@199048411
@199048411

കോഴി🐓🐓🐓

എന്നെ ഫോളോ ചെയ്യാൻ വരുന്നവരുടെ എല്ലാവരുടെയും ഇൻബോക്സിൽ ഞാൻ വരും പറ്റുമെങ്കിൽ മാത്രം ഫോളോ ആക്കിയാൽ മതി.🐓

#

📙 നോവൽ

. #ശവഭോഗം അവളുടെ തണുത്തു മരവിച്ചു തുടങ്ങിയ ശരീരത്തോട് ചേർന്നു കിടന്നപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്തൊരു വിറയൽ... മടിച്ചു മടിച്ചെങ്കിലും ഇനിയൊരിക്കലും തുറക്കില്ലെന്നുറപ്പുള്ള കണ്ണുകളിൽ അമർത്തി ചുംബിച്ചു.. പിന്നെ ചുണ്ടുകളിൽ കഴുത്തിൽ.. ഇടയ്ക്കെപ്പോഴോ ആ വിറയൽ വിട്ടുമാറി... കൊഴിഞ്ഞുവീണ മുല്ലമൊട്ട് പോലെ വാടിത്തുടങ്ങിയ അവളുടെ ദളങ്ങളിൽ മധുരം വറ്റി കയ്പ്പ് പടർന്നു തുടങ്ങിയ തേൻ നുകരുന്ന മരണത്തെക്കാൾ കറുപ്പുള്ളൊരു വണ്ടാവണമായിരുന്നെനിക്ക്.... ശവഭോഗം... അറപ്പോടെയും വെറുപ്പോടെയും മാത്രമായിരുന്നു അതിനെക്കുറിച്ചു കേൾക്കുകയും അറിയുകയും ചെയ്തത്.. പക്ഷേ വിധി എന്ന ഒന്നുണ്ടല്ലോ... അത് നമ്മളെ ഒരിക്കലും തിരിച്ചിറങ്ങാൻ പറ്റാത്ത പടവുകളോ ചെരിവുകളോ ഒന്നുമില്ലാത്ത ഭീമൻ മലയുടെ മുകളിൽ കയറ്റി നിർത്തി താഴേക്ക് ചാടാൻ ആവശ്യപ്പെടുമ്പോൾ നമ്മൾ അറിയാതെ അത് ചെയ്തുപോകും... അതിന് കാരണങ്ങളുണ്ടാവാം ഇല്ലാതിരിക്കാം.. ********** "എനിക്കൊരുമ്മ വേണം " "പച്ച നിറമുള്ള മനുഷ്യർ" എന്ന ഒരു പുസ്തകത്തിന്റെ ഇടയിലെവിടെയോ മനസ്സിനെ കൊളുത്തിയിട്ട് വിരസമായ വേദനകളിൽ നിന്ന് എവിടേക്കോ ഒളിച്ചോടാൻ ശ്രമിച്ചുകൊണ്ടിരിക്കവേ ആണ് പതിഞ്ഞ ദുർബലമായ ശബ്ദത്തിലുള്ള അവളുടെ ആവശ്യം ചെവിയിൽ വന്നു പതിച്ചത്.... പുസ്തകം മടക്കി മേശപ്പുറത്ത് വച്ച ശേഷം കസേര അവൾക്കരികിലേക്ക് നീക്കിയിട്ട് അവളുടെ നേർത്ത മുടിയിഴകളിൽ പതിയെ തലോടി... പാതി കൂമ്പിയ അവളുടെ കണ്ണുകളിൽ അപ്പോൾ പ്രണയമല്ലാതെ മറ്റൊന്നുമില്ലായിരുന്നു... അവളുടെ കണ്ണുകളിലെ പ്രണയം എത്രത്തോളം തീവ്രമാകുന്നുവോ എന്റെ ഹൃദയത്തിലെ പ്രണയം അത്രത്തോളം ദുർബലമാകും... "ഏതായിരുന്നു പുസ്തകം " അവൾ പുരികം വളച്ചു നെറ്റി ചുളിച്ചു തല ഉയർത്താൻ ശ്രമിച്ചുകൊണ്ട് അത് ചോദിച്ചപ്പോൾ അവളെ പതിയെ കൈകൊണ്ട് താങ്ങിയെടുത്ത് കട്ടിലിന്റെ പടിയിൽ ചാരി ഇരുത്തുന്നതിനിടക്ക്... "പച്ച നിറമുള്ള മനുഷ്യർ " എന്ന് ഉത്തരം കൊടുത്തു... "അതിൽ എന്താ ഉള്ളത് " ദുർബലമായ ശബ്ദത്തിൽ വീണ്ടും അവളുടെ ചോദ്യം വന്നു... "അത് കുറേ പോരാളികളുടെ കഥയാണ്... അവരുടെ നിറം പച്ചയായിരുന്നു അവരുടെ പ്രണയത്തിനും പച്ച നിറമായിരുന്നു.. പച്ചപ്പുള്ള സ്വപ്‌നങ്ങൾ മാത്രം കണ്ടു നടന്നവരായിരുന്നു അവർ പോരാളികളെ അക്രമികളായി മുദ്ര കുത്തുക എളുപ്പമാണല്ലോ.. അതവരുടെ വീര്യം നശിപ്പിച്ചു.. അവർ അനീതിക്കെതിരെ മൗനം പാലിച്ചു തുടങ്ങി.. സ്വന്തം കൈകാലുകളിൽ സ്വയം വിലങ്ങുകൾ അണിയിച്ചുകൊണ്ട് അവർ പീഡനങ്ങൾ ഏറ്റു വാങ്ങി അക്രമികളെന്ന പേരുദോഷം മാറ്റാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം..... ഒടുക്കം ചങ്ങലകളാൽ ബന്ധിക്കപ്പെട്ട അവരെ കടലിലെറിഞ്ഞു കൊല്ലാൻ ആ രാജ്യത്തെ ഭരണാധികാരി ഉത്തരവിടുന്നു " "എന്നിട്ട് അവർ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞോ " വീണ്ടും അവളുടെ ചോദ്യം വന്നു.... "അറിയില്ല.. അതുവരെയെ വായിച്ചുള്ളൂ ബാക്കി വായിച്ചിട്ട് പറയാം " "എവിടെ എനിക്കുള്ള ഉമ്മ " അവൾ അപ്പോഴും അത് മറന്നിട്ടില്ലായിരുന്നു മെലിഞ്ഞൊട്ടിയ അവളുടെ കവിളുകളിൽ എവിടെയോ ഒരു നുണക്കുഴി വിരിഞ്ഞതും അത് പൂമണം പരത്തിയതും ഞാൻ അറിയുന്നുണ്ടായിരുന്നു.... "നിങ്ങളുടെ ഭാര്യയുടെ അവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ.. ബോഡി വളരെ വീക്ക് ആണ് അതുകൊണ്ട് ഒരു തരത്തിലുള്ള സ്ട്രൈനും എടുപ്പിക്കരുത്.... ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണ്ടല്ലോ " എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ ചോദ്യഭാവത്തിൽ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ അയാൾ എന്തായിരുന്നു ഉദ്ദേശിച്ചത് എന്ന് വ്യക്തമായിരുന്നു.... അതിന് ശേഷം ഇന്നേവരെ അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല... ദിവസങ്ങൾ കൊഴിഞ്ഞു വീഴുംതോറും അവളുടെ ആരോഗ്യനില വീണ്ടും മോശമായിക്കൊണ്ടിരുന്നു.. എങ്കിലും ഇടയ്ക്കൊക്കെ അവൾ ഉമ്മകൾ ചോദിക്കുമായിരുന്നു.... ചുണ്ടുകൾ ചേർത്തു നിശ്വാസങ്ങൾ പരസ്പരം കൈമാറി ഗാഢമായി ചുംബിക്കുമ്പോൾ വല്ലാത്തൊരു ഊർജ്ജമാണവൾക്ക് അവൾക്കെന്തെങ്കിലും അസുഖമുണ്ടെന്ന് പോലും തിരിച്ചറിയാൻ പറ്റാത്തത്രയും ഊർജ്ജം..... അല്ലെങ്കിലും പ്രണയത്തിനു കണ്ണും മൂക്കും ചെവിയും ആരോഗ്യവും തിരിച്ചറിവും കോമൺസെൻസും ഒന്നുമില്ലെന്നാണല്ലോ.. അവിടെ ശരീരവും മനസ്സും പരസ്പര പൂരകങ്ങളാണ്‌ ഇടക്ക് ഡോക്ടർ തന്ന മുന്നറിയിപ്പ് മനസ്സിലേക്ക് കടന്നു വരുമ്പോൾ അവളിൽ നിന്ന് കുതറി മാറുകയാണ് പതിവ്.... അന്നും അത് തന്നെ സംഭവിച്ചു... അവൾ പതിവുപോലെ കണ്ണുകൾ തുറന്നു പിടിച്ചു മിണ്ടാതെ അനങ്ങാതെ കുറേ നേരം അങ്ങനെത്തന്നെ കിടന്നു.... സാധാരണ മരുന്നിന്റെ ക്ഷീണം കൊണ്ട് ആ കിടപ്പിൽ തന്നെ മയങ്ങിപ്പോവാറാണ് പതിവ്.... അതുകൊണ്ട് തന്നെ ഞാൻ എന്റെ പച്ച മനുഷ്യർക്ക് നേരെ കൈ നീട്ടി... "നിങ്ങൾ ശവഭോഗം എന്ന് കേട്ടിട്ടുണ്ടോ " പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ പച്ച മനുഷ്യരിൽ നിന്ന് പൊടുന്നനെ കൈ പിൻവലിച്ചു... അവൾ ചോദിച്ചത് എന്താണെന്ന് അറിയാമെങ്കിലും പറഞ്ഞു വരുന്നത് എന്താണെന്ന് അറിയാത്തതുകൊണ്ട് ചോദ്യഭാവത്തിൽ ദയനീയമായി അവളെ ഒന്ന് നോക്കി.... അവളുടെ മുഖത്ത് മടുപ്പ് നിഴലിച്ചു നിന്നിരുന്നെങ്കിലും കണ്ണുകൾ എന്തിനൊക്കെയോ വേണ്ടി അപേക്ഷിക്കുന്നുണ്ടായിരുന്നു.... "മരണപ്പെട്ടവരുമായി ശരീരം പങ്കുവെക്കുന്നത്.. ഭയമില്ലാതെ ആശങ്കകൾ ഇല്ലാതെ അസുഖമോ വേദനകളോ ദുര്ബലതയോ ഒന്നുമില്ലാതെ... " അവളത് പറഞ്ഞു വന്നപ്പോൾ ശരിക്കും നല്ല ദേഷ്യം ആണ് വന്നത്.... പക്ഷേ ഉള്ളിൽ നുരഞ്ഞു പൊന്തിയ അത്രത്തോളം ദേഷ്യം പുറത്ത് പ്രകടിപ്പിച്ചാൽ അതിനെ അതിജീവിക്കാൻ പറ്റിയ ഒരു അവസ്ഥയിലല്ല അവൾ എന്നുള്ളതുകൊണ്ട് മുഖത്തൊരല്പം വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് അല്പം പതിഞ്ഞ ശബ്ദത്തിൽ.. "അതൊക്കെ മനുഷ്യർ ചെയ്യുന്ന കാര്യമാണോ " എന്ന് ചോദിച്ചുകൊണ്ട് അവളെ നിശ്ശബ്ദയാക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി... "ചിലപ്പോ മരണം എന്ന് പറയുന്നത് തൊടുന്നതും തലോടുന്നതും ചുറ്റുമുള്ളവർ കരയുന്നതും ഒക്കെ അറിയാൻ പറ്റിയിട്ടും ഒന്ന് അനങ്ങാൻ പോലും പറ്റാതെ ഒരു നിശ്വാസം കൊണ്ട് പോലും പ്രതികരിക്കാനോ ആശ്വസിപ്പിക്കാനോ പറ്റാതെ വരുന്ന വല്ലാത്തൊരു നിസ്സഹായത ആണെങ്കിലോ.?" ഒരു നേർത്ത മന്ദഹാസം പൊഴിച്ചുകൊണ്ട് ഏറെ പ്രതീക്ഷയോടെ അവളത് ചോദിക്കുമ്പോൾ അതിനെന്തു മറുപടി പറയണം എന്നറിയാത്ത വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ... ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷവും ഉത്തരം കിട്ടാതെ വീണ്ടും അവൾക്ക് നേരെ നോക്കിയപ്പോഴേക്കും മരുന്നിന്റെ ക്ഷീണം കാരണം പാവം മയങ്ങിപ്പോയിരുന്നു...... ആ മയക്കത്തിനിടയിലെപ്പോഴോ ആണ് അവൾ ഒരു നിശ്വാസം കൊണ്ട് പോലും പ്രതികരിക്കാനാവാത്ത നിസ്സഹായതയിലേക്ക് വഴുതി വീണു പോയത്.... മരണം അവളെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പമുള്ള ഒരു പ്രതിവിധി ആയിരുന്നു.... എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്കരമായത് അവളോടുണ്ടായിരുന്ന പ്രണയമോ അവളുടെ അസുഖം എനിക്ക് സമ്മാനിച്ച വേദനകളോ വിരസതയോ ഒന്നുമായിരുന്നില്ല.... അവൾ ഏറ്റവും അവസാനമായി എന്നോട് പറയാതെ പറഞ്ഞിട്ട് പോയ അവളുടെ അന്ത്യാഭിലാഷമായിരുന്നു... ശവഭോഗം.... ഉള്ളിലെവിടെയോ ഒരു നിശ്വാസം കൊണ്ട് പോലും പ്രതികരിക്കാനാവാത്ത നിസ്സഹായതയിൽ അവളിരിക്കുന്നുണ്ടെങ്കിൽ എനിക്കത് ചെയ്യാതിരിക്കാൻ ആവില്ലല്ലോ... അല്ലേ.????? ©® സലീൽ ബിനു ഖാസിം (fb) #📙 നോവൽ #📔 കഥ
8.6k കണ്ടവര്‍
8 ദിവസം
" ടി, എനിക്കെന്തോ ടെൻഷൻ .... കളി കാര്യമായെന്ന തോന്നുന്നേ , നീ ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ വിളിക്ക് , ഞാൻ ഇവിടെയുണ്ടാകും.... നിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ ... " എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കുമ്പോഴേക്കും മനസ്സിൽ നൂറു ചോദ്യങ്ങൾ പൊങ്ങി വന്നിരുന്നു .. കളിക്കുട്ടുകാരനാണ് അനൂപ് , പോരാത്തതിന് സഹപാഠിയും .. ദുബായിൽ ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞിടം മുതൽ എല്ലാ കാര്യത്തിനും മുന്നിൽ നിന്നതും അനൂപാണ് , ' ഒരു പെൺകുട്ടി എങ്ങനെയാ തനിച്ച് അതും ഇത്രയും ദൂരമെന്ന് ' അച്ഛന്റെ ചോദ്യത്തിന് " ഞാൻ ഉണ്ടല്ലോ അച്ചാ , അവൾ പോന്നോട്ടെ " എന്ന് പറഞ്ഞു ആശ്വസിപ്പിച്ചതും അനൂപായിരുന്നു..... ഓഫിസിൽ നിന്ന് ഇറങ്ങി നേരെ അവന്റെ അരികിലേക്ക് എത്തും വരെയും മനസ്സിൽ എന്തോ ഒരു വെപ്രാളമായിരുന്നു , എന്തായിരിക്കും അവന്റെ മനസ്സിൽ എന്നത് ഓർത്തു , മെട്രോ സ്റ്റേഷന്റെ അടുത്തുള്ള കോഫി ഷോപ്പിൽ തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന അവന്റെ അരികിലേക്ക് എത്തും തോറൂം നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു ... " നീ എന്നെ ഒന്ന് സഹായിക്കണമെന്ന് " പറഞ്ഞു കൈയ്യിലിരുന്ന ഫോൺ എന്റെ നേർക്ക് നീട്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ അന്തം വിട്ട് അവന്റെ മുഖത്തേക്കും ഫോണിലേക്കും മാറി മാറി നോക്കിയിട്ടാണ് ഫോൺ ഞാൻ കയ്യിലേക്ക് വാങ്ങിയത് .. ഫേസ്‌ബുക്കിൽ നിള വാര്യർ എന്നൊരു അക്കൗണ്ട് ലോഗിൻ ചെയ്ത് ഇട്ടേക്കുന്നത് കണ്ടിട്ട് അവന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ടാണ് അവൻ പറഞ്ഞു തുടങ്ങിയത് ... നാട്ടിൽ നിന്ന് ആദ്യമായി ജോലി തിരഞ്ഞു വന്ന ആഷിക്കിന്റെ കഥ, നാട്ടിൽ മതപരമായ ചുറ്റുപാടും , വീട്ടുകാരുടെ കർക്കശമായ നിലപാടുകളും കാരണം വീടിന്റെ നാല് ചുമരിൽ തളക്കപ്പെട്ട ഒരു യുവാവിന്റെ കഥ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് പോലുമില്ലാത്ത ഒരു നിഷ്കളങ്കൻ ..എന്റെ റൂമിൽ ആരുമില്ലാത്തത് കൊണ്ടാണ് കമ്പനി എന്റെ റൂമിലേക്ക് അവനെ അയച്ചത് , കൂട്ടിനു ഒരാളായല്ലോ എന്ന് കരുതി ആദ്യം ആശ്വസിച്ചെങ്കിലും , സോഷ്യൽ മീഡിയ എന്തെന്ന് അറിയാത്ത അവൻ എന്നോട് വിശേഷങ്ങൾ പങ്ക് വെക്കുന്നത് അധികമായപ്പോഴാണ് നിയന്ത്രിക്കാൻ വേണ്ടി അവനെക്കൊണ്ട് ഫേസ്‌ബുക്കിൽ ഒരു അക്കൗണ്ട് എടുപ്പിച്ചത് , കാര്യങ്ങൾ ഒരു വിധം പഠിച്ചെങ്കിലും ആരും ചാറ്റാനില്ലാത്തത് കൊണ്ട് വീണ്ടും എന്നരികിലേക്ക് അവൻ എത്താതിരിക്കാൻ , പിന്നെ അവനെയൊന്ന് പറ്റിക്കാനും വേണ്ടിയാണ് ഞാൻ ഈ അക്കൗണ്ട് എടുത്ത് അവനോട് ചാറ്റിയത്‌ ..... തുടക്കത്തിൽ അവൻ ഒഴിഞ്ഞു മാറിയെങ്കിലും പതിയെ പതിയെ അവൻ നിളയിലേക്കു അടുത്തിരുന്നു , ഡ്യുട്ടി കഴിഞ്ഞു ഏഴു മണിക്ക് തുടങ്ങുന്ന ചാറ്റിംഗ് രാത്രി പന്ത്രണ്ട് മണിക്ക് അവസാനിച്ചാലും അവനു പറയാനുള്ളത് തീരുമായിരുന്നില്ല , കുഞ്ഞു നാളിൽ അവൻ ആഗ്രഹിച്ച ഒരു കൂട്ട് , എന്തും തുറന്ന് പറയാവുന്ന ഒരു സൗഹൃദം അതായിരുന്നു അവനു നിള , ആറു മാസക്കാലം അവൻ പറ്റിക്കപ്പെടുവായിരുന്നു എന്നു അവൻ അറിഞ്ഞാൽ അവൻ തകർന്നു പോകുമെന്ന് എനിക്ക് അറിയാം , അത്രക്ക് പാവമാണ് അവൻ ..അവന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ എന്തോ എനിക്ക് ഇത് ഞാനാണെന്ന് പറയാനും തോന്നുന്നില്ല എന്ന് പറഞ്ഞു എന്റെ കൈകളിൽ പിടിച്ചിട്ട് എന്ത്‌ ചെയ്യുമെടാ ഇനിയെന്ന് ചോദിച്ചു അവൻ എന്റെ മുഖത്തേക്കു നോക്കിയപ്പോൾ മനസ്സ് ശൂന്യമായിരുന്നെങ്കിലും , അവന്റെ ഒരു സമാധാനത്തിനു ആ ഐഡി വാങ്ങി ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു വണ്ടി കയറുമ്പോഴും മനസ്സ് കാലിയായിരുന്നു .. ജോലിയുടെ തിരക്കിൽ പെട്ടത് കൊണ്ട് ആ ഐടിയുടെ കാര്യം മറന്നുവെങ്കിലും , എട്ട് മണിക്ക് അനൂപിന്റെ കോള് കണ്ടപ്പോൾ തന്നെ , ലാപ്ടോപ്പ് ഓൺ ആക്കി ആ ഐഡി ലോഗിൻ ചെയ്തപ്പോഴേക്കും അവന്റെ പത്തു മെസ്സേജ് എന്നെ കാത്ത് കിടപ്പുണ്ടായിരുന്നു .. എന്നെ കണ്ടയുടനെ വീണ്ടും അവൻ ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടാ "ഒരു മിനിറ്റേ ... ഇപ്പോൾ വരാമെന്ന്" പറഞ്ഞു അവന്റെ പഴയ ചാറ്റിലൂടെയൊക്കെയൊന്ന് കണ്ണോടിച്ചത് , സംസാരം കുടുതലും ആഷിക്കാണ് ,നിള വെറുതെ മൂളി കൊണ്ടിരുന്നാൽ മതി , ഇടക്കിടക്ക് ഉറങ്ങിയോ എന്നവന്റെ ചോദ്യങ്ങൾക്ക് ഇല്ല എന്ന മറുപടിയുമാണ് കുടുതലും .... അവന്റെ സംസാരത്തിലെ നിഷ്‌കളങ്കതയും , അവന്റെ നിർത്താതെയുള്ള ചാറ്റിങ്ങും ആദ്യം ആദ്യം എനിക്ക് ബോറായി തോന്നിയെങ്കിലും പതിയെ പതിയെ ഏഴ് മണിയാകാൻ കാത്തിരിക്കാൻ തുടങ്ങിയിരുന്നു ഞാനും , അവന്റെ സംസാരത്തിൽ , വീട്ടുകാരേക്കാൾ അവനോട് സംസാരിച്ചത് അവന്റെ കിങ്ങിണി പൂച്ചയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അവൻ അനുഭവിച്ച ഏകാന്തത ...ഒരിക്കൽപോലും മോശമായ വാക്കുകളോ , സംസാരമോ ഒന്നും ഉണ്ടായിരുന്നില്ല അവന്റെ വാക്കുകളിൽ എന്നത് എത്ര രാത്രി വരെയും അവനോട് സംസാരിക്കാൻ എനിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല .. അന്ന് ആദ്യമായി "ആഷിഖ് നിനക്ക് എന്നെക്കുറിച്ചു വല്ലതും അറിയാമോ" എന്ന ചോദ്യത്തിന് ഒന്ന് രണ്ടു ചിരി സ്മൈലി അയച്ചു തന്നിട്ട് "നിള , ജോലി ചെയ്യുന്നത് ദുബായിൽ തന്നെ , നാട്ടിൽ കണ്ണൂർ .. എന്തേ അന്ന് നീ പറഞ്ഞതാ ഇതൊക്കെ , എനിക്ക് മറവിയൊന്നുമില്ല " എന്നവൻ പറഞ്ഞു തീരും മുമ്പേ ഞാൻ ചോദിച്ചു , ഞാൻ പറഞ്ഞതൊക്കെ കള്ളമായിരുന്നുവെങ്കിലോ .. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു .. "കള്ളമാണെങ്കിലും തിരുത്താൻ നിൽക്കണ്ട .. എനിക്കും ആരൊക്കെയോ ഉണ്ട് എന്ന് തോന്നിയത് നീ വന്നതിനു ശേഷമാ " എന്നവന്റെ മറുപടി എന്റെ കണ്ണ് നിറച്ചത് കൊണ്ടാ ആ പാവത്തിനെ വീണ്ടും പറ്റിക്കാതെ , ഞാൻ കുറച്ചു പഠനത്തിനായി അമേരിക്കയിലേക്ക് പോകുവാണെന്നും , എന്റെ പപ്പയും മമ്മയും അവിടെയുള്ളത് കൊണ്ട് ചാറ്റിംഗ് നടക്കില്ലെന്നും , എന്നെങ്കിലും കാണാമെന്നും പറഞ്ഞു അവന്റെ മറുപടി കാത്തു നിൽക്കാതെ പെട്ടെന്ന് ഞാൻ ലോഗൗട്ടാക്കി പുറത്തിറങ്ങിയിട്ട് അനൂപിനെ വിളിച്ചു "അവനെ നോക്കിക്കോണേന്നു " പറഞ്ഞു ഫോൺ കട്ടാക്കിയപ്പോഴേക്കും പൊട്ടി കരഞ്ഞു പോയിരുന്നു ഞാൻ ... പിറ്റേന്നുള്ള ഏഴുമണിയിൽ മനസ്സ് പതറിയെങ്കിലും അവൻ കൂടുതൽ വിഷമിക്കാതിരിക്കാൻ വേണ്ടി ഞാൻ മനപ്പൂർവ്വം മാറി നിന്നിരുന്നു , ഒരു മാസത്തിനു ശേഷം അനൂപ് എന്നെ വിളിച്ചിട്ട് "അവൻ ഇപ്പോൾ ഓക്കേ ആയെന്നും ആരുമായോ ചാറ്റിംഗ് ഉണ്ടെന്നും ഉറങ്ങുന്നത് രാത്രി പന്ത്രണ്ട് മണിയാകും" എന്നവൻ പറഞ്ഞപ്പോ എനിക്ക് അവനോട് ദേഷ്യം തോന്നിയെങ്കിലും , ഞാനായി മാറി കൊടുത്തതല്ലേ എന്നോർത്തു സമാധാനിക്കാൻ ശ്രമിച്ചിരുന്നു .. ആറു മാസങ്ങൾക്ക് ശേഷം ആഷിക്ക് പിറ്റേന്ന് നാട്ടിൽ പോകുവാണെന്നു അനൂപ് വിളിച്ചു പറഞ്ഞത് കേട്ടിട്ടാണ് അവനെയൊന്നുടെ കണ്ടിട്ട് അക്കൗണ്ട് ഡിആക്ടിവേറ്റ്‌ ചെയ്യാമെന്ന് കരുതി ലോഗിൻ ചെയ്തത് , ലോഗൗട്ട് ആക്കിയ അന്ന് മുതൽ ഇന്ന് വരെയും ഒരു ദിവസം പോലും മുടക്കമില്ലാതെ, ഒരു മറുപടി പോലും കിട്ടാതെ ഏഴുമണി മുതൽ പന്ത്രണ്ടു വരെ അവൻ എനിക്ക് അയച്ച മെസ്സേജുകൾ കണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു മൂലയിലേക്ക് ഇരുന്ന് പോയിരുന്നു ഞാൻ ... അനൂപിനെ വിളിച്ചു കാര്യങ്ങൾ പറയുന്നതിനിടക്ക് കരച്ചിലടക്കാൻ പാടുപെടുന്നത് കേട്ടിട്ടാകണം വണ്ടി എടുത്ത് അവൻ എന്റെ അടുക്കലേക്ക് ഓടി എത്തിയത് .. ഞാൻ കാരണമാ എല്ലാം , അവനോട് ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു ഇറങ്ങാൻ നിന്ന അനൂപിന്റെ കൈ പിടിച്ചു "എനിക്ക് അവനെ ഇഷ്ടമാ , നീ എന്റെ കൂടെ നിൽക്കുമോ" എന്നെന്റെ ചോദ്യത്തിന് അവൻ അന്തം വിട്ട് എന്നെ നോക്കിയിരുന്നുവെങ്കിലും , കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾ കണ്ടിട്ടാകണം എന്റെ കൈ അവൻ ചേർത്തു പിടിച്ചത് .. അനൂപ് പറഞ്ഞത് അനുസരിച്ചു ആഷിക്കുമായി എയർപ്പോർട്ടിലേക്കുള്ള യാത്രക്കിടയിൽ ഓഫിസിൽ നിന്ന് ഞാനും കയറിയിരുന്നു അവരുടെ കുട്ടത്തിൽ .. ഇത് അപർണ എന്ന് പറഞ്ഞു അനൂപ് എന്നെ അവനു പരിചയപ്പെടുത്തി കൊടുത്തപ്പോഴേക്കും എന്നെ നോക്കി ഒന്ന് ചിരിച്ചു ആഷിക്കെന്നവൻ സ്വയം പരിചയപ്പെടുത്തി .. വീട്ടിൽ ആരെക്കെയുണ്ട് എന്നെന്റെ ചോദ്യത്തിന് വാപ്പയും ഉമ്മയും , വാപ്പാന്റെ ഉപ്പയും എന്ന് പറഞ്ഞു അവൻ തിരിയും മുമ്പേ ഞാൻ ചോദിച്ചു , അപ്പോൾ ആഷിക്കിന്റെ ബെസ്റ്റി കിങ്ങിണി പൂച്ച എവിടെപ്പോയി എന്നെന്റെ ചോദ്യം അവനെ ആദ്യം ഞെട്ടിച്ചെങ്കിലും , ഒരു വലിയ ചിരിയോടെ അനൂപിന്റെ നേർക്ക് തിരിഞ്ഞു എന്നെക്കുറിച്ചു എല്ലാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ടല്ലേ എന്നവന്റെ വാക്കിനു അനൂപ് ഒരു ചിരി വരുത്താൻ ശ്രമിച്ചു ... വണ്ടി എയർപോർട്ടിലേക്ക് എത്തിയപ്പോഴേക്കും , എന്തായാലും അനൂപിന്റെ വീട്ടിൽ പോകുമ്പോൾ ഈ സാധനം എന്റെ വീട്ടിൽ കൊടുക്കണം എന്ന് പറഞ്ഞു കയ്യിൽ കരുതിയിരുന്ന ഒരു പൊതി അവന്റെ നേർക്ക് നീട്ടിയിട്ട് , അവിടെ എത്തിയിട്ട് എന്നെ വിളിക്കാൻ മറക്കരുതെന്ന് പറഞ്ഞു നമ്പർ കൊടുത്തിട്ട് സേവ് ചെയ്യാൻ പോയ അവനോട് ഞാൻ പറഞ്ഞു എന്നെ വീട്ടിൽ വിളിക്കുന്ന നിള വാര്യർ എന്നിട്ടാൽ മതിട്ടോ ഫോണിലെന്ന പറഞ്ഞു തീരും മുമ്പേ നിറഞ്ഞ അവന്റെ കണ്ണുകൾ എന്റെ മുഖത്തു പതിഞ്ഞിരുന്നു ... ചെറുതായി ഒന്ന് ചിരിച്ചിട്ട് അവന്റെ കണ്ണിലേക്ക് നോക്കി സംശയിക്കണ്ടടോ നിന്റെ നിള തന്നെയാണെന്ന് പറഞ്ഞപ്പോഴും വിശ്വാസം വരാതെ അവൻ നിൽക്കുന്നത് കണ്ടിട്ട ഫേസ്‌ബുക്കിലെ പ്രൊഫയിൽ അവനെ കാണിച്ചത് ... "എന്തിനാ എന്നെ വിട്ടിട്ട് പോയതെന്ന അവന്റെ ചോദ്യത്തിന്", അവനരികിലേക്ക് ചേർന്ന് നിന്ന് "ഞാൻ പോയിട്ടും എന്തെ നീ പോകാഞ്ഞതെന്ന" ചോദ്യത്തിന് മൗനമായിരുന്നു അവന്റെ മറുപടിയെങ്കിലും നിറഞ്ഞൊഴുകിയ അവന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു "ഞാനായിരുന്നു അവന്റെ എല്ലാമെന്ന് , അവന്റെ ജീവനെന്ന് ........" ©®ഷാനവാസ്‌ ജലാൽ (എന്റെ തൂലിക ) #📔 കഥ #📙 നോവൽ
