിയിരുന്നു.... കലിപ്പൻ ആണേൽ മ്മളെ തന്നെ നോക്കി നിക്കാ... കള്ള ബടുവ.... ആരെങ്കിലും കാണും എന്നുള്ള ഒരു വിചാരം ഇല്ല... നോക്കുന്നത് കണ്ടില്ലേ.. മ്മള് പിന്നെ അത് മൈൻഡ് ചെയ്യാതെ അവിടെ പോയി ഇരുന്നു ഫുഡിൽ കോൺസെൻട്രേഷൻ ചെയ്തതും മ്മടെ കാലിൽ എന്തോ അരിക്കുന്നത് പോലെ ഫീൽ ചെയ്തതും മ്മളെ പെട്ടന്ന് കാൽ പിന്നോട്ട് വലിച്ചതും മ്മടെ കാലിൽ മുകളിൽ മറ്റാരുടെയോ കാൽ വെച്ചത്... മ്മള് ഞെട്ടി പണ്ടാരടങ്ങി നോക്കിയപ്പോൾ എല്ലാരും ഫുഡിങ്ങിൽ ആണ്... ഇങ്ങനെ ഒരു പ്രവർത്തി അത് മിക്കവാറും കലിപ്പൻ ആവും... മ്മള് മ്മടെ കാൽ വേർപെടുത്താൻ നോക്കിയിട്ട് പറ്റുന്നെ ഇല്ല... മ്മള് അതിൻ ചെക്കനെ രൂക്ഷമായി നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് ഇതുവരെ പ്ലേറ്റിൽ നോക്കിയ ചെക്കൻ പെട്ടന്ന് മ്മളെ നോക്കി അവന്റെ ചുണ്ടിൽ തൊട്ട് അവന്റെ തന്നെ കവിളിൽ വെച്ചത്... ഈ.... ചെക്കൻ മ്മളെ മക്കാറാക്ക മ്മള് അറിയാണ്ട് കിസ്സിയതിന്.. മ്മള് പിന്നെ മ്മടെ മറ്റേ കാലുകൊണ്ട് അവന്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തതും പെട്ടന്ന് ചെക്കൻ കാൽ വലിച്ചു എടുത്തോണ്ട് പോയി... മ്മള് പിന്നെ അവിടെ ഇരുന്നില്ല...... പെട്ടന്ന് ഏണീറ് കിച്ചണിൽ ക്ക്‌ പോയി.... പിന്നെ എല്ലാരും ഫുഡ്‌ ഒക്കെ കഴിച്ചു കിടക്കാൻ പോയി... അങ്ങനെ ഞാനും അനുവും ലൈറ്റ് ഓഫ്‌ ചെയ്തു ഡിം ലൈറ്റ് ഇട്ട് കെട്ടിപിടിച് കിടന്നു.. പെണ്ണിന് മ്മളെ കെട്ടിപിടിച്ചാലേ ഉറക്കം വരൂ... അങ്ങനെ മ്മള് രണ്ടും ഉറക്കിലേക്ക് വഴുതി വീണു... ************************************************** ഫുഡ്‌ കഴിച്ചപ്പോൾ പെണ്ണിനെ കൊറേ മക്കാരാക്കി.... അവളെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്നത് മ്മക്ക് എന്തോ ഒരു ഇഷ്ടം ആണ്... പിന്നെ എല്ലാരും ഫുഡ്‌ ഒക്കെ കഴിഞ്ഞു കിടക്കാൻ പോയി... യത്ര കിടന്നിട്ടും ഉറക്കം വരുന്നേ ഇല്ല.... മനസിൽ മുഴുവൻ ഇന്നത്തെ സംഭവം ആയിരുന്നു... ഷാഹിദ്... അവന് എങ്ങനെ അവളെ പരിജയം.... അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലാന്ന്....... എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.... ചോദിച്ചാൽ കാന്താരി ഒട്ടും പറയത്തും ഇല്ല... ഒക്കെ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു...... ഇപ്പൊ താൽക്കാലത്തേക് അതൊക്കെ വിടാം... കാന്താരിയെ ഓർത്തിട്ടാണെന്ന് തോനുന്നു അവളെ കാണാൻ കൊതിയാവുന്നു... മ്മള് അപ്പൊ തന്നെ ബെഡിൽ നിന്ന് എണീറ്റ് അവളുടെ റൂം ലക്ഷ്യം വെച്ച് നടന്നു.... പെട്ടന്നാണ് മ്മളെ മറികടന്ന് ഒരു നിഴൽ പാസ്സ് ചെയ്തത്.... മ്മള് അതിനു പുറകെ ചെന്ന് നോക്കിയപ്പോൾ ആ നിഴലിനു ഉടമ മറ്റാരും അല്ല.... മ്മടെ പുന്നാര അനിയൻ Nichu.... ചെക്കൻ മ്മളെ പോലെ പമ്മി പമ്മി വന്നു അവന്റെ പെണ്ണിനെ കാണാൻ ഒളിഞ്ഞു നോക്ക വാതിലിനിടയിലൂടെ.... മ്മള് ചെന്ന് അവനെ തോണ്ടിയതും ചെക്കൻ ഞെട്ടി തിരിഞ്ഞു നോക്കിയതും മ്മളെ കണ്ട് വളിഞ്ഞ ചിരി ചിരിക്ക.... മ്മള് അതിന് തിരിച്ചും ചിരിച് അവനേം കൊണ്ട് ശബ്ദം ഇല്ലാണ്ട് വാതിൽ തുറന്ന് അകത്തു കയറി.... കാരണം അവനും മ്മടെ വരവിന്റെ ഉദ്ദേശം അറിയാം.... 😉😉 മ്മള് രണ്ടും റൂമിൽ എത്തി ബെഡിൽ നോക്കിയപ്പോൾ കണ്ടത് പുതപ്പൊക്കെ പുതച് അവർ രണ്ടും കെട്ടിപിടിച് കിടക്ക... അത് കണ്ടതും മ്മള് nichu നെ തോണ്ടി വിളിച് പറഞ്ഞു.... "Nichu...കാര്യം നിന്റെ പെണും...... മ്മടെ പെണ്ണിന്റെ അനിയത്തി ഒക്കെ തന്നെയാ.... അത് കരുതി മ്മള് കിടക്കേണ്ട സ്ഥലത്തു കിടക്കുന്നത് കണ്ടിലേ..എണീറ്റ് പോകാൻ പറയടാ... ആ നെഞ്ചോടു ചേർന്ന് കിടക്കാൻ മ്മക്ക് അല്ലേ അവകാശം .... ന്ന് മ്മള് പറഞ്ഞതും ചെക്കൻ പറയാ.... "കാക്കു മ്മടെ നെഞ്ചിൽ കിടന്നുറങ്ങേണ്ട പെണ്ണാ... ഇങ്ങടെ പെണ്ണിന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്നെ... ഇത് മ്മള് ആരോട പറയും... " ന്ന് പറഞ്ഞ് ചെക്കൻ മ്മളെ നോക്കിയതും മ്മള് രണ്ടുംപരസ്പരം നോക്കി പൊട്ടി ചിരിച്ചു... ഒരു പൊടിക്ക് ശബ്ദം കൂടിയൊന്ന് ഒരു ഡൌട്ട് അവർ ഒന്ന് തിരിഞ്ഞു കിടന്നതും ഞങ്ങൾ രണ്ടും അവിടെ നിലത്തു താന്നു ഇരുന്നു.... അവർ ഉറങ്ങിന്ന് തോന്നിയതും ഞങ്ങൾ എണീറ്റ് വന്നു അവരുടെ അടുത്ത് ഇരുന്നു.... കൊറേ ടൈം അവരേം വായ് നോക്കി ഇരുന്നപ്പോൾ ആണ് മ്മള് ഒരു കാര്യം ശ്രദ്ധിച്ചത്...... അത് ഇപ്പൊ മാത്രം അല്ല..... മുൻപ് മ്മളും കാന്താരിയും കാട്ടിൽ അകപെട്ടപ്പോൾ അവിടെ വെച്ച് അവളുടെ കഴുത്തിൽ ഒരു കുഞ്ഞു മറുക് കണ്ടായിരുന്നു..... അത് ഇപ്പൊ അവൾ ഉറക്കത്തിൽ ഒന്ന് തിരിഞ്ഞു കിടന്നപ്പോൾ അത് പിന്നീം കണ്ടു..... എവിടെയോ ഇതുപോലെ ഒന്ന് കണ്ടതായി മനസിൽ ഉണ്ട്... ബട്ട്‌ ഓർമ വരുന്നില്ല...... ആർക്കായിരിക്കും കണ്ടത് ന്ന് അലോയ്ച് ഇരുന്നപ്പോൾ ആണ്... Nichu വിളിച് ഇനി റൂമിൽ പോകാം അല്ലേൽ ഇവിടെ കിടന്നു ഉറങ്ങി പോയി പണി മേടിക്കേണ്ടി വരും ന്ന് പറഞ്ഞത്.... അവന് റൂമിന്റെ പുറത്ത് എത്തിയതും മ്മള് പിന്നീം ചിന്തിച്ചോണ്ട് അവന്റെ പുറകെ ഇറങ്ങി..... അപ്പൊ ആണ് ചെക്കൻ ചോദിച്ചത്..... "അല്ല കാക്കു എന്താണ് ഇങ്ങള് ഇതിനും മാത്രം ചിന്തിച്ചു കൂട്ടുന്നത്.. ..മ്മളോടും ഒന്ന് പറയിൻ ന്ന്...... " ന്ന് അവന് ചോദിച്ചതും മ്മള് ആ മറുകിനെ കുറിച്ചുള്ള മ്മടെ കൺഫ്യൂഷൻ പറഞ്ഞു.... അത് പറഞ്ഞതും അവൻ പറഞ്ഞു.... "മറുകിന്റെ കാര്യം പറഞ്ഞപ്പഴാ..... കാക്കു ഇങ്ങക്ക് ഓർമ ണ്ടോ മ്മടെ ഷാഫി ല്ലേ അവന്റെ കഴുത്തിലും ഉണ്ടല്ലോ മറുക്..... അതും ഇങ്ങള് പറഞ്ഞപോലെ ഹാർട്ട്‌ ഷേപ്പ് ഉള്ളത്..... അത് കണ്ടിട്ട് മ്മള് എത്ര ഓനെ കളിയാക്കിട്ടുണ്ട്... ഓർമ ഇല്ലേ ഇങ്ങക്ക്.... " "Yes..... ഗോട്ട് ഇറ്റ്.... അത് തന്നെ.... അത് പോലെ ഉള്ളത് തന്നെയാ അവളുടെ കഴുത്തിലും അതെങ്ങനെ ഒരുപോലെ വന്നു...... " "ആ മ്മക്ക് എങ്ങനെ അറിയാനാ..... ഇതാണോ ഇത്ര കാര്യത്തിൽ അലോയ്‌ച്ചേ..... ൻറെ ബ്രോ ഒരാളെ പോലെ ഏഴ് പേരുണ്ടാകുമെന്ന് കേട്ടിട്ടില്ലേ ആ സ്ഥാനത് ഒരു മറുകിന് എത്ര എണ്ണം ഉണ്ടാകാം...... ഇങ്ങള് അത് വിടിo ന്നിട്ട് പോയി കിടന്ന് ഉറങ്ങിക്കോളീം.... നാളെ sunday അല്ലേ എങ്ങാട്ടോ പോകണം ന്ന് പറഞിനിലെ.... " "ആട...... ശരിയാ നേരത്തെ പോകണം...... ന്നാൽ വിട്ടോ.... Gud nyt.... " "Gud nyt ബ്രോ....." മ്മള് പിന്നെ നേരെ റൂമിൽ ചെന്ന് ബെഡിലേക് വീണു..... അപ്പഴും മ്മടെ ചിന്ത ആ മറുക് തന്നെ ആയിരുന്നു.... പിന്നീടെപ്പഴോ ഉറക്കം കണ്ണിനെ തലോടിയതും മ്മള് കിടന്നുറങ്ങി.... ******************************************************** മ്മള് ഇന്ന് നേരത്തെ എണീറ്റ് മാറ്റി ഒരുങ്ങി നേരെ വിട്ടു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ..... അവിടെ എത്തിയപ്പോൾ എല്ലാം സെറ്റ് ആയിരുന്നു..... പിന്നീട് എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു.... ഇന്നത്തെ ഫുഡ്‌ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...... മ്മടെ പെണ്ണ് ആണോലോ ഉണ്ടാക്കിയത്..... യേതായാലും കൈപ്പുണ്യം ഉണ്ട് മ്മടെ ഉമ്മിനെ പോലെ... മ്മള് അതിന് കൈകൊണ്ട് super ആണ് ന്ന് കാണിച്ചപ്പോൾ പെണ്ണ് ഒന്ന് ചിരിച് തന്നു...... അപ്പൊ ഇതിനു ചിരിക്കാൻ ഒക്കെ അറിയാം..... ചുമ്മാ ജാഡ കാട്ടി നിക്ക പെണ്ണ്....... മ്മടെ കയ്യിൽ ഒന്ന് കിട്ടിക്കോട്ടെ..... ന്നൊക്കെ കരുതി മ്മള് ഏണീറ്റ് പോയി കൈ കഴുകി.... ഉമ്മിനോട് പറഞ്ഞു ജിന്ന് എടുത്തു വിട്ടു......... രാവിലെ ആന്റി യെ കിച്ചണിൽ ഹെല്പ് ചെയ്തു..... വേണ്ടാന്ന് പറഞ്ഞതാ..... ന്നാലും മ്മള് ഫുഡ്‌ ഉണ്ടാക്കി... കഴിച്ചവർക്കൊക്കെ ഇഷ്ടായി.... കലിപ്പനും.... ഫുഡടിയും കഴിഞ്ഞു കലിപ്പൻ എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു പുറത്തു പോയി...... മ്മള് പിന്നെ മാറ്റി ഒരുങ്ങി ഇനി പിന്നീട് വരാം ന്നും പറഞ്ഞ് വീട്ടിൽ ക്ക്‌ പോയി.... അവിടെ എത്തിയപ്പോൾ ഉമ്മി sayu വന്നിട്ടുണ്ടായിരുന്നു..... ചെക്കൻ ഭയങ്കര ഹാപ്പി ആണ് കാരണം അവരാണ് മാച്ചിൽ വിന്നേർസ്..... കപ്പ്‌ ഒക്കെ കാണിച്ചു തന്നു..... മ്മള് അപ്പൊ തന്നെ മ്മടെ വക മ്മള് മേടിച്ച വൈറ്റ് ഷർട്ട്‌ ഗിഫ്റ്റ് ആയിട്ട് കൊടുത്തു... അത് കണ്ടിട്ട് ചെക്കൻ സന്തോഷം കൊണ്ട് മ്മളെ കെട്ടിപിടിച് ഉമ്മ തന്നു..... അങ്ങനെ മ്മളും Anu ഉം അകത്തേക് കയറി..... അവിടെ ചെന്നപ്പോൾ ഉമ്മി കാര്യം ആയിട്ടുള്ള പണിയിൽ ആണ്..... എന്താണെന്നോ ഡ്രസ്സ്‌ സ്റ്റിച്ചിങ്..... ഉമ്മിക്ക് തയ്ക്കാനൊക്കെ അറിയാട്ടോ.....ഇത് ഇപ്പൊ എന്തിനാ എന്ന് ചോദിച്ചതിന് ഉമ്മി പറയാ അടുത്ത ആഴ്ച മ്മടെ പിറന്നാൾ ആണെന്ന്..... അതിന് മ്മക്ക് ഇടാനുള്ളതാണെന്ന്.... അത് കാണിച്ചു തരാൻ പറഞ്ഞപ്പോൾ മ്മളെ ഉമ്മി ആട്ടി വിട്ടു അന്നേ കാണിക്കൂ ന്ന് പറഞ്ഞ്.... മ്മള് പിന്നെ നേരെ റൂമിൽ വന്നു കിടന്നു അലോയ്‌ച്ചു.... മ്മടെ പിറന്നാൾ.... ഇനി ഏറിയാൽ ഒരു four ഡേ ഒള്ളൂ...... പോകണം.... അന്ന് മ്മടെ പെറ്റുമ്മയുടെ അടുത്തേയ്ക്ക്.... ഉപ്പി അത് മാത്രമാണ് മ്മളോട് ആവശ്യപ്പെട്ടത്..... മ്മക്ക് സത്യം പറയാൻ കഴിയില്ല...... യെന്നിരുന്നാലും ഒരു നോക്ക് യെങ്കിലും മ്മക്ക് കാണണം മ്മടെ ഉമ്മിയെ ...... ന്നൊക്കെ മനസിൽ കരുതി മ്മള് അവിടെ കിടന്ന് ഉറങ്ങി.... ************************************************** മ്മടെ ജിന്നിൽ പോയി ചെന്ന് നിന്നത് മറ്റൊരു നാട്ടിൽ ആയിരിന്നു.... ആ നാട് ആണ് മ്മടെ shefi ടേം ശാഫിയുടേം ജന്മ നാട്...കൂടാതെ അവരുടെ ചിന്നുവിനെ നഷ്ടപെട്ട നാടും.... Shefi ന്റടുത് നിന്ന് ആ ഫയൽ മേടിച്ചു മ്മള് ഒറ്റയ്ക്ക് ആണ് അന്വേഷണത്തിനു ഇറങ്ങിയത്..... കാരണം ഇനി ഒരു പക്ഷെ അവരേം കൂടെ കൂട്ടി കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അവരിൽ ഒരു നോവ് ആകും.... അതുകൊണ്ട് ഇതിനൊരു ഉത്തരം കണ്ടെത്തുന്നത് വരെ മ്മള് മാത്രം അറിഞ്ഞാൽ മതി..... അവിടെന്നു നേരെ ചെന്നത് അവരുടെ ഉമ്മിയെ ഡെലിവെറിക് അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് ആയിരുന്നു..... അവിടെ ചെന്ന് ആ റിപ്പോർട്ട്‌ പ്രകാരം അതിലുള്ള പേര് ഫാത്തിമ മെഹ്ബൂബ് അവരുടെ അഡ്രെസ്സ് ലഭിച്ചു..... മെഹ്ബൂബ് അവരുടെ ഹസ്ബൻഡ് ആണ്.... കിട്ടിയ അഡ്രെസ്സ് വെച്ച് മ്മള് അന്വേഷിച്ചു എത്തിയത് അവരുടെ നാടിനടുത്തുള്ള അയൽ നാട്ടിലാണ്..... അവിടെ എത്തി മ്മള് ഒരു കടയിൽ ഈ അഡ്രെസ്സ് കാണിച്ചതും അവർ പറഞ്ഞതനുസരിച് മ്മള് എത്തിപ്പെട്ടത് ഒരു അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മുന്പിലായിരുന്നു..... അതിനെ കുറിച്ചു ചോദിച്ചപ്പോൾ അറിഞ്ഞത് അത് പൂട്ടി കിടന്നിട്ടു ഏകദെശം 4, 5 വർഷം ആയിക്കാണും എന്നായിരുന്നു..... ഇതിന്റെ ഉടമസ്ഥന്റെ വീട് ചോദിച്ചപ്പോൾ അവർ വഴി പറഞ്ഞു തന്നു.... കൂടാതെ അവിടെ ഇപ്പൊ ആള് താമസം ഇല്ലെന്ന വിവരവും.... എന്നിരുന്നാലും ഇവിടെ വരെ വന്നതുകൊണ്ട് അവിടെ ഒന്ന് പോയി നോക്കാം.... എന്തെങ്കിലും തെളിവ് കിട്ടാതിരിക്കില്ല എന്ന് മനസ് പറഞ്ഞതും മ്മള് ആ വീട് ലക്ഷ്യം വെച്ച് നടന്നു..... ഒന്ന് നടന്നു മ്മള് പുറകോട്ടു തിരിഞ്ഞു നിന്ന് ആ കടയുടെ മുകളിൽ തുരുമ്പ് പിടിച്ച ഒരു പലകയിൽ എഴിതിയ ആ കടയുടെ പേര് വായിച്ചു..... "മെഹ്‌റിയ മെഹ്ബൂബ്" മ്മള് ഒരു നിമിഷം അതിലേക്കു നോട്ടം പായിച്ചു... തിരിഞ്ഞു കൊണ്ട് പിന്നേയും നടന്നു..... ആ നടത്തം ചെന്ന് അവസാനിച്ചത് ഒരു വീട്ടുമുറ്റത്തു ആയിരുന്നു.. അവിടെ ആകെ കാടുപിടിച്ചു കിടക്കുവായിരുന്നു..... അവിടെ ചുറ്റും നോക്കിയപ്പോൾ കണ്ടത് ഒരു ഭാഗത്ത് പൂന്തോട്ടം ഉണ്ടായിരുന്നു എന്നാണ്... കാരണം അവിടെ ചെടി ചട്ടിയുടെ പൊട്ടിയ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.... വീട് ഒരു സാധാരണ ഒരു കുഞ്ഞു വീട്....വീടിന്റെ മുറ്റത്തോട്ട് കയറിയതും അതിന് മുന്നിൽ തുരുമ്പ് പിടിച് അതിൽ ചിതലുകൾ ഉള്ള രീതിയിൽ ഒരു സൈക്കിൾ..... ചുറ്റുപാടും നിരീക്ഷിച് മ്മള് സ്റ്റെപ് കയറി വാതിലിനടുത് എത്തി അതിൽ പിടിച് ഒന്ന് മെല്ലെ തള്ളിയതും അത് മലർക്കെ തുറന്നു.... വാതിലിന്റെ പിടിയിൽ ഉള്ള താഴ് ഒക്കെ പൊട്ടി കിടപ്പുണ്ടായിരുന്നു...... മലർക്കെ തുറന്ന് കിടന്ന ആ വാതിൽ മറികടന്ന് മ്മളെ കാലുകൾ ആ വീടിനുള്ളിലേക് ചലിച്ചു..... എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയോടെ..... തുടരും..... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഷാൻലി Romantic light love Part 9 - ShareChat
20.3k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

ഹലൊ മുത്തുമണീസ്..... എല്ലാർകും സുഖല്ലേ..... മ്മക് പെരുത്ത് സന്തോഷം ണ്ട് ഇങ്ങടെ ഒക്കെ സപ്പോർട്ട് കാണുമ്പോൾ..... മ്മളെ ഫസ്റ്റ് സ്റ്റോറി ക്ക്‌ ഇത്ര അതികം സപ്പോർട്ട് കിട്ടുംന്ന് മ്മള് കരുതീല മക്കളേ.... ഇങ്ങള് മാസ്സ് അല്ല മരണ മാസ്സ് ആണ്..... 😍😍 ഓരോരുത്തരുടെ cmnt കാണുമ്പോൾ ന്താന്നറിയൂല്ല മ്മക്ക് സന്തോഷം വന്നു മുട്ടിട്ട് നിക്കൂല്ല..... അത്രക്ക് ണ്ട് മ്മടെ മനസിൽ..... പിന്നെ ഖൽബുസ് മ്മക്ക് ഡെയിലി two part പോസ്റ്റ്‌ ചെയ്യണം ന്നൊക്കെ ണ്ട്... ബട്ട്‌ ലെങ്ത് കുറയും അതാണ്‌ പോസ്റ്റാത്തത്...... പിന്നെ ഇല്ലേ മ്മക്ക് ണ്ടല്ലോ..... അത് ണ്ടല്ലോ.... ഒരു സംശയം മ്മടെ സ്റ്റോറി ബോർ ആകുന്നുണ്ടോന്ന്.... ബോർ ആകുന്നുണ്ടേൽ ഒന്ന് ദ... ദിവിടെ... താഴെ.... Cmnt bx ൽ പറയോ.... മ്മക്ക് ഒന്ന് അറിയാനാ ഇഷ്ടല്ലാച്ചാൽ ഈ അറിയാത്ത പണിക്കു മ്മള് ഇറങ്ങേണ്ടല്ലോ..... 😉😉ഇഷ്ടപ്പെട്ടാലും അവിടെ പറയാട്ടോ... നോ പ്രോബ്ലം... 😆😆...പിന്നെ ഒന്നുകൂടെ പറയണം മ്മടെ സ്റ്റോറി പെട്ടന്ന് നിർത്തണോ അതോ തുടരണോന്ന്... പിന്നെ ഇന്ന് മ്മടെ സ്റ്റോറി 💕💘ഷാൻലിയ💘💕 പോസ്റ്റാൻ കഴിയൊന്ന് അറിയൂല്ല... ഈ ഒരു വാക്ക് മ്മള് എപ്പഴും പറയുന്നതാണ്.... കാരണം അഥവാ പോസ്റ്റാൻ കഴിഞ്ഞില്ലേൽ മ്മളെ പൊങ്കാല ഇടരുതല്ലോ അതിനാ.... 😎 എന്ന് നിങ്ങടെ സ്വന്തം നിഷ്കു....( ചത്യം 😆) 😎😍 ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
