@236145653
@236145653

ആൻവി

🔥എന്റെ രാവണൻ🔥

#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 49 ആൻവി ___________________________________ "ഞാൻ പറഞ്ഞാൽ മതിയോ..... " പെട്ടന്നായിരുന്നു അങ്ങനെ ഒരു അപശബ്ദം കേട്ടത്....ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു... *ആദി* അവനെ കണ്ടപ്പോൾ തന്നെ എന്റെ നല്ല ജീവൻ അങ്ങ് പോയി... അവന്റെ കണ്ണൊക്കെ ചുവന്നു ഒരു വിധം ആയിട്ടുണ്ട്.. ആനന്ദിനെ നോക്കിയപ്പോൾ അവൻ കവിളത്തു കയ്യും വെച്ച് കണ്ണും മിഴിച്ചു നിക്കുന്നുണ്ട്.. "നീ.......നീയോ... " "അതേ ഞാൻ തന്നെ...എന്താ ഞാൻ പറഞ്ഞാൽ പോരെ..." ആദി അത് പറയുമ്പോഴും അവൻ മുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ട്... എന്ത് നോക്കി നിക്കടാ ആനന്ദേ...ഓടി പോടാ.. ആദിക്ക് ഇപ്പൊ കൊറച്ചായി തല്ലും വഴക്കും ഒന്നുമില്ലാതെ പോവായിരുന്നു അപ്പോഴാ ഇവന്റെ എൻട്രി... "എന്താടാ...ഞാൻ പറഞ്ഞാൽ നിനക്ക് പറ്റില്ലേ .. " ആനന്ദ്ന്റെ മറുപടി കേൾക്കാതെ ആയപ്പോൾ അവൻ വീണ്ടും ചോദിച്ചു.. "ആദവ്...നീ എന്തിനാ ദേഷ്യപ്പെടുന്നത്...ഇത് ഞാനും അനുവും തമ്മിൽ ഉള്ള കാര്യം ആണ്...എനിക്ക് നീയും ആയി സംസാരിക്കാൻ താല്പര്യം ഇല്ല..അന്ന് ഇവളെ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്നേ അടിച്ചു....അതിന് മാത്രം നീ ഇവളുടെ ആരാ..ബ്രദർ ആണോ?? " ആനന്ദ് ചോദിച്ചതും ആദിയുടെ കൈ നല്ല ശക്തിയിൽ തന്നെ അവന്റെ മുഖത്തു പതിഞ്ഞു.. "ടാ നീ എന്നേ തല്ലി അല്ലേ..." അപ്പോഴേക്കും ആദി അവനെ ചവിട്ടി താഴെ ഇട്ടു.. "ആദി.. വേണ്ട നമുക്ക് പോകാം.. വാ... പ്ലീസ്.. " ഞാൻ അവനെ പിടിച്ചു വെക്കാൻ നോക്കി.. "മാറി നിക്കടി അങ്ങോട്ട്...ഞാൻ ആരാന്നു കാണിച്ചു കൊടുക്കാം..ഈ &#%$%@ മോന്...ഇവനെ ഒന്ന് കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു.. " ആദി എന്റെ കൈ തട്ടി മാറ്റി.... "അനു ഇവൻ ആരാ നിന്റെ കാര്യത്തിൽ ഇടപെടാൻ....നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഇവൻ എന്നേ അടിച്ചു..മാസങ്ങൾ എടുത്ത് ഒന്ന് റിക്കവർ അവൻ.. നിന്റെ ബ്രദർ ആണെങ്കിൽ ഇപ്പൊ എനിക്ക് അതൊന്നും ഒരു പ്രശനമല്ല...നിനക്ക് എന്നേ ഇഷ്ടമാണോ ആണെങ്കിൽ ഞാൻ നിന്നെ തന്നെ കെട്ടും.. " അവൻ പറഞ്ഞു തീർന്നതും.. ആദി വീണ്ടും അവനെ ചവിട്ടി... "നിനക്ക് എന്റെ പെണ്ണിനെ തന്നെ കെട്ടണം അല്ലേടാ... എന്നാ അതൊന്നു കാണണം.... " ആദി വീണ്ടും അവനെ അടിച്ചു കൊണ്ടിരുന്നു.. എനിക്ക് ആണേൽ കരച്ചിൽ വരുന്നുണ്ട്.. എല്ലാരും നോക്കി നിക്കാ...എനിക്ക് ആദിയെ പിടിച്ചു മാറ്റാൻ പറ്റണില്ല... 😓..ഈ ആനന്ദ് കാര്യം അറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് ആദിയെ ദേഷ്യം പിടിപ്പിക്കാണ്.. "ആദവ്...ഇനി എന്നേ തല്ലരുത്.. " "തല്ലുകയല്ല നിന്നെ ഞാൻ കൊല്ലും...നീ എന്തിനാടാ എന്റെ പെണ്ണിനെ വിളിച്ചത്... എന്തിനാന്ന്.. " ആദി പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി.. അപ്പൊ ഇവൻ ആണോ ആ unknown നമ്പർ..?? ആദി എങ്ങനെ മനസിലാക്കി "പറയടാ.. പറയാൻ.. " ആദി വീണ്ടും അവനെ തല്ലി ചതക്കാൻ തുടങ്ങി.. "ആദി...പ്ലീസ് മതി... അവൻ ചത്തു പോകും.. ഇതൊരു ഹോസ്പിറ്റൽ ആണ്.. വാ ആദി... " ഞാൻ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ അവൻ എന്നേ വലിച്ച് മുന്നിൽ നിർത്തി.. __________________________________ "ഇവന് പറഞ്ഞു കൊടുക്കടി...ഞാൻ നിന്റെ ആരാന്ന്...ഞാൻ നിന്റെ ബ്രദർ... ആണോ.. ആണോടി 😠.." ഞാൻ അവൾക് നേരെ ശബ്ദം ഉയർത്തി ചോദിച്ചു.. "അല്ല.. " പെണ്ണ് കണ്ണൊക്കെ നിറച്ച് എന്നേ നോക്കി.. "പിന്നെ ആരാന്ന് കൂടി പറയടി.. " "എന്റെ... എന്റെ ഭർത്താവ്.. " അവള് അങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി... ഞാൻ അവനെ ഒന്ന് പുച്ഛിച്ചു ചിരിച്ചു.. "ഇപ്പൊ മനസിലായില്ലേ ഞാൻ ആരാണെന്ന്...നിന്നെ ഞാൻ നേരിട്ട് കാണാൻ ഇരിക്ക്യയിരുന്നു..രണ്ടെണ്ണം നേരിട്ട് തരാൻ.. .." ഞാൻ രാധുന്റെ നേരെ തിരിഞ്ഞു.... അവള് ആകെ പേടിച് നിക്കാ.. "ഇത് ഒളിപ്പിച്ചു വെക്കാൻ വേണ്ടി അല്ല ഞാൻ നിനക്ക് കെട്ടിതന്നത്.." എന്നും പറഞ്ഞു അവളുടെ കഴുത്തിൽ കിടക്കുന്ന താലി എടുത്ത് പുറത്തേക് ഇട്ടു... "എന്താ ഇവിടെ...ഇതെന്താ ചന്തയോ...??...നിങ്ങളുടെ വഴക്ക് ഒക്കെ ഹോസ്പിറ്റലിന് പുറത്ത് മതി... patients ന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.. " ഞാൻ വീണ്ടും അവന്റെ അടുത്തേക് ചെല്ലാൻ നിന്നപ്പോൾ ആണ് സെക്യൂരിറ്റി വന്നു പറഞ്ഞത്... ____________________________________ സെക്യൂരിറ്റി അങ്ങനെ പറഞ്ഞപ്പോൾ ആദി അയാളെ പിടിച്ചു തള്ളി.. ഞാൻ അപ്പോഴേക്കും ആദിയെ പിടിച്ചു വലിച്ചു.. "ആദി... വാ...എനിക്ക് പേടിയാവുന്നു... " ഞാൻ കരഞ്ഞു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ അവൻ എന്നേ ഒരു നോട്ടം.. ഞാൻ അപ്പൊ തന്നെ താഴെ നോക്കി നിന്ന് കരഞ്ഞു... അവൻ അവിടെ ഉണ്ടായിരുന്ന ചെയർ തട്ടി തെറിപ്പിച് എന്റെ കയ്യും പിടിച്ചു പുറത്തേക് നടന്നു... ആ സമയം ആനന്ദ്ന്റെ മുഖത്തു വന്ന ഭാവം മനസിലാക്കാൻ കഴിഞ്ഞില്ല... കാറിന്റെ അടുത്ത് എത്തിയതും അവൻ എന്നേ പിടിച്ചു വലിച്ചു കാറിൽ കേറ്റി... അവൻ ബോണറ്റിൽ ആഞ്ഞു കുത്തിയപ്പോൾ.. ഞാനൊന്ന് ഞെട്ടി... _____________________________________ ആ ആനന്ദ്ന് ഇട്ട് രണ്ടെണ്ണം കൂടി കൊടുക്കാതെ എന്റെ ദേഷ്യം അടങ്ങില്ല... അന്ന് രാധുന്റെ ഫോണിൽക്ക് വിളിച്ചിരുന്നത് ആരാന്നു അറിയാൻ അവള് അറിയാതെ ഞാൻ ആ നമ്പർ അവളുടെ ഫോണിൽ നിന്ന് എടുത്തിരുന്നു.... സനു ആണ് ആരുടെ നമ്പർ ആണെന്ന് കണ്ടെത്തി തന്നത്.. അന്ന് തന്നെ അവനെ അനേഷിച്ചു നോകിയെങ്കിലും അവൻ ബാംഗ്ലൂർ ആയിരുന്നു...അന്ന് കണക്ക് കൂട്ടി വച്ചതാ.. ഞാൻ കാറിൽ കേറി ഇരുന്നു... രാധു താഴേക്കു നോക്കി ഇരിക്കുന്നുണ്ട്.. "എന്തിനാടി മോങ്ങുന്നത്.. നിന്റെ ആരേലും ചത്തോ... വാ അടക്കടി...ഇനി കരഞ്ഞാൽ ഒന്നങ്ങ് തരും ഞാൻ.. " ഞാൻ അടിക്കാൻ ഓങ്ങിയപ്പോൾ അവൾ വാ പൊത്തി പിടിച്ചു... ഞാൻ വേഗം കാർ സ്റ്റാർട്ട്‌ ചെയ്തു... യാത്രയിൽ ഉടനീളം അവൾ ഒന്നും മിണ്ടാതെ തേങ്ങി കരയുകയായിരുന്നു.. എന്തോ അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ ആയി..അവളെ ഒന്നും പറയണ്ടായിരുന്നു. ഞാൻ കാർ നിർത്തി... അവളെ നോക്കി.. പെണ്ണ് എന്നേ നോക്കുന്ന പോലും ഇല്ല.... "രാധു.. " ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ചതും അവൾ തട്ടി മാറ്റി.. എനിക്ക് ദേഷ്യം വന്നു... ഞാനൊന്ന് കണ്ണിറുക്കി അടച്ചു തുറന്നു.. "സോറി... " ഞാനവളുടെ ചെവിയിൽ പറഞ്ഞു.. എന്നിട്ടും പെണ്ണ് ഒന്നും മിണ്ടാതെ ഇരിക്ക്യ... പിന്നെ ഒന്നും നോക്കിയില്ല ഒരു കിസ്സ്‌ അങ്ങ് കൊടുത്തു.. അപ്പൊ തന്നെ പെണ്ണ് എന്നേ പിടിച്ചു തള്ളി... "ഡീീ 😠.. " "പോടാ...എന്നോട് മിണ്ടണ്ട... പൊക്കോ.. " എന്നും പറഞ്ഞു പെണ്ണ് എന്നേ അടിക്കാനും മന്താനും തുടങ്ങി.. ഞാൻ അവളെ കെട്ടിപിടിച്ചപ്പോൾ പെണ്ണ് ഭയങ്കര കരച്ചിൽ.. "സങ്കടായോ... " "ഹ്മ്മ്.. " അവളൊന്നു മൂളി.. "അയ്യേ ഞാൻ നിന്നോട് അല്ല ചോദിച്ചത്... എന്റെ ബേബിയോട് ആണ്... അവനു സങ്കടം ആയോന്ന ചോദിച്ചത്.." ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് എന്റെ നെഞ്ചിൽ ഒരു കടി.. "ആഹ് ഡീീ എനിക്ക് വേദന ഉണ്ട് ട്ടോ... " "വേദനിക്കണം... അതിന് തന്നെയാ കടിച്ചത്... " "പോടീ അടക്കാകുരുവി...." "എന്തിനാ ആദി അവനെ അടിച്ചത്..." എന്നും പറഞ്ഞു പെണ്ണ് എന്റെ നെഞ്ചിലേക്ക് കിടന്നു.. "പിന്നെ ഞാൻ എന്താ വേണ്ടത് അവനെ കെട്ടിപിടിച്ചു ഉമ്മാ വെക്കണോ? " "അവൻ അറിയാതെ പറഞ്ഞതല്ലേ....അടിക്കേണ്ടയിരുന്നു.. " "അടിക്കല്ല കൊല്ലും ഞാൻ...നിനക്കും ഒന്നു തരണം പിന്നെ അന്ന് വേണ്ടന്ന് വെച്ചതാ... " "എന്നേ എന്തിനാ അടിക്കുന്നെ... ഞാൻ എന്താ ചെയ്തത്.. " "നിന്നോട് ഞാൻ ചോദിച്ചതല്ലേ ആരാ വിളിച്ചത് എന്ന് അപ്പൊ നീ എന്താ പറഞ്ഞത് റോങ്ങ്‌ നമ്പർ എന്നല്ലേ.. " "അത് പിന്നെ... എനിക്ക് അറിയില്ലായിരുന്നു അവൻ ആണ് വിളിച്ചത് എന്ന്... ഒന്നും മിണ്ടിയില്ലല്ലോ...അല്ല അവൻ എന്തിനാവും വിളിച്ചത്.. " "നിന്നെ കെട്ടിക്കോട്ടേ എന്ന് ചോദിക്കാൻ ആവും...എന്നോട് നീ പറയാത്തതിന് ഒന്നും തരണം എന്ന് വിചാരിച്ചതാ..പിന്നെ തറവാട്ടിൽ പോക്കും എല്ലാം ആയി ഞാൻ അത് പറയാതെ ഇരുന്നതാ.. " ഞാൻ അതൊക്കെ പറയുമ്പോൾ അവൻ ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ തലവെച്ചു കിടക്കാ.. "എന്നാലും അവനെ അത്ര അടിക്കണ്ടായിരുന്നു...ഒരു ചെറിയ കാര്യത്തിന് ഇത്രക്ക് ദേഷ്യം വേണോ.." "ആ വേണം... നിന്നോട് ആരും അങ്ങനെ ഒന്നും സംസാരിക്കുന്നത് എനിക്ക് ഇഷ്ടല്ല..അത് ഞാൻ അവന്റെ നമ്പർ ഫോണിൽ ബ്ലോക് ചെയ്തത്....പിന്നെ കോളേജിൽ ഉള്ളപ്പഴേ എനിക്ക് അവനെ കണ്ണിൽ കണ്ടൂടാ.. " ഞാൻ പറഞ്ഞപ്പോൾ പെണ്ണ് ചിരിക്ക്യ.. "പിന്നെ ആരെ ആവോ എന്റെ രാവണന് കണ്ണിൽ കാണാൻ ഇഷ്ടം." അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. "എനിക്കോ...?? എനിക്ക് എന്റെ ചുന്ദരികുട്ടിയെ മാത്രം കണ്ടാൽ.. മതി.. " ഞാൻ ഒരു കള്ള ചിരിയാലെ അതും പറഞ്ഞു.. "അയ്യടാ...ഒലിപ്പിക്കാതെ വണ്ടി എടുക്ക് ചെക്കാ.. " എന്നും പറഞ്ഞു അവൾ നേരെയിരുന്നു.. ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു കാർ സ്റ്റാർട്ട്‌ ചെയ്ത് അവളുടെ വീട്ടിലേക് വിട്ടു... ____________________________________ "ടി.. വീട്ടിൽ ആരോടും പറയാൻ നിക്കണ്ട...അവര് അറിയുമ്പോൾ അറിഞ്ഞോളും.. " വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ആദി പറഞ്ഞത്.. "അതിന് ഞാൻ ഇവിടെ ആരോടും പറയാറില്ലല്ലോ.." "ഇവിടെ അല്ല അമ്മയോടും ഡാഡിയോടും പറയുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.. " "ഹ്മ്മ്..ഇക്കാര്യം ഉറപ്പായും ഏട്ടനും അച്ഛനും അറിയും.. . " "അത് അപ്പോൾ നോക്കാം നീ ആയിട്ട് പറയാതെ ഇരുന്നാൽ മതി..." ഞാൻ ഒന്ന് തലയാട്ടി കൊടുത്തു വേഗം ഇറങ്ങി അകത്തേക്കു പോയി. "അച്ചൂ.... അച്ചൂ.. " "കിടന്നു കാറാതെ.. പെണ്ണെ.. ഞാനിവിടെ ഉണ്ട്.. " എന്നും പറഞ്ഞു അച്ചു വരുന്നത് കണ്ടപ്പോൾ ഓടി ചെന്ന് അങ്ങ് കെട്ടിപിടിച്ചു.. "ഡീീ... പെണ്ണെ. ഇങ്ങനെ ഓടാതെ.. ഇപ്പൊ പഴയത് പോലെ അല്ല . " "അങ്ങനെ പറഞ്ഞു കൊടുക്ക് അച്ചു.. ഇവൾക്ക് തീരെ ശ്രദ്ധയില്ല... " ആദി പറയുന്നത് കേട്ട് ഞാൻ അവനെ തുറിച്ചു നോക്കി...അവൻ ഇതൊന്നും മൈൻഡ് ചെയ്യാതെ അച്ചുനോട് സംസാരിക്കാ.. "അല്ല അച്ഛൻ എവിടെ അച്ചു..ഓഫിസിൽ പോയോ ." "ഇല്ല മോനേ അവൻ ഇപ്പോ വരും പുറത്ത് പോയതാ.. " "അല്ല അച്ചു ചേച്ചി വിളിച്ചോ..." ഞാൻ ചോദിച്ചു. "ഇന്നലെ വിളിച്ചിരുന്നു...നിന്നെ വിളിക്കാറില്ലേ.. " "കൊറേ ആയി എന്നേ വിളിച്ചിട്ട്.. " ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അച്ഛൻ വന്നത്... "ആഹ് എത്തിയോ രണ്ട് പേരും... " "ആ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി നേരെ ഇങ്ങോട്ട് വന്നതാ.." ആദി ആണ്.. "ആഹാ എന്ന് ഡോക്ടർ എന്ത് പറഞ്ഞു... കൊഴപ്പം ഒന്നുല്ലല്ലോ.. " "പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല.. പിന്നെ റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടുണ്ട്.." ആദി പറയുന്നത് കേട്ട് അച്ചു എന്റെ ചെവിയിൽ പിടിച്ചു.. "ആഹ് അച്ചു വിട്.." "മോൻ പറഞ്ഞത് കേട്ടില്ലേ.. ഇനി അടങ്ങി ഇരുന്നോണം.. ഓട്ടവും ച്ചാട്ടവും ഒന്നും പാടില്ല.. " 'ആ കേട്ടു.. ഞാൻ ഒതുങ്ങി ഇരുന്നോളാം.." "അച്ചു.. ഇവൾക്ക് തീരെ അനുസരണ ഇല്ല..." ആദിയും അച്ചുന്റെ ഒപ്പം കൂടി.. "ആണോ... എന്നാ കൊറച്ചു ദിവസം ഇവളെ ഇവിടെ നിർത്തിക്കോ.. ഞാൻ നോക്കാം.. " അച്ചു പറയുന്നത് കേട്ട് എനിക്ക് ചിരിയാണ് വന്നത്... ആദി ആണേൽ പറഞ്ഞത് അബദ്ധം ആയി പോയി എന്നാ ഭാവത്തിൽ നിക്കാ... ___________________________________ ദൈവമേ പണി പാളിയോ...അച്ചു ഇവളെ ഇവിടെ നിർത്താൻ പറയും എന്ന് വിചാരിച്ചില്ല.. "എന്താ മോനേ കുറച്ച് ദിവസം രാധുനെ ഇവിടെ നിറത്തോ.. " ഏയ്‌ അതൊന്നും പറ്റില്ല.. ഇവിടെ നിർത്താൻ ഒന്നും പറ്റില്ല... എന്നൊക്കെ പറയണം എന്നുണ്ട്... അങ്ങനെ പറയുന്നത് മോശം അല്ലേ... "എനിക്ക് വിരോധം ഒന്നുല.. ഇവൾക്ക് താല്പര്യം ഉണ്ടേൽ നിന്നോട്ടെ.. " ഞാൻ പന്ത് രാധുന്റെ കോർട്ടിലേക്ക് ഇട്ടു.. ___________________________________ ദൈവമേ ഞാനിപ്പോ എന്താ പറയാ...ഇവിടെ നിക്കാന്ന് പറഞ്ഞാൽ ആദി എന്നേ പച്ചക്ക് തിന്നും ... "അത് അച്ചു...ഞാൻ.... ഞാൻ പിന്നെ ഒരിക്കൽ നിൽക്കാം.. " "ഓഹോ നിനക്ക് നിന്റെ കെട്ട്യോനെ വിട്ടു നിക്കാൻ വയ്യേ . " അച്ചു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി .. ഇവിടെ നിക്കണം എന്നൊക്കെ ഉണ്ട് അച്ചു പക്ഷേ എന്റെ രാവണൻ സമ്മതിക്കണ്ടേ... ഞാൻ ഇവിടെ നിലക്കാത്തതിൽ അച്ചൂന് പരിഭവം ഉണ്ടെന്ന് എനിക്ക് അറിയാം.. സാരല്ല്യ.. ആദിയെ പിണക്കാൻ എന്നേ കൊണ്ട് പറ്റില്ല... ഞങ്ങൾ ഒരുപാട് നേരം അവിടെ ചിലവഴിച്ചു... പോകുമ്പോൾ അച്ചു ഒന്നുകൂടെ എന്നോട് അവിടെ നിന്നോളാൻ പറഞ്ഞെങ്കിലും... ആദി ആരും കാണാതെ എന്നോട് nooo എന്ന് പറഞ്ഞു... എനിക്ക് സങ്കടം ഒന്നും തോന്നിയില്ല.. എന്നോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ അവൻ പറയുന്നത്... കാറിന്റെ അവിടെ എത്തിയതും ആദിക്ക് ഒരു കാൾ വന്നു അവൻ മാറി നിന്ന് സംസാരിക്കാൻ പോയി ... ഞാൻ അച്ഛനോടും അച്ചുനോടും സംസാരിക്കാൻ നിന്നു.. _________________________________ "ഹാ ഡാഡി...എന്തിനാ വിളിച്ചത്.. " "ആദി...നീ എന്താ ഈ കാട്ടി കൂട്ടുന്നത്..." "ഞാൻ എന്ത് ചെയ്തെന്നാ ഡാഡി പറയുന്നത്..." "നീ ഒന്നും ചെയ്തില്ലേ..എന്തിനാടാ ഹോസ്പിറ്റലിൽ തല്ല് ഉണ്ടാക്കിയത്..." ഓഹോ ഇത്ര പെട്ടന്ന് അവിടെ എത്തിയോ... "അത് പിന്നെ...കാര്യം ഉള്ളത് കൊണ്ടാ ..." "നീ എവിടെ പോയാലും എന്തേലും ഒപ്പിച്ചു വെക്കുമല്ലോ..." "ഡാഡി ഇതെങ്ങനെ അറിഞ്ഞു...?? " "എന്നേ അറിയിക്കാൻ ആളുകൾ ഉണ്ട്...അല്ല എങ്ങനെ അറിയിക്കാതെ ഇരിക്കും അങ്ങനെ ആണല്ലോ എന്റെ പൊന്നുമോന്റെ പരാക്രമങ്ങൾ.. ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു അനേഷിച്ചു.. ആ പയ്യനെ ആ ഹോസ്പിറ്റലിൽ തന്നെ aadmit ചെയ്തു.. " ആഹാ അവനു ക്യാഷ് ലാഭം.. അല്ല പിന്നെ.. അതിന് മാത്രം ഞാൻ കൊടുത്തില്ലല്ലോ?? "അതിനിപ്പോ എന്താ .. ഞാൻ ആ കേസ് ക്ലോസ് ചെയ്തു...ഇനി എന്നോട് അതിനെ കുറിച്ച് പറയണ്ട...ഞാൻ വെക്കുവാ.. " എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി.. എല്ലാ കാര്യവും ഡാഡിയുടെ ചെവിയിൽ എത്തിക്കാൻ ആരേലും കാണും.. ബ്ലഡി നാട്ടുകാർ തന്നെ അല്ലാതെ ആരാ.. ഞാൻ രാധുന്റെ അടുത്തേക് ചെന്നു... അവളേം കൂട്ടി അവിടെന്ന് ഇറങ്ങി... പെണ്ണിന് നല്ല ആഗ്രഹം ഉണ്ട് ഇവിടെ നിക്കാൻ ... പക്ഷേ എന്ത് ചെയ്യാനാ എനിക്ക് ഇവളെ കാണാതെ പറ്റില്ല... "രാധു...നിനക്ക് അവിടെ നിക്കണം എന്നുണ്ടോ..? " ഡ്രൈവിങ് ന്റെ ഇടയിൽ ഞാൻ ചുമ്മാ ചോദിച്ചു.. "ഹ്മ്മ് ഉണ്ടായിരുന്നു...പക്ഷേ നിനക്ക് വിഷമം ആവില്ലേ.. " "പിന്നേ... തീർച്ച ആയും.. അതല്ലേ ഞാൻ വേണ്ട എന്ന് പറഞ്ഞത്.. " "നീ ഹാപ്പി ആയാല്ലോ അപ്പൊ ഞാനും ഹാപ്പി...എനിക്ക് എന്റെ ആദിയുടെ കൂടെ നിന്നാൽ മതി.. " എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. "നല്ല മോള്.. " ഞാൻ അവളുടെ തലയിൽ ചുംബിച്ചു.. യാത്രക്ക് ഇടയിൽ ആണ് നിരഞ്ജൻ വിളിച്ചത്.. ഞാൻ കാർ സൈഡ് ആക്കി കാൾ അറ്റൻഡ് ചെയ്തു... "എന്താടാ.. " "ടാ നീ എവിടെയാ.. വീട്ടിൽ ആണോ..? " "അല്ലടാ ഞാൻ പുറത്ത.. എന്താ വിളിച്ചേ.. " "ഒന്നുല..ചുമ്മാ ഒന്ന് കറങ്ങാം എന്ന് കരുതി വിളിച്ചതാ.. " "സോറി മാൻ ...ഇപ്പൊ കൂടെ രാധു ഉണ്ട്.. " "ആണോ.. എന്റെ വീട്ടിലേക് വാടാ..." "അത് വേണോ.. " "എടാ വാടാ പ്ലീസ്.. എന്റെ അമ്മയുണ്ട് ഇവിടെ.. " അവൻ നിർബന്ധിച്ചപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയി... അവന്റെ വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മ ഭയങ്കര സ്വീകരണം ആയിരുന്നു.. അവിടെന്ന് ലൈറ്റ് ആയിട്ട് ഓരോ ജ്യൂസ്സും കുടിച്ചു... രാധു ഒരു sipp കുടിച്ചു..ഇനി കുടിച്ചാൽ ഛർദിക്കും എന്ന് പറഞ്ഞു പെണ്ണ് മതിയാക്കി.. ഞങ്ങൾ ഇറങ്ങാൻ നിന്നപ്പോൾ ആണ് വീടിന്റെ മുന്നിൽ കാർ വന്നു നിന്നത്..അതിൽ നിന്നും ഒരാൾ ഇറങ്ങി വന്നു "ആ ആദി ഇത് എന്റെ അങ്കിൾ ആണ്..ആളൊരു ഡോക്ടർ ആണ്.." ആദി അയാളെ പരിജയപെടുത്തി തന്നു.. "അങ്കിൾ ഇതെന്റെ ഫ്രണ്ട് ആദി.. " അവൻ പറയുന്നത് കേട്ട് അയാൾ എന്നേ ഒരു നോട്ടം നോക്കി.. "ഞാൻ എവിടേയോ കണ്ടിട്ട് ഉണ്ടല്ലോ.. " അയാൾ എന്നേ അടിമുടി ഒന്ന് നോക്കി...എനിക്ക് അത് തീരെ ഇഷ്ടായില്ല.. "ഡോക്ടർ ഗോപിനാഥ് ന്റെ ആരേലും ആണോ?? " തുടരും.. #📙 നോവൽ
12.9k കണ്ടവര്‍
11 മണിക്കൂർ
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 48 ____________________________________ ഓരോന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ദേഷ്യം ആളി കത്തി.. എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു കഴിഞ്ഞു... ഏത് അറ്റം വരെ പോകേണ്ടി വന്നാലും ഞാൻ കണ്ട് പിടിക്കും രാഘവന് പിറകിൽ ഒളിച്ചിരിക്കുന്ന ആളെ.. "ആദി ... " രാധുന്റെ വിളി കേട്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ കയ്യിൽ ഉള്ള ഫയൽ മാറ്റി വെച്ചു.. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു... അവള് നേരെ വന്ന് എന്റെ മടിയിൽ കേറി ഇരുന്ന് നെഞ്ചിൽ മുഖം അമർത്തി... ഇവളെന്താ ഈ ചെയ്യുന്നേ....?? എന്തോ കാര്യമായി ആവശ്യം ഉണ്ട്.. എന്ന് എനിക്ക് മനസിലായി... "എന്താടി... എന്തോ കാര്യമായ ആവശ്യം ഉണ്ടല്ലോ??" ഞാൻ ചോദിച്ചപ്പോൾ അവൾ തല ഉയർത്തി എന്നേ നോക്കി.. "എങ്ങനെ മനസിലായി.. " "നീ ഒട്ടാൻ വന്നപ്പോഴേ എനിക്ക് മനസിലായി..." അത് കേട്ട് അവളൊന്നു ഇളിച്ചു.. "ആദി.... " "ഹ്മ്മ് പറയടി... " "അതേ... " എന്നും പറഞ്ഞ് പെണ്ണ് എന്റെ ഷർട്ട്‌ന്റെ ബട്ടൺസ്സ് അഴിക്കാൻ തുടങ്ങി.. "ഡീീ നീ എന്താടി.. ഈ കാട്ടുന്നത്...." ഞാൻ ചോദിച്ചപ്പോൾ പെണ്ണ് എന്റെ നെഞ്ചിൽ ഒരു കുത്തു തന്നു... "ഡീീ... എനിക്ക് വേദനിച്ചാൽ ഒന്നങ്ങ് തരും ഞാൻ... " ഞാൻ കൊറച്ചു ദേഷ്യത്തിൽ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം വാടി.. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു... ഇത്രേ ഒള്ളൂ.. "ഇങ്ങനെ ഒരു തൊട്ടാവാടി പെണ്ണ്... " ഞാൻ അവളെ ചേർത്ത് പിടിച്ചു... "അല്ല നീ പറയാൻ വന്ന കാര്യം എന്താ.. " ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നേ നോക്കി.. "അതേ.. അതെന്താന്ന് വെച്ചാലേ.... " പെണ്ണ് വീണ്ടും നെഞ്ചിൽ ചിത്രം വരച്ചു കൊണ്ടിരിക്കാ ... ഈ പെണ്ണ് എന്റെ കണ്ട്രോൾ കളയും ... "നീ കൊഞ്ചാതെ... കാര്യം പറ രാധു...വെറുതെ എന്നേ ദേഷ്യം പിടിപ്പില്ലേ..." അവളൊന്നു ഇളിച്ചു കാട്ടി.. "അതേ... ആദി.. ഞാനും അമ്മയും കൂടി അച്ഛനെയും അച്ചുനെയും വിളിച്ചിരുന്നു.. വിശേഷം പറയുകയും ചെയ്തു..അവർക്ക് ഒരുപാട് സന്തോഷായി.. " "അത് പിന്നെ ഉണ്ടാവില്ലേ അവർക്ക് ഒരു പേരകുട്ടി വരുമ്പോൾ... " ഞാൻ അവളോട് പറഞ്ഞു.. "ആ...അപ്പോ സന്തോഷം കാരണം.. അച്ഛൻ എന്നോട് കൊറച്ചു ദിവസം അവിടെ ചെന്ന് താമസിക്കാൻ പറഞ്ഞു..ഞാൻ പൊക്കോട്ടെ.." എന്നും പറഞ്ഞു അവൾ എന്റെ മുഖത്തേക് നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു.. ഞാൻ തുറിച്ചു നോക്കുന്നത് കണ്ടിട്ട് അവൾ വേഗം തന്നെ എന്റെ മാറിൽ മുഖം പൂഴ്ത്തി... ഞാൻ ഒന്നും പറയാതെ ഇരിക്കാൻ ഉള്ള സൈകൊളജിക്കൽ മൂവ് ആണ് ഈ കെട്ടിപിടുത്തം എന്ന് എനിക്ക് മനസിലായി...അവൾക് വീട്ടിൽ പോണം പോലും.. ഇപ്പോ വിടും ഞാൻ😏 "എണീക്കഡി... ഡി... എണീക്കാൻ ... " ___________________________________ അവൻ എന്നോട് എണീക്കാൻ പറഞ്ഞെങ്കിലും.. ഇപ്പൊ മുഖം ഉയർത്തി അവനെ നോക്കിയാൽ അവന്റെ ദേഷ്യം കാണേണ്ടി വരും അത് കൊണ്ടാണ് അവനെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കുന്നത്.. "ദേഷ്യം പിടിക്കേണ്ട....നിനക്ക് ഇഷ്ടമില്ലെങ്കിൽ പോവൂലെ..." അവനെ മുറുക്കി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.. അവൻ എന്റെ മുഖം പിടിച്ച് ഉയർത്തി.. "നിനക്ക് പോണോ?? " "വേ..വേണ്ട... പോണ്ട... " "പിന്നെ എന്തിനാടി പൊക്കോട്ടെ എന്ന് ചോദിച്ചത്..ഹേ.. " അവൻ കൊറച്ച് ഗൗരവത്തിൽ ചോദിച്ചപ്പോൾ ഞാൻ തലതാഴ്ത്തി..വീട്ടിൽ പോയി നിന്നില്ലേലും അച്ചുനെയും അച്ഛനെയും കാണാൻ നല്ല ആഗ്രഹം ഉണ്ട് എത്ര നാളായി കണ്ടിട്ട്.... "ഡി... എന്റെ മുഖത്തേക് നോക്കടി..." ഞാൻ അവനെ നോക്കിയപ്പോൾ അവനൊന്നു ചിരിച്ചു... "ഇനി പറ... വീട്ടിൽ പോണോ.. " "പോ .. പോണം..." ____________________________________ പെണ്ണ് ഇപ്പൊ കരയും എന്നപോലെ എന്നേ നോക്കുന്നുണ്ട്...ഇവൾ ഇത്ര പാവം ആണല്ലോ.. "എന്റെ പെണ്ണെ....എന്ത് സ്വീറ്റ് ആടി...നീ കരയുമ്പോൾ കാണാൻ നല്ല ചേലുണ്ട്...നീ കരയുമ്പോൾ ഈ ചുണ്ട് വിതുമ്പുന്നതു കാണുമ്പോൾ എന്റെ ദേഷ്യം വന്ന വഴി പോകും...നിന്നോട് ഇഷ്ടം കൂടി കൂടി വരും " ഞാൻ അവളുടെ കവിളിൽ ഒന്ന് നുള്ളി...അപ്പൊ അവളുടെ ഒരു ചിരി 😘😘... "നാളെ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ നമുക് നിന്റെ വീട്ടിലും പോകാം.. " ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം വിടർന്നു... "സത്യം.... ശെരിക്കും പോകുവോ... " "ആടി പെണ്ണെ...പക്ഷേ തിരിച്ച് എന്റെ കൂടെ തന്നെ വന്നേക്കണം...ഇല്ലേൽ പിടിച്ചു വലിച്ചു കൊണ്ട് പോരും ഞാൻ..." അവൾ ഓക്കേ എന്നും പറഞ്ഞു എന്നേ കെട്ടിപിടിച്ചു.. "Love u.. " എന്നും പറഞ്ഞു എനിക്ക് ഒരുമ്മ തന്നു.. "Love u tooo... " അവളുടെ ചെവിക് അരികിൽ ഒരുമ്മ കൊടുത്തപ്പോൾ അവൾ അപ്പൊ തന്നെ എണീറ്റ് ഓടി .... അവളെ ഓർക്കുമ്പോൾ എന്നിൽ എപ്പോഴും ഒരു പുഞ്ചിരി വിടരും.. ഞാൻ വീണ്ടും ആ ഫയൽ കയ്യിലെടുത്തു... അയാളുടെ ഡീറ്റെയിൽസ് എന്റെ രണ്ട് മൂന്ന് ഫ്രണ്ട്സ് ന് അയച്ചു കൊടുത്തു...അവരും നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ എന്തിനാ എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യമായി ആൻസർ കൊടുത്തില്ല..... ഹ്മ്മ് ആ ലോറി ഡ്രൈവറെ കയ്യിൽ കിട്ടട്ടെ... ബാക്കി അപ്പൊ... _____________________________________ ഏട്ടനും ഏട്ടത്തിയും ഉച്ച കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ.. അവർ ഏട്ടത്തിയുടെ വീട്ടിൽ പോയിട്ടുള്ള വരവ് ആണ്... "ഹോ വന്നോ മഹാൻ.. " എന്നേ കണ്ടപ്പോൾ തന്നെ ഏട്ടന്റെ ചോദ്യം അതായിരുന്നു.. "കഴിഞ്ഞോടാ..നിന്റെ ദേഷ്യവും വാശിയും ഒക്കെ..അതോ ഇനിയും ഉണ്ടോ...ആ വേണെങ്കിൽ ദാ ആ ഫിഷ് ടാങ്ക് അങ്ങ് തകർത്തോ ഇനി അതും പോരെങ്കിൽ ആ ഡൈനിങ് ടേബിൾ മറച്ചിട്ടോ... " ഏട്ടൻ എന്നോട് ദേഷ്യത്തിൽ പറയുന്നതെങ്കിലും എനിക്ക് ചിരി ആണ് വന്നത്... എന്റെ ചിരി കണ്ടിട്ട് ഏട്ടൻ എന്നേ കെട്ടിപിടിച്ചു... "നിനക്ക് ഒരുപാട് സങ്കടം ഉണ്ടെന്ന് എനിക്ക് അറിയാം...ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു..എന്റെ ആദികുട്ടൻ അതൊക്കെ മറന്നേക്ക്.. " ഞാൻ ഏട്ടന് ഒന്നു ചിരിച്ചു കൊടുത്തു... "രാധു എവിടെ ആദി..." ഏട്ടത്തി ആണ് "അമ്മയുടെ അടുത്ത് കാണും... " "എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ... " "ഏട്ടാ എനിക്ക് കുറച്ച് സംസാരിക്കണം.. " "എന്താടാ.. എന്താ കാര്യം.. " ഞാൻ ഏട്ടനോട് കേസ് ഫയൽ നോക്കിയ കാര്യം പറഞ്ഞു... "ആദി ഈ കളി വേണ്ട....ഇത് കുട്ടിക്കളി അല്ല.. നീ അത് വിട്ടേക്ക്.." "പറ്റില്ല ഏട്ടാ ഞാൻ ചിലതൊക്കെ മുന്നിൽ കണ്ടിട്ട് ആണ് ഇറങ്ങിതിരിച്ചത്..ഇനി ആര് പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവാൻ പോണില്ല... " "ആദി വേണ്ടടാ... ഇതൊന്നും നിന്നെ കൊണ്ട് പറ്റില്ല.. മാത്രമല്ല അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല..." ഏട്ടൻ എന്റെ ഷോൾഡറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. ഞാൻ ആ കൈ തട്ടി മാറ്റി.. "ജീവിച്ചിരിപ്പുണ്ട്... എനിക്ക് അറിയാം അയാൾ ഇപ്പോഴും ഉണ്ട്... കൊടും പാപം ചെയ്തവർ ആരും അത്ര പെട്ടന്ന് മരിക്കില്ല...തെറ്റുകൾ ചെയ്ത് കൊണ്ട് ഇപ്പോഴും ജീവിക്കുന്നുണ്ടവും.." ഞാൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി . എന്റെ ദേഷ്യം കണ്ട് ഏട്ടൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു.. "ആദി ഈ ടോപ്പിക്ക് നമുക്ക് നിർത്താം..അത് വിട്ടേക്ക്...ഇനി നീ അതിന്റെ പിറകെ പോകണ്ട...നമുക്ക് ഇങ്ങനെ അങ്ങ് ജീവിച്ചു പോകാടാ.. " ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ മറുത്ത്‌ ഒന്നും മിണ്ടിയില്ല "ഒന്നു ചിരിക്കടാ ചൂടാ.. " ഏട്ടൻ എന്റെ കവിളിൽ തട്ടി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു... "That's my boy... " എന്നും പറഞ്ഞു ഏട്ടൻ പോയപ്പോൾ.. ഞാനൊന്ന് നീട്ടി ശ്വാസം എടുത്തു... ആദി പറഞ്ഞാൽ പറഞ്ഞതാ ഏട്ടാ...എന്നിൽ നിന്നും എന്റെ അച്ഛനെയും അമ്മയെയും അകറ്റിയവരെ വെറുതെ വിട്ടാൽ അത് ഞാൻ ചെയ്യുന്ന വലിയ തെറ്റാവും..അച്ചനും അമ്മക്കും വേണ്ടി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ... _____________________________________ "ഇതാർക്കാ പാലും ജ്യൂസ്സും.. ?? " രാത്രി റൂമിലേക്ക് പാലുമായി വന്ന ആദിയോട് ഞാൻ ചോദിച്ചു.. "ജ്യൂസ് എനിക്ക്.. ഞാൻ എന്നും കുടിക്കുന്നത് അല്ലേ... പിന്നെ പാല് നിനക്ക് ഇനി എന്നും നീ പാല് കുടിക്കണം... " അവൻ പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി... "അയ്യേ പാല് blaaa കുടിക്കാനോ... ഞാനോ... നോ നെവർ .. " "ഈ പാല് നീ കുടിക്കും..ഇല്ലേൽ ഞാൻ കുടിപ്പിക്കും..." ഞാൻ അവനെ ദയനീയമായി ഒന്ന് നോക്കി.. "ആദി ഞാൻ പാല് കുടിക്കാറില്ല...എനിക്ക് ഓക്കാനം വരും.. ചിലപ്പോ ഛർദിച്ചു എന്നും വരും.. " "അത് സാരമില്ല എന്നാലും കുറച്ച് കുടിച്ചോ.. ഏട്ടത്തിയെ നിർബന്ധിച്ചു കുടിപ്പിക്കാറുണ്ടല്ലോ...അത് പോലെ എന്റെ ചുന്ദരി കുട്ടി ഇത് കുടിക്ക്... " "ഞാൻ vomit ചെയ്താൽ നീ ക്ലീൻ ചെയ്യേണ്ടി വരുട്ടോ... " "സാരല്ല... ഞാൻ സഹിച്ചു എന്റെ ബേബിക്ക് വേണ്ടി അല്ലേ ... " എന്നും പറഞ്ഞു അവൻ പാല് ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി.. ഞാൻ മനസില്ല മനസോടെ അത് വാങ്ങി.. "Cheers.. " എന്നും പറഞ്ഞു അവന്റെ ഗ്ലാസ് എന്റെ ഗ്ലാസിൽ മുട്ടിച്ചു... "എന്നേ നോക്കാതെ അങ്ങട്ട് കുടിക്കടി.. " എന്നും പറഞ്ഞു അവൻ ആ ജ്യൂസ് വലിച്ചു കുടിച്ചു...വല്ല കള്ള് കുടിയൻ മാരെ പോലെ ആണ് അവന്റെ കുടിക്കൽ... ഞാൻ പാല് ഗ്ലാസ്സ് ചുണ്ടോടു ചേർത്ത് അവനെ നോക്കി . അവൻ കുടിക്കാൻ പറഞ്ഞു .. കണ്ണടച്ച് പിടിച്ചു ഞാൻ അത് കുടിച്ചു... കഷ്ടപ്പെട്ട് ആണ് അതൊന്നു തൊണ്ടയിൽ നിന്ന് ഇറക്കിയത്.. അത് കൊണ്ട് തന്നെ കണ്ണൊക്കെ നിറഞ്ഞു.. "സൊ സിമ്പിൾ ഇത്രേ ഒള്ളൂ...ഇങ്ങനെ എന്നും കുടിച്ചാൽ മതി..പാല് അല്ലേ നീ കുടിച്ചേ അല്ലാതെ കഷായം ഒന്നും അല്ലല്ലോ.. come on.. " അവൻ എന്നേ കെട്ടിപിടിച്ചു... ഞാൻ അവന്റെ ഷോൾഡറിൽ മുഖം അമർത്തി... അപ്പോഴേക്കും കുടിച്ചത് ഒക്കെ പുറത്തേക് വരും എന്ന് തോന്നി.. എനിക്ക് ആണേൽ ഇഷ്ടം ഇല്ലാത്തത് കുടിച്ചാൽ തന്നെ ഇങ്ങനെ ആണ്.. ഇനിയും എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല.. "ആ... ആദി... " "എന്താടി.. " __________________________________ "ആദി.. എനിക്ക്... ചർ... " അവൾ എന്തോ പറഞ്ഞു മുഴുവനക്കും മുന്നേ എന്റെ ഷോൾഡറിൽ കൂടെ എന്തോ ഒഴുകി... ബനിയന്റെ ഉള്ളിലേക്കു അത് എത്തിയപ്പോൾ ആണ്... പെണ്ണ് പണി പറ്റിച്ചു എന്ന് മനസിലായത് 🤢.. അവൾ എന്നിൽ നിന്ന് മാറാൻ നോക്കിയപ്പോൾ ഞാൻ അവളെ വിടാതെ പിടിച്ചു... "മുഴുവൻ ആക്കിയിട്ട് പോയാൽ മതി.. നിലത്ത് കളഞ്ഞു എനിക്ക് തുടക്കാൻ വയ്യാ... " അത് പറഞ്ഞു തീർന്നില്ല അവൾ വീണ്ടും തുടങ്ങി 🤮.. ഞാൻ കണ്ണടച്ചു പിടിച്ചു..😵 കൊറച്ച് കഴിഞ്ഞ് അവൾ മുഖം ഉയർത്തിയതും.. ഞാൻ ബനിയനിൽ പിടിച്ചു കൊണ്ട് ഒരു ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്... 🏃🏻🏃🏻 ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ട് രാധു ബെഡിൽ തല താഴ്ത്തി ഇരിക്കുന്നു... ഇവൾക്ക് ഇതെന്ത് പറ്റി?? "ഡീീ.. നീ എന്താ ഇങ്ങനെ ഇരിക്കുന്നത് പോയി മുഖം ഒക്കെ ഒന്ന് കഴുകി വാ... " ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു പറഞ്ഞു.. "ഞാൻ പറഞ്ഞതല്ലേ എനിക്ക് പാല് വേണ്ടന്ന്..ഇപ്പൊ എന്തായി.. " പെണ്ണ് എന്റെ മുഖത്തു നോക്കാതെ ആണ് പറയുന്നത്... "അയ്യേ.. എന്റെ രാധു... ഇതിനാണോ നീ ഇങ്ങനെ ഇരിക്കുന്നത്.. ഇതൊക്കെ സാധാരണം അല്ലേ..." "എന്നാലും നിന്റെ ദേഹത്ത് .. " "ആ എന്റെ ദേഹത്ത് അല്ലേ.. കണ്ടവന്റെ ദേഹത്ത് ഒന്നും അല്ലല്ലോ..അവളുടെ ഓരോ തോന്നൽ.. ഇങ്ങോട്ട് വാടി.." ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു ... "പോയി മുഖം ഒക്കെ കഴുകി വാ...കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. " അവള് വേഗം ബാത്‌റൂമിലേക്ക് പോയി.. ഞാൻ ബെഡിലേക് മറിഞ്ഞു ഫോണിൽ നോക്കി കിടന്നു... കൊറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു കിടന്നു... "ഡീീ എന്താടി.. അവിടെ കിടക്കുന്നത്.. ഇങ്ങോട്ട് നീങ്ങി കിടക്കടി.. " ഞാനവളെ എന്റെ അടുത്തേക് കിടത്തി...കെട്ടിപിടിച്ചു അങ്ങ് കിടന്നു... ____________________________________ "രാധു റെഡി ആയി കഴിഞ്ഞില്ലേ...?? കല്യാണത്തിന് അല്ല ഹോസ്പിറ്റലിലേക്ക് ആണ് മതി ഒരുങ്ങിയത്.. " കണ്ണാടിയുടെ മുന്നിൽ നിന്ന് ഫാഷൻ ഷോ നടത്തുന്ന അവളെ നോക്കി പറഞ്ഞു... "മതി നിന്റെ ഒരുക്കം കൊറേ നേരം ആയല്ലോ തുടങ്ങീട്ട്... " "നിനക്ക് എന്താ ഇത്ര ദൃതി..ഓഫിസിൽ പോവുന്നില്ലല്ലോ പിന്നെ എന്താ. " "ആ ദൃതി ഉണ്ട്...മര്യാദക്ക് വരാൻ നോക്കടി... " ഞാൻ അവളേം കൊണ്ട് റൂമിനു പുറത്തേക് നടന്നു.. "ആദി...നീ നടന്നോ ഞാനിപ്പോ വരാം.. " "വേണ്ട എന്റെ കൂടെ അങ്ങ് വന്നാൽ മതി..ഇത്ര ഒക്കെ ഒരുങ്ങിയത് തന്നെ ദാരാളം.. " ഹാളിൽ എത്തിയപ്പോ ഡാഡിയും അമ്മയും ഉണ്ട്... "അമ്മേ ഞങ്ങൾ വരുമ്പോൾ കുറച്ച് ലേറ്റ് ആവും...kk.. " "ആഹ് രാധുന്റെ വീട്ടിൽ പോകുന്നുണ്ടോ?? " "ഹ്മ്മ് അവിടെ പോണം.. " "എങ്കിൽ മോളെ രണ്ട് ദിവസം അവിടെ നിർത്തിക്കോ..അച്ചു വിളിച്ചപ്പോൾ പറഞ്ഞിരുന്നു..." അമ്മ ആ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടായില്ല.. "അതൊന്നും വേണ്ട.. ഞങ്ങൾ പോയിട്ട് വന്നോളാം.. " "ആദി അങ്ങനെ അല്ല.. മോള് അവിടെ നിക്കണം എന്ന് അവർക്ക് ആഗ്രഹം കാണില്ലേ.. " ഡാഡിയാണ്... "അവളെ അവിടെ നിർത്താൻ എനിക്ക് താല്പര്യം ഇല്ല പിന്നെ എന്തിനാ വീണ്ടും വീണ്ടും പറയുന്നേ.." "ടാ മോനേ.." "Enough ഡാഡി.. ഇനി രണ്ടാളും ഒന്നും പറയണ്ട...രാധു നീ വന്നേ.. " ഞാൻ അവളുടെ കയ്യും പിടിച്ച് പുറത്തേക് നടന്നു.. ഡോർ തുറന്നു അവളെ കാറിൽ ഇരുത്തി.. ഞാനും കേറി... അവൾ എന്നേ അന്തം വിട്ടു നോക്കുന്നുണ്ട്... "എന്താടി നിനക്ക് അവിടെ നിക്കണം എന്നുണ്ടോ?? ഉണ്ടോന്ന്... " ഞാൻ ചോദിച്ചത് കേട്ട് അവൾ ഒന്ന് ബാക്കിലേക്ക് നീങ്ങി.. "വേ...വേണ്ട...." "ഹ്മ്മ് ഇനി ഇപ്പൊ നീ നിക്കണം എന്ന് പറഞ്ഞാലും ഞാൻ നിർത്താൻ ഒന്നും പോണില്ല..അവിടെ എത്തിയിട്ട് അന്നത്തെ പോലെ അവിടെ നിക്കണം എന്ന് പറഞ്ഞാൽ ഉണ്ടല്ലോ.. " "ഇല്ല...പറയില്ല.. " "ഹ്മ്മ്... " ഞാനൊന്ന് അമർത്തി മൂളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..... ____________________________________ ഹോ.. എന്തൊരു സാധന... തനി രാവണൻ തന്നെ... ഇടക്ക് എന്തൊരു സ്വീറ്റ് ആണ് ചിലപ്പോഴെ ദേഷ്യവും... ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഞാൻ അവനോട് ഒന്നും മിണ്ടിയില്ല.. ഞങ്ങൾ ഡോക്ടർ അരുന്ധതിയെ ആണ് കണ്ടത്.. "ആളുടെ ബോഡി വളരെ വീക് ആണ്..ഞാൻ കൊറച്ചു മെഡിസിൻസ്സ് എഴുതാം.. എല്ലാം കൃത്യമായി കഴിക്കണം കൂടാതെ നല്ല റസ്റ്റ്‌ വേണം.. എല്ലാ മാസവും ചെക്ക്അപ്പിന് വരണം.." "ഓക്കേ താങ്ക്സ് ഡോക്ടർ... രാധു വാ.. " ഡോക്ടർ എന്തൊക്കെയോ പറഞ്ഞു ആദി എന്തൊക്കെയോ മറുപടി കൊടുത്തു.... "രാധു... നീ ഇവിടെ ഇരിക്ക്.. ഞാൻ പോയി മെഡിസിൻ വാങ്ങിച് വരാം.. " "ഹ്മ്മ് ശെരി.. " "ഇവിടെന്നു അനങ്ങി പോകരുത്... കേട്ടല്ലോ.. " പോകുന്നതിന്റെ ഇടക്ക് അവൻ ഒന്നു കൂടി ഓർമിപ്പിച്ചു.. "ഞാൻ എങ്ങോട്ടും പോണില്ല.. നീ വേഗം പോയി വാ.. " അവനൊന്ന് ചിരിച്ചിട്ട് പോയി.. ഞാൻ അവിടെ വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്നു.... "ഹേയ്... അനു... " എന്നും വിളിച്ചു ആരോ എന്റെ മുന്നിൽ വന്നു നിന്നത്... ഇതാരപ്പാ.. ഞാൻ തല പൊക്കി നോക്കിയപ്പോൾ.. "ആനന്ദ് " "Yea.. ആനന്ദ്... അപ്പൊ എന്നേ മറന്നിട്ടില്ല അല്ലേ.." ഞാനൊന്ന് ചിരിച്ചു കൊടുത്തു.. നിങ്ങൾക് കക്ഷിയെ മനസിലായില്ല അല്ലേ... കോളേജിൽ എന്റെയും ആദിയുടെയും ഒക്കെ സീനിയർ ആയി പഠിച്ച ആളാണ്... ഇവനെ എങ്ങാനും ആദി കണ്ടാൽ ഇവിടെ വല്ലതും നടക്കും..കാരണം എന്താന്ന് അറിയോ... ഈ ചേട്ടന് എന്നോട് പ്രേമം ആയിരുന്നു 🙈...മൂപര് എന്നേ അനു ന്നാ വിളിക്ക്യാ.. അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞാലും അങ്ങനെ വിളിക്കൂ.. കോളേജിലേ എല്ലാ കാര്യത്തിനും വന്നിരുന്ന ആളായിരുന്നു... അങ്ങനെ പരിചയപെട്ടതാ.. അത് എനിക്ക് പാരയായി... ഒരുദിവസം കോളേജിൽ ചെന്നപ്പോൾ ഇവൻ സ്റ്റുഡന്റസ്ന്റെ മുന്നിൽ വെച്ച് അങ്ങ് പ്രൊപ്പോസ് ചെയ്തു..എന്റെ അവസ്ഥ ഒന്ന് ആലോചിച് നോക്ക് ഒരു വശത്തു രാവണൻ മറുവശത്ത്‌ ഇവനും..പിന്നെ അവനു നല്ല ഭാഗ്യം ഉള്ളതോണ്ട് ആദി സസ്പെന്ഷനിൽ ആയിരുന്നു... എന്ന് വെച്ച് ഞാൻ അവനെ അക്‌സെപ്റ് ചെയ്തില്ലട്ടോ...ഒന്നും പറയാതെ അവിടെന്ന് പോന്നു... പിറ്റേന്ന് കേട്ടത് ആനന്ദ് കയ്യും കാലും ഒടിഞ്ഞു ഹോസ്പിറ്റലിൽ ആണെന്ന... അതിന് ശേഷം ആളെ ഇന്നാണ് കാണുന്നത്.. "അനു.. താൻ എന്താ ആലോചിക്കുന്നത്.." "ഏയ്‌ ഒന്നുല.. " "അല്ല താൻ എന്താ ഇവിടെ... ആരേലും കാണാൻ വന്നതാണോ?? " "അത് പിന്നെ ഞാൻ.. " "എന്തായാലും തന്നെ ഒന്ന് കാണാൻ പറ്റിയല്ലോ.. താങ്ക് ഗോഡ്..അതും തന്റെ കല്യാണം കഴിയുന്നതിനു മുന്നേ.." അവൻ പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടു നോക്കി... ഹോ സിന്ദൂരം ഇല്ലാത്തത് കൊണ്ടാവും.. അതെങ്ങനാ ആ കലിപ്പൻ സിന്ദൂരം ഇടുന്ന ടൈമിൽ ആണല്ലോ പിടിച്ചു വലിച്ച് കൊണ്ട് വന്നത്.. "അയ്യോ.. ആനന്ദ് അങ്ങനെ... " "നീ ഒന്നും പറയണ്ട...അന്ന് തന്നെ പ്രൊപ്പോസ് ചെയ്തിട്ട് എനിക്ക് മറുപടി ഒന്നും കിട്ടിയില്ല.. പിന്നെ തന്നെ കാണാൻ വരാൻ പറ്റിയില്ല ഒരു ചെറിയ ആക്‌സിഡന്റ് കൊറച്ചു നാൾ ഉഴിച്ചിലും പിഴിച്ചലും ആയിരുന്നു.. " ഹ്മ്മ് എനിക്ക് അറിയാം എന്ത് ആക്‌സിഡന്റ് ആണെന്ന്...😜.. "എടോ എന്താ ഒന്നും മിണ്ടാത്തത്.. ഞാൻ തന്റെ വീട്ടിലേക് വന്നോട്ടെ.. " "എന്തിനാ.. " "പെണ്ണ് ചോദിക്കാൻ അല്ലാതെ എന്തിനാ.." ഇവന് കിട്ടിയത് ഒന്നും പോരെ ആദി ഇപ്പൊ വരും.. "ആനന്ദ്.. താൻ വിചാരിച്ച പോലെ അല്ല..ഞാൻ മാ.." "നീ കൂടുതൽവലിച്ച് നീട്ടി ഒന്നും പറയണ്ട...എനിക്ക് ഒരുപാട് ഇഷ്ടാണ്.. ഇത്ര നാളും കല്ല്യാണം കഴിക്കാതെ ഇരുന്നത് ചിലപ്പോൾ തന്നെ കിട്ടാൻ വേണ്ടി ആവും..താൻ ഒരു മറുപടി താടോ...എന്നേ ഇഷ്ടം ആണോ അല്ലയോ അത് പറ പറയടോ... " "ഞാൻ പറഞ്ഞാൽ മതിയോ... " പെട്ടന്നായിരുന്നു അങ്ങനെ ഒരു അപശബ്ദം കേട്ടത്...ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു . *ആദി* തുടരും... #📙 നോവൽ
37.8k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 47 ആൻവി _____________________________________ അവൻ കാറിന്റെ അടുത്ത് എത്തിയതും ബോണറ്റിൽ കൈകൊണ്ട് ശക്തിയിൽ അടിച്ചു.. അവന്റെ അവന്റെ കാട്ടികൂട്ടൽ കണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു... കാർ സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്... ഞാൻ അവനെ നോക്കിയപ്പോൾ അവൻ കൂൾ ആയി ഡ്രൈവ് ചെയ്യാണ്... "എന്താടി... " എന്റെ നോട്ടം കണ്ട് അവൻ ചോദിച്ചു.. "ഒ... ഒന്നുല... " അവൻ ഒന്ന് അമർത്തി മൂളി ഡ്രൈവ് ചെയ്യാൻ തുടങ്ങി... _____________________________________ ആ കേസിന്റെ ഫയൽ കോപ്പി വാങ്ങാൻ ആണ് തറവാട്ടിലേക്ക് വന്നത്... ഫയൽ വാങ്ങി വേഗം പോകാം എന്ന് വിചാരിച്ചപ്പോൾ ഗ്രാൻഡ്പ്പയുടെ ഉപദേശം കേട്ട് എനിക്ക് ദേഷ്യം വന്നു... ഇതിന്റെ പേരിൽ ഒരു പ്രശനവും ഉണ്ടാവരുത് എന്നാണ്..ഇത്രയും കാലം എല്ലാരും കൂടി എന്നിൽ നിന്ന് എല്ലാം മറച്ചു വെച്ചിട്ട്... ഇപ്പൊ ഒരു പ്രശ്നം ഉണ്ടാവരുത് എന്ന് പോലും...ആര് എന്തൊക്കെ പറഞ്ഞാലും എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവാതെ ഈ ആദി വെറുതെ ഇരിക്കില്ല... ഞാൻ വേഗം തന്നെ വീട്ടിലേക് വിട്ടു... എന്റെ ദേഷ്യം കണ്ടിട്ട് ആണെന്ന് തോന്നുന്നു രാധു എയർ പിടിച്ച് ഇരിക്ക്യ.. തത്കാലം ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. എന്തേലും പറഞ്ഞാൽ അവൾക് നൂറു സംശയങ്ങൾ ആവും... വീട്ടിൽ എത്തി രാധു വേഗം ഇറങ്ങി.. ഞാനും കാറിൽ നിന്ന് ഇറങ്ങി ... ഇന്നലെ ഇവിടെന്നു ഇറങ്ങിപോയതേ ഒള്ളൂ പക്ഷേ ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങോട്ട് വരുന്നത് പോലെ..ഞാൻ കണ്ണടച്ച് ഒന്ന് നീട്ടി ശ്വാസം എടുത്ത് അകത്തേക്കു നടന്നു.. ഹാളിൽ ആരും ഇല്ല...അമ്മയുടെ പൂജമുറി വിളക്കുകൾ തെളിയിക്കാതെ അടഞ്ഞു കിടക്കുന്നു...ആമി മോളുടെ കളിയും ചിരിയും ഒന്നും കേൾക്കാനില്ല... വീട് ആകെ ഉറങ്ങിയാ പോലെ... ഞാൻ അമ്മയുടെ റൂമിലേക്ക്‌ നടന്നു... അവിടെ ഡാഡിയും അമ്മയും ഉണ്ടായിരുന്നു... ഡാഡിയുടെ തോളിൽ തല വെച്ചു കരയുന്ന അമ്മയെ കണ്ടപ്പോൾ പാവം തോന്നി... ഞാൻ അകത്തേക്കു കയറി... "അമ്മേ.. " ഇടറിയ ശബ്ദത്തിൽ വിളിച്ചതും.. അമ്മയും ഡാഡിയും ഒരേ സമയം എന്നേ നോക്കി... "മോനേ.... " എന്നും വിളിച്ചു കരഞ്ഞു എന്നേ വന്നു കെട്ടിപിടിച്ചു... ഞാനും അമ്മയെ ചേർത്ത് പിടിച്ചു.. ഡാഡി എന്റെ അടുത്ത് വന്നു എന്റെ നെറ്റിയിൽ ഉമ്മ തന്നു... "നിനക്ക് ഈ അമ്മയോട് ഇപ്പോഴും ദേഷ്യം ആണോടാ ..വെറുത്തോ നീ എന്നേ ." അമ്മ അതും പറഞ്ഞു എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി... "ഇല്ലാ.. ഈ ആദിക്ക് എന്റെ അമ്മയെ വെറുക്കാൻ കഴിയില്ല...സ്വന്തം അമ്മയെ ആരേലും വെറുക്കുമോ.. ഞാൻ അമ്മയുടെ മോൻ അല്ലേ.." "അതേ.. നീ എന്റെ മോനാ...ഞങ്ങടെ മോനാ.. നീ ഇല്ലാതെ അമ്മക്ക് പറ്റില്ലടാ.." അമ്മ പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു..എന്നേ എത്ര മാത്രം എന്റെ അമ്മ സ്നേഹിക്കുന്നുണ്ട് എന്ന് ഈ കണ്ണീർ വിളിച്ചു പറയുന്നുണ്ട്..ഞാൻ എത്ര ഭാഗ്യവാൻ ആണ് ഇത്രയും സ്നേഹം ഉള്ള ഒരു അമ്മയും അച്ഛനും എനിക്കില്ലേ..സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു... അമ്മ കരച്ചിൽ നിർത്താതെ ആയപ്പോൾ ഞാൻ അമ്മയെ ബെഡിൽ കൊണ്ടിരുത്തി..ഡാഡിയും അമ്മയുടെ അടുത്ത് വന്നിരുന്നു...രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് അവരുടെ കൈകൾ എന്റെ കയ്യിൽ വെച്ചു ഞാൻ.. അവരെ നോക്കി...അവരും എന്നേ തന്നെ നോക്കി ഇരിക്കാണ്.. "എന്തിനാ... എന്തിനാ നിങ്ങൾ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്...ഞാൻ എപ്പോഴും ധിക്കാരിച്ചിട്ടല്ലേ ഒള്ളൂ...എന്നും ദേഷ്യവും വാശിയും കാണിച്ചിട്ടില്ലേ...ഒരിക്കൽ പോലും എന്നേ നുള്ളി നോവിച്ചിട്ട് പോലും ഇല്ലാ എന്റെ ഇഷ്ടങ്ങൾ എല്ലാം നടത്തി തന്നു...സ്വന്തം മകൻ അല്ലായിരുന്നിട്ടു കൂടി നിങ്ങൾ എന്നേ സ്നേഹിച്ചിട്ടല്ലേ ഒള്ളൂ...ഇതിനു മാത്രം ഞാൻ എന്ത് പുണ്യം ആണ് ചെയ്തത്.." അതും പറഞ്ഞു ഞാൻ അവരുടെ കൈകൾ മുറുകെ പിടിച്ചു.. അമ്മ എന്നേ നെഞ്ചോടു ചേർത്ത് പിടിച്ചു എന്റെ മുടിയിലൂടെ വിരലോടിച്ചു.. "ആര് പറഞ്ഞു നീ ഞങ്ങളുടെ സ്വന്തം മോൻ അല്ലെന്ന്...നീ ഞങ്ങടെ മോൻ ആണ്... എന്റെ മകൻ ആണ്.." "നീ ചോദിച്ചില്ലേ നിന്നെ എന്തിനാ ഞങ്ങൾ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...എന്നാ ഞാൻ നിന്നോട് ഒന്ന് ചോദിക്കട്ടെ..?? " ഡാഡി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ എന്തെന്നാ ഭാവത്തിൽ നോക്കി.. "ആദി നിന്നോട് ഞാനൊരു കാര്യം ചോദിച്ചാൽ sincere ആയിട്ട് ആൻസർ പറയുമോ..?? " ഞാൻ ആ ന്ന് തലയാട്ടി.. "നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആള് ആരാ.." ഡാഡിയുടെ ചോദ്യത്തിൽ എനിക്ക് ഒരു ഉത്തരമേ ഉണ്ടാവൂ എന്ന് ഇവർക്കു രണ്ട് പേർക്കും അറിയാം...എന്റെ നോട്ടം ഡോറിന്റെ അവിടെ നിക്കുന്ന രാധുവിലേക്ക് ആയിരുന്നു.. ഡാഡി അപ്പൊ തന്നെ എന്റെ മുഖം അവർക്ക് നേരെ തിരിച്ചു.. "നീ പറയാതെ ഞങ്ങൾക്ക് മനസിലാവും...നിനക്ക് രാധുനോടുള്ള ഇഷ്ടം...അതിന് ഒരു കാരണം ഉണ്ട്.. അത് എന്താന്ന് അറിയോ?? " ഞാൻ ഇല്ലെന്ന് തലയാട്ടി... "അതെന്താന്ന് വെച്ചാൽ...ചെറുപ്പത്തിൽ പോലും നീ ഡാഡി എനിക്ക് ഡാഡിയെ ഒരുപാട് ഇഷ്ട്ടം ആണ് അല്ലെങ്കിൽ അമ്മയെ ഒരുപാട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടില്ല...നീ വേണം എന്ന് പറഞ്ഞു വാശിപിടിച്ച എല്ലാം ഞാൻ വാങ്ങി തന്നിട്ടുണ്ട്..പക്ഷേ അതൊന്നും നിനക്ക് ഇഷ്ടം ആണ് എന്ന് നീ പറഞ്ഞിട്ടില്ല...എന്നാൽ അന്ന് ഞങ്ങളോട് രാധുനെ കല്ല്യാണം കഴിക്കണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ നീ പറഞ്ഞു രാധുനെ നിനക്ക് ഒരുപാട് ഇഷ്ടാണ് എന്ന്...അന്ന് ഞങ്ങൾക്ക് മനസിലായി നിനക്ക് അവളോട്‌ ഉള്ള സ്നേഹത്തിന്റെ ആഴം...ആ സ്നേഹത്തിന്റെ ആഴം അളക്കാൻ കഴിയോ?? അവളെ ജീവന് തുല്യം സ്നേഹിക്കാൻ ഉള്ള കാരണം എന്താന്ന് നിനക്ക് പറയാൻ കഴിയോ..?? " ഡാഡി പറയുന്ന ഓരോ വാക്കുകളും കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. വേറെ ഒന്നും കൊണ്ടല്ല സന്തോഷം കൊണ്ട്.. എന്നേ ഇവർ ഇത്രയധികം മനസിലാക്കിയല്ലോ എന്നോർത്ത്.. ഡാഡി പറഞ്ഞതിന് മറുപടിയായി ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ ഡാഡിയും അമ്മയും ഒന്ന് ചിരിച്ചു.. "അത് പോലെ തന്നെയാണഡാ ഞങ്ങൾക്ക് നീയും.നീ നേരെത്തെ ചോദിച്ച ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയാനേ എനിക്ക് കഴിയൂ... എന്നാലേ നിനക്കും നീ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടത് നിനക്ക് മനസിലാവൂ.. .ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ എന്തേലും കാരണം വേണോ?? നീ ഞങ്ങളുടെ ആദിയല്ലേ.. " ഡാഡി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ രണ്ട് പേരെയും കെട്ടിപിടിച്ചു...ദൈവത്തോട് നന്ദി പറഞ്ഞു എനിക്ക് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും തന്നതിന്... അവർ രണ്ട് പേരും എനിക്ക് ഓരോ ഉമ്മയും തന്നപ്പോൾ എനിക്ക് തോന്നി ഞാനിപ്പോൾ ഇവരുടെ 5 വയസ്സുകാരൻ ആദി ആയത് പോലെ.. അമ്മ കരഞ്ഞു കരഞ്ഞു ചുമക്കാൻ തുടങ്ങിയപ്പോൾ ഞാൻ ടേബിളിൽ ഇരുന്ന ഗ്ലാസിൽ വെള്ളം എടുത്ത് കൊടുത്തു.. "ഇന്നലെ മുതൽ ഒരു വസ്തു കഴിച്ചിട്ടില്ല...." ഡാഡി പറയുന്നത് കേട്ട് എനിക്ക് ദേഷ്യം വന്നു... ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മ തലതാഴ്ത്തി ഇരിക്കാണ്... എനിക്ക് ദേഷ്യം വന്നു.. ഞാൻ അപ്പോൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന എറിഞ്ഞു പൊട്ടിച്ചു... അമ്മ ഒന്ന് ഞെട്ടിയെങ്കിലും..ഡാഡി ചിരിക്കുകയായിരുന്നു.. "ഞാൻ പലതവണ പറഞ്ഞിട്ടില്ലേ ഭക്ഷണം കഴിക്കാതെ ഇരിക്കരുത് എന്ന്...എന്നേ ഇഷ്ടം ഉണ്ടായിരുന്നേൽ എനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യില്ലായിരുന്നു.. " ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. "മോനേ... ഞാൻ...നീ ഇവിടെ ഇല്ലാതെ ഞാൻ എങ്ങനെ ആട എന്തെകിലും കഴിക്കുന്നത്....നിന്നെ ഓർക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും ചങ്കിൽ നിന്ന് ഇറങ്ങുമോ നിന്റെ അമ്മക്ക്..." അമ്മ കണ്ണും നിറച്ചു അങ്ങനെ പറഞ്ഞപ്പോൾ എന്റെ നെഞ്ഞോന്നു പിടഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ കിച്ചണിൽ പോയി ഫുഡ്‌ എടുത്തോണ്ട് വന്നു.. ഞാൻ വന്നത് കണ്ടപ്പോൾ അമ്മ എന്നേ നോക്കി ഇരിക്കാണ്.. ഞാൻ അടുത്ത് ചെന്നിരുന്നു അമ്മക്ക് വാരികൊടുത്തു.. അമ്മ കണ്ണും നിറച്ച് അത് വാങ്ങി കഴിച്ചു.. വീണ്ടും കൊടുക്കുമ്പോൾ ആണ് ഡാഡി വാ തുറന്നു എനിക്ക് മുന്നിൽ ഇരുന്നത്.. "നിന്റെ അമ്മ മാത്രം അല്ല ഞാനും ഒന്നും കഴിച്ചിട്ടില്ല.. " ഡാഡി പറയുന്നത് കേട്ട് എനിക്ക് ചിരി വന്ന്.. ഒരു ചെറു ചിരിയാലെ ഞാൻ രണ്ട് പേർക്കും വാരികൊടുത്തു.. രണ്ട് പേരും കണ്ണും നിറച്ച് എന്നേ നോക്കാ.. "മതി... മോനേ.. ഇനി നീ കഴിക്ക്.. " എന്നും പറഞ്ഞു അമ്മ എനിക്ക് നേരെ ഭക്ഷണം നീട്ടി... ഞാൻ അത് നിഷേധിക്കാതെ വാങ്ങി കഴിച്ചു... വീണ്ടും തരാൻ നിന്നപ്പോൾ.. ഞാൻ തടഞ്ഞു.. "എനിക്ക് ഇത് മതി അമ്മേ... ബാക്കി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്നു കഴിച്ചോളാം.. അല്ലേ രാധു.. " വാതിൽക്കൽ നിന്ന് ഞങ്ങളെ നോക്കുന്ന രാധുനേ നോക്കി ഞാൻ പറഞ്ഞു .. അവൾ ഒന്ന് ചിരിച്ചു.. ഒരു നിറഞ്ഞ ചിരി... "മൂന്ന് പേരോ?? " ഡാഡി ആണ്.. അത് കേട്ട് ഞാൻ രാധുനെ നോക്കി ഒരു കള്ളചിരി ചിരിച്ചു.. "ആ മൂന്നു പേര്.. ഞാനും രാധുവും.. പിന്നെ നിങ്ങടെ പേരക്കുട്ടിയും.." അത് കേട്ട് അവരും ഇരുന്ന് ചിരിക്കാൻ തുടങ്ങി.. ഈ ചെക്കന്റെ ഒരു കാര്യം. എന്നും പറഞ്ഞു അമ്മ എന്റെ കവിളിൽ ഒന്ന് നുള്ളി... "മോള് ഇങ്ങ് അടുത്ത് വാ.. " ____________________________________ അച്ഛന്റെയും അമ്മയുടെയും മകന്റെയും സ്നേഹപ്രകടനം കണ്ട് കണ്ണ് നിറഞ്ഞു പോയി... മകനെ ഇത്രയധികം മനസിലാക്കി സ്നേഹിക്കുന്ന മാതാപിതാക്കളെ കിട്ടിയ ആദി ലക്കി ആണ്... അവരെ നോക്കി നിക്കുമ്പോൾ ആണ് അമ്മ എന്നേ വിളിച്ചത്... ഞാൻ അവരുടെ അടുത്തേക് പോയി.. അമ്മ എന്നേ അടുത്ത് ഇരുത്തി.. "മോളോരു അമ്മയാവാൻ പോകാണേന്ന് അറിഞ്ഞിട്ടും..എന്റെ മോൾക് അമ്മ ഒന്നും തന്നില്ല..." എന്നും പറഞ്ഞു അമ്മ എന്റെ നെറ്റിയിൽ ഒരുമ്മ തന്നു.. എന്നിട്ട് ഷെൽഫിൽ നിന്നും ഒരു ബോക്സ്‌ എടുത്ത് എനിക്ക് തന്നു.. "ഇത് മോൾക് ഉള്ളതാ..." എന്നും പറഞ്ഞു എന്റെ തലയിൽ തലോടി.... "നന്നായി സൂക്ഷിക്കണം കേട്ടോ മോളെ... നാളെ ഇവന്റെ കൂടെ പോയി gynecologist നെ പോയി കാണിക്കണം.." ഞാനൊന്ന് ചിരിച്ചിട്ട് ശെരി എന്ന് പറഞ്ഞു.. അച്ഛൻ അപ്പോഴേക്കും കാൾ വന്നപ്പോൾ പുറത്തേക് പോയി.. "ഏട്ടനും ഏട്ടത്തിയും മോളും എവിടെ.. " ആദി ആണ് . "ആ അതോ ആമിമോൾക് ചെയ്തായി പനിച്ചു.. ഞാൻ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പറഞ്ഞു വിട്ടിരിക്കാ.. എന്നാ മോള് ഇത് കൊണ്ട് പോയി വെക്ക്. " അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ റൂമിലേക്ക്‌ പോയി.. __________________________________ രാധുവും ഡാഡിയും പുറത്തു പോയപ്പോൾ ഞാനും പോകാൻ വേണ്ടി വാതിലിന്റെ അടുത്തേക് പോയപ്പോൾ അമ്മ എന്നേ വിളിച്ചു.. "എന്താ അമ്മേ... " "മോനേ എനിക്ക് നിന്നോട് ഒരു.. " അമ്മ എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ വാ പൊത്തി . "എനിക്ക് അറിയാം അമ്മക്ക് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന്...അതുപോലെ എനിക്കും അമ്മയോട് ഒരുപാട് ചോദിക്കാനുണ്ട്.. പക്ഷേ ഇപ്പൊ വേണ്ട.. അതിനുള്ള ടൈം ആയിട്ടില്ല.. അമ്മക്ക് എല്ലാം തുറന്നു പറയാൻ ഉള്ള അവസരം ഞാൻ തരും...അന്ന് എന്റെ അമ്മയെ അച്ഛമ്മ അംഗീകരിക്കും അമ്മയോട് മാപ്പ് പറയും...അമ്മ കാത്തിരിക്ക്... " എന്നും പറഞ്ഞ് അമ്മയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി... ഞാൻ റൂമിലേക്ക്‌ ചെന്നപ്പോൾ ആരോ എന്നേ പുറകിലൂടെ വന്നു കെട്ടിപിടിച്ചു.. "I love u രാവണാ.... " എന്നും പറഞ്ഞ് എന്റെ പുറത്ത് ഉമ്മാ വെച്ചു.. ഞാനൊരു ചെറു ചിരിയാലെ അവളെ മുന്നിലെ നിർത്തി.. "ഇപ്പൊ എന്റെ രാധു ഹാപ്പി ആയില്ലേ.. " അവളൊന്നു ചിരിച്ചിട്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... അവൾ ഡ്രസ്സ്‌ഒക്കെ ചേഞ്ച്‌ ചെയ്ത് വന്നു ഞങ്ങൾ ഒരുമിച്ചു ഫുഡ്‌ കഴിച്ചു.. പെണ്ണ് നേരെ അമ്മയുടെ അടുത്തേക് വിട്ടു... നേരെ റൂമിൽ ചെന്ന് ഫയൽ കയ്യിൽ എടുത്ത് ബാൽക്കണിയിൽ ചെന്നിരുന്നു.. കേസ് റിഓപ്പൺ ചെയ്യാൻ അല്ല എനിക്ക് ഈ ഫയൽ ആവശ്യം..ഇതിൽ നിന്നും എനിക്ക് ആവശ്യം ഒരാളുടെ ഡീറ്റെയിൽസ് ആണ്...ആ ലോറി ഡ്രൈവറുടെ...ഗ്രാൻഡ്പ്പ പറഞ്ഞത് വെച്ചു നോക്കുമ്പോൾ he is still alive...ഗ്രാൻഡപ്പയും ഡാഡിയും കേസ് ക്ലോസ് ചെയ്തതിനു ശേഷം അയാളെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് പറഞ്ഞത്..അന്ന് അയാൾ കുടുംബത്തെയും കൊണ്ട് എങ്ങോട്ടോ പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.. ഫയൽ നോക്കിയപ്പോൾ അയാളുടെ പേരും ഡീറ്റൈൽസ്സും കിട്ടി. * രാഘവൻ * എന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കാൻ ആരോ ഉപയോഗിച്ച ആയുധം... അയാൾ എവിടെ പോയി ഒളിച്ചാലും കണ്ടു പിടിക്കും ഞാൻ...ഒരുങ്ങി ഇരുന്നോ മിസ്റ്റർ രാഘവൻ... ഓരോന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ദേഷ്യം ആളി കത്തി... തുടരും..... #📙 നോവൽ
38.3k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 46 ആൻവി ____________________________________ "രാധു.... നിനക്ക് വല്യമ്മയെ കുറിച്ച് എന്താ അഭിപ്രായം... നിനക്ക് അവരുടെ behavior ൽ എന്തെങ്കിലും നെഗറ്റീവ് ഫീൽ ചെയ്യുന്നുണ്ടോ?? " പെട്ടന്നുള്ള എന്റെ ചോദ്യം കേട്ടപ്പോൾ അവൾ എന്നേ ഒന്ന് നോക്കി... "എന്താ അപ്പോ അങ്ങനെ ചോദിക്കാൻ.. " അവൾ നെറ്റി ചുളിച്ചു നോക്കി.. "ഏയ്‌ ചുമ്മാ ചോദിച്ചതാ.. " "അല്ല എന്തോ കൊഴപ്പം ഉണ്ട് പറ ആദി.. " "അത് ഒന്നുലടി... ഈ ഇടയായിട്ട് അവരുടെ സ്വഭാവത്തിൽ ഒരു മാറ്റം... അന്ന് ഞാൻ ആ കല്യാണ കാര്യം വേണ്ടെന്ന് വെച്ചപ്പോൾ മുതൽ അവർക്ക് എന്നേ കണ്ണെടുത്താൽ കണ്ടൂടാ...പക്ഷേ അത് മാത്രമല്ല മറ്റ് എന്തൊക്കെയോ ഉണ്ട്...ഞാൻ അവരെ ശ്രദ്ധിക്കാറുപോലും ഇല്ലാ എന്നാൽ ഇന്ന് ഞാൻ കണ്ടതാ അമ്മ കരയുമ്പോൾ അവരിൽ ഒരു വിജയത്തിന്റെ ചിരി...എല്ലാവരും സങ്കടത്തിൽ ആണേൽ ആ സ്ത്രീ മാത്രം നല്ല സന്തോഷത്തിൽ ആണ്...നിനക്ക് എന്ത് തോന്നുന്നു?" "ആദി നീ പറഞ്ഞത് ശെരിയാ...അവര് ആള് അത്ര ശെരിയല്ല...അമ്മയും അച്ഛമ്മയും തമ്മിൽ ഉള്ള പ്രശനം തെറ്റിധാരണ ആണ്.. പക്ഷേ വല്യമ്മക്ക് വേണ്ടി അമ്മ ഇങ്ങനെ താഴ്ന്ന് കൊടുക്കേണ്ട ആവശ്യം എന്താ...?? " "അത് ചിലപ്പോൾ എന്നേ വല്യമ്മ സത്യങ്ങൾ അറിയിക്കും എന്ന് പേടിച്ചിട്ടു ആവും..പക്ഷേ ഗ്രാൻഡ്പ്പ പറഞ്ഞു അമ്മക്ക് ഗായത്രിഅമ്മയെ വെറുപ്പ് ആയിരുന്നു എന്ന് അതിന്റെ കാരണം എന്താവും...?? " "ഹ്മ്മ് അങ്ങനെയും ആവാം..നമുക്ക് അമ്മയോട് തന്നെ ചോദിച്ചാലോ.. ഗായത്രി അമ്മയെ എന്താ ഇഷ്ടമില്ലാത്തതിന്റെ കാരണം?? " "വേണ്ട അമ്മയോട് ഒന്നും ചോദിക്കണ്ട..അത് അമ്മക്ക് കൂടുതൽ സങ്കടം ആവും..അമ്മ തന്നെ സ്വയം പറയട്ടെ.. അത് വരെ വെയിറ്റ് ചെയ്യാം..ഇപ്പോ കണ്ടു പിടിക്കേണ്ടത് മറ്റൊരു വെക്തിയെ ആണ് ആ ആക്‌സിഡന്റ്ന് പിറകിലെ മാസ്റ്റർ ബ്രെയിൻ.. " അത് പറയുമ്പോൾ എന്നിൽ ദേഷ്യം കത്തിജ്വലിച്ചു.. രാധു എന്തോ വലിയ ആലോചനയിൽ ആയിരുന്നു... "ഡീീ... എന്താടി ഒരു ആലോചന.. " അവൾ കണ്ണു ചിമ്മി ചിരിച്ചു " ഞാൻ വല്ല്യമ്മയെ കുറിച്ച് ആലോചിക്കുകയായിരുന്നു.. " "ആണോ... എന്നാലേ എന്റെ മോള്.. തത്കാലം അതൊന്നും ആലോചിക്കേണ്ട...ഇപ്പൊ നീ നമ്മുടെ കുട്ടികുറുമ്പനെ കുറിച്ച് ആലോചിക്ക്... " ഞാൻ അതും പറഞ്ഞു അവളെ കൂടുതൽ ചേർത്ത് പിടിച്ചപ്പോൾ ആണ് ഗ്രാൻഡ്പ്പ വിളിച്ചത്... ഞാൻ അറ്റൻഡ് ചെയ്യുമ്പോഴേക്കും.. അത് കട്ട്‌ ആയി... "ആദി നീ കാൾ ചെയ്തോ... ഞാനിപ്പോ വരാം.. " എന്നും പറഞ്ഞ് അവൾ എന്റെ മടിയിൽ നിന്ന് എണീക്കുമ്പോൾ ഞാൻ അവളെ വീണ്ടും പിടിച്ചിരുത്തി.. "നീ ഇപ്പോൾ എങ്ങോട്ടും പോകണ്ട.പരിജയ മില്ലാത്ത പ്ലേസ് ആണ്. ഇവിടെ ഇരുന്നാൽ മതി " "അതിന് ഞാൻ പുറത്ത് ഒന്നും പോകുന്നില്ല.. ആ ഗാർഡനിൽ ഒക്കെ പോയിട്ട് വരാം പ്ലീസ് എന്റെ മുത്തല്ലേ.. ചക്കര അല്ലെ...പ്ലീസ്..... " പെണ്ണ് ഭയങ്കര സോപ്പിങ്ങ് ആണ്... അവളുടെ പറച്ചിൽ എനിക്ക് ചിരി വന്നു.. പക്ഷേ അത് പിടിച്ചു നിക്കാൻ പറ്റിയില്ല... "എന്തിനാടാ രാവണാ..ചിരിക്കുന്നെ.. " അവൾ എന്നേ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... ഞാൻ ചിരി കടിച്ചു പിടിച്ചു... "ഒന്നുല എന്റെ ചുന്ദരികുട്ടി.. " എന്നും പറഞ്ഞു അവളുടെ രണ്ട് കവിളളും പിടിച്ചു വലിച്ചു.. വീണ്ടും എന്റെ ഫോൺ റിങ് ചെയ്തു.. ഗ്രാൻഡ്പ്പ തന്നെ ആണ് ചിലപ്പോ ഞാൻ നേരത്തെ വിളിച്ചപ്പോൾ പറഞ്ഞ കാര്യം കിട്ടി കാണുമോ?? "ആദി ഞാൻ പോയി പെട്ടന്ന് വരാം.. എത്ര റോസ് പൂക്കൾ ആണ് എനിക്ക് റോസ് ഭയങ്കര ഇഷ്ടാ.. ഞാൻ പൊക്കോട്ടെ... " ഓരോന്ന് ആലോച്ചിക്കുമ്പോൾ ആണ് രാധു വീണ്ടും ഗാർഡനിൽ പോകാൻ പറഞ്ഞ് വാശി പിടിക്കുന്നത്... ഞാൻ കാൾ അറ്റൻഡ് ചെയ്ത് ഗ്രാൻഡ്പ്പയോട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ടാക്കി.. രാധു നെ നോക്കി.. അവൾ ഞാൻ പുറത്തേക് വിടാത്തതു കൊണ്ട് മുഖം വീർപ്പിച്ചു എന്നേ നോക്കി... ഞാനൊന്നു ചിരിച്ചു കൊടുത്തു... അവൾ അപ്പൊ മുഖം കോട്ടി തിരിഞ്ഞിരുന്നു... "പോയിട്ട് വാ... " ഞാൻ അവളുടെ ചെവിയിൽ ഒന്ന് കടിച്ചു കൊണ്ട് പറഞ്ഞു ...അവൾ ഒന്ന് പുളഞ്ഞു കൊണ്ട് കണ്ണുകൾ വിടർത്തി എന്നേ നോക്കി... ഇന്നത്തെ ദിവസം പെണ്ണ് ഒന്ന് ചിരിച്ചത് ഇപ്പോഴാണ്...എന്റെ അവസ്ഥ അവളെ തളർത്തിയിരുന്നു... ഞാൻ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ പെണ്ണ് മടിയിൽ നിന്ന് എണീക്കാൻ നോക്കി.. ഞാൻ അവളെ വീണ്ടും മടിയിൽ ഇരുത്തി... ഇനി എന്താ... എന്നാ ഭാവത്തിൽ അവൾ എന്നേ നോക്കി . "പോകുന്നതൊക്കെ കൊള്ളാം...ഞാൻ *രാധു * എന്ന് ഒരു വിളി വിളിച്ചാൽ എന്റെ അടുത്ത് എത്തിയിരിക്കണം... കേട്ടല്ലോ... " "കേട്ടൂ....രാവണാ...." എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരുമ്മ തന്ന് പെണ്ണ് എണീറ്റ് ഓടി... "ഡീീ... സൂക്ഷിച്ച്...ഇങ്ങനെ ആണേൽ നീ പോകണ്ട..." എന്ന് ഞാൻ പറഞ്ഞപ്പോൾ.. പെണ്ണ് സ്വിച്ച് ഇട്ട പോലെ നിന്നു.. "സോറി...ഇങ്ങനെ പോയാൽ പോരെ.. " എന്നും പറഞ്ഞ് ഓരോ അടി വെച്ചു നടക്കാൻ തുടങ്ങി ... "പെർഫെക്ട്.." അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ച് പുറത്തേക് നടന്നു.. അവള് പോയപ്പോൾ തന്നെ ഞാൻ ഗ്രാൻഡ്പ്പയെ തിരിച്ചു വിളിച്ചു... ____________________________________ ആദിയുടെ സമ്മതം കിട്ടിയപ്പോൾ ഞാൻ വേഗം ഗാർഡനിലേക്ക് നടന്നു...വല്ലാത്തൊരു ഭംഗി ആണ് ഗാർഡന്...പല നിറത്തിലുള്ള റോസ് പൂക്കൾ തിങ്ങിനിറഞ്ഞു പൂത്തു നിക്കുന്നുണ്ട്..സത്യം പറഞ്ഞാൽ ഞാൻ ആദ്യം ആയിട്ട ഇത്രയും പൂക്കൾ ഒരുമിച്ചു നിക്കുന്നത് കാണുന്നത്...ഞാൻ എല്ലായിടത്തും നടന്നു കണ്ടു...വീടിന്റെ പരിസരം മൊത്തം നല്ല വൃത്തിയുള്ളത് ആണ്...ഞാൻ അവിടം മൊത്തം ഒന്ന് ചുറ്റികാണുമ്പോൾ ആണ് എന്റെ കണ്ണിൽ അത് ഉടക്കിയത്.. ___________________________________ "ഗ്രാൻഡ്പ്പ എനിക്ക് അത് വേണം...എന്ത് കൊണ്ട് എനിക്ക് അത് തന്നുകൂട.." "അത് വേണ്ട ആദി... ആ കേസ് ഞങ്ങൾ ക്ലോസ് ചെയ്തത് ആണ്... ഇനി അത് ഓപ്പൺ ചെയ്യണ്ട.." "അതിന് കേസിൽ ഞാൻ ഇടപെടുന്നില്ല..എനിക്ക് ഗ്രാൻഡ്പ്പയുടെ കയ്യിലുള്ള ആ കേസ് ഫയലിന്റെ കോപ്പിയാണ് വേണ്ടത്..എനിക്ക് അത് വേണം... കിട്ടിയേ പറ്റൂ.." "ആദി.. അത്... " "ഗ്രാൻഡ്പ്പ ഒന്നും പറയണ്ട.. ഞാൻ നാളെ അങ്ങോട്ട് വരാം എനിക്ക് ആ ഫയൽ വേണം... " എന്നും പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു... ഗ്രാൻഡ്പ്പ നേരത്തെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു ആ കേസിന്റെ ഫയൽ എനിക്ക് തരാൻ.. ഗ്രാൻഡ്പ്പയുടെ കയ്യിൽ അതിന്റെ കോപ്പി ഉണ്ടെന്ന് പറഞ്ഞിരുന്നു... പക്ഷേ ഇപ്പൊ വിളിച്ചു പറയുന്നു അത് തരില്ല എന്ന്.. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു...അത് വെച്ച് എന്റെ ആവശ്യം എന്താണ് എന്നാ ഗ്രാൻഡ്പ്പ ചോദിക്കുന്നത് ... ഞാൻ കൃത്യം ആയി ഒന്നും പറഞ്ഞില്ല..ജസ്റ്റ്‌ ഒന്ന് നോക്കാൻ ആണെന്ന പറഞ്ഞത്.. ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് ആ ഫയൽ കിട്ടിയേ തീരൂ.... ഞാൻ കണ്ണടച്ച് ഒന്ന് ശ്വാസം നീട്ടി വലിച്ചു relax ആയി... കണ്ണു തുറക്കുമ്പോൾ ആണ് .. "ആദി............. " രാധു ന്റെ നീട്ടിയുള്ള ഒരു വിളി കേട്ടത്...അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.. ദൈവമേ എന്റെ രാധു... ഞാൻ വേഗം വീടിന്റെ പുറത്തേക് ഓടി .. ഗാർഡനിൽ അവളെ കണ്ടില്ല എനിക്ക് ടെൻഷൻ ആയി...ഹൃദയം പട പട ന്ന് മിടിക്കുന്നുണ്ട് "രാധു....." ഞാൻ ഉറക്കെ വിളിച്ചു.. "ആദി ...വേഗം വാ.. " അവളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ വീടിന്റെ സൈഡിൽ പോയി നോക്കി.. അവിടെ നോക്കിയപ്പോൾ ഉണ്ട് പെണ്ണ് കൈ രണ്ടും അരയിൽ കുത്തി മേലോട്ട് നോക്കി നിക്കുന്നു... അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.... "ഡീീ.....😠... " എന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി... അവൾ എന്നേ നോക്കി ചിരിച്ച് അടുത്തേക് വരാൻ നോക്കി.. ഞാൻ അപ്പോഴേക്കും അവളുടെ അടുത്ത് എത്തിയിരുന്നു... " ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ.. " എന്നും പറഞ്ഞു ഞാൻ കൈകൊണ്ട് അടിക്കാൻ ഓങ്ങിയതും അവൾ കവിൾ പൊത്തിപിടിച്ചു... "എന്തിനാടി ഇവിടെ കിടന്നു കാറി പൊളിച്ചത്😡... " "അത്... അത് പിന്നെ.. " പെണ്ണ് വാക്കുകൾ കിട്ടാതെ ബ്ബ ബ്ബാ അടിക്കാ.. "എന്താടി നിന്റെ നാവ് ഇറങ്ങി പോയോ.. അല്ലെങ്കിലേ മനുഷ്യന് ഒരു സമാധാനം ഇല്ലാ.. ഇത്തിരി സ്വസ്ഥത കിട്ടാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത് ഇവിടെ ആണേൽ നിന്റെ ഓരോ... എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കാണ്ടാ...വിളി കേട്ടപ്പോൾ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി..എന്റെ സ്വസ്ഥത കളയാൻ വേണ്ടി ഇറങ്ങി തിരിച്ചതാണോ നീ..." ദേഷ്യം വന്നു എന്തൊക്കെയോ പറഞ്ഞു..ഇത്തിരി നേരം ഞാൻ അനുഭവിച്ച ടെൻഷൻ... ഞാൻ അവളുടെ മുഖത്തേക് നോക്കിയപ്പോൾ പെണ്ണ് കണ്ണു നിറച്ച് എന്നേ നോക്കാ... കീഴ്ചുണ്ട് കടിച്ചു പിടിച്ച് കരച്ചിൽ പുറത്ത് വരാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട്... പാവം തോന്നി...അത്രയും പറയേണ്ടയിരുന്നു.... എന്തിനാവോ അവൾ വിളിച്ചത്... അത് ചോദിക്കാൻ നിന്നപോഴേക്കും അവൾ കരഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.. "രാധു.. നിൽക്ക്.. ഡി... " എന്നും പറഞ്ഞു ഞാൻ അവളുടെ പിന്നാലെ ചെന്നു.. അവളുടെ തേങ്ങി കരച്ചിൽ എനിക്ക് കേൾക്കാൻ ഉണ്ട്.. അല്ലെങ്കിലേ ഇന്നത്തെ ദിവസം ഒന്ന് മനസ്സ് തുറന്നു സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല.... അവൾ ഗാർഡനിൽ ഉള്ള ഇരിപ്പിടത്തിൽ ചെന്നിരുന്ന് കരയുന്നുണ്ട്... ഞാൻ അടുത്ത് ഇരുന്നപ്പോൾ അവൾ തല താഴ്ത്തി എനിക്ക് മുഖം തരാതെ ഇരുന്നു.. "രാധു... എന്നേ നോക്ക്... " ഞാൻ പറഞ്ഞിട്ടും അവളിൽ ഒരു അനക്കവും ഉണ്ടായില്ല... "രാധു... അല്ലെങ്കിൽ തന്നെ എന്റെ മൂഡ് ശെരിയല്ല...നീ ഇങ്ങനെ ഇരിക്കല്ലേ.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.. " അത് കേട്ടിട്ടും അവളിൽ നിന്നും ഒരു പ്രതികരണം ഉണ്ടായില്ല... "നീ എന്തിനാ എന്നേ വിളിച്ചേ...?? " "ഒന്നിനും അല്ല... ഞാൻ പോവാ.... " അവൾ അതും പറഞ്ഞു എണീറ്റു പോകാൻ ആഞ്ഞപ്പോൾ ഞാൻ അവളെ പിടിച്ച് എന്റെ മടിയിൽ ഇരുത്തി... അവൾ അനങ്ങാതെ ഇരുന്നു.. "സോറി " ഞാൻ മുഖം അവളുടെ കാതിനോട്‌ അടുപ്പിച്ചു കൊണ്ട് പറഞ്ഞു..... "കൊറേ വഴക്ക് പറയും എന്നിട്ട് ഒരു സോറിയും.. " "പിന്നെ വഴക്ക് പറയാതെ..നിന്റെ വിളി കേട്ടപ്പോൾ എനിക്ക് പേടിയായി എന്തേലും പറ്റിയോ എന്ന് പേടിച്ചു..അപ്പൊ പിന്നെ നിന്നെ വഴക്ക് പറയാതെ ഞാൻ പിടിച്ച് ഉമ്മ വെക്കാം.. മതിയോ.. " "ആ മതി.. " പെണ്ണ് ചിരിച്ചു കൊണ്ട് തലയാട്ടി.. എനിക്ക് ദേഷ്യം വന്നെങ്കിലും.. അവളുടെ ചിരി കണ്ടപ്പോൾ വന്ന ദേഷ്യം പോയി.. എന്തായാലും അവള് പറഞ്ഞതല്ലേ.. ഇങ്ങനെ ഉള്ള അവസരം പാഴക്കരുതല്ലോ 😝...ഞാൻ അവളെ കൊച്ചു കുഞ്ഞിനെ കിടത്തുന്ന പോലെ എന്റെ കൈകളിൽ കിടത്തി.... അവൾ ആണേൽ ഒന്നും മനസിലാകാതെ എന്റെ മടിയിൽ കിടക്കുന്നുണ്ട്.. "എ.. എന്താ... " അവൾ വിക്കി വിക്കി ചോദിച്ചു.. "വേണ്ടേ?? " "എന്ത്... " "ഉമ്മ..." ഞാൻ അതും പറഞ്ഞു സൈറ്റ് അടിച്ചു കൊടുത്തതും അവൾ എന്നേ കണ്ണും തള്ളി നോക്കുന്നുണ്ട്... "വേണ്ട എനിക്ക് ഉമ്മ ഒന്നും വേണ്ട.. " "വേണ്ടേ...?? " "വേ.. വേണ്ട.. " "എന്നാലേ എനിക്ക് വേണം...i need a kiss.. " എന്നും പറഞ്ഞു ഞാൻ അവളുടെ അധരങ്ങളെ കവർന്നു.....ദീർഘ നേരത്തെ ചുംബനം.. അവളുടെ ചുണ്ടുകളെ സ്വാതന്ത്രമാക്കിയപ്പോൾ പെണ്ണ് കണ്ണടച്ച് കിടക്കാ.. എനിക്ക് ചിരി വന്നു.. അവൾ കണ്ണുകൾ തുറന്നു എന്നേ തുറിച്ചു നോക്കി ഞാനൊന്ന് കണ്ണിറുക്കി. "ഹോ...ഈ ഒരു കിസ്സ്ലൂടെ ഞാൻ എത്ര relax ആയെന്ന് അറിയോ.. എന്തോ ഒരു മാജിക്‌ ഉണ്ട് നിന്റെ ഈ ചുണ്ടിൽ... " ഞാൻ അവളുടെ ചുണ്ടുകളെ തഴുകി.. എന്നേ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ എന്റെ കൈ തട്ടി മാറ്റി... ഞാൻ അപ്പൊ തന്നെ ഒന്ന് ചിരിച്ചു കൊടുത്തിട്ട് അവളുടെ വയറിലെക്ക് നോട്ടം മാറ്റി.. അവിടെ ഒരുമ്മ കൊടുത്തു.. "നിനക്ക് മാത്രം പോരല്ലോ.. എന്റെ മോനും വേണ്ടേ ഉമ്മാ.. " ഇത് കേട്ട് ഇത്ര നേരം മുഖം വീർപ്പിച്ചു ഇരുന്ന അവൾ ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിലെക്ക് പറ്റി ചേർന്നു... "ഇനി പറ.. എന്തിനാ എന്റെ സുന്ദരിക്കുട്ടി എന്നേ വിളിച്ചത്... " "അതോ.... ദേ..നോക്കിയേ.. " എന്ന് അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്.. ഞാനും അങ്ങോട്ട് നോക്കി.. "ഈ മാവ് കാണിച്ചു തരാനാണോ...എന്നേ വിളിച്ചത്... " ഞാൻ അവളെ നോക്കി കണ്ണുരുട്ടി ... അവളൊന്നു ഇളിച്ചു തന്നു.. "മാവ് മാത്രമല്ല പൊട്ടാ അതിന്റ മോളിൽ മാങ്ങയും ഉണ്ട്.." "എന്താടി വിളിച്ചേ... " "സോറി ഇനി വിളികൂല... നിക്ക് മാങ്ങാ പറിച്ചു താ.. " അത് കേട്ട് ഞാൻ നിന്നു ചിരിക്കാൻ തുടങ്ങി ... "എനിക്ക് അത് പറിച്ചു തരാൻ പറ്റുമോ ഇല്ലയോ..?? " ____________________________________ അവന്റെ ചിരി കണ്ട് ഞാൻ ദേഷ്യത്തോടെ ചോദിച്ചു... "എടി.. അത് ചെറിയ മാവ് അല്ലേ..." അവൻ അതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി.. എനിക്ക് സങ്കടം വന്നു എന്നേ കളിയാക്കാ.. എനിക്ക് മനസിലാവുന്നുണ്ട്.. "എന്നേ കളിയാക്കണല്ലേ...പൊക്കോ.. എനിക്ക് വേണ്ട.. " ഞാൻ തിരിഞ്ഞു നടന്നതും.. അവൻ എന്റെ കയ്യിൽ പിടിച്ച് നിർത്തി.. "അച്ചോടാ... എന്റെ മോൾക് സങ്കടം ആയൊ.." "ആ... സങ്കടായി...പോടാ രാവണാ..." ഞാൻ അവനെ ഉന്തി മാറ്റി നടക്കാൻ നിന്നപ്പോൾ.. "അപ്പൊ നിനക്ക് മാങ്ങാ വേണ്ടേ.. " അവൻ ചോദിച്ചതും.. "വേണം.. " ഞാൻ പെട്ടന്ന് തന്നെ മറുപടി കൊടുത്തു.. എന്തിനാ വെറുതെ ജാഡ കാണിച്ചു അവന്റെ സ്വഭാവം മാറ്റുന്നത്... "എന്നാ... വാ... " അവൻ എന്റെ കയ്യും പിടിച്ച് മാവിന്റെ അടുത്തേക് നടന്നു... ആദി പറഞ്ഞത് ശെരിയാ ചെറിയ മാവ് ആണ്.. അവനു കയ്യെത്തും ദൂരത്ത് ആണ് മാങ്ങകൾ.. പക്ഷേ എനിക്ക് എത്തൂല.. 🙈.. അവൻ മാങ്ങാ പൊട്ടിച്ച് എന്നേ നോക്കി.. "ഇത് നിന്നെക്കാൾ വലിയ മാങ്ങായാണല്ലോ രാധു " അവൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ അവനെ നോക്കി കണ്ണുരുട്ടി മാങ്ങ തട്ടിപറിച്ചു.. ____________________________________ "പതിയെ തിന്നഡി...നിനക്ക് തന്നെ തിന്നാം.. " പെണ്ണൊന്നു ഇളിച്ചു തന്നു.. "വേണോ.. " "എനിക്ക് വേണ്ട പൊന്നേ.. നീ തന്നെ കഴിച്ചോ.. " അത് കേൾക്കാൻ കാത്തു നിന്നപോലെ അവൾ വീണ്ടും കഴിക്കാൻ തുടങ്ങി.. ഞാൻ അവൾ തിന്നുന്നതും നോക്കിയിരുന്നു .. നല്ല ചേലാ അവളെ ഇങ്ങനെ നോക്കിയിരിക്കാൻ...എല്ലാ stress സും മറന്നു പോകും... അവളുടെ മാങ്ങ തിന്നൽ കഴിഞ്ഞു ഞങ്ങൾ അകത്തേക്കു പോയി. __________________________________ രാത്രി കഴിക്കാൻ ഫുഡ് രാമുഏട്ടൻ കൊടുന്നു തന്നു...ഗ്രാൻഡ്പ്പ പറഞ്ഞിരുന്നത്രെ.. ഞങ്ങൾ അതും കഴിച്ചു കിടന്നു... "ആദി നമ്മൾ വീട്ടിൽ പോകില്ലേ...?? " ഞാനൊന്നും മിണ്ടിയില്ല... അവളെ ചേർത്ത് പിടിച്ച് കിടന്നു.. "ഇനിയും അമ്മയോട് ദേഷ്യം കാണിക്കണ്ട...അമ്മ പാവല്ലേ.. " "ആദി എന്തേലും ഒന്ന് പറ... " "എല്ലാം നാളെ പറയാം.. ഇപ്പൊ എന്റെ പെണ്ണ് ഉറങ്ങാൻ നോക്ക്..." അത് കേട്ട് പെണ്ണൊന്നു ചിരിച്ചിട്ട് എന്നോട് ഒന്ന് കൂടെ ചേർന്ന് കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആള് നല്ല ഉറക്കം ആയി.. അവളുടെ മുടിയിലൂടെ തലോടി ഞാൻ ഉറങ്ങാതെ കിടന്നു.. ഓരോന്ന് ആലോചിച്ചപ്പോൾ..എന്തോ കണ്ണു നിറഞ്ഞു . ഗ്രാൻഡ്പ്പ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കാണിച്ചു തന്നതും.. ഇവിടെ വന്ന് അവരുറങ്ങുന്ന ഇടം കണ്ടതും... എല്ലാം കൂടി ചങ്കിൽ ഒരു മുള്ളു കുത്തിയിറങ്ങുന്ന ഫീൽ... "ആദി... " രാധുന്റെ വിളി കേട്ടപ്പോൾ ഞാൻ കണ്ണ് തുടച്ചു അവളെ നോക്കി.. "ഡീീ നീ ഉറങ്ങിയില്ലേ? .. " "ഇല്ലാ...എന്തിനാ കരഞ്ഞേ...കരയുന്ന ആദി യെ എനിക്ക് ഇഷ്ടല്ല.." അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.. "അങ്ങനെ ആണോ എന്നാ ഇനി എന്റെ കണ്ണ് നിറയില്ല.. കാരണം എനിക്ക് എന്റെ രാധുന്റെ രാവണൻ ആയാൽ മതി.. " അത് പറഞ്ഞപ്പോൾ പെണ്ണ് ചിരിച്ചിട്ട് എന്റെ മേത്തു കേറി കിടന്നു.. ______________________________________ "ഡി.. നീ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാ...നമുക്ക് പോകാം.. " രാവിലെ ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ ആണ് ആദി പറഞ്ഞത്.. വീട്ടിലേക് ആയിരിക്കും.. ഞാൻ വേഗം പോയി സാരി ഉടുത്തു വന്നു.. വീട്ടിലേക് ആണെന്ന് ഉറപ്പുള്ളതു കൊണ്ട് ഞാൻ ചോദിക്കാൻ നിന്നില്ല രാവിലെ തന്നെ അവന്റെ വായിൽ നിന്നു കേൾക്കാൻ വയ്യാ... ഞങ്ങൾ അവിടെന്ന് ഇറങ്ങി.. പിന്നെ കാർ നിന്നത് തറവാട്ടിൽ ആണ്.. ഇവൻ എന്തിനാ ഇവിടെ വന്നത്..അപ്പോ ഇനി വീട്ടിലേക് പോവില്ലേ..?? "നീ ഇറങ്ങേണ്ട.. ഞാൻ വേഗം വരാം.. "എന്നും പറഞ്ഞു അവൻ കാറിൽ നിന്ന് ഇറങ്ങി... മുത്തശ്ശൻ സിറ്റ്ഔട്ടിൽ ഉണ്ട്.. അവൻ പോയി എന്തൊക്കെയോ പറയുന്നുണ്ട്... ആദി ദേഷ്യം പിടിച്ചിട്ടു ചെയർ തട്ടി മറിച്ചു... ഇവൻ എന്തിനാ ഇപ്പൊ ദേഷ്യപ്പെടുന്നത്...എന്തോ കാര്യം മായ പ്രശ്നം ഉണ്ടല്ലോ...?? അപ്പൊ തന്നെ മുത്തശ്ശൻ എന്തോ ഫയൽ അവനു കൊടുത്തതും... ഒന്നും പറയാതെ ഇറങ്ങി പോന്നു.. മുഖം കണ്ടാൽ അറിയാം നല്ല ദേഷ്യത്തിൽ ആണ്... അവൻ കാറിന്റെ അടുത്ത് എത്തിയതും ബോണറ്റിൽ കൈകൊണ്ട് ശക്തിയിൽ അടിച്ചു.. ഞാൻ അവന്റെ കാട്ടികൂട്ടൽ കണ്ട് ഞാൻ കണ്ണ് ഇറുക്കി അടച്ചു... തുടരും..... നെക്സ്റ്റ് പാർട്ട്‌ ഇന്ന് നൈറ്റ്‌ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം.. ഞാൻ ഉറപ്പ് പറയുന്നില്ല 😜😜😝🏃🏻‍♀🏃🏻‍♀🏃🏻‍♀ #📙 നോവൽ
42.7k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 45 ആൻവി __________________________________ "രാധു.... അച്ഛന്റെയും ഗായത്രിഅമ്മയുടെയും ആക്‌സിഡന്റ് ന് പിന്നിൽ വേറെ ആരോ ആണ്...അമ്മക്ക് അതിനെ കുറിച്ച് അറിയാം എന്ന് എനിക്ക് തോന്നുന്നു..." മുഖം ഉയർത്താതെ അവൻ പറഞ്ഞു.. "ശെരിയാ അമ്മ എന്തൊക്കെയോ ഒളിച്ചു വെക്കുന്നുണ്ട് " "ഹ്മ്മ് കണ്ടു പിടിക്കണം...എല്ലാം.. എന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കി.. ആ കുറ്റം എന്റെ നിർമലഅമ്മയുടെ തലയിൽ വെച്ച ആളെ കണ്ട് പിടിക്കും കൊല്ലും ഞാൻ... " അവൻ പകയോടെ അത് പറയുമ്പോൾ എനിക്ക് പേടി തോന്നി... ഞാൻ അവനെ ചേർത്ത് പിടിച്ചു..അവൻ കണ്ണുകൾ അടച്ചിരുന്നു... ____________________________________ കണ്ണു തുറന്നപ്പോൾ രണ്ട് കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി ചേർത്ത് പിടിച്ചിരുന്നു...അപ്പോഴാണ് ഓർത്തത് ഞാൻ രാധുന്റെ നെഞ്ചിൽ മുഖം വെച്ചാണ് ഞാൻ കിടക്കുന്നത് എന്ന്... മുഖം ഉയർത്തി അവളെ നോക്കിയപ്പോൾ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു അവൾ ഉറങ്ങിയിരുന്നു.. "നീ കൂടെ ഇല്ലായിരുന്നു എങ്കിൽ ഞാൻ തളർന്നു പോയേനെ.." നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തെ നോക്കി ഞാൻ... അവളുടെ മാറിൽ ഒന്ന് അമർത്തി ചുംബിച്ചു... അപ്പോഴാണ് ഞാൻ അവളുടെ വയറിലൂടെ ചുറ്റിയിരുന്ന എന്റെ കൈകളെ ശ്രദ്ധിച്ചത്...ഒന്ന് ചിരിച്ചു കൊണ്ട് വാത്സല്യത്തോടെ ആ കുഞ്ഞു വയറിൽ ഒരുമ്മ കൊടുത്തു... ഞാൻ ടൈം നോക്കിയപ്പോൾ ഉച്ച കഴിഞ്ഞിട്ടുണ്ട്... ഞാൻ അവളെ ഉണർത്താതെ എഴുനേറ്റ് പുറത്തേക് നടന്നു.. ഗ്രാൻഡ്പ്പ സിറ്റ്ഔട്ടിൽ ഇരിപ്പുണ്ട്...ഞാൻ പോയി അടുത്ത് ഇരുന്നു.. ഗ്രാൻഡ്പ്പ എന്നേ ഒന്ന് നോക്കി എന്നിട്ട് വീണ്ടും മുറ്റത്തെക്ക് നോക്കിയിരുന്നു... " ഗ്രാൻഡ്പ്പ എനിക്ക് ആ വീടിന്റെ കീ വേണം.." അത് കേട്ട് ഗ്രാൻഡ്പ്പ എന്നേ സംശയത്തോടെ നോക്കി.. "എനിക്ക് അവിടെ പോണം..." "ഹ്മ്മ് നീ പോണം...നിന്റെ അച്ഛന്റെ സ്വപനമായിരുന്നു ആ വീട്..അത് യാഥാർഥ്യം ആക്കു മുന്നേ അവൻ... " ഗ്രാൻഡ്പ്പ അത്രയും പറഞ്ഞു നിശബ്ദമായി ഇരുന്നു.. പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല... "മോനെ നീ അങ്ങോട്ട് പോകുന്നുണ്ട് എങ്കിൽ നീ കാണേണ്ട രണ്ട് പേര് ഉണ്ട് അവിടെ.. " അത് കേട്ട് ഞാൻ ഗ്രാൻഡ്പ്പയെ നോക്കി.. "അതേടാ നിനക്ക് ജന്മം നൽകിയ നിന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത് ആ മണ്ണിൽ ആണ്.. " ഗ്രാൻഡ്പ്പ പറയുന്നത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു അവിടേക്കു പോകാൻ വല്ലാതെ കൊതിച്ചു.. ഗ്രാൻഡ്പ്പ പാന്റ്സ് ന്റെ പോക്കറ്റിൽ നിന്നും എടുത്ത താക്കോൽ കൂട്ടത്തിൽ നിന്നും ഒരു കീ എടുത്ത് എനിക്ക് തന്നു അപ്പോഴാണ് മുറ്റത്ത്‌ ഡാഡിയുടെ കാർ വന്നു നിന്നത്.... പിന്നിൽ മറ്റൊരു കാറും.. ഏട്ടനും ഏട്ടത്തിയും ഡാഡിയും അമ്മയും പിന്നെ തറവാട്ടിലെ എല്ലാരും ഉണ്ടായിരുന്നു.. അവരെ കണ്ടപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു... അവർ കേറി വന്നപ്പോൾ ഞാൻ വേഗം അകത്തേക്കു പോകാൻ നിന്നതും "ആദി... " ഡാഡി വിളിച്ചു.. ഞാൻ അവിടെ നിന്നെങ്കിലും അവരുടെ മുഖത്തെ നോക്കിയില്ല.. "ആദി...എന്താ നിന്റെ പ്രശനം.. നീ എന്താ വീട്ടിലെക്ക് വരാത്തത്.. " ഡാഡി ചോദിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല... "ആദി ചോദിച്ചത് കേട്ടില്ലേ... വാശി കാണിക്കാതെ വരാൻ നോക്ക്.. " "ഞാൻ എങ്ങോട്ടും വരുന്നില്ല എന്ന് പറഞ്ഞില്ലേ...പിന്നെ എന്താ.. എന്നേ ഒന്ന് ശല്ല്യം ചെയ്യാതെ പോകോ... " "ആദി നീ ആരോടാ സംസാരിക്കുന്നത് എന്ന് .നിനക്ക് വല്ല ബോധവും ഉണ്ടോ?? . " ഏട്ടൻ ആണ്.. "ആരാ എന്താ എന്നൊക്കെ എനിക്കിപ്പോ നന്നായി അറിയാം...ആരും പറഞ്ഞു തരേണ്ട.. " "മോനെ... " സംസാരത്തിനിടയിൽ അമ്മ എന്റെ കയ്യിൽ കേറി കേറി പിടിച്ചു.. ഞാൻ ആ കൈ തട്ടി മാറ്റി അകത്തേക്കു പോകുമ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടത് എല്ലാം കണ്ട് സന്തോഷിച്ചു നിക്കുന്ന ഒരാളെ ആണ് .. വല്യമ്മയെ....ഞാൻ അവരെ ഒന്ന് ദേഷ്യത്തോടെ നോക്കി.. റൂമിലേക്ക് പോയി ... എനിക്ക് എന്തോ അവരോടു സംസാരിക്കാൻ തോന്നുന്നില്ല... റൂമിൽ രാധു ഇപ്പോഴും ഉറക്കത്തിൽ ആണ്...പാവം ഒരുപാട് സന്തോഷിക്കേണ്ട നിമിഷത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചു.. "രാധു... എണീക്ക്.. " ഞാൻ വിളിച്ചപ്പോൾ അവൾ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു... അവൾ എണീക്കാത്തത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... "ഡീീ... രാധു.. എണീക്കാൻ 😠.. " ഞാൻ ശബ്ദമുയർത്തി വിളിച്ചതും... അവൾ മടിച്ചു മടിച്ചു കണ്ണു തുറന്ന് എന്നേ നോക്കി.. "വാ എണീക്.. നമുക്ക് ഒരിടം വരെ പോകാം.." "എങ്ങോട്ടാ ആദി...?? " ____________________________________ ഞാൻ ചോദിച്ചതും.. "എങ്ങോട്ടാ എന്ന് പറഞ്ഞാലേ വരുവോള്ളൂ..മര്യാദക്ക് കൂടെ വന്നോണം.. " അവൻ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു... ഇവൻ എന്താ പറ്റ്യേ... എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് അമ്മ റൂമിലേക്ക്‌ വന്നത്... അമ്മ എപ്പോ വന്നു??.. ഞാൻ സംശയത്തോടെ നോക്കിയപ്പോ.. അമ്മ ആദിയെ കരഞ്ഞു കൊണ്ട് നോക്കുന്നുണ്ട്.. ആദി അമ്മയെ നോക്കുന്ന പോലും ഇല്ല... "രാധു... വാ.. " അവൻ എന്റെ കയ്യും പിടിച്ചു പുറത്തേക് നടന്നു.. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു...ആദി അവരെ ആരും മൈൻഡ് ചെയ്യാതെ മുത്തശ്ശനെ നോക്കിയിട്ട് കാറിൽ കയറി... ____________________________________ "മുത്തശാ... ആദി എങ്ങോട്ടാ പോയത്... " ആദി പോകുന്നത് കണ്ട് അശോക് ചോദിച്ചു.. "അവൻ പോയത് .. പോകേണ്ട ഇടത്തെക്ക് തന്നെയാണ്...അവൻ പോയി വരട്ടെ..." "അവൻ ഞങ്ങളോട് ഒക്കെ ദേഷ്യം ആവും ലെ.." "മ്മ് അവനു ദേഷ്യം ഉണ്ട്.. വേറെഒന്നും കൊണ്ടല്ല...സങ്കടം കൊണ്ടാണ് ഇത്ര നാളും പറ്റിക്കപെടുകയായിരുന്നു എന്ന് ചിന്ത കൊണ്ട് ...അവൻ അങ്ങനെ ആരെയും വെറുക്കില്ല ആള് വലുതായി എന്നേ ഒള്ളൂ അവൻ ഇപ്പോഴും ആ കുഞ്ഞ് ആദി ആണ്...സത്യങ്ങൾ ഉൾകൊള്ളാൻ അവനു കുറച്ച് ടൈം കൊടുക്ക്..പിന്നെ അവന്റെ കൂടെ രാധു ഉണ്ടല്ലോ... അവന്റെ ഇപ്പോഴത്തെ മൂഡ് മാറ്റാൻ അവൾക് മാത്രമേ കഴിയൂ... അവൻ ആഗ്രഹിക്കുന്നതും അവളുടെ സാന്നിധ്യം ആണ്.. " മുത്തശ്ശൻ പറഞ്ഞു നിർത്തി.. "അങ്ങനെ തീർത്തു പറയാൻ പറ്റില്ല അച്ഛാ...അവന് ദേഷ്യം വന്നാൽ കൂടെ ഉള്ളത് ആരാന്നു പോലും അവൻ നോക്കില്ല എനിക്ക് നല്ല ടെൻഷൻ ഉണ്ട്..." ഗോവിന്ദ് പറഞ്ഞു... "ഈ ടെൻഷൻ വെറുതെ ആണ് അച്ഛാ...രാധു ഏറ്റവും സേഫ് ആയ കൈകളിൽ അല്ലേ..അവളുടെ ആദിയുടെ കൂടെ അല്ലേ..അവനു എത്ര ദേഷ്യം ഉണ്ടേലും അവന്റെ രാധുനെ മറന്ന് ഒന്നും ചെയ്യൂല.." അശോക് പറയുന്നത് കേട്ട് മുത്തശ്ശൻ ശെരിവെച്ചു... ___________________________________ ആദി പോയപ്പോൾ നിരാശ റൂമിൽ നിന്ന് പുറത്തിറങ്ങിയ നിർമലയെ സുനിത പരിഹാസത്തോടെ നോക്കി... "ഞാൻ പറഞ്ഞില്ലേ...നീ നിന്റെ മോൻ എന്ന് വിളിച്ച് നടക്കുന്ന ആ അസുര വിത്ത് നിന്നെ വെറുക്കുന്ന ഒരു ദിവസം വരും എന്ന്.. അത് ഇതാ എത്തി കഴിഞ്ഞു...നിന്റെ ആദി നിന്നെ ഇപ്പൊ വെറുക്കുന്നു... അവനു നീ ഇപ്പോൾ അവന്റെ അമ്മയല്ല..അവന്റെ അച്ഛനെയും അമ്മയെയും കൊന്നവൾ ആണ്... " അവരുടെ വാക്കുകൾ കേട്ടു നിർമല ഒന്ന് പുച്ഛിച്ചു.. "എപ്പോഴും ചിരിക്കുന്നോ...വട്ടായോ നിനക്ക്...ഹ്മ്മ് എന്തായാലും നിന്റെ കാര്യത്തിൽ വിഷമം ഉണ്ട് ഞാൻ ചെയ്ത കുറ്റം മുഴുവൻ നിന്റെ തലയിൽ ആയല്ലോ ഹഹഹ...നീ അന്നും ഇന്നും മണ്ടി ആണ് അന്ന് ഞാൻ വിരിച്ച വലയിൽ നീ താനെ വന്നു വീണു.. ഇന്ന് നീ നിനക്ക് തന്നെ വിനയായി..." "ഹ്മ്മ് 😏...എനിക്ക് നിങ്ങളോട് സഹതാപം ആണ്...ഏട്ടത്തി പറഞ്ഞില്ലേ.. എന്റെ മോൻ എന്നേ വെറുക്കും എന്ന് അതൊരിക്കലും നടക്കില്ല കാരണം എന്താന്ന് അറിയോ..ഞാൻ അവന്റെ അമ്മയാണ് നൊന്ത് പ്രസവിച്ചില്ലേലും എന്റെ നെഞ്ചിലെ ചൂട് ഏറ്റു വളർന്നവൻ ആണ് അവൻ മറ്റാരേക്കാളും അവന്റെ അമ്മയെ അവനു മനസിലാകും..പിന്നെ ഇപ്പോഴുള്ള ദേഷ്യം അത് സങ്കടം കൊണ്ട എല്ലാം മറച്ചു വെച്ചതിൽ ഉള്ള സങ്കടം.. അല്ലാതെ അവന് എന്നോടുള്ള സ്നേഹം ഒരു തരി കുറഞ്ഞിട്ടില്ല..ഈ നിമിഷം വരെ അവൻ എന്നേ വെറുക്കുന്നു എന്ന് പറഞ്ഞിട്ടില്ല... ഇനി ഏട്ടത്തിക്ക് അങ്ങനെ തോന്നുന്നു എങ്കിൽ അത് നിങ്ങൾക് ആദിയെ അറിയാഞ്ഞിട്ട..അവനു അവന്റെ അമ്മയെ അധിക നാൾ ഒന്നും പിരിഞ്ഞു നിക്കാൻ പറ്റില്ല... " നിർമല തിരിച്ചടിച്ചു... നിലത്ത് ആഞ്ഞു ചവിട്ടി സുനിത പോകാൻ നിന്നപ്പോൾ നിർമല വീണ്ടും വിളിച്ചു... "ഞാനൊരു കാര്യം ഓർമിപ്പിക്കാൻ വിളിച്ചത്... " സുനിത എന്താ എന്നാ ഭാവത്തിൽ നിർമലയെ നോക്കി.. "വേറൊന്നും അല്ല ഏട്ടത്തി...ആദി എല്ലാം മനസിലാക്കിയിരിക്കുന്നു ഇനി എനിക്ക് ഒന്നും പേടിക്കാൻ ഇല്ലാ..ഞാൻ മറച്ചു വെച്ചിരിക്കുന്നത്..ഒരേ ഒരു കാര്യം മാത്രം മാണ് അന്നത്തെ ആക്‌സിഡന്റ്ന് പിന്നിൽ നിങ്ങൾ ആണെന്ന സത്യം..ഇനി ഞാൻ ആയിട്ട് അത് പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല അവൻ തന്നെ കണ്ട്പിടിച്ചോളും... അന്ന് നിങ്ങൾ പറഞ്ഞ ഈ അസുര വിത്ത് ഒരു വരവ് വരും..അന്ന് നിങ്ങൾക്കുള്ള ശിക്ഷ എന്റെ മകൻ വാങ്ങി തരും ...." നിർമലയുടെ വാക്കുകൾ അവരുടെ ഉള്ളിൽ പേടി ഉടലെടുത്തു... ____________________________________ "ആദി നമ്മൾ എങ്ങോട്ടാ പോകുന്നത്... എന്തേലും ഒന്ന് പറ... " കാറിൽ കേറിയത് മുതൽ അവൻ എന്നോട് ഒന്നും മിണ്ടിയിട്ടില്ല...കണ്ണൊക്കെ ചുവന്ന് ഒരു വിധം ആയിരിക്കുന്നു... "ആദി ഇനിയും പറയുന്നിലെൽ .. വണ്ടി നിർത്തിക്കോ.. ഞാൻ ഇവിടെ ഇറങ്ങിക്കോളാം.. " അവൻ ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് ആണ് അങ്ങനെ പറഞ്ഞതും.. അവൻ പെട്ടന്ന് കാർ നിർത്തി..എന്നിട്ട് എന്നേ ഒരു നോട്ടം...കണ്ണൊക്കെ ചുവന്നത് കണ്ട് എനിക്ക് ശെരിക്കും പേടിയായി.. "ഇറങ്ങിക്കോ ... ഇപ്പോ തന്നെ ഇറങ്ങി പൊക്കോ... പോ... ഇറങ്ങി പോടീ.. " എന്നവൻ അലറി പറഞ്ഞപ്പോൾ.. എനിക്ക് ശെരിക്കും സങ്കടായി😖... കണ്ണീന്നൊക്കെ വെള്ളം വരാൻ തുടങ്ങി... ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു... കൊറച്ച് നേരം കഴിഞ്ഞിട്ടും അവന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ ഞാൻ തലഉയർത്തി നോക്കി.. അവൻ stearing ഇൽ തല വെച്ച് കിടക്കാണ്.. തെറ്റ് എന്റെ ഭാഗത്ത്‌ ആണ് ഞാൻ ഒന്നും ചോദിക്കരുതായിരുന്നു... അവന്റെ മാനസികഅവസ്ഥ അറിയാമായിരുന്നിട്ടു കൂടി ഞാൻ വെറുതെ..ഓരോന്ന് ചോദിച്ചു അവനെ ദേഷ്യം പിടിപ്പിച്ചു.... ഞാൻ അവന്റെ ഷോൾഡറിൽ കൈ വെച്ചു.. അവനിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല... "ആദി സോറി...ഞാൻ എങ്ങോട്ടാ പോകുന്നത് എന്ന് അറിയാൻ വേണ്ടി പറഞ്ഞതാ... സോറി.. എന്നേ ഒന്ന് നോക്ക് ആദി... ഞാനിനി അങ്ങനെ ഒന്നും പറയില്ല... " അങ്ങനെ പറഞ്ഞിട്ടും അവൻ ഒന്ന് നോക്കിയത് പോലും ഇല്ലാ 😫... "ആദി .. എനിക്ക് കരച്ചിൽ വരുന്നുണ്ട് ഞാനിപ്പോ കരയും ....നോക്ക് ആദി...ദേ എനിക്ക് സങ്കടം വന്നാൽ നമ്മുടെ മോനും സങ്കടം ആവും..." ഞാൻ വീണ്ടും ഓരോന്ന് പറഞ്ഞപ്പോൾ അവൻ മുഖം ഉയർത്തി എന്നേ ഒന്ന് നോക്കി...ഇപ്പോഴും മുഖത്തു ദേഷ്യം ആവും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആ മുഖത്തു നോക്കിയില്ല ... പെട്ടന്നായിരുന്നു അവൻ എന്നേ കെട്ടിപിടിച്ചത്.. "സോറി മോളെ...ഞാൻ വേറെ ഏതോ മൂഡിൽ ആയിരുന്നു...ആ സമയത്തു നീ ഓരോന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു...." എന്ന് പറഞ്ഞപ്പോൾ ഞാൻ അവനും അവനെ കെട്ടിപിടിച്ചു.. "എനിക്ക് അറിയാം..എന്നാലും എന്നോട് മിണ്ടാതെ ഇരിക്കരുത്.. " ____________________________________ ചുണ്ട് കൂർപ്പിച്ചു അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു... "ഇല്ലാ.." എന്നും പറഞ്ഞ് അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്ത് ഞങ്ങൾ യാത്ര തുടർന്നു.. പിന്നെ വണ്ടി നിന്നത് വീടിന്റെ മുന്നിൽ ആണ് .. രാധു എന്നേ തന്നെ നോക്കി നോക്കുന്നുണ്ട്.. ഞാനൊന്ന് ചിരിച്ചു കൊടുത്തിട്ട് ഇറങ്ങാൻ പറഞ്ഞു.. അന്ന് ഗ്രാൻഡ്പ്പയുടെ കൂടെ വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഈ വീടിനു എന്റെ ജീവിതത്തിൽ ഇത്ര വലിയ ബന്ധം ഉണ്ടെന്ന്... ഇന്ന് ഈ മണ്ണിൽ കാലുകുത്തിയപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു ആരോക്കെയോ എന്നേ കാത്തിരിക്കുന്ന പോലെ .. ഇതിനു മുൻപ് ഇവിടെ വന്നപ്പോൾ എനിക്ക് ഈ ഫീൽ ഉണ്ടായിട്ടില്ല.. അതേ എന്നേ കാത്തിരിക്കുന്നുണ്ട്... എന്റെ അച്ഛനും അമ്മയും... ഞാൻ അവിടം ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പോഴാണ് ഞങ്ങളെ തലോടി കൊണ്ട് കടന്നു പോയത്..അത് വന്ന ദിശയിലൂടെ നടക്കാൻ ആരോ എന്നോട് പറയുന്നത് പോലെ തോന്നി... യാന്ത്രികമായി ഞാൻ രാധുന്റെ കയ്യും പിടിച്ചു അങ്ങോട്ട് നടന്നു.... അവസാനം ചെന്ന് നിന്നത് ഞാൻ കാണാൻ ആഗ്രഹിച്ച ആളുകളുടെ അടുത്ത് തന്നെയായിരുന്നു.. എന്റെ അച്ഛനും അമ്മയും അന്ത്യ വിശ്രമം കൊള്ളുന്ന സഥലം...അടുത്ത് അടുത്തടുതായി സ്ഥിതി ചെയ്യുന്ന രണ്ട് കുടീരങ്ങൾ.. എന്റെ ഹൃദയം വല്ലാതെ മിടിച്ച് കൊണ്ടിരുന്നു.. ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി... രാധുന്റെ കൈകൾ വിട്ട് ഞാൻ അങ്ങോട്ട് നടന്ന് അടുത്തു... ഞാൻ അവർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് മുഖം പൊത്തി കരഞ്ഞു.... ചങ്ക് പൊട്ടുന്ന പോലെ തോന്നി... ഷോൾഡറിൽ കരസ്പർശം തോന്നിയപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി.. എന്റെ അടുത്ത് മുട്ട് കുത്തിയിരുന്ന് കണ്ണ് നിറക്കുന്ന രാധുനെ ആണ്... "രാധു....എന്റെ... എന്റെ അച്ഛനും അമ്മയും... നീ... നീ കണ്ടോ...എനിക്ക്.. എനിക്ക് പറ്റുന്നില്ലഡി.." ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നേ ചേർത്ത് പിടിച്ചിരുന്നു... എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല...മുഖത്തു വെള്ളം വീണപ്പോൾ ഞാൻ മുഖം ഉയർത്തി ആകാശത്തെക്ക് നോക്കി... അപ്പോഴേക്കും മഴ ഞങ്ങളിൽ പെയ്തിറങ്ങി... മഴ ആത്മക്കളുടെ സന്തോഷം പ്രകടിപ്പിക്കാനുള്ള മധ്യമം ആണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.... ഞാൻ അവളെയും കൊണ്ട് തിരഞ്ഞു നടക്കുമ്പോൾ ഒന്നുകൂടി ഞാൻ തിരിഞ്ഞു നോക്കി.. എന്തോ എന്നിൽ ഒരു നിറഞ്ഞു പുഞ്ചിരി വിടർന്നു... _____________________________________ ആദി എന്നേ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ എനിക്ക് ഒന്നും മനസിലായില്ല...മുന്നിൽ അത്യാവശ്യം വലിപ്പ മുള്ള ഒരു വീടാണ്...രണ്ട് സൈഡിലും റോസ് ഗാർഡനും ഒക്കെ ഉണ്ട്... പിന്നീട് ആദിയുടെ ഓരോ ചലനങ്ങളും ഞാൻ നോക്കി നിന്നു.. ആദി എന്റെ കയ്യും പിടിച്ചു പോയ ഇടം ആദ്യം ഞാനൊന്ന് അന്ധാളിച്ചു നിന്നെങ്കിലും പിന്നീട് എനിക്ക് മനസിലായി.. അവൻ കരയുന്നത് എനിക്ക് കണ്ട് നിക്കാൻ കഴിയുന്നില്ല... എന്നും ദേഷ്യവും വാശിയും ആയി നടക്കുന്ന ആദി ഇന്ന് മുഴുവൻ കരയുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല... മഴ പെയ്തപ്പോൾ അവൻ എന്റെ കയ്യും പിടിച്ചു ആ വീടിന്റെ അടുത്തേക് നടന്നു..വീടിന്റെ പടികൾ കേറുമ്പോൾ അവൻ എന്നേ തടഞ്ഞു. "എന്റെ അച്ഛന്റെ സ്വപ്നം ആണ് വീട്..." അവൻ വാതിലിന്റെ അങ്ങോട്ട് നോക്കി പറഞ്ഞു.. എന്നിട്ട് എന്നേ നോക്കി ചിരിച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ച് ഞങ്ങൾ ഒരുമിച്ചു കയറി... അതിന് അനുവാദം എന്നോണം മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു... ചിലപ്പോൾ അത് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ആവും... വീടിന്റെ അകത്തു കയറിപ്പോൾ ഞാൻ ശെരിക്കും അത്ഭുതപെട്ടുപോയി.അകത്തു സിംപിൾ വർക്ക്‌ ആണേലും ഹെവി ലുക്ക്‌ തോന്നിക്കുന്ന തരത്തിൽ ആണ് ഡിസൈൻ..സെന്ററിൽ തന്നെ ഓപ്പൺ സ്പേസ്..നടുമുറ്റം പോലെ എന്നാൽ അതൊരു പൂൾ ആണ് മോളിൽ ഗ്ലാസ്‌ വെച്ച് ആണ് റൂഫ്.. പെട്ടന്ന് ആ റൂഫ് ഓപ്പൺ ആണ് മഴ അകത്തേക്കു പെയ്യാൻ തുടങ്ങി...പൂളിലേക്ക് വെള്ളം വീഴുന്നത് കാണാൻ നല്ല രസമുണ്ട്...പെട്ടന്നാണ് ആദി എന്നെ അവനു നേരെ നിർത്തിയത് അവൻ അവന്റെ ഷർട്ട്‌ ഊരി മാറ്റി ഒരു ബനിയനും ഇട്ട് നിക്കാ... അവൻ അപ്പൊ തന്നെ അതും ഊരി.. അയ്യേ.... ഇവൻ ഇത് എന്താ കാണിക്കുന്നേ എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് അവൻ ആ ബനിയൻ കൊണ്ട് എന്റെ തല തോർത്തി തന്നത്... അവൻ എന്നേ മൈൻഡ് ചെയ്യാതെ തോർത്തുന്നതിൽ ശ്രദ്ധിക്കുകയാണ്.. "മഴ കൊണ്ട് പനി പിടിക്കും.. അത് നിങ്ങൾക്ക് രണ്ടാൾക്കും നല്ലതല്ല... " എന്നും പറഞ്ഞു എനിക്കൊരു ഉമ്മ തന്നു... ഞാൻ അവനൊന്നു ചിരിച്ചു കൊടുത്ത് അവിടം മൊത്തം കാണാൻ തുടങ്ങി.. കാളിങ് ബെൽ അടിച്ചപ്പോൾ ആദി ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി.. __________________________________ വാതിൽ തുറന്നപ്പോൾ വീട് നോക്കുന്ന രാമു ഏട്ടൻ ആയിരുന്നു.. "മോൻ ഇവിടെ വന്നിട്ടുണ്ട് എന്ന് സർ പറഞ്ഞു... ദാ ഇത് മോന് വേണ്ടിയാ.. " എന്നും പറഞ്ഞു ഒരു കവർ എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങി.. "ഭക്ഷണവും മോന് വേണ്ട ഡ്രെസ്സും ആണ് മോന്റെ മുത്തശ്ശൻ പറഞ്ഞതാ കൊണ്ട് തരാൻ.. എന്നാ ഞാൻ അങ്ങോട്ട്.. " എന്നും പറഞ്ഞു അയാൾ പോയി.. കവർ നോക്കിയപ്പോൾ എന്റെ രണ്ടു കൂട്ട് ഡ്രെസ്സ് ഉണ്ട്..പിന്നെ ഫുഡും.. ഗ്രാൻഡ്പ്പ രാധുൻറെ കാര്യം മറന്നു എന്ന് തോന്നുന്നു... ഞാൻ രാധുന്റെ അടുത്തേക് ചെന്നു... ____________________________________ "ഡീീ... ഈ നനഞ്ഞത് പോയി ചേഞ്ച്‌ ചെയ്യ്... " എന്നും പറഞ്ഞു അവൻ എനിക്ക് നേരെ ഒരു കവർ നീട്ടി.. "നമ്മൾ എപ്പോഴാ പോകുന്നെ.. " "നമ്മൾ ഇന്ന് പോകുന്നില്ല...നാളെ പോകാം.. പോരെ.. " ഞാൻ ഓക്കേ എന്ന് പറഞ്ഞു..എന്തോ എനിക്ക് ഇവിടെ നല്ലോണം ഇഷ്ടായി.. ഞാൻ കവർ നോക്കിയപ്പോൾ അതിൽ രണ്ടു ഷോർട്ട്സ്സും ബനിയനും ആയിരുന്നു.. "ആദി ഇതെന്താ...?? " "ഇപ്പോ തത്കാലം ഇതേ ഒള്ളൂ.. എന്റെ മോള് ഇത് ഇട്ട് വാ...നനഞ്ഞത് ഇടേണ്ട.. " അവൻ പറഞ്ഞപ്പോൾ ഞാൻ വേഗം പോയി ചേഞ്ച്‌ ചെയ്ത് വന്നു... അപ്പോഴുണ്ട് ആദി ഡ്രസ്സ്‌ മാറി ഫുഡ്‌ പ്ലേറ്റിൽ വിളമ്പി എന്നേ നോക്കി ഇരിക്കുന്നു.. "എന്ത് നോക്കി നിക്കാടി.. ഇങ്ങോട്ട് വാ... " ഞാൻ വേഗം പോയി അവന്റെ അടുത്ത് ഇരുന്നു..നേരത്തെ വന്ന ചേട്ടൻ കൊടുന്ന ഫുഡ്‌ ആയിരുന്നു.. ഞാൻ ആദിയെ നോക്കിയപ്പോൾ അവൻ എനിക്ക് വാരി തന്നു... ഞാൻ അവനും... "എനിക്ക് മതി ആദി ഇനി നീ കഴിച്ചോ.. വയറു നിറഞ്ഞു.. " "എവിടെ നോക്കട്ടെ... പോടീ അവിടെന്ന് ഇത് നിനക്ക് ഉള്ളത് മാത്രമേ ആയുള്ളൂ എന്റെ മോന് വേണ്ട... " എന്റെ വയറിൽ തൊട്ട് അവൻ പറഞ്ഞപ്പോൾ.. എനിക്ക് ചിരി വന്നു.. ഞാൻ അവൻ വാരി തന്നത് മുഴുവൻ കഴിച്ചു.. ____________________________________ ഫുഡ്‌ കഴിച്ചു പൂൾ സൈഡിൽ ഗ്രാൻഡ്പ്പയോട് സംസാരിക്കുമ്പോൾ ആണ് രാധു എന്റെ അടുത്ത് വന്നിരുന്നത്.. ഞാൻ കാൾ കട്ടാക്കി.. അവളോട് എന്റെ മടിയിൽ ഇരിക്കാൻ പറഞ്ഞു.. അപ്പൊ തന്നെ പെണ്ണ് കേറിയിരുന്നു.. "രാധു.. നമുക്ക് നമ്മുടെ വാവ വന്നിട്ട് ഇവിടെ വന്നു താമസിക്കണം.. നമ്മുടേത് മാത്രമായ ലോകത്ത്... " ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. "ഇന്ന് നമ്മൾ ശെരിക്കും സെലിബ്രേറ്റ് ചെയ്യണ്ട ദിവസം ആയിട്ട്.. നിന്നെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.. സോ..." എന്നു ഞാൻ പറയുമ്പോഴേക്കും അവൾ എന്റെ വാ പൊത്തി.. "നിന്റെ അവസ്ഥ എനിക്ക് മനസിലാവും...പിന്നെ സന്തോഷം എന്റെ രാവണൻ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഒരുപാട് ഹാപ്പി ആണ്..എന്നും എന്റെ കൂടെ ഉണ്ടായാൽ മതി..." എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ പറ്റിചേർന്ന് കിടന്നു...എനിക്ക് അപ്പൊ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു..ആരിലേലും എന്റെ സീത എന്നും കൂടെ ഉണ്ടാവും...അത് മാത്രം മതി എനിക്ക്.. "രാധു..നിനക്ക് വല്യമ്മയെ കുറിച്ച് എന്താ അഭിപ്രായം..നിനക്ക് അവരുടെ behavior ഇൽ എന്തോ നെഗറ്റീവ് ഫീൽ ചെയ്യുന്നുണ്ടോ??... " ഞാൻ പെട്ടന്ന് ചോദിച്ചപ്പോൾ അവൾ എന്നേ ഒന്ന് നോക്കി.. തുടരും... സോറി.... സോറി..... ഇന്നലെ മനഃപൂർവം പോസ്റ്റ്‌ ചെയ്യാത്തത് അല്ലാട്ടോ.തലവേദന കാരണം ടൈപ് ചെയ്യാൻ വയ്യാഞ്ഞിട്ട....😢 #📙 നോവൽ
45.9k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 44 ആൻവി ____________________________________ ഞാൻ വാഷ്റൂമിൽ നിന്നു മുഖം കഴുകി.. ഇറങ്ങിയപ്പോൾ ആണ് എന്നെയും കാത്ത് റൂമിൽ അമ്മയിരിക്കുന്നത് കണ്ടത്.. എന്നേ കണ്ടതും അമ്മ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ചു കരയാൻ തുടങ്ങി.. "ഞാൻ കാരണം നിങ്ങൾ സന്തോഷം ഒക്കെ പോയല്ലേ...എല്ലാത്തിനും ഉത്തരവാദി ഞാൻ ആണ് ഞാൻ മാത്രം..എന്റെ മോന് ഒരിക്കലും ഒന്നും സഹിക്കാൻ കഴിയില്ല..അവന്റെ മനസ്സ് ഒരുപാട് വേദനിച്ചു കാണും.." അമ്മ സ്വയം പഴിച്ചു കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി.. പെട്ടന്ന് എന്തോ ഓർത്ത പോലെ അമ്മേ എന്നേ നോക്കി.. "മോളെ ആദി എങ്ങോട്ടാ പോയത് എന്നറിയോ?.." ഞാൻ ഇല്ലെന്ന് തലയാട്ടി.. "നീ വിളിച്ചു നോക്കിയോ..?? " "ഫോൺ എടുക്കുന്നില്ല അമ്മേ.. " ഞാൻ അത് പറഞ്ഞപ്പോൾ അമ്മ നിരാശയോടെ തിരിഞ്ഞു നടന്നതും..ഞാൻ അമ്മയെ വിളിച്ചു.. "ആദിയുടെ യഥാർത്ഥ അച്ഛനും അമ്മയും.. നിങ്ങളുടെ റൂമിലെ ഫോട്ടോയിൽ കാണുന്ന ചെറിയമ്മയും ചെറിയച്ചനും ആണോ?? " "അതേ...അവരാണ് എന്റെ ആദിയുടെ അച്ഛനും അമ്മയും..." അമ്മ കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു.. "അവർ ആക്‌സിഡന്റ്ഇൽ മരിച്ചു എന്ന് അമ്മ പറഞ്ഞു...പിന്നെ എന്തിനാ അമ്മയെ അച്ഛമ്മ കുറ്റപ്പെടുത്തുന്നത്.." "ഞാ...ഞാൻ...ആണ് ആ ആക്‌സിഡന്റ്ന്റെ പിന്നിൽ എന്നാണ് അമ്മ വിശ്വസിക്കുന്നത്..അമ്മയെ തെറ്റ് പറയാൻ പറ്റില്ല ഞാൻ അങ്ങനെ ഒക്കെ ആണ് കാട്ടികൂട്ടിയത്...ഇനി ഇപ്പൊ എന്റെ മോനും എന്നേ വെറുക്കും അവൻ ഇനി അമ്മേ എന്ന് വിളിച്ച് എന്റെ അടുത്തേക് വരില്ല..." അമ്മ കരഞ്ഞു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി.. "അങ്ങനെ ഒരിക്കലും ഉണ്ടാവില്ല..ആദിക്ക് ഒരിക്കലും അവന്റെ അമ്മയെ അവിശ്വസിക്കാൻ കഴിയില്ല...ഒരിക്കലും അവൻ വെറുക്കില്ല.. " ഞാൻ പറഞ്ഞതിന് ഒരു വേദന നിറഞ്ഞ ചിരി ആയിരുന്നു മറുപടി.. "അമ്മേ ഒരു കാര്യം ചോദിച്ചോട്ടെ.." അമ്മ എന്നേ എന്തന്ന ഭാവത്തിൽ നോക്കി.. "എന്ത് കൊണ്ട അച്ഛമ്മ അമ്മയാണ് ആ ആക്‌സിഡന്റ്ന്റെ പിന്നിൽ എന്ന് ഉറപ്പിച്ചു പറയുന്നത്...എന്താ അതിന്റെ കാരണം..?? " ഞാൻ ചോദിച്ചു... അമ്മ ആദ്യം ഒന്ന് പകച്ചു എന്നാലും അമ്മ എന്നേ കൂട്ടി പോയി ബെഡിൽ ഇരുന്നു.. "കാരണം ഞാൻ തന്നെയാ മോളെ.. എന്റെ പൊട്ടബുദ്ധി ആണ് എല്ലാത്തിനും കാരണം...മരുമക്കളിൽ അമ്മക്ക് ഏറ്റവും ഇഷ്ടം എന്നെയും ഗായത്രിയെയും ആയിരുന്നു.. ഗായത്രി അച്ഛന്റെ ഒരേഒരു പെങ്ങളുടെ മകൾ കൂടിആയിരുന്നു ചെറുപ്പം മുതൽ അവൾ അവിടെ തന്നെ ആയിരുന്നു... എന്നാലും ഞാനും ഗായത്രിയും പരസ്പരം മിണ്ടാറില്ല.. അവൾ ഒരു പാവം ആയിരുന്നു..ഞാൻ എപ്പോഴും അവളെ ദ്രോഹിച്ചിട്ടേ ഒള്ളൂ...പക്ഷേ അവൾ ഒന്നിനും പരാതി പറയാറില്ല...പക്ഷേ ഒരിക്കൽ അമ്മ കണ്ടു ഞാൻ അവളെ ഉപദ്രവിക്കുന്നത്...ഞാൻ അന്ന് അമ്മയോടും തട്ടി കയറി...അങ്ങനെ ഒരു മാനസികാവസ്ഥയിൽ ആയിരുന്നു...വിഷം ആയിരുന്നു മനസ്സ് നിറയെ..അമ്മയുടെ മുന്നിൽ വെച്ച് അവളെ കൊല്ലും എന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്.അമ്മക്ക് അതോടെ എന്നേ വെറുപ്പ് ആയി..കൊല്ലും എന്ന് പറഞ്ഞത് ഞാൻ അല്ലേ അപ്പൊ ആ മരണത്തിനു പിന്നിലും ഞാൻ ആണെന്ന അമ്മ വിശ്വസിക്കുന്നത്..... " അമ്മ മുഖം പൊത്തി കരഞ്ഞു... എന്നിൽ വീണ്ടും ചോദ്യങ്ങൾ ഉടലെടുത്തു.. അമ്മക്ക് എന്താ ഗായത്രിയമ്മയോട് ദേഷ്യം വരാൻ കാരണം?? "എന്ത് കൊണ്ട അമ്മക്ക് ഗായത്രിയമ്മയോട് ശത്രുത ഉണ്ടാവാൻ കാരണം...?? " "അത് പിന്നെ... " "രാധു... ആദി തറവാട്ടിൽ ഉണ്ടെന്ന്... വാ നമുക്ക് പോയി നോക്കാം.. " അമ്മ എന്തോ പറയാൻ വന്നപ്പോൾ ആണ് പാച്ചു റൂമിലേക്ക്‌ കേറി വന്നത്.. അവൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് ആശ്വാസം ആയി.. "പാച്ചു ഞാനും വരട്ടെ.. " "വേണ്ട അമ്മേ.. അമ്മ ഇപ്പൊ വന്നാൽ ആദി എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല.. ഞങ്ങൾ അവനെ പറഞ്ഞു മനസിലാക്കി ഇങ്ങോട്ട് കൊണ്ട് വരാം... " ഏട്ടൻ അമ്മയോട് പറഞ്ഞു.. അമ്മക്ക് അത് സങ്കടം ആയെന്ന് ആ മുഖം കണ്ടാൽ അറിയാം.. അമ്മ ഒന്നും മിണ്ടാതെ പോയി... എനിക്ക് ആദിയെ കാണാതെ സമാധാനം ഇല്ല...ഞാൻ അവരുടെ കൂടെ തറവാട്ടിലേക്ക് പോയി.. മുത്തശ്ശൻ സിറ്റ്ഔട്ടിൽ ഇരിപ്പുണ്ട്... ആദി ഹാളിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ വേഗം അങ്ങോട്ട് പോയി.. അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത്.. സോഫയിൽ മുഖം പൊത്തിയിരിക്കുന്ന ആദിയെ ആണ്... ഞാൻ അവന്റെ ഷോൾഡറിൽ കൈ വെച്ചതും അവൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി... ___________________________________ ഞാൻ തിരിഞ്ഞു നോക്കി.. "രാധു... " ഞാനവളെ തന്നെ നോക്കി... അവൾ ആണേൽ കരഞ്ഞു മുഖം ഒക്കെ ആകെ വീർത്തു...കണ്ണൊക്കെ ചുവന്നിട്ടും ഉണ്ട്...അപ്പോഴത്തെ അവസ്ഥയിൽ ദേഷ്യവും സങ്കടവും വന്നപ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചില്ല... "രാധു നീ.. എങ്ങനെ ഇവിടെ .. " ഞാൻ ചോദിക്കുമ്പോഴേക്കും അവൾ എന്നേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. "എന്താ.. എന്നോട് ഒന്നും പറയാതെ പോയത്... ഞാൻ എത്ര വിഷമിച്ചു..ഞാൻ വിളിച്ചപ്പോൾ കാൾ പോലും എടുത്തില്ലല്ലോ.. " പെണ്ണ് അതും പറഞ്ഞു കരയാൻ തുടങ്ങി...ഞാൻ അവളെ ഒന്ന് കൂടെ എന്നോട് ചേർത്ത് പിടിച്ചു... "സഹിക്കാൻ പറ്റിയില്ലഡി..അത് കൊണ്ടാ..എങ്ങോട്ടേലും ഓടി പോകാൻ ആണ് തോന്നിയത്... " ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ നെഞ്ചിൽ നിന്നും മുഖം ഉയർത്തി.. നെഞ്ചിൽ ഒരു കുത്ത് തന്നു.. "എന്നേ ഒറ്റക്കാക്കി ഓടി പോവാനോ...പൊക്കോ.. " എന്നും പറഞ്ഞു അവൾ എണീറ്റു നിന്നു.. ഞാൻ അവളെ പിടിച്ച് എന്റെ അടുത്ത് ഇരുത്തി..കെട്ടിപിടിച്ചു.. "ഈ ആദി എങ്ങോട്ട് പോവാണെങ്കിലും..എന്റെ പെണ്ണ് കൂടെ ഉണ്ടാവും.." ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചു... അവള് എന്റെ നെഞ്ചിൽ തേങ്ങി കരയാൻ തുടങ്ങി... "ആദി നമുക്ക് വീട്ടിൽ പോകാം... അവിടെ അമ്മ കാത്തിരിക്കുന്നുണ്ട്..." അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളെ എന്നിൽ നിന്ന് അകറ്റി നിർത്തി.. "ഞാൻ തത്കാലം എങ്ങോട്ടും വരുന്നില്ല..." "അതെന്താ... നീ വരാത്തത്.." ഏട്ടൻ അകത്തേക്ക് വന്നു... ഞാൻ ഒന്നും പറയാതെ അവിടെന്ന് പോകാൻ നിന്നതും ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു.. "ആദി ചോദിച്ചതിന് മറുപടി താ...നീ വരാത്തത് എന്ന്.. " എനിക്ക് എന്തോ ദേഷ്യം വന്നു... ഞാൻ ഏട്ടന്റെ കൈ തട്ടിമാറ്റി.. "എനിക്ക് മനസില്ല വരാൻ.. പോരെ..." "അതൊരു കാരണം അല്ല...എന്തൊക്കെ ആയാലും നീ ഞങ്ങളുടെ കൂടെ വരണം.. " "എനിക്ക് സൗകര്യം ഇല്ല..അതിന് മാത്രം എനിക്ക് അവിടെ ആരാ ഉള്ളത്...എല്ലാരുംകൂടി നടത്തിയ നാടകത്തിൽ എനിക്കൊരു വിഡ്ഢിയുടെ വേഷം ആയിരുന്നു എന്ന് അറിയാൻ വൈകി പോയി....എനിക്ക് ആരെയും കാണണ്ട എന്റെ മുന്നിൽ നിന്ന് പോ.." ദേഷ്യത്തിൽ ഞാൻ അവിടെ ഉണ്ടായിരുന്ന ടീപോയ്‌ കാല് കൊണ്ട് തട്ടി തെറിപ്പിച്ചു...ഇപ്പോഴും നെഞ്ചിൽ കടൽ ഇരമ്പുന്ന പോലെ... "അശോക് നീ പൊക്കോ...അവൻ വന്നോളും..." ഗ്രാൻഡ്പ്പ ഏട്ടനോട് പറഞ്ഞു.. "മുത്തശ്ശ..അമ്മ അവിടെ.. " ഏട്ടൻ ആണ് "നീ പൊയ്ക്കോ മോനെ ഇവൻ ഇവിടെ നിക്കട്ടെ..." ഗ്രാൻഡ്പ്പ പറഞ്ഞപ്പോൾ ഏട്ടൻ പോകാൻ നിന്നു.. "രാധു നീ എന്റെ കൂടെ പോര്... " ഏട്ടൻ രാധുനെ വിളിച്ചു.. "അവൾ എങ്ങോട്ടും വരുന്നില്ല.. ഏട്ടന് പോകാം... " "ഇവളെ എന്തിനാ ഇവിടെ നിർത്തുന്നത് നീ ഇങ്ങോട്ട് വന്നത് ഇവളെ കൂട്ടിയിട്ട് അല്ലാലോ... നിന്റെ വാശിയും ദേഷ്യവും കൊണ്ട് ഇവളെ ടെൻഷൻ ആക്കാൻ ആണോ..നല്ല റസ്റ്റ്‌ വേണ്ട ടൈം ആണ്.. " ഏട്ടൻ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാതെ രാധുനെയും കൂട്ടി റൂമിലേക്ക്‌ പോയി.. റൂമിൽ എത്തി ഡോർ ക്ലോസ് ചെയ്തു...ആകെ പ്രാന്തു പിടിക്കുന്ന പോലെ.. ഞാൻ റൂമിലെ ഉള്ള സകല സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു..എന്തിനെന്നില്ലാതെ ദേഷ്യം വരുന്നു..ഒപ്പം കണ്ണുനീരും.. "ആ... ആദി.. " പേടിച്ചരണ്ട രാധുന്റെ ശബ്ദം കേട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. അവൾ പേടിച് കണ്ണും നിറച്ചു നിക്കുന്നുണ്ട്... ഞാൻ അവളുടെ അടുത്തേക് ചെന്നു അവളുടെ മുന്നിൽ മുട്ട്കുത്തി ഇരുന്ന് അവളുടെ അരയിലൂടെ കൈകൾ ചുറ്റിപിടിച്ച് വയറിൽ മുഖം ചേർത്ത് നിന്നു.. അവളുടെ കൈകൾ എന്റെ മുടിയിൽ തഴുകി... "അമ്മ പാവാണ്‌ ആദി..അമ്മ അങ്ങനെ ഒന്നും ചെയ്യില്ല...ഒന്ന് പോയി കാണു ആദി.. " അവൾ അങ്ങനെ പറഞ്ഞപ്പോൾ... ഞാൻ അവളെ കൂടുതൽ ചേർത്ത് നിർത്തി.. "എനിക്ക് അറിയാ എന്റെ അമ്മ പാവമാ...പക്ഷേ... പക്ഷേ എനിക്ക് എന്തോ ഇപ്പൊ ആരെയും കാണാൻ പറ്റിയ അവസ്ഥ അല്ല...എനിക്ക്... എനിക്ക് എന്നേ തന്നെ കൈവിട്ടു പോകുന്ന പോലെ...എല്ലാരും കൂടി പറ്റിക്കുകയായിരുന്നു എന്ന് മനസിലായപ്പോൾ സഹിച്ചില്ലഡി..അവരെ കണ്ടാൽ ഞാൻ എന്തേലും പറഞ്ഞു പോകും...എനിക്ക് എനിക്ക് എന്നേ കണ്ട്രോൾ ചെയ്യാൻ പറ്റണില്ല.. " ____________________________________ എന്റെ വയറിൽ മുഖം അമർത്തി അവൻ അങ്ങനെ പറഞ്ഞപ്പോൾ...നെഞ്ച് നീറുന്ന പോലെ...അവൻ എത്ര വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലാക്കാൻ കഴിയും... ഞാൻ ആദിയുടെ മുഖം കൈകളിൽ കോരി എടുത്ത് നെറ്റിയിൽ ചുംബിച്ചു.. അവനെ എണീപ്പിച്ചു... അവന്റെ കണ്ണിൽ അപ്പോഴും നനവ് ഉണ്ട്.. എനിക്ക് മനസിലായിരുന്നു അവന്റെ മാനസികാവസ്ഥ.. ഞാൻ അവനെ നിർബന്ധിച്ചു ബെഡിൽ ഇരുത്തി അവൻ തല താഴ്ത്തി ഇരുന്നു.. ഞാൻ അവനെ പിടിച്ചു എന്റെ മടിയിൽ കിടത്തി..അത് ആഗ്രഹിച്ച അവൻ കണ്ണടച്ചു കിടന്നു..ഞാനൊരു ചെറു പുഞ്ചിരിയാലെ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.. കൊറച്ചു നേരം അങ്ങനെ ചെയ്തു.. പെട്ടന്ന് അവൻ കണ്ണു തുറന്നു.. "രാധു..എനിക്ക് ഇപ്പൊ കൊറച്ച് സുഖം ഉണ്ട്...നിന്റെ presence എനിക്ക് വല്ലാത്തൊരു ഫീൽ ആണ് എല്ലാം മറന്നു പോകുന്നു.. " ഞാനൊന്ന് ചിരിച്ചു കൊടുത്തു.. "രാധു... " "ഹ്മ്മ്.. " "എനിക്ക് ഞാൻ നിന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നോട്ടെ...ഞാൻ ഇപ്പൊ അങ്ങനെ കിടക്കാൻ കൊതിക്കുന്നു.." അവൻ എന്റെ മുഖത്തെക്ക് തന്നെ നോക്കികൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.. അവൻ എഴുന്നേറ്റപ്പോൾ ഞാൻ അവനെ മാറോടു ചേർത്ത് പിടിച്ചു .. എന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ അവന്റെ കൈകൾ എന്റെ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു... ഭാര്യയുടെ ആദ്യത്തെ കുഞ്ഞ് അവളുടെ ഭർത്താവ് ആണെന്ന് പറയുന്നതിന്റെ സാരം എനിക്ക് ഇപ്പൊ മനസിലായി... "രാധു... അച്ഛന്റെയും ഗായത്രിഅമ്മയുടെയും ആക്‌സിഡന്റ്ന്റെ പിന്നിൽ വേറെ ആരോ ആണ്...അമ്മക്ക് അതിനെ കുറിച്ച് അറിയാം എന്ന് എനിക്ക് തോന്നുന്നു.." മുഖം ഉയർത്താതെ അവൻ പറഞ്ഞു... തുടരും.... ലെങ്ത് കുറവാണ്..ഇന്ന് പോസ്റ്റില്ല എന്ന് വിചാരിച്ചതായിരുന്നു.. പിന്നെ നിങ്ങൾ എല്ലാരും പോസ്റ്റാൻ പറയുമ്പോൾ ഞാൻ എങ്ങനാ പോസ്റ്റ്‌ ചെയ്യാതെ ഇരിക്കുന്നത് 😜😜.. നെക്സ്റ്റ് നാളെ..😊 #📙 നോവൽ
43.6k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 43 ആൻവി ____________________________________ അമ്മയും അച്ഛമ്മയും സംസാരം നിർത്താൻ വേണ്ടി.. ഞാൻ അമ്മയെ വിളിക്കാൻ നിന്നതും ആദി എന്റെ വാ പൊത്തി.. അവൻ അവരുടെ സംഭാഷണം കാതോർത്തു..അവൻ എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ പിടിച്ചു...എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല.. ........................................................................... "ശിക്ഷയോ... നിനക്ക് ഇത് വരെ നീ ചെയ്തതിനുല്ല ശിക്ഷ കിട്ടിയിട്ടില്ല...പാപി ആണ് നീ.. " അച്ഛമ്മ അമ്മക്ക് നേരെ ശബ്ദമുയർത്തി.. "അമ്മേ...ഇത്ര വർഷം ആയിട്ടും ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ മനസ്സ് കാണിച്ചില്ലല്ലോ..എന്താ എന്നെ മനസിലാക്കാത്തത്.. " "ഹ്മ്മ് 😏.. നിന്നെ മനസിലാക്കിയിടത്തോളം മതിയായി...നീ കാരണം എന്റെ മകൻ.. " അച്ഛമ്മയുടെ ശബ്ദം ഇടറി.. "അല്ല അമ്മേ ഞാൻ അല്ല അത് ചെയ്തത്...ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.എല്ലാം എന്റെ തെറ്റിദാരണ യുടെ പേരിൽ ആയിരുന്നു.. പക്ഷെ അന്നത്തെ ആക്‌സിഡന്റ് ഞാൻ അല്ല അതിന് പിന്നിൽ...എന്നെ ഒന്ന് വിശ്വസിക് അമ്മേ...അമ്മ എന്നോട് ക്ഷെമിക്കാതെ എന്റെ അമ്മ എന്നോട് മിണ്ടില്ല..എത്ര നാളായി എന്റെ അമ്മയും വീട്ടുകാരും എന്നോട് ഒന്ന് ശെരിക് സംസാരിച്ചിട്ട്.. എല്ലാം ഞാൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ.. " അമ്മ കരഞ്ഞു കൊണ്ട് അത് പറയുമ്പോഴും അച്ഛമ്മ പുച്ഛത്തോടെ നോക്കി.. "നീ കൂടുതൽ ഒന്നും പറയണ്ട നിർമലേ...ഇപ്പൊ നീ ഇവിടെ എന്റെ മകന്റെ ഭാര്യ ആയി എന്റെ മുന്നിൽ നിക്കുന്നത് എന്റെ ഗോവിന്ദ് നെ എനിക്ക് സങ്കടപെടുത്താൻ വയ്യാത്തതു കൊണ്ടാണ്..എന്റെ മകനും ഭർത്താവും നിന്നെ വിശ്വസിക്കുന്നു. എങ്കിലും നീ എന്നിൽ ഉണ്ടാക്കിയ മുറിവ് ഉണങ്ങില്ല എത്ര കാലം കഴിഞ്ഞാലും അത് അങ്ങനെ തന്നെ നിക്കുന്നു..." എന്നും പറഞ്ഞു അച്ഛമ്മ അമ്മയെ പിടിച്ചു ഉന്തി.. "നിന്റെ കണ്ണീരിനോട് പോലും എനിക്ക് പുച്ഛം തോന്നുന്നു നിർമലേ...എന്റെ മകൻ നഷ്ടപെട്ടപ്പോൾ എനിക്ക് ഉണ്ടായ വേദനയുടെ അത്രത്തോളം ഒന്നും വരില്ല നിന്റെ കണ്ണുനീർ.. എന്റെ മകനെ എന്നന്നേക്കുംമായി നീ അവനെ എനിക്ക് നഷ്ടപ്പെടുത്തി ഇപ്പൊ അവന്റെ കുഞ്ഞിനേയും എന്നിൽ നിന്നും അകറ്റി..അവനു ഇപ്പൊ ഞാൻ ഒരു ശത്രു ആയി എല്ലാത്തിനും നീ ഒറ്റ ഒരുത്തി ആണ് കാരണം...കുഞ്ഞിനെ ഗോവിന്ദ് വളർത്തിക്കോളാം എന്ന് പറഞ്ഞപ്പോൾ തടയതിരുന്നത്.. അവന്റെ അച്ഛൻ പറഞ്ഞതോണ്ട..അല്ലാതെ നിന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ല..പക്ഷെ അവനെ നിനക്ക് വിട്ട് തന്നത് വലിയ തെറ്റായി എന്ന് എനിക്ക് മനസിലായി.. " കത്തുന്ന കണ്ണുകളോടെ അച്ഛമ്മ പറഞ്ഞു.. "അമ്മേ ഇനിയും അങ്ങനെ പറയരുത്...ഞാൻ അവനെ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്..എന്റെ മോൻ ഇല്ലാതെ എനിക്ക് പറ്റില്ല... " "മതി നിർത്തിക്കോ...വളർത്തമ്മ ഒരിക്കലും പെറ്റമ്മ ആവില്ല.. ഞാൻ അവനോട് സത്യം പറയാത്തത് എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിക്കുംഎന്ന് കരുതി ആണ്.. എത്ര സ്നേഹം വാരി കോരി കൊടുത്താലും നിനക്ക് അവനു കൊടുക്കാൻ പറ്റാത്ത ഒന്നുണ്ട്.. നീ കാരണം ജീവൻ നഷ്ടപെട്ട എന്റെ ആദിയുടെ അച്ഛനെയും അമ്മയെയും... ഇനിയും എന്റെ മുന്നിൽ നിന്നു അഭിനയിക്കാതെ ഇറങ്ങി പോടീ..." എന്നും പറഞ്ഞു അച്ഛമ്മ അമ്മയെ മുറിയിൽ നിന്ന് പുറത്തേക് തള്ളി... അമ്മ ചെന്ന് വീണത് വാതിലിന് പുറത്ത് എല്ലാം കേട്ട് നിന്ന ആദിയുടെ നെഞ്ചിലേക്ക്.. ആദിയെയും രാധുനെയും കണ്ടപ്പോൾ അച്ഛമ്മക്കും അമ്മയ്ക്കും ഒരുപോലെ ഷോക്ക് ആയി... അവന്റെ കണ്ണിൽ നിന്നും പുറത്തേക് വരാൻ വെമ്പി നിക്കുന്ന കണ്ണുനീര് കണ്ടതും അവർക്ക് നെഞ്ച് പൊട്ടി പോവുന്ന പോലെ തോന്നി.. "മോ.. മോനെ.. ആദി.. " എന്നും പറഞ് അവർ അവന്റെ മുഖത്തു തൊടാൻ കൈ ഉയർത്തിയതും.. ____________________________________ "വേണ്ട... " ആദി പതിൻ മടങ്ങു ശബ്ദത്തോടെ അമ്മയെ തടഞ്ഞു.. അവന്റെ ദേഷ്യം കലർന്ന ശബ്ദം കേട്ടതും എന്റെ ഉള്ളം പിടഞ്ഞു.. അവൻ അറിയരുത് എന്ന് വിചാരിച്ചത് അവൻ അറിഞ്ഞിരിക്കുന്നു... അമ്മയും അച്ഛമ്മയും പറയുന്ന ഓരോ വാക്കുകളും അവനെ വല്ലാതെ തളർത്തി എന്നത് അവനോട് ചേർന്ന് നിന്നപ്പോൾ തന്നെ എനിക്ക് മനസിലായി... അവന്റെ ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചിരുന്നു... എല്ലാം നിസഹായമായി നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞൊള്ളൂ.. "എല്ലാരും കൂടെ എന്നെ പറ്റിക്കുകയായിരുന്നു അല്ലേ...എന്നെ വിഡ്ഢി വേഷം കെട്ടിക്കുകയായിരുന്നു...ഞാൻ വെറും മണ്ടൻ...എന്നാലും അമ്മേ.. നിങ്ങളും എന്നേ... " ദേഷ്യവും സങ്കടവും സമ്മിശ്രമായ ഇടറിയ സ്വരത്തിൽ അവൻ അമ്മയെ നോക്കി കണ്ണു നിറച്ചു.. അത് എന്നേ വല്ലാതെ തളർത്തി..ഇതുവരെ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടില്ല... "നിങ്ങൾ എന്റെ അമ്മയല്ലേ...ഞ... ഞാൻ ഒരു അനാഥൻ ആണല്ലേ..." "അങ്ങനെ അല്ല.. മോനെ നീ എന്റെ... " അമ്മ എന്തോ പറയാൻ വന്നതും ആദി തടഞ്ഞു.. "മതി.. ഇനി ഒന്നും പറയണ്ട.. എല്ലാം ഞാൻ കേട്ടു...ഇനി എനിക്ക് ഒന്നും കേൾക്കണ്ട..ഇനിയും ആരും എന്റെ മുന്നിൽ അഭിനയിക്കണ്ടാ... " അത്രയും പറഞ്ഞു അവൻ അവിടെന്ന് പോയി.. എനിക്ക് അവനെ തടയാൻ കഴിഞ്ഞില്ല... ഞാൻ ആകെ തരിച്ചു നിന്ന് പോയി... ഒരു സന്തോഷവാർത്ത പറയാൻ വേണ്ടി വന്നപ്പോൾ അവനെ തളർത്തുന്ന മറ്റൊരു വാർത്ത കേൾക്കേണ്ടി വന്നു.. എന്റെ ആദിക്ക് ഇത് ഒരിക്കലും സഹിക്കില്ല.. അമ്മയും അച്ഛമ്മയും അവന്റെ പിന്നാലെ ഓടി... ഞാൻ ചുമരിലൂടെ ഊർന്ന് താഴെ ഇരുന്നു... _____________________________________ ചങ്ക് പൊട്ടുന്ന വേദനയോടെ ആണ് ഞാൻ അവിടെന്ന് ഇറങ്ങിയത്.. പിന്നാലെ അവർ വന്നെങ്കിലും ഞാൻ നിന്നില്ല...ഹാളിൽ ആന്റിമാരും മുത്തശ്ശിയും ഉണ്ടായിരുന്നു.. എന്റെ ഭാവം കണ്ട് അവർ എന്താ എന്ന് ചോദിച്ചതും ...ഞാൻ എല്ലാരേയും ദേഷ്യത്തോടെ നോക്കി കാറിൽ കേറി മാക്സിമം സ്പീഡിൽ തന്നെ എങ്ങോട്ട് എന്നില്ലാതെ ഓടിച്ചു.. ഓർക്കും തോറും നെഞ്ചിൽ കത്തികൊണ്ട് കുത്തി ഇറക്കുന്ന പോലെ അനുഭവ പെട്ടു.... പെട്ടന്ന് ഞാൻ കാർ നിർത്തി.. steeringൽ തലവെച്ചു കിടന്നു.. പറ്റിക്കുകയായിരുന്നു എല്ലാരും... ഞാൻ ഒന്നുമറിയാത്ത പൊട്ടൻ...സ്വന്തം എന്ന് അഹങ്കാരം കാണിച്ച ആരും എന്റെ അല്ല.. ഈ നിമിഷം ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയിരുന്നു എങ്കിൽ... _____________________________________ "എന്താ... എന്താ എന്റെ കുട്ടി ദേഷ്യത്തിൽ പോയത് അവനു എന്ത് പറ്റി.. " ആദി പോയപ്പോൾ മുത്തശ്ശി നിർമലയോട് ചോദിച്ചു.. നിർമല ദയനീയമായി മുത്തശ്ശി നോക്കി.. അച്ഛമ്മ അവരോട് കാര്യം പറഞ്ഞു.. അത് കേട്ട് എല്ലാവരും തരിച്ചു നിന്നു പോയി..ഇത്രയും കാലം ആര് ഒന്നും അറിയരുത് എന്ന് കരുതിയോ അവൻ എല്ലാം അറിഞ്ഞിരിക്കുന്നു... തളർന്നു കൊണ്ട് മുത്തശ്ശി സോഫയിൽ ഇരുന്നു... ഓഫീസിൽ നിന്നും വന്ന ഗോവിന്തും അശോകനും ഹാളിൽ ഇരിക്കുന്ന എല്ലാവരെയും മാറി മാറി നോക്കി... അവിടം ആകെ നിശബ്ദത തളം കെട്ടിനിന്നു.. "എന്താ എല്ലാരും ഇങ്ങനെ ഇരിക്കുന്നത്..ആദി എവിടെ രാത്രി ഫങ്ക്ഷന് വേണ്ടി അറേഞ്ച്മെന്റ്സ്സ് എല്ലാം അവനല്ലേ ഏറ്റെടുത്തത്... എന്നിട്ട് എവിടെ...?? " അശോക് അവരോട് ചോദിച്ചു.. "ശെരിയാ ആദിയും രാധുവും എവിടെ...ദേ സ്വീറ്സ് ഒക്കെ കൊടുന്നു..ഞങ്ങളെ അശോക്ന്റെ ഫ്രണ്ട് കാര്യം വിളിച്ചു പറഞ്ഞു.. . നീ എന്താ നിമ്മി ഇങ്ങനെ നിക്കുന്നത് നിന്റെ തെമ്മാടിചെക്കൻ അച്ഛനാവാൻ പോകല്ലേ..ഇന്ന് എല്ലാം കൂടെ celebrate ചെയ്യണം.. " ഗോവിന്ദ് പറയുന്നത് കേട്ട് നിർമല പൊട്ടിക്കരഞ്ഞു.. "എന്റെ ആദി... അവൻ.. " നിർമല വാക്കുകൾ കിട്ടാതെ വിഷമിച്ചു.. അത് കണ്ട് വിമല കാര്യം പറഞ്ഞു.. ഗോവിന്ദ് ദേഷ്യത്തോടെ അച്ഛമ്മയെയും നിർമലെയും മാറി മാറി നോക്കി.. "നിങ്ങളോട് എത്ര തവണ പറഞ്ഞിട്ടുണ്ട് പഴയ കാര്യങ്ങൾ പറഞ്ഞ് ഒരു പ്രശനം ഉണ്ടാകരുത് എന്ന്.. നിങ്ങൾ അമ്മായിഅമ്മയുംമരുമകളും കാരണം എന്റെ മോൻ തിരിച്ചു വന്നില്ലെങ്കിൽ.... " ഗോവിന്ദ് ശബ്ദമുയർത്തി.. "എന്നിട്ട് രാധു എവിടെ..?? " അശോക് അവരോടു ചോദിച്ചു.. "മോളിൽ ഉണ്ട്.." അത് കേട്ടതും അശോക് അവളുടെ അടുത്തേക് പോയി.. ഇതെല്ലാം കണ്ട് ചിരിക്കുകയായിരുന്നു സുനിത _____________________________________ "രാധു... " ഏട്ടന്റെ വിളികേട്ടാണ് ഞാൻ തലഉയർത്തി നോക്കിയത്... "ഏട്ടാ.. എന്റെ ആദി.. " അത്രയും പറയാനെ കഴിഞ്ഞൊള്ളൂ...കരഞ്ഞു കൊണ്ട് ഞാൻ ഏട്ടനെ നോക്കി . "ഏയ്‌ കരയല്ലേ... ആദി അവൻ വന്നോളും...അവന്റെ രാധു ഇവിടെ ഉള്ളപ്പോൾ അവന് വരാതെ ഇരിക്കാൻ കഴിയില്ല..." ഏട്ടൻ എന്റെ കണ്ണു തുടച്ചു തന്നു.. "അവനു സഹിക്കാൻ പറ്റില്ല... നിങ്ങൾ ആരും അവന്റെ സ്വന്തം അല്ലെന്ന്.. ഒരുപാട് ഇഷ്ടാണ് നിങ്ങളെ..." "രാധു... നീ ടെൻഷൻ ആവല്ലേ..നിന്നെ നോക്കിയ ഡോക്ടർ എന്നെ വിളിച്ചു കാര്യം പറഞ്ഞിരുന്നു ഇപ്പൊ ശ്രദ്ധിക്കേണ്ട ടൈം ആണ്..കരഞ്ഞു കരഞ്ഞു ഞങ്ങടെ ജൂനിയർ ആദിക്ക് ഒന്നും വരുത്തല്ലേ...." ഏട്ടൻ എന്നേ സമാധാനിപ്പിക്കാൻ പറഞ്ഞു.. എന്നാലും എനിക്ക് സ്വസ്ഥത ഇല്ല.. ആദി എങ്ങോട്ടാ പോയത് എന്നറിയാതെ എങ്ങനെ സമാധാനിക്കാൻ കഴിയും... "രാധു നീ ഇവിടെ ഇരിക്കാതെ..പോയി ഒന്ന് മുഖം കഴുകി വാ... " "ഏട്ടാ... ആദി.. " "മോള് വിഷമിക്കാതെ..ഞാൻ പോയി നോക്കാം.. നീ ചെല്ല്... " ഏട്ടൻ എന്നേ റൂമിലേക്ക്‌ പറഞ്ഞയച്ചു.. _____________________________________ Stearingഇൽ തല വെച്ച് കുറച്ച് നേരം കണ്ണടച്ചു.. ഇപ്പോഴും അച്ഛമ്മ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു... ആരാ എന്റെ അച്ഛനും അമ്മയും...അമ്മ എന്താ ചെയ്തത്?? ഇതെല്ലാം പറഞ്ഞ് തരാൻ ഒരാൾക്കു മാത്രമേ കഴിയൂ... ഞാൻ കാർ തറവാട് ലക്ഷ്യം വെച്ചു.. കാർ വീട്ടുമുറ്റത്ത്‌ എത്തിയതും... ശബ്ദം കേട്ട് ഗ്രാൻഡ്പ്പ പുറത്തേക് വന്നു.. ഞാൻ വേഗം ചെന്ന് ഗ്രാൻഡ്പ്പയെ കെട്ടിപിടിച്ചു.. പെട്ടന്നുള്ള പ്രവർത്തി ആയത് കൊണ്ട് ഗ്രാൻഡ്പ്പ ഒന്ന് ഞെട്ടി.. "ആദി.. മോനെ നീ എന്താ ഇവിടെ.. ഞാൻ അങ്ങോട്ട് വരാൻ നിക്കുവാ... " ഗ്രാൻഡ്പ്പ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതൊന്നും കേൾക്കാൻ നിന്നില്ല.. "എന്റെ അച്ഛനും അമ്മയും ആരാ ഗ്രാൻഡ്പ്പ.. " പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട് ഗ്രാൻഡ്പ്പ ഒന്ന് പകച്ചു.. "നീ... നീ എന്താ മോനെ ചോദിക്കുന്നത്..നിന്റെ ഡാഡി.. " "വേണ്ട...ഇനിയും എന്നേ ആരും പൊട്ടനാക്കാൻ നോക്കണ്ട.. ഇത്ര നാളും അഭിനയിച്ചത് മതി ...പറ ആരാ എന്റെ അച്ഛനും അമ്മയും...അവർ എവിടെ?? " ഞാൻ ഗ്രാൻഡ്പ്പയുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.. ഗ്രാൻഡ്പ്പഎന്റെ മുന്നിൽ തലകുനിച്ചു നിന്നു.. "എനിക്ക് ആരും ഇല്ലേ..?? " ഞാൻ അത് ചോദിച്ചപ്പോൾ ഗ്രാൻഡ്പ്പ എന്റെ വാ പൊത്തി.. "അരുത്... നിനക്ക് ഞങ്ങൾ എല്ലാരും ഇല്ലേ..അപ്പൊ എങ്ങനെയാ എന്റെ മോൻ ആരും ഇല്ലാത്തവൻ ആവുന്നത്... നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഡാഡിയും അമ്മയും ഏട്ടനും ഇല്ലേ.. " "ഒന്ന് നിർത്ത് ഗ്രാൻഡ്പ്പ...എനിക്ക് ഇതൊന്നും കേൾക്കണ്ട..ഞാൻ ചോദിച്ചതിന് മറുപടി പറ..." ഞാൻ ദേഷ്യത്തിൽ ചോദിച്ചതും... ഗ്രാൻഡ്പ്പ എന്റെ തലയിൽ തലോടി.. "നിന്റെ ഈ വരവ് എല്ലാം അറിഞ്ഞുകൊണ്ട് ആണെന്ന് എനിക്ക് മനസിലായി.. നീ ആരുമില്ലത്തവൻ ഒന്നും അല്ല.. നീ എന്റെ മകന്റെ മകൻ ആണ്..." "മകൻ എന്ന് പറഞ്ഞാൽ..?? " ഞാൻ അത്ഭുതത്തോടെ ചോദിച്ചു.. ഗ്രാൻഡ്പ്പ എന്നേ ഹാളിലേക്ക് കൊണ്ട് പോയി... അവിടെ ചുമരിൽ പതിച്ച ചെറിയച്ചന്റെയും ചെറിയമ്മയുടെയും ഫോട്ടോ ക്ക് നേരെ വിരൽ ചൂണ്ടി ഗ്രാൻഡ്പ്പ എന്നേ നോക്കി.. "ഇതാണ് നിന്റെ അച്ഛനും അമ്മയും.. ഗോപിനാധും ഗായത്രിയും.. " ഗ്രാൻഡ്പ്പ പറയുന്നത് കേട്ട് എന്റെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി..കണ്ണുനീർ അനുസരണ ഇല്ലാതെ ഒഴുകി... ഒരിക്കൽ ഏതോ വിശേഷ ദിവസം ഗ്രാൻഡ്പ്പ ഇവർക്കു വേണ്ടി എന്നോട് അവരുടെ മകന്റെ സ്ഥാനത്ത് നിന്ന് ബലിയിടാൻ പറഞ്ഞപ്പോൾ ഞാൻ നിരസിച്ചത് ഓർത്തപ്പോൾ ഞാൻ സ്വയം ഇല്ലാതാവുന്നത് പോലെ തോന്നി... *എന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ല എന്നേ കൊണ്ട് പറ്റില്ല.. * എന്നും പറഞ്ഞ് ഇവിടുന്നു ഇറങ്ങി പോയതും ഇപ്പൊ എന്നിൽ വലിയ നോവ് സൃഷ്ടിച്ചു.. ആ ഫോട്ടോക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് പൊട്ടികരഞ്ഞു.. "ഞാൻ അറിഞ്ഞില്ലാലോ.. നിങ്ങൾ ആണ് എനിക്ക് ജന്മം തന്നത് എന്ന്...എത്ര തവണ ഈ ഫോട്ടോ കണ്ണിൽ പെട്ടിട്ടുണ്ട് ഒരിക്കൽ പോലും ഞാൻ ശെരിക്ക് നോക്കിയിട്ടില്ല.." ആ ഫോട്ടോ നോക്കി കൊണ്ട് ഞാൻ പറഞ്ഞു... പെട്ടന്ന് ഒരു കാര്യം ഓർത്തപ്പോൾ ഞാൻ ഗ്രാൻഡ്പ്പക്ക് നേരെ തിരിഞ്ഞു.. "ഇവർ എങ്ങനെയാ മരിച്ചത്?? അമ്മക്ക് ഇതുമായി എന്താ ബന്ധം..?? " "മോനെ അത്..അത് പിന്നെ.. " "പറ ഗ്രാൻഡ്പ്പ. എനിക്ക് അറിയണം..എല്ലാം അറിയണം... ഇനിയും ഒന്നും അറിയാത്തവനെ പോലെ ജീവിക്കാൻ എനിക്ക് വയ്യ " "ഹ്മ്മ് പറയാം.. " ഞാൻ ഗ്രാൻഡ്പ്പയുടെ മുഖത്തേക് നോക്കി.. "അവര് ഒരു ആക്‌സിഡന്റ്ൽ ആണ് മരിച്ചത്... ഗായത്രിയുടെ ഡെലിവറി കഴിഞ്ഞ് വീട്ടിൽ എത്തിയതിനു ശേഷം ആണ് അവൾക്കു വീണ്ടും എന്തോ അസ്വസ്ഥത തോന്നി ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. അന്ന് നിന്നെ നിന്റെ അച്ഛമ്മയുടെ കയ്യിൽ ഏല്പിച്ച ആണ് പോയത്.. ഗോപിയും അവളും കൂടെ ആണ് പോയത്...ആ യാത്രയിൽ ആണ് എതിരെ വന്ന ലോറി.. " കണ്ണു നിറച്ചു ഗ്രാൻഡ്പ്പ എന്നേ നോക്കി.. "ആ ആക്‌സിഡന്റ് അറിഞ്ഞു ആകെ തളർന്നത് നിന്റെ അച്ഛമ്മയാണ്...മറ്റുമക്കളെക്കാളും അവൾക് പ്രിയം നിന്റെ അച്ഛനേ ആയിരുന്നു...എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു.. ആക്‌സിഡന്റ് പോലീസ് കേസ് ആയപ്പോൾ ലോറി ഡ്രൈവറെ കണ്ടുപിടിച്ചു ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് ഇത് ചെയ്യിപ്പിച്ചത് നിർമല ആണെന്നാ " ഗ്രാൻഡ്പ്പ പറയുന്നത് കേട്ടപ്പോൾ എന്റെ ഹൃദയം നിലച്ചപോലെ എനിക്ക് തോന്നി... ഇല്ല എന്റെ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല.. അത്രക്ക് പാവം ആണ്.. "എന്തൊക്കെയാ.. ഗ്രാൻഡ്പ്പ.. പറയുന്നത്.. എന്റെ.. എന്റെ അമ്മ അത്രക് ദുഷ്ട ഒന്നുമല്ല.. സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ.. ഞാൻ ഇത് ഒരിക്കലും വിശ്വാസിക്കില്ല.." അത്രയും പറഞ്ഞു ഞാൻ എണീക്കാൻ നിന്നതും ഗ്രാൻഡ്പ്പ എന്നേ പിടിച്ചു വെച്ചു.. "ഞാനും വിശ്വസിക്കുന്നില്ല ആദി... അവൾ അങ്ങനെ ചെയ്യും എന്ന്..പക്ഷെ തെളിവുകൾ അവൾക് എതിരെ ആയിരുന്നു...അവളും ഗായത്രിയും എപ്പോഴും വഴക്ക് ആയിരുന്നു..ഗായത്രിയോട് ദേഷ്യം ആയിരുന്നു.. അതിന്റ കാരണം ഞങ്ങൾക്ക് അറിയില്ല...പക്ഷേ പിന്നീട് അവൾ ഗായത്രിയോട് സ്നേഹത്തിൽ ആയിരുന്നു പെരുമാറിയത്...നിന്റെ ഡാഡിയും ഞാനും കൂടി ആണ് അവളെ കേസിൽ നിന്നും ഒഴിവാക്കിയത്.. കേസ് ക്ലോസ് ചെയ്യിപ്പിച്ചു.. പക്ഷെ നിന്റെ അച്ഛമ്മ അവളെ വെറുത്തു..ആ ആക്‌സിഡന്റ്ന്റെ പിന്നിൽ നിർമല ആണെന്ന് തന്നെ ആണ് അവൾ വിശ്വസിക്കുന്നത് അത് കൊണ്ടാണ് ഇപ്പഴും നിർമലയെ വെറുക്കുന്നത്... നിന്നെ ഗോവിന്ദ് വളർത്തിക്കോളാം എന്ന് പറഞ്ഞപ്പോൾ നിന്റെ അച്ഛമ്മ എതിർത്തതാണ് പക്ഷേ ഞാൻ പറഞ്ഞത് കൊണ്ടാണ് അവൾ സമ്മതിച്ചത്... " ഗ്രാൻഡ്പ്പ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു... എന്റെ അമ്മ അങ്ങനെ ഒന്നും ചെയ്യില്ല.. "ആദി...എല്ലാം നിന്നിൽ നിന്ന് മറച്ചു വെച്ചത് നീ ഒറ്റപ്പെടരുത് എന്ന് കരുതിയിട്ട...എല്ലാവർക്കും നിന്നോട് ഇഷ്ടമേ ഒള്ളൂ.... " "വേണ്ട.. എല്ലാ ഇഷ്ടവും സഹതാപത്തിന്റെ പേരിൽ ആണ്... " "അല്ല മോനെ... നിന്റെ അമ്മ നിന്നെ കാണാതെ ടെൻഷൻ അടിച്ചു കാണും.. വാ നമുക്ക് ഒരുമിച്ചു പോകാം.. " ഗ്രാൻഡ്പ്പ എന്റെ കയ്യിൽ പിടിച്ചതും ഞാൻ കൈതട്ടി മാറ്റി.. "ഇല്ല ഞാൻ എങ്ങോട്ടും ഇല്ല..എനിക്ക് ആരെയും കാണണ്ട..." ഞാൻ ചെയറിൽ മുഖം പൊത്തിയിരുന്നു..എന്നേ ശല്ല്യം ചെയ്യണ്ട എന്ന് കരുതി ഗ്രാൻഡ്പ്പ അവിടെന്ന് പോയി എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല... തോളിൽ ആരോ കൈ വെച്ചപ്പോൾ ആണ് ഞാൻ മുഖം മാറ്റിയത്...പെട്ടന്ന് വന്നു തൊട്ടപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു...അല്ലെങ്കിലേ പ്രാന്തു പിടിച്ച് നിക്കാ..ഞാൻ തിരിഞ്ഞു നോക്കിയതും.. "രാധു.. " തുടരും...... ഒത്തിരി തിരക്കുകൾക്ക് ഇടയിൽ എഴുതിയത് ആണ്.. എന്തായോ എന്തോ..ബോർ ആണെങ്കിൽ ക്ഷെമിക്കണം... പിന്നെ ഒരുകാര്യം നെക്സ്റ്റ് പാർട്ട്‌ നാളെ ഉണ്ടാവില്ലട്ടോ 😜.. . എല്ലാവർക്കും എന്റെ ഓണം ആശംസകൾ 😘😍😍 #📙 നോവൽ
42.3k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം