ജനം ജയിപ്പിച്ചു വിട്ട ജനപ്രതിനിധികൾ എന്തെല്ലാം ചെയ്തെന്ന് ജനം അറിയേണ്ടേ....
പലരും പലതും ചെയ്യുന്നുണ്ട്.... ഇത് രഹസ്യമാക്കി വെക്കേണ്ടതല്ല... കാരണം സ്വന്തം പോക്കറ്റിലെ പണം കൊണ്ട് ഒരാളെ സഹായിച്ചാൽ അത് പരസ്യമാക്കേണ്ടാ.... മറിച്ചു ജനസേവകർ ചെയ്യുന്നത് ജനം അറിയണം...
ഇദ്ദേഹത്തെ ഏതെല്ലാം രീതിയിൽ കുറ്റപ്പെടുത്തിയാലും ഒന്നര വർഷം കൊണ്ട്, അഞ്ച് വർഷം കൊണ്ട് എന്തെല്ലാം ചെയ്യാമോ അതിനടുത്തു ഇദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ചെയ്തു....
ഇദ്ദേഹത്തിന്റെ PR വർക്കിനെ വിമർശിക്കുന്നവരുണ്ടാകാം.... പക്ഷെ ജനപ്രതിനിധികൾ ചെയ്യുന്ന വർക്കുകൾ ഓൺലൈൻ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചിരിക്കണം.... വലിയ ഫ്ലെക്സ്സുകൾ വയ്ക്കണം എന്നല്ല അതിനർത്ഥം....
തുടങ്ങാൻ കാണിക്കുന്ന ഉത്സാഹം ആ വർക്ക് തീരുന്നതു വരെ ഉണ്ടാകണം.... നമ്മുടെ ജനസേവകർ 80% ആൾക്കാരും വലിയ ആഘോഷത്തോടെ തുടങ്ങും, പിന്നെ ഫണ്ടെല്ലാം വകമാറ്റി അത് പാതി വഴിയിൽ ഉപേക്ഷിക്കും....
ശരിയല്ലേ..... എന്ത് തോന്നുന്നു...
#rahulmankoottathil #palakkad #ന്യൂസ്റൂം #എന്റെ രാഷ്ട്രീയം 🇮🇳🔥 #🗳️ രാഷ്ട്രീയം #കോൺഗ്രസ് 🇮🇳 #സ്പെഷ്യൽ സ്റ്റോറീസ് ✍