4.5k കണ്ടവര്‍
2 ദിവസം
ദേ മ്മള് എത്തിട്ടോ..... 😊😊 അഭിപ്രായം cmnt bx ൽ...... 😉 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 ....Part-48...... ...@meen@....✒ *THE WORLD OF READERS📚* *FOLLOW PLEASE 👇🏻...* *ഫുൾ പാർട്ട്‌ കഥകളും, ഇത് പോലത്തെ കിടിലൻ തുടർ നോവലുകളും ഉടൻ തന്നെ വായിക്കാൻ ഫോളോ ചെയ്യൂ* *https://b.sharechat.com/Fk9GubeSvU* 📚📚📚📚📚📚📚📚📚📚📚 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 "കലിപ്പൻ......" എന്ന് മ്മള് പറയലും അതിന് അർത്ഥം ആക്കുന്ന വിധം ചെക്കൻ അങ്ങട് ഹീറ്റ് ആയി ഷാഹിദ് ലേക്ക് നടന്നടുത്തു..... ഷാഹിദിലേക്ക് നടന്നടുത്ത കലിപ്പൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അവൻ തെറിച്ചു വീണത് അടുത്തുള്ള ഷെൽഫിലേക്ക് ആയിരുന്നു....... . കലിപ്പാന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തക്കാളി പോലെ ആയിട്ടുണ്ട്..... അത്രക്ക് കലിപ്പോടെ ആണ് അവൻ നിൽക്കുന്നത്...... ഷാഹിദിനെ ഇടിച്ചു തെറിപ്പിച്ചതും പോരാഞ് അവൻ ചെന്ന് കോളറിൽ തൂക്കിയെടുത്തു...... പറഞ്ഞു..... "എന്ത് ധൈര്യം ഉണ്ടായിട്ടട........ ഇവളെ ദേഹത്തു തൊട്ടത്..... എൻറെ പെണ്ണിന്റെ ദേഹത്തു തൊടാൻ മാത്രം ഉള്ള ധൈര്യം യെവിടെന്ന് വന്നട ചെറ്റേ.... " ന്ന് പറഞ്ഞ് കലിപ്പൻ കലിപ്പിൽ അവന്റെ മുഖം നോക്കി ആഞ്ഞൊരു അടി കൊണ്ടുത്തതും..... അവന്റെ ചുണ്ട് പൊട്ടി രക്തം വന്നു..... എന്നിട്ടും അവൻ ഷാൻ നെ രൂക്ഷമായി നോക്കി ചുണ്ടിലെ രകതം തുടച് കളഞ്ഞു...... മ്മടെ കലിപ്പൻ കലിപ്പടങ്ങാതെ വീണ്ടും അടിക്കാൻ ഓങ്ങിയതും...... അവന്റെ കൈകളെ പിടിച്ചു വെച്ച് ഷാൻ നെ പിടിച് ഒരു തള്ളായിരുന്നു..... അവന്റെ തള്ളലിൽ ഒന്ന് പുറകോട്ടു വേച്ച് പോയ കലിപ്പൻ ഓൺ ത സ്പോട്ടിൽ ബാലൻസ് ചെയ്തു നിന്നു..... അപ്പൊ തന്നെ ഷാഹിദ് പൊട്ടിച്ചിരിച്ചു കൈകൾ അടിച്ചു കലിപ്പായി നിൽക്കുന്ന ഷാൻ ന്ന് ചുറ്റും നടന്നു കൊണ്ട് പറഞ്ഞു...... "വൗ..... വാട്ട്‌ ആൻ എൻട്രി mr ആഹിൽ ഷാൻവർ...... കരുതിയില്ല ഇത്ര പെട്ടന്ന് ഇങ്ങോട്ട് എത്തി ചേരുമെന്ന്.... എത്തി ചേർന്ന സ്ഥിതിക്ക്.... എ വാർമ്മ് വെൽക്കം ഫോർ യൂ..... അതും മ്മടെ പുലിമടയിലേക്ക്..... " ന്നും പറഞ്ഞു അവൻ നടന്നു ചെന്ന് അടുത്തുള്ള തിരിയുന്ന ചെയറിൽ പോയി ഇരുന്ന് കാലിനു മുകളിൽ കാൽ കയറ്റി വെച്ച് ഇരുന്നു കൊണ്ട് വീണ്ടും പറഞ്ഞു..... "ആ.... ഇരിക്ക് ഷാൻ...... ഒന്നൂല്ലേലും മ്മള് കുടുംബക്കാർ അല്ലേ..... നീ ഇങ്ങോട്ട് വന്നു.... ഇവളെ രക്ഷിക്കാൻ.... എനിക്ക് അറിയാം.... എന്നെ പോലെ നീയും കൊതിച്ച ഉരുപ്പടി ആണല്ലോ ഇത്.... " ന്ന് പറഞ്ഞതും മ്മള് ഷാൻ ലേക്ക് നോട്ടം യെറിഞ്ഞതും.... കലിപ്പൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നതാണ് കണ്ടത് ...... ഷാഹിദ് പിന്നീം അവന്റെ വൃത്തികെട്ട സംസാരം തുടർന്നതും..... മ്മടെ കലിപ്പൻ ദേഷ്യത്തിൽ പാഞ്ഞടുത് അവന്റെ ചെയറിൽ വലതുകാൽ കാൽ എടുത്തു വെച്ച് ഇടതു കൈകൊണ്ട് ചെയറിൽ പിടിച് വെച്ച് മുഷ്ടി ചുരുട്ടിയ വലതു കൈ മിന്നൽ വേഗത്തിൽ അവന്റെ മുഖം ലക്ഷ്യം വെച്ച് ചലിച്ചതും മ്മള് "ഷാൻ...... " ന്ന് അലറി വിളിച് കണ്ണടച്ച് ബെഡിൽ നിന്നും എണീറ്റു നിന്നു....... കണ്ണ് തുറന്നതും എനിക്ക് കാണാൻ കഴിഞ്ഞത് ഒരിന്ജ് വ്യത്യാസത്തിൽ അവന്റെ മുഖത്തിനു അടുത്ത് നിക്കുന്ന കലിപ്പാന്റെ കൈ ആണ്.... മറ്റവൻ ആണേൽ പേടിച്ചു കണ്ണുകൾ മുറുക്കി അടച്ചു തല ചെരിച്ചു പിടിച്ചിരിക്കുന്നു..... ഒന്നും സംബവിചിട്ടില്ലാത്ത കാരണം അവൻ കണ്ണ് തുറന്നതും.... മ്മടെ കലിപ്പൻ അതേ സമയം ചെവിട്ടി വെച്ചിരുന്ന കാൽ മുന്നോട്ട് ആഞ്ഞു തള്ളിയതും കസേര നീങ്ങി ചെന്ന് ചുമരിൽ ആഞ്ഞിടിച്ചു.... ഇടിയുടെ ആഘാതത്തിൽ അതിൽ ഞെളിഞ്ഞിരുന്ന ആ തെണ്ടി മുന്നിലേക്ക് തെറിച്ചു വീണതും.... മ്മള് പോലും അറിയാണ്ടെ വായിൽ കൈ വെച്ച് നീട്ടിയൊരു വിസിൽ അടിച്ചു.... മ്മടെ വിസിൽ അടി കേട്ടതും വീണുകിടന്നവൻ അവിടെ കിടന്നോണ്ട് മ്മളെ രൂക്ഷമായി നോട്ടമെറിഞ്ഞതും മ്മള് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന പോലെ മേല്പോട്ട് നോക്കി നിന്നു... ന്നിട്ട് മെല്ലെ കലിപ്പാനെ നോക്കിയപ്പോൾ ചെക്കൻ മ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു സൈറ്റ് അടിച്ചതും മ്മള് അറിയാതെ ഓനോട്‌ ഒന്ന് പുഞ്ചിരിച്ചു... അപ്പൊ തന്നെ വീണുകിടന്നവൻ.... ആരാ...... ആ തെണ്ടി ഷാഹിദ് എണീറ്റ് നിന്ന് അടുത്ത ടേബിളിൽ വെച്ച വെസ് എടുത്തു കലിപ്പന്ന് നേരെ വീശിയതും മ്മള് "ഷാൻ..... " ന്ന് ആർത്തതും.... ചെക്കൻ ദേഹത്തു പതിക്കും മുന്നെ കൈകൊണ്ട് അത് പിടിച് വെച്ച് അവനെ വലിച്ചു മുന്നിലേക്ക് ഇട്ട്.... അപ്പോഴേക്കും കലിപ്പൻ അവന്റെ കൈ മുറുക്കെ പിടിച് ഒന്ന് കുടഞ്ഞതും കയ്യിലെ വെസ് നിലത്തു വീണു ചിന്നി ചിതറി..... റബ്ബേ..... ഇതിനും മാത്രം ഈ റൂമിൽ യെവിടെന്ന വെസ് ഇരിക്കുന്നെ..... ന്ന് മ്മള് ചുമ്മാ ഒന്ന് മ്മടെ മനസിനോട് ചോദിച്ചതും പെട്ടന്നാണ് ഒരു പടക്കം പൊട്ടിയ ശബ്ദം കേട്ടത്.... "പടേ.... " മ്മള് ഞെട്ടി തരിച്ചു നോക്കിയപ്പോൾ തെണ്ടി ഷാഹിദ് ണ്ട് കവിളിൽ കൈവെച്ചു നിൽക്കുന്നു.... അപ്പൊ മിക്കവാറും ഒരു അടി പോട്ടിയിട്ടുണ്ടാകും.... ചേ.... ജസ്റ്റ്‌ മിസ്സ്‌.... അല്ലേലും ആവശ്യം ഇല്ലാത്ത നേരത്തെ മ്മക്ക് ഈ ഊള ചിന്തകൾ വരുള്ളൂ.... ബ്ലഡി ചിന്താസ്..... അപ്പഴാണ് കലിപ്പൻ സംസാരിച്ചു തുടങ്ങിയത്..... "ഈ അടി എന്തിനാണെന്ന് അറിയോ..... ൻറെ പെണ്ണിന്റെ മുഖത്തു അടിച്ചതിനു.... സ്നേഹിക്കാൻ ആണെകിലും..... അതല്ല മറിച്ചു ആ മുഖത്തു ഒന്ന് പൊട്ടിക്കാൻ ആണെങ്കിലും അതിൽ കൈവെക്കാൻ എനിക്ക് മാത്രം ആണ് അവകാശം..... തൊട്ട് കളിച്ചാൽ....മോനെ പിന്നെ നിനക്ക് ഈ കൈയുണ്ടാവില്ല.... അങ് എടുക്കും ഞാൻ മനസിലായൊട പന്ന...... " ന്നൊക്കെ adaar ഡയലോഗ് അടിച്ചു ചെക്കൻ മ്മളേം വലിച്ചു പുറത്ത് പോകാൻ നിന്നതും പെട്ടന്നാണ് ഷാഹിദ് പറഞ്ഞത്..... "എൻറെ മടയിൽ വന്നു എന്നെ നോവിച്ചേച്ചും നിങ്ങൾക്ക് ഇവിടുന്ന് പോകാൻ കഴിയുമെന്നാണോ കരുതിയിരിക്കുന്നത് അതിന് ഞാൻ സമ്മതിക്കില്ലടാ..... " ന്ന് ഉറക്കെ പറഞ്ഞു അവിടെ ടേബിളിൽ വെച്ച ഫ്രൂട്സ് പ്ലേറ്റിൽ ഉണ്ടായിരുന്ന കത്തിയെടുത്തു ഷാൻ ന്ന് നേരെ തൊടുത്തു വിട്ടതും...... ഞൊടിയിട കൊണ്ട് മ്മളെ പിടിച്ച കൈ വിട്ടു മ്മളെ ഒരു സൈഡിലേക്ക് തള്ളിമാറ്റി..... ആ റൂമിന്റെ കോർണറിൽ ഉണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് എടുത്തു ദേഷ്യത്തോടെ നിൽക്കുന്ന ഷാഹിദിന്റെ കാൽ നോക്കി എറിഞ്ഞതും ഒരലർച്ചയോടെ കാലിൽ പിടിച് അവൻ നിലത്തു വീണു..... അപ്പൊ തന്നെ ചെക്കൻ വന്നു മ്മളെ എണീപ്പിച് കൈ പിടിച് വീണുകിടക്കുന്ന അവന്റെ നേരെ ചെന്ന് നിന്ന് കൈ ചൂണ്ടി പറഞ്ഞു..... "ഇപ്പൊ കണ്ടോ..... നിന്റെ മടയിലേക്ക് വരാന് അറിയാമെങ്കിൽ തിരിച്ച് രണ്ടു കാലിൽ പോകാനും ഈ ആഹിൽ ഷാൻവർ ന്ന് അറിയാമെന്ന് ..... മനസിലായോ..... " ന്ന് പറഞ്ഞു അവൻ പൊകാൻ തിരിഞ്ഞതും പിന്നീം ഷാഹിദിലേക്ക് തിരിഞ്ഞു കൊണ്ട് മ്മളെ വലിച്ചു അവനിലേക്ക് ചേർത്ത് നിർത്തി മ്മടെ തോളിൽ അവന്റെ കയ്യിനാൽ വലയം തീർത്തു പറഞ്ഞു....... "പിന്നെ....... ഇവൾ മ്മടെ പെണ്ണാ...... ഇവളെ വേദനിപ്പിക്കുമ്പോൾ ഒന്ന് ഓർത്തോ നീ...... നീ തോണ്ടുന്നത് നിനക്ക് വേണ്ടിയുളള കുഴിയാണെന്ന്.......... " ലാ.... ഹൗല..... ന്തൊരു കിടുക്കാച്ചി ഡയലോഗ്.... ന്നാലും ഇവന് മ്മളെ പിടിച് വലിക്കണ്ടായിരുന്നു.... അല്ലേൽ തന്നെ ആ നാറി അടിച്ചും വലിച്ചും തള്ളിയിട്ടും മ്മടെ ഡ്രസ്സ്‌ ഒരുവിധം അഴിയാൻ ആയിട്ട് നിക്കുവാ..... ഇവൻ ഇങ്ങനെ ഒക്കെ പിടിച് വലിച്ചാൽ ബാക്കി ഉള്ളതും കൂടെ കൂടെ പോരും... ന്നൊക്കെ ചിന്തിച്ചു മ്മടെ അഴിഞ്ഞു വീഴാൻ ആയ ഷാൾ ഒരു വിധം അവിടെത്തന്നെ ചുരുട്ടി കൂട്ടിപിടിച്ച നിന്ന മ്മളെ കലിപ്പൻ അവന്റെ ഇരുകയ്യിനാൽ മ്മളെ ഇടുത്തു പൊക്കി ഡോർ തുറന്ന് സ്റ്റെയർ ഇറങ്ങി നടന്നു ...... അവന്റെ കയ്യിൽ അങ്ങനെ കിടന്ന് അവന്റെ മുഖത്തോട്ട് നോക്കി മതിമറന്നു നോക്കി നിന്നതുകൊണ്ട് മ്മക്ക് ചുറ്റും നടക്കുന്നതിന്റെ യാതൊരു എഫക്റ്റും ഉണ്ടായില്ല...... മ്മള് അവന്റെ മുഖത്തു നോക്കി അങ്ങനെ പുഞ്ചിരിച്ചോണ്ട് അവന്റെ കയ്യിൽ കിടന്നു..... ചെക്കൻ ആള് മൊഞ്ചൻ ഒക്കെ ആണ്..... ന്നാലും കലിപ്പ്‌ അത് കുറച്ച് over അല്ലേ...... ഏയ്യ്.... ന്നാലും ആ കലിപ്പും ഇവൻ മൊഞ്ചു കൂട്ടുവാ...... ഇവന് മ്മളോട് ഇത്രക്കും സ്നേഹം ഉണ്ടോ..... ഉണ്ടോടാ ചെക്കാ.... ന്നെല്ലാം ആ പഹയന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചോണ്ട് ഓർത്തതും മ്മള് പോലും അറിയാതെ ആ ഒരു അവസ്ഥയിൽ ചെക്കന്റെ മൊഞ്ചുള്ള മുഖത്തു മ്മടെ അധരം പതിഞ്ഞത്..... അവളേം എടുത്തു ബുള്ളറ്റ് ലക്ഷ്യം വെച്ച് നടന്നു..... ഇന്നെന്തോ പെണ്ണ് നിലത്തിറക്കാൻ പറഞ്ഞ് ദേഷ്യം കാട്ടുന്നില്ല..... അതോണ്ടനെ മ്മള് താഴെ വെക്കാനും നിന്നില്ല..... പെട്ടന്നാണ് മുന്പിലോട്ട് നോക്കി നടന്ന മ്മടെ കവിളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത്..... ഞെട്ടി നോക്കിയപ്പോൾ മ്മടെ പെണ്ണ് അതും മ്മടെ കവിളിൽ അവൾ കിസ്സ് അടിച്ചേക്കുന്നു...... അവൾ ഉമ്മ വെച്ചതും മ്മക്ക് അപ്പൊ തന്നെ അവിടെ നിന്ന് രണ്ടു സ്റ്റെപ് ഡാൻസ് ചെയ്യാൻ വരെ തോന്നി.... Bcz അമ്മാതിരി ഫീൽ ആയിരുന്നു അതിന്...... ൻറെ പെണ്ണെ ഏതായലും ഇജ്ജ് മ്മക്ക് തന്നു മ്മള് അനക്കും തരാം.... ന്ന് മനസിൽ പറഞ്ഞു അവളിലേക് മുഖം അടുപ്പിച്ചതും പെട്ടന്ന് പെണ്ണ് ഒന്ന് ഞെട്ടി..... അപ്പൊ തന്നെ ആ ബലാൽ താഴെ ഇറക്കാൻ പറഞ്ഞു കലപില ആക്കാൻ തുടങ്ങി.... മ്മള് വേഗം അവളെ താഴെ വെച്ച് അവളെ തന്നെ നോക്കി നിന്നു...... അത് അവൾക്ക് ചടച്ചു ന്ന് തോനുന്നു..... മിക്കവാറും പെണ്ണ് അറിയാണ്ട് കിസ്സിയതാവും..... ന്തായാലും മ്മക്ക് പെരുത്ത് സന്തോഷം ആയി.... പെണ്ണ് അവിടെ നിന്ന് ഉരുണ്ടു കളിക്കാ..... മ്മളെ മുഖത്തു നോക്കുന്നു പോലും ഇല്ല........... അത് കണ്ടതും മ്മക്ക് ചെറിയൊരു കുസൃതി തോന്നി..... മ്മളിൽ നിന്നും വിട്ടു നിന്ന അവളിലേക് മെല്ലെ നടന്നടുത്തു.... ഇത് കണ്ട് പെണ്ണ് പുറകോട്ടും അവസാനം അവൾ ചെന്ന് മ്മടെ ജിന്നിൽ തട്ടി നിന്നതും മ്മള് മ്മടെ രണ്ടു കയ്യും അവൾക് ഇരുവശങ്ങളിലായി ജിന്നിൽ പിടിച് അവളെ പോകാൻ സമ്മതിക്കാതെ ലോക്കിട്ടു.... പെണ്ണ് മ്മടെ മുഖത്തു നോക്കാതെ വെപ്രാളപെട്ട് നിക്ക..... മ്മള് പിന്നെ പതുക്കെ ചെന്ന് അവളുടെ കാതോരം ചെന്ന് പറഞ്ഞു........ "മ്മടെ പെണ്ണെന്തിനാ മ്മളെ കിസ്സിയെ.... അത്രക്ക് ഇഷ്ടായിട്ട......... " ന്ന് ചെക്കൻ പുരികം പൊക്കി കള്ള ചിരി ചിരിച്ചോണ്ട് ചോദിച്ചതും..... മ്മള് തൊള്ളേo തുറന്ന് നിന്നു.... റബ്ബേ....... അറിയാണ്ട് പറ്റി പോയതാ....അപ്പൊ മ്മക്ക് എന്താ പറ്റിയെന്നു പോലും അറിയൂല്ല....... ഇനി ഈ കൊന്തനോട് ന്ത് പറഞ്ഞു മുങ്ങും ൻറെ പടച്ചോനെ.... ന്നൊക്കെ മനസിൽ കരുതി മ്മള് എന്തൊക്കെയോ തട്ടിവിട്ടു.... "അത് അന്ന് കോളേജിൽ വെച്ച് തന്നതിന് പകരം വീട്ടിയത് ആണ്..... അല്ലാണ്ട് അന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ല..മ്മക്ക് പിന്നെ പണ്ടേ വാങ്ങിച്ചത് തിരിച്ചു കൊടുത്തേ ശീലം ഒള്ളൂ..... മനസിലായോ ...ഇനി ഒന്ന് അങ്ങട് മാറി നിന്നെ.... " ന്നും പറഞ്ഞു ചെക്കനെ തള്ളി മാറ്റി........ അപ്പൊ തന്നെ ചെക്കൻ..." ഉവ്വ് ഉവ്വേ...."..... ന്നും പറഞ്ഞു ബുള്ളറ്റിൽ കയറിയിരുന്നു പറഞ്ഞു....... "നിന്ന് പരുങ്ങി കളിക്കാതെ കയര് പെണ്ണെ...... ഇക്കാക്ക് ഒക്കെ മനസിലായിട്ടോ....... " ന്ന് പറഞ്ഞു ചെക്കൻ ചരിച്ചോണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തതും....... മ്മള് ആകെ ചമ്മി നാറി അവന്റെ പുറകിൽ കയറി ഇരുന്നു........ മ്മള് നന്നായി ഷീണിച്ചിരുന്നു........ അതുകൊണ്ട് തന്നെ മ്മളെ കണ്ണ് ഷീണത്താൽ അടഞ്ഞു പോകുന്നുണ്ടായിരുന്നു........ ഇത് തുടർന്നാൽ മിക്കവാറും മ്മള് ഉറങ്ങി തൂങ്ങി റോഡിൽ എത്തും......... ഉറക്കം മ്മടെ കണ്ണിനെ മൂടിയപ്പോൾ മ്മള് പിന്നെ ഒന്നും നോക്കിയില്ല ചെക്കനെ മ്മടെ വലതു കയ്യിനാൽ ചുറ്റിപിടിച്ചു അവനിലേക്ക് ചേർന്ന് ഇരുന്നു അവന്റെ പുറത്ത് തല വെച്ച് കിടന്നു ഉറക്കിലേക്ക് വഴുതി വീണു......... ഒരു കയ്യ് താങ്ങായി അവന്റെ ഇടതു കാലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു........... കുറച്ച് ദൂരം പിന്നിട്ടതും പെട്ടന്നാണ് മ്മളെ ഞെട്ടിച്ചു കൊണ്ട് മ്മടെ പെണ്ണ് മ്മളിലേക് ചേർന്ന് ഇരുന്ന് മ്മടെ വയറിൽ ചുറ്റിപിടിച്ചത്....... ഓൺ ദ സ്പോട്ടിൽ മ്മക്ക് കറന്റ്‌ അടിച്ച ഫീൽ ആയിരുന്നു........ പിന്നേം പിന്നേം കറന്റ്‌ അടിക്കാൻ ആണ് വിധി ന്ന് പറഞ്ഞപോലെ പെണ്ണ് മ്മടെ പുറത്ത് തല വെച്ച് കിടന്ന് മറു കൈ മ്മടെ കാലിൽ വെച്ചത്........ ഇത് സ്വപ്നമോ യാഥാർത്യമോ..... ന്നൊക്കെ അലോയ്ച് മ്മള് മളെ തന്നെ നുള്ളി നോക്കി സത്യത്തെ മനസിലാക്കി.... അപ്പൊ തന്നെ മ്മക്ക് നേരത്തെ കളിച്ച ഡാൻസ് ൻറെ ബാക്കി കൂടെ കളിക്കാൻ തോന്നിയെങ്കിലും ബൈക്കിൽ ആയതുകൊണ്ട് കണ്ട്രോൾ ചെയ്തു അത് ഒരു മൂളിപ്പാട്ടിൽ ഒതുക്കി വണ്ടി സാവധാനം ഓടിച്ചു...... അത് മറ്റൊന്നിനും അല്ല വേഗം ചെന്നിട്ടു എന്തുണ്ടാക്കാന...... അവളെ ഇങ്ങനെ കിട്ടുന്നത് ആദ്യം അല്ലേ.... കുറച്ച് ടൈം മ്മളെ കൂടെ നിന്നോട്ടെ അല്ലേ....... അങ്ങനെ അല്ലേ...... ആണ്....... 😉 മ്മള് കണ്ണ് തുറന്നപ്പോൾ ഒരു തട്ടുകടയുടെ മുന്നിൽ ബൈക്ക് നിർത്തിയിട്ടിരിക്കുന്നു..... മ്മള് ഇപ്പഴും അവന്റെ പുറത്തായിരുന്നു..... മ്മള് പെട്ടന്ന് എണീറ്റതും ചെക്കൻ മ്മളെo വിളിച് ആ തട്ടുകടയിൽ കയറി ഫുഡ്‌ വാങ്ങിച്ചു തന്നു..... ഇന്നൊന്നും കഴിക്കാത്തത് കൊണ്ട് തന്നെ മ്മക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു..... മ്മള് അത് മുഴുവൻ കഴിച്ചു കൈ കഴുകി ബൈക്കിന്റെ അടുത്ത് ചെന്ന് നിന്നു...... അപ്പൊ തന്നെ ചെക്കൻ ക്യാഷ് കൊടുത്തു വന്നു വണ്ടിയിൽ കയറി മ്മള് നേരെ വിട്ടു വീട്ടിലേക്..... ഇടക്ക് വെച്ച് ഒരു ഷോപ്പിൽ കയറി sayu ന്ന് വേണ്ടി ഒരു വൈറ്റ് ഷർട്ട്‌ കൂടെ മേടിച്ചു...... അങ്ങനെ വണ്ടി നേരെ ചെന്ന് നിന്നത് ഒരു വീട്ടുമുറ്റത്തു ആയിരുന്നു...... മ്മള് തലയുയർത്തി നോക്കിയപ്പോൾ കണ്ടത് അത് കലിപ്പന്റെ വീട് ആയിരുന്നു........ മ്മള് എന്താ ഇവിടെ ന്ന് ചോദിച്ചപ്പോൾ ചെക്കൻ പറയാ.... " ഇന്ന് മ്മള് ഇവിടെ ആണ് നിക്കുന്നതെന്ന്..... " മ്മള്.... "നോ വേ...... "ന്ന് പറയുന്നതിന് മുന്നെ അകത്തു നിന്നും ആന്റി യും Ashu ഉം കൂടെ ഇറങ്ങി വന്നു.... കൂടെ nichu ഉം.... മ്മളെ കയ്യും പിടിച് ആന്റി അകത്തേക്ക് വാ മോളെ ന്ന് പറഞ്ഞു മ്മളേം കൊണ്ട് അകത്തു പോയി.... പോകുന്നതിനിടക് മ്മള് കലിപ്പാനെ ഒന്ന് തിരിഞ്ഞു നോക്കിയതും ചെക്കൻ ണ്ട് ഒരു മാതിരി കള്ള ചിരി ചിരിക്കുന്നു..... Something wrong...... മ്മള് പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ മ്മള് അകത്ത് ഹാളിൽ എത്തിയിരുന്നു........... അകത്തേക്ക് നോക്കിയ മ്മള് അവിടെ ഇട്ടിരിക്കുന്ന സോഫയിൽ ഇരിക്കുന്ന ആളെ കണ്ട് വണ്ടർ അടിച്ചു നിന്നു...... മ്മള് അറിയാതെ ആൾടെ നാമം ഉച്ചരിച്ചു.... "ANU........!!" ലാ ഹൗല....... ഇവളെങ്ങനെ ഇവിടെ...... ന്നൊക്കെ ചിന്തിച്ചു മ്മള് അവളിലേക് നടന്നടുത്തു...... തുടരും....... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - വ് ഷാൻലിയ Romantic fight lose Part - 18 @ mCena - ShareChat
19.4k കണ്ടവര്‍
3 ദിവസം
ദെ... മ്മള് എത്തി.... 😉 അഭിപ്രായം cmnt bx ൽ... 😍😍 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 .....Part-47..... ...@meen@.....✒ *THE WORLD OF READERS📚* *FOLLOW PLEASE 👇🏻...* *ഫുൾ പാർട്ട്‌ കഥകളും, ഇത് പോലത്തെ കിടിലൻ തുടർ നോവലുകളും ഉടൻ തന്നെ വായിക്കാൻ ഫോളോ ചെയ്യൂ* *https://b.sharechat.com/Fk9GubeSvU* 📚📚📚📚📚📚📚📚📚📚📚 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അവൾ എന്തിനാണ് അവന്റെ കൂടെ അവന്റെ കാറിൽ.... എന്നെല്ലാം ആലോചിച് മ്മള് അവരുടെ പുറകെ അവരുടെ വണ്ടിയെ ലക്ഷ്യം വെച്ച് പിന്തുടർന്നു ..... ഒരുപാട് ദൂരം സഞ്ചരിച്ച അവർ പിന്നീട് തിരിഞ്ഞത് ഒരു ഇടുങ്ങിയ റോഡിലേക്ക് ആണ്..... കുറച്ചകലത്തിൽ പിന്തുടർന്ന മ്മള് കണ്ടത്..... ഒരു വലിയ വീടിനു മുന്നിലായി വണ്ടി നിർത്തിയിട്ടു അതിൽ നിന്നും ഇറങ്ങി വരുന്ന ഷാഹിദ് നെ ആണ്.... ഇറങ്ങി വന്ന അവൻ എതിർ സൈഡിലെ ഡോർ തുറന്ന് മ്മടെ കാന്താരിയെ വലിച്ചു പുറത്തേക്ക് ഇട്ടു.... ഇത് കണ്ടതും മ്മക്ക് മ്മടെ ദേഷ്യം നിയന്ധ്രിക്കാൻ കഴിയാതെ കലിപ്പിൽ വണ്ടി നിർത്തി സ്റ്റാൻഡിൽ വെച്ച് അങ്ങോട്ട്‌ അടുത്തതും.... പെട്ടന്നാണ് അകത്തു നിന്നും ഇറങ്ങി വരുന്നവരെ കണ്ടത്..... നാലഞ്ചു തടി മാടൻമാർ..... അല്ല ഇവൻ എന്തിനാണ് ഇവന്മാരെ കൂട്ടുപിടിച്ചു മ്മടെ കാന്താരിയെ പിടിച്ചോണ്ട് പോകുന്നത്.... അവളിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്.... നേരിട്ടു ഒരു അറ്റാക്ക് സേഫ് അല്ല... ചിലപ്പോൾ മ്മടെ പെണ്ണിന് അത് അപകടം വിളിച് വരുത്തുന്നത് പോലെ ആകും.... അവളെയും കൊണ്ട് അകത്തു കടന്നതും ഡോർ അടഞ്ഞു.... മ്മള് പതിയെ ഗേറ്റ് കടന്നു ആ വീടിനെ ലക്ഷ്യം വെച്ച് നടന്നു.... ഡോർ മെല്ലെ തള്ളിയതും അത് ചെറുതായിട്ട് തുറന്നു.... ഡോർ പതുക്കെ തുറന്നു അകത്തു ചെന്നതും അവിടെ ശൂന്യം ആയിരുന്നു..... എതിർ സൈഡിൽ ഉള്ള മുറിയിൽ നിന്നും സംസാരം കേട്ടതും മ്മള് അവിടെ ചെന്ന് പതുങ്ങി നോക്കിയതും നേരത്തെ കണ്ട തടിമാടന്മാർ ഉണ്ട് വെള്ളമടിക്കുന്നു..... തിരിഞ്ഞു പോകാൻ ഒരുങ്ങിയ മ്മള് അവരുടെ സംസാരം കേട്ടതും മ്മള് അവിടെ തന്നെ നിന്നു... അവരുടെ സംസാര വിഷയം മ്മളെ കലിപ്പ്‌ കൂട്ടുന്നതായിരുന്നു..... അവർ പറയാ.... ഷാഹിദ്..... അവരുടെ ബോസ്സ് ൻറെ ആദ്യ രാത്രി ഇന്ന് ആണെന്ന്.... അത് കേട്ടതും കലിപ്പ്‌ കയറി മ്മള് സ്റ്റെയർ കയറി ഒരു ഓട്ടം ആയിരുന്നു.... ഓടി മുകളിൽ എത്തിയതും പെട്ടന്നാണ് ഒരു റൂമിൽ നിന്നും എന്തോ വീണുടയുന്ന സൗണ്ട് കേട്ടതും... മ്മള് ആ റൂം ലക്ഷ്യം വെച്ച് അതിവേഗം നടന്ന് ഡോർ പിടിയിൽ കൈ വെച്ചതും പെട്ടന്നാണ് ആരൊക്കെയോ സ്റ്റെയർ കയറി വരുന്ന സൗണ്ട് കേട്ടത്.... അടുത്തടുത് വരുന്ന സൗണ്ട് കേട്ടതും മ്മള് ഞൊടിയിട കൊണ്ട് ഒരു തൂണിനു മറവിലേക്ക് മാറി നിന്നു..... സ്റ്റെയർ കയറി വരുന്നവരെ കണ്ട് മ്മള് ഷോക്ക് അടിച്ചു നിന്നു...... വണ്ടിയിൽ കയറിയതും ഷാഹിദ് സ്പീഡിൽ ഓടിച്ചു വിട്ടു.... മ്മള് കൊറേ നിർത്താൻ പറഞ്ഞെങ്കിലും അവൻ നിർത്തുന്നത് മാത്രം അല്ല സ്പീഡ് കൂട്ടികൊണ്ടേ ഇരുന്നു.... വണ്ടി ഓടിക്കുന്നിതിനിടയിൽ അവൻ എൻറെ കയ്യിൽ സ്പർശിച്ചതും മ്മള് അറപ്പോടെ കൈ തട്ടി മാറ്റി.... അത് അവൻ ഇഷ്ടപെടാത്തതുകൊണ്ട് അവൻ പെട്ടന്ന് വണ്ടി നിർത്തി.... വണ്ടി നിർത്തിയതും മ്മള് മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു വീട് ആണ്.... ആ വീട് കണ്ടതും മ്മളിൽ താനേ ഭയം പൊട്ടി മുളച്ചു... ഒരിക്കലും ഓര്മിക്കപെടാൻ ആഗ്രഹിക്കാത്ത നശിച്ച രാത്രികൾ സമ്മാനിച്ച ആ വീടുതന്നെ ആയിരുന്നു ഇത് .... അപ്പോഴേക്കും ഡോർ തുറന്ന് അവൻ പുറത്തിറങ്ങി മ്മടെ അടുത്തേയ്ക്ക് വന്ന് ഡോർ തുറന്ന് മ്മളെ പിടിച്ചിറക്കി.... പിടിച്ചിറക്കിയതും അവിടേക്ക് വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നവൻ മാരും അന്ന് മ്മളെ പിടിച്ചു കൊണ്ട് വന്നവർ തന്നെ ആയിരുന്നു.... പിന്നീട് അവൻ എന്നേം വലിച്ചു അകത്തേക് കൊണ്ടുപോയി കതക് അടച്ചു... അവൻ മാരോടായി പറഞ്ഞു.... "മുകളിൽ എന്ത് ശബ്ദം ഉണ്ടായാലും വന്ന് പോകരുത്...... മ്മളെ പെണിനെ കൂട്ടി കുറച്ച് ക്വാളിറ്റി ടൈം സ്പെൻഡ്‌ ചെയ്യണം... സൊ ഡോണ്ട് ഡിസ്റ്റർബ് ഒക്കെ.... " ന്നും പറഞ്ഞു ഒരു ക്രൂരമായ ചിരിയോടെ മ്മളെ ഷോള്ഡറില് ചേർത്ത് പിടിച് സ്റ്റെയർ കയറി ഒരു റൂമിലേക്ക്‌ കൊണ്ട് പോയി ബെഡിലേക് തള്ളി.. വീണുപോയ മ്മള് എണീക്കും മുന്നെ അവൻ ഡോർ അടച്ചു ലോക്ക് ചെയ്തിരുന്നു..... എണീറ്റിരുന്ന മ്മളിലേക് നടന്നടുത്ത അവൻൻറെ മുഖത്തെ ദേഷ്യം പതിന്മടങ്ങ് ആയിരുന്നു.... മളെ പിടിക്കാൻ വന്നതും... ധൈര്യം സംഭരിച്ചു അവനെ എതിർത്തു സംസാരിച്ചു.... "തൊട്ട് പോകരുത് എന്നെ.... നിങ്ങടെ ഉദ്ദേശം നടക്കാൻ പോകുന്നില്ല..... ൻറെ ദേഹത്തു തൊടാൻ തനിക്കു കഴിയില്ല.... " "മോൾടെ പ്രതീക്ഷ കൊള്ളാം..... ഇങ്ങനെ പെട്ടു പോയ അവസ്ഥയിലും ഉള്ള നിന്റെ ധൈര്യം...... അപാരം തന്നെ... " എന്ന് ശാന്തമായി പറഞ്ഞു... ഞൊടി യിട കൊണ്ട് അവന്റെ ഭാവം മാറി ദേഷ്യത്താൽ ടേബിളിൽ ഉള്ള വൈസ് എടുത്തു ഏറിഞ്ഞുടച് മ്മളേടത് വന്നതും മ്മള് പെട്ടന്ന് ഒന്ന് പതറി പോയി... ദേഷ്യം കൊണ്ട് വിറച്ച അവൻ പറഞ്ഞു.... "ഡി പൊന്നാര മോളെ.... വല്ലതെങ് ഒലത്തല്ലേ.... അറിയില്ല നിനക്ക് ഈ ഷാഹിദ് നെ.... ആഗ്രഹിച്ചതെന്തും കൈപ്പിടിയിൽ ഒതുക്കിയ ശീലം ഒള്ളൂ ഷാഹിദ് ന്ന്.... നീ എന്താടി വിചാരിച്ചത് ഒരു രാത്രി ഒളിചോടി പോയാൽ ൻറെ ആഗ്രഹം അങ് കളയുമെന്നോ..... കൊതിച്ചു പോയി നിന്നെ.... നേടിയെടുക്കും ഞാൻ.... അതിന് മ്മക്ക് ആരുടേയും ഒത്താശയുടെ ആവശ്യം ഇല്ലടി..... അനുഭവിക്കാൻ പോവാ നിന്നെ....ആരുവരുമെടി നിന്നെ രക്ഷിക്കാൻ..... നിന്റെ തന്തയുടെ ഒരു അടവ് ആയിരുന്നു നിന്നെ എനിക്ക് നിക്കാഹ് ചെയ്തു തരാതിരിക്കാൻ ആ ആക്‌സിഡന്റ്.... പാവം.... മോൾക്ക്‌ വേണ്ടി ജീവൻ വരെ കൊടുത്തിരിക്കുന്നു.... അതും ഒരു വളർത്തുമകൾക്ക്.... " ന്നെല്ലാം പറഞ്ഞു ക്രൂരമായി ഉറക്കെ ചിരിച്ചതും.... മ്മക്ക് ദേഷ്യo വന്ന് അവന്റെ കോളറിൽ പിടിമുറുക്കി.... "നിനക്ക് എന്താടാ വേണ്ടത്..... ൻറെ ഉപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ.... " എന്ന് പറയലും അവന്റെ കോളറിൽ പിടിച മ്മടെ കയ്യിൽ മുറുക്കെ പിടിച് മ്മളിലേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു.... "വല്ലാത്തൊരു സ്മെൽ ആണല്ലോടി നിന്നെ.... അത് എന്നെ മത്തുപിടിപ്പിക്കുവാ..... ഇതാ... നിന്റെ ഈ.... ഉശിരാ നിന്നെ നേടാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത്.... " ന്ന് അവൻ പറഞ്ഞതും മ്മള് അറപ്പോടെ അവന്റെ കൈ തട്ടി മാറ്റി അവനിൽ നിന്നും വിട്ടു നിന്നു.... വിട്ടു നിന്ന മ്മളിലേക് നടന്നടുത്തതും പെട്ടന്നാണ് ഡോറിൽ മുട്ട് വീണത്.... ഡോറിൽ മുട്ട് വീണതും മ്മളിലേക്ക് നടന്നടുത്ത അവൻ തിരിഞ്ഞു ഡോറിനടുത്തേക്ക് നടന്നു ചെന്ന് അവിടെ എത്തി തിരിഞ്ഞു നിന്ന് പറഞ്ഞു.... "സ്വീറ്റ് ഹാർട്ട്‌..... എ സർപ്രൈസ് ഫോർ യൂ.. ബേബി.... " ന്നും പറഞ്ഞ് അവൻ ഡോർ തുറന്നതും അവിടെ നിൽക്കുന്നവരെ കണ്ട് സ്തംഭിച്ചു നിന്നു...... "സാജിദ് ഉം ആ പൂതന ഷംനയും..... " സ്റ്റെയർ കയറി വന്ന സാജിദ് ഉം ഷംനയും ആ മുറിയുടെ അടുത്ത് ചെന്ന് മുട്ടിയതും ഡോർ തുറന്ന് വന്ന ഷാഹിദ് അവരെയും കൊണ്ട് അകത്തു കയറി ഡോർ അടച്ചു.... അപ്പൊ തന്നെ മ്മള് ആ റൂമിന്റെ ജനലിനു അടുത്ത് ചെന്ന് അത് വലിച്ചതും അത് തുറന്നു.... മ്മള് അതിലൂടെ നോക്കിയാപ്പോൾ കണ്ട കാഴ്ച മ്മടെ ഹൃദയത്തെ മുറിവേല്പിക്കുന്നതായിരുന്നു.... മ്മടെ പെണ്ണ് പേടിച്ചു നിസഹായാവസ്ഥയിൽ നിക്കുന്നതാണ്..... അവിടെ പോയി രക്ഷിച്ചു കൊണ്ടുവരേണ്ടതെ ഒള്ളൂ മ്മടെ പെണ്ണിനെ.... അതിനു മുൻപ് അവരുടെ ഉദ്ദേശം എന്താണെന്ന് അറിയണം.... അതിനു വേണ്ടി മ്മള് അവരുടെ സംഭാഷണം കേൾക്കാൻ കാത്തിരുന്നു..... ഷാഹിദ് അവരെ അകത്തു കയറ്റി ഡോർ അടച്ചു ലോക്ക് ചെയ്തു.... കയറി വന്ന ആ പൂതന ഷംനയുടെ മുഖത്തു മ്മളോടുള്ള പുച്ഛം കലർന്ന ചിരി ഉണ്ടായിരുന്നു.... മ്മളിലേക് കൈ അടിച്ചു നടന്നടുക്കുന്ന അവളെ മ്മള് രൂക്ഷമായി നോട്ടം യെറിഞ്ഞ് മ്മള് മുഖം തിരിച്ചതും.... അവൾ പറഞ്ഞു തുടങ്ങി..... "ഹരേ വഹ്...... ഇത് ആരാണ് Aliya mehrin ഒ..... സഹതാപം തോനുന്നു നിന്റെ അവസ്ഥ കണ്ടിട്ട്..... അല്ലേ സാജിദ്..... " "അതേ.....മ്മളെ ഒരുപാട് മോഹിപ്പിച്ച ഉരുപ്പടി അല്ലേ.... മ്മടെ ബ്രോ നോട്ടം ഇട്ടുവെച്ചത് നിന്നെ ആണെന്ന് അറിഞ്ഞ നിമിഷം മ്മൾക്ക് അന്നെ അങ് വേണ്ടന്ന് വെച്.....മ്മള് വെറുതെ വിട്ടിരിക്കുന്നു... ന്നാലും ഒന്ന് മറക്കില്ല ഞാൻ നീ ഇടിച്ചു മുറിവേല്പിച്ച ഈ മൂക്ക്.... അതിന് നിനക്കുള്ള തിരിച്ചടി മ്മടെ ബ്രോ തരും..... " "നീ എന്നെ അടിച്ചില്ലെടി.... അന്നെ നിനക്ക് വാണിംഗ് തന്നതാ മ്മടെ ഏട്ടനെ കുറിച്ചു... ഇതാ കൊണ്ടുവന്നിരിക്ക നിന്റെ മുന്നിൽ.... മ്മടെ കാകുന്റെ ഒരു ആഗ്രഹം ആണ് നീ എന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ തന്നെ ആടി.... കാരണം അറിയോ..... നീ.... നീ ആണ് മ്മടെ തടസം എനിക്ക് ഷാൻ ലേക്ക് എത്താനുള്ള ഒരേഒരു തടസം.... അത് ഇന്നത്തോടെ തീരുവാൻ പൂവ..... അല്ലേ... കാക്കു.... " "പിന്നല്ലാതെ..... അറിയില്ലായിരുന്നു എനിക്ക് എതിരാളി ഉണ്ടെന്നു.... അറിഞ്ഞപ്പോൾ ത്രില്ല് കൂടി.... കാരണം എന്നോട് ഒടക്കുന്നവൻ ബലത്തിൽ എൻറെ ഒപ്പം കിടപിടിക്കുന്നവൻ ആവണം.... Ahil shanver അവൻ എനിക്ക് നല്ലൊരു എതിരാളി ആയിരിക്കും..... " "ന്താടി നിന്റെ നാവിറങ്ങി പോയോ.... അല്ലേൽ ഘോര ഘോരം പ്രസംഗിക്കുമായിരുന്നല്ലോ.... ഉത്തരം മുട്ടി പോയോ..... നിന്റെ പതനം ആടി ഇന്ന്.... ഷംനയെ വേദനിപ്പിച് സമാധാനത്തിൽ ജീവിക്കാൻ വിടുമെന്ന് കരുതിയോ നീ..... " എന്ന് അവൾ പറഞ്ഞതും മ്മള് ഒന്ന് പുച്ഛിച്ചു ചിരിച്ചു... പറഞ്ഞു........ "എൻറെ പതനം അത് നിന്റെ വെറും തോന്നൽ മാത്രം ആണ്..... നീ എന്താ പറഞ്ഞത്.... ഞാൻ ഒഴിഞ്ഞാൽ കലിപ്പാന്റെ ഹൃദയത്തിലേക്ക് നിനക്ക് എൻട്രി കിട്ടുമെന്നോ..... അത് വെറും തോന്നൽ മാത്രം ആടി...... നിന്നെ പോലെ ഒരു പെണ്ണിനെ ഒരിക്കലും ഷാൻ സ്വീകരിക്കില്ലടി..... എനിക്ക് എന്തെങ്കിലും സംഭവിച്ചെന്ന് അറിഞ്ഞാൽ.... അവന്റെ കലിപ്പ്‌ ഉണ്ടല്ലോ.... അത് നിങ്ങൾക്കൊന്നും താങ്ങാൻ കഴിയില്ല.... കാരണം... അവൻ എന്നെ സ്നേഹിച്ചത് ആത്മാർത്ഥ മായിട്ടാണ്... അത് മറ്റാരേക്കാളും ആ കണ്ണുകളിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയും..... " "ഡി....... " ന്നും പറഞ്ഞ് ഷാഹിദ് മ്മളെ മുടിയോട് കൂടി സ്കാർഫിൽ പിടിച് വേദനിപ്പിച്ചു.... വേതനയാൽ പുളഞ്ഞ മ്മള് പറഞ്ഞു.... "എന്നെ രക്ഷിക്കാൻ അവൻ വരും... അഥവാ വന്നില്ലേൽ.... നിന്നെ പോലെ ഒരു നാറിയുടെ കൈ എന്നെ സ്പർശിക്കുന്നതിന് മുൻപ് എടുക്കും ഞാൻ മ്മടെ ജീവൻ.. . നിന്റെ ഈ വൃത്തികെട്ട കൈ എൻറെ ദേഹത്തു പതിക്കുന്നതിലും നല്ലത് മരണം ആണെന്ന് ഞാൻ അങ് കരുതും..... " മ്മള് അത് പറഞ്ഞതും ഷാഹിദന്റെ കരങ്ങൾ മ്മടെ കവിളിൽ പതിഞ്ഞിരുന്നു... അവന്റെ അടിയുടെ അഗാധത്തിൽ മ്മള് ബെഡിലേക് വീണു...... അപ്പൊ തന്നെ ഷംന ക്രൂരമായി ചിരിച് മ്മടെ അടുത്ത് വന്ന് മ്മളെ നോക്കികൊണ്ട് ഷാഹിദ് നോടായി പറഞ്ഞു..... "ൻറെ കാക്കു ഇങ്ങനെ ഒന്നും അടിക്കാതെ..... ഒന്നുമില്ലെങ്കിലും ഇങ്ങള് സ്നേഹിക്കാൻ കൊടുന്ന ഉരുപ്പിടിയല്ലേ ഈ കിടക്കുന്നത് ...... അല്ലേ സാജിദ്...... ഇനി ഇവരായി ഇവരുടെ പാടായി...... നമുക്ക് അങ്ങോട്ട്‌...... " ന്ന് പറഞ്ഞു ഒന്ന് പുച്ചിച്ചു അവൾ ഡോറിനടുത്തേക്ക് പോയി തിരിഞ്ഞു നിന്നു മ്മളോടായി പറഞ്ഞു.... "ഓൾ ദ ബെസ്റ്റ്....ആൻഡ്.... ഗോ ടു ഹെൽ........ " ന്നും പറഞ്ഞു ഒരു വിജയ ചിരിയോടെ ഡോർ തുറന്ന് പുറത്തേക്കു പോയി.... പുറകെ വന്ന സാജിദ് മ്മളെ ഒന്ന് നോക്കി ഷാഹിദനോട് പറഞ്ഞു..... "ലെറ്റസ്‌ എൻജോയ് ബ്രോ..... " ന്ന് പറഞ്ഞു അവളുടെ പുറകെ അവനും ഇറങ്ങിയതും ഷാഹിദ് ഡോർ ലോക്ക് ചെയ്തു മ്മടെ അടുത്തോട്ടു നടന്നടുത്തു....... അവൻ നടന്നടുക്കുംതോറും മ്മള് ബെഡിൽ ഇരുന്ന് പുറകിലേക്ക് നീങ്ങി പോയി കൊണ്ടിരുന്നു.. പേടിച്ചിട്ടാണേൽ മ്മക്ക് നിക്കാൻ വയ്യ..... പറയാൻ നല്ല കിണ്ണം കാച്ചിയ ഡയലോഗ്സ് ഒക്കെ പറഞ്ഞു..... ആര് വരാനാ മ്മളെ രക്ഷിക്കാൻ അതും ആർക്കും അറിയാത്ത ഈ സ്ഥലത്ത്.... റബ്ബേ..... ഇവന്റെ കൈകൊണ്ട് തീരാനാണ് വിധിയെങ്കിൽ......അവൻ മ്മളെ കീഴ്പ്പെടുത്തുന്നതിനു മുൻപ് മ്മളെ അങ് വിളിച്ചേക്കണേ..... " ന്നെല്ലാം പ്രാർത്ഥിച്ചു...... അപ്പഴേക്കും അവൻ മ്മളെ തൊട്ടടുത്തെത്തി മ്മടെ ധാവണിയുടെ ഷാളിൽ പിടിത്തമിട്ടു അത് വലിച്ചെടുക്കാൻ ശ്രമിച്ചതും മ്മള് കണ്ണ് രണ്ടും അടച്ചു പിടിച്ചു...... "No..... " എന്നലറിയതും പെട്ടന്നാണ് ആ റൂം നടുങ്ങുമാർ ഉച്ചത്തിൽ അടച്ചുവെച്ച വാതിൽ മലക്കെ തുറന്നത്...... ഞെട്ടി തരിച്ചു വാതിലിനടുത്തേക് മിഴികൾ പായിച്ചതും അവിടെ നിക്കുന്നവനെ കണ്ട് മ്മടെ മനസിൽ ആശ്വാസത്തിന്റെ കുളിരു വീശി...... "കലിപ്പൻ....... " എന്ന് മ്മള് പറയലും അതിന് ശരിവെക്കും വിധം ചെക്കൻ അങ്ങട് ഹീറ്റ് ആയി ഷാഹിദിലേക് നടന്നടുത്തു........... തുടരും.... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - . വ് ഷാൻലിയ 1 ന് Romantic . flicht love | Part - 17 Lasten 08 - ShareChat
18.1k കണ്ടവര്‍
4 ദിവസം
ദെ... മ്മള് എത്തി..... അഭിപ്രായം cmnt bx ൽ........ 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 ....Part-46..... ....@meen@....✒ *THE WORLD OF READERS📚* *FOLLOW PLEASE 👇🏻...* *ഫുൾ പാർട്ട്‌ കഥകളും, ഇത് പോലത്തെ കിടിലൻ തുടർ നോവലുകളും ഉടൻ തന്നെ വായിക്കാൻ ഫോളോ ചെയ്യൂ* *https://b.sharechat.com/Fk9GubeSvU* 📚📚📚📚📚📚📚📚📚📚📚 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കണ്ണുകൾ അടച്ചു ഒരു ദീർഘ ശ്വാസം വിട്ടു ആ പെട്ടി തുറന്നതും.... അതിൽ ഉള്ളത് കണ്ട് ഷോക്ക് അടിച്ചു നിന്നു..... അപെട്ടിക്കുള്ളിൽ ഒരുപാട് കുഞ്ഞു കുഞ്ഞു ബോക്സുകൾ.... അതും പല നിറത്തിലുള്ള വർണ കടലാസുകൊണ്ട് പൊതിഞ്ഞ്.... അതൊക്കെ കണ്ട് എന്നെ പോലെ തന്നെ സാബിയും അല്ബുധപെട്ട് ഇരിക്കുവാണെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസിലാവും.... "ലിയ.... എന്തൊക്കെയാടി ഇതൊക്കെ.... ഒരുപാട് ഉണ്ടല്ലോ.... ഇതൊക്കെ എന്തിനാ നിന്റെ ഉപ്പ സൂക്ഷിച്ചു വെച്ചത്.... ഒരു കാര്യം ചെയ്യാം മ്മക്ക് ഇതൊക്കെ എടുത്തു റൂമിൽ കൊണ്ട് പോയി നോക്കാം.... " ന്ന് അവൾ പറഞ്ഞതും ഞങ്ങൾ രണ്ടും അതെടുത്തു റൂമിലേക്ക്‌ പോയി.... റൂമിൽ എത്തി ബെഡിൽ ഒരു തുണി വിരിച്ചു അതിൽ പെട്ടിയെടുത് വെച്ച് അതിനിരുവശങ്ങളിലായി ഞങ്ങൾ സ്ഥാനം ഉറപ്പിച്ചു.... അതിൽ നിന്നും ഒരു ബോക്സ്‌ എടുത്തു നോക്കിയപ്പോൾ അതിൽ ഒരു 8 എന്ന നമ്പർ എഴുതിയിരുന്നു.... ഓരോ ബോക്സിലും നമ്പേഴ്സ് ഉണ്ടായിരുന്നു.... ആകെ 18 ബോക്സുകൾ.... ഇതിന്റെ ഒക്കെ അർത്ഥം യെന്താണെന്നുള്ള രീതിയിൽ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി... ഒടുവിൽ ഒന്നാം നമ്പറിൽ നിന്നും open ചെയ്യാം എന്നുള്ള തീരുമാനത്തിൽ.... അതിൽ നിന്നും 1 എന്നെഴുതിയ ബോക്സ്‌ കയ്യിൽ എടുത്തു.... അത് തുറന്നതും അതിൽ നിന്നും ഒരു പേപ്പർ നിലത്തു വീണു..... അതെടുത്തു തുറന്ന് വായിച്ചു.... അതിൽ ഇപ്രകാരം ആയിരുന്നു.... "ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന അപ്പയുടെ സ്വന്തം ചിന്നുവിന്.... " അത് വായിച്ചതും എനിക്ക് അത്ഭുതം ആയിരുന്നു.... അതിൽ അത് കൂടാതെ ഒരു കുഞ്ഞു കിലുക്കം കൂടെ ഉണ്ടായിരുന്നു.... സാബിയുടെ നിർദ്ദേശം അനുസരിച്ച് അടുത്ത ബോക്സ്‌ തുറന്നു.... നമ്പർ 2.... അതിലും ഇതേ വാചകം... അപ്പയുടെ സ്വന്തം ചിന്നുവിന്.... എൻറെ രണ്ടാം പിറന്നാളിന്... അപ്പയുടെ സമ്മാനം.... അതിൽ ഉണ്ടായിരുന്നത് ഒരു ജോഡി കുഞ്ഞു ചെരുപ്പ്.. ഓരോ ബോക്സ്‌ തുറന്ന്.... ഓരോ ഗിഫ്റ്റ് കയ്യിൽ എടുത്തത്..... നിറകണ്ണുകളെ കൂട്ടുപിടിച്ചായിരുന്നു..... എല്ലാ ബോക്സിലും മ്മക്ക് വേണ്ടി മ്മള് ഒരിക്കലും കണ്ടിട്ടില്ലാത്ത ഉപ്പയിൽ നിന്നും ഉള്ള സമ്മാനങ്ങൾ ആയിരുന്നെന്ന് അറിഞ്ഞപ്പോൾ..... ഓരോ ജന്മ ദിനവും മറക്കാതെ മ്മടെ ഉപ്പയുടെ കയ്യിൽ എത്തിച്ചിട്ടായിരിക്കില്ലേ ഇത് ഇപ്പോൾ മ്മടെ കയ്യിൽ എത്തിയിട്ടുണ്ടാവുക.... എന്നെല്ലാം ഓർത്തതും മ്മടെ കണ്ണുനീരിനെ മ്മക്ക് നിയന്ധ്രിക്കാൻ കഴിഞ്ഞില്ല..... അവസാനം ഒരു ബോക്സ്‌ കൂടെ ഉണ്ട് പതിനെട്ടാം നമ്പർ ബോക്സ്‌.... മ്മടെ 18ആം പിറന്നാളിന്...... തേങ്ങുന്ന മനസും നിറയുന്ന കണ്ണുകളുമായി മ്മള് പതിയെ ബോക്സ്‌ തുറന്നതും അതിൽ ഉണ്ടായിരുന്നത്..... ഒരു ഗോൾഡൻ കളർ തൂവാലയിൽ പൊതിഞ്ഞ രീതിയിൽ ചതുരാകൃതിയിൽ ഒരു വസ്തു..... അതിൻറെ കൂടെ മറ്റു ബോക്സുകളിൽ നിന്നും വ്യത്യസ്‌തമായി ഒരു വലിയ പേപ്പർ കഷ്ണം..... അത് ആ വസ്തുവിന്റെ മേലെ വെച്ച് ഒരു റെഡ് റിബ്ബൺ കൊണ്ട് കെട്ടിവെച്ചിരുന്നു..... മ്മള് പതിയെ റിബൺ വേർപെടുത്തി നാലായി മടക്കിയ ആ പേപ്പർ എടുത്തു.. അതിൻറെ പുറമെ എഴുതിയതും സെയിം വാചകo.....മ്മള് പതിയെ ആ പേപ്പർ തുറന്നു.... അക്ഷരങ്ങൾ കൊണ്ട് നെയ്തെടുത്ത പട്ടുപോലെ അതിലെ ഓരോ അക്ഷരങ്ങൾ താരകം തിളങ്ങുന്നത് പോലെ തിളങ്ങി നിക്കുന്നതായി തോന്നി...... അതിലെ ഓരോ വരികളിലൂടെയും മ്മള് സഞ്ചരിച്ചു..... "അപ്പയുടെ സ്വന്തം ചിന്നുവിന്....., മാപ്പ് പറഞ്ഞുകൊണ്ട് തുടങ്ങുവാനാണ് ഈ നിമിഷം അപ്പയ്ക് കഴിയൂ..... കാരണം....... അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തിയ നിന്നെ ഒന്ന് സ്നേഹിക്കാൻ പോലും കഴിയാത്ത നിര്ഭാഗ്യവാനായ ഒരു പിതാവാണ് ഞാൻ.... ഒരുപാട് സ്നേഹിക്കുന്ന രണ്ടുപേർക്ക് ആണ് മോളെ നൽകിയതെന്ന് പൂർണ വിശ്വാസം ഉണ്ട് ഈ അപ്പയ്ക്ക്.... മോൾക്ക്‌ അറിയോ മോൾടെ അപ്പ സന്തോഷിച്ചിട്ടില്ലടാ നിന്നെ പിരിഞ്ഞ നാൾ തൊട്ട്.... ഒരു ഉമ്മി ണ്ട് മ്മടെ വീട്ടിൽ അതിനോട് എന്ത് പറഞ്ഞു മാപ്പ് ചോദിക്കണം ന്ന് അറിയില്ല.... എനിക്ക് കഴിയുന്നില്ല അവളുടെ... നിന്റെ ഉമ്മിടെ മുഖത്തു നോക്കാൻ..... നൊന്തു പ്രസവിച്ച മോളെ ഒരുനോക്ക് കാണാൻ പോലും ഇട നൽകാതെ നിന്നെ അവളുടെ കണ്മുന്നിൽ നിന്ന് മാറ്റേണ്ടി വന്നു..... അന്ന് തകർന്നത്‌ ആണ് നിന്റെ ഉമ്മി..... അവളെ ചേർത്ത് പിടിച് ആശ്വസിപ്പിക്കാൻ പോലും ഈ അപ്പയ്ക്ക് അർഹത ഇല്ല മോളെ..... മഹാ പാപി ആണ് ഈ അപ്പ ..... മോൾ സത്യങ്ങൾ അറിഞ്ഞാൽ ഈ അപ്പയെ വെറുക്കുവോ..... മോൾ വെറുതെക്കല്ലെടാ.... അപ്പ ശ്വാസം മുട്ടിയ കഴിയുന്നെ.... നിന്റെ ഉമ്മിയെo കൂടപ്പിറപ്പുകളുടെയും അവസ്ഥ കണ്ട് നീറുവ മോളെ..... മോൾക്ക്‌ അറിയോ മോൾക്ക്‌ ഒരു ഇക്കാക്ക ഉണ്ട്.... ഒന്നല്ല രണ്ട്..... മോളെ സ്നേഹിച്ചു കൊല്ലുവാ അവരൊക്കെ.... അപ്പയെ തോപ്പിക്കുവാ അവർ..... അല്ല അപ്പ തോറ്റു പോകുവാ അവരുടെ സ്നേഹത്തിനു മുന്നിൽ..... പറയാൻ കഴിയുന്നില്ലല്ലോ അവരോട് നീ കണ്മുന്നിൽ തന്നെ ഉണ്ടെന്നുള്ള സത്യം..... മോൾക്ക്‌ ഇഷ്ടായോ അപ്പേടെ ഗിഫ്റ്സ് ഒക്കെ.... മോൾടെ ഓരോ പിറന്നാളിനും ഉള്ള അപ്പേടെ ആഗ്രഹങ്ങള ആ കുഞ്ഞു പെട്ടികളിൽ.... അപ്പേടെ മോൾക്ക്‌ ഇഷ്ടായോ.... മോൾക്ക്‌ അച്ഛന്റെ ലാസ്റ്റ് ഗിഫ്റ്റ് ആണ് ഇത്..... ഇതും മോൾക്ക്‌ ഇഷ്ടാവും.... ഇത് കയ്യിൽ യെത്തുമോന്ന് അറിയില്ല.... എത്തുമെങ്കിൽ മോളോട് ഈ ഹതഭാഗ്യനായ അപ്പ ഒരു ആഗ്രഹം പറഞ്ഞോട്ടെ സാധിപ്പിച് തരില്ലെടാ.... ചെന്ന് കാണുവോ അവളെ നിന്റെ ഉമ്മയെ.... ൻറെ ജീവനെ.... ഒരുപാട് സ്നേഹിക്കുന്ന നിന്റെ കൂടപ്പിറപ്പുകളെയും..... അപ്പക്ക് ആ ഒരു ആഗ്രഹം മാത്രെ ഒള്ളൂ....ചെന്ന് പറയണം ഈ അപ്പ ഒരു പാവം ആയിരുന്നെന്നു വെറുക്കരുതെന്നും..... അപ്പാടെ കുട്ടി പോകണം അങ്ങനെയെങ്കിലും നിസ്സഹായാവസ്ഥയിൽ ചെയ്തു പോയ അപരാധം അപ്പക്ക്‌ മോളിലൂടെ തിരുത്തണം..... മോൾക്ക്‌ വേണ്ടി അപ്പ ഗിഫ്റ്റ് വെച്ചിട്ടുണ്ട് തുറന്ന് നോക്ക്.... ഒരുപാട് ഇഷ്ടാവും.... ഒരിക്കൽ കൂടി അപ്പടെ ചിന്നുവിന് പിറന്നാൾ ആശംസകൾ.... എന്ന് സ്വന്തം അപ്പ..... " വിതുമ്പുന്ന ചുണ്ടുകളെ കൂട്ടുപിടിച്ചു ആ കത്തിലെ ഓരോ വരികൾ വായിക്കുമ്പോൾ എൻറെ ഹൃദയത്തിൽ എന്തെന്നില്ലത്ത നോവോടെയാണ് അത് മുഴുമിപ്പിച്ചത്.... ഓരോ വരിയും ൻറെ അപ്പേടെ ആണ്.... അല്ല ഈ വരികൾ ആണ് എൻറെ അപ്പ.... ആദ്യമായി അപ്പേടെ സ്നേഹം അറിഞ്ഞത് ഈ വരികളിൽ നിന്നല്ലേ.... അപ്പോൾ ഇത് തന്നെ ആണ് എനിക്ക് എൻറെ അപ്പ.... എന്നെല്ലാം ചിന്തിച്ചു നിറഞ്ഞ കണ്ണാലെ വിറക്കുന്ന കൈകൾ കൊണ്ട് ആ അക്ഷരങ്ങൾക്ക് മേലെ വിരലുകൾ ചലിപ്പിച്ചതും..... ഇതുവരെ അറിഞ്ഞിട്ടില്ലത്ത അപ്പേടെ സ്നേഹം അറിയുകയായിരുന്നു ....... ആ വരികളിലൂടെ.... കത്ത് മടക്കി വെച്ച് ആ തൂവാലയിൽ പൊതിഞ്ഞ ആ സമ്മാനം കയ്യിലെടുത്തു സാബിയെ നോക്കിയതും നിറഞ്ഞ കണ്ണുകൊണ്ടു അവൾ ഇമ ചിമ്മാതെ മ്മളെ തന്നെ നോക്കി ഇരിക്കുവായിരുന്നു..... ഒരു താങ്ങന്നവണ്ണം മ്മടെ കയ്യിൽ മുറുകെ പിടിച്ചിട്ടും ഉണ്ട്.... മ്മള് പിന്നെ ആ വർണ തൂവാല മാറ്റിയതും..... അതിനുള്ളിൽ ഉള്ള വസ്തു പുറം തിരിച്ച് ആയിരുന്നു മ്മള് പിടിച്ചിരുന്നത്..... വർധിക്കുന്ന ഹൃദയമിടിപ്പോടെ പതിയെ തിരിച്ചതും അതിൽ ഉണ്ടായിരുന്നത് ഒരു ഫാമിലി ഫോട്ടോ ആയിരുന്നു..... അതും ചെറുപ്പത്തിൽ നഷ്ടപെട്ട മ്മടെ കുടുംബത്തിന്റെ ചിത്രം..... അതിലേക്കു കണ്ണോടിച്ചു നോക്കിയതും അതിൽ പരിചിതമായ രണ്ടു മുഖങ്ങൾ കണ്ണുകളിൽ ഉടക്കിയതും മ്മടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി..... അറിയാതെ ആ നാമങ്ങൾ ഉച്ചരിച്ചു... "Shefi സാറും ഷാഫിക്കയും...... " അപ്പോൾ അവർ പറഞ്ഞതും എൻറെ ജന്മ രഹസ്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആയിരുന്നോ..... അവർ ആണോ എൻറെ കൂടപ്പിറപ്പുകൾ അവരാണോ എൻറെ ഇക്കാക്കമാർ..... എന്നെല്ലാം മ്മടെ മനസിൽ കിടന്ന് യുദ്ധം ചെയ്തതും.... ഇതൊന്നും ഉൾകൊള്ളാൻ കഴിയാതെ മ്മടെ മിഴികൾ അടഞ്ഞു പോയതും" ലിയ "എന്ന സാബിയുടെ വിളി പാതി മറയുന്ന ബോധത്തിലും മ്മള് അറിഞ്ഞിരുന്നു....... കോളേജിലെ എല്ലാ പ്രോഗ്രാംസുo കഴിഞു മ്മള് വീട്ടിൽക് പോയി..... വഴിക്ക് വെച്ചാണ് മ്മള് ഓർത്തത് ഇന്ന് ആ സംഭവത്തിനു ശേഷം കാന്താരിയെ അവിടെ കണ്ടിട്ടില്ല.... കൂടാതെ സാബിയും മിസ്സിംഗ്‌ ആണ്..... എല്ലായിടവും നോക്കിയെങ്കിലും അവിടെ ഒന്നും ഇല്ല.... പിന്നീട് ആണ് അറിഞ്ഞത് അവർ ഓട്ടോയിൽ കയറി പോയി എന്ന് ..... അപ്പൊ തീരുമാനിച്ചതാ എല്ലാം കഴിഞ്ഞിട്ട് പെണ്ണിനെ ഒന്ന് പോയി കാണണമെന്ന്..... ഇപ്പൊ മിക്കവാറും നേരം ഇത്രയും ആയ സ്ഥിതിക്ക് പെണ്ണ് വീട്ടിൽ ഉണ്ടാകും.. മ്മള് നേരെ വിട്ടു അവളുടെ വീട്ടിലേക്കു.... കണ്ണ് തുറന്നതും മ്മള് ബെഡിൽ കിടക്കുവാണ്......അടുത്തായിട് സാബി ഉണ്ട്..... മ്മള് പതിയെ എണീറ്റു ചുറ്റും നോക്കിയിട്ടും അവിടെ ഒന്നും ആ ഗിഫ്‌റ്‌സുകൾ ഇല്ലായിരുന്നു..... അതൊക്കെ എവിടെ എന്ന് ചോദിച്ചതും..... എല്ലാം യെഥാസ്ഥാനത് തന്നെ ഭദ്രമായി വെച്ചെന്ന് പറഞ്ഞു.... പക്ഷെ.... ആ ഫോട്ടോ അതിൽ വെക്കാതെ എൻറെ കയ്യിൽ തന്നതും.... അതിലേക്കു നോക്കി അവളുടെ മടിയിൽ തലവെച്ചു കിടന്നു അതിനെ മാറോടടക്കി പിടിച് വിതുമ്പി...... ഒരുവിധം പെണ്ണ് മ്മളെ സമാധാനിപ്പിച് മ്മളെ ഓക്കേ ആക്കി.... പിന്നീട് അവൾ നാളെ കാണാം ന്നു പറഞ്ഞ് വീട്ടിലേക് പോയി...... പിന്നീട് മ്മള് ഇന്ന് നടന്നതെല്ലാം ഓർത്ത് കിടന്നു..... അറിഞ്ഞുകൊണ്ടല്ലെകിലും ൻറെ ബ്രദർ നെ തന്നെയാണ് മ്മള് സ്വന്തം കാക്കുന്റെ സ്ഥാനം നൽകിയത്.... ന്നല്ലാം ചിന്തിച്ചു കിടന്നതും മ്മടെ ഫോൺ അടിച്ചു.... എടുത്തു നോക്കിയതും ഷാഹിദ് ആയിരുന്നു.... കാൾ അറ്റൻഡ് ചെയ്തതും അവൻ പറഞ്ഞത്.... ബസ്റ്റോപ്പിൽ വെയ്റ്റിംഗ് ആണെന്നും പെട്ടന്ന് ചെല്ലാൻ.... ഇല്ലെങ്കിൽ അവൻ ഇങ്ങോട്ട് വരുമെന്ന്..... ഇവിടെ വന്നാലുള്ള ആഫ്റ്റർ എഫക്ട് മ്മക്ക് താങ്ങൂല്ല അതുകൊണ്ട് പെട്ടന്ന് ചെല്ലാൻ പറഞ്ഞുള്ള ഭീഷണിയും.... റബ്ബേ ഇനി എന്ത് ആയിരിക്കും അവന്റെ മനസിൽ.... എന്തിനാവും മ്മളെ വിളിക്കുന്നത്..... റബ്ബേ കൈവിടല്ലേ.... ന്നൊക്കെ മനസിൽ പ്രാർത്ഥിച്ചു..... മ്മള് പെട്ടന്ന് തന്നെ വാതിൽ പൂട്ടി ഇറങ്ങി ബസ്റ്റോപ്പിലേക്ക് നടന്നു.... അവിടെ അവന്റെ കാർ നിർത്തിയിട്ടിരുന്നു.... അവിടെ എത്തി അതിനുള്ളിലേക് നോക്കിയതും അവൻ അകത്തോട്ടു കയറാൻ പറഞ്ഞു.... മറ്റു നിവർത്തിയില്ലാതെ അവന്റെ കാറിൽ കയറിയതും അവന് മ്മടെ ശരീരത്തിലേക്കു നോട്ടമെറിഞ് കാർ സ്റ്റാർട്ട്‌ ചെയ്തു സ്പീഡിൽ ഓടിച്ചു..... കാന്താരിയുടെ വീട്ടിലേക്കെത്താൻ ആയതും പെട്ടന്നാണ് കുറച്ച് അകലത്തിൽ മ്മടെ പെണ്ണ് നടന്നുവരുന്നത് കണ്ടത്... മ്മള് വണ്ടി നിർത്തി അവൾ വരുന്നതു കാത്തിരുന്നപ്പോൾ ആണ് ഇടയിൽ വെച്ച് നിർത്തിയിട്ടിരുന്ന കാർ ൽ അവൾ കയറിയതും..... വണ്ടി എടുത്തു മുൻപോട്ടു മ്മളെ മറികടന്നു പോയതും അതിൻറെ ഡ്രൈവിംഗ് സീറ്റിൽ ഷാഹിദ് നെ ആണ് കണ്ടത്.... അവൾ എന്തിനാണ് അവന്റെ കൂടെ അവന്റെ കാറിൽ.... എന്നെല്ലാം ആലോചിച്ചു മ്മള് അവരുടെ പുറാകെ അവരുടെ വണ്ടിയെ ലക്ഷ്യം വെച്ച് പിന്തുടർന്നു..... തുടരും...... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ഷാൻലിയി Romantic fight love ♡ Part - 46 ANeil TS Olman @ - ShareChat
20.1k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം