ISHQINTE_THOZHI
ShareChat
click to see wallet page
@2263210767
2263210767
ISHQINTE_THOZHI
@2263210767
Quotes & Stories writer
*സുബ്ഹിക്ക് ശേഷമുള്ള ഉറക്കം* പകൽസമയത്തെ ഉറക്കങ്ങളിൽ ഏറ്റവും കൂടുതൽ നിരുത്സാഹപ്പെടുത്തപ്പെട്ട ഒന്നാണ് സുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നതിന് മുമ്പുള്ള ഉറക്കം. വിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബറക്കത്ത് ചൊരിയുന്ന സമയമാണിത്. ഈ സമയത്ത് ഉറങ്ങുന്നത് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. സുബ്ഹിക്ക് ശേഷമുള്ള ഉറക്കം മടിയുണ്ടാക്കുമെന്നും ശരീരത്തിന് ദോഷം ചെയ്യുമെന്നുമാണ്.കൂടാതെ മാനസികാരോഗ്യം, ക്രമരഹിതമായ ഉറക്കം എന്നിവയ്ക്കൊക്കെ കാരണവുമാകും. പലരും പറയാറുണ്ട് ' ഒരുപാട് കാര്യങ്ങൽ ചെയ്തു,ഒരുപാട് സമ്പാദിച്ചു... പക്ഷെ,ഒന്നിലും ഒരു റാഹത്തും ബറകത്തും ഇല്ല എന്നൊക്കെ... ഇതിനൊക്കെ കാരണം സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നതിനു മുമ്പുള്ള ഉറക്കം തന്നെയാണ്! നിങ്ങള് ഈ സമയത്ത് ഉറങ്ങുന്നവരാണെങ്കിൽ, ഈ ശീലം മാറ്റിനോക്കൂ... ഒരുപക്ഷേ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചേക്കാം... സുബ്ഹിക്ക് ശേഷമുള്ള ഉറക്കം 'ഹറാം' (നിഷിദ്ധം) ആണെന്ന് ഇസ്‌ലാം പറയുന്നില്ല. പക്ഷേ അത് 'മക്റൂഹ്' (അഭികാമ്യമല്ലാത്തത്) ആണ്. പ്രവാചകനോ (സ) സ്വഹാബത്തോ സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങാറില്ലായിരുന്നു. അവർ ആ സമയം പ്രാർത്ഥനകളിലും, ഖുർആൻ പാരായണത്തിലും,അല്ലെങ്കിൽ വിജ്ഞാനം തേടുന്നതിലും ചെലവഴിച്ചിരുന്നു. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രഭാതം എന്നത് ആരാധനകൾക്കും അധ്വാനത്തിനുമുള്ള സമയമാണ്. സുബ്ഹി നമസ്കാരം കഴിഞ്ഞ് സൂര്യോദയം വരെ ഖുർആൻ പാരായണം ദിക്റുകളിലും മറ്റു പ്രയോജനകരമായ കാര്യങ്ങളിലും ഏർപ്പെടുന്നത് ഇഹലോകത്തും പരലോകത്തും ഒരുപോലെ ഗുണകരമാണ്... സുബ്ഹിക്ക് ശേഷം സൂര്യോദയം വരെ ചൊല്ലാനുള്ള ചില ദിക്റുകൾ👇 ✨*اللهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ* ✨أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ رَبِّ الْعَالَمِينَ , اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذَا الْيَوْمِ فَتَحَهُ ، وَنَصْرَهُ ، وَنُورَهُ ، وَبَرَكَتَهُ ، وَهُدَاهُ , وَأَعُوذُ بِكَ مِنْ شَرِّ مَا فِيهِ ، وَشَرِّ مَا بَعْدَهُ ✨ സയ്യിദുൽ ഇസ്തിഗ്ഫാർ *_اَللهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ ، وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ ، وَأبُوءُ بِذَنْبِي ، فَاغْفِرْليِ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ_* ✨بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم"(3) ✨أعوذُ بكلِماتِ اللهِ التَّأمَّاتِ مِن شَرِّ ما خَلَقَ(3) ✨لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ، (10/100) ✨കടബാധ്യതയിൽ നിന്നും പ്രയാസങ്ങളിൽ നിന്നും മോചനം നേടാൻ "اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ കൂടാതെ ഖുർആൻ ആയത്തുകൾ സൂറത്തുകൾ ആസ്മാഉൽ ഹുസ്ന മറ്റു ദിക്റ് ദുആകൾ സ്വലാത്ത് ഒക്കെയും പതിവാക്കുക പ്രവാചകൻ (സ) പ്രാർഥിച്ചു: "അല്ലാഹുവേ, എന്റെ സമുദായത്തിന് അവരുടെ പ്രഭാതങ്ങളിൽ നീ ബറക്കത്ത് നൽകേണമേ." (അബൂദാവൂദ്, തിർമിദി) നമ്മുടെ പ്രഭാത സമയത്ത് അള്ളാഹു ഖൈറും ബറകത്തും ചൊരിഞ്ഞു നല്കട്ടെ! പ്രഭാത സമയത്ത് നല്ല രീതിയിൽ ഉപയുകപ്പെടുത്താനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ ! ആമീൻ أوصيكم بالدعاع ✍️Ishqinte_Thozhi #☪വെള്ളിയാഴ്ച രാവ് 🌙 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #📝 ഞാൻ എഴുതിയ വരികൾ #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #💓 ജീവിത പാഠങ്ങള്‍
☪വെള്ളിയാഴ്ച രാവ് 🌙 - ShareChat
*റമദാനിലേക്ക് ഇനിയും ഒരുങ്ങിയില്ലേ..?* റജബ് കഴിഞ്ഞ് ശഅബാനിലേക്ക് കടന്നു.. റമദാനിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ബാക്കി! പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പുണ്യങ്ങൾ കൊണ്ട് അലങ്കരിക്കണമെങ്കിൽ, റമദാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഹൃദയത്തെ ശുദ്ധീകരിച്ച് പാകപ്പെടുത്തണം! അതിനാണ് റമദാനിൻ്റെ മുമ്പുള്ള മാസങ്ങൾ... മാസങ്ങൾക്കും ദിനങ്ങൾക്കും മുൻപേ റമദാനെ വരവേൽക്കാൻ മുൻഗാമികൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ, ദുന്യവിയായ കാര്യങ്ങളിൽ വ്യാപൃതരായി നാം പലപ്പോഴും ഈ പുണ്യമാസത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ വൈകിപ്പോകാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. റമദാൻ കേവലം പട്ടിണി കിടക്കൽ മാത്രമല്ല, മറിച്ച് ആത്മശുദ്ധീകരണത്തിന്റെ മാസമാണ്. കഴിഞ്ഞുപോയ പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാനും (തൗബ), മനസ്സിനെ വെറുപ്പുകളിൽ നിന്നും വിദ്വേഷങ്ങളിൽ നിന്നും മുക്തമാക്കാനും നാം തയ്യാറാകണം. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഈ മാസം ചിലവഴിക്കുമെന്ന ഉറച്ച തീരുമാനം ഇപ്പോഴേ എടുക്കേണ്ടതുണ്ട്. അതിനു വേണ്ടി ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരണം... കൃത്യമായ പ്ലാനിംഗ് ഇല്ലാതെ ഒരു കാര്യവും പൂർണ്ണതയിൽ എത്തിക്കാൻ കഴിയില്ല. റമദാനിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്.അതുകൊണ്ട് റമദാനിലെ ഓരോ ദിവസവും ഓരോ നിമിഷവും എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായ ഒരു പ്ലാനിംഗ് ചെയ്ത് വെക്കുക. *നിസ്കാരം* ഫർള് നിസ്കാരം കൃത്യ സമയത്ത് നിസ്‌കരിക്കുക.സുന്നത് നിസ്കാരങ്ങൾ അധികരിപ്പിക്കുക... *ഖുർആൻ പാരായണം* എത്ര തവണ ഖുർആൻ ഓതിത്തീർക്കണം, എത്ര ഭാഗങ്ങൾ പഠിക്കണം എന്ന് മുൻകൂട്ടി തീരുമാനിക്കുക... *പ്രാർത്ഥനകൾ* നിത്യവും നിർവ്വഹിക്കേണ്ട ദിക്റുകളും ദുആകളും ശീലമാക്കുക. *ദാനധർമ്മങ്ങൾ* സഹായം ആവശ്യമുള്ളവരെ കണ്ടെത്തുകയും അവർക്കായി കരുതിവെക്കുകയും ചെയ്യുക. ശാരീരികമായ തയ്യാറെടുപ്പ് പെട്ടെന്ന് ഒരു ദിവസം നോമ്പ് അനുഷ്ഠിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മുൻപുള്ള മാസങ്ങളിൽ സുന്നത്ത് നോമ്പുകൾ എടുക്കുന്നത് നല്ലതാണ്. ഭക്ഷണക്രമത്തിൽ നിയന്ത്രണം കൊണ്ടുവരാനും ഉറക്കവും ആരാധനകളും തമ്മിൽ ക്രമീകരിക്കാനും ഇപ്പോൾ തന്നെ പരിശീലനം തുടങ്ങണം... സോഷ്യൽ മീഡിയയും അനാവശ്യ കാര്യങ്ങളും നമ്മുടെ സമയം കവർന്നെടുക്കുന്ന സ്മാർട്ട് ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുറക്കാൻ നാം തയ്യാറാകണം. റമദാനിൽ ആരാധനകൾക്കായി കൂടുതൽ സമയം കണ്ടെത്തണമെങ്കിൽ അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്നും വിനോദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇപ്പോഴേ മനസ്സിനെ പാകപ്പെടുത്തിയേ പറ്റൂ..! ഈ പരിശുദ്ധ മാസത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. آمين يا رب العالمين أوصيكم بالدعاع ✍️ ISHQINTE_THOZHI #റമദാൻ സന്ദേശം #📝 ഞാൻ എഴുതിയ വരികൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #റമദാൻ #☪വെള്ളിയാഴ്ച രാവ് 🌙
റമദാൻ സന്ദേശം - ShareChat
00:15
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💭 Best Quotes #💭 Inspirational Quotes #💓 ജീവിത പാഠങ്ങള്‍ #🤘 Motivation Video
🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 - ShareChat
00:12
#✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #💭 Inspirational Quotes #💭 Best Quotes #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
✍️Life_Quotes - ShareChat
00:16
#🖋 എൻ്റെ കവിതകൾ🧾 #📝 ഞാൻ എഴുതിയ വരികൾ #🖼️ പ്രകൃതി #🏞 പ്രകൃതിഭംഗി #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
🖋 എൻ്റെ കവിതകൾ🧾 - 60్క @2l 03 ஜஜி ஜவவிmுவி 80डीm$0680| 6302 ~0(0o 66n13 60003 OnlosmolGecoJsl 639डी@6ी@)2|0)(@0)@)80 mnsiSo Q3()o  வஒro வBவo3lo3m3 . ೨3R3o ೧೧6m@ಞ ಂoel  @@Sam೧l@ ೧೨((೦" g@lo ೧q ೧(6ns (ಂ]ಯಂ " ng6mGlJ6el 03 ஜைி ஜவவிஸுவி கூு mிeஷmு Ishqinte Thozhi 60్క @2l 03 ஜஜி ஜவவிmுவி 80डीm$0680| 6302 ~0(0o 66n13 60003 OnlosmolGecoJsl 639डी@6ी@)2|0)(@0)@)80 mnsiSo Q3()o  வஒro வBவo3lo3m3 . ೨3R3o ೧೧6m@ಞ ಂoel  @@Sam೧l@ ೧೨((೦" g@lo ೧q ೧(6ns (ಂ]ಯಂ " ng6mGlJ6el 03 ஜைி ஜவவிஸுவி கூு mிeஷmு Ishqinte Thozhi - ShareChat
#❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #💞 നിനക്കായ് #💘 Love Forever #💘 Love Quotes
❤ സ്നേഹം മാത്രം 🤗 - றைி0ஷ வேள3ி0322  dచrrol6lleJm 6roచnd Lkgewte_7koaku றைி0ஷ வேள3ி0322  dచrrol6lleJm 6roచnd Lkgewte_7koaku - ShareChat
അള്ളാഹുﷻ നിൻ്റെ മുമ്പിലോ പിറകിലോ ചുറ്റിലോ ഒന്നുമല്ല എന്നുമെന്നും നിന്നോടൊപ്പം തന്നെയുണ്ട്... നിനക്ക് അള്ളാഹുﷻ വിനെ നിൻ്റെ പുറംകണ്ണു കൊണ്ട് കാണാൻ സാധിക്കുന്നില്ലെന്നു മാത്രം... നീ നിൻ്റെ അകക്കണ്ണിലൂടെ നോക്കുകയാണെങ്കിൽ,നിനക്ക് എന്നും അള്ളാഹുﷻ വിനെ നിന്നോടൊപ്പം തന്നെ കാണാൻ സാധിക്കും... Ishqinte_Thozhi #👴 മഹത് വചനങ്ങള്‍ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #📝 ഞാൻ എഴുതിയ വരികൾ
👴 മഹത് വചനങ്ങള്‍ - Allatvss i | atways | wuus lehqinte_Thozhi  Allatvss i | atways | wuus lehqinte_Thozhi - ShareChat
#👴 മഹത് വചനങ്ങള്‍ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪വെള്ളിയാഴ്ച രാവ് 🌙 #🕌 ഇസ്ലാമിക് ഭക്തിഗാനങ്ങൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
👴 മഹത് വചനങ്ങള്‍ - ShareChat
00:16
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 Inspirational Quotes #💭 Best Quotes #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:17
#💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #💭 Best Quotes #💭 Inspirational Quotes #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
💓 ജീവിത പാഠങ്ങള്‍ - ShareChat
00:14