@221072380
@221072380

safna

inbox 🔒

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ , ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം ? സൈബർ കുറ്റകൃത്യങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെടുന്നവരുടെ, ചൂഷണം ചെയ്യപ്പെടുന്നവരുടെ, ആക്രമണത്തിനും അസഭ്യവർഷത്തിനും ഇരയാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാലും പലപ്പോഴും നാം മൗനം പാലിക്കുകയാണ് പതിവ്. പോലീസിൽ നേരിട്ട് ഹാജരാകാതെ എങ്ങനെ പരാതി നൽകാം എന്ന അറിവില്ലായ്മയാണ് പരാതി നൽകുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാറ്. ചുരുക്കം ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഇമെയിൽ വഴി നമുക്ക് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യാനാകും. ആദ്യമായി സൈബർ കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ ഉടനെ അവയുടെ സ്‌ക്രീൻ ഷോട്ടും മാറ്റ് വിവരങ്ങളും ഉടനടി ശേഖരിക്കുകയാണ് വേണ്ടത്. പ്രതി സ്ഥാനത്തുള്ളവർക്ക് കമന്റോ പോസ്റ്റോ ഡിലീറ്റ് ചെയ്യാനുള്ള സമയം പോലും അനുവദിക്കാതെ അവ സേവ് ചെയ്യണം. ഏത് ഐഡിയിൽ നിന്നാണോ കുറ്റകൃത്യം ഉണ്ടായിരിക്കുന്നത് ആ വിവരങ്ങളും ശേഖരിക്കണം. ഏതെങ്കിലും പ്രൊഫൈൽ പരാതിയിൽ ഉൾപ്പെടുത്തണമെങ്കിൽ അവയുടെ യുആർഎൽ (കമ്പ്യൂട്ടറിലെ ഇത് സാധ്യമാകൂ, മൊബൈലിൽ യുആർഎൽ ലഭിക്കില്ല) പരാതിക്കൊപ്പം വെയ്‌ക്കേണ്ടതാണ്. പരാതിക്കാരന്റെ മെയിൽ ഐഡി, മൊബൈൽ, ലാന്റ് ഫോൺ നമ്പറുകൾ, അഡ്രസ് എന്നിവയും പരാതിക്കൊപ്പം ചേർക്കണം. അതിന് ശേഷം ,,,, cpekm.pol@kerala.gov.in , cbrcelekm.pol@kerala.gov. in എന്നീ മെയിൽ അഡ്രസുകളിലേക്ക് പരാതി അയക്കാം. പരാതി അയച്ചാലുടനെ 94979 96990 എന്ന നമ്പറിലേക്ക് വിളിച്ച് മെയിൽ അയച്ചത് ശ്രദ്ധയിൽ പെടുത്താം. രണ്ട് ദിവസത്തിനുള്ളിൽ പരാതി രജിസ്റ്റർ ചെയ്തതായി അറിയിച്ച് മറുപടി ഇമെയിൽ വഴി ലഭിക്കുന്നതായിരിക്കും. പിന്നീട് ഈ പരാതി പരാതിക്കാരന്റെ സർക്കിളിലേയ്ക്ക് ഫോർവേർഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. പരാതി അതാത് സർക്കിളിൽ എത്തിയാൽ അത് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ പിന്നാലെയെത്തും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന തെളിവുകൾ ഹാജരാകാനുള്ള സമയമാണിത്. മതിയായ തെളിവുകൾ ഉണ്ടെങ്കിൽ, പരാതി ഗൗരവമുള്ളതാണെങ്കിൽ തീർച്ചയായും മേൽ നടപടി പ്രതീക്ഷിക്കാവുന്നതാണ്. #സ്ത്രീശക്തി #SafeWoman #🏫 വിജ്ഞാനപ്രദം
#

സ്ത്രീശക്തി

സ്ത്രീശക്തി - ഉസൈബർ സെൽ നമ്പറുകൾ തിരുവനന്തപുരം ഹൈടെക് സെൽ - 94979 00468 തിരുവനന്തപുരം സബർ റേഷൻ - 94979 90188 തിരുവനന്തപുരം സിറ്റി - 94979 75998 തിരുവനന്തപുരം റൂറൽ - 94979 36113 കൊല്ലം സിറ്റി - 94979 60680 കൊല്ലം റൂറൽ - 94979 80211 ആലപ്പുഴ = 94979 81288 പത്തനംതിട്ട - 94979 7600 ( കോട്ടയം - 9497976002 ഇടുക്കി - 94979 76003 എറണാകുളം സിറ്റി - 94979 76004 എറണാകുളം റൂറൽ - 9497976005 ത്യശൂർ സിറ്റി - 94979 62836 ത്യശൂർ റൂറൽ - 94979 16006 പാലക്കാട് = 9497976007 മലപ്പുറം = 94979 16008 . കോഴിക്കോട് സിറ്റി - 94979 76009 കോഴിക്കോട് റൂറൽ - 94979 76010 വയനാട് = 949797601 L കണ്ണൂർ - 04979 76012 കാസർകോട് - 9497976013 . - ShareChat
528 കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം