@236145653
@236145653

ആൻവി

🔥എന്റെ രാവണൻ🔥

#

📙 നോവൽ

🔥എന്റെ രാവണൻ 2🔥 പാർട്ട്‌ 2 ആൻവി ____________________________________ "ഒളിച്ചും പാത്തും നടക്കാണല്ലേ...എന്നേ കാണാതെ ക്ലാസിൽ വിചാരിച്ചോ.. " അവൻ എന്റെ അടുത്തേക് നടന്നു വന്നു... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു... "രാധു നിന്നോട് ഞാൻ ഒരു തവണ പറഞ്ഞത... എനിക്ക് നിന്നെ സ്നേഹിക്കണം...നിനക്ക് എന്നേ ഇഷ്ടമല്ലെങ്കിൽ വേണ്ട.. എന്ന് വെച്ച് എന്റെ ഇഷ്ടം ഞാൻ വേണ്ടെന്ന് വെക്കാൻ എനിക്ക് പറ്റില്ല... " അവൻ അങ്ങനെ പറഞ്ഞു എന്റെ അടുത്തോട്ടു നടന്നു വന്നതും....എനിക്ക് പേടി കൂടി .. ആകെ വിയർക്കാൻ തുടങ്ങി... ഓടി പോകാൻ ഒരു ചാൻസും കാണുന്നില്ല.. "ആദി എന്റെ അടുത്തോട്ടു വരണ്ട ഞാൻ ഒച്ച വെക്കും..." "ആഹാ ഒച്ച വെക്കോ... എങ്കിൽ വെച്ചോ...എനിക്ക് ഒരു കുഴപ്പവും ഇല്ലടി...അല്ല ഒച്ച വെച്ച് ആളുകൾ കൂടിയാൽ നീ എന്താ പറയാൻ പോകുന്നത്..നിന്നെ ഞാൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നോ?? " അവൻ പരിഹാസത്തോടെ പറഞ്ഞപ്പോൾ എനിക്ക് ഉത്തരം മുട്ടി... "പീഡിപ്പിക്കാൻ ശ്രമിച്ചു എന്നല്ല പീഡിപ്പിച്ചു എന്ന് തന്നെ പറഞ്ഞോ..." എന്നും പറഞ്ഞു അവൻ താടി തടവി കൊണ്ട് വന്നപ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി... "പ്ലീസ് എന്നേ വെറുതെ വിട്ടേക്ക്... എനിക്ക് ക്ലാസിൽ പോകണം... " ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.. , "പൊക്കോ രാധു ...പക്ഷേ ഞാൻ ചോദിച്ചതിന് മറുപടി പറ .. എന്താ എന്നേ കാണാതെ പോയത്... " "ഇനി എന്നും വന്നു കണ്ടോളാം...പ്ലീസ് ഇപ്പൊ ഞാൻ പൊക്കോട്ടെ..." "എന്നാലും അങ്ങനെ പോണത് ശെരിയല്ലല്ലോ.." എന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചതും... ഞാൻ അവനെ ഉന്തിയിട്ട് ഡോർ തുറക്കാൻ ശ്രമിച്ചു... "ഡീീ 😠.. " ____________________________________ അവൾ എന്നേ പിടിച്ചു ഉന്തിയതും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് ഞാൻ നിലത്ത് വീണു വീണതും എന്റെ നെറ്റി ബെഞ്ചിൽ ഇടിച്ചു... ബ്ലഡ്‌ കണ്ടതും എനിക്ക് എന്തെന്ന് ഇല്ലാതെ ദേഷ്യം വന്നു... ഞാൻ എഴുനേൽക്കാൻ നോക്കിയപ്പോൾ അവൾ ഡോർ തുറക്കാൻ നോക്കാ....എന്നേ മുറിവെൽപ്പിചിട്ട് അവളെ രണ്ട് പൊട്ടിക്കാതെ വിട്ടാൽ എനിക്ക് ഉറക്കം വരില്ല... "ഡീീ 😠.... " ഞാൻ അലറികൊണ്ട് അടുത്തേക് ചെന്നപ്പോഴേക്കും അവൾ ഡോർ തുറന്നു പുറത്തേക് ഓടി... ഞാനും അവളുടെ പിന്നാലെ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച എന്നേ കൂടുതൽ രോക്ഷം കൊള്ളിച്ചു... അവള് ആ ശ്രീ റാമിനെ കെട്ടിപിടിച്ചു നിക്കുന്നു... ഞാൻ ദേഷ്യത്തിൽ അവരുടെ അടുത്തേക് ചെന്ന് ബലമായി അവളെ അവനിൽ നിന്ന് പിടിച്ചു മാറ്റി.... "ആദി നീ എന്താ ഈ ചെയ്യുന്നത്... " "നീ പോടാ..." ഞാൻ അവനെ തള്ളി മാറ്റി അവളുടെ കൈ പിടിച്ചു.. അപ്പൊ അവൻ അവളുടെ മറ്റേ കൈ പിടിച്ചു.. "ആദി അവളുടെ കൈ വിട്ടേ.... " റാം പറയുന്നത് കേട്ട് ഞാൻ അവനെ ദേഷ്യത്തോടെ നോക്കുമ്പോൾ ആണ് അവൾ എന്റെ കയ്യിൽ കടിച്ചത്... ഞാൻ വേദന കൊണ്ട് അവളുടെ കൈ വിട്ടു...ആ സ്പോട്ടിൽ അവൾ കരഞ്ഞു കൊണ്ട് ഓടി... ഞാൻ പിന്നാലെ പോകാൻ നിന്നപ്പോൾ ആണ് ആരോ എന്റെ കയ്യിൽ പിടിച്ചത്...റാം ആണ്... "അവള് പൊക്കോട്ടെ ആദി... നിന്നെ അവൾ ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ പോണില്ല..പിന്നെ എന്തിനാ വെറുതെ " "എന്റെ കയ്യീന്ന് വിടടാ &#&#&###&മോനേ .. " ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി... "മേലാൽ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് കേട്ടോടാ ശ്രീരാമ ...ഈ ലോകം കീഴ്മേൽ മറിഞ്ഞാലും..എന്ത് നാറിയ കളികളിച്ചിട്ട് ആയാലും.. ആദി രാധുനെ സ്വന്തമാക്കിയിരിക്കും..ഇല്ലേൽ.. ദീ ഞാൻ നീട്ടി വളർത്തിയ ഈ താടി ഉണ്ടല്ലോ വെട്ടി നിന്റെ കയ്യിൽ തരും...മറിച്ഛ് ആണേൽ നീ എന്ത് ചെയ്യും... " ഞാൻ അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചതും അവൻ എന്നേ തുറിച്ചു നോക്കാ.. "വേണ്ട നീ ചെയ്യണ്ട...നിന്റെ താടി അവിടെ ഇരുന്നോട്ടെ..എന്തിനാ വെറുതെ...അതാ അതിന്റെ ഒരു ഭംഗി... " ഞാൻ അവന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു... പിന്നേ ക്ലാസിൽ കേറാൻ തോന്നിയില്ല...ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കുമ്പോൾ ആണ്...ഫോൺ റിംഗ് ചെയ്തത്... സ്ക്രീനിലെ പേര് കണ്ടതും ഞാൻ ചിരിയോടെ അറ്റൻഡ് ചെയ്തു.. "ഹലോ...ആന്റി..ഞാൻ ഇപ്പൊ വിചാരിച്ചതെ ഒള്ളൂ..." "പോടാ.. ചുമ്മാ പറയാതെ...നീ എന്നേ വിചാരിച്ചു പോലും..." "സത്യം ആന്റി... ഞാൻ അങ്ങോട്ട് വരാൻ നിക്കാ..." "എന്താടാ നിനക്ക് ക്ലാസ് ഇല്ലേ.. " "അതൊക്കെ വന്നിട്ട് പറയാം.. ആന്റി വീട്ടിൽ ആണോ ഹോസ്പിറ്റലിൽ ആണോ അതോ വീട്ടിൽ ഉണ്ടോ.?? " "ഞാൻ വീട്ടിൽ ഉണ്ട്...ഇന്ന് ഞാൻ ഫ്രീ ആണ്...ചെറിയ പണി ഉണ്ട് അത് കൊണ്ട് പോയില്ല.. " "ഓഹോ എന്നാൽ ഞാൻ ഇതാ വരുന്നു...സ്വീറ്റി... " "ആയിക്കോട്ടെ.... " ഞാൻ കാൾ കട്ടാക്കി... ഇപ്പൊ വിളിച്ചതാണ്.. എന്റെ ആന്റി പത്മ എന്നാ പേര്...എന്റെ അമ്മയുടെ ചേച്ചി ആണ്..ആന്റി സ്റ്റിൽ സിംഗിൾ ആണ് കല്യാണം കഴിച്ചിട്ടില്ല...പുള്ളിക്കാരിക്ക് അതിലൊന്നും ഇന്ട്രെസ്റ് ഇല്ല...ആളൊരു gynaecologist ആണ്...ആൾക്ക് എന്നേ ഒരുപാട് ഇഷ്ടാ..എനിക്കും..മിക്കവാറും ദിവസങ്ങളിൽ ഞാൻ ആന്റിയുടെ കൂടെ ആവും താമസം.. പിന്നേ ഏട്ടനും ഡാഡിക്കും അത് ഇഷ്ടമല്ല.. ഞാൻ അത് കാര്യമാക്കാറില്ല.. ഞാൻ ആർക്ക് വേണ്ടിയും എന്റെ ഇഷ്ടങ്ങൾ മാറ്റി വെക്കില്ല.. എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ... ആന്റിയുടെ വീട്ടിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്ത് അകത്തോട്ടു കയറി... "ആഹ് വന്നോ..." "ആ വന്നല്ലോ.. " ഞാൻ സോഫയിലേക്ക് വീണു.. "ഇന്ന് എന്താ ഒപ്പിച്ചത്...അല്ല എന്ത് പറ്റി എന്റെ നെറ്റിയിൽ.." "അതൊന്നുമില്ല ആന്റി... അതെന്റെ പ്രണയത്തിന്റെ ഓർമ്മക്ക് എന്റെ പ്രണയിനി തന്നതാ.. " ഞാൻ ആന്റിയെ നോക്കി സൈറ്റ് അടിച്ചു... "എടാ കുരുത്തം കെട്ടവനെ നീ കൊച്ചിനെ കേറി പിടിച്ചോ...?? " ആന്റി കണ്ണും തള്ളി കൊണ്ട് ചോദിച്ചു.. "ആഹ് പിടിക്കാൻ വേണ്ടി പോയതാ...ബട്ട്‌ വഴുതി പോയി..." ഞാൻ നിരാശയോടെ പറഞ്ഞു... "ദേ ചെക്കാ അങ്ങനെ ഒന്നും ചെയ്തേക്കല്ലേ..അവളൊരു പോലീസ് കാരന്റെ മോളാ.. " "ഓഹ് പിന്നേ... ഒരു പീറ SI അല്ലേ അവളുടെ തന്ത പിടി.. അതൊക്കെ എനിക്ക് വെറും ഗ്രാസ്സാണ്..." ഞാൻ അത് പറഞ്ഞപ്പോൾ ആന്റി എന്റെ തലക്ക് ഒരു കൊട്ട് തന്നു.. എന്നിട്ട് ഫസ്റ്റ്എയ്ഡ് ബോക്സ്‌ കൊണ്ട് വന്ന് മുറിവ് ഡ്രെസ് ചെയ്ത് തന്നു... "നീ ഇങ്ങോട്ട് വന്നത് നിന്റെ ഏട്ടൻ അറിഞ്ഞാൽ അപ്പൊ തന്നെ ജർമനിയിലുള്ള നിന്റെ ഡാഡി അറിയും..പിന്നേ ഇപ്പൊ നിനക്ക് ഒരു കാൾ വരും..." "എന്റെ ആന്റി.. അവര് വിളിക്കട്ടെന്ന്...അതിനിപ്പോ എന്താ...ഡാഡി പറഞ്ഞിട്ട് ഞാൻ എപ്പോഴെങ്കിലും ഇവിടെന്നു പോയിട്ട് ഉണ്ടോ...ഞാൻ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണ്...അല്ലാതെ ഏട്ടനും ഡാഡിക്കും വേണ്ടി അല്ല.." "ഹോ എന്റെ പൊന്നേ ഞാനൊന്നും പറഞ്ഞില്ലേ...ആ ഞാൻ നിനക്ക് വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കി വെച്ചിട്ടുണ്ട്" "എന്നാ പിന്നേ പിന്നേ ഒന്ന് വേഗം കൊണ്ട് വാ ചക്കരെ... " "ഇപ്പൊ കൊണ്ട് വരാം.." ആന്റി കിച്ചണിലേക്ക് പോയി... "ന്ന.. കഴിക്ക്.. ഉണ്ണിയപ്പകൊതിയ... " ആന്റി അത് കൊടുന്നു തന്നതും ഞാൻ അറ്റാക്ക് തുടങ്ങി... "അല്ലടാ...നിന്റെ ഫോട്ടോഗ്രാഫി contest ഒക്കെ എവിടെ വരെയായി.. " "ഒന്നും പറയണ്ട...ഞാൻ അപ്ലൈ ചെയ്തു..ഇനി ഞാനെടുത്ത ഒരു ഫോട്ടോ അയക്കണം...അത് സെലക്ട്‌ ചെയ്താൽ നേരെ പൂനെ പോണം...അവിടെ ഒരു സിക്സ് months എന്തോ ഒരു ക്ലാസ് അത് കഴിഞ്ഞാൽ...ഹോ എന്റെ ആന്റി..എന്നേ പിന്നേ പിടിച്ചാൽ കിട്ടൂല... " "ആ ഇപ്പൊ നിന്നെ കിട്ടുന്നുണ്ടല്ലോ...അല്ല ആറു മാസം നിന്നെ ഡാഡി സമ്മതിക്കോ..?? " "പിന്നേ സമ്മതിക്കാതെ...സമ്മതിച്ചില്ലേലും എനിക്ക് പോണം അത് എന്റെ ഡ്രീം ആണ്.. ആന്റിക്ക് അറിയാലോ എന്റെ പാഷൻ ഫോട്ടോഗ്രഫി ആണെന്ന്..." "അതൊക്കെ അറിയാം...എന്തായാലും നീ മുന്നോട്ടു പൊക്കോ ഞാൻ ഉണ്ടട കൂടെ.. " ആന്റി പറയുന്നത് കേട്ടപ്പോൾ ഞാനൊന്ന് ചിരിച്ചു കൊടുത്തു...എന്റെ അമ്മയെ പോലെ ആണ് ആന്റി...അല്ല അമ്മ തന്നെ ആണ്... "എന്താടാ നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്.. " "ഏയ്‌ ഒന്നുല.. " "അതല്ല എന്ത് പറ്റി... " "എന്റെ അമ്മ ഉണ്ടായിരുന്നേൽ.. എന്നോട് ഇതുപോലെ പറയുന്നത് ഞാനൊന്ന് സങ്കല്പ്പിച്ചു നോക്കിയതാ...അമ്മയെ കാണാൻ ഉള്ള ഭാഗ്യം പോലും എനിക്ക് ഉണ്ടായില്ലല്ലോ... " ഞാൻ അത് പറഞ്ഞപ്പോൾ ആന്റി എന്റെ തലയിൽ തലോടി.. "നീ എന്താടാ ഇങ്ങനെ ഒക്കെ പറയുന്നേ.. " "ചെറുപ്പത്തിൽ ചേച്ചി പറയുമായിരുന്നു... ഞാൻ വന്ന കാരണം ആണ് ചേച്ചിക്ക് അമ്മയില്ലാതെ ആയതേന്ന്...ഒരുകണക്കിന് ശെരിയാണ്..എന്നേ പ്രസവിച്ച കാരണം അല്ലേ അമ്മ മരിച്ചത്..." "ആദി... നീ എന്തൊക്കെയാ ഈ പറയുന്നേ.. അവൾക് അത്രേ ആയുസ്സ് ഒള്ളൂ...പിന്നേ നിനക്ക് ജന്മം തന്നിട്ട് അല്ലേ അവൾ പോയത് " ഞാനൊന്നും മിണ്ടിയില്ല.. "അല്ല അഞ്ജലി ഉണ്ടോ വീട്ടിൽ അതോ ഭർത്താവിന്റെ വീട്ടിൽ ആണോ. " "ഹും.. വീട്ടിൽ തന്നെ ഉണ്ട്...അവൾക്ക് കെട്ട്യോന്റെ വീട്ടിൽ സൗകര്യം പോരാ... ഇഷ്ടപ്പെട്ടവന്റെ കൂടെ കല്യാണം കഴിച്ചത.. ഇപ്പൊ അവളും കെട്ട്യോനും അച്ചിവീട്ടിൽ ആണ്..അവനും ഏട്ടന്റെ കൂടെ ബിസിനസ് നോക്കുന്നുണ്ട്...എനിക്ക് അങ്ങോട്ട് പോകാനെ തോന്നുന്നില്ല.." "അതൊന്നും നീ നോക്കണ്ട.... " "ഞാനൊന്നും നോക്കുന്നില്ല അവരായി അവരുടെ പാടായി... " "നീ ഇത് കഴിക്ക് ഞാൻ പോയി ഉച്ചക്കത്തെ ഫുഡ്‌ റെഡി റെഡി ആക്കട്ടെ.. നിന്നെ ഇന്ന് കഴിപ്പിച്ചിട്ടെ വിടുന്നോള്ളൂ.... " "ഞാൻ കഴിച്ചിട്ടേ പോവൂ..അല്ല പിന്നേ..." ____________________________________ "രാധു നീ ഇങ്ങനെ കരയാതെ.. അത് കഴിഞ്ഞില്ലേ...ആരും കണ്ടിട്ടില്ല... നീ ക്ലാസിലേക്കു പൊക്കോ..." റാം ആണ്.. "ഇല്ല ഞാൻ വീട്ടിലേക് പോവാ... " "ഡീീ നിനക്ക് വട്ടാണോ മര്യാദക്ക് ക്ലാസിലേക്കു വന്നേ രണ്ട് പീരിയഡ് കഴിഞ്ഞു... " "ഇല്ല ദേവു എനിക്ക് തീരെ വയ്യ...ഞാൻ വീട്ടിൽ പോവുന്നു.. " "എന്നാ പിന്നേ ഞാനും വരാം.. നീ ഇല്ലാതെ ക്ലാസിൽ ഇരിക്കാൻ ഒരു മൂഡും ഇല്ല... " "എന്നാൽ വാ രണ്ട് പേരെയും ഞാൻ ആക്കി തരാം.. " റാം പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും അവനെ നോക്കി.. "വീട്ടിലേക് അല്ല ബസ്സ്റ്റോപ്പ്‌ വരെ.. നടക്കാൻ ഞാനും വരാം എന്ന്.. " "നിന്റെ കയ്യിൽ നിന്ന് ഞങ്ങൾ അത്രേ പ്രതീക്ഷിച്ചിട്ടോള്ളൂ... അല്ലേ രാധു.. " ദേവു പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു.. ഞങ്ങൾ മൂന്ന് പേരും കൂടി ബസ്സ്റ്റോപ്പിലേക്ക് നടന്നു... "ദേ.. ബസ്സ്... " ബസ്സ്റ്റോപ്പ് ന്റെ മുന്നിൽ എത്തിയില്ല അപ്പോഴേക്കും ബസ്സ് എത്തിയിരുന്നു.. ഞാൻ ദേവുവും ഓടി ചെന്നപ്പോഴേക്കും അത് പോയി... 🎶🎶ഓടേണ്ട ഓടേണ്ട... ഓടി തളരെണ്ടാ.. ഓമന പൂമുഖം വാടിടെണ്ടാ..ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമന ചുണ്ടത്തൊരുമ്മ നൽകാൻ..🎶🎶 ഞങ്ങൾ കിതച്ചു നിക്കുന്നത് കണ്ടപ്പോൾ ബസ്സ്റ്റോപ്പിൽ ഉണ്ടായിരുന്ന കൊറേ അലവലാതികൾ ആണ്... "നിങ്ങൾ അങ്ങോട്ട് നോക്കണ്ട... " റാം ആണ്... "ദോണ്ടെ...ഈ കഷിയെ മനസ്സിലായോ മക്കളെ..." അതിലെ ഒരുത്തൻ എന്നേ ചൂണ്ടി കൊണ്ട് പറഞ്ഞു.. "ആഹാ ഇത് നമ്മുടെ SI സർന്റെ മോളല്ലേ...." വേറൊരുത്തൻ.. ഞാൻ അയാളെ അറപ്പോടെ നോക്കി.. അവർ നാലാളുകൾ ഉണ്ടായിരുന്നു...അവർ ഞങ്ങൾക്ക് ചുറ്റും നടക്കാൻ തുടങ്ങി... ഞാൻ പേടിച് റാമിന്റെ കൈകളിൽ മുറുകെ പിടിച്ചു... "മോൾടെ അച്ഛൻ ഞങ്ങൾക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്...അല്ലേടാ സണ്ണി.. " "അതേ അതേ ഒന്നും മറക്കാൻ പറ്റില്ല..." "ഡോ.. മാറി നിക്കഡോ.. " റാം ആണ്... "നീ ആരാ ഈ കൊച്ചിന്റെ ഇഷ്ടക്കാരൻ ആണോ അതോ ആ കൊച്ചിന്റെയോ .. " "ഡോ സൂക്ഷിച്ചു സംസാരിക്കണം... " "ഒന്ന് പോ ചെറുക്കാ... മോളു പറ... ഇവൻ ആരാ..." അയാൾ എന്നേ നോക്കി ഒരു വൃത്തിക്കെട്ട ചിരിയോടെ ചോദിച്ചു... ഞാൻ ദേവുന്റെ കയ്യിൽ മുറുകെ പിടിച്ചു... അപ്പോഴേക്കും ബസ്സ് വന്നു... ഞാൻ ദേവൂനെ വിളിച്ചു ബസ്സിൽ കേറാൻ തുടങ്ങിയതും അയാൾ മുന്നിലേക്ക് കേറി നിന്നു... "നമുക്ക് ഒന്ന് വിശദമായിട്ട് കൂടണം കേട്ടോ മോളെ..." അയാൾ പറഞ്ഞതും ഞാൻ റാമിനെ നോക്കാതെ ബസ്സിൽ കേറി ദേവൂനെ കൂട്ടി ബസ്സിൽ കേറി... ബസ്സിൽ കേറിയത് മുതൽ ഞങ്ങൾ ഒന്നും മിണ്ടിയില്ല... പെട്ടന്ന് ദേവു എന്റെ നേർക്ക് തിരിഞ്ഞു... "ഒരു കാര്യം പറയാലോ രാധു...റാം നല്ല ആൾ തന്നെ ആണ്.. പക്ഷേ എനിക്ക് ഇപ്പൊ തോന്നുന്നു അവൻ ഒരു നട്ടെല്ല് ഇല്ലാത്തവൻ ആണെന്ന്...കാര്യം എന്തൊക്കെ പറഞ്ഞാലും റാമിന്റെ പകരം കൂടെ ഉണ്ടായിരുന്നത് ആദി ആയിരുന്നേൽ അവന്മാർ ഇങ്ങനെ വായിട്ട് അലക്കുമായിരുന്നില്ല...ആദി അവരുടെ എല്ല് നൂഡിൽസ് ആക്കിയേനെ...റാം ഒരുമാതിരി പഴകഞ്ഞികുടിയൻ..." അവൾ ദേഷ്യത്തോടെ പറഞ്ഞു.... "അവന്റെ കൂടെ എങ്ങനെ രാത്രി പുറത്ത് പോവും.. ഇതല്ലേ അവസ്ഥ ... ആ വൃത്തികെട്ടവന്മാർ പറയുന്നത് അവൻ കേട്ട് നിന്നു... ആദി എങ്ങാനും ആവണമായിരുന്നു..." ഞാൻ അവള് പറയുന്നത് കേട്ട് ഇരുന്നു.. വീട്ടിൽ എത്തിയതും നേരെ റൂമിൽ ചെന്ന് കിടന്നു.... "നീ ഇപ്പോ പോയതല്ലേ ഒള്ളൂ.. അപ്പോഴേക്കും തിരിച്ചു വന്നോ... രാധു എന്ത് പറ്റി.." "വയ്യ അമ്മേ.. അതാ വന്നത്..." "ഞാൻ പറഞ്ഞതല്ലേ പോകണ്ട.. എന്ന്.. ഇപ്പൊ എന്തായി.. തുളസിയില ഇട്ട് ഒന്ന് ആവി പിടിച്ചാൽ തലവേദന പോകും... ഞാൻ എടുത്തിട്ട് വരാം.. " എന്നും പറഞ്ഞു അമ്മ പോയി.. ഞാൻ ഇന്ന് നടന്നത് ഒക്കെ ആലോചിച് കിടന്നു.. ദൈവമേ ഞാൻ ആ കാട്ടളനിൽ നിന്ന് എങ്ങന ഒന്ന് രക്ഷപെടാ... എന്റെ മനസിലേക്ക് ദേവു പറഞ്ഞത് ഓടി വന്നു.... എന്റെ ജീവിതത്തിൽ എന്തൊക്കെയാ നടക്കാൻ പോകുന്നത്.. _____________________________________ "ജീവിതം ഒന്നല്ലേ ഒള്ളൂ ആന്റി.. അത് നമുക്ക് നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ കഴിയണം അക്കാര്യത്തിൽ ആന്റി പൊളിയാ...വീട്ടുകാരുടെ നിർബന്ധത്തിന് നിക്കാതെ ആന്റി ആന്റിയുടെ ഇഷ്ടത്തിന് നിന്നില്ലേ...എന്റെ ആഗ്രഹം എന്താന്ന് അറിയോ ആന്റി.. " "ഇല്ല നീ... പറ.. " "എനിക്ക് എന്റെ പെണ്ണിനേയും കൂട്ടി ലോകം മുഴുവൻ ചുറ്റി കാണണം... പിന്നെ എന്റെ ഫേവ്റൈറ്റ് പ്ലേസ് പാരിസിൽ അവളെ കൊണ്ട് പോകണം അവളുടെ കൂടെ അവിടെ കുറെ ദിവസം സ്റ്റേ ചെയ്യണം.." ഞാൻ അതും പറഞ്ഞു ആന്റിയെ നോക്കി.. "ഹ്മ്മ് കഴിഞ്ഞൊ...? " "ഇല്ല കഴിഞ്ഞിട്ടില്ല...ഇതൊന്ന് മാത്രം.. ഇനിയും ഉണ്ട് " "അല്ല നിന്റെ പെണ്ണ് എന്ന് പറയുന്നത് ആരാ... " "വേറെ ആരാ രാധു..തന്നെ " "അതിന് അവളെ നിനക്ക് തന്നാൽ അല്ലേ..." "തരേണ്ട.. ഞാൻ എടുത്തോണ്ട് പോരും.." "പിന്നെ പിന്നെ . നിന്റെ ഡാഡി ഇപ്പോ സമ്മതിക്കും...അവളെ വീട്ടിൽ കൊണ്ട് വരാൻ.. " "ഡാഡി സമ്മതിക്കും ഇല്ലേലും ഞാൻ അവളെ കെട്ടും...വീട്ടിൽ കേറ്റിയില്ലേൽ അവിടെന്ന് ഇറങ്ങും അന്തസ്സായി ജോലി എടുത്തു നോക്കും.. അല്ലേലും ഡാഡിയെയും അദ്ദേഹത്തിന്റെ സ്വത്തും കണ്ടിട്ട് അല്ല ഞാൻ അവളെ സ്നേഹിച്ചത്... " ഞാൻ ദേഷ്യത്തോടെ പറഞ്ഞതും.. ആന്റി എന്റെ കയ്യിൽ പിടിച്ചു.. ചിരിച്ചു . "നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ...ആദ്യം അവളെ ഒന്ന് സെറ്റ് ആക്ക് എന്നിട്ട് മതി....ഇരിക്കുന്നതിനു മുന്നേ കാൽ നീട്ടല്ലേ.. " ആന്റി എന്നേ ആക്കിയ പോലെ തോന്നി.. ഞാൻ ആന്റിയെ തുറിച്ചു നോക്കി.. എണീറ്റു.. "ഡാ നീ പോവാണോ.. " "ആ.. " "അപ്പൊ ഞാൻ ഉണ്ടാക്കിയ ഫുഡ്‌. " "ഒറ്റക് ഇരുന്നു കഴിച്ചോ..." എന്നും പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. കോളേജിന്റെ മുന്നിൽ എത്തിയപ്പോൾ അജുന് വിളിച്ചു.. "ആദി...നീ എങ്ങോട്ടാ പോയത്..." "ഞാൻ കോളേജിന്റെ പുറത്ത് ഉണ്ട് വരുന്നേൽ വാ..." "ആ ഞങ്ങൾ ദാ വരുന്നു.. " ഞാൻ അവന്മാരെ വെയിറ്റ് ചെയ്ത് നിന്നു... പിന്നെ അവർ വന്നു.. "നിന്റെ നെറ്റിയിൽ എന്ത് പറ്റി.. " അജു ആണ്. "ഒന്നുല.. " "ആദി എങ്ങോട്ടാ.. " പാച്ചു ആണ്.. "എങ്ങോട്ട് വേണേലും.. " "എന്നാ ബിയർ പാർലറിലേക്ക് വിട്ടാലോ... " അജു ആണ്.. "അത് നല്ല ഐഡിയ.. അങ്ങോട്ട് പോകാം അതാണേൽ ദാഹവും മാറും... " "എന്നാ പിന്നെ പോകലെ.. " "പിന്നല്ല നീ വണ്ടി വിട് ആദി... " നേരെ പാർലറിലേക്ക്...അവിടെ ചെന്ന് അവന്മാർ ആദ്യം ആയിട്ട് കാണുന്നത് പോലെ ആയിരുന്നു ആക്രമണം... "ആദി.. ഇതാ..നീയും കഴിക്ക്.. " സനു ആണ്.. സത്യം പറഞ്ഞാൽ എനിക്ക് കഴിച്ചു നോക്കണം എന്നുണ്ടായിരുന്നു... "നീ കഴിക്ക് മുത്തേ..ഇതൊക്കെ ഒരു രസം അല്ലേ... " അവന്മാർ പറഞ്ഞപ്പോൾ പിന്നെ എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല.. ഞാൻ ഒരു ഗ്ലാസ്‌ വാങ്ങി കണ്ണിറുക്കി അടച്ച് അങ്ങ് കുടിച്ചു... "ഡാ.. എന്നാ ഇത് ട്രൈ ചെയ്ത് നോക്ക്.. " എന്നും പറഞ്ഞു പാച്ചു ഒരു ഗ്ലാസ്സ് കൂടി തന്നു..രാധു ആ റാമിനെ കെട്ടിപിടിച്ചു നിൽക്കുന്ന രംഗം മനസിലേക്ക് വന്നപ്പോൾ ഒന്നല്ല രണ്ടല്ല അതിലേറെ കുടിച്ചു.. "ഡാ സനു... മതി കൊടുത്തത്.. അവന്റെ ഏട്ടൻ നമ്മളെ പഞ്ഞിക്കിടും.. " അജു ആണ്.. "ഡാ എനിക്ക് താടാ... എനിക്ക് ഇനിയും കുടിക്കണം...നിങ്ങൾക് അറിയോ...എന്റെ ഏട്ടനു മാത്രമേ എന്നോട് സ്നേഹം ഒള്ളൂ...എന്തിന് ഒരുത്തിയെ സ്നേഹിച്ചു..അവൾക്ക് ആണേൽ എന്നേ കണ്ണെടുത്താൽ കണ്ടൂടാ..." "ആദി മതി പൂവാം.. " "പറ്റില്ല .. ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം നിങ്ങളോട് പറയട്ടെ.. " "അതൊക്ക പിന്നെ പറയാം " "ഡാ #%%#%മോനേ ഇരിക്കട അവിടെ... ഞാൻ പറയുന്നത് കേട്ടിട്ട് മൂന്നെണ്ണവും എണീറ്റാൽ മതി... എനിക്ക് രാധുനെ കല്യാണം കഴിക്കണം..." "ശെരി.. അതൊക്കെ റെഡി ആക്കാം . ഇപ്പൊ പോവാം ഇവിടെ നിന്നാൽ ശെരിയാവില്ല.." സനു ആണ്... "ആദി ഞാൻ ഡ്രൈവ് ചെയ്യാം.. "പാച്ചു ആണ് ഞാൻ അവനെ പിടിച്ചു പിറകിലേക്ക് തള്ളി... "നിങ്ങൾ ഒക്കെ എന്താടാ കരുതിയെ . ഞാൻ കള്ളിന്റെ പുറത്ത് കാണിച്ചു കൂട്ടുകയാണെന്നോ..എനിക്ക് നല്ല ബോധം ഉണ്ട്...ഞാൻ ഡ്രൈവ് ചെയ്തോളാം.. " ഞാൻ ബൈക്കിൽ കയറി..ഡ്രൈവ് ചെയ്യുമ്പോൾ തലക്ക് ആകെ ഒരു പെരുപ്പ് പോലെ... "ദേ... ആദി ചെക്കിങ്..നമ്മൾ പെട്ടു.... " പാച്ചു മുന്നിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.. "ദൈവമേ. അതെന്റെ ഭാവി അമ്മായിഅച്ഛൻ ആണല്ലോ ഡാ..." തുടരും... #📙 നോവൽ
16.3k കണ്ടവര്‍
10 മണിക്കൂർ
🔥എന്റെ രാവണൻ 2🔥 പാർട്ട്‌ 1 ആൻവി ____________________________________ "മിസ്റ്റർ ആനന്ദ് മേനോൻ...നിങ്ങളെ ഇവിടേക്ക് വിളിച്ചു വരുത്തിയത് എന്തിനാന്നു മനസിലായി കാണുമല്ലോ..നിങ്ങളുടെ അനിയൻ ഇവിടെ വരുന്നത് പഠിക്കാൻ ആണോ അതോ കോളേജിൽ കിടന്ന് അടി ഉണ്ടാക്കാൻ ആണോ..? " പ്രിൻസിപ്പാൾ പറയുന്നത് കേട്ട് ഏട്ടൻ എന്നേ ഒന്ന് നോക്കി...എനിക്ക് ആണേൽ ദേഷ്യം വരുന്നുണ്ട് 😡..അയാളെ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ട്...ഏട്ടൻ ഉണ്ടായി പോയി "നിങ്ങളുടെ ഫാദർ ഗോവിന്ദ് സർ ഈ കോളേജിന് വേണ്ടി ഒരുപാട് സഹായം ചെയ്തിട്ടുണ്ട്.. അത് മറന്ന് കൊണ്ട് പറയുക അല്ല...ഇനി ഒരു പ്രശ്നം നിങ്ങളുടെ അനിയന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ ഉറപ്പായും കോളേജിൽ നിന്ന് പുറത്താക്കുംമാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞു ...ഇത് ഒന്നോ രണ്ടോ തവണ അല്ല ഒരുപാട് ആയി...ഇവൻ അടിച്ച പയ്യൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്..." പ്രിൻസി എന്നേ അടിമുടി ഒന്ന് നോക്കി... ഞാൻ ദേഷ്യം കടിച്ചു പിടിച്ചു നിക്കാ...എന്റെ നോട്ടം ചെന്ന് വീണത് ടേബിളിൽ ഉള്ള ഫ്ലവർവൈസിൽ ആണ്.. എന്റെ നോട്ടം കണ്ടിട്ട് ഏട്ടൻ അത് നീക്കി വെച്ചു... "സർ.. ഇനി ഒരു പ്രശ്നം ഇവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാതെ ഞാൻ നോക്കികോളാം.. " ഏട്ടൻ അയാളോട് താഴ്മയായി സംസാരിക്കുന്നത് കേട്ട് എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല.. "ഏട്ടൻ എന്തിനാ ഇയാള..." "ആദി ഷട്ട് അപ്പ്‌.. " എന്നേ പറയാൻ അനുവദിക്കാതെ ഏട്ടൻ ശബ്ദമുയർത്തി .. "കേട്ടില്ലേ...മുതിർന്നവരോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിയില്ല അനിയന്..ഞാനൊരു അദ്ധ്യാപകൻ ആണെന്ന് പോലും അവൻ നോക്കാറില്ല. .ഗോവിന്ദ് സർനെ വിചാരിച്ചു കൊണ്ട് ആണ് ഇവൻ ഇപ്പോഴും ഇവിടെ പഠിക്കുന്നത്... " ഓ പിന്നേ 😏ഇല്ലേൽ ഇയാൾ അങ്ങ് ഒലത്തും... അയാൾ വീണ്ടും പറയാൻ തുടങ്ങി... "താൻ ഇയാളുടെ വേഷം നോക്ക്...ഇതൊരു പേര് കേട്ട കോളേജ് ആണ് ഇവിടെ ഡ്രസിങ്ങിൽ പോലും ഞങ്ങൾ വളരെ സ്ട്രിക്ട് ആണ്...യൂണിഫോം ഇല്ലന്നെ ഒള്ളൂ....എന്ന് വെച്ച് തോന്നിയ പോലെ വരാം എന്നല്ല...ഒന്നും വേണ്ട ദേ ഇവന്റെ മുടി നോക്...പലതവണ ഞാൻ വാർണിങ് കൊടുത്തതാണ് മുന്നിലേക്ക് വീണു കിടക്കുന്ന ആ മുടി വെട്ടി വരാൻ..ഇവിടെ എല്ലാ സ്റ്റുഡന്റസിനോടും പറഞ്ഞിട്ടുണ്ട് ഫ്രീക്ക് വേഷങ്ങൾ ഒന്നും വേണ്ട എന്ന് അവർ അത്പോലെ ചെയ്ത്.. ബട്ട്‌ ഇവൻ ചെയ്തില്ല.. പിന്നെ താടി ഒക്കെ ആവാം എന്ന് വെച്ച് ഇങ്ങനെ നീട്ടി വളർത്തി കോളേജിൽ വരരുത് എന്ന് പറഞ്ഞിരുന്നു...തന്റെ അനിയൻ കാരണം ഈ കോളേജിനു ചീത്തപേര് ഉണ്ടാവരുത്.. അത് മാത്രം ആണ് പറയാൻ ഉള്ളതു...ഇനി ഒരു പ്രോബ്ലം ഇവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത് " അയാളുടെ വർത്താനം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു . "ഹലോ സർ താടിയും മുടിയും ഒക്കെ എന്റെ ആണ്... ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ വളർത്തും ..എനിക്ക് ഇഷ്ടമില്ലാത്തത് കണ്ടാൽ പ്രതികരിക്കും അതെന്റെ ഇഷ്ടം ..ഇതിന്റെ പേരിൽ എന്നേ പുറത്താക്കിയാൽ എനിക്ക് ഒരു ചുക്കും ഇല്ല.. " "ആദി...ഞാൻ നിന്നോട് മിണ്ടാതെ നിക്കാൻ പറഞ്ഞു..." ഏട്ടൻ എന്നേ തുറിച്ചു നോക്കി.. "സോറി സർ അവനു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു...ഹോസ്പിറ്റലിൽ ഉള്ള പയ്യന്റെ ചികിത്സ ചിലവ് ഞാൻ നോക്കികോളാം.. ധാ ഈ ചെക്ക് അവന്റെ ഫാമിലിക്ക് കൊടുക്കണം... " "ഓക്കേ ദിസ്‌ ഈസ്‌ തെ ലാസ്റ്റ് ചാൻസ്.. " "ആദി.. come with me.. " ഏട്ടൻ അതും പറഞ്ഞു പുറത്തേക് പോയി... ഞാൻ ആ പ്രിൻസിയെ ഒന്ന് നോക്കി പേടിപ്പിച് ഏട്ടന്റെ പിന്നാലെ പോയി... "എന്താ ആദി ഇതൊക്കെ... അച്ഛൻ ഇത് അറിഞ്ഞിട്ടില്ല...അറിഞ്ഞാൽ ആദ്യം വഴക്ക് എനിക്ക് ആയിരിക്കും നിന്നെ സപ്പോർട്ട് ചെയ്തതിന്..ശെരിക്കും നീ എന്തിനാ ആ പയ്യനെ തല്ലിയത്.. " ഞാൻ അത് പുച്ഛിച്ചു... "ഏട്ടൻ അയാളുടെ മുന്നിൽ ഇങ്ങനെ താഴ്ന്ന് കൊടുക്കേണ്ട ആവശ്യം ഒന്നുല...പോവാൻ പറ.. " "ഇതല്ല ഞാൻ നിന്നോട് ചോദിച്ചത്..." "ചോദിച്ചതിന് എല്ലാം ഉത്തരം പറയണം എന്നുണ്ടോ?? 😡 എന്നാ കേട്ടോ എനിക്ക് തല്ലാൻ തോന്നി തല്ലി...ഹും.." അത്രയും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു...തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് ഞാൻ കണ്ടു... ഇനി ഞാൻ എന്നേ പരിജയ പെടുത്താം ഞാൻ ആദവ് ജി മേനോൻ...ആ പോയത് മൈ ബ്രോ ആനന്ദ് മേനോൻ...ഡാഡി ഗോവിന്ദ് മേനോൻ...ഒരു സിസ്റ്റർ കൂടി ഉണ്ട് അഞ്ജലി...തത്കാലം എന്നേ കുറിച്ച് ഇത്രയും അറിഞ്ഞാൽ മതി..... പിന്നെ ഇപ്പൊ എന്താ പ്രോബ്ലം എന്ന് വെച്ചാൽ ഒരു ചെറിയ അടിപിടി അതിന്റെ വിസ്ഥാരം ആണ് ഇപ്പൊ കഴിഞ്ഞത്....കാരണം ഞാൻ വഴിയേ പറയാം... "ആദി... എന്തായി മാൻ... നിന്റെ ഏട്ടൻ വന്നോ.." എന്റെ ചങ്ക് പ്രണവ് എന്നാ പാച്ചു.. "അതൊക്കെ അവിടെ നിക്കട്ടെ...ആ ഹോസ്പിറ്റലിൽ കിടക്കുന്നവന്റെ അവസ്ഥ എന്താ.. " ഞാൻ ചോദിച്ചു. "കൊഴപ്പം ഒന്നുല...icu ന്ന് മാറ്റി...." "ഹ്മ്മ്...നീ വാ...ഗേറ്റ് ന്റെ മുന്നിൽ പോയി നിക്കാം... " "ആ വായോ...നമ്മുടെ സുന്ദരികുട്ടി വരാൻ ടൈം ആയി അല്ലേ.. " അവൻ പറയുന്നത് കേട്ട് ഞാൻ അവന്റെ കവിളിൽ പിടിച്ചു ഞെരിച്ചു.. "നമ്മുടെ അല്ല... എന്റെ എന്റെ മാത്രം...ഇനി നിന്റെ വായിൽ നിന്ന് ഇങ്ങനെ വീഴരുത്... " "ഇല്ല... ഇല്ലടാ... നീ പിടി വിട്... " അവൻ ദയനീയ മായി പറഞ്ഞപ്പോൾ ഞാൻ വിട്ടു..അവനെ ഉന്തി മാറ്റി ഞാൻ മുന്നിൽ നടന്നു... ഗേറ്റ്ന്റെ ഫ്രന്റിൽ നിർത്തിയിട്ട് എന്റെ ബുള്ളെറ്റിൽ കയറി ഇരുന്ന് അവളെ വെയിറ്റ് ചെയ്തു... ഈ അവൾ ആരാണ് എന്നല്ലേ.. അതന്നെ എന്റെ സുന്ദരി കുട്ടി ..അനുരാധ..my dear രാധു... അവളെ കുറിച്ച് ഒന്നേ പറയാൻ ഒള്ളൂ.. she is something special for me 💖.. രാധുനെയും കാത്തിരിക്കുമ്പോൾ ആണ് നമ്മുടെ ബാക്കി ഫ്രണ്ട്സ് ഒക്കെ വന്നത്...അർജുൻ എന്നാ അജു...സനൽ എന്ന സനു...പിന്നേ അവന്മാരുടെ കൂതറ പെണ്ണുങ്ങളും... "ഹേയ്... ആദി..how u mahn.. " അജുന്റെ കൂടെ ഉള്ള പെണ്ണാണ് ഷാലിൻ.. "Am good.. " ഞാൻ അവളെ നോക്കാതെ പറഞ്ഞു... "ആദവ്...." പുറകിൽ നിന്നൊരു വിളികേട്ടപ്പോൾ ഞങ്ങൾ എല്ലാരും കൂടെ തിരിഞ്ഞു നോക്കി... ആളെ കണ്ടപ്പോൾ ഞാനൊന്നു പുച്ഛത്തോടെ ചിരിച്ചു... " ആരിത് നമ്മുടെ കോളേജ് ചെയർമാനോ.. ഹ്മ്മ് എന്താ ഇപ്പൊ ഇങ്ങോട്ട് വന്നത്.... " "എനിക്ക് നിന്നോട് കൊറച്ചു സംസാരിക്കണം..." അവൻ ആണ്.. "സംസാരിച്ചോ...?? " "അത് പിന്നേ ഒറ്റക് വേണം.. " അവൻ പറഞ്ഞപ്പോൾ ഞാൻ ബുള്ളറ്റിൽ നിന്ന് ചാടി ഇറങ്ങി..മുന്നിലേക്ക് വന്ന മുടി ഒതുക്കി വീണ്ടും അവിടെ കേറി ഇരുന്നു... "ഇവിടെ നിന്ന് സംസാരിക്കാൻ പറ്റുന്നത് നീ സംസാരിച്ചാൽ മതി.. പറ്റില്ലേൽ പോടാ... " "ഓക്കേ ഫൈൻ...എനിക്ക് സംസാരിക്കാൻ ഉള്ള അനുനെ പറ്റി ആണ്...നിന്റെ ശല്ല്യം കാരണം അവൾക് കോളേജിൽ വരാൻ പോലും പേടി ആണ്...നീ എന്തിനാ അവളെ ഇങ്ങനെ irritate ചെയ്യുന്നത്...ഇനിയും ഇതൊന്നും ഞാൻ ക്ഷെമിച്ചു എന്ന് വരില്ല... " അവൻ എനിക്ക് നേരെ കൈ ചൂണ്ടി... "പിന്നേ നീ ഒലത്തും...ഒന്ന് പോടാ.. നിന്നെ പോലെ ഒരു സമാധാനവാദികൾ ഒന്നും എന്നോട് ഏറ്റു മുട്ടാതെ ഇരിക്കുന്നതാണ് നല്ലത്....അല്ല നീ പറഞ്ഞു അവൾക്ക് എന്റെ ശല്ല്യം ഉള്ളത് കാരണം ഇങ്ങോട്ട് വരാൻ പേടി ആണെന്ന് എന്ന്.. അപ്പൊ നീയും നിന്റെ സ്നേഹവും ഉണ്ടായിട്ടും അവൾ വന്നില്ലേൽ...നിന്നെക്കാൾ ഒരു പടി മുകളിൽ അല്ലേ ഞാൻ... " ഞാൻ അത് ചോദിച്ചപ്പോൾ അവൻ എന്നേ ദേഷ്യത്തോടെ നോക്കി.. "അയ്യേ എന്താ.. ഇത് റാം നിനക്ക് ഈ ഭാവം ഒട്ടും ചേരുന്നില്ല...നീ സമാധാന പ്രിയൻ ആയ റാം ആവുന്നത് ആണ് കൂടുതൽ ഭംഗി.വെറുതെ എന്റെ ടെംപർ തെറ്റിക്കണ്ട... എന്നാ ചെല്ല് മോനേ ശ്രീരാമ... " ഞാൻ അവനെ പുറകിലേക്ക് തള്ളി... ദേ ആ പോയവൻ ആണ് ശ്രീ റാം കോളേജിലെ എല്ലാവരുടേയും കണ്ണിലുണ്ണി...കോളേജ് ചെയർമാൻ...അതിലുപരി എന്റെ പെണ്ണ് സ്നേഹിക്കുന്നവൻ എന്നാണ് അവൾ പറയുന്നത് ഞാൻ അത് കാര്യമാക്കുന്നില്ല ...ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടവും ഞാൻ ഇവരുടെ ഇടയിൽ ആരാ എന്ന്...സംശയം വേണ്ട *വില്ലൻ* ഈ ഞാൻ തന്നെ ആണ്... "ആദി... നിന്റെ പെണ്ണ് വരില്ലേ... " "അവള് വരാതെ എവിടെ പോവാന പാച്ചു..." "ആദി are u mad... നിന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്...നീ ഒന്ന് മനസ്സ് വെച്ചാൽ എത്ര പെണ്ണുങ്ങൾ നിന്റെ പിന്നാലെ വരും..എന്നിട്ടും നീ ഒരു പീറ പെണ്ണിന് വേണ്ടി ഇങ്ങെനെ വെയിറ്റ് ചെയ്യുന്നത് കഷ്ടം തന്നെ...ഒട്ടും മോഡേൺ അല്ലാത്ത അവളെ നിനക്ക് എങ്ങനെ ഇഷ്ടപ്പെട്ടു അതിന് മാത്രം എന്ത് പ്രത്യേകതയാണ് അവൾക്ക് ഉള്ള . ഹും.. " ഷാലിൻ ആണ്.. അവള് പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല...ഞാൻ ദേഷ്യത്തിൽ ബുള്ളറ്റിൽ നിന്ന് ചാടി ഇറങ്ങി അവളെ മുടിക്ക് കുത്തി പിടിച്ചു അജുന്റെ അടുത്തേക് ഉന്തി... "അവളെ കുറിച്ച് ഒരക്ഷരം മിണ്ടിപോകരുത്... തുണിക്ക് ദാരിദ്ര്യം പിടിച്ച നിനക്കൊന്നും എന്റെ പെണ്ണിനെ കുറിച്ച് പറയാൻ അർഹത ഇല്ല... അജു എന്റെ മുന്നിൽ നിന്ന് കൊണ്ട് പൊക്കോ ഇവളെ... " "ശാലു.... വാ വരാൻ... " അജു അവളെ വലിച്ചു കൊണ്ട് പോയി. "എത്ര ധൈര്യം ഉണ്ട് അവൾക്ക് എന്റെ പെണ്ണിനെ പറ്റി പറയാൻ.." "ആദി... കൂൾ... ഒരർത്ഥത്തിൽ അവൾ പറഞ്ഞതിൽ കാര്യം ഉണ്ട്... " സനു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി.. "അ.. അല്ല.. ആദി... അങ്ങനെ അല്ല...രാധുന് നിന്നെ ഇഷ്ടമല്ലല്ലോ.. അവൾക്ക് ഇഷ്ടം റാമിനെ ആണ്... അപ്പൊ പിന്നേ അവൾ നിന്നെ ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ പോണില്ല..അവൾ റാമിന്റെ കൂടെ ജീവിക്കും " അവൻ പറയുന്നത് കേട്ട് ഞാൻ അവന്റെ കോളറിൽ പിടിച്ചു.. "അത് നിയണോ തീരുമാനിക്കുന്നത്.... രാധുവിന് ഒരു ജീവിതം ഉണ്ടേൽ അത് എന്റെ കൂടെ ആയിരിക്കും.. എന്തൊക്കെ വന്നാലും അതിൽ ഒരു മാറ്റവും വരാൻ പോണില്ല..നേടണം എന്ന് വിചാരിച്ചാൽ നേടിയിരിക്കും ഞാൻ... " "നീ ഒരുമാതിരി വില്ലന്മാരെ പോലെ പെരുമാറല്ലേ... അവൾക്ക് നിന്നെ ഇഷ്ടമല്ല... അവൾ നിന്നെ എന്താ വിളിക്കുന്നത് എന്നറിയോ... " സനുന്റെ പെണ്ണ് അഞ്ജനയാണ്.. ഞാൻ അപ്പൊത്തന്നെ സനുവിനെ വിട്ട് അവളെ നോക്കി... " *രാവണൻ* അതാ അവൾ നിനക്ക് ഇട്ട പേര്...നിന്നെ അവൾ അത്രയും ദുഷ്ടനായിട്ടാണ് കാണുന്നത്... " " അതിന് ഞാൻ നല്ലവൻ ആണെന്ന് ആരാ പറഞ്ഞത്.. ഈ കോളജിൽ ആരേലും പറയോ..ഇല്ല എന്റെ നാട്ടിലും പറയില്ല...എന്തായാലും ആ പേര് എനിക്ക് അങ്ങ് വല്ലാണ്ട് ബോധിച്ചു...രാവണൻ..." ഒരു ചിരിയോടെ ഞാൻ പറഞ്ഞു.. "എന്താ ആദി ഇത് കേട്ട് നിനക്ക് ചിരിയാണോ വരുന്നത്...എനിക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ല.. " പാച്ചു ദേഷ്യത്തോടെ പറഞ്ഞു... "അതെന്താ പാച്ചു...നീ ആലോചിച്ചു നോക്ക്.. രാവണൻ.. പത്ത് തലയാൽ പിറന്നവൻ.. സീതയെ പ്രണയിച്ചവൻ.. തല ഓരോന്നായി ചേദിക്കപെട്ടപ്പോഴും.. തലയെടുപ്പോടെ ചിരിച്ചവൻ... *അതേ ഞാൻ രാവണനാണ് എന്റെ രാധുവിന്റെ രാവണൻ* " "ഹ്മ്മ് പിന്നേ.. രാവണൻ സീതയെ കട്ടോണ്ട് പോന്ന പോലെ നീ അവളെ ചെന്ന് പൊക്കി നോക്കി അവളുടെ അച്ഛൻ നിന്നെ വെടിവെച്ചു കൊല്ലും.. " സനു പറയുന്നത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.. "കൊല്ലുന്നേങ്കിൽ കൊല്ലട്ടെ...പക്ഷേ പോകുന്നെങ്കിൽ എന്റെ രാധുനെയും കൊണ്ട് മാത്രം..." "ഇവനോട് പറഞ്ഞിട്ട് കാര്യമില്ല സനു...ഇത് രാവണനെ പോലെ ആ റാമിന്റെ കൈ കൊണ്ട് മരിച്ചാൽ കഥ തീരും അത്ര തന്നെ.ചരിത്രം റിപീറ്റ് ചെയ്യും ഹഹഹ 😂😂. " പാച്ചു പുച്ഛത്തോടെ പറഞ്ഞു.. ഞാൻ ദേഷ്യത്തിൽ അവന്റെ ഷോൾഡറിൽ അമർത്തി പിടിച്ചു... "ആ എടാ കാല. വേദനിക്കുന്നെടാ. ആഹ്." ഞാൻ കൂടുതൽ അമർത്തി.. "പുന്നാര മോനേ പാച്ചു...ആ രാവണൻ അല്ല ഈ രാവണൻ ഇത് ജന്മം വേറെയാ..." ഞാൻ അവനെ തള്ളി മാറ്റി.. "കിട്ടി ബോധിച്ചല്ലോ... ഇനി മാറി നിക്ക്.. " സനു അവനെ പിടിച്ചു കൊണ്ട് പറഞ്ഞു... ഞാൻ വീണ്ടും പഴയപൊസിഷനിൽ വന്നിരുന്നു... ക്ലാസിൽ കേറാൻ ഉള്ള ടൈം ആയിട്ടും അവളെ കണ്ടില്ല...എനിക്ക് ദേഷ്യം വരാൻ തുടങ്ങി.. "ഡാ ആ റാം പറഞ്ഞപോലെ അവൾ വരില്ലായിരിക്കും.. " "അവള് വരും... വരാതെ എവിടെ പോകാനാ പാച്ചു..." "നിനക്ക് എന്ത് ഇത്ര ഉറപ്പ്... റാം പറഞ്ഞില്ലേ അവൾ വരില്ല എന്ന്.. " "റാം ആരാടാ .. അവള് വരും വന്നില്ലേൽ ഞാൻ എന്താ ചെയ്യാന്ന് അവൾക്ക് നന്നായി അറിയാം.. " __________________________________ "അമ്മേ...ഞാൻ ഇറങ്ങാ..." "അല്ല... ഇന്ന് പോണില്ല എന്ന് പറഞ്ഞിട്ട്.. എന്ത് പറ്റി.. " "ഒന്നുല പോണം... " "നീയല്ലേ മോളെ നിനക്ക് വയ്യ എന്ന് പറഞ്ഞത്... റാം വിളിച്ചപ്പോൾ ഞാൻ പറഞ്ഞു നിനക്ക് വയ്യ എന്ന്.. ഇനി ഇന്ന് പോണ്ട മോളെ... " "നീ എന്തിനാ ആരതി മോളെ നിർബന്ധിച്ചു ഇവിടെ നിർത്തുന്നത്..അവൾ പൊക്കോട്ടെ...കോളേജിലേക്ക് അല്ലേ.. " അച്ഛൻ പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു.. "ഹ്മ്മ്... എന്താന്ന് വെച്ച കാട്ടിക്കോ.. " എന്നും പറഞ്ഞു അമ്മ അടുക്കളയിൽ പോയി.. "എന്നാ ഞാൻ പോട്ടെ അച്ഛാ...ലേറ്റ് ആയി ദേവു സ്റ്റോപ്പിൽ ഉണ്ടാവും.. " "നിക്ക് മോളെ അച്ഛന് സ്റ്റേഷനിൽ പോവാൻ ആയി ബസ്സ്റ്റോപ്പിൽ ഞാൻ ആക്കി തരാം.." "അയ്യോ SI സർന് അതൊരു ബുദ്ധിമുട്ട് ആവില്ലേ.. " ഞാൻ കളിയാക്കി ചോദിച്ചപ്പോൾ അച്ഛൻ എന്റെ ചെവി പിടിച്ചു തിരിച്ചു.. "ആ.. അച്ഛാ.. വിട്.. " "ഹ്മ്മ് തത്കാലം വിട്ടു ഞാൻ പോയി യൂണിഫോം ഇട്ട് വരാം.. " "ഹ്മ്മ് ശെരി... " അച്ഛൻ യൂണിഫോം ഇടാൻ പോയി ...ആ ടൈമിൽ ഞാൻ എന്നേ പരിജയ പെടുത്താം...ഞാൻ അനുരാധ മാധവ്...സബ്ഇൻസ്‌പെക്ടർ മാധവ്ന്റെയും ആരതിയുടെയും ഒരേഒരു പുത്രി...ഇപ്പൊ ഡിഗ്രി സെക്കന്റ്‌ ഇയർ...കോളേജിൽ ആകെ കൂട്ട് റാം എന്നാ ശ്രീ റാം എന്റെ ബെസ്റ്റ് ഫ്രണ്ട്..ഞങ്ങളുടെ കോളേജിലെ പിജി സ്റ്റുഡന്റ് ആണ്...പിന്നേ ക്രൈം പാർട്ണർ ദേവു എന്നാ ദേവിക... "പോവാം.. " അച്ഛൻ ആണ്.. ഞാൻ അച്ഛന്റെ കൂടെ ജീപ്പിൽ കേറി.. യാത്രയിൽ ഞാൻ മൗനം പാലിച്ചു.. "മോളെ ആ പയ്യൻ ഇപ്പോഴും നിന്നെ ശല്ല്യം ചെയ്യുന്നുണ്ടോ.." "ഹ്മ്മ്.. " ഞാനൊന്ന് മൂളി.. "അതുകൊണ്ട് ആണോ എന്റെ മോളു കോളേജിൽ പോകാൻ മടി കാണിക്കുന്നത് . " "അത് പിന്നേ അച്ഛാ.. " "ഇതൊക്കെ കോളേജ് ലൈഫിൽ സാധാരണം അല്ലെ.. " "ഇതങ്ങനെ അല്ല അച്ഛാ എനിക്ക് നല്ല പേടിയുണ്ട്.. അവൻ സീരിയസ് ആണ്.. " ഞാൻ പേടിയോടെ അച്ഛനോട് പറഞ്ഞു.. "നീ ഇങ്ങനെ പേടിച്ചാലോ...ഞാനില്ലേ കൂടെ നമുക്ക് അവനെ അങ്ങ് പൂട്ടിയാലോ നീ സമ്മതിക്കാത്തതു കൊണ്ടാണ് ഞാൻ ഇടപെടാത്തത്.. " "വേണം അച്ഛാ അവനെ ജയിലിൽ ഇട്ടോ.. " "അയ്യടാ എന്താ പൂതി...അതൊക്കെ ഞാൻ നോക്കിക്കോളാം നീ ടെൻഷൻ അടിക്കേണ്ട കേട്ടല്ലോ " "ഹ്മ്മ് ശെരി 😊" "ഗുഡ് ഗേൾ...ആ സ്റ്റോപ്പ്‌ എത്തി ഇറങ്..നിനക്ക് കാശ് വല്ലതും വേണോ.. " ഇറങ്ങാൻ നേരം അച്ഛൻ ചോദിച്ചു.. "ഓഹ് വേണ്ടേ... " ഞാൻ സ്റ്റോപ്പിൽ നോക്കിയപ്പോൾ ദേവുനെ കണ്ടില്ല.. ഞാൻ വിളിച്ച് നോക്കി.. "സോറി മോളെ... ഇപ്പൊ എത്താം...5 മിനിറ്റ് " എന്നും പറഞ്ഞു അവൾ കട്ടാക്കി.. ആ ഞാൻ പ്രധാന പെട്ട ഒരാളെ കുറിച്ച് ഞാൻ പറഞ്ഞില്ലാലോ...The one and only ആദവ് ജി മേനോനെ കുറിച്ച്..അവനാണ് എന്റെ യഥാർത്ഥ പ്രോബ്ലം...അവൻ കാരണം ഞാൻ കോളേജ് പോലും വെറുത്തു...കാരണം ചുരുക്കി പറയാം ഒരടിപൊളി കോളേജ് ലൈഫ് സ്വപ്‌നം കണ്ട് ആണ് കോളേജിന്റെ പടി ചവിട്ടിയത്...എന്റെ ഭാഗ്യക്കെട് എന്ന് പറയണം കാലെടുത്തു വെച്ചത് ഒരുത്തന്റെ ബൈക്കിന്റെ മുന്നിലും.അവനോട് സോറി പറഞ്ഞപ്പോൾ .കണ്ണ് പൊട്ടുന്ന ചീത്ത കേട്ടു.. ആദ്യം ആയിട്ട് നല്ല വെറൈറ്റി തെറി കേട്ടപ്പോൾ കരഞ്ഞു പോയി...ഞാൻ കരഞ്ഞതും അവൻ വേഗം പോയി...പിന്നെ അവനെ കാണുന്നത് കോളേജിന്റെ ഫ്രന്റിൽ വെച്ച് എന്നേ പ്രൊപ്പോസ് ചെയ്യുമ്പോൾ ആണ്...അന്ന് അവൻ നീട്ടിയാ റോസ് പൂ വാങ്ങാത്തത്തിന് എന്റെ കൈ പിടിച്ചു തിരിച്ചു...അവസാനം വാങ്ങി.. അന്ന് മുതൽ തുടങ്ങിയ ശല്ല്യം ആണ്.. സഹികെട്ടു അച്ഛനോട് പറഞ്ഞു...അച്ഛൻ അവനെ കാണണം എന്ന് പറഞ്ഞു.. ഞാൻ വേണ്ട എന്ന് പറഞ്ഞത..അവന്റെ ശല്ല്യം ഒഴിവാക്കാൻ വേണ്ടി റാമിനെ ഇഷ്ടം ആണെന്ന് പറഞ്ഞു.. അപ്പോൾ അവൻ പറയാ.. *നീ റാമിനെ ഇഷ്ടപെട്ടോ പക്ഷേ ജീവിക്കുന്നത് എന്റെ ഒപ്പം ആവും എന്ന്*....എത്ര ചുള്ളന്മാർ പിന്നാലെ നടന്നിരുന്നതാ.. ഒരാള് എന്നേ തിരിഞ്ഞു പോലും നോക്കാറില്ല...കോളേജിലെ ഒരാള് പോലും മര്യാദക്ക് സംസാരിക്കാറില്ല.രാവണൻ 😡...വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് എന്റേത്.. "ഡീീ... " വിളി കേട്ട് നോക്കിയപ്പോ ദേവു ആണ് "ഓഹ് വന്നോ..." "ഹ്മ്മ് വന്നു.. അല്ല ഇന്ന് വരുന്നില്ല എന്ന് പറഞ്ഞ നീ എന്താ വന്നത്..?? " "അത് പിന്നേ...വെറുതെ വീട്ടിൽ ഇരിക്കേണ്ട എന്ന് വിചാരിച്ചു.. " "കിടന്ന് ഉരുളണ്ട മോളെ .. ആദി എന്തേലും പറഞ്ഞു കാണും...." അവൾ പറഞ്ഞപ്പോൾ ഞാൻ ദേഷ്യത്തോടെ നോക്കി... "ഒരു വിധത്തിലും അവൻ സ്വസ്ഥതാ തരില്ല കോളേജിൽ വന്നില്ലേൽ വീട്ടിൽ വന്നു പൊക്കി കൊണ്ട് പോകും എന്നാ ഭീഷണി.." "വല്ലാത്ത കഷ്ടം തന്നെയാണ് രാധു...അല്ല ഇന്നലെ..അവൻ ആ അമലിനെ എന്തിനാ അടിച്ചേ എന്നറിയോ.. " ദേവു പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത് "ഇല്ല എന്താ കാര്യം.. " "എനിക്കും അറിയില്ല... അവർക്ക് രണ്ട് പേർക്കും മാത്രേ അറിയൂ.. ദേ ബസ് വന്നു.. " ____________________________________ "ദേടി രാധു.. ഗേറ്റ്ന്റെ മുന്നിൽ നിന്നെയും കാത്തു നിക്കുന്നു.നിന്റെ രാവണൻ . ചെന്ന് മുഖം കാണിക്ക് " ദേവു പറഞ്ഞപ്പോൾ ഞാൻ അവളെ കാലിനു ചവിട്ടി.. കോളേജിന്റെ ബാക്കിലൂടെ ക്ലാസിലേക്കു നടന്നു.. "നീ എന്തിനാ ഇതിലൂടെ വന്നത്.. " ദേവു ആണ് "ആദി കാണാതെ ഇരിക്കാൻ.. " "ഹ്മ്മ്..നീ പോകണ്ട അവൻ വന്നു കണ്ടോളും.. " ദേവു എന്നേ കളിയാക്കി കൊണ്ട് പറഞ്ഞു.. പക്ഷേ എനിക്ക് എന്തോ ഒരു പേടി തോന്നി... ക്ലാസിൽ ഇരുന്ന് അവളോട് സംസാരിക്കുമ്പോൾ ആണ് റാം പോകുന്നത് കണ്ടത്....ഞാൻ അവനെ കാണാൻ വേണ്ടി.. ദേവുനോട് പോലും പറയാതെ ഞാൻ എണീറ്റ് ഓടി... ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോൾ ആണ് ആരോ എന്റെ കൈ പിടിച്ചു വലിച്ചു... എന്നേ അകത്തേക്കു വലിച്ചിട്ടതും...പെട്ടന്ന് തന്നെ ഡോർ അടഞ്ഞു.. ഡോറിന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ടതും...എന്റെ നല്ല ജീവൻ അങ്ങ് പോയി.. "ഒളിച്ചും പാത്തും നടക്കാണല്ലേ...എന്നേ കാണാതെ ക്ലാസിൽ ഇരിക്കാം എന്ന് വിചാരിച്ചോ..." തുടരും... ഫസ്റ്റ് പാർട്ട് എത്രത്തോളം നന്നായി എന്നറിയില്ല... ചിലർ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട് വേണോ?? എന്നൊക്കെ ചോദിച്ചു... പിന്നേ എഴുതാൻ ഉള്ള എന്റെ മൂഡും പോയി...എന്തായലും എഴുതിപോയില്ലേ എന്ന് വിചാരിച്ചു പോസ്റ്റ്‌ ചെയ്തതാണ്... വായിചിട്ട് നിങ്ങൾ തന്നെ പറ തുടരണോ വേണ്ടയോ എന്ന്... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്റെ രാവണൻ മ AANVI - ShareChat
33.9k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 61 {ലാസ്റ്റ് പാർട്ട്‌ } ആൻവി ______________________________________ "രാധു... എണീക്ക്... സ്ഥലം എത്തി... " വണ്ടിയിൽ കേറിയപ്പോ തൊട്ട് ഉറക്കം ആണ്.... "നേരം വെളുത്തോ ആദി.. " "നേരം ഒന്നും വെളുത്തിട്ടില്ല...നീ ഇറങ്.." ഞാൻ പറഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു നോക്കി.. "4 മണി ആയിട്ട് ഒള്ളൂ... ഇപ്പോഴും ഇരുട്ട്..." അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു...ഞാൻ അത് മൈൻഡ് ആക്കാതെ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു...അവൾ മുഖം വീർപ്പിച്ചു ഇറങ്ങാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു... "ഹ്മ്മ് എന്താ 🤨.. " അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു... എന്റെ തലയിൽ വെച്ച ക്യാപ് എടുത്തു ഞാൻ അവൾക് വെച്ച് കൊടുത്തു.... "ഹ്മ്മ് ഇനി ഇറങ്ങി വാ.. " അവൾ ചിരിച്ചു കൊണ്ട് പുറത്തിറങ്ങി.... സ്ഥലം കണ്ടതും അവൾ എന്റെ കയ്യിൽ പിടിച്ചു.. "ആദി.... നമ്മൾ സൺ‌റൈസ് കാണാൻ വന്നതാണോ..." കണ്ണുകൾ വിടർത്തി കൊണ്ട് അവൾ ചോദിച്ചു... "അതേലോ....നമുക്ക് ഒരുമിച്ച് ഒരു സൺ‌റൈസ് കാണാം.. " ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെ കയ്യും വലിച്ച് മല മുകളിലേക്ക് നടക്കാൻ ശ്രമിച്ചു...ഞാൻ അപ്പൊ തന്നെ ഞാൻ അവളെ പിടിച്ചു വെച്ചു.. "എങ്ങോട്ടാ ഓടി പോകുന്നത്...അല്ലെങ്കിലേ പെണ്ണിന് ആരോഗ്യം ഇല്ല... " "എന്നാ പിന്നേ എന്നെ എടുത്തോണ്ട്.. " അവൾ പറഞ്ഞു തീർന്നില്ല ഞാൻ അവളെ വാരി എടുത്തു നടന്നു... ഒരുപാട് ദൂരം നടന്നിട്ടും ഞാൻ അവളെ ഞാൻ താഴെ ഇറക്കിയില്ല.. പെണ്ണ് എന്നേ അന്തം വിട്ടു നോക്കുന്നുണ്ട്..... "ആദി... മതി.... ഞാൻ കുറച്ച് നടന്നോളാം... നിനക്ക് കൈ വേദനിക്കും..." അവൾ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല.... "ആദി....എന്നേ താഴെ ഇറക്കി വെച്ചേ.... നിന്റെ കൈ കടയും... " അവൾ കണ്ണൊക്കെ നിറച്ച് എന്നേ നോക്കി.... ഞാൻ ചിരിച്ച് കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... "നിന്നെ ഇങ്ങനെ എടുത്തോണ്ട് നടക്കുമ്പോൾ ഞാൻ എന്റെ വേദന പോലും മറന്നു പോകും...നീ എനിക്ക് ഒരിക്കലും ഒരു ഭാരം അല്ല രാധു...മറിച് എന്റെ പ്രാണൻ ആണ്... ഇനി മിണ്ടാതെ കിടന്നോ... കൊറച്ചു കൂടി നടന്നാൽ മതി...മുകളിൽ എത്തും.. " ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു.. മുകളിൽ എത്തിയപ്പോൾ ഞാൻ അവളെ താഴെ ഇറക്കി... അവൾ എന്നേ തന്നെ നോക്കി നിക്കുണ്ട്... "എന്താ പെണ്ണെ ഇങ്ങനെ നോക്കുന്നത്..." ഞാൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് ചോദിച്ചപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നേ കെട്ടിപിടിച്ചു... "ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ നിന്നെ പോലെ ഒരു പതിയെ എനിക്ക് ദൈവം തന്നത്...നിന്നെ അകറ്റി നിർത്തിയ നാളുകളെ ഞാനിപ്പോൾ ശപിക്കുന്നുണ്ട്...നിനക്ക് എന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ ആദി..." അവൾ തേങ്ങി കൊണ്ട് അത്രയും പറഞ്ഞപ്പോൾ ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി.. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.... "രാവണന് സീതയെ വെറുക്കാൻ കഴിയില്ല...ജീവനായി കണ്ട് സ്നേഹിക്കാൻ മാത്രമേ കഴിയൂ....എന്നിലെ ഭ്രാന്തമായ പ്രണയം ആണ് രാധു നീ....അത്രത്തോളം ഈ ഹൃദയത്തിൽ നീ അലിഞ്ഞു ചേർന്നിട്ടുണ്ട്.." ഞാൻ അതും പറഞ്ഞു നിറഞ്ഞു ഒഴുകുന്ന അവളുടെ മിഴികളിൽ മാറി മാറി ചുംബിച്ചു... അവളുടെ കൈ പിടിച്ചു ഒരിടത്ത് ഇരിക്കാൻ വേണ്ടി നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കൈ പിടിച്ചു വെച്ചു... "ജൂനിയർ ആദിക്ക് കൊടുക്കുന്നില്ലേ... മറന്നു പോയോ...." അവൾ വയറിൽ കൈ വെച്ചു കൊണ്ട് ചിണുങ്ങി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.... ഞാൻ മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ മുഖം ചേർത്തു.. "എന്റെ മോനേ ഞാൻ മറക്കാനോ...എന്ത് ചെയ്യാനാ ബേബി... നിന്റെ അമ്മയെ കാണുമ്പോൾ എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല....സാരല്ല എന്റെ ബേബി അച്ഛനോട് ഒന്ന് ക്ഷെമിക്ക്... " അതും പറഞ്ഞു വയറിൽ ചുംബിച്ചു... അവളെയും കൊണ്ട് അന്ന് വന്നപ്പോൾ ഇരുന്ന് സ്ഥലത്ത് പോയി ഇരുന്നു.. "ആദി എനിക്ക് ഈ ക്യാപ് വേണ്ട.. ".. "പറ്റില്ല അത് വെച്ചോ.... " "ഒരു സുഖമില്ല ഇത് വെക്കാൻ... നീ വെച്ചോ.. " "പറ്റില്ല രാധു ... നല്ല മഞ്ഞു വീഴുന്ന ടൈം...നിന്നേം കൊണ്ട് ഇവിടെ വന്നെന്ന് വീട്ടിൽ അറിഞ്ഞാൽ....പിന്നെ പോരെ പൂരം...." "ആദി പ്ലീസ് എനിക്ക് ഇത് uncomfortable ആയി തോന്നുന്നു... ദേ ഞാൻ ഈ സാരി തലപ്പ് തയിൽ ഇട്ടോളാം... " അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു... എന്നിട്ട് ആ ക്യാപ് ഞാൻ വെച്ചു... അവൾ എന്റെ തോളിൽ തല ചായ്ച്ചു കിടന്നു ... ഞാൻ അവളെ എന്റെ കൈകളിൽ സുരക്ഷിതമാക്കി ചേർത്ത് പിടിച്ചു.. ___________________________________ "രാധു.... " "എന്തോ... " "ശെരിക്കും ഇവിടെ വെച്ചല്ലേ നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങുന്നത്...ഹോ.. അത് ആലോചിക്കുമ്പോൾ ഇപ്പോഴും കുളിര് കോരുന്നു...its a wonderful moment in my life..." അവൻ അത് പറയുമ്പോഴും കൈകൾ എന്നിൽ മുറുക്കുന്നുണ്ടായിരുന്നു.. "ആദി... ഞാനൊരു കാര്യം ചോദിക്കട്ടെ..." "ഹ്മ്മ്... " "രാത്രി... എന്ത് സ്വപ്നം ആണ് കണ്ടത്... " ഞാൻ അത് ചോദിച്ചപ്പോൾ അവന്റെ മുഖം മാറി...കേൾക്കാൻ ഇഷ്ടമില്ലാത്ത എന്തോ കാര്യം ഞാൻ പറഞ്ഞത് പോലെ ആയിരുന്നു അവന്റെ മുഖം...അവൻ എന്റെ തട്ടി മാറ്റി... എന്നേ ദേഷ്യത്തോടെ നോക്കി.. "എന്തിനാ നോക്കി പേടിപ്പിക്കുന്നെ അതിന് മാത്രം ഒന്നും ചോദിച്ചില്ലല്ലോ .. " "ചോദിക്കണ്ട...ഇനി അതിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്.." അവന്റെ മുഖം ചുവന്നു തുടുത്ത...ഞാൻ പേടിച് പിന്നേ ആ മുഖത്തേക് നോക്കിയില്ല... "ഞാൻ അറിയാൻ വേണ്ടി ചോദിച്ചെന്നെ ഒള്ളൂ..." "നിനക്ക് എല്ലാം അറിയണം എന്നുണ്ടോ....ഓരോ ചോദ്യങ്ങളും ആയി വരും മനുഷ്യന്റെ സമാധാനം കളയാൻ..." ഇവന് ഇതെന്ത് ഇങ്ങനെ സംസാരിക്കുന്നത്...അതിന് മാത്രം ഒന്നും ഞാൻ ചോദിച്ചില്ലല്ലോ.... "ഓഹ് ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല....സ്വപ്നം കണ്ടാൽ അത് ആരോടെങ്കിലും തുറന്നു പറയണം ഇല്ലേൽ അത് നടക്കാൻ സാധ്യത ഉണ്ട്...ഇനി വല്ല മരണവും ആണ് സ്വപ്നം എങ്കിൽ...അത് നടന്നാലോ?? " ഞാൻ അത് പറഞ്ഞു തീർന്നില്ല അവൻ എന്നേ അടിക്കാൻ കൈ ഓങ്ങി... ഞാൻ പേടിച്ചിട്ടു മുഖം പൊത്തി പിടിച്ചു... ______________________________________ എല്ലാം മറന്ന് ഇരിക്കുകയായിരുന്നു..അപ്പോഴാണ് രാധു സ്വപ്നത്തെ പറ്റി ചോദിച്ചത്...വീണ്ടും ആ ഹോസ്പിറ്റൽ രംഗം മനസിലേക്ക് ഓടി വന്നു.. അവൾ വീണ്ടും ഓരോന്ന് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്ന് ഞാനവളെ അടിക്കാൻ കൈ ഓങ്ങി എങ്കിലും...അടിച്ചില്ല... അവൾ മുഖം പൊത്തി പിടിച്ചു നിക്കാ... ഞാൻ അപ്പൊ തന്നെ അവളെ കെട്ടിപിടിച്ചു... "രാധു പ്ലീസ് ഇനിയും ആ കാര്യം നീ ഓര്മിപ്പിക്കല്ലേ...അതൊരു ചീത്ത സ്വപ്നം ആയിരുന്നു....ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒന്ന്.. " "അങ്ങനെ എന്ത് സ്വപ്‍നം ആണ് ആദി..എന്റെ മരണം വല്ലതും ആണോ..." അവൾ ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു .. "അല്ല.. എന്റെ മരണം...നിന്റെ രാവണന്റെ മരണം.. " "ആദി...എന്തോക്കെയാ പറയുന്നേ.." "രാധു....നിനക്ക് എന്നെ എത്രത്തോളം ഇഷ്ടം ഉണ്ട്..." "എന്താ ആദി നീ ഇങ്ങെനെ ഒക്കെ ചോദിക്കുന്നെ... ഞാൻ നിന്നെ എന്റെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്... അല്ല എന്റെ പ്രാണൻ തന്നെ നീ ആണ് .. " അവൾ അതും പറഞ്ഞു എന്റെ നെഞ്ചിൽ ചുംബിച്ചു.. "ആ പ്രാണൻ നിന്നിൽ നിന്ന് പോയാൽ...ഞാൻ മരിച്ച പോലെ അല്ലേ.? " ഞാൻ ചോദിച്ചപ്പോൾ അവൾ പെട്ടന്ന് എന്നിൽ നിന്ന് അകന്ന് മാറി.. "അപ്പൊ ഞാൻ മരിക്കുന്ന സ്വപ്നം ആണോ..." അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല..അവളെ ചേർത്ത് പിടിച്ചു ഇരുന്നു...കൊറേ നേരം മൗനം തളം കെട്ടി നിന്നു.. അൽപ നേരത്തിനു ശേഷം മൗനത്തെ ബേതിച്ചു കൊണ്ട് അവൾ പറയാൻ തുടങ്ങി... "ആദി ഞാൻ നമ്മുടെ ബേബിക്ക് ജന്മം നൽകിയതിന് ശേഷം ആണോ മരിച്ചത്....അങ്ങനെ ആണെങ്കിൽ കൊഴപ്പം ഇല്ല ബേബിക്ക് നീ ഉണ്ടല്ലോ.. " അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... "ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ രാധു...അങ്ങനെ നീ ഇല്ലാതെ എനിക്ക് ഒന്നും വേണ്ട ഒന്നും....* ഈ രാവണന്റെ ജീവിതം അവന്റെ സീത ഇല്ലാതെ അപൂർണമാണ് * ...എന്നോട് ഇഷ്ടം ഉണ്ടേൽ ദയവ് ചെയ്തു നീ ഇങ്ങനെ ഒന്നും പറയരുത്..ഞാൻ കണ്ടത് ഒരു സ്വപ്‌നം മാത്രമാണ്...അത് കഴിഞ്ഞു..." "സോ...സോറി...ആദി ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല...എനിക്ക് ഒരുപാട് കാലം എന്റെ രാവണന്റെ സീതയായി ജീവിക്കണം... " കണ്ണ് നിറച്ച് കൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു കൊടുത്തു...അപ്പോ അവളുടെ മുഖവും തെളിഞ്ഞു... നേരം വെളുക്കാൻ ഇനിയും ടൈം ഉണ്ട്...ഇന്നത്തെ പ്രഭാതം ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു വരവേൽക്കും... _____________________________________ "രാധു... ദേ നോക്ക്.. " ആദി വിരൽ ചൂണ്ടിയാ ഭാഗത്തേക് ഞാൻ നോക്കി... കിഴക്ക് ഭാഗത്ത്‌ ചുവപ്പ് പടർന്നു തുടങ്ങി... ഞങ്ങൾ എഴുനേറ്റു നിന്നു... അവൻ കുറച്ച് മുന്നിലേക്ക് കയറി നിന്നു... കൈ വിടർത്തി പിടിച്ചു... "അല്ലയോ....സൂര്യാ ദേവാ...അങ്ങേയുടെ അനുഗ്രഹത്തിന് വേണ്ടി ഒരിക്കൽ കൂടി ഞങ്ങൾ ഇത് മുന്നിൽ...ഇത്തവണ അനുഗ്രഹം വേണ്ടത് ഞങ്ങൾക് മാത്രം അല്ല..." എന്നും പറഞ്ഞു ആദി എന്റെ കൈ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തി പിറകിലൂടെ വന്നു കെട്ടിപിടിച്ചു... മുഖം എന്റെ തോളിൽ അമർത്തി... സൂര്യൻ പൂർണ ശോഭയിൽ എത്തിയിരിക്കുന്നു...അവ എന്റെ കണ്ണ് പുളിക്കും വിധം ഉദിച്ചു നിന്നു...ആ നേരത്ത് ആണ് ആദി അവന്റെ ഒരു കൈകൊണ്ട് എന്റെ കണ്ണുകൾ പൊത്തിയത്... അവന്റെ കൈകൾ എന്റെ വയറിനെ മറക്കുന്ന സാരി മാറ്റുന്നത് ഞാൻ അറിഞ്ഞു...എന്റെ കൈ അവന്റെ കൈകളെ പിടിച്ചു.... അവന്റെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഞാൻ അവന്റെ കൈകളെ സ്വതന്ത്രമാക്കി... ഒരു ഇളം ചൂട് വയറിൽ തട്ടിയപ്പോൾ ഞാൻ എന്റെ കണ്ണുകളെ മറച്ചു പിടിച്ചിരുന്ന ആദിയുടെ കൈകളെ മാറ്റി... ഇളം ചൂടുള്ള സൂര്യരശ്മികൾ എന്റെ വയറിൽ വന്നു പതിക്കുന്നത്... എന്നിൽ പുതിയ ഒരു ഉണർവ് ഉളവാക്കി.. "ഇന്നത്തെ പ്രഭാതം നിന്റെ ഉള്ളിൽ ജന്മം കൊണ്ട നമ്മുടെ വാവക്ക് വേണ്ടി ആണ്...സൂര്യദേവൻ അവനെ തഴുകി തലോടി അനുഗ്രഹം നൽകി...." അവൻ അത്രമാത്രം പറഞ്ഞ് എന്റെ കൈ പിടിച്ചു തിരികെ നടന്നു... കുന്നിറങ്ങാൻ നേരം അവൻ വീണ്ടും എന്നേ വാരി എടുത്തു നടന്നു...അപ്പോഴും അവന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി മായാതെ നിറഞ്ഞു നിന്നിരുന്നു... 💞 പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാൻ അറിയുകയായിരുന്നു എന്റെ രാവണന്റെ സ്നേഹം...എന്റെ ഒരു കാര്യങ്ങളും മറ്റാരും ചെയ്യാൻ അവൻ അനുവദിച്ചില്ല... അച്ഛനും അമ്മയും മറ്റും വീട്ടിൽ തിരിച്ച് വന്നിട്ടും അവൻ എന്റെ കൂടെ തന്നെ ഉണ്ടാവുമായിരുന്നു..എന്നേ ഒന്ന് അനങ്ങാൻ അവൻ സമ്മതിച്ചില്ല... ചേച്ചിയെ ഏഴാം മാസത്തിൽ വീട്ടിലേക് കൂട്ടി കൊണ്ട് പോയി... രണ്ടാമത്തെ പ്രസവം ആയത് കൊണ്ട് ആരെയും അറിയിച്ചില്ല... ആദി പിന്നേ ജന്മനാ പണി എടുക്കാൻ മടിയനായതു കൊണ്ട് ഇപ്പോഴും അങ്ങനെ തന്നെ... ഓഫീസിൽ പോകാതെ എന്റെ കൂടെ ഇരിക്കും... അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അച്ഛൻ അവനെ നിർബന്ധിക്കാറില്ല... എന്നാലും ഇമ്പോര്ടന്റ്റ്‌ ആയ കാര്യങ്ങൾ വരുമ്പോൾ പോവും.. അതിന്റെ ഇടക്ക് നൂറു പ്രാവശ്യം വിളിക്കും...അവൻ എന്തോ പേടിക്കുന്ന പോലെ എനിക്ക് തോന്നും... ഇപ്പൊ മാസം അഞ്ചു കഴിഞ്ഞു... എന്റെ വയറു വീർത്തു വരുന്നത് അവനിൽ ആകാംഷയെറി... ____________________________________ "Noooooo... ഞാൻ സമ്മതിക്കില്ല... ". "അങ്ങനെ പറഞ്ഞാൽ പറ്റില്ല ആദി..ഇതൊക്കെ ഒരു ചടങ്ങ് അല്ലേ.. " "ഡാഡി.. അവള് ഇവിടെ നിന്നോട്ടെ..." "എടാ ഏഴാം മാസത്തിൽ ഈ ചടങ്ങ് നടത്തണം...പ്രസവം കഴിഞ്ഞാൽ ഇങ്ങോട്ട് കൊണ്ട് വരാം.. " "പറ്റില്ല പറ്റില്ല...എനിക്ക് അത് മാത്രേ പറയാൻ ഉള്ളൂ " ഞാൻ അവളെ എങ്ങോട്ടും വിടില്ല...അവളെ കാണാതെ എനിക്ക് പറ്റില്ല.. അപ്പോഴേ പ്രസവത്തിനു കൂട്ടി കൊണ്ട് പോവൽ...ഒരിത്തിരി നേരം അവളെ കാണാതെ ഇരിക്കാൻ പറ്റില്ല അപ്പോഴാ ഇത്...മാസങ്ങൾ ആയി എന്തോ ഒരു ഭയം ഉള്ളിൽ കേറി കൂടിയിട്ട്...അതാ അവളെ പറഞ്ഞ് വിടാൻ തോന്നാത്തത്.. റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ അവിടെ ഉണ്ട്... ഞാൻ ചെന്ന് അടുത്ത് ഇരിന്നു.. "നിനക്ക് വീട്ടിൽ പോണോ രാധു.. " ഞാൻ ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു.. "എനിക്ക് എന്റെ രാവണനെ വിട്ടു എങ്ങും പോകണ്ട...എന്നും നീ കൂടെ ഉണ്ടായാൽ മതി..വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോളാം .." എന്നും പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു... വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു...അവൾ കൂടുതൽ തടിച്ചു...അഡ്മിറ്റ്‌ ചെയ്യാൻ ഉള്ള ഡേറ്റ് പറഞ്ഞു...അവൾക് പേടി ഉണ്ടെന്ന് എനിക്ക് തോന്നി.. ഒരു ദിവസം കിടക്കുമ്പോൾ അവൾ എന്നേ കെട്ടിപിടിച്ചു കരഞ്ഞു "ആദി എനിക്ക് പേടി ആവുന്നു..." അവൾ അതും പറഞ്ഞ് തേങ്ങി കരയാൻ തുടങ്ങി.. "എന്തിനാ എന്റെ സുന്ദരിക്കുട്ടി പേടിക്കുന്നെ...ഞാൻ ഇല്ലേ നിന്റെ കൂടെ...ടെൻഷൻ അടിച്ചു ഒന്നും വരുത്തി വെക്കല്ലേ.. " "എന്നാലും എനിക്ക് ദേ ഇവിടെ ഒക്കെ വേദന ഉണ്ട്.. " അവൾ വയറിന്റെ സൈഡ് കാണിച്ചു പറഞ്ഞു . ഞാൻ പതിയെ അവിടെ തലോടി.. "എല്ലാം മാറും മോളെ.. ബേബി വരാൻ വേണ്ടി അല്ലേ നീ ഇങ്ങനെ ഓരോന്ന് പറയുമ്പോൾ എനിക്ക് ടെൻഷൻ ആവുന്നുണ്ട്.. " ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.. "കാലൊക്കെ വേദനിക്കുന്നു ആദി.." അവൾ പറഞ്ഞപ്പോ എനിക്ക് സങ്കടം വന്നു.. ഞാൻ അവളുടെ കാൽ തിരുമ്മി കൊടുത്തു....ഉറങ്ങുന്നത് വരെ അവളെ തലോടി കൊണ്ടിരുന്നു...എല്ലാം നല്ലത് പോലെ ആവണേ എന്നു മാത്രം ആയിരുന്നു മനസ്സിൽ... _______________________________________ അങ്ങനെ ആ ദിവസവും വന്നെത്തി... രണ്ട് മണിക്കൂർ ആയി അവളെ ലേബർ റൂമിൽ കേറ്റിയിട്ട്... എനിക്ക് ഒരു സമാധാനവും ഇല്ല... വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... അവൾ എന്നേ വിളിച്ചു കൊണ്ട് കരഞ്ഞ് പോയത് ഇപ്പോഴും കണ്ണിൽ നിന്ന് മായുന്നില്ല...പെട്ടന്ന് ഡോക്ടർ പുറത്തേക് വന്നപ്പോൾ ഏട്ടൻ അടുത്തേക് ചെന്നു... "അനുരാധയുടെ ഹസ്ബൻഡ് ആരാ.. " എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഞാൻ അങ്ങോട്ട് ഓടി.. "ഞാൻ ആണ്.. " "ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം...ആ കുട്ടിയുടെ ഗർഭപത്രം വികസിക്കുന്നില്ല . എത്രയും പെട്ടന്ന് സിസേറിയൻ വേണ്ടി വരും അല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിൽ ആവും.. " അത് കേട്ട് എന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി.. "ഡോക്ടർ.... എന്റെ രാധുനും കുഞ്ഞിനും ഒന്നും സംഭവിക്കരുത്... സിസേറിയന് വേണ്ട കാര്യങ്ങൾ ചെയ്തോളു.. എനിക്ക് രണ്ട് പേരെയും ഒരു കുഴപ്പവും കൂടാതെ വേണം... " "താൻ ടെൻഷൻ ആകാതെ ഇരിക്ക്.. we will try our best.... " ഡോക്ടർ എന്തോക്കെയോ പേപ്പർസ്സ് കാണിച്ചു സൈൻ ചെയ്യാൻ പറഞ്ഞു.. ഞാൻ അത് പോലെ ചെയ്തു.. എനിക്ക് പ്രാന്തു പിടിക്കുന്ന പോലെ... എല്ലാവരും എന്നേ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്... എല്ലാം കൂടി എനിക്ക് ദേഷ്യം വന്നു ഞാൻ അവരോട് ചൂടായി.. വീണ്ടും സമയം കടന്ന് പോയി.. "അനു രാധയുടെ ആരാ ഉള്ളത്... " നഴ്സ് ചോദിക്കുന്നത് കേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് പോയി.. "സിസേറിയൻ കഴിഞ്ഞു.. ആൺകുഞ്ഞ് ആണ്.. " അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ ഭയം ഉടലെടുത്തു.. അച്ചു കുഞ്ഞിനെ വാങ്ങുന്നതു പോലും ശ്രദ്ധിക്കാതെ ഞാൻ രാധു അനേഷിച്ചു.. "പേടിക്കാൻ ഇല്ല ആള് മയക്കത്തിൽ ആണ് റൂമിലേക്ക്‌ മാറ്റിയിട്ട് കാണാം.. " എന്നും പറഞ്ഞു അവർ പോയി... "മോനേ...ദേ... കുഞ്ഞ്... " അമ്മ കുഞ്ഞിനെ എന്റെ നേരെ നീട്ടി....വെള്ളതുണിയിൽ പൊതിഞ്ഞു... ആദ്യം ആയിട്ടാണ് ഞാൻ ഒരു കുഞ്ഞിനെ എടുക്കുന്നത്.. അതിന്റെ എല്ലാ പേടിയും എനിക്ക് ഉണ്ടായിരുന്നു...ഞാൻ വിറക്കുന്ന കൈകളോടെ കുഞ്ഞിനെ വാങ്ങി.... എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു... ഞാൻ ആഗ്രഹിച്ചപോലെ എന്റെ മകൻ...ഞാൻ എന്നിലെ അച്ചന്റെ സ്നേഹം മുഴുവൻ ആവാഹിച്ച് അവന്റെ കുഞ്ഞ് നെറ്റിയിൽ മൃദുവായി ചുംബിച്ചു... കൊറച്ചു കഴിഞ്ഞപ്പോൾ രാധുനെ റൂമിലേക്ക്‌ മാറ്റി...എല്ലാവരും കൂടി കയറാൻ പോയപ്പോൾ അമ്മ അവരെ തടഞ്ഞു... എന്നേ നോക്കി ഒന്നു ചിരിച്ചു.. അതിന്റെ അർത്ഥം മനസിലായവണ്ണം ഞാൻ അകത്തേക്കു കയറി... അവശയായി അവൾ കിടക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചോന്ന് പിടഞ്ഞു...മോനേ അവളോട് ചേർത്ത് കിടത്തിയിട്ടുണ്ട്... അവളുടെ നെറ്റിയിൽ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവൾ ആയാസ പെട്ട് കണ്ണ് തുറന്നു... എന്നേ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. "രാധു നമുക്ക് ഇവൻ മാത്രം മതിട്ടോ...ഈ നേരം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ...വയ്യ എനിക്ക് നിന്റെ ഈ അവസ്ഥ.കാണാൻ ." അവളുടെ കയ്യിൽ ചുംബിച്ചു.. അവൾ ചിരിച് കൊണ്ട് എന്നേ നോക്കി.. "ആദി എനിക്ക് എണീറ്റ് ഇരിക്കണം..." "അത് വേണ്ട മോളെ ഇപ്പൊ എണീക്കാൻ ഒന്നും പാടില്ല...നീ അനങ്ങാതെ കിടക്.." ഞാൻ മോനേ നോക്കി.. അമ്മയുടെ ചൂട് പറ്റി കിടക്കുവാ.. കൊറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ അകത്തേക്കു വന്നു...അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.. ____________________________________ അങ്ങനെ കുറച്ച് ദിവസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഇന്നാണ് ഡിസ്ചാർജ് ആവുന്നത്... വീട്ടിലേക് പോകാൻ നേരം ആദി ബാക്കി എല്ലാരോടും പൊക്കോളാൻ പറഞ്ഞു.. ഞാനും അവനും മോനും വന്നോളാം പിറകെ വരാം എന്നു പറഞ്ഞു...അച്ഛൻ ആദ്യം എതിർത്തു പിന്നേ അമ്മ സമ്മതിപ്പിച്ചു.. ആദി പോകുന്ന റൂട്ട് കണ്ടപ്പോൾ എനിക്ക് മനസിലായി എങ്ങോട്ട് ആണ് പോകുന്നത് എന്ന്.. സ്ഥലം എത്തി.. ആദി എന്റെ കയ്യിൽ നിന്ന് മോനെയും വാങ്ങി മുന്നിൽ നടന്നു... അവൻ പോയതേ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന ഇടത്തെക്ക് ആണ്...അവർക്ക് മോനേ കാണിച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി പോയപ്പോൾ അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു... ശേഷം ഞങ്ങൾ വീട്ടിലേക് പോയി... വീട്ടിൽ എത്തി അമ്മ ആരതി ഉഴിഞ്ഞു ഞങ്ങളെ സ്വീകരിച്ചു... എന്റെ അച്ഛനും അച്ചുവും തിരിച്ചു വീട്ടിലേക് പോയി.. ഏട്ടൻ എന്റെ കയ്യിൽ നിന്ന് മോനേ വാങ്ങി.. ആമിമോൾക് കാണിച്ചു കൊടുക്കുന്നുണ്ട്... പിന്നേ ആമിക്ക് ഒരു അനിയത്തികൂടി ഉണ്ട് ട്ടോ അനീയ മോള്...മാസ്സങ്ങൾ മാത്രം പ്രായം ഒള്ളൂ... ഞങ്ങടെ മോനും പേരിട്ടു. *അഭിമന്യു.....* ആദി യുടെ സെലെക്ഷൻ ആണ്.. _______________________________ After fiv years മുഖത്തു വെള്ളം വീണപ്പോൾ ആണ് കണ്ണ് തുറന്നത്... കണ്ണ് തുറന്നു നോക്കിയപ്പോൾ.. എന്റെ കണ്ണുകൾ വിടർന്നു...പെണ്ണ് തിരിഞ്ഞു നിന്ന് മുടി ഉണക്കാ... ഇപ്പോ കുളി കഴിഞ്ഞതേ ഒള്ളൂ എന്ന് തോന്നുന്നു... സൈഡിൽ മോനേ നോക്കിയപ്പോൾ കണ്ടില്ല... ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അവളുടെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു.. പെട്ടെന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി.. "എടാ രാവണ.... ഞാൻ അങ്ങ് പേടിച് പോയി... " അവൾ തിരഞ്ഞു നിന്ന് എന്റെ നെഞ്ചിൽ കുത്താൻ തുടങ്ങി..ഞാൻ അവളുടെ കൈ പിടിച്ചു വെച്ചു.. "എന്റെ ചുന്ദരിമോൾ രാവിലെ തന്നെ ദേഷ്യത്തിൽ ആണല്ലോ.." ഞാനവളുടെ വയറിൽ ഒന്ന് പിച്ചി.. "കൊഞ്ചാതെ മാറി നിക്ക് ആദി.. " അവൾ എന്നേ തള്ളി മാറ്റാൻ നോക്കിയപ്പോൾ ഞാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു... അവളുടെ അധരങ്ങൾ ഞാൻ സ്വന്തമാക്കി... അവൾ എന്നേ തള്ളി മാറ്റാൻ നോക്കിയപ്പോൾ ഞാൻ അവളുടെ വയറിൽ അമർത്തി പിടിച്ചു... "പപ്പേ.....പപ്പേ.. " ഡോറിൽ മുട്ടി കൊണ്ട് മോന്റെ വിളി കേട്ടാണ് ഞാൻ അവളിലെ പിടി വിട്ടത്.. പെണ്ണ് എന്നെ തുറിച്ചു നോക്കി കൊണ്ട് ഡോർ തുറന്നു... അപ്പൊത്തന്നെ അവളെ തള്ളി മാറ്റി അവൻ അകത്തോട്ടു വന്നു... "എന്താടാ... രാവിലെ തന്നെ.. " രാധു അവനോട് ചോദിച്ചപ്പോൾ അവൻ അവളെ നോക്കി പേടിപ്പിച്ചു എന്റെ അടുത്തേക് ഓടി വന്നു.. അപ്പോഴേക്കും അമ്മയും അകത്തേക്കു വന്നു .. "ആഹ് ഇവിടെ എത്തിയോ കുറുമ്പൻ... " അമ്മ അവനെ നോക്കി.. "എന്താ അമ്മേ പ്രശ്നം.. " "നിന്റെ മോന്റെ കൂടെ കളിക്കാൻ പോകാത്തതു കൊണ്ട് ഡാഡിയോട് പിണങ്ങി പോന്നത...പോരുമ്പോൾ ബാറ്റ് കൊണ്ട് ഫിഷ് ടാങ്ക് തകർത്ത് കളഞ്ഞു.." അമ്മ അത് പറഞ്ഞപ്പോൾ... ഞാൻ അവനെ നോക്കി.. അവൻ അമ്മയെ ദേഷ്യത്തോടെ നോക്കാ... "ആണോ..മോനേ നീ അങ്ങനെ ചെയ്തോ..." "എന്റെ കൂടെ ഗ്രാൻഡ്പ്പ കളിക്കാൻ വന്നില്ല അപ്പൊ എനിക്ക്.. " "നിനക്ക് ദേഷ്യം വന്നു അതല്ലേ.. " രാധു കൂട്ടി ചേർത്തു... ഞാൻ അവളെ നോക്കി... "ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. " അവൾ പുച്ഛത്തോടെ പറഞ്ഞു.. എനിക്ക് ചിരിയാണ് വന്നത്.. "അല്ലേലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ... " അമ്മയാണ്.... അത് കേട്ട് എനിക്കും ചിരി വന്നു.. "അച്ഛന്റെ മകൻ തന്നെ.. " അതും പറഞ്ഞു ഏട്ടൻ വന്നു.. "അല്ല... ഞാൻ എന്റെ പപ്പേടേം അമ്മുന്റെയും മോനാ... അല്ലേ പപ്പേ.. " അവൻ അതും പറഞ്ഞു കൊണ്ട് എന്റെ മേലിൽ ചാടി.. ഞാൻ അവനെ പൊക്കി എടുത്തു...കവിളിൽ ഒരുമ്മ കൊടുക്കാൻ പോയപ്പോൾ അവൻ എന്റെ വാ പൊത്തി.. "ആദ്യം അമ്മുന് ഉമ്മ പിന്നേ എനിക്ക്.." അവൻ അത് പറയുന്നത് കേട്ടപ്പോൾ ഞാൻ രാധുനെ നോക്കി.. "ആഹ്... എന്നാ ഞങ്ങൾ അങ്ങോട്ട് പോയേക്കാം.. വാ അമ്മേ.. " ഏട്ടൻ അമ്മയെയും വിളിച്ചു പോയി.. ഞാൻ രാധുനെ അടുത്തേക് വലിച്ച്..അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു.. എന്നിട്ട് ഞങ്ങൾ രണ്ട് പേരും കൂടെ അവന്റെ കവിളിൽ ഉമ്മ വെച്ചു... രാവണന്റെയും അവന്റെ സീതയുടെയും പ്രണയം..ഇവിടെ അവസാനിക്കുന്നില്ല അത് തുടരുന്നു....💖 End വിചാരിച്ച പോലെ ആയില്ല എന്നറിയാം...ബോർ ആയെങ്കിൽ ക്ഷെമിക്കണം ട്ടോ... ആദ്യയിട്ടല്ലേ... 😝😆😝😆 #📙 നോവൽ
33.3k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം