മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ Nepo launch ആണ് വിസ്മയ മോഹൻലാലിന്റെ "തുടക്കം" സിനിമ.
മലയാളത്തിലെ ഏറ്റവും വലിയ ബാനർ, ആന്റണി പെരുമ്പാവൂറിന്റെ ആശീർവാദ് സിനിമാസ്.
Industry Hit സംവിധായകന്റെ അടുത്ത സിനിമ, ജൂഡ് ആന്റണി ജോസഫ്.
ഇന്ന് മലയാള സിനിമയിലെ ഏറ്റവും Top Technicians, ജോമോൻ T ജോൺ, ജേക്സ് ബിജോയ്, ചാമൻ ചാക്കോ, വിഷ്ണു ഗോവിന്ദ്, സന്തോഷ് രാമൻ.
എല്ലാത്തിനും മുകളിൽ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ extended cameo appearance.
ഇത് എത്രത്തോളം ശെരി ആണെന്ന് ചോദിച്ചാൽ മോഹൻലാലിന് ഇന്ന് മലയാള സിനിമയിൽ access ഇല്ലാത്ത ആരുമില്ല, അയാൾക്ക് എത്തിപിടിക്കാൻ പറ്റാത്ത ഒന്നുമില്ല, മലയാള സിനിമയുടെ മറുവശം ഇന്ന് മൊത്തം Industry ആണെങ്കിൽ അതിന്റെ മറു വശം ആണ് മോഹൻലാൽ, അത്രയും powerful ആണ് മലയാള സിനിമയിൽ മോഹൻലാൽ, അപ്പോൾ സ്വന്തം മകൾക്ക് വേണ്ടി അയാൾ അല്ലാതെ ആരാണ് ചെയ്യേണ്ടത് ഇതെല്ലാം.
മമ്മൂട്ടി കർട്ടന് പുറകിൽ നിന്ന് സ്റ്റേജ് നിയന്ത്രിച്ചു എങ്കിൽ മോഹൻലാൽ ഒരിക്കലും പുറകിൽ നിന്നിട്ടില്ല, പ്രണവ് ആയാലും വിസ്മയ ആയാലും മോഹൻലാൽ മുന്നിൽ നിന്ന് തന്നെ അവരെ Launch ചെയ്തു.
ആദ്യത്തെ സിനിമ മോഹൻലാലിന് കൊടുക്കാൻ പറ്റും, പക്ഷേ കഴിവ് ഉണ്ടെങ്കിലേ ഇവിടെ നിലനിൽക്കാൻ പറ്റൂ, ഒരുപാട് വിമർശനങ്ങൾ പ്രണവ് മോഹൻലാൽ കേട്ടിട്ടുണ്ട്, പക്ഷേ അയാൾക്ക് കഴിവ് ഉള്ളത് കൊണ്ട് ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്നു.
അടുത്തത് വിസ്മയ മോഹൻലാലിന്റെ "തുടക്കം", ഒപ്പം ആന്റണി പെരുമ്പാവൂറിന്റെ മകൻ ആഷിഷ് ജോ ആന്റണിയുടേയും തുടക്കം. . .
#🗞️പോസിറ്റീവ് സ്റ്റോറീസ് #😍 ലാലേട്ടൻ ഫാൻസ് #ഹൃദയപൂർവ്വം ലാലേട്ടൻ #🎬സിനിമ കോർണർ #🍿 സിനിമാ വിശേഷം