@236145653
@236145653

ആൻവി

🔥അഭിമന്യു🔥

🔥അഭിമന്യു🔥 പാർട്ട്‌ 2 ആൻവി _______________________________________ "കൂൾ ഐഷു....കൂൾ...നീ കരഞ്ഞാൽ എനിക്ക് സങ്കടം ആവുംട്ടോ.. " അത് കേട്ടപ്പോൾ അവൾ വീണ്ടും കരയാൻ തുടങ്ങി.. "ഡീീ... കരയല്ലേ എന്നാ ഞാൻ പറഞ്ഞത്...ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നിന്നോട് നിന്റെ അച്ഛൻ എന്തേലും ചോദിക്കും എടുത്ത് ചാടി ഞാൻ നിന്നെ പൊക്കി കൊണ്ട് വന്നു എന്നൊക്കെ പറഞ്ഞാൽ.. എന്റെ ഐഷുട്ടിയുടെ ഫാമിലി തെരുവിൽ ഇറങ്ങേണ്ടി വരും...അത് നിനക്ക് വിഷമം ആവൂലെ..നിനക്ക് വിഷമം ആയാൽ എനിക്കും സഹിക്കില്ല...അത് കൊണ്ട് എന്റെ മോള് ഞാൻ പറഞ്ഞത് ഓർത്ത് വെച്ചിട്ട് വേണം....അപ്പൊ മോളെ... നല്ല മോളായിട്ട് ഫുഡ്‌ കഴിക്ക് ട്ടോ....ഞാൻ ഇപ്പൊ അങ്ങോട്ട് വരും.." എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... ഒന്ന് കണ്ണടച്ച് കിടന്നു... "ഓ..... എത്തിയോ എന്റെ പുന്നാര അനിയൻ..." വാതിൽക്കൽ നിന്ന് എന്നേ നോക്കുന്ന ചേച്ചി എന്ന് പറയുന്ന സാധനത്തെ കണ്ടു...ഞാൻ അത് മൈൻഡ് ആക്കാതെ അങ്ങനെ കിടന്നു... "ഡാ ചെറുക്കാ ഏതാടാ പപ്പയുടെ കൂടെ ഉള്ള ആള്.. " "ആരായാലും നിനക്ക് എന്താ...നീ നിന്റെ കാര്യം നോക്കടി പുല്ലേ..😠" "ഡാ...ഞാൻ നിന്റെ ചേച്ചി ആണ് നിന്നെക്കാൾ എത്ര വയസ്സിനു മൂത്തതാ.. " "ഒരു ചേച്ചി വന്നിരിക്കുന്നു 😏...എപ്പോ മുതൽ തുടങ്ങി ഈ സ്നേഹം..നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നോട് സംസാരിക്കാൻ വരരുത് എന്ന്...ഇറങ്ങി പൊക്കോ എന്റെ റൂമിൽ നിന്ന് 😠.." "ഹും... ഇത് എന്റേം കൂടി വീടാ...." "നിന്റെ വീടോ... അതൊക്കെ പണ്ട്...അതൊക്കെ നിന്റെ കെട്ട്യോന്റെ വീട്ടിൽ മതി..." "നിനക്ക് ഇത്തിരി കൂടുന്നുണ്ട് അഭി...നിന്റെ ചുറ്റികളികൾ ഒക്കെ എനിക്ക് അറിയാം...ആ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട് വരാൻ ആണോ നിന്റെ പ്ലാൻ... " അവൾ എന്റെ അടുത്തേക് വന്നു ചോദിച്ചു.. "എന്റെ പെണ്ണിനെ ഞാൻ എന്റെ വീട്ടിലേക് അല്ലാതെ കണ്ടവന്റെ വീട്ടിലേക് കൊണ്ട് പോവണോ...എല്ലാരും നിന്റെ കെട്ട്യോന്റെ പോലെ അച്ചി വീട്ടിൽ കേറി അടയിരിക്കും എന്ന് വിചാരിച്ചോ..." "ഡാാ..എന്തൊക്കെ പറഞ്ഞാലും പപ്പ ഇതിനു സമ്മതിക്കില്ല.. " "നീ പോടീ...ഞാൻ ആണ് കെട്ടുന്നത് അല്ലാതെ പപ്പയല്ല...എന്റെ ലൈഫിൽ തീരുമാനം എടുക്കുന്നത് ഞാൻ ആണ് അല്ലാതെ പപ്പയല്ല...കേട്ടോടി ചേച്ചി.. " അവളെ തുറിച്ചു നോക്കി കൊണ്ട് ഞാൻ റൂമിൽ നിന്ന് ഇറങ്ങി പോയി... എന്റെ ചേച്ചി ആണ്.. അഖില...ചെറുപ്പം മുതൽ ഞങ്ങൾ ഇങ്ങനെ ആണ്...ഒന്നിലും ഒത്തുപോവില്ല...കല്യാണം കഴിഞ്ഞത എന്നാലും ഇവിടെ തന്നെ....ഒരു ഏട്ടൻ ഉണ്ട് അരുൺ ആള് എന്തോ ബിസിനസ് മീറ്റിംഗ് ന് പോയിരിക്ക...പിന്നെ ചേച്ചിയെക്കാൾ എന്നേ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഏട്ടത്തി....ആള് ഇവിടെ ഇല്ല ഏട്ടൻ മീറ്റിംഗ് ന് പോയത് കൊണ്ട് ഏട്ടത്തി വീട്ടിൽ നിക്കാൻ പോയി... ഞാൻ താഴേക്കു ചെന്നപ്പോൾ പപ്പ എന്റെ ഭാവി അമ്മായി അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... "അഭി....മതി നിന്റെ വാശി...ആ കുട്ടി എവിടെയാ ഉള്ളത്..." "ഞാൻ പറഞ്ഞല്ലോ പപ്പ ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്നേ അവളെ കൊണ്ട് വരും...നിങ്ങള് രണ്ടാളും രജിസ്റ്റർ ഓഫീസിൽ വന്നാൽ മതി... " "നീ എന്തൊക്കെയാണ് പറയുന്നത് അഭി....നീ എന്താ ഇങ്ങനെ...ഒരു പെൺകുട്ടിയുടെ ജീവിതം നീ കരണം ഇല്ലാതാകരുത്..." "ജീവിതം ഇല്ലാതാക്കാൻ അല്ല ജീവിതം കൊടുക്കാൻ ആണ്...പപ്പക്ക് എന്താ എന്നേ മനസിലാകാത്തത്...എനിക്ക് ഇനി കാത്തു നിക്കാൻ പറ്റില്ല..." എന്നും പറഞ്ഞു ഞാൻ നോക്കിയത് ഐഷുന്റെ അച്ഛനെ ആണ്.... "അഭി....നീ.. " "വേണ്ട പപ്പ...എന്നേ തടയാൻ നോക്കണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു...അപ്പൊ പപ്പ എന്റെ ഫാദർ ഇൻ ലോ യെ കൂട്ടി അങ്ങോട്ട് എത്തിയെക്കണം...." അതും പറഞ്ഞു ഞാൻ ബൈക്ക് എടുത്ത് ഗസ്റ്റ് ഹൌസിലേക്ക് വിട്ടു.. പോകുന്ന വഴിയിൽ ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങി.... ______________________________________ "ഐഷു നീ ഞാൻ പറയുന്നത് കേൾക് അഭി വരുമ്പോഴേക്കും ഇത് കഴിക്ക്....പ്ലീസ്.. " "എനിക്ക് വേണ്ട....എന്നേ നിർബന്ധിക്കണ്ട....ഒന്ന് പോയി തരുമോ?? " "ഐഷു... പ്ലീസ്..." "പോകാൻ....😠" എന്ന് ഞാൻ അലറിയപ്പോൾ ചേച്ചി വേഗം പോയി.... ഞാൻ കാരണം എന്റെ വീട്ടുകാരു തെരുവിൽ ഇറങ്ങാൻ ഇടയാവരുത്...അഭി ഒരു ദുഷ്ടൻ ആണ്...മറ്റുള്ളവരുടെ ഫീലിംഗ്സ് ന് ഒരു വിലയും കല്പിക്കാത്തവൻ... "ആഹാ എന്താ ഇത് ഐഷു...ഞാൻ പറഞ്ഞതല്ലേ ഫുഡ്‌ കഴിക്കാൻ...നിനക്ക് തീരെ അനുസരണ ഇല്ലല്ലോ... " ഞാൻ തല ഉയർത്തി നോക്കിയപ്പോൾ.. അഭിയുണ്ട് ടേബിളിൽ ചാരി നിന്ന് എന്നേ നോക്കുന്നു... ഞാൻ വേഗം മുഖം തിരിച്ചു... "ഹോ... ദേഷ്യം ആണോ " ഞാനൊന്നും മിണ്ടിയില്ല.. അവൻ എന്റെ അടുത്ത് വന്നിരിക്കുന്നത് ഞാൻ അറിഞ്ഞു... "ഐഷു... എന്റെ മുഖത്തു നോക്ക്... " ഞാൻ നോക്കാതെ ഇരുന്നു... "മുഖത്തേക് നോക്കടി പുല്ലേ... " എന്ന് അലറി കൊണ്ട് എന്റെ കവിളിൽ ഞെരിച്ചു കൊണ്ട് മുഖം അവനു നേരെ തിരിച്ചു.. "എന്താടി ഫുഡ്‌ കഴിക്കാത്തത്.....പറഞ്ഞാൽ അനുസരിക്കില്ലേ.. " എന്നവൻ ചോദിച്ചപ്പോൾ ഞാൻ അവന്റെ കൈ തട്ടി മാറ്റി.. "ഡീീീ 😠.. " എന്ന് പറഞ്ഞവൻ അടിക്കാൻ കൈ ഓങ്ങി... "ആ തല്ല് തല്ലി കൊല്ല്...ഇതിലും ബേധം അതാ...ചാകട്ടെ.. " എന്നും പറഞ്ഞു ഞാൻ മുഖം പൊത്തി ഇരുന്നതും.. അവൻ എന്റെ മുടിക്കുത്തി പിടിച്ചു.. അവന്റെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു... "ചാകാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും എന്റെ കൂടെ....ഇനി അങ്ങനെ വല്ലതും മിണ്ടിയാൽ ഞാൻ ചെയ്യുന്നത് നിനക്ക് താങ്ങാൻ പറ്റില്ല....കൂടുതൽ വാശി കാണിക്കാതെ ഫുഡ്‌ കഴിക്ക്... " ഞാൻ ഒന്ന് പേടിച് അവനെ നോക്കി... "കഴിക്കടി പുല്ലേ... " എന്ന് അലറി കൊണ്ട് അവൻ പ്ലേറ്റ് എടുത്ത് എന്റെ കയ്യിൽ വെച്ച് തന്നു.. ഞാൻ ഇരുന്ന് വിറക്കാൻ തുടങ്ങി.. "കഴിക്കാൻ.. " എന്നും കൂടെ പറഞ്ഞപ്പോൾ ഞാൻ ചോറ് കൈ കൊണ്ട് തൊട്ടപ്പോൾ എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു... ______________________________________ അവള് വിറച്ചു കൊണ്ട് ഫുഡ്‌ വാരി കഴിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് എന്തോ.. പാവം തോന്നി... എന്തൊക്കെ ആയാലും എന്റെ ഐഷു അല്ലേ... ഞാൻ അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു....നിറ കണ്ണുകളാൽ അവൾ എന്നേ നോക്കിയ ഒരു നോട്ടം.. ഉഫ്... അതെന്റെ ചങ്കിൽ തന്നെ കൊണ്ട്.... ഞാൻ അവളുടെ ഭലമായി പിടിച്ചു മാറ്റിയിട്ട്... അവളുടെ അടുത്തേക് ഒന്ന് കൂടി നീങ്ങി ഇരുന്നു.... എന്നിട്ട് ഫുഡ്‌ വാരി അവൾക്ക് നീട്ടി... അവൾ അത് നോക്കുന്ന പോലും ഇല്ല.... "മര്യാദക്ക്... ഇത് കഴിച്ചോ.. ഇല്ലേൽ എല്ലാം കൂടെ അണ്ണാക്കിൽ കൊട്ടി തരും ഞാൻ... " എന്ന് ഞാൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ.. അവൾ പെട്ടന്ന് വാ തുറന്നു... ഒരു വാരി കഴിച്ചു എങ്കിലും...അവൾ എരിവ് വലിച്ചു കൊണ്ട് എന്റെ കൈ തടഞ്ഞു... എന്നിട്ട് അവൾ കൈ കൊണ്ട് ചുണ്ടിന്റെ സൈഡിൽ പൊത്തി പിടിച്ചു.. ഞാൻ അപ്പൊ തന്നെ കാര്യം എന്താന്ന് അറിയാൻ വേണ്ടി അവളുടെ കൈ മാറ്റി നോക്കിയപ്പോൾ വേറെ ഒന്നും അല്ല നേരത്തെ അടിച്ച അടിയുടെ സ്മരണക്കായി ഒരു കുഞ്ഞി മുറിവ് ഉണ്ട്... അതിൽ എരിവ് തട്ടി കാണും.... "ആ ചെറിയ മുറിവ് ആണ്...ന്ന ഇതുകൂടി കഴിക്ക്..എരിവ് തട്ടിയാൽ ചുണ്ടിലും വായിലും ഉള്ള മുറിവ് പെട്ടന്ന് ഉണങ്ങും എന്ന് ഗ്രാൻഡ്മാ പറഞ്ഞു കേട്ടിട്ടുണ്ട്...സൊ...eat it.." എന്നിട്ടും അവൾ കഴിക്കാതെ കണ്ടപ്പോൾ ഞാൻ വായിലേക്ക് കുത്തി കേറ്റി....അല്ല പിന്നെ.... _____________________________________ "ആ ഫുഡ്‌ കഴിക്കൽ കഴിഞ്ഞ സ്ഥിതിക് എന്റെ ഐച്ചു... ഈ ഡ്രസ്സ്‌ മാറ്റിയിട്ട് വേഗം വാ..." എന്നും പറഞ്ഞു അവൻ ഒരു കവർ എന്റെ നേരെ എറിഞ്ഞു.. "സമയം ഇല്ല... മേക്ക് ഇറ്റ് ഫാസ്റ്റ്.... " "ഞാൻ എന്തിനാ ഈ ഡ്രെസ് ഇടുന്നത്....?? " "പറഞ്ഞാൽ അത് പോലെ ചെയ്താൽ മതി... കൂടുതൽ ചോദ്യം ഇങ്ങോട്ട് വേണ്ട... " "എന്തിനാ എന്ന് പറയാതെ ഞാൻ ഇത് ഇടില്ല.... " ഞാൻ ആ കവർ നിലത്ത് ഇട്ട് കൊണ്ട് പറഞ്ഞു.... "പൊന്ന് മോളെ..മറ്റേ കവിളിൽ കൂടി എന്റെ കൈ പതിയാൻ നിക്കണ്ട...പിന്നെ ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ....മറ്റൊരുത്തന്റെ താലി കഴുത്തിൽ അണിയാൻ വേണ്ടിയല്ലേ നീ ഈ ഒരുങ്ങി കെട്ടി നിന്നത്.. നിന്റെ കഴുത്തിൽ ഈ അഭിമന്യു താലി ചാർത്തുമ്പോൾ എല്ലാം പുതുമ ഉള്ളത് വേണം...അപ്പൊ എന്റെ ഐഷു ചേഞ്ച്‌ ചെയെത് സുന്ദരി ആയി വാ am waiting... " അവൻ അങ്ങനെ പറഞ്ഞപ്പോൾ.. എനിക്ക് വല്ലാതെ ആയി.. അപ്പോ ഇന്ന് എന്റെ കല്യാണം ആണോ..??.. അതും ഈ ദുഷ്ടന്റെ കൂടെ....