#

📔 കഥ

📔 കഥ - framehunt - ShareChat
7.5k കണ്ടവര്‍
8 ദിവസം
#

📔 കഥ

സ്ഥിരമായി ഞാൻ ഓടിക്കുന്ന ബസിൽ കയറുന്ന ഒരു കുട്ടി കാന്താരി, രാവിലെ ബസ്‌ എടുത്താൽ അവളാകും ആദ്യ യാത്രക്കാരി, കുട്ടികൾക്ക്‌ സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്ന കണ്ടക്ടറിനോട്‌ അവൾ ചൂടാകുമ്പോൾ ആ... പോട്ടെ ഇന്നത്തെക്കും കൂടി കൊടുത്തെക്ക്‌ എന്ന് പറഞ്ഞ്‌ പ്രോബ്ലം സോൾവാക്കുന്നത് ഞാനായിരുന്നു, അത്‌ കൊണ്ട്‌ തന്നെ അവൾ വന്നിരിക്കുന്നത് എന്റെ എതിർ വശത്തെ സീറ്റിലായിരിക്കും. സ്ഥിരയാത്രക്കാരി ആയതുകൊണ്ട്‌ ഞാനുമായി നല്ല അടുപ്പമായിരുന്നു അവൾ, ആറാം ക്ലാസിൽ പഠിക്കുകയാണെന്നും പേരു റിയ എന്നാണെന്നും , ചേച്ചി സാറ ഡിഗ്രിക്കാണു പഠിക്കുന്നതെന്നും അറിഞ്ഞത്‌ ആ യാത്രക്കിടയിൽ വെച്ച്‌ തന്നെയായിരുന്നു.. പഠിക്കാൻ മിടുക്കിയായത്‌ കൊണ്ടാണു ലക്ഷങ്ങൾ ഡോണെഷൻ കൊടുത്ത്‌ വാങ്ങുന്ന ആ സീറ്റ്‌ പള്ളിയിലച്ചൻ വഴി ഫ്രീയായി കിട്ടിയത്‌, നിനക്ക്‌ സ്കൂൾ ബസ്സിൽ പൊയ്ക്കൂടേ ? അതാകുമ്പോൾ നിന്റെ കൂട്ടുകാരുമായി അടിച്ച്‌ പൊളിച്ച്‌ പോവാമല്ലോ ? എന്ന ചോദ്യത്തിനു , ഒരു കള്ള ചിരിയും കണ്ണിറുക്കലും ആയിരുന്നു അവളുടെ മറുപടി. അടുപ്പിച്ചുള്ള രണ്ട്‌ ദിവസം അവളെ കാണതായപ്പോൾ ഞങ്ങൾക്കെല്ലാം വിഷമമായി, മൂന്നാം ദിവസം അവൾ ബാഗും തൂക്കി റോഡിലുടെ നടക്കുന്നത്‌ കണ്ടാണു ഞാൻ ബസ്‌ നിർത്തിയത്‌, ഞങ്ങളെ കണ്ടപ്പോൾ ഒന്ന് ചെറുതായി ചിരിച്ചിട്ട്‌ പോക്കോളാൻ കൈ കാണിച്ചെങ്കിലും ബസ്‌ നിർത്തിയിട്ട്‌ ഇറങ്ങി എന്ത്‌ പറ്റി, എന്താ നീ ബസിൽ കയറാത്തതെന്ന ചോദ്യത്തിനു അവളുടെ കണ്ണു നിറയുന്നത്‌ ഞാൻ കണ്ടു.. ഒന്നും പറയാതെ അവളുടെ ബാഗ്‌ വാങ്ങി , അവളെ കയ്യിൽ പിടിച്ചു ബസിൽ കയറ്റിയപ്പോൾ യാത്രക്കാർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു, പെങ്ങൾകുട്ടിയാ രാവിലെ വഴക്കിട്ട്‌ ഇറങ്ങിയതാണെന്ന് പറഞ്ഞിട്ട്‌ എന്റെ അടുത്ത്‌ നിർത്തി, വണ്ടി മുന്നോട്ട്‌ എടുക്കുന്നിതിനടയിൽ ഞാൻ ചോദിച്ചു എന്താ റിയാ? എന്താ മോൾക്ക് പറ്റിയെ? അത്‌ അമ്മയുടെ കയ്യിൽ ബസ്‌ കാശില്ലായിരുന്നു, അതാ രണ്ടു ദിവസം വരാഞ്ഞത്‌, ഇന്നും കൂടി ചെന്നില്ലെങ്കിൽ ക്ലാസിൽ ചെല്ലാണ്ടാന്ന് മിസ്സ്‌ പറഞ്ഞുന്ന് കൂട്ടുകാരി പറഞ്ഞത്‌ കൊണ്ടാ, നടന്ന് പോകാൻ വേണ്ടി നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത്‌. അപ്പോൾ മോളുടെ പപ്പ പൈസ തരില്ലേ എന്ന ചോദ്യത്തിനു , പപ്പ മരിച്ച്‌ പോയി എന്ന് അവൾ പറഞ്ഞപ്പോഴെക്കും എന്റെ കണ്ണും നിറഞ്ഞിരുന്നു, റിയ കുട്ടി ഇനി ബസ്‌ കാഷ്‌ തരണ്ട, പഠിച്ചു വലിയ ആളാകുമ്പോൾ ഞാൻ വീട്ടിൽ വന്ന് വാങ്ങികൊള്ളാമെന്ന് പറഞ്ഞത്‌ തലകുലുക്കി അവൾ കേട്ടു... അന്ന് ബസ്‌ നിർത്തി ഈ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തിട്ട്‌ , അന്ന് കിട്ടിയ ശമ്പളം മൂന്ന് പേരും എടുത്ത്‌ അവളുടെ വീട്ടിലെക്ക്‌ ആവശ്യമായ സാധനങ്ങളും വാങ്ങി വീട്‌ തിരക്കി എത്തിയ,ഞങ്ങളെ കണ്ട അവൾക്കു ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അഭിമാനിയായ അവളുടെ അമ്മ ഒരുപാട്‌ തവണ നിരസിച്ചെങ്കിലും ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സാധങ്ങൾ സ്വീകരിച്ചു. , വീട്ട്‌ വിശേഷങ്ങൾ പറയുന്നതിനിടയിലാണു കടുപ്പം കുറഞ്ഞ മൂന്ന് ഗ്ലാസ്‌ കട്ടൻ ചായയുമായി അവളുടെ ചേച്ചി ഞങ്ങളുടെ മുന്നിലെക്ക്‌ വന്നത്‌.. വലിയ തറവാട്ടുകാർ ആയിരുന്നെന്നും, കൂട്ട്‌ ബിസിനസിലെ പങ്കാളി ചതിച്ച വിഷമത്തിൽ വീടും , വാഹനവും വിറ്റെങ്കിലും കടം തീർക്കാൻ കഴിയാതെ വന്നപ്പോഴാണു പുള്ളിക്കാരൻ.... എന്ന് ആ അമ്മ പറഞ്ഞു നിർത്തി. എന്റെ ശ്രദ്ദ അവളുടെ ചേച്ചിയിലായിരുന്നു, നിഷ്ക്കളങ്കമായി ചിരിക്കുന്ന അവളുടെ മുഖം അവിടെ നിന്നും ഇറങ്ങുമ്പോഴും മനസ്സിൽ നിന്ന് മാഞ്ഞില്ല. പിറ്റേന്ന് വണ്ടിയിൽ കയറിയ അവൾ ആദ്യമായി എന്നെ ഇച്ചായാ എന്ന് വിളിച്ചു, സംസാരം കാടു കയറുന്നതിന്റെ ഇടക്കാണു ഈ ബസ്‌ ഡ്രൈവർക്ക്‌ നിന്റെ ചേച്ചിയെ കെട്ടിച്ച്‌ തരുമ്മോ കാന്താരീ എന്ന് ചോദിച്ചത്‌, പറഞ്ഞത്‌ തെറ്റായി പോയെന്ന് ചിന്തിച്ചത്‌ അവളുടെ മൗനം കണ്ടപ്പോഴായിരുന്നു, ഒന്നും മിണ്ടാതെ സ്റ്റോപ്പിൽ അവൾ ഇറങ്ങിയപ്പോൾ ചോദിക്കെണ്ടിയിരുന്നില്ലെ എന്ന് പോലും ചിന്തിച്ച്‌ പോയി.. പിറ്റെന്ന് അവൾ എനിക്ക്‌ നേരെ നീട്ടിയ കടലാസിൽ , തന്ന സഹായങ്ങൾക്ക്‌ ഒരുപാട്‌ നന്ദിയുണ്ട്‌, എല്ലാവരുടെയും കണ്ണു പോലെ ആവശ്യ സാധീകരണത്തിനു വേണ്ടി മാത്രമാണെങ്കിൽ വേണ്ട. നഷ്ടപ്പെടാൻ ഇനി മാനം കൂടി മാത്രമെയുള്ളു എന്ന അവളുടെ ചേച്ചിയുടെ വാക്കുകൾക്ക്‌ പകരം നൽകിയത്‌ അപ്പച്ചനെയും , അമ്മച്ചിയെയും കൂട്ടി അവിടെ പോയി പെണ്ണു ചോദിച്ചായിരുന്നു. വാക്കുകൾക്കപ്പുറം മനസ്സുകൾ കൊണ്ട്‌ അത്‌ ഉറപ്പിച്ചിട്ട്‌ അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ കാന്താരിയുടെ കണ്ണിൽ മാത്രം ഒരു നനവ്‌ ഞാൻ കണ്ടു... ഇച്ചായാ എന്റെ കൂട്ടുകാരോട്‌ എനിക്ക്‌ പറയാല്ലോല്ലെ പാർവ്വതി ബസ്സിലെ ഡ്രൈവർ എന്റെ ബ്രദറാണെന്നുള്ള ചോദ്യത്തിനു ചേർത്ത്‌ നിർത്തി നെറുകയിൽ ഒരുമ്മ് കൊടുത്തിട്ട്‌ കരയുന്ന കാന്താരിയെയല്ല സീറ്റിനു വേണ്ടി വഴക്കിടുന്ന എന്റെ പഴയ കാന്താരിയെയാണു എനിക്ക്‌ വേണ്ടതെന്ന് പറഞ്ഞപ്പോഴെക്കും നിറഞ്ഞ്‌ തുളുമ്പിയിരുന്നു ആ കുഞ്ഞി കണ്ണുകൾ.... ©® ഷാനവാസ്‌ ജലാൽ #📔 കഥ #📙 നോവൽ #💓 ജീവിത പാഠങ്ങള്‍ @Shefna sherin @hijabi♥️ @❤❣️❣"️FãSñÃ"❣️❣️❤️ @Zeba Noora
2.4k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം