
☞ͥ͟⋆ͣ͟⋆ͫbനോ❤
@2240701815
Writer, Actor, Architect, Social worker, counselor
പ്രത്യാശ നഷ്ടപ്പെടുത്താതെ ഈ കൊടുത്തിരിക്കുന്ന ദൈവവചനത്തിലും, ദൈവത്തിലും വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുക. വലിയ അനുഗ്രഹങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ ജീവിതത്തിൽ കൈവരും.
മത്തായി 6 : 31-33
എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള് ആകുലരാകേണ്ടാ.
വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്ഗീയ പിതാവ് അറിയുന്നു. നിങ്ങള് ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്കു ലഭിക്കും.
ഫിലിപ്പി 4 : 19
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്നിന്ന് യേശുക്രിസ്തുവഴി നിങ്ങള്ക്ക് ആവശ്യമുള്ളതെല്ലാം നല്കും.
സങ്കീര്ത്തനങ്ങള് 37 : 25
ഞാന് ചെറുപ്പമായിരുന്നു;ഇപ്പോള് വൃദ്ധനായി.
നീതിമാന് പരിത്യജിക്കപ്പെടുന്നതോ
അവന്റെ മക്കള് ഭിക്ഷയാചിക്കുന്നതോ
ഞാനിന്നോളം കണ്ടിട്ടില്ല.
നിയമാവര്ത്തനം 8 : 18
നിങ്ങളുടെ ദൈവമായ കര്ത്താവിനെ നിങ്ങള് സ്മരിക്കണം. എന്തെന്നാല്, നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനു വേണ്ടി സമ്പത്തു നേടാന് അവിടുന്നാണ് നിങ്ങള്ക്കു ശക്തി തരുന്നത്.
ഹെബ്രായര് 13 : 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്. ഞാന് നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
കടപ്പാട് :
ബിനോജ് ബാബു
(ദി ഹാപ്പി ഫാമിലി) #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ്
We would really like to hear your thoughts on the messages shared in this group. Please leave your open-minded response. #💞 നിനക്കായ്
വിശ്വാസത്തോടെ ദൈവവചനം ധ്യാനിച്ചും, പ്രാർത്ഥിച്ചും ഹൃദയത്തിന്റെ ഉള്ളിൽ ഒരു പുൽക്കൂട് ഒരുക്കിക്കൊണ്ട് ഉണ്ണി ഈശോയുടെ പിറവിത്തിരുന്നാളിനായി നമുക്ക് ഏവർക്കും ആത്മാർത്ഥതയോടെ ഒരുങ്ങാം.
വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനം 4 : 6 -7 വചനം ഇപ്രകാരം വ്യക്തമാക്കുന്നു. "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള് ദൈവസന്നിധിയില് അര്പ്പിക്കുവിന്. അപ്പോള്, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില് കാത്തുകൊള്ളും." ഈ വചനം യഥാർത്ഥമായി വിശ്വസിക്കുന്നവർ ഒരു ആമേൻ പറയുക.
ഇന്നേ ദിവസം ഈ വചനം വായിച്ച്, ഇതിനെ ജീവിതത്തിൽ ഉൾക്കൊണ്ടുകൊണ്ട്, നമ്മുടെ എല്ലാ ആകുലതകളും വിഷമങ്ങളും സ്വർഗ്ഗസ്ഥനായ പിതാവിന്റെ കരങ്ങളിൽ ഏല്പിച്ച് സമാധാനത്തോടെ ആയിരിക്കാൻ നമുക്ക് പരിശ്രമിക്കാം. ഒന്നോർക്കുക; നമുക്കിടയിൽ പലവിധ വിഷമങ്ങളിലൂടെ, രോഗങ്ങളിലൂടെ കടന്നു പോകുന്ന, സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും കഴിയാതെ വേദനിക്കുന്ന അനേകരുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിങ്ങൾ പ്രാർത്ഥനയിലൂടെ ദൈവവുമായി ബന്ധപ്പെടുമ്പോൾ, നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന വിധത്തിൽ ദൈവം നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും അതുകൊണ്ട് ലോകമെമ്പാടും വിവിധ പ്രശ്നങ്ങളിൽ ആയിരിക്കുന്ന എല്ലാ മക്കളെയും ദൈവസന്നിധിയിൽ സമർപ്പിച്ചു വിശ്വാസത്തോടെ നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം.
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, മുന്നോട്ട് പോകാൻ കഴിയാത്തവിധം വിവിധ പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ വിശ്വാസത്തിന് മങ്ങലേക്കാതെ അവിടുത്തെ കരങ്ങളിൽ മുറുകെപ്പിടിക്കാനുള്ള പരിശുദ്ധാത്മാവിന്റെ കൃപ ഞങ്ങൾക്ക് (എല്ലാ മക്കൾക്കും) നല്കേണമേ...ആകുലതകളെ അങ്ങേ കരങ്ങളിൽ ഏല്പിച്ച് അവിടുന്ന് നല്കുന്ന സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ ഞങ്ങളെ (എല്ലാ മക്കളെയും ) അനുഗ്രഹിക്കണമേ. അബ്ബാ-പിതാവേ, ഞങ്ങൾ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ഉത്തരം നൽകണമേ"... ആമ്മേൻ.
ദൈവം എല്ലാ മനുഷ്യരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ഒരു നല്ല ഞായറാഴ്ചയുടെ ശുഭദിനം ആശംസിക്കുന്നു.
പ്രാർത്ഥനയോടെ,
ബിനോജ് ബാബു,
ദി ഹാപ്പി ഫാമിലി #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ്
ഇപ്പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ? തീർച്ചയായും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. #💞 നിനക്കായ് #😇 ഇന്നത്തെ ചിന്താവിഷയം
✍️ മാതാപിതാക്കളുടെ അറിവിലേക്ക്... #💞 നിനക്കായ് #😇 ഇന്നത്തെ ചിന്താവിഷയം
He who covers his sins will not prosper, but whoever confesses and forsakes them will have mercy.
- Proverbs 28:13 #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ് #bible
✍️ ഇന്നത്തെ ചിന്താവിഷയം :-
എന്റെ ഈ സന്ദേശം ശ്രദ്ധിക്കുന്ന / മനസ്സിലാക്കുന്ന പ്രിയമുള്ളവരെ, വി.മർക്കോസ് സുവിശേഷം 11 : 24 - ൽ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും എന്ന് വളരെ വ്യക്തതയോടെ രേഖപ്പെടുത്തിയിരിക്കുന്നു . നിങ്ങളുടെ പ്രാർത്ഥനയ്ക്ക് യഥാർത്ഥമായ മറുപടി ലഭിക്കണമെങ്കിൽ നമുക്ക് എന്താണ് ആവശ്യം അതു മാത്രം നമ്മുടെ സൃഷ്ടാവായ ദൈവത്തോട് പറഞ്ഞു പ്രാർത്ഥിക്കുക. അപ്പോൾ ; സംശയത്തെ മറികടക്കണമെങ്കിൽ, നിങ്ങളുടെ സാഹചര്യങ്ങളെ ഓർത്ത് ഒരിക്കലും പിന്നോട്ട് നോക്കരുത്. പകരം, ദൈവത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏകാഗ്രതയോടെ വിശ്വസിച്ച് മുന്നോട്ടു നോക്കി പ്രവർത്തിക്കുകയും ചെയ്യുക. വി.യോഹന്നാന്റെ സുവിശേഷം 15:7 -ൽ പറയുന്നതുപോലെ നിങ്ങള് എന്നില് വസിക്കുകയും എന്റെ വാക്കുകള് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്ക്കു ലഭിക്കും. അവന് ബുദ്ധിമുട്ടുള്ളതോ നടപ്പിലാക്കുവാൻ കഴിയാത്തതൊ ആയി ഒന്നും തന്നെ ഇല്ല. അതുകൊണ്ട് എന്റെ രോഗം മാറണേ... കടം മാറണേ... ജോലി തരണേ... ഭവനം തരണേ... എൻ്റെ ഇഷ്ടങ്ങൾ നടപ്പിലാക്കി തരണേ.. എന്നല്ല പ്രാർത്ഥിക്കേണ്ടത്. ഉദാഹരണത്തിന്, താങ്കൾ ഒരു രോഗാവസ്ഥയിൽ ആണെങ്കിൽ ദൈവപുത്രനായ യേശുവിന്റെ നാമത്തിൽ സൗഖ്യവും ആരോഗ്യവും എനിക്ക് ഉണ്ടാകട്ടെ എന്നും, കടബാധ്യതയാല് നിങ്ങൾ ബുദ്ധിമുട്ടാനുഭവിക്കുന്നുവെങ്കിൽ സാമ്പത്തിക അഭിവൃദ്ധി എന്നിൽ ഉണ്ടാകട്ടെ എന്നും, ഒരു ഭവനത്തിനായി പ്രയാസപ്പെടുന്നു എങ്കിൽ എനിക്ക് തല ചായ്ക്കുവാൻ മറയുള്ള ഒരിടം ഉണ്ടാകട്ടെ എന്നും ഒരു ജോലിക്കായി ബുദ്ധിമുട്ടുന്നു എങ്കിൽ എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറ്റുവാൻ ഞാൻ തയ്യാറാണ് എന്നും വിശ്വസിച്ചു പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങളെ നമ്മുടെ മനസ്സ് ഏറ്റെടുക്കുകയും ആ പറഞ്ഞ വാക്കുകളിൽ നിന്നുള്ള എഫക്ട് പ്രകാരം ഉണ്ടാകുന്ന പോസിറ്റീവ് പവർ നമ്മുടെ ജീവിതത്തിൽ ദൈവശക്തിയായി വ്യാപരിക്കുകയും നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടനടി ഉത്തരം ലഭിക്കുകയും ചെയ്യും. അതുപോലെ വി.യോഹന്നാന്റെ സുവിശേഷം 14: 14 -ൽ യേശുവിന്റെ നാമത്തില് നിങ്ങള് ദൈവത്തോട് എന്തെങ്കിലും ചോദിച്ചാല് ഞാനതു ചെയ്തു തരും എന്ന ഉറപ്പ് വാഗ്ദാനം നൽകുന്നു. ഈ വചനങ്ങളിലൂടെ ദൈവം നിങ്ങൾക്ക് പ്രാർത്ഥനയ്ക്ക് ഉള്ള മറുപടിയും അനുഗ്രഹവും പ്രദാനം ചെയ്യട്ടെ!
കടപ്പാട് :
ബിനോജ് ബാബു,
ദി ഹാപ്പി ഫാമിലി #😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ്





![😇 ഇന്നത്തെ ചിന്താവിഷയം - ஸ3ஸoவூவப் 28:13 ஷைை வூவவெ வஷகஷmவஸ் 'qdla@le; cQuoo U(o வவவo3 2வேகிeஷmவmo ಹ@6m elGlooೂo. ೧೧೦ನ] nnಎmle] (31 ஸ3ஸoவூவப் 28:13 ஷைை வூவவெ வஷகஷmவஸ் 'qdla@le; cQuoo U(o வவவo3 2வேகிeஷmவmo ಹ@6m elGlooೂo. ೧೧೦ನ] nnಎmle] (31 - ShareChat 😇 ഇന്നത്തെ ചിന്താവിഷയം - ஸ3ஸoவூவப் 28:13 ஷைை வூவவெ வஷகஷmவஸ் 'qdla@le; cQuoo U(o வவவo3 2வேகிeஷmவmo ಹ@6m elGlooೂo. ೧೧೦ನ] nnಎmle] (31 ஸ3ஸoவூவப் 28:13 ஷைை வூவவெ வஷகஷmவஸ் 'qdla@le; cQuoo U(o வவவo3 2வேகிeஷmவmo ಹ@6m elGlooೂo. ೧೧೦ನ] nnಎmle] (31 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_831192_cace103_1764814826700_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=700_sc.jpg)