എന്റെ അച്ഛൻ.. അമ്മ അവരൊക്കെ?? "ആലോചിച്ചു ടൈം കളയാതെ പോയി ഡ്രസ്സ്‌ ചെയ്.... " എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു... പണ്ടാരകാലൻ....പട്ടി തെണ്ടി...കാലമാടൻ... ബാഡ് ബാഡ് ബാഡ്.. ഗയ്‌.. എന്നും മനസിൽ പറഞ്ഞു നടക്കാൻ തുടങ്ങിയതും... "ഡീീീ... " അവന്റെ പെട്ടന്നുള്ള വിളികേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ.... അവൻ ദേഷ്യത്തിൽ എന്റെ നേരെ പാഞ്ഞു അടുത്തു...ഞാൻ പേടിച്ചു പുറകിലേക്ക് പോയി ചുമരിൽ തട്ടി നിന്നു... അവൻ എന്റെ അടുത്ത് എത്തി തൊട്ടടുത്ത്...എന്റെ നെഞ്ചിടിപ്പ് എന്തിനോ വേണ്ടി പാഞ്ഞു പോകുന്ന പോലെ..ഉമിനീര് ഇറക്കി കൊണ്ട് അവനെ നോക്കിയപ്പോൾ അവന്റെ മുഖം എന്റെ അടുത്ത് എത്തി... ഞാൻ കണ്ണ് ഇറുക്കി അടച്ച് അവന്റെ നെഞ്ചിൽ കൈ വെച്ച് തള്ളി മാറ്റാൻ നോക്കിയപ്പോൾ പറ്റുന്നില്ല.. "I am not baad...just an evil...." എന്ന് ചെവിയിൽ പറഞ്ഞു.... അപ്പൊ എനിക്ക് മനസിലായി...ഞാൻ പറഞ്ഞത് അവൻ കേട്ടൂന്ന്... അവൻ എന്നേ നോക്കി സൈറ്റ് അടിച്ചു.. "ഐഷു... i cant control... " എന്നും പറഞ്ഞ് എന്റെ കവിളിൽ ഉമ്മ വെച്ചപ്പോൾ ഞാൻ അവനെ തള്ളി മാറ്റി...കൊണ്ട് ബാത്‌റൂമിൽ കേറി.... ______________________________________ "ഡാ.. അജു ഒക്കെ സെറ്റ് അല്ലെ..." "ആട...ഇനി അങ്ങോട്ട് പോയാൽ മതി.. " "അഭി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..." അനു ആണ്.. "എന്താ അനു പറഞ്ഞോ.." "അത് പിന്നെ ഐഷു... സമ്മതിച്ചോ??..." "പിന്നെ അല്ല... അതൊക്കെ ഞാൻ സമ്മതിപ്പിച്ചു... " "എടാ അതൊരു പാവം ആണ് ട്ടോ... " അനു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.. "നീ എന്താ കരുതിയത്.. ഞാൻ അവളെ കൊല്ലാൻ കൊണ്ട് പോവുകയാണെന്നോ...ഞാൻ ദേഷ്യപെടുന്നു എങ്കിലും...അവളെ എനിക്ക് ഇഷ്ടം ആണ് അല്ലാതെ ഞാൻ അവളെ ഇത്ര റിസ്ക് എടുത്ത് സ്വന്തം ആക്കുമോ...നീ പേടിക്കണ്ട അനു നിന്റെ അനിയത്തിക്കുട്ടിയെ ഞാൻ നോക്കികോളാം...അവൾ നിർത്തി വെച്ച പഠനം ഞാൻ പഠിപ്പിക്കും അവളുടെ ഇഷ്ടത്തിന്...എനിക്കും അതാണ് ഇഷ്ടം..എന്റെ പാഷൻ നിനക്ക് അറിയാലോ അത് എനിക്ക് നേടി എടുക്കണം.. അത് പോലെ അവളെ അവളുടെ ഡ്രീം പൂർത്തിയാക്കാൻ കൂടെ നിക്കും...എനിക്ക് അവൾ എന്നും കൂടെ ഉണ്ടായാൽ മതി....പിന്നെ ഈ കലിപ്പ് ഞാൻ മാറ്റണം എങ്കിൽ അവളൊന്നു സ്വന്തം ആയിക്കോട്ടേ...ഇപ്പൊ ഒന്ന് പേടിപ്പിച്ചാൽ അവൾ അനുസരിക്കും..അത് കഴിഞ്ഞു ഞാൻ നേടി എടുക്കും അവളുടെ സ്നേഹം..." "പിന്നെ നീ വീടിന്റെ ആധാരം അതിനെ കുറിച്ച് പറഞ്ഞതോ..." "എടി .. അത് ഞാൻ ചുമ്മാ അവളെ മെരുക്കാൻ പറഞ്ഞതാ...ആ ആധാരം ഞാൻ തിരിച്ചെടുത്തു...എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞാൽ...ഞാൻ അത് തിരിച്ച് കൊടുക്കും ആ വീട് ഇപ്പോഴും ഐഷുന്റെ അച്ഛന്റെ പേരിൽ തന്നെ ആണ്.." "ഹോ ഇപ്പോഴാ ആശ്വാസം ആയത്...അപ്പൊ ഇനി കോളജിൽ വരുമ്പോൾ ഐഷുവും ഉണ്ടാവും അല്ലേ.. " അവൾ സന്തോഷത്തോടെ ചോദിച്ചു... "പിന്നെ ഉറപ്പായും... നമ്മക് പൊളിക്കാം...ഞാൻ പോയി ഐഷു നെ നോക്കട്ടെ... ഇല്ലേൽ അവൾ ചാടി പോകും... " ഈ പെണ്ണ് ചേഞ്ച്‌ ചെയ്യാൻ കേറിയിട്ട് അര മണിക്കൂർ ആയി... സഹികേട്ട് ഞാൻ റൂമിന്റെ ഡോറിൽ തട്ടാൻ തുടങ്ങി.... "ഡീീ.. അതിന്റെ ഉള്ളിൽ അട ഇരിക്കുവാണോ നീ... മനഃപൂർവം ഡോർ അടച്ചു ഇരിക്ക്യണെങ്കിൽ വീട് മൊത്തം പൂട്ടിയിട്ട് ഞാൻ അങ്ങ് പോകും... ഇതിന്റെ ഉള്ളിൽ കിടന്നു ശ്വാസം മുട്ടി ചാകുമെടി..." എന്നും പറഞ്ഞ് ഞാൻ ഡോറിന് ഒരു ചവിട്ട് കൊടുത്തു.. അപ്പൊ തന്നെ അവൾ ഡോർ തുറന്നു... അവളെ കണ്ടു ഞാൻ വാ പൊളിച്ചു.... ഇവൾക്ക് ഇത്രക്ക് ഭംഗി ഉണ്ടായിരുന്നോ....അഭി നോ ഇപ്പൊ ഒന്നും വേണ്ട...എല്ലാത്തിനും ടൈം ഉണ്ട്... "അവിടെ നിക്കാതെ....എന്റെ കൂടെ വാടി.... " എന്നും പറഞ്ഞ് ഞാൻ അവളുടെ കൈ പിടിച്ചു പുറത്തെക്ക് നടന്നു... "അജു... കാറിന്റെ കീ താ ഞാൻ ഡ്രൈവ് ചെയ്യാം... " എന്നും പറഞ്ഞ് ഞാൻ അവന്റെ കയ്യിൽ നിന്ന് കീ വാങ്ങി... ഐഷുനെ പിടിച്ചു കാറിൽ ഇട്ട് അവരും കേറി... കാറിൽ കേറിയത് മുതൽ ഐഷു പുറത്തേക് നോക്കി ആണ് ഇരിക്കുന്നത് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... ഞാൻ എല്ലാം മിററിൽ കൂടി കണ്ടു.... _____________________________________ കാർ വന്നു നിന്നത് എവിടെ ആണെന്ന് നോക്കിയപ്പോൾ ആണ് ഒരു ബോർഡ് കണ്ണിൽ പെട്ടത്.. രജിസ്റ്റർ ഓഫിസ്... ഞാൻ ഇറങ്ങാൻ മടിച്ചു നിന്നു...അപ്പൊ ഇന്ന് ശെരിക്കും കല്യാണം...എനിക്ക് രെക്ഷപെടാൻ എന്തേലും വഴി കാണിച്ചു തരണേ... "നിന്നെ ഇനി താലപോലിയും മറ്റും കൊണ്ട് ആനയിക്കണോ...ഇങ്ങോട്ട് ഇറങ്ങി വാ.. " അഭിയുടെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.. അവൻ എന്റെ കൈ പിടിച്ചു വലിച് ഇറക്കി.. ആദ്യം കണ്ണിൽ പെട്ടത് എന്നേ നോക്കി നിക്കുന്ന അച്ഛനെയാണ്.. ഓടി പോയി കെട്ടിപിടിക്കാൻ വേണ്ടി കാലു മുന്നോട്ടു എടുത്ത് വെച്ചതും... അഭി എന്റെ കയ്യിൽ പിടിച്ചു നിർത്തി... "ഐഷു മുന്നേ പറഞ്ഞത് ഓർമയുണ്ടല്ലോ....എനിക്ക് ഒന്നേ പറയാൻ ഒള്ളൂ ഈ കല്യാണം നടക്കണം..." അവൻ എങ്ങോട്ടോ നോക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ... ഞാൻ അച്ഛനെ ഒന്ന് നോക്കി.. അഭി എന്റെ കൈ വിട്ടതും....ഞാൻ അച്ഛന്റെ അടുത്തേക് ഓടി ചെന്ന് നെഞ്ചിൽ ചായാൻ നിന്നപ്പോൾ അച്ഛൻ കൈ കൊണ്ട് എന്നേ തടഞ്ഞു.. "ഐഷു...നീ അവന്റെ കൂടെ നിന്റെ ഇഷ്ടത്തിന് പോയതാണോ..." അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ നിസ്സഹയതയോടെ അഭിയെ നോക്കി... അവൻ ഇങ്ങോട്ട് നോക്കുന്ന പോലും ഇല്ല.. "ഐശു...ചോദിച്ചത് കേട്ടില്ലേ .. " അച്ഛൻ ഗൗരവത്തിൽ ചോദിച്ചപ്പോൾ..എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല.. "അ... അച്ഛാ.. അത്.. ഞാൻ.. " "വേണ്ട.... നിന്നിൽ നിന്ന് ഇത് ഞാൻ പ്രതീക്ഷിച്ചില്ല...." "അച്ഛാ... ഞാൻ അങ്ങനെ... ഒന്നും... " എനിക്ക് സങ്കടം കൊണ്ട് സംസാരിക്കാൻ പോലും പറ്റിയിരുന്നില്ല.. "ഐശു.. വാ ടൈം ആയി.." എന്നും പറഞ്ഞ് അഭി എന്റെ കയ്യിൽ പിടിച്ചു... അച്ഛനെ നോക്കിയപ്പോൾ.. ദേഷ്യത്തിൽ ഇറങ്ങി പോകാൻ നിക്കുമ്പോൾ അഭി അച്ഛനെ വിളിച്ചു.. "ഹോയ് അമ്മായിഅച്ഛാ....അങ്ങനെ പോവല്ലേ സ്വന്തം മോൾ അല്ലേ..." "എടോ.... മക്കളുടെ സന്തോഷം ഇങ്ങനെ ആണെങ്കിൽ അത് നടക്കട്ടെ...തന്റെ മോള് ഞങ്ങളുടെ വീട്ടിൽ സുരക്ഷിത ആയിരിക്കും.. " എന്നും പറഞ്ഞു അഭിയുടെ അച്ഛൻ അച്ഛനെ വിളിച്ചു കൊണ്ട് വന്നു... എനിക്ക് അച്ഛന്റെ മുഖത്തു നോക്കാൻ പോലും കഴിയില്ലായിരുന്നു... എന്നേ വെറുത്തു കാണും.. എല്ലാവരും എന്നേ വെറുക്കും.. ______________________________________ പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു... ഐശു സൈൻ ചെയ്യാൻ ഒന്ന് മടിച്ചു എങ്കിലും... അവൾ സൈൻ ചെയ്തു...അപ്പോഴാണ് എനിക്ക് സമാധാനം ആയത്...ഫൈനലി... ഞാൻ ആഗ്രഹിച്ചത് തന്നെ എനിക്ക് കിട്ടി.... പക്ഷേ എനിക്ക് ഒരു ചിന്ന ആഗ്രഹം കൂടി ഉണ്ട്.. "വിഷ്ണു....അത് എടുത്ത് ഐശുന്റെ അച്ഛന്റെ കയ്യിൽ കൊടുക്ക്... " അപ്പോ തന്നെ വിഷ്ണു അത് അദേഹത്തിന്റെ കയ്യിൽ കൊടുത്തു...വേറെ ഒന്നും അല്ല... താലിയാണ്... മകൾക് ഞാൻ ചേരില്ല എന്നും... എന്റെ കയ്യിൽ അവളെ ഏല്പിക്കില്ല എന്ന് പറഞ്ഞ എന്റെ അമ്മായിഅച്ഛന്റ്റെ കയ്യിൽ നിന്ന് തന്നെ താലി വാങ്ങി എനിക്ക് എന്റെ പെണ്ണിന്റെ കഴുത്തിൽ കെട്ടി കൊടുക്കണം...അതെന്റെ ഒരു സ്വീറ്റ് റിവെഞ്ച് ആണ് 😉 തുടരും.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - robins . photography അഭിമന AM ം ൽ - ShareChat
15.4k കണ്ടവര്‍
18 മണിക്കൂർ
#

📙 നോവൽ

