@206071821
@206071821

മുഹബ്ബത്തിന്റെ ജിന്ന്...

കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം...

#

📔 കഥ

കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുംബോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം . അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും . എല്ലാദിവസവും ഉണർന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും . അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളോടുള്ള സ്നേഹം ,അവൻ ഉണരുന്നത് തന്നെ നിങ്ങളെ ഓർത്ത് കൊണ്ടാണ് . കൂടെ കിടക്കുന്ന ഹസ്ബന്റ് നിങ്ങൾക്ക് ഒരു മെസേജ് പോലും അയക്കുന്നില്ലല്ലോ എന്ന് . എന്നാൽ അത് അങ്ങനെ അല്ല . അത് അവരുടെ ഒരു തന്ത്രമാണ് . നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത് . കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെ സ്നേഹിക്കുന്നതിലും അധികം നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റി തരുന്നതും . ഓരോ കല്യാണം വരുംബോഴും നിങ്ങൾക്ക് രണ്ടും മൂന്നും ടോപ്പും മക്കൾക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും " എനിക്കിപ്പൊ ഒന്നും വേണ്ട " എന്നു പറഞ്ഞ് മാറി നിൽക്കുന്ന ഭർത്താക്കൻമാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാൾക്ക് ഡ്രസ് എടുക്കാൻ കൈയിൽ പൈസ കാണില്ല . കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവർക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാൻ . ഓർമ്മയില്ലേ നിന്റെ ആങ്ങളയ്ക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ചിട്ടി വിളിച്ച് കുറച്ച് പൈസ കൊടുത്തതും ബാക്കി പൈസ വീടിന്റെ ലോൺ അടച്ചതും . ഇതൊക്കെ നടത്തുന്നതിനിടയിൽ അവർക്ക് നിന്നോട് കൊഞ്ചാൻ സമയം കിട്ടി എന്നു വരില്ല . അവിടെയാണ് നിന്റെ കാമുകന്റെ വിജയം . സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നീ പറയും " ഞാൻ ഫോൺ വെക്കട്ടെ എനിക്കു കുളിക്കണം" എന്നു . അപ്പൊ നിന്റെ കാമുകൻ ഫോൺ വെക്കാൻ സമ്മതിക്കില്ല . ചിലപ്പൊ പറയും "എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം സോപ്പൊക്കെ തേച്ച് അങ്ങനെ....... " അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും . അതേ സ്ഥാനത്ത് കെട്ട്യോൻ ആണെങ്കിൽ " നീ ഇതു വരെ കുളിച്ചില്ലേ?" എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ് . രാവിലെ ജോലിക്ക് പോകുന്നതല്ലേ . അതിന്റെ ഷീണം മാറണമെങ്കിൽ ഒന്നു കുളിക്കണം എന്നിട്ട് വേണം അവർക്ക് എന്തെങ്കിലും കഴിക്കാൻ . ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും . എന്നിട്ട് പറയും " നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും " എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ് . ഇതിനിടെ ഇടയ്ക്കിടെ കാണാൻ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാൻ . അത് ഒരു തെറ്റൊന്നും ആയി ഞാൻ കാണുന്നില്ല . പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്നാണ് സുപ്രീം കോടതി വിധി . എന്റെ പേഴ്സണൽ അഭിപ്രായവും അതാണ് . ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ കാമുകൻമാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " എടാ അവൾ നിന്റെ തലേൽ ആകുമോ ?" എന്ന് . അപ്പൊ അവർ പറയും " ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്നമില്ല " എന്ന് . അതിന്റെ മറ്റൊരു വേർഷൻ അവർ നിങ്ങളോടും പറയും . " ആ കുട്ടി ഇല്ലാതിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകുമായിരുന്നു " എന്ന് . ഒലക്ക കൊണ്ടു പോകും . അത് നിങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാൻ അവർ മുൻ കൂട്ടി പറയുന്നതാ . വല്ല സംശയോം ഉണ്ടെ ഒരിക്കൽ അവരോട് ചോദിക്കുക " ഞാൻ നിന്റെ കൂടെ പോരട്ടെ എന്നു " അപ്പോൾ അവൻ മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവിൽ ഒട്ടും ആത്മാർഥ ഇല്ലാതെ വന്നോളാൻ പറയും . " മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും" എന്നൊക്കെ പറയും . അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക . ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവൾക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ .. Nb1 : നിലവിൽ പുറത്തു വന്ന വാർത്തകൾ കാരണം പങ്കുവെയ്ക്കുന്നത് . ഓരോരുത്തരും അഭിപ്രായം പങ്കുവെയ്ക്കുക . Nb 2 :ഇതിലെവിടെയും ഞാൻ നല്ല ഒ #📔 കഥ രാളാണെന്നു പറഞ്ഞിട്ടില്ല . മണ്ടശിരോമണി ...
552 കണ്ടവര്‍
6 മണിക്കൂർ
#

📔 കഥ

ആറുകൊല്ലം പ്രണയിച്ചവളും ചങ്കാണെന്ന് പറഞ്ഞു കൂടെ നടന്നവന്റെയും വഴിവിട്ട ചാറ്റിങ് അപ്രതീക്ഷിതമായി കാണേണ്ടി വന്നപ്പോഴാണ് ഇത്രയും കാലം ചതിക്കപ്പെടുകയിരുന്നെന്ന് യദു വിന് മനസ്സിലായത്.. അതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇത്രയും കാലം ഹൃദയത്തോട് ഏറ്റവും അടുത്ത് നിന്നിരുന്നവർ പൊടുന്നനെ ശത്രുക്കളായി മാറിയത്.. താൻ ഒന്നിനും കൊള്ളാത്തവനാണെന്നും അവൻ തന്നെക്കാൾ വെൽ സെറ്റിൽട് മാൻ ആണെന്നും ആയിരുന്നു അവളുടെ മറുപടി... ജീവിതം ഒന്നല്ലേ ഉള്ളല്ലോടാ.. അത്‌.. ഒന്നിനും കൊള്ളാത്തവന്റെ കൂടെ കൂടി കോഞ്ഞാട്ട ആകേണ്ടെന്ന് അവളും കരുതി കാണും ഡാ... അത് കൊണ്ടാവും.. തന്നെക്കാൾ പത്തിരട്ടി സെറ്റപ്പുള്ള എന്നെയവൾ തിരഞ്ഞെടുത്തത്.. എന്തായാലും അടുത്ത മാസം പത്തിന് ഞങ്ങളുടെ കല്യാണമാണ്.. വന്നിട്ട്.. എന്തെങ്കിലും ഞെണ്ണിയിട്ട് പൊയ്ക്കോ... പരിഹാസവും നിന്ദയും നിറഞ്ഞതായിരുന്നു അവന്റെ മറുപടി.. അപമാനഭാരത്താൽ നീറിപുകഞ്ഞു നടക്കുയായിരുന്നെങ്കിലും അവരുടെ കല്യാണത്തിന് പോകാൻ യദു തീരുമാനിച്ചു.. അതും വെറും വെറും അതിഥി ആയിട്ടല്ല.. അവരുടെ കല്യാണത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന കാറ്ററിങ്ങുകാരനായിട്ട്.. പലരുമവനെ പലതും പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ അവരുടെ കല്യാണത്തിന് നേരത്തെ തന്നെയെത്തി.. ഒടുവിൽ അവൾക്കും അവൻക്കും ഭക്ഷണം വിളമ്പേണ്ട ജോലി അവൻക്ക് തന്നെ കിട്ടി.. അവനെ ആ ഒരു ജോലിയിൽ അവരുടെ മുന്നിൽ കണ്ടപ്പോൾ അവനും അവൾക്കും പുച്ഛം നിറഞ്ഞ ചിരിയായിരുന്നു . പലരും പരിഹസിച്ചും സഹതാപം കൊണ്ടും അവനെ നോക്കി മുറുമുറുത്തു കൊണ്ടിരുന്നു.. ഒടുവിൽ കല്യാണം കഴിഞ്.... നിന്റെ സ്വന്തം കല്യാണത്തിനും...നിന്റെ ആദ്യ രാത്രിയിലും ഞാൻ കഴിച്ചു വച്ചതിന്റെ ബാക്കി കഴിക്കാനാണല്ലോഡാ.. നിനക്ക് വിധി എന്ന് അവന്റെ കാതിൽ പതിയെ പറഞ് വിളറി വെളുത്തു നിൽക്കുന്ന അവനെ നോക്കി ഇറങ്ങി വരുമ്പോൾ... ക്യാറ്ററിങ്‌ നടത്തുന്ന മധുവേട്ടനിൽ നിന്ന്... ഈ ജോലി ചോദിച്ചു വാങ്ങിയതിന്റെ ഉദ്ദേശലക്ഷ്യം പൂർത്തിയാക്കിയ വശ്യമായ പുഞ്ചിരി യദുവിന്റെ ചുണ്ടിൽ വിരിഞ്ഞിരുന്നു അമി ആമി #📔 കഥ
403 കണ്ടവര്‍
7 മണിക്കൂർ
#

📔 കഥ

#താലി വളരെ ചെറുപ്പത്തിലെ പ്രവാസിയായവനാണ് ഞാൻ പത്തൊമ്പതാമത്തെ വയസ്സിൽ ഈ മരുഭൂമിയിൽ എന്റെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ കയറി വന്നവൻ... പ്രതീക്ഷയോടെ കയറി വന്ന എന്നെ ഈ മരുഭൂമി നീരാശനാക്കിയില്ല.. വർഷക്കാലത്തിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന്.. രണ്ടുനിലയുള്ള മനോഹരമായ വീടു പണിതു... കൂടെ പിറന്നവളുടെ വിവാഹം നടത്തി.. ചെറുപ്പത്തിൽ ഉന്തുവണ്ടി ഓടിയ്ക്കുമ്പോൾ അന്ന് കണ്ട സ്വപ്നമായിരുന്നു.. സ്വന്തമായൊരു കാർ അതും ഇന്ന് എന്റെ വീടിന്റെ മുറ്റത്തുണ്ട്... കഴിഞ്ഞ പതിനൊന്ന് വർഷമായി നേട്ടങ്ങളുടെ സമ്മാനമാണ് ഈ മണൽ തരികൾ എനിയ്ക്കു സമ്മാനിച്ചത്... എല്ലാം വെട്ടിപിടിയ്ക്കുമ്പോൾ ഒന്നു മാത്രം ഞാൻ മറന്നു പോയി.. കൂട്ടിന് ഇണയായി ഒരു പെണ്ണിനെ സ്വന്തമാക്കാൻ.. പല തവണ അവധിയ്ക്കു നാട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും പെങ്ങളും വിവാഹത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഞാൻ അത് കേട്ടതായി ഭാവിച്ചില്ല.. അടുത്ത മാസം വയസ് മുപ്പതാകും മുപ്പതു കഴിഞ്ഞ ചെറുക്കന്മാരെ കെട്ടാൻ പെണ്ണുങ്ങൾക്കു മടിയാണന്നാണ് നാട്ടിലെ സംസാരം.. പോരാത്തതിന് എന്നും ഫോൺ വിളിച്ച് അമ്മയുടെ ഡയലോഗും.. നീ മൂക്കിൽ പല്ലുംവച്ച് ഇങ്ങനെ നിന്നോ നിന്റെ പ്രായമുള്ളവർക്കു ഇപ്പോൾ മക്കൾ രണ്ടായി.. പലരും അടക്കം പറയുന്നുണ്ട് നിനക്ക് അവിടെ എന്തോ സെറ്റപ്പുണ്ടന്ന് അതാണ് നീ വിവാഹത്തിന് താത്പ്പര്യം കാണിയ്ക്കാത്തതെന്ന്.. അവർക്കറിയില്ലല്ലോ മോനെ ചെറുപ്രായത്തിൽ തന്നെ ഒരു വീട് വീടാക്കാൻ എന്റെ കുട്ടൻ കഷ്ട്ടപ്പെട്ടതൊന്നും.. മോനെ എന്തൊക്കെ നമ്മൾ വെട്ടിപ്പിടിച്ചാലും ഒരു കുടുംബം വേണം ഭാര്യ വേണം മക്കൾ വേണം അപ്പോഴാണ് ഈ ജീവിതം മനോഹരമാകു... എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ഈ തവണ നാട്ടിൽ പോകുമ്പോൾ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചു.. ബ്രോക്കർ മോഹനേട്ടൻ കൊണ്ടുവന്ന ആലോച്ചന വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി.. പെണ്ണിന്റെ ഫോട്ടോ എനിയ്ക്കും അയച്ചു തന്നു.. കാണാൻ നല്ല സുന്ദരി.. അച്ഛനും ,അമ്മയും പെങ്ങളും, അളിയനും പെണ്ണിന്റെ വീട്ടിൽ പോയി വളയിട്ടു അങ്ങനെ എന്റെ കല്ല്യാണം നിശ്ചയച്ചു... ഫോണിലൂടെ ഞാനും അവളും സംസാരിക്കാൻ തുടങ്ങി.. എവിടെയോ ഉപേക്ഷിച്ചുപ്പോയ പ്രണയം മനസ്സിൽ വളരാൻ തുടങ്ങി.. അവളുടെ ശബ്ദം മനസ്സിന് വല്ലാത്ത സന്തോഷം തന്നു.. വലിയ പ്രതീക്ഷയോടെ കല്ല്യാണത്തിന് ഒരാഴ്ച്ച മുമ്പേ ഞാൻ നാട്ടിൽ വന്നു... കൈയിൽ വലിയ പണമില്ലങ്കിലും പ്രവാസിയുടെ ആഘോഷങ്ങൾ എപ്പോഴും കളറായിരിക്കും.. മനോഹരമായി അലങ്കരിച്ച കതിർമണ്ഡവത്തിലേയ്ക്കു അവൾ നടന്നുവന്നപ്പോൾ ഞാൻ കാണാൻ കൊതിച്ച എന്റെ പാതിയാവണ്ടവൾ ഇത്രയും സുന്ദരിയാകുമെന്ന് പ്രതിക്ഷിച്ചില്ല.... പക്ഷേ ശരീരം മുഴുവൻ സ്വർണ്ണമണിഞ്ഞു അവൾ നടന്നുവന്നപ്പോൾ അറിയാതെ ഉള്ളുപിടഞ്ഞു.. പെങ്ങളുടെ കല്യാണത്തിന് ഞാൻ അനുഭവിച്ച ടെൻഷനാണ് അപ്പോൾ മനസ്സിലെയ്ക്കു ഓടിയെത്തിയത്.. അവളുടെ പുറകിൽ നിലക്കുന്ന അച്ഛന്റെ മുഖത്തേയ്ക്കു ഒരു നിമിഷം എന്റെ മിഴികൾ നോക്കി.. അതെ പെങ്ങളുടെ വിവാഹത്തിന് ഞാൻ അനുഭവിച്ച ടെൻഷൻ മുഴുവൻ ആ കണ്ണുകളിൽ ഞാൻ കണ്ടു.. വിവാഹത്തിന്റെ ചടങ്ങുകൾ തുടങ്ങി.. താലി അവളുടെ കഴുത്തിൽ അണിയ്ക്കാൻ എന്റെ കരങ്ങൾ കൊതിച്ചു.. താലി എടുത്തു അവളുടെ കഴുത്തിൽ കെട്ടാൻ തുടങ്ങിയ നിമിഷം അവൾ എഴുന്നേറ്റു പുറത്തേയ്ക്കു പോയി.... അപമാനം സഹിയ്ക്കാൻ കഴിയാതെ ഞാൻ കുനിഞ്ഞിരുന്നു.. പൊതുവേ നിശ്ബ്ദനായ അച്ഛൻവരെ അവളുടെ അച്ഛനെ ചീത്തവിളിയ്ക്കാൻ തുടങ്ങി... ആഘോഷങ്ങൾ മാറി കൈയാകളി ആകുമെന്ന് തോന്നിയപ്പോൾ ഞാൻ ഏറ്റു എന്നിട്ടു അവളുടെ അച്ഛനോടു ചോദിച്ചു.. അച്ഛാ അവൾക്കു വെറെ ഇഷ്ട്ടമുണ്ടങ്കിൽ അത് നിങ്ങൾക്കു നടത്തി കൊടുക്കത്തില്ലായിരുന്നോ...? ഞാനും ഒരു മനുഷ്യനാണ് ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ എന്നെ അപമാനിയ്ക്കാൻ എന്തു തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്യ്തത്.. കുറച്ചു കഴിഞ്ഞാൽ ഇതെല്ലാം വൈറലാകും പക്ഷേ നെഞ്ചുപ്പൊട്ടി പോകുന്ന എന്റെ മനസ്സാരും കാണില്ല.. ഇഷ്ട്ട പുരുഷനൊപ്പം പോയതിന് പലരും അവൾക്കൊപ്പം നില്ക്കും.. എത്ര തവണ ഞാൻ അവളോട് ചോദിച്ചു നിനക്കു ഈ വിവാഹത്തിന് സമ്മതമാണോ എന്ന്.. അന്നൊന്നും അവൾ എതിർപ്പു പറഞ്ഞില്ല.. മോനെ സത്യമായും അവൾക്കു മറ്റൊരു പുരുഷനെ ഇഷ്ട്ടമാണന്ന് ഞങ്ങൾക്ക് അറിയില്ല.. അവൾ പറഞ്ഞിട്ടില്ല.. പറഞ്ഞാൽ ഒരിയ്ക്കലും അത് മറച്ചുവച്ച് ഈ വിവാഹത്തിന് ഞങ്ങൾ സമ്മതിയ്ക്കില്ല... അവൾക്കായി ഞങ്ങൾ കരുതിയത് 25 പവൻ സ്വർണ്ണമാണ് മോൻ അവളോട് പറഞ്ഞു 30 പവൻ വേണമെന്ന് അതുകൊണ്ട് ഇവളുടെ കഴുത്തിലെ മാലയും കുറച്ചു പണം കടവും ബാങ്ങിയാണ്.. നീ 30 പവൻ വേണമെന്ന് പറഞ്ഞന്നു അവൾ പറഞ്ഞപ്പോൾ അവളുടെ അനിയത്തി പറഞ്ഞതാണ് എന്നാൽ ഈ ബന്ധം നമുക്ക് വേണ്ടന്നു.. പൊന്നിന്റെയും പണത്തിന്റെയും അളവു നോക്കുന്ന ബന്ധം നമ്മുക്ക് വേണ്ടന്ന്.. അച്ഛാ നിങ്ങൾ എന്താണ് പറയുന്നത്.. എന്റെ അച്ഛനോ അമ്മയോ, പെങ്ങളോ സ്ത്രി ധനം ചോദിച്ചോ? അച്ഛാ എന്റെ പെങ്ങളെ കെട്ടിച്ചപ്പോൾ അളിയൻ ഒന്നും ചോദിച്ചില്ലങ്കില്ലും ഒരു പെണ്ണിനെ വിവാഹം കഴിച്ചു വിടുമ്പോഴുള്ള നങ്കടം അനുഭവിച്ചവനാണ് ഞാൻ.. ആ ഞാൻ എങ്ങനെയാണ് അവളോട് പണ്ഡത്തിന്റെ കണക്കു പറയുന്നത്.. എനിയ്ക്കു നിങ്ങളുടെ മകളെ തരുന്നതു തന്നെയല്ലേ ഏറ്റവും വലിയ ധനം..? മോനെ എന്നോട് ക്ഷമിയ്ക്കണം മോനെ മാത്രമല്ല ഈ അച്ഛനെയും ചതിച്ചാണ് അവൾ പോയത്... ഒരു വാക്ക് അവൾ എന്നോട് പറഞ്ഞാൽ മോനെ നാണം കെടുത്താൻ ഈ അച്ഛൻ സമ്മതിക്കില്ലായിരുന്നു... എന്നെ കെട്ടിപ്പിച്ചു ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു... ഏട്ടാ എനിയ്ക്കു ഒന്നു സംസാരിയ്ക്കണം അവളുടെ അനിയത്തി എന്നോടു പറഞ്ഞു... ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടന് സമ്മതമാകുമോ? ചേച്ചിയ്ക്കു പകരം ഏട്ടന്റെ കൈയിലെ ഈ താലി എന്റെ കഴുത്തിൽ കെട്ടുമോ? ചേച്ചിയുമായി വിവാഹം ഉറപ്പിക്കുന്ന മുമ്പ് ഏട്ടനെപ്പറ്റി അച്ഛൻ അന്വോഷിച്ചു.. എല്ലാവർക്കും നന്മകൾ മാത്രം പറയാനുള്ളത്.. ചേച്ചിയുടെ ഭാഗ്യമാണ് ഏട്ടനെന്ന് അച്ഛൻ പറഞ്ഞപ്പോൾ സന്തോഷം തോന്നി ഞങ്ങളുടെ കുടുംബത്തെയ്ക്കു ഈ ഭാഗ്യം വരുമെന്നോർത്ത്... എല്ലാവരുടെയും മനസ്സു കാണുന്ന ഏട്ടൻ ശരിയ്ക്കും ഭാഗ്യമാണ്.. ചേച്ചി നഷ്ട്ടമാക്കിയ ഈ ഭാഗ്യത്തെ എനിയ്ക്കു വേണം.. മനസ്സു മുഴുവൻ സ്നേഹമുള്ള ഒരു പുരുഷനെ കിട്ടുന്നതാണ് ഒരു പെണ്ണിന്റെ ഭാഗ്യം... ഏട്ടന് എന്നെ ഇഷ്ട്ടണോ? ശരിയ്ക്കും നിനക്ക് എന്നെ ഇഷ്ട്ടമാണോ പെണ്ണേ? അതോ അപമാനിതനായി നില്ക്കുന്ന എന്നോടുള്ള സഹതാപമോ? പ്രീയപ്പെട്ടവർക്കു വേണ്ടി ജീവിയ്ക്കുന്ന ഒരു പുരുഷനെ കിട്ടുന്നത് ഒരു പെണ്ണിന്റെ ഭാഗ്യമാണ്.. ഏട്ടന് ഇഷ്ട്ടമാണങ്കിൽ ചേച്ചിയ്ക്കു നേരെ നീട്ടിയ ഈ താലി അനിയത്തിയുടെ കഴുതിൽ കെട്ടാം. പൂർണ്ണമനസ്സോടെ ഏട്ടന്റെ പെണ്ണായി ഏട്ടന്റെ വീട്ടിലോട്ടു ഞാൻ വരും.. പക്ഷേ ഈ പെണ്ണിന്റെ കഴുത്തിലും കാതിലും ഒരു തരി പൊന്നില്ല.. എന്തിനാണ് പെണ്ണേ പൊന്ന് ഒരു മനുഷ്യന്റെ മനസ്സു കാണാൻ കഴിയുന്ന നിന്റെ മനസ്സല്ലേ ഏറ്റവും വലിയപൊന്ന്.. അവളുടെ കഴുത്തിൽ താലിക്കെട്ടി എന്റെ പെണ്ണായി എന്റെ പാതിയായി ചേർത്തപ്പോൾ അറിയാതെ എന്റെ മനസ്സു പറഞ്ഞു ജീവിതത്തിൽ ആരെയും ചതിക്കാത്തവരെ ദൈവവും ചതിക്കില്ല..! ജോസ്ബിൻ.. #📔 കഥ
765 കണ്ടവര്‍
11 മണിക്കൂർ
#

📔 കഥ

ഗായത്രി --------------- കൃഷ്ണൻ മാമന്റെ മകന്റെ കല്യാണത്തിന് വിരാജ് പേട്ട പോയപ്പോഴാണ് അവളെ കണ്ടത്.. കാറ്ററിങ് സർവീസുകാർക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് നിൽക്കുന്ന നീണ്ടുമെലിഞ്ഞ പെണ്ണിനെ.. ഓർമ്മകളിൽ ഏറെ നേരം ആ രൂപത്തെ പരതിയെങ്കിലും കറുത്ത കണ്ണട വെച്ചു മറച്ച അവളുടെ കണ്ണുകളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പതിവുതെറ്റി പെയ്ത മഴച്ചീലുകൾ സ്വർണ്ണ ഫ്രെമുള്ള കണ്ണടയിൽ പറ്റിപ്പിടിച്ച് കാഴ്ചകൾ തടസ്സപ്പെടുത്തിയപ്പോൾ അവൾ സാവധാനം അവ ഊരി മഴത്തുള്ളികൾ തുടച്ചു മാറ്റി വീണ്ടും വെക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവളെത്തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടത്. ഒരു നിമിഷത്തെ കണ്ണുകളുടെ കൊരുക്കലിൽ ഓർമ്മകൾ അടച്ചുപൂട്ടിയ വാതിലുകൾ തള്ളിത്തുറന്ന് ഒരു പൂക്കാലം എന്നിൽ നിറഞ്ഞുകവിഞ്ഞ് ചുണ്ടുകളിലൂടെ അവ ശബ്ദമായ് പുറത്തുവന്നു "ഗായത്രി" ഒരു നിമിഷം കൊണ്ടവളുടെ കണ്ണുകൾ ഉദിച്ചു തെളിഞ്ഞ സൂര്യന് സമമായി.ഓർമ്മകൾ പെയ്‌തൊഴിന്നതായി തോന്നിച്ച മഴയെ വകവെക്കാതെ അവൾ അടുത്ത് വന്നു "അശോക്... ഇവിടെ....?? ഏതോ സ്വപ്നലോകത്തിലെത്തി പെട്ടന്ന് നിലയില്ലാക്കയത്തിലേക്ക് നടന്നു തുടങ്ങിയ ചിന്തകൾ അവളുടെ ചോദ്യത്തിൽ അറ്റുപോയി.. "ഓർമ്മയുണ്ടല്ലേ എന്നെ..? ഒരിക്കലെങ്കിലും നിന്നെ കാണണമെന്നുണ്ടായിരുന്നു.. ഒരു വാക്കുപോലും മിണ്ടാതെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയവളുടെ മനസ്സറിഞ്ഞിട്ട് ഇനി കാര്യമുണ്ടായിട്ടല്ല എങ്കിലും ഉത്തരമില്ലാതെ അലഞ്ഞ ഭ്രാന്തുകൾക് അവസാനം ഉണ്ടാവുമല്ലോ.." എന്റെ ദേഷ്യത്തിലും അവളുടെ നിർവികാരതയും ചുണ്ടിലെ മായാത്ത ചിരിയും എന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി. "അശോക് വരൂ.. ഇവിടെ ഒരു സീനുണ്ടാക്കി അലമ്പാക്കേണ്ട.." കാറിൽ കയറി അവൾക്കൊപ്പം പുറപ്പെടുമ്പോൾ തലക്കുള്ളിൽ വണ്ടുകൾ മൂളിത്തുടങ്ങിയിരുന്നു വർഷങ്ങൾ കൊണ്ട് അടക്കി നിർത്തിയ കരിവണ്ടുകൾ. പരന്നുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ താണ്ടി വണ്ടി ഓടിക്കൊണ്ടിരുന്നു അകന്നുപോകുന്ന കാഴ്ചകൾക്കൊപ്പം ഓർമ്മകൾ ഊർന്നു വീണുകൊണ്ടിരുന്നു എഞ്ചിനീയറിംഗ് ഫൈനൽ ഇയർ പഠിക്കുന്ന കാലം, സെക്കന്റ്‌ ഇയർ സ്റ്റുഡന്റായ അവളെ കണ്ടുമുട്ടുമ്പോൾ കോളേജിലെ പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റയെ പോൽ മനോഹരിയും ആരെയും തന്നിലേക്ക് ആകർഷിക്കാൻ പറ്റുന്ന സ്വഭാവ സവിശേഷതകൾക്കുടമയും ആയിരുന്നവൾ.. വീട്ടിലെ അടിച്ചമർത്തലുകളിൽ മടുത്ത് തന്നിലേക്കു സ്വയം ചുരുങ്ങി മൗനിയായി നടക്കുന്ന എന്നിലേക്ക് എന്താണവളെ ആകർഷിച്ചത് എന്ന് ഇന്നും ധാരണയില്ല. കോളേജിലെ പൂക്കള മത്സരത്തിന്റെ അന്നായിരുന്നു ആദ്യമായി അവൾക്കൊപ്പം പൂക്കളമൊരുക്കാൻ അവസരം വന്നത് അന്ന് അതിന് സമ്മാനം ലഭിച്ചപ്പോൾ ചിത്രം വരഞ്ഞുകൊടുത്തതിന്റെ നന്ദി അറിയിക്കാൻ നോക്കി അവൾ നടന്നെങ്കിലും അവസരം കിട്ടിയില്ല. പിന്നീടെപ്പോഴോ സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത് അവൾക്ക് എന്നോടുള്ള ഇഷ്ടം. അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പിന്നീടൊരിക്കൽ അവളോട് നേരിട്ട് ചോദിച്ചപ്പോൾ മൗനത്തിലുറഞ്ഞുകിടക്കുന്ന മഞ്ഞുമല തേടിയുള്ള യാത്രയാണ് അതാവും ഇഷ്ടപ്പെടാൻ കാരണം എന്നവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. എന്റെ ഫൈനൽ ഇയർ അവസാനിക്കും വരെ ആരെയും അസൂയപ്പെടുത്തുന്ന പ്രണയമായിരുന്നു. ജോലി കിട്ടിയാൽ കല്യാണം ആലോചിച്ചു വരുമെന്നുള്ള വാക്കുകളിൽ പ്രണയത്തിന് താത്കാലിക വിരാമമായി. പഠനത്തിന് ശേഷം കുറച്ചുകാലം കഷ്ടപ്പെട്ട് സുഹൃത്തുക്കൾക്കൊപ്പം പുതിയൊരു സോഫ്റ്റ്‌വെയർ കമ്പനി ഉണ്ടാക്കി, അത്‌ മികച്ച രീതിയിൽ പ്രവർത്തിച്ചു തുടങ്ങി. അതിരുകളില്ലാത്ത ആകാശത്തിന്റെ താഴെ അതും താണ്ടിപോകുന്ന മനസ്സിന്റെ വിചിത്രമാകുന്ന യാത്രകളാണ് ജീവിതമെന്നത് വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് പ്രണയ സാഫല്യം തേടി അവളുടെ വീട്ടിലേക്കു വിവാഹ ആലോചനയുമായി പോയി. എന്നെ ഞെട്ടിച്ചുകൊണ്ടാണ് ഒരാഴ്ചക്കപ്പുറം അവളുടെ വിവാഹം തീരുമാനിച്ചെന്നും അതിന്റെ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നുവെന്നും അറിഞ്ഞത്. എന്റെ പ്രണയത്തെക്കുറിച്ച് അവിടെ അവതരിപ്പിച്ചപ്പോൾ എന്നെ അറിയില്ല എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. ഇരുട്ടിലേക് എന്റെ മെല്ലെ കണ്ണുകൾ മൂടിവന്നു പിന്നെ ഓർമ്മ തെളിയുമ്പോൾ മെന്റൽ കൗൺസിലിംഗ് സെന്ററിൽ ചികിത്സയിൽ ആയിരുന്നു. എത്രകാലമായെന്നുള്ള ഓർമ്മകൾ തിരിച്ചെത്തുമ്പോൾ വർഷങ്ങൾ ആറ് കഴിഞ്ഞിരുന്നു.. പിന്നീടവളെ തിരയാനോ, നഷ്ടങ്ങളിൽ ഉരുകി വീഴാനോ നിന്നില്ല എന്നതാണ് സത്യം.. ഓർമ്മകൾക്ക് എത്തിപ്പിടിക്കാൻ എത്താത്തവിധം തിരക്കുകളിലേക്ക് സ്വയം പറിച്ചുനട്ടു. പിന്നെയും കയ്യേറിയെത്തുന്ന ചിന്തകൾ ചിലതിനെ എത്രമേൽ അവഗണിച്ചാലും ഉള്ളിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. "അശോക് ഇറങ്ങുന്നില്ലേ...?? സ്ഥലമെത്തി." 'റീഗൽ മാൻഷൻ' കൊട്ടാരസദൃശ്യമായ വീട്, അങ്ങിങ്ങായി നിറുത്തിയിട്ടിരിക്കുന്ന ആഡംബര കാറുകൾ, വിശാലമായ പറമ്പുകളിൽ നിറയെ അലങ്കാരപ്പക്ഷികൾ, അക്വറിയങ്ങൾ, എന്നിവയാൽ നിറഞ്ഞിരുന്നു കുറച്ചുമാറി ഗോഡൗണുകൾ പോലെയുള്ള വലിയ കെട്ടിടങ്ങൾ. അവൾ കൈ പിടിച്ച് എന്നെ അകത്തേക്ക് വലിച്ചുകൊണ്ട് നടന്നു.. ചേർത്തുപിടിച്ചു നടന്ന പൂക്കാലങ്ങളുടെ മൃദുലതയിൽ നിന്നും മാറി അപരിചിതത്വത്തിന്റെ മുഖമണഞ്ഞുപോയ രണ്ടു ഹൃദയങ്ങളുടെ അകലം ഞങ്ങൾക്കിടയിൽ വിങ്ങുന്നുണ്ടായിരുന്നു.. ഇതേതാണ് സ്ഥലം, ഈ വീട്..?? ഇതെന്റെ വീടാണ് അശോക്, കേട്ടിട്ടില്ലേ 'റീഗൽ' കർണാടകയിലെ ഏറ്റവും വലിയ ബിസിനസ്‌ ഗ്രൂപ്പ്‌, അതിന്റെ എം ഡി രത്നാകർ ഷെട്ടി, എന്റെ ഭർത്താവിന്റെ വീട്, ഞാൻ പരിചയപ്പെടുത്താം വരൂ. വിശാലമായ അകത്തളങ്ങൾ കടന്ന് രാജകീയ പ്രൗഢിയോടെ അലങ്കരിച്ച ബെഡ്‌റൂമിലേക്ക്. "രത്‌നാ. ഉറക്കമാണോ..." അവൾ ബെഡിൽ കിടക്കുന്ന ആളെ തട്ടിവിളിച്ചു പതുക്കെ കണ്ണുതുറന്ന് അയാൾ അവളെ നോക്കി, പിന്നെ എന്നെയും "നോക്കൂ ആരാ ഇതെന്ന്..." അവന്റെ കണ്ണുകളിൽ പ്രത്യേകമായ ഒരു തിളക്കം വന്നു.. ഓർമകളിൽ നിന്നും അവന്റെ രൂപം പരതിയെടുത്തു 'രത്‌നാകർ' പലപ്പോഴും ഗായത്രിയുടെ കൂടെ കണ്ടിട്ടുണ്ട്, പ്രണയിക്കുന്ന നാളുകളിൽ മുഴുവൻ സഹായവുമായി മുന്നിൽ ഉണ്ടായിരുന്നവൻ, കോളേജ് ഡയരക്ടർ ബോർഡിൽ അംഗമായിരുന്ന വൻകിട ബിസിനസ്‌ ഉടമയുടെ മകൻ. കോളേജിൽ നടക്കുന്ന സകല തല്ലിപ്പൊളി പരിപാടികൾക്കും ഗുണ്ടയിങ്ങൾക്കും അടിപിടികൾക്കും ഉള്ള അവസാന വാക്ക്. ഒരു പക്ഷെ അവനോടുള്ള പേടിയോ ബഹുമാനമോ ആകണം സുഹൃത്തായ ഗായത്രിയെ ആരും നോക്കാൻ dhieപെടാതിരുന്നത്. പക്ഷെ ആരും അറിയാത്ത മറ്റൊരുകാര്യം രത്‌നാകറിന്റെ പിറകിൽ ഉണ്ടായിരുന്ന ശക്തി അവന്റെ മൂത്ത സഹോദരൻ 'ഭാസ്കർ'പിന്നെ അവന്റെ തല്ലിപ്പൊളി സുഹൃത്തുക്കളും ആയിരുന്നു മുഴുവൻ സമയവും മദ്യത്തിലും മയക്കുമരുന്നിലും അടിമകളായിരുന്നവർ. അവർ പഠിച്ചിരുന്ന കാലത്ത് കോളേജിൽ ഉണ്ടാക്കിയ അക്രമങ്ങളും അടിപിടികളും ഉണ്ടാക്കിയ ഭയത്തിന്റെ നിഴലിലാണ് അന്നത്തെ ഞാഞ്ഞൂലുകളെല്ലാം ഒതുങ്ങിയത്. അങ്ങനെയുള്ള ഒരാളുടെ അനിയനാണ് ഇവൻ... ഇവനു വേണ്ടിയാണോ ഗായത്രി തന്നെ വേണ്ടെന്നു വെച്ചത്, അത്രമേൽ പ്രണയിച്ചിട്ടും കൂടെ പഠിച്ച ഒരാളെ വിവാഹം കഴിക്കാൻ മാത്രം എന്താവും കാരണം. "അശോക് നിങ്ങളുടെ ചിന്തകൾ ഞാനറിയുന്നു.. അവന് സുഖമില്ല അവിടെ കിടന്നോട്ടെ വരൂ നമുക്കൊന്ന് പുറത്തേക്ക് നടക്കാം." ഓരോ മൗനവും ഒരായിരം കഥകൾ പറയും, ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും, പിണക്കങ്ങളും, കലഹങ്ങളും അതിൽ ഉണ്ടാകും നഷ്ടങ്ങളെക്കുറിച്ച് കരഞ്ഞുവിളിക്കും, തിരിച്ചുകിട്ടാത്ത ഓർമ്മകളിൽ അവ തങ്ങി നിൽക്കും. ഏറെ നടന്ന ശേഷം മനോഹരമായി വെട്ടിയൊതുക്കിയ പുൽത്തകിടികൾക്കിടയിൽ സ്ഥാപിച്ച ഇരിപ്പിടങ്ങളിലൊന്നിൽ അവളെന്നെ പിടിച്ചിരുത്തി. "അശോക് നിന്റെ മനസ്സ്‌ ഞാനറിയുന്നുണ്ട്, പ്രണയം നടിച്ചു നടന്ന് പറ്റിച്ചുപോയവൾ അല്ലേ ഞാൻ ..? എന്നെ ശപിക്കാതെ നിനക്ക് ദിവസങ്ങൾ ഉണ്ടായിരുന്നോ..? ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനായിരിക്കും ഞാൻ പിരിഞ്ഞു പോയത് എന്ന്, നീയറിയുമോ..? നിന്റെ ഓരോ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു സുഖമില്ലാതെ കിടപ്പിലായിരുന്നതും ചികിസിച്ചതും, ഒക്കെയും ഞാൻ കാരണമാണെന്ന നീറ്റലിൽ ഓരോ ദിനവും ഉരുകിത്തീർന്നു ഞാൻ രാത്രിയുടെ അവസാന യാമങ്ങളിൽ എന്റെ കണ്ണുനീർ വീണ് കുതിരാത്ത ഒരു തലയിണകളും ഉണ്ടായിരുന്നില്ല നിന്നെ ഓർക്കാതെ ആലോചിക്കാതെ ഒരു നിമിഷവും കടന്നു പോയിട്ടില്ല." "എന്നിട്ടും എന്തിനായിരുന്നു ഗായത്രീ പ്രണയം നടിച്ചെന്നെ ചതിച്ചത്.. ഒരു വാക്ക് പറഞ്ഞാൽ പറയാമായിരുന്നു, ഞാൻ തിരിച്ചുപോയേനെ.. കഴിഞ്ഞ കുറെ വർഷങ്ങൾ എങ്ങനെ ആയിരുന്നു എന്നുപോലും എനിക്കോർമ്മയില്ല ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചാൽ പിന്നെ ഒരിക്കലും മറക്കാനാവില്ല വെറുക്കാൻ ആവില്ല" "എനിക്ക് പറയാൻ കഴിഞ്ഞില്ല അശോക്, നിസ്സഹായ ആയിപോകുന്ന പെണ്ണ് ചിലപ്പോൾ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കും അവളുടെ ചിന്തകൾക്കും പ്രവർത്തികൾക്കും യാതൊരു ബന്ധമുണ്ടാവില്ല നിന്നോടെനിക് എല്ലാം പറയാമായിരുന്നു, എന്നെ നീ മനസിലാക്കുമായിരുന്നു പക്ഷെ ഗായത്രി എന്ന പെണ്ണിന് അത് പോരാ... പെണ്ണ്... അവളൊരു തീയാണ്, ജ്വലിച്ച് ചുറ്റിലും പ്രകാശം പരത്തുക മാത്രമല്ല തന്നെ അനാവശ്യമായി തൊടുന്നവരെ, അവളുടെ ഇഷ്ടത്തിനെതിരായി പ്രാപിക്കാൻ ശ്രമിക്കുന്നവരെ, അവളെ മുറിവേൽപ്പിക്കുന്നവരെ ചുട്ടു ചാമ്പലാക്കുന്ന അഗ്നിയാണ്. നിനക്കോർമ്മയുണ്ടോ..? കോളേജിലെ എന്റെ സെന്റ് ഓഫ്‌ പാർട്ടിക്ക് നിന്നെ ഞാൻ ക്ഷണിച്ചിരുന്നു, ബിസിനസ്‌ കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടയിൽ നീയത് മറന്നിരുന്നു പക്ഷെ ഞാൻ മറന്നില്ല. അന്നാണ് എനിക്കെല്ലാം നഷ്ടമായത്, എന്റെ സ്വപ്നങ്ങൾ, എന്റെ ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ ഒക്കെയും നശിച്ചു എന്റെ ചിരികൾ, സന്തോഷങ്ങൾ എല്ലാം ഒറ്റ രാത്രിയിൽ അവസാനിച്ചു... നിനക്ക്.... നിനക്കന്നു വന്നൂടാരുന്നോ അശോക്?.." അവളെന്റെ നെഞ്ചിൽ കൈകൾ കൊണ്ടിടിച്ചു പൊട്ടിക്കരഞ്ഞു "എന്താണ് അന്ന് സംഭവിച്ചത് ഗായത്രീ...??" അവളെ ചേർത്ത് പിടിച്ച് കണ്ണുകൾ ഞാൻ തുടച്ചു. "ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ വൈകിയിരുന്നു, എന്നെ ഹോസ്റ്റൽ എത്തിക്കാൻ രത്‌നയായിരുന്നു കൂടെ വന്നത് പാതിവഴിയിൽ ഇരുട്ടിന്റെ മറവിൽ അവരെന്നെ വലിച്ചിഴച്ചു കൊണ്ടുപോയി എതിർത്ത അവനെ തല്ലിച്ചതച്ചു മൃതപ്രാണനാക്കി, മതിയാവുവോളം അവരെന്റെ ശരീരത്തിൽ കയറിയിറങ്ങി ലഹരി ഉള്ളിൽ ചെന്നാൽ സ്വന്തം സഹോദരനെപ്പോലും തിരിച്ചറിയാത്ത പട്ടികൾ, ഭാസ്കറും അവന്റെ മൂന്ന് സുഹൃത്തുക്കളും ആവോളം എന്നെ ഭോഗിച്ചു വലിച്ചെറിഞ്ഞു പോയപ്പോൾ ഞാൻ ചത്തിട്ടുണ്ടാവും എന്നവർ കരുതിക്കാണും, പക്ഷെ ദൈവം ചിലപ്പോളൊക്കെ കാണിക്കുന്ന ദയയുടെ കണികകൾ എന്നിൽ വീണിരിക്കാം അല്ലെങ്കിൽ ചെയ്തു തീർക്കാൻ ഏറെ ഉള്ളതിനാലോ ആവാം മരണമെന്നെ തൊടാതെ പോയത്.. ബോധം വീണപ്പോൾ ഹോസ്പിറ്റലിൽ ശരീരത്തെക്കാൾ മനസിനായിരുന്നു മുറിഞ്ഞത് ഒരു മാസത്തോളം അവിടെ കിടന്നു അടുത്ത സുഹൃത്തുക്കൾ അല്ലാതെ മറ്റാരും അറിഞ്ഞില്ല ഒന്നും അവരും ആരെയും അറിയിക്കാതെ മറച്ചു എന്റെ ഭാവിയെ ഓർത്ത് തലയിൽ ഏറ്റ അടിയുടെ ആഘാതത്തിൽ ശരീരം തളർന്ന 'രത്‌ന' അവനൊരു ജീവച്ഛവമായി, എന്നെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ ഫലം നീ ചോദിച്ചില്ലേ നിന്നെ പറ്റിച്ചെന്ന്. ഒന്നും സംഭവിക്കാതെ പോലെ നിന്നോടൊപ്പം കഴിയാമായിരുന്നു, അല്ലെങ്കിൽ എല്ലാം പറഞ്ഞാൽ നീയെന്നെ ചേർത്തു പിടിക്കുമായിരിക്കാം പക്ഷെ എന്റെ മനസ്സിലെ മുറിവുകൾ എന്റെ സുഹൃത്തിന്റെ ത്യാഗം അതൊക്കെ ഒരിക്കലും നികത്താൻ കഴിയുമായിരുന്നില്ല ഞാനാണ് രത്‌നയോട് വിവാഹത്തിനായി ആവശ്യപ്പെട്ടത് അവനൊരു കൂട്ട് എന്നതിനേക്കാൾ എന്റെ മനസ്സിൽ നുരഞ്ഞുപൊന്തിയ പ്രതികാരത്തിനായി. നിന്നെ നഷ്ടപ്പെടുത്തിയും അത് ഞാൻ പൂർത്തീകരിച്ചു... അങ്ങോട്ട് നോക്കൂ" അവൾ ദൂരേക്ക് ചൂണ്ടി "അവിടെ പുതിയൊരു ഗോഡൗൺ പണി കഴിച്ചത് കണ്ടോ.. അതിനടിയിൽ അവന്മാരുണ്ട് നാലുപേരും ഇനിയൊരു പെണ്ണിനെ അവന്മാർ തൊടില്ല മയക്കുമരുന്ന് കഴിച്ചു ബോധമില്ലാതെ കിടന്ന അവന്മാരെ എന്റെ ആൾക്കാർ ജീവനോടെ കുഴിച്ചുമൂടി. ആരുമറിയാതെ..... അതേ ഇന്നെനിക്ക് പണമുണ്ട് സ്വാധീനമുണ്ട് ആരും ഭയക്കുന്ന രാഷ്ട്രീയ സ്വാധീനമുണ്ട് " അവിശ്വസനീയതയോടെ അവളെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. അവളെന്റെ മുഖത്തുനോക്കി ഭാവങ്ങൾ പഠിക്കുകയായിരുന്നു.. അവളുടെ കണ്ണുകളിലെ തിളക്കം എന്റെ മുറിവുകൾ ഉണക്കാൻ പറ്റുന്നത്രയും തീഷ്ണമായിരുന്നു ഇനി നീയെന്നെ വെറുക്കുക, നിന്നിലെത്താൻ പാറിനടന്ന പൂമ്പാറ്റ പെണ്ണല്ല ഇന്ന് ഞാൻ, വെറുമൊരു കൊലയാളിയാണ്, എല്ലാം നഷ്ടപെട്ടവൾ. "ഗായത്രീ... നീയാണ് പെണ്ണ്, നീയാണ് ശരി" ഞാനവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഗാഢമായി ചുംബിച്ചു.. "വരൂ പോകാം" അവളെയും ചേർത്തുപിടിച്ച് ഞാൻ വീട്ടിലേക്ക് നടന്നു 'രത്നാകറിന്റെ' അരികിൽ ഞാൻ കുറച്ചുനേരമിരുന്നു, മനസ്സ് അവനോട് പലതും പറയാൻ വെമ്പുന്നുണ്ടായിരുന്നു അവൻ കണ്ണുകളാൽ എന്നെ വിലക്കി. ഗായത്രിയുടെ കൈ പിടിച്ച് ഞാനവന്റെ കൈകളിൽ വെച്ചുകൊടുത്തു അവന്റെ നെറ്റിയിൽ പതിയെ തലോടി, അവന്റെ കണ്ണിൽ നിന്നും ഒരു നീർതുള്ളി പതിയെ ഉരുണ്ടിറങ്ങി. പുറത്ത് മഴ പെയ്തു തുടങ്ങി... എനിക്ക് പോകാനുള്ള വണ്ടി അപ്പോഴേക്കും റെഡി ആയിരുന്നു. ***സമർ*** #📔 കഥ
469 കണ്ടവര്‍
14 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം