സത്യവും നീതിയും, ന്യായവും ,തികവും,ശുദ്ധിയുമുള്ള വ്യക്തിയെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന പോലെ, വിപരീതമായാൽ സമൂഹത്താൽ വെറുക്കപ്പെടാതിരിക്കാൻ ...
ഭൗതിക കോടതികളുടെ അന്തസ്സ് നിലനിറുത്തപ്പെടണം. നിരപരാധികൾ അധികമായി ശിക്ഷിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും, അപരാധികൾ രക്ഷപ്പെടുകയും, നിരപരാധികളെ വധശിക്ഷക്ക് വിധേയപ്പെടുത്തുകയും ചെയ്യുന്നു.!
അധികാര ദു:ർവിനിയോഗത്താൽ
അഹങ്കാരികളായവർ ന്യായാധിപന്മാരെയും, സാംസ്കാരിക നായകന്മാരെയും കൊലപ്പെടുത്തപ്പെടുവോൾ, പ്രതികരണ ശേഷി ഒടുക്കപ്പെട്ട
ജനസമൂഹം അധർമ്മത്തിൻ്റെ തടവറയിലാണ്.!
ഭൗതിക കോടതിയെ പണവും, സ്വാധീനവും, വാഗ്ദാനങ്ങളും നൽകി അടിമപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ
ജനസമൂഹത്തെയാണ് വിഡ്ഡികളാക്കുന്നത്.!
അധർമ്മ പക്ഷക്കാരനായ സമർത്ഥനായ അഭിഭാഷകൻ ധനത്തിന് വേണ്ടി ആടിനെ പട്ടിയാക്കി നിയമത്തെ കബളിപ്പിച്ചേക്കാം.! സത്യത്തിൻ്റെ അഭൗതിക കോടതിയിൽ കീഴടങ്ങേണ്ടത് അവൻ്റെ മനസ്സാക്ഷിയാണ് .അവിടെ യഥാർത്ഥ പ്രതിയെക്കാൾ അധർമ്മം വിധിച്ചവർക്കാണ് ശിക്ഷയുടെ കാഠിന്യം അനുഭവിക്കാനുള്ളത് .!
ഭൗതിക നിയമത്തിൻ്റെ കണ്ണകളെ
കബളിപ്പിക്കുന്നവൻ സ്വന്തം മന:സ്സാക്ഷിയെ ബലി കൊടുത്തവനാകയാൽ ജീവിത പരീക്ഷണ വിധിയിൽ ...
അനുകൂലത പ്രതീക്ഷിക്കരുത്.! #💓 ജീവിത പാഠങ്ങള്‍
മനുഷ്യൻ്റെ പ്രതിരോധശേഷി വർദ്ധിക്കാനും ,അനുകൂല ഊർജ്ജത്തിനും പ്രഭാതത്തിന് മുമ്പ് ഉറക്കം ഉണരണം' !
ചെരുപ്പില്ലാതെ മണലിലൂടെ ...
കുറച്ച് സമയം നടക്കണം' !,
സൂര്യാസ്തമന സമയത്ത് ഉറങ്ങിയാൽ ആരോഗ്യവസ്ഥ പ്രതികൂലമാകും.! ശരീരത്തിൽ ദുർമേദസ്സ് വർദ്ധിക്കുന്നതും, രോഗങ്ങൾക്ക് അനുകൂലമാക്കുന്നതും ഭക്ഷണത്തിന് ശേഷമുള്ള പകലുറക്കം കാരണമാണ്.
പ്രഥമ പാനീയം ശുദ്ധജലമായിരിക്കട്ടെ! ജല പാനം
അവശ്യത്തിന് അധികമാകരുത്!
കുറയുകയും ചെയ്യരുത്. !
ശരീരം കൊണ്ടുള്ള വ്യായാമത്തെക്കാൾ ശ്വാസം കൊണ്ടുള്ള വ്യായാമത്തിന്... പ്രാധാന്യം നൽകുക..!
മനസ്സിനെ സമ്മർദ്ദരഹിതമാക്കി ലാഘവത്വം നിലനിറുത്തുക.!
അനാവശ്യ കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കരുത്.അത് മനസ്സിനെയും, ശരീരത്തെയും പ്രതികൂലമായി ബാധിക്കുന്നു."
ഏകാഗ്രതയുള്ളവർക്ക് ജീവിതത്തിൽ സൂക്ഷ്മത
പാലിക്കാനാകും. ! #💓 ജീവിത പാഠങ്ങള്‍
ഒരു പക്ഷിയിലൂടെ മല മുകളിൽ എത്തിയ വിത്ത് സമൃദ്ധമായ വിളയായത് പ്രകൃതിയുടെ തീരുമാനം. !
പ്രകുതിയ ടെ തീരുമാനത്തെ ദൃഷ്ടാന്തങ്ങളിലൂടെ തിരിച്ചറിഞ്ഞ് ചിന്തിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടേക്കാം.! #❤ സ്നേഹം മാത്രം 🤗
ആക്ഷേപിക്കാനും ആക്രമിക്കാനും, അപമാനിക്കാനും, പഴുതുകൾ കാത്തിരിക്കുന്ന മനുഷ്യിലെ സാമൂഹ്യ വിരുദ്ധരെക്കാൾ ഭ്രാന്തിളകിയ മൃഗങ്ങൾ എത്രയോ ഭേദം.!
ശുദ്ധമായ മനസ്സും, കർമ്മങ്ങളുമായി ശരിയായ അറിവിന് വിധേയപ്പെട്ട്, സർവ്വേശ്വര ദാസനായി ജീവിക്കുന്നവർക്ക് ദുഷ്ടശക്തികളിൽ നിന്ന് ജീവിത പരീക്ഷണങ്ങൾ സ്വാഭാവികം.'!
വ്യക്തിഹത്യയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ മാതൃകാപരമായി നിയമത്തിലൂടെ
ശിക്ഷിക്കാൻ ...
യഥാർത്ഥ ഭരണാധികാരികൾക്കേ സാധിക്കുകയുള്ളു. !അതിന് കഴിയാത്തവർ വ്യക്തിഹത്യ പ്രിയരാണ്.! തിന്മയെ നന്മയാണെന്ന് കരുതിയ അശുദ്ധവാഹികൾക്ക് വിവരവും, വിവേകവും പറഞ്ഞിട്ടില്ല. !
ശുദ്ധമന:സ്ഥിതിക്കാരുടെ മനോവേദനയുടെ പ്രതികരണമായ ഓരോ തുള്ളി കണ്ണീരും പ്രതികൾക്കുള്ള പ്രതികൂല ശരങ്ങളാണ്.!
#💓 ജീവിത പാഠങ്ങള്‍
വിശാലതയും, ദൃഡതയുമുള്ള..
പാലത്തിൽ കൂടി സഞ്ചരിക്കുന്നവനും നൂൽപാലത്തിലൂടെ സഞ്ചരിക്കുന്നവനും സാമ്യരല്ല.
മനുഷ്യ മനസ്സിനെ മേൽപ്പറഞ്ഞ സാദൃശ്യതയിൽ വേർതിരിക്കാം.!
ലോകജനതയെ ദുരിതത്തിലും ദുരന്തത്തിലുമാക്കുന്ന യുദ്ധങ്ങൾക്ക് കാരണവും, കുടുംബവും, ബന്ധങ്ങളും തകർക്കപ്പെടുന്നതും മാനസിക ദുർബ്ബലത ബാധിച്ച മനുഷ്യർ കാരണമാണ്.!
ആദരിക്കപ്പെടേണ്ടവരെ അവർ അപമാനിക്കുന്നു .!
ആരാധനക്കർഹനായ ഏകനായ സർവ്വേശ്വരനെ പോലും വർഗ്ഗീയ അഹന്തയാൽ അപമതിക്കുന്ന പാപികൾ ശപിക്കപ്പെട്ടവരാണ്.!
നിരാശയും, അഭിമാനക്ഷതവും, നിസ്സഹായവസ്ഥയും പ്രതിരോധിക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന നൂൽപാല സഞ്ചാരികൾക്ക് സ്വന്തം ജീവിത യാഥാർത്ഥ്യത്തെ ബോദ്ധ്യപ്പെടാൻ 1 സാധിച്ചിട്ടില്ല. ഈശ്വരവിശ്വാസത്തിൽ ദൃഡ പ്പെട്ട
മാനസിക കരുത്താർജ്ജിച്ചവർ
വിശാലതയും, ദൃഡവുമായ ജീവിത പാലത്തിൽ കൂടി സഞ്ചരിക്കുന്നവരാണ്. !.
നമ്മുടെ വാക്കും ,നോക്കും. കർമ്മങ്ങളും ശരിയാകണമെങ്കിൽ മനസ്സിലെ പ്രതികൂലതകളെ ആത്മ യുദ്ധത്തിലൂടെ .പ്രതിരോധിക്കണം.
#മനസ്സ്_എന്ന_കേന്ദ്രം_പിഴച്ചാൽ
#ആകെ_പിഴയായിരിക്കും.! #💓 ജീവിത പാഠങ്ങള്‍
ആഗോള തീഗോള അധർമ്മം കെടുത്താൻ അഭൗതിക മന:ക്കരുത്തുള്ള മനുഷ്യൻ്റെ ആഗമനം പ്രതീക്ഷിക്കുന്നവർ
നിരാശപ്പെടേണ്ടി വരില്ല.!
കള്ളവും, കപടവും, കുപ്രചരണവും,കുതന്ത്രങ്ങളും,
അതിക്രമവും ഇഷ്ട വിനോദമാക്കിയവർ അത് മനോഹരമായി തോന്നിപ്പിച്ച ചെകുത്താന് വിധേയപ്പെട്ട്, മനുഷ്യത്വം നഷ്ടപ്പെടുത്തിയവരാണ്.!
മനുഷ്യത്വമുള്ളവർ മനുഷ്യത്വമില്ലാത്ത കപട മനുഷ്യരെ വെറുക്കുന്നത് സ്വാഭാവികം.!
മനുഷ്യത്വമുണ്ടെങ്കിൽ വ്യക്തി ശുചിത്വം നിലനിറുത്താൻ നിരന്തര ശ്രമം നടത്തും. വിപരീതർ ശരീരപ്രദർശനം നടത്തിയും, തെറി വാക്കുകൾ കൊണ്ടും കേമനാകാൻ ശ്രമിക്കുന്നു. !
ശ്വാസം നിലച്ചാൽ ശവമാണെന്ന്
തള്ളിപ്പറയുന്ന സമയം വരെയുള്ള
പരിക്രമം ചെകുത്താൻ്റെ നിർദ്ദേശപ്രകാരമായിരുന്നു'. ചതിക്കുഴിയിലേക്ക് നയിക്കപ്പെട്ടവരിൽ മനുഷ്യത്വമുള്ളവർ ഉണ്ടാവില്ല.. തീർച്ചയാണ്.!
നന്മകളിലൂടെ ജീവിതവിജയം കൈവരിക്കുന്നവർ ആത്മീയ ധനവാന്മാരാണ്. ! മാതൃകാ പുരുഷന്മാരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന കാപട്യക്കാരിൽ നിന്നും പ്രതിരോധം നേടണമെങ്കിൽ അവരെ വിശ്വാസത്തിലെടുക്കരുത്.! സൗഹൃദത്തിലാകരുത് .! അനുകൂലിക്കരുത് .! അവഗണിക്കണം .!
#💓 ജീവിത പാഠങ്ങള്‍
സഹജീവികളെല്ലാം സമുദായങ്ങളാണ്.' അവർക്കും നമ്മെപ്പോലെ കുടുംബ,സ്നേഹ ബന്ധങ്ങളുണ്ട്. മനുഷ്യത്വം കൈവെടിയാതിരിക്കാൻ ജീവിതയാത്രയിൻ നാം സൂക്ഷ്മത പാലിക്കാം! #💓 ജീവിത പാഠങ്ങള്‍
സാമൂഹ്യ ജീവിയായ മനുഷ്യൻ എന്ന ഭൗതിക ജീവിയിൽ തെറ്റുകളും, പിഴവുകളും, കളങ്കങ്ങളും സ്വാഭാവികം.!
അന്യൻ്റെ ചെറിയ തെറ്റുകൾ പോലും അവസരമാക്കി വ്യക്തിഹത്യ കൊണ്ട് കൊത്തിവലിക്കുന്നവനെ തിരിച്ചറിഞ്ഞ് അകൽച്ച പാലിക്കണം.! നാളെ നിന്നെയും അവൻ ദോഷപ്പെടുത്തിയേക്കാം!
മനുഷ്യർ സ്വന്തം തെറ്റുകളെ സൽകർമ്മങ്ങൾ കൊണ്ടാണ് പരിഹരിക്കേണ്ടത്. ദോഷക്കാരൻ അഹം ഭാവിയും, ധിക്കാരിയും, സ്വയം മേന്മ നടിക്കുന്നവനുമാകയാൽ .. സൽകർമ്മി ആയാലും ആത്മാർത്ഥത ഉണ്ടാവില്ല. നിന്നോട് എത്ര സൗഹൃദത്തിലായാലും അവൻ്റെ സ്വാർത്ഥ ലാഭ ഉദ്ദേശത്തിന് വേണ്ടിയായിരിക്കും.! അവനിൽ നിന്ന് ചതിയെ പ്രതീക്ഷിയ്ക്കണം.!
ഉപകാരികളോട് നന്ദി ഉണ്ടാവില്ല.
കാപട്യക്കാർക്ക് യാഥാർത്ഥ്യബോധമോ, ഉൾക്കാഴ്ച മോ, കാരുണ്യ മോ, മനുഷ്യത്വമോ ഉണ്ടായിരിക്കില്ല.
സുഹൃത്തിന് മോശമായ അവസ്ഥയാണെങ്കിൽ അകലം പാലിക്കുന്നവനെ തിരിച്ചറിയണം' '
അവനിൽ നിന്ന് അകലം പാലിക്കണം .! അത്തരക്കാരെ സഹായിക്കുന്നത് തെറ്റുകൾക്ക് പിൻബലം നൽകുന്നതിന് തുല്യമാണ്.!
#💓 ജീവിത പാഠങ്ങള്‍
മനുഷ്യർ കാഴ്ചയിൽ സാമ്യരായിരിക്കാമെങ്കിലും ഗുണം കൊണ്ടും ,രീതികൾ കൊണ്ടും, കർമ്മത്താലും പരസ്പരം വ്യത്യസ്ഥരാണ് .!
അറിവും, പ്രായോഗിക ,സാങ്കേതിക തികവും, കർമ്മത്താൽ നന്മകളും കൊണ്ട് മാത്രമേ മനുഷ്യൻ വിലപ്പെട്ടവനാവുകയുള്ളൂ.!
രക്ത ഗ്രൂപ്പ് കൊണ്ട് സാമ്യത ഉണ്ടായിരുന്നാലും ,ഡി.എൻ.എ.
യിലെ വ്യത്യസ്ഥത കൊണ്ട് സാമ്യ രായിരിക്കില്ല.! അന്യ രക്തം സ്വീകരിച്ച്, അതിൻ്റെ പ്രത്യാഘാത സത്യങ്ങളിലേക്ക് ശാസ്ത്രത്തിന് എത്താൻ കഴിഞ്ഞിട്ടില്ല.!
മനുഷ്യൻ്റെ കൈ രേഖയും, മുടിയും നഖവും, ഡി.എൻ- എ.യും കൊണ്ട്
കുറ്റാന്വേഷണ വിദഗ്ദ്ധർക്ക് ഐഡൻ്റിറ്റി തെളിയിക്കാനാവുന്നതിനപ്പുറം സാദ്ധ്യതകളുണ്ട്.! ശബ്ദവും, ചിത്രവും ആലേഖനം ചെയ്യാൻ സാങ്കേതിക മാധ്യമങ്ങളുണ്ടെങ്കിലും, ഇലകളും പൂക്കളും, മരങ്ങളും ഉൾപ്പെട്ട ജീവകോശങ്ങളിലും ആലേഖന സാമ്യതകളുണ്ട്': ! ശാസ്ത്രത്തിന് അത് കണ്ടെത്താൻ കഴിഞ്ഞാലും
ശാസ്ത്ര പുരോഗമനം പൂർണ്ണമാകില്ല.! മനുഷ്യ കർമ്മങ്ങൾ എത്ര വിദഗ്ദ്ധമായി ഒളിപ്പിക്കാൻ ശ്രമിച്ചാലും അവൻ്റെ ഡി.എൻ.എയിൽ നിന്നു വരെ വേർതിരിച്ചെടുക്കാനാവും.!
സർവ്വേശ്വരനോടുള്ള വിധേയത്വത്താൽ അസാധാരണത്വം പുലർത്തുന്നവനും, അഹന്തയാൽ തികവ് ഭാവിക്കുന്ന അധർമ്മിയും
സാമ്യരല്ല.!
#💓 ജീവിത പാഠങ്ങള്‍
അസാരണത്വം. അപൂർവ്വം,
അത്ഭുതം ,അമൂല്യം എന്ന് തിരിച്ചറിഞ്ഞാൽ സാധാരണത്വവുമായി സാമ്യപ്പെടുത്തരുത്.!
നഷ്ടപെടരുത്.! #💓 ജീവിത പാഠങ്ങള്‍







![💓 ജീവിത പാഠങ്ങള്‍ - २ பவனுவிலெவி் omumalg్ర' fmlaalaali Sainulabdeen Kallarakkal] २ பவனுவிலெவி் omumalg్ర' fmlaalaali Sainulabdeen Kallarakkal] - ShareChat 💓 ജീവിത പാഠങ്ങള്‍ - २ பவனுவிலெவி் omumalg్ర' fmlaalaali Sainulabdeen Kallarakkal] २ பவனுவிலெவி் omumalg్ర' fmlaalaali Sainulabdeen Kallarakkal] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_264509_1849aef3_1768877262173_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=173_sc.jpg)