🔥അഭിമന്യു🔥 ആൻവി _____________________________________ "പപ്പാ... ഞാൻ ഇറങ്ങാ... ആ പിന്നെ ഞാൻ കുറച്ചു വൈകിയെ വരൂ... " "അഭി... അവിടെ നിക്ക്... എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്... " ഷർട്ട്‌ന്റെ കൈ മടക്കി വെച്ച് ഹാളിൽ നിന്ന് പുറത്തേക് നടക്കുമ്പോൾ ആണ് പപ്പാ പറഞ്ഞത്... ഞാൻ അദ്ദേഹത്തെ നോക്കി... കൂടെ ഇരിക്കുന്ന ആളെ കണ്ടപ്പോൾ..ഞാൻ പുച്ഛത്തോടെ ചിരിച്ചു... "ഇദ്ദേഹത്തിന്റെ മകളെ ഇന്നലെ മുതൽ കാണാൻ ഇല്ല...ഇദ്ദേഹം പറയുന്നു നീ ആണ് അവളെ കൊണ്ടുപോയത് എന്ന്.." പപ്പ പറയുന്നത് കേട്ട് ഞാൻ അയാളെ ഒന്ന് തുറിച്ചു നോക്കി... "അയാൾ അങ്ങനെ പലതും പറയും...ഞാൻ പോവാ... " അതും പറഞ്ഞു ദേഷ്യത്തോടെ ഞാൻ ഇറങ്ങാൻ നേരം അയാൾ പപ്പയോടു എന്തോ പറയുന്നുണ്ട്... "സർ ഇന്നലെ എന്റെ മോളുടെ വിവാഹം നടക്കേണ്ടതായിരുന്നു..അവളെ കാണാതെ സങ്കടപെട്ട് നിക്കാ എല്ലാരും...എന്റെ ഭാര്യക്ക് വയ്യാതെ ആയി...സർന്റെ മോനോട് തന്നെ ചോദിക്ക് അവനു അറിയാം എന്റെ മോള് എവിടെയാണ് ഉള്ളത് എന്ന്..." അത് കേട്ട് എനിക്ക് ദേഷ്യം വന്ന്... "അതേടോ അവൾ എന്റെ അടുത്ത് തന്നെ ഉണ്ട്... അവളെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു ചെന്നപ്പോൾ തനിക് വല്ല്യേ ജാഡ ആയിരുന്നല്ലോ...അതിന്റെ വാശിയിൽ അല്ലേ താൻ ഇപ്പൊ ഈ കല്ല്യണം നടത്തുന്നത്...എന്നിട്ട് ഇപ്പൊ എന്തായി... " ഞാൻ അയാൾക് നേരെ അലറി കൊണ്ട് ചോദിച്ചു..... "അഭി...enough...ആ കൊച്ചിനെ വിട്ടേക്ക്... " പപ്പയാണ്.. "സൗകര്യം ഇല്ല... " അതും പറഞ്ഞു ഞാൻ അവിടെന്ന് ഇറങ്ങി... Hi ഞാൻ അഭിമന്യു പ്രതാപ് വർമ്മ...പിജി സ്റ്റുഡന്റ് ആണ്.. പിന്നെ ഇപ്പൊ ഉണ്ടായത് വേറെ ഒന്നും അല്ല..ഒരുത്തിയെ അങ്ങ് വല്ലാണ്ട് ഇഷ്ടപ്പെട്ടു...കൊറേ പുറകെ നടന്നു...പക്ഷേ നോ മൈൻഡ്...അവസാനം അവൾ ഇല്ലാതെ പറ്റില്ല എന്ന് തോന്നിയപ്പോൾ പപ്പയെ വിളിച്ചു പെണ്ണ് ചോദിക്കാൻ പോയി... പക്ഷേ അവളുടെ തന്തപിടിക്ക് ഒടുക്കത്തെ ജാഡ...എന്നേ പോലെ ഒരുത്തനു കെട്ടിച്ചു തരൂല എന്ന്...അന്ന് അയാൾ എന്റെ പപ്പയെ insult ചെയ്തു...പിന്നീട് ഇതാ എന്നോടുള്ള വാശിക്ക് അയാൾ എന്റെ പെണ്ണിന്റെ കല്യാണം നടത്താൻ പോകുന്നു... അതെനിക് സഹിക്കുമോ..നോ നെവർ....ഞാൻ സ്നേഹിച്ചവളെ എനിക്ക് തന്നെ വേണം അങ്ങനെ ആർക്കും വിട്ടു കൊടുക്കൂല.അതുകൊണ്ടു കല്യാണത്തിന്റെ അന്ന് അവളെ ഞാൻ അങ്ങ് പൊക്കി....ഞാൻ അല്ലാതെ അവളുടെ കഴുത്തിൽ ആരേലും താലി കെട്ടുന്നത് എന്നേ കൊല്ലുന്നതിനു തുല്യം ആണ്.. അത്രക് ഇഷ്ടാണ് .. പ്രാന്ത് ആണ്... അല്ല അവളുടെ പേര് പറഞ്ഞില്ല അല്ലേ... ഐശ്വര്യ... എന്റെ ഐശു😘... _____________________________________ വീട്ടിൽ നിന്ന് ഇറങ്ങി നേരെ പോയത് ഞങ്ങളുടെ പഴയ ഗസ്റ്റ് ഹൌസിലേക്ക് ആണ്...അതൊരു കുന്നിൽ മുകളിൽ ആണ്.. ഇപ്പൊ പപ്പപോലും ശ്രദ്ധിക്കാത്ത ഒരു ഇടം... അതിന്റെ ഫ്രോന്റിൽ തന്നെ അജുവും വിഷ്ണുവും അനുവും നിൽക്കുന്നുണ്ട് .. "അഭി... അവള് ഭയങ്കര കരച്ചിൽ ആണ് ഞാൻ കൊറേ സമാധാനിപ്പിക്കാൻ നോക്കി... " അനു ആണ്.. "അവളുടെ കരച്ചിൽ ഒക്കെ ഞാൻ മാറ്റി തരാം...റൂമിന്റെ കീ താ.." അവൾ കീ എനിക്ക് തന്നു..ഞാനൊരു ചെറു ചിരിയോടെ റൂമിലേക്ക്‌ നടന്നു.. റൂം തുറന്നപ്പോൾ തന്നെ കണ്ടത് ഒരു മൂലയിൽ മുട്ട്കാലിന് മേൽ തല വെച്ച് കിടക്കുന്ന എന്റെ ഐശുനെ ആണ്... ഞാൻ അവളുടെ അടുത്ത് ചെന്ന് മുട്ട് കുത്തി ഇരുന്നു ... "ഐശു...." ഞാൻ പതിയെ വിളിച്ചു...അവൾ അപ്പൊ തന്നെ ഞെട്ടി കൊണ്ട് ചുമരിനോട്‌ ഒട്ടിയിരുന്നു...അപ്പോഴാണ് അവളുടെ കയ്യിലെ ചോര ഞാൻ കണ്ടത്.. നോക്കിയപ്പോൾ...അവിടെ ഉണ്ടയിരുന്ന ഗ്ലാസ് പൊട്ടി കിടക്കുന്നു... "ഐശു നിന്റെ കൈ... " എന്ന് പറഞ്ഞു ഞാൻ വെപ്രാളത്തിൽ അവളുടെ കയ്യിൽ പിടിക്കാൻ പോയപ്പോൾ അവൾ ആ ഗ്ലാസ്‌ ന്റെ പീസ് എടുത്ത് കയ്യിൽ പിടിച്ചു... "വേണ്ട....എന്നേ തൊടണ്ട...ഞ...ഞാൻ മരിക്കും... " എന്നും പറഞ്ഞു അവൾ ആ ഗ്ലാസ്‌ കഴുത്തിനോട് ചേർത്ത് പിടിച്ചു... അവിടെ ഞാനൊന്ന് പതറി എങ്കിലും... ഞാൻ അത് പുറത്ത് കാണിക്കാതെ അവളുടെ അടുത്തേക് നീങ്ങി.. "വേണ്ട...എന്റെ അടുത്തേക് വരണ്ട....ഞാൻ... വേണ്ട.." "ഐശു... വെറുതെ എന്നേ ദേഷ്യം പിടിപ്പികരുതു..അത് താഴെ ഇട്.. " "ഇല്ല....എനിക്ക് മരിക്കണം... നിന്റെ കൂടെ ഞാൻ ജീവിക്കില്ല അതിനു ബേധം മരണം ആണ്.... " എന്നും പറഞ്ഞു കരയാൻ തുടങ്ങി.. അവള് താഴെ നോക്കി കരയാൻ തുടങ്ങിയപ്പോൾ ഞാൻ ഓൺ താ സ്പോട്ടിൽ ആ ഗ്ലാസ് പിസ് അവളുടെ കയ്യിൽ നിന്ന് വാങ്ങി.. അത് കണ്ട് അവൾ എന്നെ അടിക്കാനും മന്താനും... ഒക്കെ തുടങ്ങി... "അത് താ എനിക്ക് മരിക്കണം.. എനിക്ക് വെറുപ്പാ നിന്നോട്... എനിക്ക് മരിക്കണം.. " അവളുടെ പറച്ചിൽ കേട്ട് ദേഷ്യം വന്നപ്പോൾ കരണം നോക്കി ഒന്നങ്ങ് കൊടുത്തു... നിലത്ത് വീഴാൻ പോയ അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു..ചേർത്ത് പിടിച്ചു... ആദ്യം അവൾ അനങ്ങിയില്ലേങ്കിലും...പെട്ടന്ന് ബോധം വന്നപ്പോലെ അവൾ എന്നേ തള്ളി മാറ്റാൻ തുടങ്ങി... ഞാൻ വിടുമോ.. മുറുകെ പിടിച്ചു... അവൾ എന്റെ പുറത്ത് അടിക്കാൻ തുടങ്ങി... എന്നാലും ഞാൻ വിട്ടില്ല...അവസാനം അവൾ എന്റെ തോളിൽ അമർത്തി കടിച്ചപ്പോൾ എനിക്ക് സഹിച്ചില്ല അവളെ പിറകിലേക്ക് തള്ളി.... പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനു വിപരീതമായി അവൾ ബോധം കേട്ട് നിലത്തെക്ക് വീണു... അവള് അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു .. "ഐശു....ഡീീ...കണ്ണ് തുറക്ക്... " അവളെ കുലുക്കി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല.. എനിക്ക് ആകെ ടെൻഷൻ ആയി.. "അജൂ......" ഞാൻ അലറി.. അത് കേട്ട് അവര് മൂന്നാളും എത്തി .. "അഭി.. ഡാ എന്ത് പറ്റി..." അനു ആണ്.. "അറിയില്ല പെട്ടന്ന് ബോധം പോയി.. നീ വേഗം ഞങ്ങളുടെ ഡോക്ടറെ വിളിക്.." അജുനോട്‌ പറഞ്ഞതും അവൻ ഫോൺ എടുത്ത് പുറത്തേക് പോയി... ഞാൻ അവളെ കോരി എടുത്ത് ബെഡിൽ കിടത്തി... അവൾ അങ്ങനെ കിടക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ എന്നേ തന്നെ നഷ്ടപെടുന്നത് പോലെ..എന്തിനെന്നില്ലാതെ ദേഷ്യം വരാൻ തുടങ്ങി.. ഞാൻ റൂമിൽ ഉള്ള സാധനങ്ങൾ എല്ലാം തട്ടി മറിച്ചു... അനു അവളുടെ മുഖത്തു വെള്ളം കുടഞ്ഞു നോക്കുന്നുണ്ട്...എന്നിട്ടും അവൾ കണ്ണ് തുറന്നില്ല.. ആകെ മൊത്തം പ്രാന്ത് പിടിക്കുന്ന പോലെ... "അഭി...ഡോക്ടർ വന്നു..." വിഷ്ണു ആണ്.. അജു ഡോക്ടറെ അകത്തേക്കു കൊണ്ട് വന്നു...അയാൾ അവളെ നോക്കാൻ തുടങ്ങി.. "കുട്ടിയുടെ ബോഡി നല്ല വീക്ക്‌ ആണ്...ഭക്ഷണം കഴിച്ചിട്ട് ഇല്ല എന്ന് തോന്നുന്നു...അതിന്റെ ആണ് തളർച്ച... ഞാൻ തത്കാലം ഒരു ഇൻജെക്ഷൻ കൊടുക്കാം....നന്നായി ഭക്ഷണം കഴിപ്പിക്കണം.." എന്നും പറഞ്ഞു ഡോക്ടർ സിറിഞ്ച് എടുത്തപ്പോൾ അവളെ കുത്തുന്നത് കാണാൻ പറ്റാതെ ഞാൻ കണ്ണടച്ച് തിരിഞ്ഞു നിന്നു.. "ഓക്കേ....കൊറച്ചു കഴിഞ്ഞാൽ ബോധം വരും...വിളിക്കാൻ നിൽക്കണ്ട മയങ്ങിക്കോട്ടെ....പിന്നെ കയ്യിൽ ഉള്ള മുറിവ് ഞാൻ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്..." "താങ്ക് യൂ ഡോക്ടർ... പിന്നെ പപ്പ ഇത് അറിയരുത്..." "ഏയ്‌ നെവർ.. " ഡോക്ടർ പോയതും.. ഞാൻ പോയി ഐശുന്റെ അടുത്ത് ചെന്നിരുന്നു...ആകെ വാടി തളർന്നിട്ടുണ്ട്.. ഞാൻ അവളുടെ കൈ എടുത്ത് അവളുടെ മുറിവിൽ ചുംബിച്ചു... "ഈ വേദനക്ക് പകരം ഒത്തിരി സന്തോഷം ഈ ജന്മം മുഴുവൻ നിനക്ക് തരാൻ എനിക്ക് കഴിയും.. പക്ഷേ അതിന് നീ കൂടെ മനസ്സ് വെക്കണം" ഉറങ്ങി കിടക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു... അടികൊണ്ട് കവിൾ വീങ്ങി ഇരിക്കുന്നതു കണ്ടപ്പോൾ പാവം തോന്നി.. ചോദിച്ചു മേടിച്ചതാ... ആണ് കവിളിൽ എന്റെ അധരങ്ങൾ പതിഞ്ഞപ്പോൾ അവളിൽ ഒരു തരിപ്പ് ഉണ്ടായത് ഞാൻ അറിഞ്ഞു... ഞാൻ ഒന്ന് കൂടി അവളുടെ അടുത്തേക് ചേർന്ന് ഇരുന്ന് തലയിൽ തലോടി.. കൊറച്ചു കഴിഞ്ഞപ്പോൾ പപ്പ വിളിച്ചു വേഗം വീട്ടിലേക് ചെല്ലാൻ... ഞാൻ ആദ്യം വരുന്നില്ല എന്ന് പറഞ്ഞെങ്കിലും അർജെന്റ് ആണെന്ന് പറഞ്ഞപ്പോൾ മനസില്ല മനസോടെ ഞാൻ വരാം എന്ന് ഏറ്റു.. ഐശുന് ഒരുമ്മ കൂടി കൊടുത്ത്‌ ഞാൻ പുറത്തിറങ്ങി... "അനു.. അവൾ ഉണർന്നാൽ ഫുഡ്‌ കൊടുക്കണം...ഇന്നലെ മുതൽ അവൾ ഒന്നും കഴിച്ചിട്ടില്ല...ഞാൻ പറഞ്ഞതല്ലെ എങ്ങനെ എങ്കിലും ഫുഡ്‌ കഴിപ്പിക്കണം എന്ന്.." ഞാൻ അനു നോട് ദേഷ്യത്തോടെ പറഞ്ഞു.. "സോറി അഭി.. " "അവളുടെ ഒരു സോറി....ഞാൻ ഒന്നേ പറയുന്നോള്ളൂ.. അവൾ ഫുഡ്‌ കഴിക്കണം വാശി കാണിക്കും അപ്പോൾ എന്നെ വിളിച്ചാൽ മതി.. പിന്നെ ഓർമയുണ്ടല്ലോ വെജ് വാങ്ങിയാൽ മതി..." "ശെരി ഡാ.. " "അജു വിഷ്ണു നിങ്ങൾ ഇവിടെ കാണണം.. ഞാൻ പോയിട്ട് വരാം... " "Kk... പോയിട്ട്.. വാ.. " ______________________________________ കണ്ണ് തുറന്നപ്പോൾ ഞാൻ ബെഡിൽ ആണ് കിടക്കുന്നത്.. കൈക് വല്ലാത്ത വേദന തോന്നി നോക്കിയപ്പോൾ ആണ് മുറിവ് ഓർമ വന്നത്... വീണ്ടും സങ്കടം തികട്ടി വന്നു...ഇന്നലെ എന്റെ കല്ല്യാണം ആയിരുന്നു...ആ ഞാൻ ഇന്ന് ഈ മുറിയിൽ..കല്യാണത്തിന്റെ വേഷവും ആഭരണങ്ങളും ഇപ്പോഴും മാറ്റിയിട്ടില്ല...അച്ഛന്റെ നിർബന്ധ പ്രകാരം ആണ് ഈ കല്യാണത്തിന് സമ്മതിച്ചത്...അവരുടെ സന്തോഷം കാണാൻ വേണ്ടി എന്റെ പഠിപ്പ് പോലും പാതിവഴിയിൽ ഇട്ട് ഞാൻ ഉപേക്ഷിച്ചു എല്ലാം അവൻ കാരണം അഭിമന്യു... മണ്ഡപത്തിൽ കേറുന്നതിന്റെ തൊട്ട് മുൻപ് അനുചേച്ചി വന്നു സംസാരിക്കണം എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയതാണ് പിന്നെ കണ്ണ് തുറന്നപ്പോൾ ഇവിടെയാണ്...വീണ്ടും വീണ്ടും അത് ഓർത്ത് സങ്കടം വന്നു.. മുഖം പൊത്തി ഇരുന്നു കരഞ്ഞു.. "ഐശു മോളെ.. " അനു ചേച്ചിയുടെ സൗണ്ട് കേട്ടപ്പോൾ ഞാൻ ദേഷ്യത്തോടെ മുഖം ഉയർത്തി നോക്കി... അവർ എനിക്ക് നേരെ ഭക്ഷണം നീട്ടി... "ഇത് കഴിക്ക് ഇന്നലെ മുതൽ കഴിക്കാതെ ഇരിക്കുന്നതാണ്..." അവര് പറഞ്ഞപ്പോൾ ഞാനൊന്ന് പുച്ഛിച്ചു.. "ഹും.. ഞാൻ കഴിക്കാം..ആദ്യം അതിൽ വല്ല വിഷവും ചേർത്ത് താ എന്നാ ഞാൻ കഴിക്കാം..." "നീ അങ്ങനെ ഒന്നും പറയല്ലേ ഐശു..." "പിന്നെ എങ്ങനെ പറയണം കൂടെ നിന്ന് ചതിക്കുകയായിരുന്നില്ലേ...സീനിയർ എന്നതിൽ ഉപരി ഞാൻ ഒരു ചേച്ചിയെ പോലെ അല്ലേ നിങ്ങളെ കണ്ടത് എന്നിട്ടും നിങ്ങൾ..." "മോളെ സത്യം ആണ് അഭി പറഞ്ഞിട്ട് ആണ് നിന്നോട് കൂട്ടു കൂടിയത്.. പക്ഷേ നീ എനിക്ക് അനിയത്തിയെ പോലെ ആണ്...അഭി നല്ലവൻ ആണ് അവനു നിന്നെ ഒരുപാട് ഇഷ്ടമാണ്..." അവര് പറയുന്നത് കേട്ട് ഞാൻ ചെവി പൊത്തി.. "എനിക്ക് ഒന്നും കേൾക്കണ്ട.. എന്നോട് ഒരു ഇത്തിരി സ്നേഹം ഉണ്ടെകിൽ എന്നേ രക്ഷിക്കണം...പ്ലീസ്... ഞാൻ കാൽ പിടിക്കാം.. എന്നേ പറഞ്ഞയക്കണം.. " ഞാൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു.. "എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോളെ... നീ ഇത് കഴിക്ക്... " ചേച്ചി ഫുഡ്‌ എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ അത് തട്ടി കളഞ്ഞു.. "പൊക്കോ എന്റെ മുന്നിൽ നിന്ന്.. എനിക്ക് കാണണ്ട.. ഞാൻ ഇവിടെ കിടന്നു ചാവട്ടെ.. " പെട്ടന്ന് ഉള്ള എന്റെ ഭാവ മാറ്റം കണ്ട് ചേച്ചി പേടിച് പുറത്തേക് പോയി.. ഞാൻ വീണ്ടും കരഞ്ഞു കൊണ്ട് കാൽ മുട്ടിനു മുകളിൽ മുഖം വെച്ച് ഇരുന്നു.. കൊറച്ചു കഴിഞ്ഞപ്പോൾ ചേച്ചി.. വീണ്ടും ഫുഡും കൂടെ ഫോണും ആയി വന്നു.. "എനിക്ക് വേണ്ടെന്ന് പറഞ്ഞതല്ലേ...കൊണ്ട് പൊക്കോ .. " എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ എനിക്ക് നേരെ ഫോൺ നീട്ടി... "അഭി ആണ്.. " "എനിക്ക് വേണ്ട... " ഞാൻ അത് വാങ്ങിയില്ല "അവൻ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു...." "എനിക്ക് വേണ്ട.. " ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചി ഫോൺ എന്റെ ചെവിയിൽ വെച്ചു തന്നു... ______________________________________ "ഞാൻ പറഞ്ഞല്ലോ ഇയാളുടെ മോള് എന്റെ അടുത്ത് ഉണ്ട്..." "അഭി.. എങ്കിൽ ആ കുട്ടിയെ വിട്ടയക്ക്.ഇത് കുട്ടികളി അല്ല .. " "പറ്റത്തില്ല പപ്പ.. ഞാൻ പറഞ്ഞതല്ലേ... എനിക്ക് അവളെ വേണം... " ഗസ്റ്റ് ഹൌസിൽ നിന്ന് വീട്ടിൽ വന്നപ്പോൾ എന്റെ അമ്മായിഅച്ഛൻ അവിടെ തന്നെ ഉണ്ടായിരുന്നു.. മകളെ കിട്ടാതെ പോവില്ല എന്ന്.. " കല്യാണപ്രായം ആയ പെൺകുട്ടിയുടെ കാര്യം ആയത് കൊണ്ട് ആണ് ഇല്ലേൽ ഞാൻ പോലീസിൽ പരാതി പെടും.. " ഐശു ന്റെ അച്ഛൻ ആണ്.. "ഓഹ് ആയിക്കോട്ടേ...താൻ പോയി ചെയ്യടോ...നിങ്ങളുടെ മകൾ ഇനി കൂടെ വരില്ല...അവൾ അവളുടെ ഇഷ്ടത്തിന് എന്റെ കൂടെ ഇറങ്ങി വന്നതാണ്.. ' "ഇല്ല എന്റെ മോള് അങ്ങനെ ചെയ്യില്ല.. നീ കള്ളം പറയാ.." എന്നും പറഞ്ഞു അയാൾ എന്റെ കോളറിൽ പിടിച്ചു.. ഞാൻ ഭലമായി ആ കൈ വിടുവിച്ചു.. "നിങ്ങള് വേണേൽ വിശ്വസിച്ചാൽ മതി... എന്തായലും മോളെ കിട്ടാതെ ഇവിടെന്നു പോകില്ലല്ലോ.. എന്തായാലും വൈകീട്ട് ഒരു അഞ്ചു മണി വരെ വൈറ്റ് ചെയ്യ് അവളെ ഞാൻ കൊണ്ട് വരാം.. അവള് തന്നെ പറയും അവൾ എന്റെ കൂടെ ഇറങ്ങി വന്നതാണ് എന്ന്.. " എന്നും പറഞ്ഞു ആ റൂമിലേക്ക്‌ പോയി... ബെഡിലേക്ക് കിടന്നതെ ഒള്ളൂ.. അപ്പോഴുണ്ട് അനു വിളിക്കുന്നു.. ഞാൻ വേഗം ഫോൺ എടുത്തു "എന്താ ഐശുന് കുഴപ്പം ഒന്നുമില്ലല്ലോ.. കണ്ണ് തുറന്നോ??? ഫുഡ്‌ കഴിച്ചോ?? " "ഓഹ് അഭി.. എല്ലാം ക്കൂടെ ചോദിക്കല്ലേ...അവൾ കണ്ണ് തുറന്നു.. കരച്ചിൽ തന്നെ..ഫുഡ്‌ കൊടുത്തിട്ട് കഴിക്കുന്നില്ല... തട്ടികളഞ്ഞു.. " അത് കേട്ട് എനിക്ക് ദേഷ്യം വന്നു .. ഇത് അവളുടെ വാശി ആണ്... "അനു ഫോൺ അവൾക്ക് കൊടുക്ക്.. " "അവൾ വാങ്ങുമോ..?? " "ചെവിയിൽ വെച്ച് കൊടുക്ക് . " "ഹ്മ്മ് ശെരി.. " ഞാൻ ഫോണിൽ കൂടെ കേൾക്കുന്നുണ്ട്.. അവൾ ഫോൺ വേണ്ട എന്നൊക്കെ പറയുന്നത്..പെണ്ണിന് ഒടുക്കത്തെ വാശി ആണ്... ആഹ് എന്റെ പെണ്ണല്ലേ വാശി ഒക്കെ വേണം.. 😉 ബട്ട്‌ ആ വാശി എന്റെ അടുത്ത് കാണിച്ചാൽ അവൾ പാട് പെടും.. ഫോണിലൂടെ ഒരു തേങ്ങൽ കേട്ടപ്പോൾ മനസിലായി ഫോൺ അവളുടെ കയ്യിൽ ആണെന്ന്.. "ഐശു... നിന്റെ വീട് നിന്റെ അച്ഛൻ പണയം വെച്ചിരിക്കുകയാണ് അല്ലേ...കഷ്ടം... ഒരുപാട് പണം വാങ്ങിയിട്ടുണ്ട് അല്ലേ... പിന്നെ നിന്റെ അച്ഛൻ വീട് പണയം വീടിന്റെ ആധാരം പണയം വെച്ചത് നമ്മുടെ അജു ഇല്ലേ അവന്റെ അച്ഛന്റെ അടുത്ത് ആണല്ലേ...ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ട് അല്ലേ ഐശു... ആ പണം പെട്ടന്ന് തിരിച്ചു തരാൻ പറഞ്ഞാൽ നിന്റെ അച്ഛന്റെ കയ്യിൽ ഉണ്ടാവുമോ...?? അമ്മയും വയ്യാത്ത മുത്തശ്ശിയും..എവടെ പോവും അവർ.. " ഞാൻ അത് പറഞ്ഞു നിർത്തിയതും.. അവളുടെ ഭാഗത്ത്‌ നിന്ന് പൊട്ടിക്കരച്ചിൽ ആയിരുന്നു.... തുടരും... #📙 നോവൽ
28.5k കണ്ടവര്‍
1 ദിവസം
*മാഹിയുടെ സ്വന്തം പാറു*💖 ✒ ആൻവി ___________________________________ "ഡി പെണ്ണെ...എത്ര നാളായി നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്...ഒന്ന് പറയടി .. " "എന്ത്...?? " "ഇഷ്ടാന്ന്.. അല്ലാതെ എന്താ..." "നിങ്ങൾ എന്തൊക്കെയാ പറയുന്നേ.. നമ്മൾ തമ്മിൽ സെറ്റാവില്ല.. " "അത് ഇജ്ജ് തീരുമാനിച്ച മതിയോ...ഇക്ക് അന്നേ പെരുത്ത് ഇഷ്ട..ഇയ്യും കൂടി ഇഷ്ടാണ് ന്ന് പറഞ്ഞ ഞാൻ ഹാപ്പി...." "നിനക്ക് വട്ടാണ്... " "എടി പെണ്ണെ വട്ടല്ല...മുഹബത്താണ്..അന്നോട്‌....ഇജ്ജ് എന്തേലും പറ പെണ്ണെ... പ്ലീസ് അന്റെ പുറകെ നടന്ന് എന്റെ മൂന്ന് ചെരിപ്പ് തീർന്നു അത് അറിയോ..ഇനി ഉപ്പാന്റെ അടുത്ത് പൈസ ചോയ്ച് ചെന്ന ഇന്റെ മയ്യത്ത് എടുക്കും മൂപര്.. " ഞാൻ നിഷ്കു ഭാവത്തിൽ പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരു ചിരി വിടർന്നൊ.. എന്നൊരു സംശയം...അല്ല സംശയം അല്ല പെണ്ണ് ചിരിച്ചു... ഞാൻ ബാക്കിൽ ബൈക്കിൽ ചാരി നിക്കുന്ന ചങ്ക് അജ്മൽ എന്ന് അജുനെ നോക്കി thumbs up 👍🏻കാണിച്ചു.. "ഉഫ്.. ഇജ്ജ് ചിരിച്ചല്ലോ...സന്തോഷായി...അപ്പൊ ഇന്നോട് ഇഷ്ടം ഉണ്ടല്ലേ.. " "തനിക് പറഞ്ഞാൽ മനസിലാവില്ലേ... ഇയാൾക്കു എത്ര നല്ല മൊഞ്ചത്തിമാരെ കിട്ടും.. എന്നെ വിട്ടേക്ക്.. " അവൾ അതും പറഞ്ഞു നടക്കാൻ തുടങ്ങി... "ഇക്ക് അന്നേ മതി...വേറെ ആരെയും വേണ്ട... ഞാൻ ഒരു മുസ്ലിം ആയത് കൊണ്ട് ആണോ അനക് എന്നേ ഇഷ്ടല്ലത്തത്...അതോ ഞാൻ പാവപെട്ട വീട്ടിലെ ആയത് കൊണ്ടോ.... " "മാഹി അത്... " അവൾ എന്തോ പറയാൻ വന്നതും ഞാൻ തടഞ്ഞു.. "വേണ്ട പാറു...എനിക്ക് ഒന്നേ പറയാൻ ഒള്ളൂ... ഈ മാഹിൻ ഒരു പെൺകുട്ടിയെ മാത്രേ സ്നേഹിച്ചിട്ടോള്ളൂ അത് ഈ നമ്പൂരി കുട്ടിയെ ആണ്...ഒത്തിരി ഇഷ്ടാണ്...മറക്കാൻ പറ്റില്ല.. ജാതിയും മതവും ഒന്നും എനിക്ക് പ്രശനം അല്ല.. പിന്നെ നിന്നെ പോലെ വല്ല്യേ പണക്കാരോന്നും അല്ല ഞങ്ങൾ...അന്നന്നത്തെ അന്നത്തിനു വേണ്ടി പണി എടുക്കുന്ന കുടുംബം ആണ്... പണത്തിനു മാത്രമേ കുറവ് ഒള്ളൂ..എന്നാലും ജീവിക്കാൻ ഉള്ള ജോലി ഉണ്ട്...ജീവനുള്ള കാലം വരെ പോന്നു പോലെ നോക്കികോളാം ഈ പാറൂട്ടിയെ...നാളെ ഞാൻ ഇവിടെ തന്നെ ഉണ്ടാവും ഒരു മറുപടി തരണം...പിന്നെ ഞാൻ ശല്ല്യം ചെയ്യാൻ വരില്ല.. " അത്രയും പറഞ്ഞു ഞാൻ തിരഞ്ഞു നടന്നു... കുറച്ച് കഴിഞ്ഞു തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അതേ നിൽപ്പ് തന്നെ ആണ്.. എന്നേ മനസ്സിലായോ.. ഞാൻ മാഹിൻ അഹമ്മദ് അലി...ഉപ്പ അഹമ്മദ് അലി ഉമ്മ സൈനബ.. ഒരു അനിയത്തികുട്ടി മിൻഹ.. ഇപ്പൊ എന്റെ പ്രധാന പ്രശ്നം..ലവളാണ് പാറൂ.. .. വർഷം മൂന്നായി ഓൾടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്..ആദ്യയിട്ട് ഇഷ്ടം തോന്നിയ പെണ്ണാണ്.. എന്റെ പാറൂട്ടി നല്ല അസ്സല് നമ്പൂതിരി വീട്ടിലെ കുട്ടിയാണ്..മനസിന്‌ അങ്ങ് പിടിച്ചു പോയി ആ ധാവണിക്കാരിയെ..അതെന്താണാവോ ഓൾക്ക് മനസിലാവാത്തതു..എന്റെ അനിയത്തിയുടെ കൂടെ ആണ് പെണ്ണ് പഠിക്കുന്നത്...ഒരുപാട് കത്തുകൾ അവൾ വഴി പെണ്ണിന് അയച്ചെങ്കിലും ഹെഹെ നോ റിപ്ലൈ.. നാളെത്തെ റിസൾട്ട്‌ പോസ്സിറ്റിവ് ആവണേ...എനിക്ക് തന്നെ തന്നെക്കണേ ആ പാറുനെ... "ഡാ ഏന്തയാടാ... വല്ലതും നടക്കോ.. " അജു ആണ്.. "എവടെ...എന്നാലും ഇന്ന് ഒന്ന് ചിരിച്ചു..." "ഇജ്ജ് വല്ല മണ്ടത്തരവും പറഞ്ഞു കാണും..." "ദേ അജു.. ഇജ്ജ് ന്നെ ഡൌൺ ആക്കല്ലേ.. നീ നോക്കിക്കോ ഓളെ ഞാൻ തന്നെ കെട്ടും.. " ഞാൻ അവനോട്.. "ഇജ്ജ് ഞൊട്ടും... ഡാ ചെക്കാ... അന്റെ ഇഷ്ടം ഒക്കെ ഓകെ എന്നാലും അവൾക്ക് അതേ ഇഷ്ടം വേണ്ടേ ഓള് ഒരു ഹിന്ദു പെൺകുട്ടി അല്ലേ..അപ്പൊ ഓൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും വീട്ടുകാർ എതിർക്കില്ലേ.." അജു സീരിയസ് ആയി പറഞ്ഞപ്പോൾ അത് വരെ ചിരിച് കൊണ്ട് നിന്ന എന്റെ മുഖം വാടി.. "ഇയ്യ്‌ പണ്ടത്തെ പോലെ സപ്പോർട്ട് ചെയ്യണില്ല ട്ടോ...ഇന്ക് ഓളെ വേണം..." "എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്.. " അവൻ പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി.. "എന്ത് ഐഡിയ ആണ്.. " "അത് പറയാം പക്ഷേ... " അവൻ എന്നേ നോക്കി ഒന്ന് ചിരിച്ചു... "എന്താടാ ഒരു പക്ഷേ?? ഇജ്ജ് പറയടാ മുത്തേ.. " "അതേ ഐഡിയ പറയണം എങ്കിൽ എനിക്ക്..." "നിനക്ക്... " "നിക്കൊരു കുലുക്കി സർബത്ത് വേണം...എന്നാ ഞാൻ പറയാം.." അവൻ പറഞ്ഞപ്പോൾ ഞാൻ ദയനീയമായി നോക്കി...ചങ്ക് ആണത്രേ ചങ്ക്... "കുലുക്കി തന്നെ വേണോ നാരങ്ങ വെള്ളം പോരെ..." "പറ്റൂല കുലുക്കി തന്നെ വേണം.. അനക് ഐഡിയ വേണമെങ്കിൽ ഇന്ക് കുലുക്കി വേണം.. " അവൻ അതും പറഞ്ഞു തിരഞ്ഞു നിന്നു..പുര കത്തുമ്പോൾ തന്നെ പന്നിക്ക് വാഴ വെട്ടണം ഹംക്.. "ശെരി കുലിക്കി എങ്കിൽ കുലുക്കി.. പക്ഷേ ഐഡിയ മോശം ആയാൽ കുലുക്കി പോലെ അന്നേ ഞാൻ കുലുക്കും ബലാലെ.. " ഞാൻ അവനോട് പറഞ്ഞപ്പോൾ ചെക്കൻ എന്നേ നോക്കി പുച്ഛിച്ചു കൊണ്ട് ബൈക്കിൽ കേറി... "സൗന്ദര്യം പോലെ തന്നെ അജുന് ബുദ്ധിയും കൂടുതൽ ആണ്...ഞാൻ പറഞ്ഞത് പോലെ ചെയ്താൽ അവൾ ഉറപ്പായും i lub u മഹിക്കാ ന്ന് പറയും..അജ്മൽ ആണ് പറയുന്നത്..." എന്നും പറഞ്ഞു അവൻ ബാക്കിലേക്ക് നീങ്ങി ഇരുന്നു... "എന്തെ ബൈക്ക് ഓടിക്കുന്നില്ലേ.. " ഞാൻ കളിയാക്കി ചോദിച്ചു.. "ഞമ്മക്ക് ഇരിക്കാൻ അല്ലേ അറിയൂ.. ഓടിക്കാൻ അറിയില്ലല്ലോ 😌..." ഞാൻ അവനെ ഒന്ന് അടിമുടി നോക്കി ബൈക്കിൽ കയറി... ഈ കുരുപ്പിന് സർബത്ത് വാങ്ങികൊടുത്ത് എങ്ങനെലും ഐഡിയ പറയിപ്പിക്കണം.. "ചേട്ടാ ഒരു സർബത്ത്.. " "വെറും സർബത്ത് അല്ല കുലുക്കി സർബത്ത്..." അജു ആണ്.. ഈ പന്നിനെ ഞാൻ കൊല്ലും.. സർബത്ത് വാങ്ങിയതും അവൻ അതിനെ അറ്റാക്ക് ചെയ്യാൻ തുടങ്ങി... "നീ വാങ്ങുന്നില്ലേ മാഹി..?? " "ഓ.. എനിക്ക് വേണ്ട..ഇജ്ജ് കുടിച്ചോ..? ഇതാ ചേട്ടാ കാശ്.. " ഞാൻ പോക്കറ്റിൽ നിന്ന് 100 രൂപ എടുത്തു കൊടുത്തു.. "ഹായ്... 100 രൂപ ഉണ്ടല്ലോ.. " അജു തിളങ്ങുന്ന കണ്ണുകളോടെ എന്റെ കയ്യിലെ നൂറു രൂപയെ നോക്കി.. "ന്റെ പൊന്ന് അജു.. ഉമ്മച്ചി മീൻ വാങ്ങാൻ തന്ന പൈസ ആണ്.. മീൻ ഇല്ലാതെ ചെന്നാൽ ഇന്നേ വീട്ടിൽ കേറ്റൂലാ.. " ഞാൻ അവനെ ദയനീയമായി നോക്കി.. "എന്നാലും...ഒരു പച്ചലൈസ്സ് കൂടി വാങ്ങി താ.. " "അജൂ 😫..." "മാഹി.... u know i have two ideas.. " അവന്റെ ഒലക്കമ്മലെ ഒരു ഇംഗിഷ്...ഞാൻ ചുറ്റും നോക്കി.. വെറുതെ അല്ല തൊട്ട് അടുത്ത് രണ്ട് പെൺകുട്ടികൾ ഉണ്ട് അതാണ് അവന്റെ ഉള്ളിലെ സായിപ്പ് പുറത്ത് വന്നത്... ഞാൻ അവനെ പണ്ടാരം അടങ്ങി...ഒരു ലൈസ് വാങ്ങി കൊടുത്തു... അവൻ അവരെ നോക്കി ആണ് തീറ്റ.. "വേണോ..? " അവൻ അവരെ നോക്കി ചോദിച്ചു.. "നീ പോടാ പട്ടി.. " അതിലെഒരുത്തി ആണ്.. "മാഹി... പോവാം... " "നല്ലവണ്ണം കേട്ടു അല്ലേ.." ഞാൻ ചോദിച്ചപ്പോൾ അവൻ ചമ്മിയത് മറച്ചു പിടിച്ചു.. ബൈക്കിൽ കേറി... ഞങ്ങളുടെ സ്ഥിരം സ്ഥലത്തെക്ക് വിട്ടു.. ഞങ്ങളുടെ ക്ലബിലേക്ക്... "ഡാ നീ പറ... എന്താ ഐഡിയ... " "ഇയ്യ്‌ ബേജാറാവാതെ കോയ...ഞാനൊന്ന് വിശ്രമിക്കട്ടെ... " എന്നും പറഞ്ഞു അവൻ ക്ലബ്‌ന്റെ അകത്തുള്ള ബെഞ്ചിൽ കിടന്നു... "അജു...പറയടാ...ഉമ്മച്ചി ഇപ്പൊ വിളിക്കാൻ തുടങ്ങും...." "പറയാം..." എന്നും പറഞ്ഞു അവൻ എണീറ്റ് ഇരുന്നു... "ഐഡിയ നമ്പർ 1...നാളെ അവൾ ക്ലാസ്സ്‌ കഴിഞ്ഞു വരുന്നു...നീ പതിവ് അവളെ വെയിറ്റ് ചെയ്ത് നിൽക്കുന്നു...അവൾ നടന്നു നടന്നു അടുത്തോട്ടു വന്നിട്ട്... " "വന്നിട്ട്... " ഞാൻ ആ ഫ്ലോയിൽ അങ്ങനെ പറഞ്ഞു.. "വന്നിട്ട്...കയ്യിൽ ഉള്ള കത്തി അന്റെ കഴുത്തിൽ വെച്ചിട്ട് . മര്യാദക്ക് ഇഷ്ടം ആണെന്ന് പറയടി.. ഇല്ലേൽ ഞാനിപ്പോ അന്റെ മുന്നിൽ വെച്ചു ചാവും..മര്യാദക്ക് പറഞ്ഞോ കള്ള ബലാലെ.. എന്നങ്ങോട്ട്‌ പറയണം.. പ്രോബ്ലം സോൾവ് പെണ്ണ് ഫ്ലാറ്റ്..." അവൻ പറഞ്ഞതിന് മറുപടി ആയി അവന്റെ പുറം ഞാൻ പള്ളിപുറം ആക്കി... എന്നേ കൊലക്ക് കൊടുക്കാൻ ഇറങ്ങിയിരിക്ക.. തെണ്ടി.. "നിന്നെ ഞാനിന്ന് കൊല്ലുമേട കുരിപ്പേ ..എന്റെ കുലുക്കിയുടെ കാശ് ഇക്ക് ഇപ്പൊ കിട്ടണം....താടാ...അവന്റെ കോപ്പിലെ ഐഡിയ എന്നിട്ട് വേണം നാട്ടുകാർ ഒക്കെ കൂടി.." "അയ്യോ..ഡാ കാലമട...." "അന്നേ ഇന്റെ കണ്മുന്നിൽ കണ്ട് പോകരുത് കുരിപ്പേ... " അവനെ അടിച്ചു ഒരു വിധം ആക്കി... ഞാൻ അവിടെന്ന് ഇറങ്ങിയതും .. "മാഹി...പുഴയിൽ ചാടുന്ന ഐറ്റം കൂടി ഉണ്ടട... " പുറം ഉഴിഞ്ഞു കൊണ്ട് അവൻ പറയുന്നത് കേട്ടതും ഞാൻ വീണ്ടും അകത്തു കയറി...അവന്റെ വയറിനു ഒരു കുത്തു കൊടുത്തു . അല്ല പിന്നെ മനുഷ്യന് 50 രൂപ പോയി കിട്ടി അവന്റെ ഒരു കോപ്പിലെ ഐഡിയ... "പോടാ പട്ടി...ഓള് ഈ ജന്മത്തിൽ അന്നേ ഇഷ്ടാന്ന് പറയൂലഡാ... നോക്കിക്കോ.. അജു ആണ് പറയുന്നത്.. " "ഡാ... "എന്ന് അലറി ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങിയതും ...അവൻ അയ്യോ ന്ന് പറഞ്ഞ് ക്ലബ്ബിന്റെ ഷട്ടർ താഴ്ത്തി... ഞാൻ അത് കണ്ട് ചിരിച് വീട്ടിലേക് പോയി...പോകുമ്പോൾ മീൻ വാങ്ങി..ഇല്ലേൽ ഉമ്മച്ചിയുടെ വക നല്ലത് കേൾക്കും.. ______________________________________ "എന്താ നീ ഇന്ന് നേരം വൈകിയത്..." വീട്ടിൽ കയറാൻ ഇടയില്ല അച്ഛന്റെ ചോദ്യം.. "ബസ്സ് വരാൻ ലേറ്റ് ആയി..." "ബസ്സ് വരാൻ ലേറ്റ് ആയത് ആവില്ല...ഇവള് എവിടെയെങ്കിലും കറങ്ങി നടന്നതാവും.. " അടുക്കള ഭാഗത്ത്‌ നിന്നും ചെറിയമ്മ എത്തി... "പാറു..ഇല്ലത്തെ കുട്ടികൾ ഇരുട്ട് വീഴുന്നതിനു മുന്നേ വീട്ടിൽ വരണം.." ഞാൻ അച്ഛൻ പറയുന്നത് കേട്ട് നിന്നു.. "അന്നേ ഞാൻ പറഞ്ഞതാ..ഡിഗ്രി ചെയ്യാൻ ഒന്നും വിടണ്ട എന്ന്...വേഗം അങ്ങ് വേളി കഴിപ്പിച്ചു വിടണം..." "ദേവകി...നീ മിണ്ടാതെ ഇരിക്ക്... പാറൂ അകത്തു പോ... " ഞാൻ വേഗം റൂമിലേക്ക്‌ പോയി.... വീട്ടിൽ എല്ലാം സഹിക്കാം ചെറിയമ്മയുടെ കുത്ത് വാക്കുകൾ സഹിക്കാൻ പറ്റില്ല...എന്റെ അമ്മ മരിച്ചതിനു ശേഷം.. അച്ഛന്റെ രണ്ടാം ഭാര്യ..എന്നേ കണ്ണേടുത്ത കണ്ടൂടാ... "അല്ല...പാറുകുട്ടി വന്നോ... എന്നിട്ട് എന്താ മുത്തശ്ശിയെ കാണാൻ വരാഞ്ഞത്... " റൂമിലേക്ക്‌ കടന്ന് വന്ന മുത്തശ്ശി ചോദിച്ചു.. "ഒന്നുല എന്റെ മുത്തശ്ശി കുട്ടി...കുളിച്ചിട്ട് വരാം എന്ന് കരുതി..." "എന്നാ വേഗം വാ ഞാൻ ഉമ്മറത്തു ഉണ്ട്.." എന്നും പറഞ്ഞ് മുത്തശ്ശി പോയി.. ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ കുളിച്ചു മുത്തശ്ശിയുടെ കൂടെ ഇരുന്ന് നാമം ജപിക്കുന്നത് പതിവ് ആണ്..ഞാൻ പോയി കുളിച്ച് മുത്തശ്ശിയോടോപ്പം ഇരുന്നു നാമം ചൊല്ലി.. പഠിക്കാൻ പുസ്തകം എടുത്ത് ഇരുന്നു.. പുസ്തകതിന്റെ പേജ് മറിക്കുമ്പോൾ...അതിന്റെ ഇടയിൽ ഒളിഞ്ഞിരുന്ന പേപ്പർ..അതിലെ പേര് കണ്ടപ്പോൾ കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... .. *മാഹിൻ അഹമ്മദ് അലി*... പേപ്പർ മടക്കു നിവർത്തി ഒരിക്കൽ കൂടി വായിച്ചു... മനസ്സിൽ തട്ടി അവൻ എഴുതിയ അവന്റെ പ്രണയം....ഒറ്റക്ക് അല്ല ഞാൻ ഉണ്ട് കൂടെ എന്ന് വിളിച്ചു ഓതുന്നു.. *എന്റെ മാത്രം പാറു ആയി വന്നൂടെ എന്റെ ജീവിതത്തിലേക്ക്* എന്റെ അച്ഛനിൽ പോലും.. മാഹിക്കും എന്നോട് ഉള്ള സ്നേഹത്തിന്റെ അംശം ഞാൻ കണ്ടിട്ടില്ല... നാളെ ഞാൻ എന്ത് പറയണം??? ____________________________________ നാളെ ഓള് എന്താവും പറയാ.. പടച്ചോനെ...?? പാവം ആണ് എന്റെ പാറു...ഞാൻ പൊന്ന് പോലെ നോക്കിക്കോളാ... പടച്ചോനെ ഇങ്ങള് ശിവനോട് ഒന്ന് പറയ്യ് ട്ടോ...ആ ശിവ ഭക്തയെ എനിക്ക് തന്നെ തരാൻ... ഞാൻ കയ്യിൽ ഉണ്ടായിരുന്ന പാറൂന്റെ ഫോട്ടോ നോക്കി ഹാളിൽ ഇട്ട് കട്ടിലിൽ കിടന്നു...ടീവി ഓൺ ചെയ്ത് സൂര്യ മ്യൂസിക് വെച്ചു... 🎶ചെല്ല പൂവേ...നാൻ ഉന്നെ കണ്ടേ... ചില്ല് ചില്ല... ഉയിർ സിതര കണ്ടേ.. നില്ലയോ....ഉൻ പേരെന്നെ...🎶 ഹായ് സിറ്റുവേഷന് പറ്റിയ പാട്ട്...ഞാൻ അതിൽ ലയിച്ചു അങ്ങനെ കിടന്നു... പെട്ടന്ന് നെഞ്ചിന് ഒരു കുത്തുകിട്ടിയപ്പോൾ ആണ് ഞാൻ ചാടി എണീറ്റത്.. അപ്പൊ കണ്ടതോ..ഭദ്രകാളിയെ പോലെ നിക്കുന്ന മിന്നുനെ ആണ്...ഞാൻ അപ്പൊ തന്നെ കയ്യിൽ ഉള്ള ഫോട്ടോ മാറ്റി പിടിച്ചു... "എടാ....കള്ള ഇക്കു...അപ്പൊ ഇയ്യാണല്ലേ ന്റെ ഗ്രുപ്പ് ഫോട്ടോ കീറിയത്..എന്നിട്ട് ഇജ്ജ് എന്താ പറഞ്ഞെ എലി കരണ്ടതാവും എന്നല്ലേ..." "അത് പിന്നെ മിന്നു... പാറൂന്റെ ഫോട്ടോ.. " "ഇജ്ജ് മിണ്ടരുത്...അന്റെ ചുറ്റി കളി ഞാൻ ഉമ്മച്ചിയോട് പറഞ്ഞു കൊടുക്കും..." എന്നും പറഞ്ഞ് അവൾ പോകാൻ നിന്നപ്പോൾ ഞാൻ കൈപിടിച്ച് നിർത്തി. "മുത്ത് മണി പറയല്ലെടി... അനക് വേണമെങ്കിൽ ഈ ഫോട്ടോയുടെ പൈസ തരാം..." "തരോ..?? " "തരാം.. എത്രയാ.. " "300.. " "മുന്നൂറോ... 😱" "അതേ... വേഗം തന്നോ.. " " മുന്നൂറ്.. ഇൻസ്റ്റാൾമെന്റ് ആയിട്ട് തന്നാൽ പോരെ..." ഞാൻ ചോദിച്ചപ്പോൾ അവൾ എന്നേ അടിമുടി നോക്കി... "ഭൂലോക പരാജയം ആണല്ലോ ഇക്കു ഇങ്ങള്.." "പാവല്ലേഡി ഞാൻ...സാലറി കിട്ടിയിട്ടില്ല.. " "ന്റെ ഇക്കു.. എനിക്ക് പൈസ ഒന്നും വേണ്ട... ഞാൻ ചുമ്മാ പറഞ്ഞതാ...ആ ഫോട്ടോ ഇങ്ങള് തന്നെ വെച്ചോ..പാറൂനെ കാണാൻ വേണ്ടി അല്ലേ.." ഹാവൂ പടച്ചോനെ രക്ഷപെട്ടു... "ഇയ്യോ...ഇക്കുന്റെ തുത്തുരു മോള്... പൊയ്ക്കോ പോയി പഠിച്ചോ... " "ഹ്മ്മ് ഉവ്വേ.. " അവളൊന്നു ആക്കി കൊണ്ട് പോയി.. ______________________________________ " 🎶ഹേയ്... എന്റെ ഗോട്ടിസോഡയെ എന്റെ കുട്ടൻ കറിയെ.. നിന്റെ കുട്ടി പട്ടി ഞാൻ എടുത്തോ എടുത്തോ.. ഹേയ് എന്റെ സിൽക്ക് ഷർട്ടെ 🎶 🎶നീ ഒരു വെയിറ്റ് കട്ട.. പ്രേമം വീണു വീണു പറയൂ പറയൂ പറയൂ.. ഹേയ് മൈ ഡിയർ ചേട്ടാ നിങ്ങൾ മനസ് വെച്ചാൽ നമക്ക് ഉരസിയിരിക്കാം.. പിന്നെ ജഗ ജഗ ജാ.. മൈ ഡിയർ പെണ്ണെ.. എന്റെ സ്വപ്നത്തിൽ വാടി. നമ്മൾ ഒന്നായി ചേരാൻ തീ കത്തി പിടിച്ചു... 🎶 "എന്റെ പൊന്ന് അജു... എന്താടാ അനക്ക്... ഒന്ന് മിണ്ടാതെ ഇരുന്നൂടെ..മറ്റേടത്തെ ഒരു പാട്ട്.. " "എന്താടാ കൊള്ളില്ലേ...ഇന്നലെ കൈരളിയിൽ മാരി 2 ഉണ്ടായിരുന്നു അപ്പൊത്തന്നെ പാട്ട് ഒറ്റയടിക്ക് പഠിച്ചു..എന്റെ ഒരു കഴിവ്... " "പിന്നെ വല്യേ കഴിവ് അല്ലെ.... മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് അവന്റെ ചളി.. " ഞാൻ പാറു വരുന്ന വഴി നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.... ഇന്ന് അവൾ എന്താവും പറയുക...ഇഷ്ടല്ല എന്നെങ്ങാനും പറയോ??...യാ അല്ലാഹ് അങ്ങനെ ഉണ്ടാവല്ലേ...അത്രക് ഇഷ്ടാണ്.. "മാഹി...അറിഞ്ഞിടത്തോളം പാറു നല്ലൊരു കലാബോധം ഉള്ളൊരു കുട്ടിയാണ്...നീ നല്ലൊരു പാട്ട് അങ്ങ് പാടി നോക്.." അജുന്റെ മണ്ടത്തരം കേട്ട് എനിക്ക് ദേഷ്യം വന്ന് അവന്റെ കൊല്ലിക്ക് പിടിച്ചു... "കൊറേ നേരായി ക്ഷെമിക്കുന്നു.. ഇനി ഒരു വാക്ക് നീ മിണ്ടിയാൽ അല്ലാഹ് ആണേ അന്നേ ഞാൻ എടുത്ത് വല്ല പൊട്ടകിണറ്റിലും ഇടും ഹംകേ.. " എന്ന് ഞാൻ പറഞ്ഞതും അവൻ വാ പൊത്തി എന്നേ നോക്കി നിന്നു.. ഞാൻ അവനെ തുറിച്ചു നോക്കി..വീണ്ടും അവളെ വെയിറ്റ് ചെയ്യാൻ തുടങ്ങി.. കുറച്ച് കഴിഞ്ഞതും പാറു ക്ലാസ്സ്‌ കഴിഞ്ഞു വരുന്നത് കണ്ടു.. നെഞ്ച് പട പട ന്ന് മിടിക്കാൻ തുടങ്ങി... "എടാ അജു ഓള് വരണ്..." ഞാൻ അവനോട് പറഞ്ഞപ്പോൾ അവൻ വാ പൊത്തി നിക്കാ.. "ഇജ്ജ് എന്താടാ ഇങ്ങനെ നിക്കണത്. " അപ്പൊ അവൻ എന്തോ ആക്ഷൻ കാട്ടി.. "വാ തുറന്നു പറയടാ.." "മിണ്ടാവോ.. " എന്നവൻ ചോദിച്ചപ്പോൾ ഞാൻ ആ ന്ന് പറഞ്ഞ്.. "അതിനിപ്പോ എന്താ.. " വാ തുറന്നു അവൻ പറഞ്ഞത് അതായിരിന്നു.. "എന്ത്?? " ഞാൻ മനസിലാവാതെ ചോദിച്ചു.. "അവള് വരുന്നത് കൊണ്ട് എന്താന്ന് ..ഇജ്ജ് ഇന്നോട് മിണ്ടണ്ട..ഇനി എനിക്ക് കുലുക്കി സർബത്ത് കിട്ടുന്നത് വരെ ഞാൻ മിണ്ടൂല സൈത്താനെ.. " അതും അവൻ തിരിഞ്ഞു നിന്നു.. യ്യോ.. വല്ലാത്ത ജന്മം..ഇത് നേരത്ത് ആണാവോ ഇതിനെ കൂടെ കൂട്ടാൻ തോന്നിയത്.. അതും വിചാരിച്ചു നോക്കിയപ്പോൾ.. പാറു എന്റെ അടുത്ത് എത്തിയിരുന്നു.. തുടരും.. ഇത് ഞാൻ മുന്നേ എഴുതി വെച്ച ഒരു സ്റ്റോറി ആണ്...പഴയതൊക്ക പൊടി തട്ടി എടുത്തപ്പോൾ കിട്ടിയതാണ് 😜...ഇത് എന്റെ ഫസ്റ്റ് ട്രൈ ആയിരുന്നു..ബട്ട്‌ ഞാൻ മാറ്റി വെച്ചതായിരുന്നു.. പിന്നെ രാവണൻ...അത് പോലെ മറ്റൊരു സ്റ്റോറിയുമായി ഞാൻ ഉറപ്പായും വരും...പക്ഷേ കുറച്ചു ടൈം വേണം 😊 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - River 6 Cir with sim മാഹിയുടെ സുഗന്തം പാ . - ShareChat
20.8k കണ്ടവര്‍
1 ദിവസം
സോറി ഫ്രണ്ട്സ്... ഞാൻ ഇനി ഈ സ്റ്റോറി തുടരുന്നില്ല... വേറെ ഒന്നും കൊണ്ടല്ല എനിക്ക് ഈ സ്റ്റോറി എഴുതാൻ പറ്റുന്നില്ല..ഫസ്റ്റ് പാർട്ട്‌ പോലെ..സെക്കന്റ്‌ പാർട്ട്‌ നന്നായി എഴുതാൻ എനിക്ക് പറ്റുന്നില്ല... രാവണനും രാധുവും പഴയത് തന്നെ ആണ് നല്ലത്....ഈ സ്റ്റോറി എഴുതി പൂർത്തിയാക്കാൻ എനിക്ക് കഴിയുന്നില്ല...ഇപ്പൊ എന്റെ രാവണന് നിങ്ങളുടെ മനസ്സിൽ നല്ലയൊരു സ്ഥാനം ഉണ്ട്.. . വീണ്ടും എഴുതി കൊളമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.. എത്രയും പെട്ടന്ന് രാവണനെ പോലെ തന്നെ മറ്റൊരു നല്ല സ്റ്റോറിയുമായി ഞാൻ വരും... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - എന്റെ രാവണൻ മ AANVI - ShareChat
8.6k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

🔥എന്റെ രാവണൻ🔥 പാർട്ട്‌ 61 {ലാസ്റ്റ് പാർട്ട്‌ } ആൻവി ______________________________________ "രാധു... എണീക്ക്... സ്ഥലം എത്തി... " വണ്ടിയിൽ കേറിയപ്പോ തൊട്ട് ഉറക്കം ആണ്.... "നേരം വെളുത്തോ ആദി.. " "നേരം ഒന്നും വെളുത്തിട്ടില്ല...നീ ഇറങ്.." ഞാൻ പറഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു നോക്കി.. "4 മണി ആയിട്ട് ഒള്ളൂ... ഇപ്പോഴും ഇരുട്ട്..." അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു...ഞാൻ അത് മൈൻഡ് ആക്കാതെ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു...അവൾ മുഖം വീർപ്പിച്ചു ഇറങ്ങാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു... "ഹ്മ്മ് എന്താ 🤨.. " അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു... എന്റെ തലയിൽ വെച്ച ക്യാപ് എടുത്തു ഞാൻ അവൾക് വെച്ച് കൊടുത്തു.... "ഹ്മ്മ് ഇനി ഇറങ്ങി വാ.. " അവൾ ചിരിച്ചു കൊണ്ട് പുറത്തിറങ്ങി.... സ്ഥലം കണ്ടതും അവൾ എന്റെ കയ്യിൽ പിടിച്ചു.. "ആദി.... നമ്മൾ സൺ‌റൈസ് കാണാൻ വന്നതാണോ..." കണ്ണുകൾ വിടർത്തി കൊണ്ട് അവൾ ചോദിച്ചു... "അതേലോ....നമുക്ക് ഒരുമിച്ച് ഒരു സൺ‌റൈസ് കാണാം.. " ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെ കയ്യും വലിച്ച് മല മുകളിലേക്ക് നടക്കാൻ ശ്രമിച്ചു...ഞാൻ അപ്പൊ തന്നെ ഞാൻ അവളെ പിടിച്ചു വെച്ചു.. "എങ്ങോട്ടാ ഓടി പോകുന്നത്...അല്ലെങ്കിലേ പെണ്ണിന് ആരോഗ്യം ഇല്ല... " "എന്നാ പിന്നേ എന്നെ എടുത്തോണ്ട്.. " അവൾ പറഞ്ഞു തീർന്നില്ല ഞാൻ അവളെ വാരി എടുത്തു നടന്നു... ഒരുപാട് ദൂരം നടന്നിട്ടും ഞാൻ അവളെ ഞാൻ താഴെ ഇറക്കിയില്ല.. പെണ്ണ് എന്നേ അന്തം വിട്ടു നോക്കുന്നുണ്ട്..... "ആദി... മതി.... ഞാൻ കുറച്ച് നടന്നോളാം... നിനക്ക് കൈ വേദനിക്കും..." അവൾ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല.... "ആദി....എന്നേ താഴെ ഇറക്കി വെച്ചേ.... നിന്റെ കൈ കടയും... " അവൾ കണ്ണൊക്കെ നിറച്ച് എന്നേ നോക്കി.... ഞാൻ ചിരിച്ച് കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... "നിന്നെ ഇങ്ങനെ എടുത്തോണ്ട് നടക്കുമ്പോൾ ഞാൻ എന്റെ വേദന പോലും മറന്നു പോകും...നീ എനിക്ക് ഒരിക്കലും ഒരു ഭാരം അല്ല രാധു...മറിച് എന്റെ പ്രാണൻ ആണ്... ഇനി മിണ്ടാതെ കിടന്നോ... കൊറച്ചു കൂടി നടന്നാൽ മതി...മുകളിൽ എത്തും.. " ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു.. മുകളിൽ എത്തിയപ്പോൾ ഞാൻ അവളെ താഴെ ഇറക്കി... അവൾ എന്നേ തന്നെ നോക്കി നിക്കുണ്ട്... "എന്താ പെണ്ണെ ഇങ്ങനെ നോക്കുന്നത്..." ഞാൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് ചോദിച്ചപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നേ കെട്ടിപിടിച്ചു... "ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ നിന്നെ പോലെ ഒരു പതിയെ എനിക്ക് ദൈവം തന്നത്...നിന്നെ അകറ്റി നിർത്തിയ നാളുകളെ ഞാനിപ്പോൾ ശപിക്കുന്നുണ്ട്...നിനക്ക് എന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ ആദി..." അവൾ തേങ്ങി കൊണ്ട് അത്രയും പറഞ്ഞപ്പോൾ ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി.. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.... "രാവണന് സീതയെ വെറുക്കാൻ കഴിയില്ല...ജീവനായി കണ്ട് സ്നേഹിക്കാൻ മാത്രമേ കഴിയൂ....എന്നിലെ ഭ്രാന്തമായ പ്രണയം ആണ് രാധു നീ....അത്രത്തോളം ഈ ഹൃദയത്തിൽ നീ അലിഞ്ഞു ചേർന്നിട്ടുണ്ട്.." ഞാൻ അതും പറഞ്ഞു നിറഞ്ഞു ഒഴുകുന്ന അവളുടെ മിഴികളിൽ മാറി മാറി ചുംബിച്ചു... അവളുടെ കൈ പിടിച്ചു ഒരിടത്ത് ഇരിക്കാൻ വേണ്ടി നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കൈ പിടിച്ചു വെച്ചു... "ജൂനിയർ ആദിക്ക് കൊടുക്കുന്നില്ലേ... മറന്നു പോയോ...." അവൾ വയറിൽ കൈ വെച്ചു കൊണ്ട് ചിണുങ്ങി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.... ഞാൻ മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ മുഖം ചേർത്തു.. "എന്റെ മോനേ ഞാൻ മറക്കാനോ...എന്ത് ചെയ്യാനാ ബേബി... നിന്റെ അമ്മയെ കാണുമ്പോൾ എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല....സാരല്ല എന്റെ ബേബി അച്ഛനോട് ഒന്ന് ക്ഷെമിക്ക്... " അതും പറഞ്ഞു വയറിൽ ചുംബിച്ചു... അവളെയും കൊണ്ട് അന്ന് വന്നപ്പോൾ ഇരുന്ന് സ്ഥലത്ത് പോയി ഇരുന്നു.. "ആദി എനിക്ക് ഈ ക്യാപ് വേണ്ട.. ".. "പറ്റില്ല അത് വെച്ചോ.... " "ഒരു സുഖമില്ല ഇത് വെക്കാൻ... നീ വെച്ചോ.. " "പറ്റില്ല രാധു ... നല്ല മഞ്ഞു വീഴുന്ന ടൈം...നിന്നേം കൊണ്ട് ഇവിടെ വന്നെന്ന് വീട്ടിൽ അറിഞ്ഞാൽ....പിന്നെ പോരെ പൂരം...." "ആദി പ്ലീസ് എനിക്ക് ഇത് uncomfortable ആയി തോന്നുന്നു... ദേ ഞാൻ ഈ സാരി തലപ്പ് തയിൽ ഇട്ടോളാം... " അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു... എന്നിട്ട് ആ ക്യാപ് ഞാൻ വെച്ചു... അവൾ എന്റെ തോളിൽ തല ചായ്ച്ചു കിടന്നു ... ഞാൻ അവളെ എന്റെ കൈകളിൽ സുരക്ഷിതമാക്കി ചേർത്ത് പിടിച്ചു.. ___________________________________ "രാധു.... " "എന്തോ... " "ശെരിക്കും ഇവിടെ വെച്ചല്ലേ നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങുന്നത്...ഹോ.. അത് ആലോചിക്കുമ്പോൾ ഇപ്പോഴും കുളിര് കോരുന്നു...its a wonderful moment in my life..." അവൻ അത് പറയുമ്പോഴും കൈകൾ എന്നിൽ മുറുക്കുന്നുണ്ടായിരുന്നു.. "ആദി... ഞാനൊരു കാര്യം ചോദിക്കട്ടെ..." "ഹ്മ്മ്... " "രാത്രി... എന്ത് സ്വപ്നം ആണ് കണ്ടത്... " ഞാൻ അത് ചോദിച്ചപ്പോൾ അവന്റെ മുഖം മാറി...കേൾക്കാൻ ഇഷ്ടമില്ലാത്ത എന്തോ കാര്യം ഞാൻ പറഞ്ഞത് പോലെ ആയിരുന്നു അവന്റെ മുഖം...അവൻ എന്റെ തട്ടി മാറ്റി... എന്നേ ദേഷ്യത്തോടെ നോക്കി.. "എന്തിനാ നോക്കി പേടിപ്പിക്കുന്നെ അതിന് മാത്രം ഒന്നും ചോദിച്ചില്ലല്ലോ .. " "ചോദിക്കണ്ട...ഇനി അതിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്.." അവന്റെ മുഖം ചുവന്നു തുടുത്ത...ഞാൻ പേടിച് പിന്നേ ആ മുഖത്തേക് നോക്കിയില്ല... "ഞാൻ അറിയാൻ വേണ്ടി ചോദിച്ചെന്നെ ഒള്ളൂ..." "നിനക്ക് എല്ലാം അറിയണം എന്നുണ്ടോ....ഓരോ ചോദ്യങ്ങളും ആയി വരും മനുഷ്യന്റെ സമാധാനം കളയാൻ..." ഇവന് ഇതെന്ത് ഇങ്ങനെ സംസാരിക്കുന്നത്...അതിന് മാത്രം ഒന്നും ഞാൻ ചോദിച്ചില്ലല്ലോ.... "ഓഹ് ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല....സ്വപ്നം കണ്ടാൽ അത് ആരോടെങ്കിലും തുറന്നു പറയണം ഇല്ലേൽ അത് നടക്കാൻ സാധ്യത ഉണ്ട്...ഇനി വല്ല മരണവും ആണ് സ്വപ്നം എങ്കിൽ...അത് നടന്നാലോ?? " ഞാൻ അത് പറഞ്ഞു തീർന്നില്ല അവൻ എന്നേ അടിക്കാൻ കൈ ഓങ്ങി... ഞാൻ പേടിച്ചിട്ടു മുഖം പൊത്തി പിടിച്ചു... ______________________________________ എല്ലാം മറന്ന് ഇരിക്കുകയായിരുന്നു..അപ്പോഴാണ് രാധു സ്വപ്നത്തെ പറ്റി ചോദിച്ചത്...വീണ്ടും ആ ഹോസ്പിറ്റൽ രംഗം മനസിലേക്ക് ഓടി വന്നു.. അവൾ വീണ്ടും ഓരോന്ന് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്ന് ഞാനവളെ അടിക്കാൻ കൈ ഓങ്ങി എങ്കിലും...അടിച്ചില്ല... അവൾ മുഖം പൊത്തി പിടിച്ചു നിക്കാ... ഞാൻ അപ്പൊ തന്നെ അവളെ കെട്ടിപിടിച്ചു... "രാധു പ്ലീസ് ഇനിയും ആ കാര്യം നീ ഓര്മിപ്പിക്കല്ലേ...അതൊരു ചീത്ത സ്വപ്നം ആയിരുന്നു....ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒന്ന്.. " "അങ്ങനെ എന്ത് സ്വപ്‍നം ആണ് ആദി..എന്റെ മരണം വല്ലതും ആണോ..." അവൾ ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു .. "അല്ല.. എന്റെ മരണം...നിന്റെ രാവണന്റെ മരണം.. " "ആദി...എന്തോക്കെയാ പറയുന്നേ.." "രാധു....നിനക്ക് എന്നെ എത്രത്തോളം ഇഷ്ടം ഉണ്ട്..." "എന്താ ആദി നീ ഇങ്ങെനെ ഒക്കെ ചോദിക്കുന്നെ... ഞാൻ നിന്നെ എന്റെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്... അല്ല എന്റെ പ്രാണൻ തന്നെ നീ ആണ് .. " അവൾ അതും പറഞ്ഞു എന്റെ നെഞ്ചിൽ ചുംബിച്ചു.. "ആ പ്രാണൻ നിന്നിൽ നിന്ന് പോയാൽ...ഞാൻ മരിച്ച പോലെ അല്ലേ.? " ഞാൻ ചോദിച്ചപ്പോൾ അവൾ പെട്ടന്ന് എന്നിൽ നിന്ന് അകന്ന് മാറി.. "അപ്പൊ ഞാൻ മരിക്കുന്ന സ്വപ്നം ആണോ..." അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല..അവളെ ചേർത്ത് പിടിച്ചു ഇരുന്നു...കൊറേ നേരം മൗനം തളം കെട്ടി നിന്നു.. അൽപ നേരത്തിനു ശേഷം മൗനത്തെ ബേതിച്ചു കൊണ്ട് അവൾ പറയാൻ തുടങ്ങി... "ആദി ഞാൻ നമ്മുടെ ബേബിക്ക് ജന്മം നൽകിയതിന് ശേഷം ആണോ മരിച്ചത്....അങ്ങനെ ആണെങ്കിൽ കൊഴപ്പം ഇല്ല ബേബിക്ക് നീ ഉണ്ടല്ലോ.. " അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... "ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ രാധു...അങ്ങനെ നീ ഇല്ലാതെ എനിക്ക് ഒന്നും വേണ്ട ഒന്നും....* ഈ രാവണന്റെ ജീവിതം അവന്റെ സീത ഇല്ലാതെ അപൂർണമാണ് * ...എന്നോട് ഇഷ്ടം ഉണ്ടേൽ ദയവ് ചെയ്തു നീ ഇങ്ങനെ ഒന്നും പറയരുത്..ഞാൻ കണ്ടത് ഒരു സ്വപ്‌നം മാത്രമാണ്...അത് കഴിഞ്ഞു..." "സോ...സോറി...ആദി ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല...എനിക്ക് ഒരുപാട് കാലം എന്റെ രാവണന്റെ സീതയായി ജീവിക്കണം... " കണ്ണ് നിറച്ച് കൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു കൊടുത്തു...അപ്പോ അവളുടെ മുഖവും തെളിഞ്ഞു... നേരം വെളുക്കാൻ ഇനിയും ടൈം ഉണ്ട്...ഇന്നത്തെ പ്രഭാതം ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു വരവേൽക്കും... _____________________________________ "രാധു... ദേ നോക്ക്.. " ആദി വിരൽ ചൂണ്ടിയാ ഭാഗത്തേക് ഞാൻ നോക്കി... കിഴക്ക് ഭാഗത്ത്‌ ചുവപ്പ് പടർന്നു തുടങ്ങി... ഞങ്ങൾ എഴുനേറ്റു നിന്നു... അവൻ കുറച്ച് മുന്നിലേക്ക് കയറി നിന്നു... കൈ വിടർത്തി പിടിച്ചു... "അല്ലയോ....സൂര്യാ ദേവാ...അങ്ങേയുടെ അനുഗ്രഹത്തിന് വേണ്ടി ഒരിക്കൽ കൂടി ഞങ്ങൾ ഇത് മുന്നിൽ...ഇത്തവണ അനുഗ്രഹം വേണ്ടത് ഞങ്ങൾക് മാത്രം അല്ല..." എന്നും പറഞ്ഞു ആദി എന്റെ കൈ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തി പിറകിലൂടെ വന്നു കെട്ടിപിടിച്ചു... മുഖം എന്റെ തോളിൽ അമർത്തി... സൂര്യൻ പൂർണ ശോഭയിൽ എത്തിയിരിക്കുന്നു...അവ എന്റെ കണ്ണ് പുളിക്കും വിധം ഉദിച്ചു നിന്നു...ആ നേരത്ത് ആണ് ആദി അവന്റെ ഒരു കൈകൊണ്ട് എന്റെ കണ്ണുകൾ പൊത്തിയത്... അവന്റെ കൈകൾ എന്റെ വയറിനെ മറക്കുന്ന സാരി മാറ്റുന്നത് ഞാൻ അറിഞ്ഞു...എന്റെ കൈ അവന്റെ കൈകളെ പിടിച്ചു.... അവന്റെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഞാൻ അവന്റെ കൈകളെ സ്വതന്ത്രമാക്കി... ഒരു ഇളം ചൂട് വയറിൽ തട്ടിയപ്പോൾ ഞാൻ എന്റെ കണ്ണുകളെ മറച്ചു പിടിച്ചിരുന്ന ആദിയുടെ കൈകളെ മാറ്റി... ഇളം ചൂടുള്ള സൂര്യരശ്മികൾ എന്റെ വയറിൽ വന്നു പതിക്കുന്നത്... എന്നിൽ പുതിയ ഒരു ഉണർവ് ഉളവാക്കി.. "ഇന്നത്തെ പ്രഭാതം നിന്റെ ഉള്ളിൽ ജന്മം കൊണ്ട നമ്മുടെ വാവക്ക് വേണ്ടി ആണ്...സൂര്യദേവൻ അവനെ തഴുകി തലോടി അനുഗ്രഹം നൽകി...." അവൻ അത്രമാത്രം പറഞ്ഞ് എന്റെ കൈ പിടിച്ചു തിരികെ നടന്നു... കുന്നിറങ്ങാൻ നേരം അവൻ വീണ്ടും എന്നേ വാരി എടുത്തു നടന്നു...അപ്പോഴും അവന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി മായാതെ നിറഞ്ഞു നിന്നിരുന്നു... 💞 പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാൻ അറിയുകയായിരുന്നു എന്റെ രാവണന്റെ സ്നേഹം...എന്റെ ഒരു കാര്യങ്ങളും മറ്റാരും ചെയ്യാൻ അവൻ അനുവദിച്ചില്ല... അച്ഛനും അമ്മയും മറ്റും വീട്ടിൽ തിരിച്ച് വന്നിട്ടും അവൻ എന്റെ കൂടെ തന്നെ ഉണ്ടാവുമായിരുന്നു..എന്നേ ഒന്ന് അനങ്ങാൻ അവൻ സമ്മതിച്ചില്ല... ചേച്ചിയെ ഏഴാം മാസത്തിൽ വീട്ടിലേക് കൂട്ടി കൊണ്ട് പോയി... രണ്ടാമത്തെ പ്രസവം ആയത് കൊണ്ട് ആരെയും അറിയിച്ചില്ല... ആദി പിന്നേ ജന്മനാ പണി എടുക്കാൻ മടിയനായതു കൊണ്ട് ഇപ്പോഴും അങ്ങനെ തന്നെ... ഓഫീസിൽ പോകാതെ എന്റെ കൂടെ ഇരിക്കും... അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അച്ഛൻ അവനെ നിർബന്ധിക്കാറില്ല... എന്നാലും ഇമ്പോര്ടന്റ്റ്‌ ആയ കാര്യങ്ങൾ വരുമ്പോൾ പോവും.. അതിന്റെ ഇടക്ക് നൂറു പ്രാവശ്യം വിളിക്കും...അവൻ എന്തോ പേടിക്കുന്ന പോലെ എനിക്ക് തോന്നും... ഇപ്പൊ മാസം അഞ്ചു കഴിഞ്ഞു... എന്റെ വയറു വീർത്തു വരുന്നത് അവനിൽ ആകാംഷയെറി... ____________________________________ "Noooooo... ഞാൻ സമ്മതിക്കില്ല... ". "അങ്ങനെ പറഞ്ഞാൽ പറ്റില്ല ആദി..ഇതൊക്കെ ഒരു ചടങ്ങ് അല്ലേ.. " "ഡാഡി.. അവള് ഇവിടെ നിന്നോട്ടെ..." "എടാ ഏഴാം മാസത്തിൽ ഈ ചടങ്ങ് നടത്തണം...പ്രസവം കഴിഞ്ഞാൽ ഇങ്ങോട്ട് കൊണ്ട് വരാം.. " "പറ്റില്ല പറ്റില്ല...എനിക്ക് അത് മാത്രേ പറയാൻ ഉള്ളൂ " ഞാൻ അവളെ എങ്ങോട്ടും വിടില്ല...അവളെ കാണാതെ എനിക്ക് പറ്റില്ല.. അപ്പോഴേ പ്രസവത്തിനു കൂട്ടി കൊണ്ട് പോവൽ...ഒരിത്തിരി നേരം അവളെ കാണാതെ ഇരിക്കാൻ പറ്റില്ല അപ്പോഴാ ഇത്...മാസങ്ങൾ ആയി എന്തോ ഒരു ഭയം ഉള്ളിൽ കേറി കൂടിയിട്ട്...അതാ അവളെ പറഞ്ഞ് വിടാൻ തോന്നാത്തത്.. റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ അവിടെ ഉണ്ട്... ഞാൻ ചെന്ന് അടുത്ത് ഇരിന്നു.. "നിനക്ക് വീട്ടിൽ പോണോ രാധു.. " ഞാൻ ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു.. "എനിക്ക് എന്റെ രാവണനെ വിട്ടു എങ്ങും പോകണ്ട...എന്നും നീ കൂടെ ഉണ്ടായാൽ മതി..വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോളാം .." എന്നും പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു... വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു...അവൾ കൂടുതൽ തടിച്ചു...അഡ്മിറ്റ്‌ ചെയ്യാൻ ഉള്ള ഡേറ്റ് പറഞ്ഞു...അവൾക് പേടി ഉണ്ടെന്ന് എനിക്ക് തോന്നി.. ഒരു ദിവസം കിടക്കുമ്പോൾ അവൾ എന്നേ കെട്ടിപിടിച്ചു കരഞ്ഞു "ആദി എനിക്ക് പേടി ആവുന്നു..." അവൾ അതും പറഞ്ഞ് തേങ്ങി കരയാൻ തുടങ്ങി.. "എന്തിനാ എന്റെ സുന്ദരിക്കുട്ടി പേടിക്കുന്നെ...ഞാൻ ഇല്ലേ നിന്റെ കൂടെ...ടെൻഷൻ അടിച്ചു ഒന്നും വരുത്തി വെക്കല്ലേ.. " "എന്നാലും എനിക്ക് ദേ ഇവിടെ ഒക്കെ വേദന ഉണ്ട്.. " അവൾ വയറിന്റെ സൈഡ് കാണിച്ചു പറഞ്ഞു . ഞാൻ പതിയെ അവിടെ തലോടി.. "എല്ലാം മാറും മോളെ.. ബേബി വരാൻ വേണ്ടി അല്ലേ നീ ഇങ്ങനെ ഓരോന്ന് പറയുമ്പോൾ എനിക്ക് ടെൻഷൻ ആവുന്നുണ്ട്.. " ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.. "കാലൊക്കെ വേദനിക്കുന്നു ആദി.." അവൾ പറഞ്ഞപ്പോ എനിക്ക് സങ്കടം വന്നു.. ഞാൻ അവളുടെ കാൽ തിരുമ്മി കൊടുത്തു....ഉറങ്ങുന്നത് വരെ അവളെ തലോടി കൊണ്ടിരുന്നു...എല്ലാം നല്ലത് പോലെ ആവണേ എന്നു മാത്രം ആയിരുന്നു മനസ്സിൽ... _______________________________________ അങ്ങനെ ആ ദിവസവും വന്നെത്തി... രണ്ട് മണിക്കൂർ ആയി അവളെ ലേബർ റൂമിൽ കേറ്റിയിട്ട്... എനിക്ക് ഒരു സമാധാനവും ഇല്ല... വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... അവൾ എന്നേ വിളിച്ചു കൊണ്ട് കരഞ്ഞ് പോയത് ഇപ്പോഴും കണ്ണിൽ നിന്ന് മായുന്നില്ല...പെട്ടന്ന് ഡോക്ടർ പുറത്തേക് വന്നപ്പോൾ ഏട്ടൻ അടുത്തേക് ചെന്നു... "അനുരാധയുടെ ഹസ്ബൻഡ് ആരാ.. " എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഞാൻ അങ്ങോട്ട് ഓടി.. "ഞാൻ ആണ്.. " "ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം...ആ കുട്ടിയുടെ ഗർഭപത്രം വികസിക്കുന്നില്ല . എത്രയും പെട്ടന്ന് സിസേറിയൻ വേണ്ടി വരും അല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിൽ ആവും.. " അത് കേട്ട് എന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി.. "ഡോക്ടർ.... എന്റെ രാധുനും കുഞ്ഞിനും ഒന്നും സംഭവിക്കരുത്... സിസേറിയന് വേണ്ട കാര്യങ്ങൾ ചെയ്തോളു.. എനിക്ക് രണ്ട് പേരെയും ഒരു കുഴപ്പവും കൂടാതെ വേണം... " "താൻ ടെൻഷൻ ആകാതെ ഇരിക്ക്.. we will try our best.... " ഡോക്ടർ എന്തോക്കെയോ പേപ്പർസ്സ് കാണിച്ചു സൈൻ ചെയ്യാൻ പറഞ്ഞു.. ഞാൻ അത് പോലെ ചെയ്തു.. എനിക്ക് പ്രാന്തു പിടിക്കുന്ന പോലെ... എല്ലാവരും എന്നേ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്... എല്ലാം കൂടി എനിക്ക് ദേഷ്യം വന്നു ഞാൻ അവരോട് ചൂടായി.. വീണ്ടും സമയം കടന്ന് പോയി.. "അനു രാധയുടെ ആരാ ഉള്ളത്... " നഴ്സ് ചോദിക്കുന്നത് കേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് പോയി.. "സിസേറിയൻ കഴിഞ്ഞു.. ആൺകുഞ്ഞ് ആണ്.. " അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ ഭയം ഉടലെടുത്തു.. അച്ചു കുഞ്ഞിനെ വാങ്ങുന്നതു പോലും ശ്രദ്ധിക്കാതെ ഞാൻ രാധു അനേഷിച്ചു.. "പേടിക്കാൻ ഇല്ല ആള് മയക്കത്തിൽ ആണ് റൂമിലേക്ക്‌ മാറ്റിയിട്ട് കാണാം.. " എന്നും പറഞ്ഞു അവർ പോയി... "മോനേ...ദേ... കുഞ്ഞ്... " അമ്മ കുഞ്ഞിനെ എന്റെ നേരെ നീട്ടി....വെള്ളതുണിയിൽ പൊതിഞ്ഞു... ആദ്യം ആയിട്ടാണ് ഞാൻ ഒരു കുഞ്ഞിനെ എടുക്കുന്നത്.. അതിന്റെ എല്ലാ പേടിയും എനിക്ക് ഉണ്ടായിരുന്നു...ഞാൻ വിറക്കുന്ന കൈകളോടെ കുഞ്ഞിനെ വാങ്ങി.... എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു... ഞാൻ ആഗ്രഹിച്ചപോലെ എന്റെ മകൻ...ഞാൻ എന്നിലെ അച്ചന്റെ സ്നേഹം മുഴുവൻ ആവാഹിച്ച് അവന്റെ കുഞ്ഞ് നെറ്റിയിൽ മൃദുവായി ചുംബിച്ചു... കൊറച്ചു കഴിഞ്ഞപ്പോൾ രാധുനെ റൂമിലേക്ക്‌ മാറ്റി...എല്ലാവരും കൂടി കയറാൻ പോയപ്പോൾ അമ്മ അവരെ തടഞ്ഞു... എന്നേ നോക്കി ഒന്നു ചിരിച്ചു.. അതിന്റെ അർത്ഥം മനസിലായവണ്ണം ഞാൻ അകത്തേക്കു കയറി... അവശയായി അവൾ കിടക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചോന്ന് പിടഞ്ഞു...മോനേ അവളോട് ചേർത്ത് കിടത്തിയിട്ടുണ്ട്... അവളുടെ നെറ്റിയിൽ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവൾ ആയാസ പെട്ട് കണ്ണ് തുറന്നു... എന്നേ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. "രാധു നമുക്ക് ഇവൻ മാത്രം മതിട്ടോ...ഈ നേരം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ...വയ്യ എനിക്ക് നിന്റെ ഈ അവസ്ഥ.കാണാൻ ." അവളുടെ കയ്യിൽ ചുംബിച്ചു.. അവൾ ചിരിച് കൊണ്ട് എന്നേ നോക്കി.. "ആദി എനിക്ക് എണീറ്റ് ഇരിക്കണം..." "അത് വേണ്ട മോളെ ഇപ്പൊ എണീക്കാൻ ഒന്നും പാടില്ല...നീ അനങ്ങാതെ കിടക്.." ഞാൻ മോനേ നോക്കി.. അമ്മയുടെ ചൂട് പറ്റി കിടക്കുവാ.. കൊറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ അകത്തേക്കു വന്നു...അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.. ____________________________________ അങ്ങനെ കുറച്ച് ദിവസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഇന്നാണ് ഡിസ്ചാർജ് ആവുന്നത്... വീട്ടിലേക് പോകാൻ നേരം ആദി ബാക്കി എല്ലാരോടും പൊക്കോളാൻ പറഞ്ഞു.. ഞാനും അവനും മോനും വന്നോളാം പിറകെ വരാം എന്നു പറഞ്ഞു...അച്ഛൻ ആദ്യം എതിർത്തു പിന്നേ അമ്മ സമ്മതിപ്പിച്ചു.. ആദി പോകുന്ന റൂട്ട് കണ്ടപ്പോൾ എനിക്ക് മനസിലായി എങ്ങോട്ട് ആണ് പോകുന്നത് എന്ന്.. സ്ഥലം എത്തി.. ആദി എന്റെ കയ്യിൽ നിന്ന് മോനെയും വാങ്ങി മുന്നിൽ നടന്നു... അവൻ പോയതേ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന ഇടത്തെക്ക് ആണ്...അവർക്ക് മോനേ കാണിച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി പോയപ്പോൾ അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു... ശേഷം ഞങ്ങൾ വീട്ടിലേക് പോയി... വീട്ടിൽ എത്തി അമ്മ ആരതി ഉഴിഞ്ഞു ഞങ്ങളെ സ്വീകരിച്ചു... എന്റെ അച്ഛനും അച്ചുവും തിരിച്ചു വീട്ടിലേക് പോയി.. ഏട്ടൻ എന്റെ കയ്യിൽ നിന്ന് മോനേ വാങ്ങി.. ആമിമോൾക് കാണിച്ചു കൊടുക്കുന്നുണ്ട്... പിന്നേ ആമിക്ക് ഒരു അനിയത്തികൂടി ഉണ്ട് ട്ടോ അനീയ മോള്...മാസ്സങ്ങൾ മാത്രം പ്രായം ഒള്ളൂ... ഞങ്ങടെ മോനും പേരിട്ടു. *അഭിമന്യു.....* ആദി യുടെ സെലെക്ഷൻ ആണ്.. _______________________________ After fiv years മുഖത്തു വെള്ളം വീണപ്പോൾ ആണ് കണ്ണ് തുറന്നത്... കണ്ണ് തുറന്നു നോക്കിയപ്പോൾ.. എന്റെ കണ്ണുകൾ വിടർന്നു...പെണ്ണ് തിരിഞ്ഞു നിന്ന് മുടി ഉണക്കാ... ഇപ്പോ കുളി കഴിഞ്ഞതേ ഒള്ളൂ എന്ന് തോന്നുന്നു... സൈഡിൽ മോനേ നോക്കിയപ്പോൾ കണ്ടില്ല... ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അവളുടെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു.. പെട്ടെന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി.. "എടാ രാവണ.... ഞാൻ അങ്ങ് പേടിച് പോയി... " അവൾ തിരഞ്ഞു നിന്ന് എന്റെ നെഞ്ചിൽ കുത്താൻ തുടങ്ങി..ഞാൻ അവളുടെ കൈ പിടിച്ചു വെച്ചു.. "എന്റെ ചുന്ദരിമോൾ രാവിലെ തന്നെ ദേഷ്യത്തിൽ ആണല്ലോ.." ഞാനവളുടെ വയറിൽ ഒന്ന് പിച്ചി.. "കൊഞ്ചാതെ മാറി നിക്ക് ആദി.. " അവൾ എന്നേ തള്ളി മാറ്റാൻ നോക്കിയപ്പോൾ ഞാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു... അവളുടെ അധരങ്ങൾ ഞാൻ സ്വന്തമാക്കി... അവൾ എന്നേ തള്ളി മാറ്റാൻ നോക്കിയപ്പോൾ ഞാൻ അവളുടെ വയറിൽ അമർത്തി പിടിച്ചു... "പപ്പേ.....പപ്പേ.. " ഡോറിൽ മുട്ടി കൊണ്ട് മോന്റെ വിളി കേട്ടാണ് ഞാൻ അവളിലെ പിടി വിട്ടത്.. പെണ്ണ് എന്നെ തുറിച്ചു നോക്കി കൊണ്ട് ഡോർ തുറന്നു... അപ്പൊത്തന്നെ അവളെ തള്ളി മാറ്റി അവൻ അകത്തോട്ടു വന്നു... "എന്താടാ... രാവിലെ തന്നെ.. " രാധു അവനോട് ചോദിച്ചപ്പോൾ അവൻ അവളെ നോക്കി പേടിപ്പിച്ചു എന്റെ അടുത്തേക് ഓടി വന്നു.. അപ്പോഴേക്കും അമ്മയും അകത്തേക്കു വന്നു .. "ആഹ് ഇവിടെ എത്തിയോ കുറുമ്പൻ... " അമ്മ അവനെ നോക്കി.. "എന്താ അമ്മേ പ്രശ്നം.. " "നിന്റെ മോന്റെ കൂടെ കളിക്കാൻ പോകാത്തതു കൊണ്ട് ഡാഡിയോട് പിണങ്ങി പോന്നത...പോരുമ്പോൾ ബാറ്റ് കൊണ്ട് ഫിഷ് ടാങ്ക് തകർത്ത് കളഞ്ഞു.." അമ്മ അത് പറഞ്ഞപ്പോൾ... ഞാൻ അവനെ നോക്കി.. അവൻ അമ്മയെ ദേഷ്യത്തോടെ നോക്കാ... "ആണോ..മോനേ നീ അങ്ങനെ ചെയ്തോ..." "എന്റെ കൂടെ ഗ്രാൻഡ്പ്പ കളിക്കാൻ വന്നില്ല അപ്പൊ എനിക്ക്.. " "നിനക്ക് ദേഷ്യം വന്നു അതല്ലേ.. " രാധു കൂട്ടി ചേർത്തു... ഞാൻ അവളെ നോക്കി... "ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. " അവൾ പുച്ഛത്തോടെ പറഞ്ഞു.. എനിക്ക് ചിരിയാണ് വന്നത്.. "അല്ലേലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ... " അമ്മയാണ്.... അത് കേട്ട് എനിക്കും ചിരി വന്നു.. "അച്ഛന്റെ മകൻ തന്നെ.. " അതും പറഞ്ഞു ഏട്ടൻ വന്നു.. "അല്ല... ഞാൻ എന്റെ പപ്പേടേം അമ്മുന്റെയും മോനാ... അല്ലേ പപ്പേ.. " അവൻ അതും പറഞ്ഞു കൊണ്ട് എന്റെ മേലിൽ ചാടി.. ഞാൻ അവനെ പൊക്കി എടുത്തു...കവിളിൽ ഒരുമ്മ കൊടുക്കാൻ പോയപ്പോൾ അവൻ എന്റെ വാ പൊത്തി.. "ആദ്യം അമ്മുന് ഉമ്മ പിന്നേ എനിക്ക്.." അവൻ അത് പറയുന്നത് കേട്ടപ്പോൾ ഞാൻ രാധുനെ നോക്കി.. "ആഹ്... എന്നാ ഞങ്ങൾ അങ്ങോട്ട് പോയേക്കാം.. വാ അമ്മേ.. " ഏട്ടൻ അമ്മയെയും വിളിച്ചു പോയി.. ഞാൻ രാധുനെ അടുത്തേക് വലിച്ച്..അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു.. എന്നിട്ട് ഞങ്ങൾ രണ്ട് പേരും കൂടെ അവന്റെ കവിളിൽ ഉമ്മ വെച്ചു... രാവണന്റെയും അവന്റെ സീതയുടെയും പ്രണയം..ഇവിടെ അവസാനിക്കുന്നില്ല അത് തുടരുന്നു....💖 End വിചാരിച്ച പോലെ ആയില്ല എന്നറിയാം...ബോർ ആയെങ്കിൽ ക്ഷെമിക്കണം ട്ടോ... ആദ്യയിട്ടല്ലേ... 😝😆😝😆 #📙 നോവൽ
36.2k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം